Skip to content

ഈ സായാഹ്നം നമുക്കായി മാത്രം – 9

aksharathalukal sayaanam namukai mathram

ഒരു മയക്കത്തിലേക്ക് വീണ മയി എവിടെയോ ചെന്നിടിച്ചതിനൊപ്പം എന്തൊക്കെയോ ശബ്ദങ്ങളും കേട്ടുകൊണ്ടാണ് കണ്ണ് തുറന്നത് … ആദ്യം അവൾക്കൊന്നും മനസിലായില്ല ..

പരിസര ബോധം വരുമ്പോൾ , കാർ എങ്ങോട്ടോ ചരിഞ്ഞു നിൽക്കുകയാണ് … അരുൺ ഒരു വശത്തേക്ക് കമിഴ്ന്നു കിടക്കുന്നു …

എയർ ബാഗ് ഓപ്പണായിട്ടുണ്ട് … ഡ്രൈവർ സീറ്റ് ശൂന്യം …..

” അരുൺ ….. അരുൺ …..” അവൾ വിളിച്ചു …

അവളുടെ കൈ വല്ലാതെ വേദനിച്ചു …. അവൾക്ക് നിവർന്നിരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല …. താനെവിടെയോ കുരുങ്ങി ഇരിക്കുകയാണെന്ന് അവൾക്ക് മനസിലായി …

അപ്പോഴേക്കും ആരൊക്കെയോ കാറിനടുത്തേക്ക് വന്നു …. കാക്കി ധാരികൾ …..!

ആരൊക്കെയോ ചേർന്ന് പിടിച്ചു മയിയെ പുറത്തിറക്കി ….. അവൾക്ക് നിവർന്നു നിൽക്കാൻ കഴിയുമായിരുന്നില്ല ..

” അരുൺ …. അരുൺ ….. ” അവൾ കാറിനുള്ളിലേക്ക് ചൂണ്ടി ….

പോലീസ് അവളെ അവരുടെ ജീപ്പിനടുത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചു ….

ഒരു സൈഡിലേക്ക് മാറി ഒരു ലോറി ഒതുക്കിയിട്ടിരിക്കുന്നത് മയി കണ്ടു … അവിടെ ആരൊക്കെയോ നിൽപ്പുണ്ട് …

” ഏയ് ……..” പെട്ടന്ന് ഒരു ചെറുപ്പക്കാരൻ അവർക്കടുത്തേക്ക് ഓടി വന്നു .. പോലീസ് വാഹനത്തിന്റെ വെളിച്ചത്തിൽ അവളാ മുഖം കണ്ടു …

നിഷിൻ ……!

അവനോടി അടുത്തു വന്നു ….

” മയീ ………….” അവൻ ഞെട്ടലോടെ വിളിച്ചു …

കാൽ നിലത്ത് ചവിട്ടാനാകാതെ അവളൊരു വശത്തേക്ക് മറിഞ്ഞതും , നിഷിൻ അവളെ ഒരു കൈകൊണ്ട് താങ്ങി നിർത്തി … അവന്റെ നെഞ്ചിലേക്കാണ് അവൾ വീണത് … അവൻ പെട്ടന്ന് അവളെ രണ്ട് കൈയിലും കോരിയെടുത്തു തന്റെ കാറിനടുത്തേക്ക് നടന്നു …

” ഡോർ തുറക്കെടോ …….”

” സർ … നമ്മുടെ വണ്ടിയിൽ കൊണ്ടു പോകാം .. “

” ഡോർ തുറക്കെടൊ ……” അവൻ അലറി ….

കോൺസ്റ്റബിൾ ഡോർ തുറന്നു … അവളെ പിൻസീറ്റിലേക്ക് കിടത്തി … ഒപ്പം അവനും കയറി …. അവളുടെ കാൽ മടങ്ങാതെ നിവർത്തി മടിയിലേക്ക് വച്ചു …

അപ്പോഴേക്കും മറ്റൊരു പോലീസ് ജീപ്പും എത്തിച്ചേർന്നു …

” കാറിൽ എത്ര പേരുണ്ട് …. ?” അവൻ ചോദിച്ചു …

” സർ ഒരു പയ്യനും കൂടിയേ ഉള്ളു .. ഹെഡ് ഇൻഞ്ച്വറി ഉണ്ടെന്ന് തോന്നുന്നു … റെസ്ക്യൂ ചെയ്തു കൊണ്ടിരിക്കുവാണ് .. ഡ്രൈവറിന് വലിയ പരിക്കുകളില്ല … “

