Skip to content

അനഘ – ഭാഗം 4

anagha aksharathalukal novel

കാശി-“ഹലോ രാഹുൽ”

രാഹുൽ-“കാശീ…

നീ ഇതെവിടെയാ??

നീ ഇന്നലെ എന്താ പറയാതെ പോയത്??

ഞാൻ രാവിലെ നിനക്കുള്ള ഭക്ഷണവുമായി വന്നു നോക്കുമ്പോൾ നിന്നെ ഫ്ലാറ്റിൽ കണ്ടില്ല…

വിളിക്കണമെന്ന് വിചാരിച്ചിരുന്നു തിരക്ക് കാരണം

വിട്ടു പോയി..”

രാഹുൽ പറഞ്ഞു..

കാശി-“ഒരു ചെറിയ പ്രശ്നം അതാ നിന്നോട് പറയാതെ പോരേണ്ടി വന്നത്…

നീ എന്നെ ഫ്ലാറ്റിലാക്കി നീ എവിടെ പോയതായിരുന്നു??

ഞാനുണർന്നപ്പോൾ നിന്നെ കണ്ടില്ല…

നീയും എന്റെ കൂടെ ഫ്ലാറ്റിൽ കിടക്കാം എന്ന് പറഞ്ഞല്ലേ വന്നത്??”

രാഹുൽ-“ഞാനും നിന്റെ കൂടെ ഉണ്ടായിരുന്നു..

പെട്ടന്നാ ഹോസ്പിറ്റലിൽ ഒരു എമർജൻസി

കേസ് വന്നത്…

നിന്നോട് പറയണം എന്ന് വെച്ചാ

നീ എഴുന്നേൽക്കണ്ടേ…

അടിച്ച് ഫിറ്റായി കിടക്കുകയല്ലായിരുന്നോ..

അന്നെന്തോ ഭാഗ്യത്തിനാ ഞാൻ കുടിക്കാതിരുന്നത്..

So, ഞാൻ വേഗം ഹോസ്പിറ്റലിലേക്ക് പോയി…

പിന്നെ പുലർച്ചെയായി ഒന്ന് ഫ്രീ ആവാൻ..

പിന്നെ ക്യാബിനിൽ തന്നെ കിടന്നു മയങ്ങി…

എന്താടാ ചോദിച്ചത്??”

കാശി-” ടാ ഞാനിപ്പോ നിന്നെ വിളിച്ചത് ഒന്ന് രണ്ട് കാര്യങ്ങൾ

ചോദിക്കാനാ..

നീ ഇപ്പൊ ഫ്രീ ആണോ??”

രാഹുൽ-“ആഹ് ഞാനിപ്പോ ഒരു ചായകുടിക്കാൻ കാന്റീനിലേക്ക് വന്നത് ആണ്…നീ ചോദിച്ചോ??”

കാശി-“ആ ഫ്ലാറ്റ് നിന്റെ കസിന്റെ ആണെന്നല്ലേ നീ പറഞ്ഞത്..അതിന്റെ സ്പെയർ കീ നിന്റെ കയ്യിൽ എങ്ങനെ വന്നു??”

രാഹുൽ-“ഞായർ ഓഫ് അല്ലേ..അപ്പൊ ഞങ്ങളൊന്ന് കൂടാൻ ഇടക്ക് അവിടേക്ക് പോവാറുണ്ട്..അതിന് വേണ്ടി

സച്ചിന്റെ (കസിൻ) കയ്യിൽ നിന്നും വാങ്ങിച്ചതാ…”

കാശി-“നിന്നെ മിനിഞ്ഞാന്ന് അവൻ വിളിക്കുകയോ മറ്റോ ചെയ്തിരുന്നോ??”

രാഹുൽ-“ഓഹ് ഞാൻ ഹോസ്പിറ്റലിലേക്ക് പോവുമ്പോ വിളിച്ചിരുന്നു..”

