Skip to content

അനഘ – ഭാഗം 1

anagha aksharathalukal novel

അനുസരണയില്ലാതെ ഒഴുകുന്ന കണ്ണുനീരിനെ തുടച്ചുമാറ്റാൻ അവൾ ശ്രമിച്ചില്ല…..

തുറന്നിട്ട കാറിന്റെ വിൻഡോയ്ക്കുള്ളിലൂടെ കടന്നു വരുന്ന കാറ്റിൽ അവളുടെ മുടിയിഴകൾ പാറിക്കളിച്ചുകൊണ്ടിരുന്നു…

അരിച്ചു കയറുന്ന തണുപ്പ് അവളെ തെല്ലു പോലും ബാധിക്കുന്നുണ്ടായിരുന്നില്ല…

അല്ലെങ്കിലും അവൾക്ക് ജീവനുണ്ടെന്ന് തോന്നിച്ചതു തന്നെ നിർത്താതെ ഒഴുകിക്കൊണ്ടിരിക്കുന്ന ആ കണ്ണീരീലൂടെ ആയിരുന്നു…

ഇവൾ അനഘ ലക്ഷമി…

ലക്ഷമി വിലാസത്തിൽ കൃഷ്ണ മേനോന്റേയും വീണയുടേയും ഏക മകൾ…

” എടോ,താൻ ആ വിൻഡോ ഉയർത്തി വെച്ചേക്കൂ..

നമ്മളിപ്പോൾ വയനാട്ടിലേക്കുള്ള ചുരം കയറിക്കൊണ്ടിരിക്കുകയാണ്…

ഇനി തണുപ്പ് ഇപ്പോഴുള്ളതിനേക്കാൾ കൂടുതലായിരിക്കും….

വെറുതെ താൻ അസുഖം വരുത്തി വെക്കണ്ട”…

ഡ്രൈവിങ്ങിനിടയിലെ അയാളുടെ ശബ്ദമാണ് അനഘയെ ചിന്തകളിൽ നിന്നും തിരിച്ചു കൊണ്ടുവന്നത് ..

“മ്മ്”

അവൾ അയാളെ ഒന്നു നോക്കി കൊണ്ടു മൂളി വിൻഡോ ഉയർത്തി വെച്ചു..

” തനിക്ക് മയങ്ങണമെങ്കിൽ ആവാം…നമ്മൾ അവിടെ എത്തുമ്പോഴേക്കും സമയം ഒരുപാടാവും..”

“മ്മ്”ഒരു മൂളൽ മാത്രമായിരുന്നു മറുപടി…

“എടോ,താനിങ്ങനെ മൂളാതെ ഒന്ന് സംസാരിക്ക്..എന്റെ പേരോ,അറ്റ്ലീസ്റ്റ് നമ്മൾ എങ്ങോട്ടാണ് പോവുന്നതെന്നെങ്കിലും,”

അവൾ അയാളെ ഒന്ന് നോക്കി ചിരിച്ചു…

എല്ലാം നഷ്ടപ്പെട്ടവളുടെ,സ്വയം പുഛ്ചിക്കുന്നതുപോലെയുള്ള ആ ചിരി അയാളെ ഒന്നു വേദനിപ്പിച്ചു…

“ശരി,താൻ ചോദിക്കുന്നില്ലെങ്കിൽ വേണ്ട ഞാൻ പറഞ്ഞോളാം..

എന്റെ പേര് കാശിനാഥൻ…സാക്ഷാൽ കാശിനാഥൻ അല്ല കേട്ടോ..ഒരു സാധാ പരമേശ്വര ഭക്തൻ…

അച്ചന്റെ പേര് സേതുനാഥൻ കുറച്ച് ബിസിനസ് ഒക്കെ ആയിട്ട് പോവുന്നു..

അമ്മ ഭവാനി,ഒരു പാവം വീട്ടമ്മ,പിന്നെ ഒരു അനിയത്തി ഉണ്ട് വൈഷ്ണവി ,പ്ലസ് റ്റു പഠിക്കുന്നു..പിന്നെ,..”