” ആ വന്നത് ഇവിടുത്തെ പോലീസാണ് ….ലോറി ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി മെഡിക്കൽ എടുത്തിരിക്കണം … ഇവിടുന്ന് ഒരു തെളിവും നഷ്ടപ്പെടരുത് … അവരോട് പറഞ്ഞേക്ക് …. കംപ്ലയിന്റ് കൊടുക്കുന്നത് ഞാനായിരിക്കുമെന്ന് ..” അത്രയും പറഞ്ഞിട്ട് അവൻ ഡ്രൈവറോട് വണ്ടിയെടുക്കാൻ പറഞ്ഞു …

” പാനിക്കാകണ്ട … ആം വിത്ത് യൂ ….” അവൻ അവളുടെ കൈ പിടിച്ചു ….

ആദ്യം കണ്ട ഹോസ്പിറ്റലിലേക്ക് തന്നെ നിഷിന്റെ സ്റ്റേറ്റ് കാർ ചെന്നു നിന്നു …

* * * * * * * * * * * *

അരുണിന് കുറച്ച് സീരിയസായിരുന്നു … അവനെ അപ്പോൾ തന്നെ ICU ലേക്ക് കയറ്റി …

മയിയുടെ കാലിലെയും കൈയിലെയും പരിക്കുകളിലായിരുന്നു ഡോക്ടർക്ക് സംശയം … അവളെ എക്സ്റേ എടുക്കുവാൻ വിട്ടു ….

* * * * * * * * * *

നിഷിന്റെ വീട് തിരുവനന്തപുരത്തായത് കൊണ്ട് , അവൻ അറിയിച്ചതിനെ തുടർന്നു രാജശേഖറും നവീണും വീണയും അപ്പോൾ തന്നെ ഹോസ്പിറ്റലിലെത്തി …

മയിയുടെ അമ്മാവൻ ഹരിയെയാണ് നിഷിൻ വിവരമറിയിച്ചത് … അവർ ഇങ്ങോട്ട് പുറപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു .. എത്താൻ നാല് മണിയെങ്കിലും ആകും ….

മയിയെ വീണയെ ഏൽപ്പിച്ച് നിഷിൻ പോലീസ് സ്‌റ്റേഷനിലേക്ക് തിരിച്ചു ….. മയിക്കൊപ്പം വീണയും രാജശേഖറും നവീണും നിന്നു …

ഡോക്ടറോട് സംസാരിച്ചത് എല്ലാം നവീണാണ് … അവനും ഡോക്ടറായതിനാൽ അതേ ഹോസ്പിറ്റലിൽ പരിചയക്കാരും ഉണ്ടായിരുന്നു …

* * * * * * * ** * * * * *

യമുന മയിയുടെ അരികിലിരുന്ന് നെറുകിൽ തലോടി ….

” അമ്മ ഈ രാത്രിക്ക് ഓടിപ്പിടിച്ച് വരണ്ടായിരുന്നു … ഹരി മാമനെ വിട്ടാൽ മതിയാരുന്നു ……” കൈയ്യിലും കാലിലും രണ്ട് കെട്ടുകളുമായി ബെഡിൽ നിവർന്നിരുന്ന് മയി പറഞ്ഞു … അവളുടെ ഇടതേ കൈക്കും കാലിനും പൊട്ടലുണ്ടായിരുന്നു ..

” അത് മോൾ പറഞ്ഞത് ശരിയാ … ഇവിടെ ഇപ്പോ ഞങ്ങളൊക്കെയുണ്ടായിരുന്നല്ലോ .. നേരം വെളുത്തിട്ട് വന്നാൽ മതിയായിരുന്നു .. ” വീണ പറഞ്ഞു കൊണ്ട് അങ്ങോട്ട് വന്നു

” എനിക്ക് ഒരു സമാധാനം കിട്ടില്ല … കേട്ടപ്പോ തുടങ്ങിയ വിറയലാ .. ഇതു വരെ മാറിയില്ല … ” യമുന വീണയുടെ മുഖത്തേക്ക് നോക്കി ..