കാശി-“നിന്നോട് അപ്പോ ഫ്ലാറ്റിന്റെ കാര്യം എന്തെങ്കിലും ചോദിച്ചുരുന്നോ??”

രാഹുൽ-“നീ എന്താടാ CBI കളിക്കുവാണോ??

കാശി-“നീ ചോദിച്ചത് ഉത്തരം താ തെണ്ടീ…

രാഹുൽ-“എവിടെയാ ഉള്ളത്??

ഇന്ന് ഫ്ലാറ്റിലേക്ക് പോവുന്നില്ലേ എന്നൊക്കെ ചോദിച്ചു..

അപ്പോ ഞാൻ ഇന്ന് പോവാൻ പറ്റില്ല ഹോസ്പിറ്റലിലേക്ക് പോവാണ് എന്ന് ഞാനുത്തരവും കൊടുത്തു…”

കാശി-“അവൻ നിന്നോട് ഫ്ലാറ്റിലേക്ക് വരുന്ന കാര്യം വല്ലതും പറഞ്ഞിരുന്നോ??”

രാഹുൽ-“ഞാൻ ചോദിച്ചപ്പോ വരുന്നില്ലെന്നാ പറഞ്ഞത്..

പിന്നെ വിശദമായി ഞാനും ചോദിക്കാൻ

നിന്നില്ല..

ഡ്രൈവിങ്ങിലാണ് പിന്നെ വിളിക്കമെന്ന്

പറഞ്ഞ് ഫോൺ കട്ടു ചെയ്തു..

എന്താ കാശി??

Any problem??

അവരവിടെ വന്നിരുന്നോ??

നിന്നോടെന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ??”

കാശി-“ആഹ് വന്നിരുന്നു…

ചെറിയ ഒരു പ്രശ്നം…

അതൊന്ന് അറിയാൻ വേണ്ടിയാ നിന്നെ വിളിച്ചത്…

അവനെങ്ങനെയാ ആൾ..

I mean സ്വഭാവം??”

രാഹുൽ-“എന്നോടൊക്കെ നല്ല രീതിയിലാണ്..

പിന്നെ ബാംഗ്ലൂരിലാണ് പഠിക്കുന്നത്..

അതിന്റെതായ കുറച്ച് കൂട്ടുകെട്ടുകളും ഉണ്ട്…”

കാശി-“ഹ്മം…അവൻ നിന്നെ വിളിക്കുയോ

മറ്റോ ചെയ്താൽ നീ എന്നെ ഒന്ന് വിവരം

അറിയിക്കണേ…

എന്നാ ഞാൻ പിന്നെ വിളിച്ചോളാം..

ബൈ..”

രാഹുൽ-“ആഹ്..ok ടാ..ബൈ..”

കാശി പ്ലസ്റ്റു Calicut ൽ ഹോസ്റ്റലിൽ നിന്നിയിരുന്നു പഠിച്ചത്..

അവിടെ നിന്നും കിട്ടിയ സൗഹൃദമായിരുന്നു രാഹുലിന്റേത്..

അത് കാശി നിലനിർത്തി പോന്നിരുന്നു…

Calicut തന്നെ ഒരു ഹോസ്പിറ്റലിൽ പീഡിയാട്രീഷ്യൻ ആയി വർക്ക് ചെയ്യുന്നു…

ഇവരുടെ കൂടെ തന്നെ പഠിച്ച സഞ്ചയ് യുടെ ബാച്ചിലർ പാർട്ടിക്ക് Calicut ലേക്ക് പോയതായിരുന്നു കാശി….

…………….

രാഹുലിനെ വിളിച്ച ശേഷം കാശി രാജീവിനെയും പ്രിയയേയും വിളിച്ചു….

പ്രിയ-“നിനക്കെന്തു തോന്നുന്നു കാശി…രാഹുലിന് ഇതിൽ പങ്കുണ്ടാവുമോ?”

