” നീ എന്താടാ പറഞ്ഞത് … നിന്നെ വിട്ടേയ്ക്കാനോ …. ” നിവ ഇരുപ്പിടത്തിൽ നിന്ന് ഒറ്റക്കുതിപ്പിന് ബെഞ്ചമിന്റെ അടുത്തെത്തി , അവന്റെ ഷർട്ടിൽ കുത്തിപ്പിടിച്ചു …
” ഛെ … നിവാ …. വിട് … ആളുകൾ നോക്കുന്നു …..” ബെഞ്ചമിൻ അവളുടെ കൈ വിടുവിക്കാൻ ശ്രമിച്ചു ..
” കാണട്ടെ …. എല്ലാവരും കാണട്ടെ …. ” അവൾ അലറി….
” നിവാ …. പ്ലീസ് … കൂൾ ഡൗൺ ….. ഞാൻ നിന്നെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതാ ….” അവൻ അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു …
കഫേയിലുണ്ടായിരുന്നവരെല്ലാം അവരെ തന്നെ നോക്കുകയായിരുന്നു ..
ഒടുവിൽ അവളൊന്നടങ്ങി …
അവനവളെ പിടിച്ച് ചെയറിലിരുത്തി ….
” നിനക്ക് ബോധമില്ലേ നിവാ …. ഛെ … ” അവൻ തല കുടഞ്ഞു …
” നിന്നെ പിരിയാൻ ഇനി എനിക്ക് കഴിയില്ല ബെമീ … എന്നെ ഒഴിവാക്കിയാൽ നിന്നേം കൊല്ലും ഞാനും ചാകും …..” അവൾ വാശി പോലെ പറഞ്ഞു ….
” നീ എന്നെ ഒഴിവാക്കുന്നത് പോലെ തോന്നിയത് കൊണ്ടാ ഞാനങ്ങനെ പറഞ്ഞത് … നീ അവഗണിക്കുമ്പോൾ എനിക്കെന്ത് ദുഃഖമുണ്ടെന്നോ ….” അവൻ ദുഃഖം നടിച്ചു ..
” അതിനേക്കാൾ സങ്കടാ എനിക്ക് നീ എന്നെ അവഗണിക്കുമ്പോൾ … ” അവളുടെ സമനില തെറ്റിയിരുന്നു ..
” മതി വാ ….. എല്ലാവരും ശ്രദ്ധിക്കുന്നു … നമുക്ക് പോവാം …… “
” നീ എന്ത് തീരുമാനിച്ചു …? അത് പറ … “
” ഞാനൊന്നാലോചിക്കട്ടെ … ” അവൻ പറഞ്ഞു ..
അവൻ അവളെ കൂട്ടി കഫേക്ക് പുറത്തിറങ്ങി …
ക്യാംപസിൽ അവളെ വിട്ടിട്ട് , കൈയിലുണ്ടായിരുന്ന രണ്ട് കോളാ കാൻ അവൾക്ക് കൊടുത്തു …
” കഴിഞ്ഞ ട്രിപ്പിന് വാങ്ങിയതാ … അത് ക്യാൻസലായി പോയില്ലേ … ഇത് വേസ്റ്റാക്കാൻ പറ്റില്ലല്ലോ ….. “
” എനിക്കിത് കുടിക്കുമ്പോ എന്തോ പോലെയാ …. ” അവൾ തുറന്നു പറഞ്ഞു …
” അത് നിനക്ക് ശീലമില്ലാഞ്ഞിട്ടാ … ഇത് വെറും കോളയാ … ” അവൻ കളിയാക്കി ….