” കിച്ചയവിടെ തനിച്ചല്ലേ…. ” അവൾ അമ്മയെ നോക്കി ..

” അവളെ സന്ധ്യയുടെ അടുത്ത് വിട്ടിട്ടാ ഞങ്ങൾ വന്നേ .. ദേവേട്ടൻ വരാനിരുന്നതാ … ആവശ്യമുണ്ടെങ്കിൽ വന്നാൽ മതിയെന്ന് പറഞ്ഞു … അവിടെ പണി നടക്കുവല്ലേ വിവാഹത്തിന് .. ആരെങ്കിലും ഉണ്ടായാലേ പറ്റൂ ….”

” എനിക്ക് പ്രശ്നമൊന്നും ഇല്ലമ്മ … മിക്കവാറും ഇന്ന് തന്നെ ഡിസ്ചാർജ് കിട്ടും ….. ” അവൾ പറഞ്ഞു …

* * * * * * * * * *

” അരുണിന് എങ്ങനെയുണ്ട് ……” നവീൻ റൂമിലേക്ക് വന്നപ്പോൾ അവൾ ചോദിച്ചു …

” കുറച്ച് സീരിയസാണ് .. ഇതുവരെ കോൺഷ്യസ് ആയിട്ടില്ല … ഹെഡ് ഇൻഞ്ച്വറിയാണ് …… അയാളുടെ ഫാമിലിയിലെ ആരെയെങ്കിലും മയിക്ക് അറിയോ … ഇവിടെ അന്വേഷിക്കുന്നുണ്ട് .. നിങ്ങളുടെ ഒഫീസിൽ നിന്ന് വന്ന ഫ്രണ്ട്സ് ആണ് അവിടെ കൂടെയുള്ളത് …

മയിയുടെ മുഖം വാടി ….

” ഫാമിലി … ഭാര്യയും കുഞ്ഞുമേയുള്ളു .. അവരുടേത് ലവ് മാര്യേജ് ആയിരുന്നു .. ഫാമിലിയുമായിട്ട് പിണക്കത്തിലാണ് … ദിവ്യയെ അറിയിച്ചാൽ ………” മയിയുടെ ശബ്ദത്തിൽ ആശങ്കയുണ്ടായിരുന്നു ….

” ആ കുട്ടിയെ അറിയിക്കാതെ പറ്റില്ലല്ലോ … ” നവീൻ പറഞ്ഞു …

” ഒരു ഹെൽപ്പ് ചെയ്യോ …. ” അവൾ പെട്ടന്ന് ചോദിച്ചു …

” എന്താ …..”

” ഇവിടുത്തെക്കാൾ ബെറ്റർ ട്രീറ്റ്മെന്റ് കിട്ടുന്ന മറ്റെങ്ങോട്ടെങ്കിലും അവനെ മാറ്റാൻ വേണ്ടത് ചെയ്യാവോ .. ആ കുടുംബത്തിന് അവൻ മാത്രേയുള്ളു …. ” അവൾ യാചനയോടെ പറഞ്ഞു …

” എങ്കിൽ നിന്റെ ഹോസ്പിറ്റലിലേക്ക് മാറ്റാനുള്ളത് ചെയ് മോനെ .. അതാകുമ്പോ നിന്റെ ശ്രദ്ധ കൂടി ഉണ്ടാവുകയും ചെയ്യും …..” രാജശേഖർ മകനോട് പറഞ്ഞു …

” ങും ……. “

” ക്യാഷിന്റെ കാര്യത്തിൽ പേടിക്കണ്ട .. എന്നെ അറിയിച്ചാൽ മതി .. “

അവൻ ചിരിച്ചു കൊണ്ട് മയിയുടെ തോളത്ത് തട്ടി … പിന്നെ ഡോർ തുറന്ന് ഇറങ്ങിപ്പോയി …

* * * * * * * * * * * * *

പത്ത് മണി കഴിഞ്ഞപ്പോൾ നിഷിൻ വന്നു …. അവൻ മയിയുടെ അടുത്തേക്ക് വന്നപ്പോൾ യമുന എഴുന്നേറ്റ് മാറി …

” ഇപ്പോ എങ്ങനെയുണ്ട് …. പെയ്ൻ കുറവുണ്ടോ ….” സ്റ്റൂൾ വലിച്ചിട്ട് ഇരുന്നു കൊണ്ട് നിഷിൻ ചോദിച്ചു ….

” ങും ……….” അവൾ മൂളി …

” ആ ഡ്രൈവർ കുറ്റമേറ്റിട്ടുണ്ട് …ഉറങ്ങിപ്പോയി എന്നാ സ്റ്റേഷനിൽ മൊഴി കൊടുത്തത് … മദ്യപിച്ചിട്ടില്ലായിരുന്നു …. “

അവൾ മിണ്ടാതെ ഇരുന്നു …

” പക്ഷെ , ആദ്യത്തെ തവണ നിങ്ങളുടെ കാറിൽ ഇടിച്ചു കഴിഞ്ഞപ്പോൾ തന്നെ കാറിന്റെ ഒരു ഓടയിലേക്ക് ആവുകയും ഫ്രണ്ട് മതിലിൽ ഇടിക്കുകയും ചെയ്തിരുന്നു .. ആ സമയത്ത് , ഈ ലോറി വീണ്ടും പിന്നിലേക്ക് എടുത്തിട്ട് മുന്നിലേക്ക് , നിങ്ങളുടെ കാർ ലക്ഷ്യമാക്കി റോഡ് ക്രോസ് ചെയ്യാൻ ശ്രമിക്കുന്നത് കണ്ട് കൊണ്ടാണ് ഞങ്ങളവിടെ സഡൻ ബ്രേക്കിട്ടത് … ഇതൊരു പ്ലാൻഡ് അറ്റംപ്റ്റ് ആണോ എന്ന് സംശയമുണ്ട് … “

മയി ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി … .

” ചോദ്യം ചെയ്യൽ തുടരുന്നുണ്ട് … പക്ഷെ ഇതിപ്പോ ആക്സിഡന്റ് ആയി മാത്രമേ കാണാൻ കഴിയൂ എന്നാ തോന്നുന്നേ .. എന്റെ സംശയം ഞാൻ സ്റ്റേഷനിൽ പറഞ്ഞിട്ടുണ്ട് … “

” ങും ….” അവൾ വെറുതെ തലയാട്ടി

” താനേതെങ്കിലും വള്ളിക്കെട്ട് കേസ് പിടിച്ചിട്ടുണ്ടോ കവർ ചെയ്യാൻ ….”

ഇല്ല എന്ന് പറയാൻ വന്നിട്ട് അവളവന്റെ മുഖത്തേക്കൊന്ന് നോക്കി ..

” ഉവ്വ് ………” അവൾ നേർത്ത ശബ്ദത്തിൽ പറഞ്ഞു ..

” ഏതാ കേസ് …..”

അവൾ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി …

” ഒരു പകൽ മാന്യന്റെ കേസ് ….” അവൾ അർത്ഥം വച്ച് പറഞ്ഞതാണെങ്കിലും മറ്റാർക്കും അത് മനസിലായില്ല …

* * * * * * * * * * *

വൈകുന്നേരത്തോടെ അവളെ ഡിസ്ചാർജ് ചെയ്തു ….

” എന്തായാലും ഇനി കല്യാണം വരെ റെസ്റ്റ് ആയല്ലോ …….” രാജശേഖർ തമാശമട്ടിൽ പറഞ്ഞു …

” വീട്ടിലിരുന്ന് നന്നായി ഫുഡ് ഒക്കെ കഴിക്ക് മോളെ …… ഇവിടെ അങ്ങോട്ടും ഇങ്ങോട്ടും ഓട്ടമല്ലേ .. ” വീണ അവളുടെ മുടിയിൽ തഴുകി …

” ഒരു പാട് കഴിക്കണ്ട കേട്ടോ … വിവാഹത്തിനെടുത്ത ഡ്രസ്സ് പിന്നെ കറക്ടായില്ലെന്ന് വരും …….” നിഷിൻ വിളിച്ചു പറഞ്ഞു …