കാശി-“എനിക്ക് അങ്ങനെ തോന്നുന്നില്ല പ്രിയ..രാഹുലിന് അങ്ങനെ എന്നോട് ശത്രുതയുണ്ടാവാനുള്ള ഒരു കാരണവും ഇല്ല…He is a good friend of me..”

രാജീവ്-“എനിക്കും രാഹുൽ ഈ കാര്യത്തിൽ innocent ആണെന്നാണ് തോന്നുന്നത്..”

കാശി-“ഏതായാലും നമുക്ക് നോക്കാം…”

……………….

അനഘയിപ്പോൾ ‘കൈലാസ’ത്തിലെത്തി ഒരാഴ്ചയായി…

അനഘയുടെ അസുഖം മാറിയ ശേഷം കാശി അവളേയും കൊണ്ട് ചെക്കപ്പിനു പോയിരുന്നു…

ഗർഭകാലത്തെ ചില അസ്വസ്ഥകൾ ഒഴിച്ചാൽ വേറെ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല..

വൈറ്റമിന്റെ കുറവുള്ളതിനാൽ വൈറ്റമിൻ ടാബ്ലറ്റ്സ് കഴിക്കാൻ എഴുതുന്നതിയിരുന്നു…

അതിനു പുറമേ ഭവാനിയമ്മ ഇലക്കറികളും പഴങ്ങളും അനഘയെ കഴിപ്പിച്ചുകൊണ്ടിരുന്നു…

ഇതിനകം തന്നെ അനഘ ആ വീട്ടിലെ ഒരംഗത്തേപ്പോലെ ആയി മാറിയിരുന്നു…

വൈഷ്ണവിക്ക് ഇപ്പോൾ എന്തിനും ലച്ചുച്ചേച്ചി മതി….

വീട്ടിലുള്ളവരും ഇപ്പോൾ അനഘയെ ലച്ചു എന്നേ വിളിക്കാറുള്ളു…..

അതൊരു തരത്തിൽ അനഘയ്ക്കും ആശ്വാസമായിരുന്നു…

അനു എന്ന വിളിയും ആളും അവളിൽ അത്രയ്ക്കും അസ്വസ്ഥത നൽകിയിരുന്നു….

ആരും അവളെ ഒറ്റയ്ക്ക് നിർത്തിയിരുന്നില്ല..

ഒന്നെങ്കിൽ എപ്പോഴും വൈഷ്ണവി കൂടെ കാണും അല്ലെങ്കിൽ ഭവാനിയമ്മ ഉണ്ടാകും…

എന്നാലും കാശിയുമായുള്ള കൂടിക്കാഴ്ചകൾ വളരെ കുറവായിരുന്നു…

കണ്ടുമുട്ടുന്ന സമയങ്ങളിൽ കാശി ചോദിക്കുന്നതിനുള്ള മറുപടിയോ ഒരു ചിരിയായോ രണ്ടു വാക്കുകളായോ മാത്രമേ അനഘ നൽകിയിരുന്നുള്ളൂ….

………….

രാവിലെ ഭക്ഷണം കഴിച്ച് തൊടിയിലേക്ക് ഇറങ്ങിയതായിരുന്നു കാശി…

ഫോൺ ബെല്ലടിയുന്നത് കേട്ട് വൈഷ്ണവി കാശിയുടെ അടുത്തേക്ക് കൊണ്ടുപോയി കൊടുത്തു..

നോക്കിയപ്പോൾ രാഹുലാണ് വിളിക്കുന്നത്…

അവനാദ്യം ഒന്ന് സംശയിച്ചു നിന്നെങ്കിലും പിന്നേയും റിംഗ് ചെയ്യുന്നത് കേട്ട് കോളെടുത്തു…

കാശി-“ഹലോ രാഹുൽ…”

രാഹുൽ-“കാശീ..സച്ചിൻ എന്നെ വിളിച്ചിരുന്നു…

നിന്റെ പേരു ഡീറ്റൈൽസു ചോദിച്ചു?”

കാശി-“നീ പറഞ്ഞ് കൊടുത്തോ എന്നിട്ട്??”

