Skip to content

അനഘ – ഭാഗം 2

anagha aksharathalukal novel

അനഘ വാതിലടച്ച് കുളിക്കാൻ കയറി…

ഹീറ്ററുണ്ടായിരുന്നെങ്കിലും ഓൺ ചെയ്യാതെ അവൾ ഷവറിനു ചുവട്ടിൽ നിന്നു..

അതിൽ നിന്നും വമിക്കുന്ന തണുത്ത വെള്ളത്തിന് അവളുടെ ശരീരത്തെ മാത്രമേ തണുപ്പിക്കാൻ കഴിഞ്ഞുള്ളൂ….

ഒലിച്ചിറങ്ങുന്ന വെള്ളത്തോടൊപ്പം അവളുടെ കണ്ണീരും കലർന്നിരുന്നു…

അനഘയുടെ അടുത്തുന്നിന്നും ഭവാനിയമ്മ കാശിയുടെ അടുത്തേക്കായിരുന്നു പോയത്…

കാശി വസ്ത്രം മാറി ബാൽക്കണിയിലെ അട്ടുകട്ടിലിൽ കണ്ണച്ച് ഇരിക്കുകയായിരുന്നു…

“കാശീ..”

ഭവാനിയുടെ വിളികേട്ടാണവൻ കണ്ണു തുറന്നത്…

ഭവാനി-“മോൻ ഉറങ്ങിയിരുന്നോ??”

കാശിയുടെ അടുത്തിരുന്ന് അവർ ചോദിച്ചു…

കാശി-“ഏയ് ഇല്ല അമ്മേ,ഞാനിങ്ങനെ ഓരോന്ന് ആലോചിച്ചിരുന്നതാണ്….”

അവൻ ഭവാനിയുടെ മടിയിൽ തലവെച്ചു കിടന്നു പറഞ്ഞു…

കാശി-“എത്ര പെട്ടന്നാണല്ലേ അമ്മേ ഓരോരുത്തരുടെയും ജീവിതം മാറുന്നത്??”

ഭവാനി-“മോൻ ആ കുട്ടിയുടെ കാര്യാവും അല്ലേ ഉദ്ധേശിച്ചത്…..

എന്തായിരുന്നു കുട്ടീടെ പേര്??”

കാശി-“അനഘ ലക്ഷമി”

ഭവാനി-“മ്മം….ശരിക്കും ഒരു മഹാലക്ഷ്മി തന്നെയാണ്….കാശി,എന്തായിരുന്നു ഇന്നലെ സംഭവിച്ചത്??”

കാശി-“കൃത്യായിട്ട് എനിക്കും അറിയില്ല അമ്മേ….ഇന്നലെ ഒരു പാർട്ടിയുടെ കാര്യം….ഇന്നലെ frnds ഉം ആയി ഒന്ന് കൂടി…കുടിച്ചത് കുറച്ച് ഓവറായി എന്നു തോന്നുന്നു

…ആഹ്…അമ്മേ ചെവീന്ന് പിടി വിട്…ഇന്നലെ ലാസ്റ്റ്…ഇനി ഒരിക്കലും കുടിക്കില്ല…പ്രോമിസ്….”

ഭവാനി കാശിയുടെ ചെവിയിൽ നിന്നും കൈമാറ്റി നീങ്ങി ഇരുന്നു….

കാശി-“അപ്പഴേക്കും എന്റെ ഭവാനിക്കുട്ടി പിണങ്ങിയോ?സോറി ഇനി ചെയ്യില്ല…എന്റെ അമ്മക്കുട്ടിയാണേൽ സത്യം….”

ഭവാനി-“മ്മം”

കാശി-“ഹാ എന്റെ അമ്മക്കുട്ടി ഒന്ന് ചിരിച്ചേ…ഈ മുഖം വീർപ്പിച്ചിരുന്നാ കാണാൻ ഒരു ഭംഗി ഇല്ല…പ്ലീസ്…”

ഭവാനി-“

കാശി-“that’s my girl

ഭവാനി-“പോടാ ചെക്കാ…എന്നിട്ട് നീ ബാക്കി പറയ്…”

കാശി-“ഹാ…അത്കൊണ്ട് ഇന്നലെ രാത്രി അവിടെ ഹോട്ടലിൽ നിക്കാം എന്ന് കരുതി…അപ്പോ എന്റെ frnd രാഹുൽ അവന്റെ കസിന്റെ ഫ്ലാറ്റിൽ നിക്കാം എന്ന് പറഞ്ഞു…ഞാനും അവനും ഫ്ലാറ്റിലേക്ക് പോയി …… “

കാശി നടന്നത് ഓർത്തെടുത്തു…..

‘ഏകദേശം ഒരു 11-12 മണിയായിക്കാണും…

നിർത്താതെയുള്ള കാളിംഗ് ബെല്ലിന്റെ ശബ്ദമായിരുന്നു കാശി ഉറക്കിൽ നിന്നും എഴുന്നേൽപ്പിച്ചത്…

കാശി എഴുന്നേറ്റ് ഡോർ ലക്ഷ്യമാക്കി നടന്നു…

രാത്രി കുടിച്ച മദ്യത്തിന്റെ കെട്ടിറങ്ങാത്തതിനാൽ നടക്കുമ്പോൾ ബാലൻസ് തെറ്റിയിരുന്നു…

ഫ്രണ്ട് ഡോറിനടുത്ത് എത്തുന്നതിന് മുമ്പ് തന്നെ ലോക്ക് ചെയ്യാത്ത ഡോർ തുറന്ന് കുറച്ച് പേർ ഉള്ളിലേക്ക് കടന്നു….

രണ്ട് പുരുഷൻമാരും ഒരു യുവതിയുമായിരുന്നു ഉണ്ടായിരുന്നത്….

ആരാ എന്താ എന്നൊന്നും ചോദിക്കാൻ കാശിക്ക് സാവകാശം കൊടുക്കാതെ അവർ തുറന്ന് കിടന്നിരുന്ന റൂമിലേക്ക് കയറി……

പിന്നാലെ ചെന്ന കാശി കണ്ടത് താൻ കിടന്ന കിടക്കയിൽ അനഘ ഇരിക്കുന്നതാണ്…

ബെഡ്ഷീറ്റുകൊണ്ട് അവളുടെ ദേഹം പുതച്ചിരുന്നു…

അതിൽ ഒരാളോടവൾ കരഞ്ഞുകൊണ്ട് എന്തല്ലാമോ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും അയാളത് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല….

കാശി അവരുടെ ഇടയിൽ സംസാരിക്കാനായി ചെന്നപ്പോൾ രണ്ടാമത്തെയാൾ കാശിയെ പറയാനനുവധിക്കാതെ തടുത്ത് അനഘയെ ദേഷ്യത്തിൽ പിടിച്ചു കൊണ്ട് പോയി…..

കാശി അവരുടെ പിന്നാലെ കാറുമായി ചെന്നെത്തിയത് ഒരു ഇരുനില മാളികയ്ക്ക് മുന്നിലായിരുന്നു…

കാശി ആ വീടിന്റെ ഓരത്ത് കാറൊതുക്കി പുറത്തേക്കിറങ്ങി…

കുറച്ചു നേരം കഴിഞ്ഞും പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നും തോന്നാത്തത് കൊണ്ട് തിരുച്ചു പോവാനായ് കാറിലേക്ക് കയറാൻ തിരിച്ച് നടന്നു….

പെട്ടന്നെന്തോ ഉൾപ്രേരണയീൽ തിരിഞ്ഞ് നോക്കിയ കാശി റോഡിന്റെ നടുക്കേക്ക് നടക്കുന്ന അനഘയെയാണ് കണ്ടത്…

അവളുടെ നേരെ ഒരു ലോറി വരുന്നുണ്ടായിരുന്നു….

ഞൊടിയിടയിൽ കാശി അവളുടെ അടുത്തേക്ക് പാഞ്ഞുചെന്ന് അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടു…

ക്ഷണ നേരം കൊണ്ട് തന്നെ ആ ലോറിയവരെ കടന്നു പോയിരുന്നു….’

ഇത്രയും ആണ് ഇന്നലെ അവിടെ നടന്നത്…

കാശി പറഞ്ഞു നിർത്തി…

ഭവാനി-“അല്ല കാശി അപ്പൊ മോൾ എങ്ങനെ നിന്റെ കൂടെ വന്നു…അവൾ സമ്മതിച്ചോ??”

കാശി-“സമ്മതിച്ചിട്ടൊന്നും ഇല്ലായിരുന്നു…മരിക്കണം എന്നും പറഞ്ഞ് കരച്ചിലായിരുന്നു…ഒന്നും പറഞ്ഞിട്ട് കേട്ടില്ല…അപ്പോ ഞാനൊരു അടവെടുത്തു….ഞാൻ പോലീസിലാണ്..ഇനിയും വാശി പിടിച്ചാ കൊണ്ട് പോയി ജയിലിലിടും പിന്നെ 5-6 വർഷം അവിടെ കിടന്ന് നരകിക്കാം എന്ന് പറഞ്ഞു പേടിപ്പിച്ച് കൊണ്ടു വന്നതാ

ഭവാനി-“എന്റെ കാശീ…..സമ്മദിച്ചു നിന്നെ”

കാശി-“അമ്മേടെ കാശിക്ക് അല്ലേലും പണ്ടേ ബുദ്ധി കൂടുതലല്ലേ..

ഭവാനി-“അതെയതെ…പക്ഷേ കുരുട്ടു ബുദ്ധിയാന്ന് മാത്രം

കാശി-“അമ്മേ…വേണ്ടാ വേണ്ടാ…”

ഭവാനി-“അമ്മ വെറുതെ പറഞ്ഞതാ ടാ…ഞാൻ മോളെ പോയി നോക്കട്ടെ…”

കാശി-“അമ്മേ…ഒരു കാര്യം കൂടി പറയാനുണ്ട്…അൽപം സീരിയസ് ആണ്…” കാശിയുടെ മുഖം ഗൗരവത്തിലായി..

ഭവാനി-“എന്താ മ

കാശി-” അമ്മേ,I think Anagha,she is pregnant!!”

തിരിഞ്ഞ് നടക്കാൻ തുടങ്ങിയ ഭവാനിയുടെ കാലുകൾ നിശ്ചലമായി…അവർ കാശിയുടെ അരികിലേക്ക് നടന്നു…

കാശി ഭവാനിയുടെ മുഖത്തേക്കൊന്നു നോക്കി തുടന്നു….

“അവളെ ലോറിയുടെ മുന്നിൽ നിന്നും വലിച്ചിട്ടപ്പോൾ

‘എനിക്കും എന്റെ കുഞ്ഞിനും ഇനി ജീവിക്കണ്ട’ എന്ന് പതം പറഞ്ഞാണവൾ കരഞ്ഞത്…ഒരു വിധത്തിലാണ് അവിടെ നിന്നും കാറിൽ കയറ്റിയിരുത്തിയത്…

ഇനി അമ്മ അവളോടൊന്ന് ചോദിച്ച് നോക്കിക്കോളൂ…ഞാൻ പറഞ്ഞതാണെന്ന് പറയണ്ട..അമ്മയ്ക്ക് കണ്ടിട്ട് അങ്ങനെ തോന്നി എന്ന് പറഞ്ഞാ മതി….”

കാശി പറഞ്ഞു നിർത്തി…

ഭവാനി-“അപ്പോൾ മോനെ,ആ മോളുടെ കല്യാണം??”

കാശി-“അവളെ ഞാൻ ഫ്ലാറ്റിൽ വെച്ച് കണ്ടപ്പോൾ നെറ്റിയിൽ സിന്ദൂരം കണ്ടിരുന്നു…

പക്ഷേ,പിന്നീട് ആ വീട്ടിന്റെ മുന്നിൽ നിന്നും ഇറങ്ങി വരുമ്പോൾ അതില്ലായിരുന്നു…

ഇതൊരു ട്രാപ്പായിട്ടാണ് എനിക്ക് തോന്നുന്നത്..

എനിക്ക് ശത്രുക്കൾ ഉണ്ടെങ്കിൽ തന്നെ അത് പ്രൊഫഷണലി ആയിരിക്കും… എന്നെയാണ് അവർ ഉദ്ധേശിച്ചതെങ്കിൽ ഇതിൽ മാത്രം ഒതുക്കില്ലായിരുന്നു..പബ്ലിക്ക്,മീഡിയ ഒക്കെ included ആവും…..so, target ഞാനല്ല…

അനഘയാണ്…അവളുടെ life ഇല്ലാതാക്കുകയായിരുന്നു അവരുടെ ലക്ഷ്യം…

പക്ഷേ ആര് ? എന്തിന് വേണ്ടി ? “

ഭവാനി-“പാവം കുട്ടി….ഇത്ര ചെറുപ്പത്തിൽ തന്നെ ഇത്രയും അനുഭവിക്കേണ്ടി വന്നൂലോ….”

കാശി-“അല്ലെങ്കിലും ഈശ്വരൻ അങ്ങനെയാ അമ്മേ…

പാവങ്ങളെ പരീക്ഷിച്ചുകൊണ്ടിരിക്കും…

ചില സമയങ്ങളിൽ ഒറ്റയടിക്ക് ഡസ്സൺ കണക്കിനാ തരിക…

പക്ഷേ,,….

ഇതിതിന്റെയൊക്കെ അവസാനത്തിൽ വിചാരിക്കാത്ത സന്തോഷങ്ങൾ തന്ന് അത്ഭുതപ്പെടുത്തുകയും ചെയ്യും

ഭവാനി-“ശരിയാ അമ്മേടെ കുട്ടി പറഞ്ഞത്..

നിന്നോട് സംസാരിച്ചിരുന്ന് സമയം പോയി…ഞാൻ മോളെ പോയി നോക്കട്ടെ….”

ഭവാനി കാശിയുടെ അടുത്തു നിന്നും അകത്തേക്ക് പോയി….

………………….

പെട്ടന്നെന്തോ ശബ്ദം കേട്ടാണ് അനഘയ്ക്ക് താനിത്ര നേരം ഷവറിന് ചുവട്ടിൽ നിൽക്കുകയാണെന്ന് മനസ്സിലായത്…

അവൾ വേഗം കുളിച്ചിറങ്ങി മുണ്ടും നേര്യതും ഉടുത്ത് കണ്ണാടിയ്ക്ക് മുന്നിൽ നിന്നു…..

കണ്ണാടിയിൽ കാണുന്ന പ്രതിഭിംബം പോലും തന്നെ നോക്കി പുച്ഛിക്കുന്നത് പോലെ അനഘയ്ക്ക് തോന്നി…

ഒഴിഞ്ഞ കഴുത്തിലേക്കും നെറ്റിയിലേക്കും അവളുടെ നോട്ടം മാറി മാറി പതിഞ്ഞു….

ഇന്നലെ വരെ തന്റെ കഴുത്തിൽ ചുറ്റിപിണഞ്ഞ് കിടക്കാൻ ആലിലത്താലിയുണ്ടായിരുന്നു..

ദിവസവും അണിയുന്ന സിന്ദൂരം തന്റെ നെറ്റിയെ ചുവപ്പിച്ചിരുന്നു…

എന്നാൽ ഇപ്പോൾ????

ആർക്കാണ് പിഴച്ചത്??എനിക്കോ??

ശരിയാ….

ഞാൻ തന്നെയാണ് തെറ്റുകാരി…

അർഹതയില്ലാത്തതാണ് എന്നറിഞ്ഞിട്ടും സ്നേഹിച്ചത്,ആഗ്രഹിച്ചത്….

എല്ലാവരെയും എതിർത്ത് ആ നെഞ്ചിൽ ചേർത്തു നിർത്തിയപ്പോൾ താൻ തെല്ലൊന്ന് അഹങ്കരിച്ചിരുന്നോ??

ഉണ്ടാവും!!!

സ്നേഹിച്ച്,സ്നേഹിച്ച് വാനോളം ഉയർത്തിയത് എന്തിനു വേണ്ടിയായിരുന്നു??

ഇങ്ങനെ ഒറ്റയടിക്ക് താഴെ തള്ളിയിടാനായിരുന്നോ???

ഹൃദയത്തിൽ നിങ്ങൾ തീർത്ത മുറിവിൽ നിന്നും ചോരയൊലിക്കുന്നുണ്ട്…

ഞാൻ ചെയ്ത തെറ്റെന്തായിരുന്നു???

മറ്റാരേക്കാൾ കൂടുതൽ നിങ്ങളെ സ്നേഹിച്ചതോ???

നിങ്ങളുടെ ഹൃദയം തകരുന്നത് കാണാതിരിക്കാൻ വേണ്ടി വേദനിപ്പിച്ചവരെ ഒരു വാക്ക് കൊണ്ട് പോലും നോവിക്കാതെ എല്ലാം സ്വയം അനുഭവിച്ചതോ???

കരഞ്ഞു പറഞ്ഞതല്ലായിരുന്നോ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന്…

എന്നിട്ടും…???

“മോളേ…വാതിൽ തുറന്നേ…നേരം ഒരുപാടായി….വല്ലതും കഴിക്കണ്ടേ…”

ഭവാനിയുടെ ശബ്ദം കേട്ട് അനഘ മുഖം തുടച്ച് വാതിൽ തുറന്നു….

ഭവാനി-“എന്താ മോളെ ഇത് ?? തുവർത്തിയില്ലേ ??മുടിയിലെ വെള്ളം അതേപടി ഉണ്ടല്ലോ ???

അവർ കയ്യിൽ നിന്നും ടവൽ വാങ്ങി മുടി തുവർത്തി കൊടുത്തു…

ഭവാനി-“മോളേ,അമ്മ ഒരു കാര്യം ചോദിച്ചോട്ടെ…മോൾക്ക് വല്ലാത്ത വിളർച്ച തോന്നുന്നുണ്ടല്ലോ?? മോൾ ഗർഭിണിയാണോ??”

ഭവാനി ചോദിച്ചതും അനഘയുടെ കണ്ണു നിറഞ്ഞു….അവളുടെ കൈ വയറിലേക്ക് നീണ്ടു….

ഭവാനി-“മോളെ വിഷമിപ്പിക്കാൻ വേണ്ടി ചോദിച്ചതല്ല….അമ്മയ്ക്കങ്ങനെ ഒരു സംശയം തോന്നി…അതാ ….”

അനഘ-“മ്മം…രണ്ട് മാസം വളർച്ചയുണ്ട്…

പക്ഷേ..എന്നെയും എന്റെ കുഞ്ഞിനേയും വേണ്ടാന്ന് പറഞ്ഞു അമ്മേ…..”

അനഘ കരഞ്ഞ് ഭവാനിയെ കെട്ടിപ്പിടിച്ചു….

ഭവാനി-“അയ്യേ…എന്താ മോളെ ഇത്…

മതി കരഞ്ഞത്…

ദേ നോക്കിക്കേ അമ്മമാര് ഇങ്ങനെ കരഞ്ഞിരുന്നാ ദോഷം വയറ്റിലുള്ള കുഞ്ഞിനാണ്…

അത്കൊണ്ട് ഇനി എന്റെ മോൾ ഒന്നും ഓർത്ത് കരയരുത്…”

അനഘയുടെ കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു.. ..

ഭവാനി-“വാ നമുക്ക് ഭക്ഷണം കഴിക്കാം….”

…………

ഭവാനിയോടൊപ്പം അനഘ താഴെ എത്തിയപ്പോൾ ഡൈനിംങ്ങ് ടേബിളിൽ ഇരിക്കുന്ന കാശിയേയും അച്ഛനേയും കണ്ടു…

താഴെ എത്തിയപ്പോഴാണ് പെട്ടന്ന് ഒരു രൂപം വന്ന് അനഘയെ കെട്ടിപ്പിടിച്ചത്….

പെട്ടന്നായത് കൊണ്ട് അവളൊന്ന് പേടിച്ചു പോയി….

ഭവാനി വന്ന് പിടിച്ച് മാറ്റിയപ്പോഴാണ് അനഘ അതാരാണെന്ന് നോക്കിയത്….

ഒരു 15-16 വയസ്സ് വരുന്ന ഒരു സുന്ദരിക്കുട്ടിയായിരുന്നു അത്….

അതാവും കാശിയുടെ അനിയത്തി എന്ന് അനഘയ്ക്ക് തോന്നി…

“ഹായ് ചേച്ചീ..എന്റെ പേര് വൈഷ്ണവി…ചേച്ചി വന്നപ്പോ ഞാൻ ഉറങ്ങുവായിരുന്നു അതാണ് കാണാതിരുന്നത്…ഈ ചേട്ടൻ വരുന്നത് ആരും പറഞ്ഞതുമില്ല…”

അനഘയുടെ കൈ പിടിച്ച് കുലുക്കി വൈഷ്ണവി പറഞ്ഞു…

അനഘ അവളെ നോക്കി ചിരിച്ചു…

ഭവാനി-“മതി വൈഷൂ…വന്ന് ഭക്ഷണം കഴിക്ക്..സമയം ഒരുപാടായി..ബാക്കി പിന്നെ സംസാരിക്കാം..സമയം ഇനിയം ഇഷ്ടം പോലെയുണ്ട്….വന്നെ…”

(തുടരും)

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!