ബാക്കിയെല്ലാവരും ചിരിച്ചെങ്കിലും മയിക്കത് കേട്ട് ചിരിയൊന്നും വന്നില്ല …

ഡിസ്ചാർജ് വാങ്ങി ,വീൽ ചെയറിൽ ICU യിൽ പോയി അരുണിനെ കണ്ടിട്ടാണ് മയിയെ പുറത്തേക്ക് കൊണ്ട് വന്നത് …

അവനെ നവീണിന്റെ ഹോസ്പിറ്റലിലേക്ക് ഷിഫ്റ്റ് ചെയ്യാനുള്ള ഏർപ്പാടുകൾ നടക്കുകയായിരുന്നു …

മയിയെയും കുടുംബത്തേയും കാറിലേക്ക് കയറ്റി , നിഷിനും വീട്ടുകാരും യാത്രയാക്കി ..

കാറിലിരിക്കുമ്പോഴും അവളുടെ ചിന്ത ആക്സിഡന്റിനെ കുറിച്ചായിരുന്നു …

ഒന്ന് മയങ്ങിപ്പോയതിനാൽ , എതിരെ ലോറി വന്നതൊന്നും താൻ കണ്ടതേയില്ല …

അവൾ നിഷിൻ പറഞ്ഞത് ഓർത്തു .. ഒരു വട്ടം ഇടിച്ച ശേഷം വീണ്ടും പിന്നോട്ട് എടുത്തിട്ട് മുന്നിലേക്ക് വന്നത് ..

നിഷിന് എന്തെങ്കിലും മനസറിവുണ്ടെങ്കിൽ അയാളത് തുറന്ന് പറയുമോ …

ചില അതി ബുദ്ധിമാന്മാർ അങ്ങനെയും ചെയ്യുമെന്ന് അവൾക്ക് തോന്നി …

* * * * * * * * * * *

” എന്തായാലും ആ നിഷിനേട്ടനുള്ളത് കൊണ്ട് രക്ഷപ്പെട്ടു ……” മയിയെ തലയിണ വച്ച് ചാരി ഇരുത്തി , ചായക്കപ്പ് കൈയ്യിൽ കൊടുത്തുകൊണ്ട് കിച്ച പറഞ്ഞു ….

മയി ചായ വാങ്ങി ഒന്ന് മൊത്തി …

” എനിക്ക് സംശയം അയാളെയാ … അയാൾ തന്നെ ഒരുക്കിയ ഡ്രാമയാണോന്ന് ……”

” ചേച്ചി ഒരിക്കലും നന്നാവില്ല …. ” അവളുടെ നേർക്ക് ഒരു തലയിണ വലിച്ചെറിഞ്ഞ് ദേഷ്യപ്പെട്ട് കൊണ്ട് കിച്ച മുറി വിട്ടിറങ്ങി ..

* * * * * * * * * * * *

രാത്രി അവൾക്ക് കൈക്കും കാലിനും വല്ലാതെ വേദനയനുഭവപ്പെട്ടു … അവൾ ആയാസപ്പെട്ട് എഴുന്നേറ്റ് ബെഡിൽ ചാരിയിരുന്നു …

വേദന മറക്കാൻ അവൾ , ഒരു കൈ കൊണ്ട് ഫോണെടുത്ത് മടിയിൽ വച്ചു … നെറ്റ് ഓൺ ചെയ്തതും തുരു തുരാ മേസേജ് വന്നു ….

അവൾ വാട്സാപ്പ് തുറന്നു ….

അതിൽ ഒരു അൺനോൺ നമ്പറിൽ നിന്ന് വന്ന മെസേജ് അവൾ തുറന്നു നോക്കി …

അതിലേക്ക് നോക്കും തോറും അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു

( തുടരും )

അമൃത അജയൻ

അമ്മൂട്ടി

NB : അഭിപ്രായങ്ങൾ അറിയിക്കണേ … കൈ മേലെങ്കിലും രാവിലെ മുതൽ കുത്തിപ്പിടിച്ച് ടൈപ്പിയാണ് ഇത്രേം എത്തിക്കുന്നത് … അതാണ് ലെങ്തും കുറവ്. ..

 

അമൃത അയന്റെ മറ്റു നോവലുകൾ

4/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഈ സായാഹ്നം നമുക്കായി മാത്രം – 9”

Leave a Reply

Don`t copy text!