കാശി നോക്കിയപ്പോൾ അനഘ കാറിന്റെ ഡോറിലേക്ക് തല വെച്ച് കിടന്നുറങ്ങി കഴിഞ്ഞിരുന്നു..

ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഉറങ്ങുന്ന അനഘയെ നോക്കെ അവന്റെ ഉള്ളിൽ വാത്സല്യം ഉണർന്നു…

കാർ സൈഡിലേക്കു ഒതുക്കി നിർത്തി സീറ്റ് ബെൽട്ടിടാൻ അവളുടെ അടുത്തേക്ക് നീങ്ങി…

അവനപ്പോളാണ് അവളെ ശ്രദ്ധിച്ചത്…

23-24 വയസ്സു കാണും..

നന്നേ വെളുത്തിട്ടല്ല,എങ്കിലും എന്തോ ഒരു ഐശ്വര്യം ആ കുഞ്ഞു മുഖത്തിനു ഉണ്ട്…

ഒരു കോട്ടൺ സാരിയാണുടുത്തിരുന്നത്,കാതിൽ ഒരു ചെറിയ മൊട്ടു കമ്മൽ,ആ മുഖത്തിന്റെ ഐശ്വര്യത്തിന് മാറ്റുകൂട്ടാനായ് ഒറ്റക്കൽ മൂക്കുത്തിയും…

നന്നായി കരഞ്ഞിട്ടുണ്ടെന്ന് ആ മുഖം കണ്ടാൽ അറിയാം…എങ്ങനെ കരയാതിരിക്കും,പാവം..ഒരിക്കലും ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒന്നല്ലെ അവളുടെ ജീവിതത്തിൽ നടന്നത്.

അതിൽ അറിഞ്ഞോ അറിയാതെയോ ഞാനും ഒരു ഭാഗമാകേണ്ടി വന്നു..

ചിന്തകൾക്ക് വിരാമമിട്ട് കാശി തന്റെ കാർ സ്റ്റാർട്ട് ചെയ്തു..

പുലർച്ചെ 4.45 ആയപ്പോഴേക്കും കാശിയുടെ കാർ ഗൈറ്റു കടന്ന് കൈലാസം എന്ന വീടിനു മുന്നിൽ എത്തി..

ആധുനിക രീതിയിൽ പണികഴിപ്പിച്ച വീടാണെങ്കിലും ഒരു പഴമയുടെ കയ്യൊപ്പ് അതിൽ പതിഞ്ഞിരുന്നു….

ഹോണിന്റെ ശബ്ദം കേട്ടപ്പോഴേക്കും വീട്ടിലെ ലൈറ്റുകൾ തെളിഞ്ഞിരുന്നു..

വാതിൽ തുറന്ന് ഒരു 44-45 വയസ്സ് തോന്നിക്കുന്ന മുണ്ടും നേര്യതും ഉടുത്ത ഒരു സ്ത്രീ ഇറങ്ങി വന്നു,അങ്ങിങ്ങായി നരച്ചു തുടങ്ങിയ മുടിയിഴകൾ ആ മുഖത്തിന് പ്രത്യേക ഭംഗി നൽകിയിരുന്നു…

“എടോ!!താൻ എഴുന്നേൽക്ക്,സ്ഥലം എത്തി..”

കാശി അനഘയെ വിളിച്ച് ഡോർ തുറന്നിറങ്ങി…

“ഭവാനിക്കുട്ടീ….”

കാശി നീട്ടി വിളിച്ച് അവരുടെ അടുത്തേക്ക് നടന്നു

“എന്റെ കാശിക്കുട്ടാ,നിന്നോട് ഞാൻ ഒരായിരം തവണ പറഞ്ഞതല്ലെ ഈ രാത്രി യാത്ര നല്ലതല്ലെന്ന്…എത്ര പറഞ്ഞാലും കേൾക്കില്ലെ നീയ്യ്..”

ഭവാനി കാശിയുടെ തോളിൽ ചെറുതായൊന്ന് അടിച്ചു കൊണ്ട് പറഞ്ഞു…

“എന്റെ ഭവാനിക്കുട്ടി ഒരു കുഴപ്പവും കൂടാതെ ഞാനിങ്ങെത്തിയില്ലെ….ഈ പ്രാവശ്യത്തേക്ക് ഒന്ന് ക്ഷമിക്ക്, ഇനി ഇതാവർത്തിക്കില്ല..പോരെ.”

കാശി അവരുടെ രണ്ട് കവിളിലും പിടിച്ച് കൊഞ്ചിക്കൊണ്ട് പറഞ്ഞു.

കാശി-“അല്ല അമ്മേ അച്ചൻ എവിടെ പോയി?സാധാരണ ഞാൻ വരുന്നതറിഞ്ഞാ വാതിൽക്കൽ തന്നെ കാത്തിരിക്കലുണ്ടായിരുന്നല്ലോ..ഇന്നെന്തുപറ്റി?”

ഭവാനി-“അച്ചന് ഇന്നലെ രാത്രി പെട്ടന്ന് എന്തോ നെഞ്ചുവേദന വന്നിരുന്നു..പിന്നെ മരുന്ന് കുടിച്ച് കിടന്നതാ…ചിലപ്പോ അതിന്റെ മയക്കമായിരിക്കും..നീ വന്ന്ത് അറിഞ്ഞിട്ടില്ല”..

കാശി-“എന്താ പെട്ടന്ന്??ഞാൻ വിളിച്ചപ്പോ ഒന്നും പറഞ്ഞിരുന്നില്ലല്ലോ??ടാബ്ലറ്റ് കൃത്യായിട്ട് കഴിക്കുന്നില്ലേ?”

ഭവാനി-“എന്റെ കണ്ണുതെറ്റിയാ പറമ്പിൽ പണിയെടുക്കാൻ പോവും..എത്ര പറഞ്ഞാലും മനസ്സിലാവില്ലാച്ചാ ന്താ ചെയ്യാ?പറഞ്ഞു മടുത്തു..നിന്നോടിത് പറഞ്ഞതിന് ഇനി എനിക്ക് കണക്കിന് കേൾക്കും”

കാശി-“ഹ്മം….ഞാൻ വന്നല്ലോ,ഇനി നമുക്ക് ശരിയാക്കാം അമ്മക്കുട്ടീ…..”

ഭവാനി-“അല്ല മോനെ നിന്റെ കൂടെ വന്ന ആളെവിടെ?അയാളെ വിളിച്ചില്ലെ നീയ്യ്?”

ഭവാനി ചോദിച്ചപ്പോഴാണ് കാശി പിന്നിലേക്ക് നോക്കുന്നത്..

അനഘ അപ്പോഴും കോ-ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങി അവരെ ശ്രദ്ധിച്ച് നിൽക്കുകയായിരുന്നു…

കാശി-“ഹാ,താനിങ്ങു വാടോ..പേടിച്ച് നിൽക്കുകയൊന്നും വേണ്ട..ഈ കാണുംപോലെ ഒന്നുമല്ല ഭവാനിക്കുട്ടി പാവമാ..തന്നെ ഒന്നും ചെയ്യില്ല…”

ഒറ്റ കണ്ണിറുക്കി അനഘയെ നോക്കി പറഞ്ഞു…

“പോടാ ചെറുക്കാ,നീ എന്റെ കയ്യിൽ നിന്ന് നല്ലത് വാങ്ങിക്കും” കാശിടെ ചെവി തിരിച്ച് ഭവാനി പറഞ്ഞു..

കാശി-“ആഹ്,അമ്മേ വിട്..ഞാൻ ചുമ്മാ പറഞ്ഞതാ”

ഭവാനിയിൽ നിന്നും ചെവി വിടുവിക്കാൻ കാശി ആവുന്നതും ശ്രമിച്ചു..

ഇവരുടെ കളികൾ കണ്ടു നിന്ന അനഘയിൽ ചെറുചിരി വിരിയിച്ചു..

ഭവാനി കാശിടെ ചെവിയിൽ നിന്നും കൈയ്യെടുത്ത് അനഘയുടെ അടുത്തേക്ക് ചെന്നു.

ഭവാനി-“മോളെന്താ ഇവിടെ നിന്നു കളഞ്ഞത്..വാ നമുക്ക് അകത്തേക്ക് പോവാം..”

അവരുടെ സംസാരം അനഘയിൽ എന്തെന്നില്ലാത്ത ഒരാശ്വാസം നിറച്ചു..

അവരവളുടെ കൈ പിടിച്ച് കാശിയുടെ അടുത്തേക്കു പോയി..

“എടോ,ഇത് ആരാണെന്ന് മനസ്സിലായോ??ആയാലും ഇല്ലെങ്കിലും ഞാൻ പറയാം…ഇതെന്റെ അമ്മക്കുട്ടി ഭവാനി , അച്ചൻ ഉണർന്നിട്ടില്ല,അനിയത്തി വൈഷ്ണവി ‘ഓൺ ഡ്യൂട്ടിയിലായിരിക്കും’ “കാശി പറഞ്ഞതും അനഘ അവനെ മനസ്സിലാവാതെ നോക്കി..

കാശി-“എന്താടോ നോക്കുന്നത് ഞാൻ പറഞ്ഞത് സത്യമാ..ഉറക്കമാണ് അവളുടെ മെയ്ൻ ഡ്യൂട്ടിഅതും ക്ലാസില്ലാത്ത ദിവസമാണെങ്കിൽ ഒരു ഉച്ചയായിട്ട് പ്രതീക്ഷിച്ചാൽ മതി ആളെ”

അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു…

“അല്ല കാശി മോളെ ഈ തണുപ്പത്ത് നിർത്താനാണോ ഉദ്ദേശം..അകത്തേക്ക് കയറി വിശേഷങ്ങൾ പറഞ്ഞാ പോരെ? “

ഭവാനി ചോദിച്ചു…

കാശി-“സംസാരിച്ചു നിന്ന് നേരം പോയി…സോറി ടോ…താൻ വാ…”

അനഘയെ നോക്കിക്കൊണ്ട് പറഞ്ഞ് കാശി അകത്ത് കയറി…

ഭവാനി-“മോൾ മടിച്ച് നിൽകാതെ കയറിക്കെ”

അവരെ നോക്കി ഒന്ന് ചിരിച്ച് അനഘ ഉമ്മറത്തേക്ക് കയറി…. തറയിലെ തണുപ്പ് തന്റെ നഗ്ന പാദങ്ങളിലൂടെ ശരീരത്തിലേക്ക് അരിച്ചു കയറുന്നതവളറിഞ്ഞു..ഉമ്മറത്തു നിന്നും എത്തുന്നത് വിശാലമായ ഒരു ഹാളിലേക്കാണ്…അതിന്റെ ഒത്ത നടുക്കായ് നിർമ്മിച്ച നടുമുറ്റം ഒരു പ്രത്യേക ഭംഗി നൽകി..നടുമുറ്റം മുഴുവൻ ചെറിയ ചെറിയ വെള്ളാരം കല്ലുകൾ പാകി മനോഹരമാക്കിയിരുന്നു…സ്വർണ്ണ നിറത്തിലുള്ള ഉരുളിയിൽ വെള്ളത്തോടൊപ്പം താമരകളും സ്ഥാനം പിടിച്ചിരുന്നു…

“ദൂരയാത്ര കഴിഞ്ഞു വന്നതല്ലെ,നല്ല ക്ഷീണം കാണും..മോൾ പോയി കുളിച്ച് വന്നോളു..അപ്പോഴേക്കും ഞാൻ ഭക്ഷണം എടുത്ത് വെക്കാംസ്റ്റെയർ കയറി ആദ്യം കാണുന്ന റൂം മോളെടുത്തോ..തൊട്ടപ്പുറത്ത് വൈഷ്ണു ആണ്..എതിർവശത്തുള്ളതാണ് കാശിയുടെത്” ഭവാനി അവളോടായി പറഞ്ഞു…”മ്മം”അനഘ ഒന്ന് മൂളി സ്റ്റെയർ കയറി..

സ്റ്റയർ കയറി മുകളിലെത്തിയപ്പോഴാണ് ഡ്രസ്സ്മാറി വരുന്ന കാശിയെ അനഘ ശ്രദ്ധിച്ചത്.. കാവിമുണ്ടും,കറുത്ത റൗണ്ട് നെക്ക് ടി ഷർട്ടുമായിരുന്നു വേഷം..വർക്കൗട്ട് ചെയ്ത് ദൃഢമാക്കിയ ശരീരത്തെ വ്യക്തമായി കാണിക്കാൻ ആ ടീ ഷർട്ടിന് സാധിച്ചു..ഒതുക്കി വെട്ടിയ താടി വെളുത്ത മുഖത്തിന്റെ ഭംഗി ഇരട്ടിയാക്കിയിരുന്നു..കഴുത്തിലെ സ്വർണ്ണചെയിനിൽ ഓം എന്നെഴുതായ ലോക്കറ്റിനോടൊപ്പം കോർത്തിട്ടിരിക്കുന്ന രുദ്രാക്ഷം,ഇടത്തെ കയ്യിൽ കറുപ്പും ചുവപ്പും നിറങ്ങളിൽ ചരടുകൾ കെട്ടിയിട്ടുണ്ട്,അലസമായി കിടക്കുന്ന മുടിയെ നടത്തിൽ കാശി കൈകൊണ്ട് ഒതുക്കി വെക്കുമ്പോഴാണ് തന്നെ ശ്രദ്ധിച്ച് നിൽക്കുന്ന അനഘയെ കണ്ടത്…

“എടോ,താനെന്താ സ്വപ്നം വല്ലതും കാണുവാണോ?”കാശിയുടെ ചോദ്യം കേട്ടപ്പോളാണവൾക്ക് താനിത് വരെ കാശിയുടെ മുഖത്തു നിന്നും നോട്ടം പിൻവലിച്ചിട്ടില്ല എന്ന് മനസ്സിലായത്…അവൾ പെട്ടന്ന് അവന്റെ മുഖത്തു നിന്നും നോട്ടം മാറ്റി..

കാശി-” ഞാൻ ഫ്രഷായിട്ടുണ്ട്,താനും പോയി ഫ്രഷ് ആയി വന്നാൽ നമുക്ക് ഭക്ഷണം കഴിക്കാം.”

നേരത്തെ നോക്കി നിന്നത് കണ്ടപ്പോൾ വല്ലതും ചരുതിക്കാണുമോ എന്ന ചമ്മലോ മറ്റോ പിന്നീടവളെ അവന്റെ മുഖത്ത് നോക്കാൻ അനുവദിച്ചില്ല..

“മ്മം”അവനെ നോക്കാതെ അവളൊന്നു മൂളിക്കൊണ്ട് പിന്തിരിഞ്ഞ് നടന്ന് റൂമിൽ കയറി വാതിലടച്ചു…

അവളെ നോക്കി നിന്ന കാശിയിൽ അതൊരു പുഞ്ചിരി വിരിയിച്ചു….

അനഘ റൂമിന്റെ വാതിലടച്ച് നിലത്തേക്കൂർന്നിരുന്ന് രണ്ട് കൈകളും തലയിൽ ഊന്നി കണ്ണുകളടച്ചിരുന്നു…അവളുടെ ഓർമ്മകൾ പിന്നോട്ടു പോയി…

“എന്താ അനു ഇത് ? എനിക്കിതൊന്നും ഇഷ്ടമില്ലാന്ന് നിനക്കറിയാലോ..പിന്നെ എന്തിനാ ചെറിയ കുട്ടികളെ പോലെ ഇത് കെട്ടണം ന്ന് വാശി പിടിക്കുന്നത് ?…”

” എന്റെ കണ്ണേട്ടനല്ലേ,പ്ലീസ്…ഞാനൊരുപാട് ആഗ്രഹിച്ച് വാങ്ങിയതാ ഈ രുദ്രാക്ഷം..ഇത് കണ്ണേട്ടന്റെ കയ്യിൽ കെട്ടിയാ നല്ല ഭംഗിയുണ്ടാവും…പ്ലീസ് കണ്ണേട്ടാ..അല്ലേൽ ഞാൻ പിണങ്ങുവേ…”

“അയ്യോ…ഇതിന്റെ പേരിൽ ന്റെ അനു ഇനി പിണങ്ങണ്ട..ഇങ്ങ് താ ഞാൻ കെട്ടിക്കോളാം..”

“ആഹാ…അസ്സലായിട്ടുണ്ട്…കണ്ണേട്ടന്റെ കൈക്ക് ഇത് നല്ലോണം ചേരുന്നുണ്ട്..”

“ആണോ…ഇനി കണ്ണേട്ടന്റെ അനുക്കുട്ടി ഒരു kiss തന്നേ…”

“അതിനെന്താ തരാലോ…ആ കവിളിങ്ങ് കാണിക്ക്..”

“ആഹ്..ടീ…kiss തരാന്ന് പറഞ്ഞിട്ട് കവിള് നീ കടിച്ച് പറിച്ചല്ലോ…നിക്കെടീ അവിടെ….”

“അയ്യടാ..അങ്ങനെ ഇപ്പോ എന്നെ പിടിക്കാൻ നോക്കണ്ട..”

“നിന്നെ എന്റെ കയ്യിൽ കിട്ടും…അപ്പോ എടുത്തോളാം ഞാൻ..”

“നീ പോടാ ..”

“ടീ....”

.

……

“കണ്ണേട്ടാ പ്ലീസ്…എന്നെ ഒന്ന് വിശ്വസിക്ക്..ഞാൻ ഒന്നും ചെയ്തിട്ടില്ല..കണ്ണേട്ടന് കണ്ണേട്ടന്റെ അനൂനെ വിശ്വാസമില്ലെ?? ഞാൻ ഒന്നും ചെയ്തിട്ടില്ല കണ്ണേട്ടാ……

അമ്മേ ഒന്ന് വിശ്വസിക്ക്..ചേച്ചീ ചേച്ചിയെങ്കിലും പറ ഞാനൊന്നും ചെയ്തിട്ടില്ലന്ന്..എല്ലാ കാര്യങ്ങളും ചേച്ചിക്കറിയില്ലേ?പ്ലീസ് ചേച്ചീ….ഞാൻ കാലു പിടിക്കാം..എനിക്കറിയില്ല ഞാൻ അവിടെ എങ്ങനെ എത്തി എന്ന്..സത്യായിട്ടും എനിക്കറിയില്ല…….”

.

..

” ഇന്നത്തോടെ നമ്മൾ തമ്മിലുള്ള എല്ലാ ബന്ധവും ഞാൻ ഉപേക്ഷിക്കുകയാണ്…നീയോ നിന്റെ ഓർമ്മകളോ എന്റെ ജീവിതത്തിൽ ഇനി ആവശ്യമില്ല….പോവുമ്പോ ദാ ഇതും കൂടെ കൊണ്ട് പൊയ്ക്കോ….” കയ്യിലെ രുദ്രാക്ഷം അവളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് അവൻ വാതിലടച്ചു….”

.

…..