അവളതു വാങ്ങി ബാഗിൽ വച്ചു …
* * * * * * * * * * * * * * *
പിറ്റേന്ന് മുതൽ നിഷിൻ അവധി കഴിഞ്ഞ് ജോലിയിൽ തിരികെ പ്രവേശിക്കുകയാണ് … അവൻ രാവിലെ തന്നെ ആലപ്പുഴക്ക് മടങ്ങി …
മയി ഒരു ദിവസം കൂടി ലീവായിരുന്നു … ലീവ് കഴിഞ്ഞാലും അവൾക്ക് അവിടെ നിന്ന് തന്നെ പോയി വരാം …
നിഷിൻ പോയത് മയിക്കൊരു ആശ്വാസമായിരുന്നു … അവനെ കുറിച്ചുള്ള തന്റെ അന്വേഷണങ്ങൾക്കിടയിൽ അവനില്ലാത്തതാണ് നല്ലതെന്ന് മയിക്ക് തോന്നി …
അവൾ കുറേ സമയം കിച്ചണിൽ എല്ലാവർക്കുമൊപ്പം നിന്നു …. അതു കഴിഞ്ഞ് റൂമിൽ ലാപ് എടുത്തു വച്ചു …
ഇന്ന് ബുധനാഴ്ചയാണ് .. വെള്ളിയാഴ്ച നിവയ്ക്ക് വരാനുള്ള ബസ് ബുക്ക് ചെയ്യണം ….
മയി ആദ്യം ചെയ്തത് അതാണ് .. ശേഷം മെയിലിലെ , ഫ്രണ്ട്സിന്റെ ഓരോടുത്തരുടെയും പ്രെഫൈൽ ലിങ്ക് എടുത്ത് തന്റെ എഫ് ബി ഐഡി യിൽ കയറി സെർച്ച് ചെയ്ത് , മൂച്വൽ ഫ്രണ്ട്സ് ഉള്ളവരെയെല്ലാം നോട്ട് ചെയ്തു വച്ചു ….
സമൃദ്ധി സുന്ദർരാജ് …. ആ പേര് അവൾ ശ്രദ്ധിച്ചു … എവിടെയോ കേട്ട് മറന്നത് പോലെ … മ്യൂച്വൽ ഫ്രണ്ട്സ് നോക്കിയപ്പോൾ സ്മൃതി സുന്ദർരാജ് എന്ന് കണ്ടു …..
മയിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി …. തന്റെ കോളേജിലും അത് കഴിഞ്ഞ് , കുറേക്കാലം തന്റെ ഓഫീസിലും വർക്ക് ചെയ്ത സ്മൃതി … തന്റെ ഏറ്റവും അടുത്ത ഫ്രണ്ട്സിൽ ഒരാൾ … അവളുടെ ചേച്ചിയാണ് , നിഷിന്റെ ഫ്രണ്ടായിട്ടുള്ള സമൃദ്ധി ….
അരേ വാ …..! ഇത് ഞാൻ പൊളിക്കും … മയി ആഹ്ലാദത്തോടെ വാട്സപ്പ് എടുത്ത് സ്മൃതിക്ക് മെസേജിട്ടു ….
” ഫ്രീ ആയാൽ എനിക്ക് സംസാരിക്കണം .. “
മെസേജ് കൊടുത്തിട്ട് അവൾ സമൃദ്ധിയുടെ ഐഡിയിലൂടെ കണ്ണോടിച്ചു … അധികം ഡീറ്റെയിൽസ് ഒന്നും കാണാനില്ല … പ്രൊഫൈൽ പിക്ചർ വിവാഹ ഫോട്ടോയായിരുന്നു …
പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ സ്മൃതി വിളിച്ചു …
” എന്നതാടി കുരിപ്പേ …. ഹണിമൂണൊന്നുമില്ലെ ……” മയി കോളെടുത്തതും സ്മൃതി മുഖവുരയില്ലാതെ ചോദിച്ചു …
” കൊള്ളാല്ലോ … നീ നിന്റെ പട്ടര് ഭാഷയൊക്കെ വിട്ടോ … ” മയി തിരിച്ച് ചോദിച്ചു …
” കോട്ടയത്തല്ലേ മോളെ ഇപ്പോ … ഈ അച്ചായന്മാരുടെ ഇടയിൽ കിടന്ന് ഞാനൊരു അച്ചായത്തിയാകുമെന്നാ തോന്നുന്നേ …. “
” ഹേ …. അതെന്താടി .. എവിടെയെങ്കിലും കൊളുത്തിയോ ….?”
” അങ്ങനേം പറയാം …..”
” പൊളി …… അപ്പോ ഒരു വിപ്ലവത്തിന് സാത്യത കാണുന്നു … “
” ഏറെക്കുറേ …..” അവളുടെ ചിരി കേട്ടു …
” കക്ഷിയാരാ … ഓഫീസിലെയാണോ …? “
” അല്ലടി …. പുള്ളി മൃഗഡോക്ടറാ ….”