രാഹുൽ-” ഇല്ല…ഞാൻ തിരക്കിലാ പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഫോൺ വെച്ചു…നിന്നോട് ചോദിച്ചിട്ട് എന്താന്ന് വെച്ചാ ചെയ്യാമെന്ന് കരുതി…ഞാനെന്ത് ചെയ്യണം”

കാശി-“ഹ്മം…

നീ ഒരു കാര്യം ചെയ്യ്..

ഇനി വിളിക്കുമ്പോൾ നീ എല്ലാ ഡീറ്റൈൽസും പറഞ്ഞ് കൊടുത്തോ…”

രാഹുൽ-“ടാ പിന്നെ നിന്റെ കൂടെ ഏതോ ഒരു പെൺകൊച്ചുണ്ടോ എന്ന് ചോദിച്ചു…

എന്താടാ പ്രശ്നം??

സച്ചിനെന്തെങ്കിലും???”

കാശി-“മ്മം….നമുക്ക് നേരിട്ട് കാണുമ്പോൾ വിശദമായി സംസാരിക്കാം..കുറച്ച് പറയാൻ ഉണ്ട്…”

രാഹുൽ-“ok ടാ…

ഞാൻ പിന്നെ വിളിക്കാം ഹോസ്പിറ്റലിലാ…”

കാശി-“ശരിയെടാ..”

“എവിടം വരെ പോവും എന്ന് നോക്കാം”….

കാശി മനസ്സിൽ പറഞ്ഞു…..

………………

രാഹുൽ വിളിച്ച് അങ്ങനെ പറഞ്ഞെങ്കിലും അസ്വാഭാവികമായി ഒന്നും തന്നെ ഉണ്ടായില്ല….

ദിവസങ്ങൾ കഴിയെ കാശിയോട് അത് മറന്നു പോയി….

ഒരു ദിവസം രാവിലെ സേതു പത്രം വായിക്കുമ്പോഴാണ് പോസ്റ്റ്മാൻ വന്നത്…

അനഘയ്ക്കായിരുന്നു ലെറ്റർ വന്നത്…..

രജിസ്റ്റേർഡ് ലെറ്ററായിരുന്നത് കൊണ്ട് അനഘ വന്ന് ഒപ്പിട്ടു വാങ്ങി തുറന്ന് നോക്കിയതും അനഘ തറഞ്ഞു നിന്നു..

അവളുടെ കയ്യിൽ നിന്നും ആ കത്ത് താഴെ വീണു….

ഭവാനി-“എന്താ മോളെ..എന്താ പറ്റിയത്??”

അനഘ ഒന്നും മിണ്ടാതെ തറഞ്ഞു നിന്നു….

കാശി നിലത്ത് വീണ ലെറ്ററെടുത്ത് നോക്കി

“ഡൈവോർസ് നോട്ടീസ്”

ലെറ്ററിൽ നോക്കി കാശി പറഞ്ഞു…

അനഘ അപ്പോഴും പകച്ച് നിൽക്കുകയായിരുന്നു…

“മോളേ..,” ഭവാനി അനഘയുടെ അടുത്ത് ചെന്നു തോളിൽ കൈവെച്ച് വിളിച്ചെങ്കിലും അനഘ ഒന്നും പ്രതികരിക്കാതെ നിന്നു…

അനഘയുടെ നിൽപ്പ് കണ്ട ഭവാനി ഒന്നു പേടിച്ചു…

അവരവളുടെ തോളിൽ തട്ടി വിളിച്ചപ്പോളാണ് അനഘ അവരെ നോക്കിയത്…

“അമ്മേ” എന്ന് വിളിച്ചുകൊണ്ട് അനഘ ഭവാനിയെ ഇറുക്കെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു….

“അമ്മേ…കണ്ണേട്ടൻ…എന്നെ…ഞാനൊരു തെറ്റും ചെയ്തിട്ടില്ല അമ്മേ….”അവൾ ഭവാനിയുടെ തോളിൽ കിടന്ന് പതം പറഞ്ഞ് കരഞ്ഞു….

അത് കണ്ടു നിന്നവരുടെ കണ്ണും നിറഞ്ഞിരുന്നു….

അച്ഛൻ-“ഭവാനി നീ ലച്ചൂനെ റൂമിലേക്ക് കൊണ്ട് പൊയ്ക്കോളൂ….”

അച്ഛൻ പറഞ്ഞതനുസരിച്ച് ഭവാനി അവളെ അവരുടെ റൂമിലേക്ക് കൊണ്ട് പോയി….

അച്ഛൻ കുറച്ചു നേരം അവർ പോയ വഴിയേ നോക്കി നിന്നു…

കാശി തന്റെ കൈകൊണ്ട് ഊറി വരുന്ന കണ്ണീരിനെ തുടച്ചു മാറ്റി ഉമ്മറപ്പടിയിൽ ഇരുന്നു…

………..

റൂമിലെത്തിയ ഭവാനി അനഘയെ തന്റെ മടിയിൽ കിടത്തി തലയിൽ തലോടിക്കൊടുത്തു…

അവൾ നിശബ്ദമായിരുന്നെങ്കിലും കണ്ണുകൾ നിർത്താതെ പെയ്തിരുന്നു…..

കുറച്ചുനേരം കഴിഞ്ഞതും അനഘ തളർന്നു മയങ്ങിയിരുന്നു…

ഭവാനി അനഘയുടെ തല മടിയിൽ നിന്നും മാറ്റി അവളെ നേരെ കിടത്തി റൂമിന് പുറത്തേക്കിറങ്ങി….

ഹാളിലും ഉമ്മറത്തു കാശിയെ നോക്കിയിട്ട് കണ്ടില്ല…

അവർ മുകളിലേക്ക് പോയി നോക്കിയപ്പോൾ കാശി ബാൽക്കണിയിൽ നിൽപ്പുണ്ടായിരുന്നു…

ഭവാനി-“കാശീ….”

കാശി-” എന്താ അമ്മേ…”

ഭവാനി-“നീ എന്താടാ ഇവിടെ വന്ന് നിൽക്കുന്നത് ??”

കാശി- “ഏയ് ഒന്നുല്ല അമ്മേ…അനഘ…അവൾ ??? “

ഭവാനി-“കുറേ കരഞ്ഞു…തളർന്ന് മയങ്ങിപ്പോയി പാവം…”

കാശി-“ഹ്മം”

ഭവാനി-“ആ കുട്ടീടെ കരച്ചിൽ സഹിക്കാൻ പറ്റുന്നില്ല… മോളുടെ വിഷമം ഒന്ന് മാറാൻ എന്താ മോനെ നമുക്കിപ്പൊ ചെയ്യാൻ പറ്റുക??”

കാശി-“ചെയ്യാൻ പറ്റുന്ന ഒന്ന് ആ കുട്ടി നിരപരാധി

ആണ് എന്ന് അവളുടെ ഭർത്താവിന് മനസ്സിലാവണം…

അതിന് ആദ്യം അവർക്കിടയിൽ എന്താ സംഭവിച്ചതെന്ന് കണ്ടുപിടിക്കണം…

എന്നാലെ ഈ പ്രശ്നം സോൾവ് ചെയ്യാൻ പറ്റു…”

ഭവാനി-“അതിപ്പോൾ മോളോട് തന്നെ ചോദിക്കണ്ടേ??

ചോദിച്ചാലും അവൾ പറയുമോ??”

കാശി-“ഹ്മം…അവൾ ആദ്യം ഉണരട്ടെ..

എന്നിട്ട് ചോദിക്കാം….”

അന്നത്തെ ദിവസം അനഘ റൂമിൽ തന്നെ കഴിച്ചു കൂട്ടി.. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനും വന്നില്ല..

ഭവാനി ഒരുപാട് നിർബ്ബന്ധിച്ച കുറച്ച് കഞ്ഞി കുടിപ്പിച്ചു…

വൈഷ്ണവി ക്ലാസു കഴിഞ്ഞ് വന്നപ്പോഴാണ് കാര്യങ്ങളറിയുന്നത്…

ഒറ്റയ്ക്കിരുന്നോട്ടെ എന്ന് കാശി പറഞ്ഞപ്പോൾ വൈഷ്ണവി അവളെ ശല്യപ്പെടുത്താൻ നിന്നില്ല…

വൈകുന്നേരം സേതു(കാശിയുടെ അച്ഛൻ)അവളുടെ അടുത്തേക്ക് ചെന്നു…

ആ ലെറ്ററിലേക്കും നോക്കി കട്ടിലിൽ ഇരിക്കുകയായിരുന്ന അനഘ….

സേതുവിനെ കണ്ട് എഴുന്നേറ്റു…

സേതു-“മോളിരിക്ക്…ഞാൻ മോളോട് കുറച്ച് സംസാരിക്കാനാ വന്നത്…”

അനഘ സേതുവിനെ ഒന്ന് നോക്കി കട്ടിലിൽ ഇരുന്നു…

സേതുവും അവൾക്കരികിലായ് ഇരുന്നു…

സേതു-“മോളെന്നേയും ഭവാനിയേയും അമ്മ എന്നും അച്ഛൻ എന്നും അല്ലേ വിളിക്കുന്നത്….

ഞങ്ങളും മോളെ സ്വന്തം മോളായിട്ട് തന്നെയാ കാണുന്നത്…

ആ സ്വാതന്ത്ര്യത്തിലാ അച്ഛൻ മോളോട് പറയുന്നത്..

മോളൊന്നും വിചാരിക്കരുത്…”

അനഘ-“അച്ഛന് എന്നോട് സംസാരിക്കാൻ ഇത്രയും മുഖവുരയുടെ ആവശ്യമുണ്ടോ ??

അച്ഛൻ പറഞ്ഞോളൂ..”

സേതു ഒന്ന് ചിരിച്ചു….

സേതു-“മോളെ ഞാൻ മോളുടെ തീരുമാനം എന്താണെന്ന് ചോദിക്കാൻ വന്നതാ….

മോൾക്ക് ഒപ്പിട്ട് കൊടുത്തൂടെ?..”

അനഘ-“അച്ഛാ….

ഞാനെങ്ങനെയാ …..

എനിക്കതിന് കഴിയില്ല...”

അച്ഛൻ-“എന്ത് കൊണ്ടാ മോളെ കഴിയാത്തത്….

നീ അവനു വേണ്ടി ഒഴുക്കുന്ന കണ്ണുനീരിന് അവന് അർഹത ഉണ്ടോ എന്നൊന്ന് ആലോചിച്ച് നോക്ക്….

അതിനർഹത ഉണ്ടായിരുന്നെങ്കിൽ അന്വഷിച്ച് മനസ്സിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളു എല്ലാം…

നിന്നെ ഒരിത്തിരി പോലും മനസ്സിലാക്കാൻ കഴിയാത്ത അവനുവേണ്ടി കരയണോ..?

ഒരച്ഛനും തന്റെ മക്കളുടെ കണ്ണു നിറയുന്നത് കാണാൻ ഇഷ്ടപ്പെടില്ല…

ലച്ചൂന്റെ കണ്ണു നിറയുന്നത് കാണാൻ ഈ അച്ഛനും……

മോൾ നല്ലവണം ഇരുന്ന് ആലോചിച്ച് നോക്ക്…”

അവളുടെ തലയിൽ തലോടി സേതു പുറത്തേക്കിറങ്ങി….

ഭവാനി ചെന്നു നോക്കുമ്പോൾ സേതു ഉമ്മറത്തെ കസേരയിൽ ഇരിക്കുന്നതാണ് കണ്ടത്….

ഭവാനി-“ഏട്ടനെന്താ ഇവിടെ ഇരിക്കുന്നത്….കണ്ണൊക്കെ കലങ്ങിയിട്ടുണ്ടല്ലോ??എന്തുപറ്റി??വയ്യേ??”

സേതു-“ഏയ് ഒന്നുല്ലടീ…ലച്ചൂനെ കാണുമ്പോ എനിക്ക് അമ്മൂനെ ഓർമ്മ വരുന്നു….അതാ ഞാൻ..”

ഭവാനി-“പഴയ കാര്യങ്ങളൊക്കെ ഓർത്തിരിക്കണോ ഇപ്പോഴും…അതൊക്കെ കഴിഞ്ഞിട്ട് വർഷങ്ങളായില്ലേ??”

സേതു-“ഹ്മം…എന്നാലും ഉള്ളിലിപ്പോഴും ഉണ്ട് ആ കനൽ..അണയാതെ…”

………………

രാത്രി ഭക്ഷണം കഴിക്കാൻ നേരം അനഘ വന്നിരുന്നു എങ്കിലും എല്ലാരും നിശബ്ദമായിരുന്നു…

രാത്രി കിടക്കാൻ നേരം അനഘ ഭവാനിയുടെ കൂടെയായിരുന്നു കിടന്നത്…

അനഘ ഉറങ്ങാൻ വളരെ വൈകിയെങ്കിലും ആ നേരം കൊണ്ടവൾ താനെടുത്ത തീരുമാനത്തെ മനസ്സിൽ ഉറപ്പിക്കുകയായിരുന്നു…..

…………………

രാവിലെ ഭക്ഷണം കഴിച്ച് സേതുവും ഭവാനിയും കാശിയോടൊപ്പം ഉമ്മറത്തിരിക്കുകയായിരുന്നു….

“അച്ഛാ എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു…”

അനഘ അങ്ങോട്ട് ചെന്ന് പറഞ്ഞു…

അച്ഛൻ-“എന്താ മോളേ,പറയ്…”

അനഘ-“എനിക്ക് ഒന്ന് പുറത്ത് പോവണ്ടിയിരുന്നു..”

ഭവാനി-“എങ്ങോട്ടാ മോളേ ?? “

അനഘ-“അത് അമ്മേ…കണ്ണേട്ടന്റെ വീട്ടിലേക്ക്…”

ഭവാനി-“മോളേ…അത് വേണോ??

നീ ഇപ്പോ അങ്ങോട്ട എന്തിനാ പോവുന്നത്??”

അച്ഛൻ-“ഭവാനി…മോള് പോയി വരട്ടെ…

കാശീ..നീ ചെല്ല് കൂടെ..”

കാശി-” ശരിയച്ഛാ….”

…………..

കാറിലെ യാത്രയിൽ കാശിയും അനഘയും പസ്പരം മിണ്ടിയില്ല എങ്കിലും കാശിയുടെ കണ്ണുകൾ ഇടയ്ക്കിടെ അനഘയെ തേടി ചെന്നിരുന്നു….

കുറച്ച് മണിക്കൂറിലെ യാത്രയ്ക്കവസാനം ‘മംഗലത്ത്’ എന്ന മാളികയുടെ മുന്നിലെ ഗേറ്റിൽ കാശിയുടെ കാർ ചെന്നെത്തി..

അനഘയെ പരിചയമുള്ള സെക്ക്യൂരിറ്റി ആയതിനാൽ കാർ ഉള്ളിലേക്ക് കയറ്റാനായി ഗേറ്റ് തുറന്ന് കൊടുത്തു…

കാറിൽ നിന്നിറങ്ങിയ അനഘ കോളിംഗ് ബെൽ അടിച്ചു കാത്തുനിന്നു…..

കുറച്ചു സമയത്തിനകം വാതിൽ തുറന്ന ആൾ അനഘയെ മുന്നിൽ കണ്ട് ഞെട്ടി…

(തുടരും)

4.8/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!