അനഘ പെട്ടന്ന് കണ്ണുകൾ തുറന്നു….അവൾക്കാകെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി…നെഞ്ചിനുള്ളിൽ വല്ലാത്തൊരു ഭാരം അനുഭവപ്പെട്ടു…ഒന്നലറി കരയാനവൾ ആഗ്രഹിച്ചു…

കതകിലാരൊ തട്ടുന്നത് ശബ്ദം കേട്ട് അനഘ എഴുന്നേറ്റു…ഒലിച്ചിറങ്ങിയ കണ്ണീരിനെ പുറം കയ്യാൽ അമർത്തി തുടച്ച് കതക് തുറന്നപ്പോൾ ചിരിച്ചുകൊണ്ട് നിൽക്കുന്ന ഭവാനിയമ്മയേയാണ് കണ്ടത്…

ഭവാനി-” ഞാൻ കരുതി മോള് കുളിക്കാൻ കയറി എന്ന്..മോളുടെ കയ്യിൽ ഡ്രസ്സൊന്നും കാണില്ലെന്നറിയാം…ഇതെടുത്തോളു…വൈഷ്ണവിടെതാണ് ചുരിദാർ…മോൾക്ക് പാകമാവും..”

അനഘ-“അയ്യോ ആന്റീ ഇതൊന്നും……”

ഭവാനി-“വേണ്ടായിരുന്നു എന്നല്ലെ..എന്റെ മോളെ ,മോളിവിടെ നിൽക്കുന്നത് ഞങ്ങൾക്കൊരു ബുദ്ധിമുട്ടാവുമോ എന്ന ചിന്തയൊന്നും വേണ്ടാ ട്ടോ..ഇത് മോളുടെ സ്വന്തം വീട് പോലെ കരുതിയാൽ മതി…പിന്നെ ഈ ആന്റീ വീളി എനിക്കിഷ്ടായില്ല…മോൾക്ക് പറ്റാച്ചാ അമ്മേ ന്ന് വിളിച്ചോളൂ…”

അനഘയുടെ നിറഞ്ഞ കണ്ണുകൾ കണ്ടപ്പോൾ ഭവാനി വല്ലാതായി….

ഭവാനി-“അയ്യോ…മോളെന്തിനാ കരയുന്നേ?.അമ്മേ ന്ന് വിളിക്കാൻ പറഞ്ഞത് ഇഷ്ടായില്ലാച്ചാൽ മോൾ വിളിക്കണ്ട..”

അനഘയുടെ നിറഞ്ഞ കണ്ണുകൾ തുടച്ച് പറഞ്ഞു..

“അമ്മേ…” അനഘ ഭവാനിയുടെ കൈകളിൽ മുറുകെ പിടിച്ച് വിളിച്ചു..

ഭവാനി-“എന്താ മോളെ???.”

അനഘയുടെ കവിളിൽ തലോടി ചോദിച്ചു..

അനഘ-“ഞാനൊന്ന് അമ്മയെ കെട്ടി പിടിച്ചോട്ടെ??..”

ഭവാനി-“അതിനെന്താ മോളെ…ഇങ്ങ് വാ…”

അനഘയ്ക്ക് നേരെ ഇരുകൈയ്യും വിടർത്തി ക്ഷണിച്ചു…

ക്ഷണനേരം കൊണ്ട് അനഘ അമ്മയെ കെട്ടിപിടിച്ച് പൊട്ടി കരഞ്ഞു.. . ഭവാനിയുടെ കൈവിരലുകൾ അനഘയുടെ മുടിയിലൂടെ തലോടിക്കൊണ്ടിരുന്നു…കുറച്ച് സമയത്തിനു ശേഷം അനഘയുടെ കരച്ചിൽ നേർത്തു വന്നു…

അനഘ-“എന്റെ അമ്മയും അച്ചനും എനിക്ക് 15 വയസ്സായപ്പോൾ എന്നെ തനിച്ചാക്കി പോയി,,ഒരാക്സിഡന്റിൽ…പിന്നെ മുത്തശ്ശന്റെ കൂടെയായിരുന്നു…17 വയസ്സായപ്പോ മുത്തശ്ശനും പോയി..പിന്നെ ഞാൻ ഒരു അനാധാലയം പോലുള്ള സ്ഥാപനത്തിലായിരുന്നു നിന്നത്….ഒരുപാട് സങ്കടം വരുമ്പോ ഒക്കെ ഞാനെന്റെ അമ്മയെ ഓർക്കാറുണ്ട്,,..ആ മാറിൽ കിടന്നു സങ്കടങ്ങളൊക്കെ കരഞ്ഞു തീർക്കാൻ ഒരുപാടാഗ്രഹിക്കാറുണ്ട്….ഇപ്പോ അമ്മ അങ്ങനെ പറഞ്ഞപ്പോ എനിക്ക് എന്റെ അമ്മയെ തിരിച്ച് കിട്ടിയപോലെ തോന്നി…”

ഭവാനിയോട് പറയുമ്പോൾ അനഘയുടെ സ്വരം ഇടറിപ്പോയിരുന്നു…

ഭവാനി-“സ്വന്തം അമ്മയെ പോലെ അല്ല…സ്വന്തം അമ്മ തന്നെയാണ്..അങ്ങനെയേ ഇനി കരുതാവൂ…സമയം ഏറെയായി മോൾ കുളിച്ചോളു…

പിന്നെ കാച്ചിയ വെളിച്ചെണ്ണയുണ്ട് അതിൽ നല്ലവണ്ണം തലയിലിട്ടോളൂ…വെള്ളത്തിന് നല്ല തണുപ്പുണ്ടാവും..ഹീറ്ററുണ്ട്….കുളിച്ച് വരുമ്പോഴേക്കും അമ്മ ഭക്ഷണം എടുത്ത് വെക്കാം..”

അതും പറഞ്ഞ് ഭവാനി തിരിഞ്ഞ് നടന്നു…

അനഘ-“അമ്മേ….എനിക്കൊരു കാര്യം…”

ഭവാനി-“മോളെ കുറിച്ചാണോ പറയാനുള്ളത്??..”

അനഘ-“അതെ”..

ഭവാനി-“മോളാരാണ് എന്നോ മോളുടെ പ്രശ്നം എന്താണെന്നോ ഒന്നും അമ്മയ്ക്കറിയില്ല…മോൾക്ക് അതെപ്പോഴാണോ അമ്മയോട് പറയാൻ തോന്നുന്നത് അപ്പോൾ പറഞ്ഞാ മതി…എന്റെ മോൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഈ അമ്മയ്ക്കുറപ്പാണ്..”

അനഘ ആശ്ചര്യത്തോടെ ഭവാനിയെ നോക്കി!!

ഭവാനി-“പരിചയപ്പെട്ടിട്ട് 1 മണിക്കൂർ പോലും ആകാത്ത എനിക്കെങ്ങനെ ഉറപ്പിച്ച് പറയാൻ പറ്റും എന്നല്ലെ മോളിപ്പോ നോക്കിയ നോട്ടത്തിന്റെ അർത്ഥം….കാരണം ഒരമ്മയ്ക്കേ മകളെ മനസ്സിലാക്കാൻ പറ്റു…മോളുടെ ഓരോ കണ്ണുനീർ തുള്ളിയും എന്നോട് പറയുന്നുണ്ടായിരുന്നു മോൾ തെറ്റുകാരിയല്ല എന്ന്…”

അനഘയെ നോക്കി ഒന്ന് പുഞ്ചിരിച്ച് ഭവാനിയമ്മ താഴേക്കു പോയി…

ഇത്ര പെട്ടന്ന് തന്നെ മനസ്സിലാക്കാൻ ഒരാൾക്ക് കഴിഞ്ഞതോർത്ത് അനഘയ്ക്ക് അത്ഭുതം തോന്നി….

അപ്പോ ഇത്രയും കാലം ഒരുമിച്ച് കഴിഞ്ഞവർക്കെന്തേ അത് കഴിയാതെ പോയി???

(തുടരും)

ഒരു പരീക്ഷണമാണ്…..എത്രത്തോളം നന്നാവും എന്ന് അറിയില്ല…..

ഇഷ്ടമായാലും ഇല്ലെങ്കിലും അഭിപ്രായങ്ങൾ പറയാൻ മടിക്കല്ലേ……

Fabi

3.9/5 - (13 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “അനഘ – ഭാഗം 1”

Leave a Reply

Don`t copy text!