” ആ പൊളിച്ച് … അപ്പോ ഇനി നിനക്ക് ട്രീറ്റ്മെന്റിന് പുറത്തു പോകണ്ടല്ലോ …”
” എടി എടി ഊതല്ലേ .. … അതിരിക്കട്ടെ മോള് എന്തിനാ സംസാരിക്കണമെന്ന് പറഞ്ഞെ …? “
” എടി നിന്റെ ചേച്ചിയും എന്റെ ഹസും കോളേജ് മേറ്റ്സാ ….”
” കോളേജ് മേറ്റ്സ് മാത്രമല്ല അവർ ക്ലാസ് മേറ്റ്സാ … കട്ട ചങ്കുകളാരുന്നു … ഇത് ഞാൻ പണ്ട് നിന്നോട് പറഞ്ഞിട്ടുണ്ടല്ലോ .. നിഷിനും മുസാഫിർ പുന്നക്കാടനുമായുള്ള വിഷയം കത്തി നിന്ന സമയത്ത് … “
” ആണോ … ഞാനത് മറന്നു പോയെടീ .. “
” എന്നിട്ടിപ്പോ എങ്ങനെ ഓർത്തു ….”
” അതൊക്കെ ഞാനോർത്തു … എനിക്ക് നിന്നെ വിശദമായിട്ടൊന്നു കാണണം … ഉടനെ തന്നെ … കണ്ടേ പറ്റൂ ….”
” എന്നതാടി കൊച്ചേ … വല്ല വള്ളിക്കെട്ടുമാണോ …? “
” അതൊക്കെ കാണുമ്പോ പറയാം … എന്ന് കാണാൻ പറ്റും നിന്നെ ….?”
” അതിപ്പോ , വരുന്ന സൺഡേ ഞാൻ ട്രിവാൻട്രം വരുന്നുണ്ട് … അതിനു മുന്നേ കാണണമെങ്കിൽ നീ ഇങ്ങോട്ട് വരേണ്ടി വരും ….”
“സൺഡേ കാണാം നമുക്ക് ……” അവൾ പറഞ്ഞു ….
ആ കോൾ അവസാനിക്കുമ്പോൾ മയിക്ക് ശുഭപ്രതീക്ഷകൾ ഉണ്ടായിരുന്നു …
* * * * * * * * * * *
പിറ്റേന്ന് മുതൽ മയിയും ഓഫീസിൽ പോയി തുടങ്ങി …
ചാനൽ സ്റ്റുഡിയോയിൽ വച്ച് ഷൂട്ട് ചെയ്യാനുള്ള ഒരു പ്രോഗ്രാമിന്റെ തിരക്കിലായിരുന്നു മയി …
ഇടയ്ക്കെപ്പോഴോ ഗ്രീൻ റൂമിൽ നിൽക്കുന്ന ചഞ്ചലിനെ അവൾ കണ്ടിരുന്നു ….
” ആംകറിംഗിന് ആരാ നന്ദു …. “
” ആ ചഞ്ചലാ ….”
” അവളെയിവിടെ സ്ഥിരമാക്കിയോ …. ?” അവൾ പുച്ഛത്തോടെ ചോദിച്ചു …
” യെസ് …..”
” ഏ ….” അവൾ നന്ദുവിനെ മിഴിച്ചു നോക്കി …
” സ്ഥിരമായിട്ട് എടുത്തു … “
” എപ്പോ …..”
” ചേച്ചി ലീവിലായിരുന്നപ്പോൾ ….”
മയിയുടെ നെറ്റി ചുളിഞ്ഞു … അതിനിടക്ക് അതെങ്ങനെ സംഭവിച്ചു … മയിക്കെന്തോ ഒരു പന്തികേട് തോന്നി … ചഞ്ചലിന് ഒരു ചാരന്റെ റോൾ കൂടിയുണ്ടോ …. ?
ഫ്ലോറിലേക്ക് കയറാറായപ്പോൾ ആണ് മയി ചഞ്ചലിനെ മുഖാമുഖം കണ്ടത് …
ചഞ്ചൽ മയിയെ നോക്കി വശ്യമായി പുഞ്ചിരിച്ചു …
അവളുടെ ചിരിയിൽ ഒരു പരിഹാസമുണ്ടോ ….. ?
” എനിക്കിവിടെ സ്ഥിരമായി മാഡം ……..” അവൾ മയിയുടെ അടുത്ത് വന്ന് കൊഞ്ചലോടെ പറഞ്ഞു …
” ങും…..” മയി താത്പര്യമില്ലാതെ മൂളി …
” നിഷിൻ സാറിനോട് ഒരു താങ്ക്സ് പറയണം …. ” അവൾ ചുണ്ടു വളച്ച് ചിരിച്ചു കൊണ്ട് പറഞ്ഞു …
മയിയുടെ കണ്ണുകൾ ഇടം വലം വെട്ടി … അവൾ ചഞ്ചലിനെ തറപ്പിച്ച് നോക്കി …
” അത് ഞാൻ നേരിട്ട് തന്നെ പറഞ്ഞോളാം ….” കൊഞ്ചലോടെ പറഞ്ഞിട്ട് , കൂസലില്ലാതെ അവൾ ഫ്ലോറിലേക്ക് കയറിപ്പോയി ….
അവളുടെ വാക്കുകളിൽ പരിഹാസമുണ്ടെന്ന് മയിക്ക് തോന്നി … അവൾക്ക് എന്തുകൊണ്ടോ അപമാനഭാരം തോന്നി … തന്റെ ഭർത്താവിനെ കുറിച്ചാണ് ഒരുത്തി …. ഛെ ….!
അവൾ പല്ല് കടിച്ച് പിടിച്ചു …
* * * * * * * * * * *
ആ ആഴ്ച താൻ ട്രിപ്പിനുണ്ടാവില്ലെന്ന് നിവ ആദ്യമേ തന്നെ എല്ലാവരോടും പറഞ്ഞു … അതിനാൽ ആ ആഴ്ചയും ട്രിപ്പ് പ്ലാൻ തില്ല … കരിഷ്മയ്ക്കും പ്രിൻസിക്കും നിവയോട് ദേഷ്യം തോന്നി …
” നീ കാരണമാ ഇത്തവണയും ….”
” നിങ്ങൾ പൊയ്ക്കോളാൻ ഞാൻ പറഞ്ഞല്ലോ … ഞാനില്ലെങ്കിലും പോകുമെന്നല്ലേ റിജിൻ അന്ന് പറഞ്ഞത് ….” നിവ കരിഷ്മയോട് ചോദിച്ചു …
” അതപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാ … ” കരിഷ്മ മുഖം വീർപ്പിച്ചു …
” ഈ വീക്ക് ഇങ്ങനെ പോട്ടെ … ഉടനെ തന്നെ ഒരു സൊല്യൂഷൻ നമുക്കുണ്ടാക്കാം ….” നിവ ആലോചനയോടെ പറഞ്ഞു …
* * * * * * * * * * * * *
വെള്ളിയാഴ്ച വൈകിട്ടുള്ള ബസിന് നിവ നാട്ടിലേക്ക് തിരിച്ചു …
വെളുപ്പിന് അവൾ തമ്പാനൂരെത്തും … അവളെ പിക്ക് ചെയ്യാൻ നവീനാണ് പോകാനിരുന്നത് …
* * * * * * * * * * * * * * *
പിറ്റേന്ന് രാവിലെ മയി കുളിച്ചിട്ട് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ വരുമ്പോൾ , ഹാളിലെ സോഫയിൽ വീണയുടെ അരികിലായി നിവയുണ്ട് ….
അവൾ തന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ ഒന്നൊന്നായി ബാഗിൽ നിന്നെടുത്ത് നിലത്തേക്കിട്ടു ….
വന്ന് കയറിയ പാടേ നിവ മുഷിഞ്ഞ വസ്ത്രങ്ങൾ ബാഗിൽ നിന്ന് മാറ്റുന്നത് , നെറ്റി ചുളിച്ച് നോക്കിക്കൊണ്ട് മയി നിന്നു … അവളുടെ തലയിൽ തന്റെ പോലീസ് ബുദ്ധിയുണർന്നു …
( തുടരും )
അമൃത അജയൻ
അമ്മൂട്ടി
NB : അഭിപ്രായങ്ങൾ രേഖപ്പെടുത്തുമല്ലോ
അമൃത അയന്റെ മറ്റു നോവലുകൾ
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission