Skip to content

അനഘ – ഭാഗം 5

anagha aksharathalukal novel

അനഘ കോളിംഗ് ബെൽ അമർത്തി കാത്തുനിന്നു….

കുറച്ചു നേരം കഴിഞ്ഞതും വാതിൽ തുറന്ന് പുറത്തേക്കു വന്ന സ്ത്രീ അനഘയെ കണ്ട് ഞെട്ടി നിന്നു….

……..

“അനു കുഞ്ഞ്….” ആ സ്ത്രീ അവളെ നോക്കിക്കൊണ്ട് പതിയെ പറഞ്ഞു….

അനഘ-“രമേച്ചീ….”

രമ-“മോളെന്താ അവിടെ നിന്ന് കളഞ്ഞത്..? വാ അകത്ത് കയറ്…”

അനഘ-“വേണ്ട രമേച്ചീ…ഞാനിവിടെ നിന്നോളാം…

ചേച്ചി ഇവിടെയുള്ളവരെ ഒന്ന് ഇങ്ങോട്ടേക്ക് വിളിക്കാമോ??”

രമ-“ഞാനിപ്പോ വിളിക്കാം മോളേ…”

അനഘ-“ചേച്ചീ…കണ്ണേട്ടൻ ??”

രമ-“കുഞ്ഞും ഇവിടെ ഉണ്ട്..

ഇന്ന് ഓഫീസിൽ പോയി പെട്ടന്ന് വന്നു…

ഞാൻ വിളിച്ച് കൊണ്ടു വരാം….”

രമ അതും പറഞ്ഞ് അകത്തേക്ക് പോയി….കുറച്ച് സമയം കഴിഞ്ഞതും പണത്തിന്റെ പ്രൗഡി വിളിച്ചറിയിക്കുന്ന

വേഷവും ആഭരണവും അണിഞ്ഞ ഒരു സ്ത്രീ അനഘയ്ക്കരികിലേക്ക് വന്നു നിന്നു….

“അല്ല ആരിത്..മംഗലത്ത് വീട്ടിലെ മൂത്ത മരുമകളും, ദ യംങ്ങ് ബിസിനസ് മാൻ കാർത്തിക് വിശ്വനാഥന്റെ ഭാര്യയുമായ അനഘ ലക്ഷ്മി തമ്പുരാട്ടിയോ ???

എന്താ പുറത്ത് നിന്ന് കളഞ്ഞത്…അകത്തേക്ക് വരൂ…

കൂടെ ആരാ…ഓഹ് എന്റെ മോനെ കളഞ്ഞ്

പുതിയതിനെ കണ്ടുപിടിച്ചതാവും അല്ലേ??”

മാലിനി കാശിയെ നോക്കിക്കൊണ്ട് അനഘയോട് ചോദിച്ചു..

വാക്കുകളിൽ പുച്ഛം നിറച്ച് കൊണ്ടായിരുന്നു അവർ സംസാരിച്ചത്…

അനഘ-“മംഗലത്ത് വീട്ടിലെ മാലിനി വിശ്വനാഥന്റെ സൽക്കാരം സ്വീകരിക്കാനല്ല ഞാനിവിടെ വന്നത്…

പിന്നെ എന്റെ കൂടെ ആരാണെന്ന് നിങ്ങളോട് വിശദീകരിച്ച് തരണ്ട ആവശ്യവും എനിക്കില്ല…

എനിക്ക് കണ്ണേട്ടനെയാ കണേണ്ടത്…

കണ്ണേട്ടനെ വിളിക്ക്…

മാലിനി-“ടീ….എന്റെ വീട്ടിൽ വന്ന് എന്നോട് ആജ്ഞാപിക്കാൻ മാത്രം വളർന്നോ നീ…”

അനഘ-“ഞാൻ ആരോടും ആജ്ഞാപിക്കാനൊന്നും വന്നതല്ല…കണ്ണേട്ടനെ കണ്ട് ഒരു കാര്യം അറിയാൻ വേണ്ടി മാത്രം വന്നതാ ഞാൻ…അതറിയാതെ ഞാനിവിടെ നിന്നും പോവില്ല..”

മാലിനി-“എന്താ നിനക്ക് പറയാനും അറിയാനും ഉള്ളത് ???

നിന്റെ വയറ്റിൽ കിടക്കുന്ന പിഴച്ച സന്തതി എന്റെ മോന്റേത് ആണെന്ന് പറയാൻ വന്നതാണോ നീ…”

അനഘ-“ഒരക്ഷരം എന്റെ കുഞ്ഞിനെ കുറിച്ച് പറഞ്ഞാ ഇത്രയും നാൾ അമ്മയുടെ സ്ഥാനം തന്നതൊക്കെ ഞാനങ്ങ് മറക്കും…എന്റെ കയ്യിന്റെ ചൂടറിയും നിങ്ങൾ...”

അനഘ അവളുടെ വലതുകൈ ഉയർത്തിക്കൊണ്ട് പറഞ്ഞു…

മാലിനി-“ടീ നീ എന്നെ തല്ലുമല്ലേ…..”

“അമ്മേ….എന്താ ഇവിടെ”

മാലിനി അനഘയോട് തിരിച്ചു പറയാൻ നോക്കുമ്പോഴായിരുന്നു ആ സ്വരം കേട്ടത്…

സെക്കന്റുകൾ കൊണ്ട് തന്നെ പുച്ഛവും,ദേഷ്യവും നിറഞ്ഞു നിന്ന മാലിനിയുടെ മുഖഭാവം സങ്കടമായി മാറി….

“മോനെ കണ്ണാ..ഇവൾ അമ്മയെ അടിക്കാൻ നോക്കിയെടാ….”

അവർ കണ്ണുകൾ നിറച്ച് കൊണ്ട് ആ ശബ്ദം കേട്ട

ഭാഗത്തേക്ക് നോക്കി …

ഇത്രയും നേരം ഇവരെ ശ്രദ്ധിച്ച് കാറിന്റെ ബോണറ്റിൽ ചാരി നിന്ന കാശി മാലിനിയുടെ ഞൊടിയിലുള്ള ഭാവമാറ്റം കണ്ട് പകച്ച് പോയി….

അവൻ അവർ സംസാരിച്ച ആളെ നോക്കി…

ഒരു ട്രാക്ക് സ്യൂട്ടും ടി ഷർട്ടും ധരിച്ച സുഭുഖനായ ചെറുപ്പക്കാരനായിരുന്നു അത്…

“അപ്പോ ഇതാവും അനഘയുടെ കണ്ണേട്ടൻ” കാശി മനസ്സിൽ പറഞ്ഞു..

മാലിനി-“കണ്ണാ..ഇവളെന്നെ അടിക്കാൻ നോക്കിയെടാ..”

കാർത്തിക്-“അനഘ…താനെന്റെ അമ്മയെ തല്ലാൻ കൈയ്യുയർത്തിയോ??”

കാർത്തികിന്റെ അനഘ എന്നുള്ള വിളി അവളെ ഒരുപാട് വേദനിപ്പിച്ചു….

കാർത്തിക്-“നീ ചോദിച്ചത് കേട്ടില്ലേ…?”

അനഘ-“കണ്ണട്ടാ…ഞാൻ…”

കാർത്തി-” Say yes or no ..”

അനഘ-” yes”

കാർത്തി-“എങ്ങനെ ധൈര്യം വന്നെടീ നിനക്ക് എന്റെ അമ്മക്ക് നേരെ കയ്യുയർത്താൻ…”

അനഘ-“കണ്ണേട്ടാ ഞാനൊന്ന് പറയട്ടേ..please..”

കാർത്തി-“കണ്ണേട്ടനോ??ആരുടെ കണ്ണേട്ടൻ..കണ്ണൻ എന്ന് എന്റെ പ്രിയപ്പെട്ടവർക്ക് മാത്രം വിളിക്കാനുള്ളതാണ്.. you can call me Karthik..”

അനഘ-“അപ്പോ ഞാൻ…ഞാൻ കണ്ണേട്ടന്റെ ആരുമല്ലേ???”

കാർത്തിക്-“ആയിരുന്നു..ഒരുകാലത്ത്…എന്നാൽ ഇപ്പോ നീ എനിക്ക് ആരുമല്ല…ആരും”

അനഘ-“അപ്പോ എന്റെ വയറ്റിലുള്ള നമ്മുടെ കുഞ്ഞോ??”

കാർത്തി-“നമ്മുടെ കുഞ്ഞോ??അതെന്റെതാണ് എന്നതിന് എന്താ തെളിവ്??”

മാലിനി-“കണ്ടവന്റെ കുഞ്ഞിനൊന്നും അച്ഛനാവണ്ട ഗതികേട് എന്റെ മോനില്ല..”

അനഘ-“Enough!!!”

അനഘ കയ്യുർത്തി കാർത്തികിനെ വിലക്കി….

അനഘ-“ഇനി മേലാൽ ഒരു വാക്ക് എന്റെ കുഞ്ഞിനെ കുറിച്ച് പറഞ്ഞാ ഇത് വരെ നിങ്ങളോട് സംസാരിച്ച അനഘയെ ആവില്ല നിങ്ങൾ കാണുക…ഓർത്തോ”

അനഘയുടെ മുഖം ദേഷ്യത്താൻ ചുവന്പിരുന്നു…

അവളുടെ കണ്ണിലെ അഗ്നിക്ക് അവരെയെല്ലാം

ചുട്ടെരിക്കാൻ പോന്ന കഴിവുണ്ടായിരുന്നു…

അനഘ-“ഒരോറ്റ ചോദ്യം അതിനു കൂടെ Mr.Karthik എനിക്ക് ഉത്തരം തരണം….

ഈ divorce paper ഒപ്പിട്ടത് നിങ്ങളുടെ അറിവോടെ തന്നെയാണോ??”

കാർത്തിക്-“അതെ”

അനഘ-“ഇവിടെ വന്ന് നിങ്ങളെ കാണുന്നത് വരെ എനിക്കൊരു വിശ്വാസമുണ്ടായിരുന്നു…

എന്റെ കണ്ണേട്ടന് എന്നെ മനസ്സിലാക്കാൻ പറ്റുമെന്ന്..

പക്ഷ,എപ്പോ നിങ്ങൾ നിങ്ങളുടെ ചോരയുടെ പിതൃത്വം നിഷേധിച്ചോ അപ്പോ മുതൽ നിങ്ങളെന്റെ മനസ്സിൽ മരിച്ചു…

ഇന്നത്തോടെ അവസാനിപ്പിക്കുയാ ഞാനീ ബന്ധം…”

അനഘ തിരിഞ്ഞ് കാശിയുടെ അടുത്തേക്ക് നടന്ന് അവന്റെ കയ്യിൽ നിന്നും പേന വാങ്ങി divorce papper ൽ ഒപ്പിട്ട് കാർത്തിക്കിന്റെ അടുത്തെത്തി…

അനഘ-“നിങ്ങളുടെ അമ്മയും മറ്റും ചേർന്ന് നിങ്ങളുടെ മനസ്സിൽ വിഷം കുത്തി നിറച്ച് വെച്ചിരിക്കുയാ…അത് നിങ്ങൾക്ക് എന്നെങ്കിലും മനസ്സിലാവും…”

അനഘ കാർത്തികിനോട് പറഞ്ഞ് വീടിനുള്ളിലേക്ക് കയറാൻ പോയി…

മാലിനി-“നീ ഇത് എങ്ങോട്ടാ കയറി പോവുന്നത്..”

അനഘ-“ഞാനിവിടെ താമസിക്കാനൊന്നും വന്നതല്ല…

എന്റെത് മാത്രമായ കുറച്ച് സാധനങ്ങളുണ്ടിവിടെ..

അതെടുക്കാനാണ്..

അതിനി ആരു തടഞ്ഞാലും ഞാനെടുക്കും…

മാലിനി-“നിന്റെ ആക്രി സാധനങ്ങളെല്ലാം രമ എടുത്ത് മാറ്റി വെച്ചിട്ടുണ്ട്..അതും എടുത്ത് കൊണ്ട് വേഗം പോയ്ക്കോ…”

അനഘ-“രമേച്ചീ…”

രമ-“എന്താ കുഞ്ഞേ??”

അനഘ-“എന്റെ സാധനങ്ങളൊക്ക??”

രമ-“ഇപ്പൊ എടുത്ത് തരാം കുഞ്ഞേ “

അനഘ അതും കൊണ്ട് ഒരു റൂമിലേക്ക് കയറി…അവിടെ കട്ടിലിൽ ഒരു മനുഷ്യൻ കിടക്കുന്നുണ്ടായിരുന്നു..

അവളയാളുടെ അടുത്തെത്തി..

അനഘ-“അച്ഛാ…അച്ഛൻ എല്ലാം കാണുന്നും കേൾക്കുന്നുമുണ്ടെന്നറിയാം…

ഞാൻ പോവാ…കണ്ണേട്ടന്റെ ജീവിതത്തിൽ നിന്നും..

അച്ഛന് എന്നെ മനസ്സിലാവുമെന്ന് വിശ്വസിക്കുന്നു..”

അയാളെ ഒന്ന് നോക്കിക്കൊണ്ട് അനഘ വാതിലടച്ചു…

രമ കൊണ്ട് വന്ന് കൊടുത്ത ബാഗുമായി അനഘ അവിടെ നിന്നും പടികളിറങ്ങി…

മാലിനി-“നിന്നേ ഒഴിവാക്കി പുതിയ ഒരുത്തനെ വലവീശി പിടിച്ചിട്ടുണ്ട്..അവന്റെ കൂടെ പൊറുതി തുടങ്ങാനുള്ള പോക്കാ ഇത്..”

മാലിനി അനഘയേയും കാശിയേയും നോക്കിക്കൊണ്ട് പറഞ്ഞു..

ഇത് കേട്ട അനഘ മാലിനിയെ തിരിഞ്ഞ് നോക്കി..

അനഘ-“ഞാൻ നിങ്ങളോട് പറഞ്ഞു…

ഞാനാരുടെ കൂടെ പോവുന്നു എന്ന് നിങ്ങളെ

ബോധിപ്പിക്കേണ്ട ആവശ്യമില്ല..

എന്നാലും ഒരു കാര്യം ഞാൻ പറയാം…

മനുഷ്യത്വം എന്താണെന്നും യഥാർത്ഥ

സ്നേഹമെന്താണെന്നും ഞാൻ അറിഞ്ഞത്

ദേ നിങ്ങൾ പറഞ്ഞില്ലേ ഞാൻ വല വീശി പിടിച്ച

ഈ മനുഷ്യന്റെ വീട്ടിൽ നിന്നാ,

അവിടുത്തെ അമ്മയുടേയും അച്ഛന്റേയും അടുത്ത് നിന്നാ…

ആ അമ്മയുടെ കാല് കഴുകിയ വെള്ളം കുടിക്കാൻ പോലുമുള്ള യോഗ്യത നിങ്ങൾക്കില്ല…

ഇനി എത്ര ജന്മം ജനിച്ചാലും കിട്ടാനും പോകുന്നില്ല…”

അനഘ മാലിനീയെ നോക്കി പറഞ്ഞ് കാറിൽ കയറി…

അനഘ കയറി കഴിഞ്ഞതും കാശി മാലിനിയുടേയും കാർത്തികിന്റേയും അടുത്തേക്ക് ചെന്നു…

മാലിനിയെ നോക്കി അനഘ കാറിലെ കൊ-ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു….

അനഘ കയറിയിരുന്നതും കാശി അവളെ ഒന്ന് നോക്കി ചിരിച്ച് മാലിനിയുടേയും കാർത്തിക്കിന്റേയും അടുത്തേക്ക് ചെന്നു…..

കാശിയെ കണ്ടതും കിർത്തിക്കിന്റെ മുഖമിരുണ്ടു…

മാലിനി-“ഓഹ്…താനിനി എന്ത് പറയാനാ വരുന്നത്..?

അവൾ നിരപരാധി ആണെന്നോ??

അവളെ കണ്ണീര് കണ്ടലിയാനും ആശ്വസിപ്പിക്കാനുമൊക്കെ എത്രയെണ്ണത്തിനേയാ അവൾ വലവീശിപിടിച്ച് വച്ചിരിക്കുന്നത്..?ച്ഛേ…”

മാലിനിയുടെ പുച്ഛം നിറഞ്ഞ വാക്കുകൾ കേട്ട് കാശി ഒന്ന് ചിരിച്ചു…

കാശി-“അനഘ നിരപരാധിയാണെന്ന് തെളിയിക്കേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നില്ല…കാരണം അത് എന്നേക്കാൾ നന്നായി അറിയാവുന്ന ആൾക്കാരിവിടെയുണ്ട്…അല്ലേ ‘മാലിനി മേ..ഡം’??”

മാലിനി-“എ…എനിക്ക് എന്ത് അറിയാനാ…? അവളിവിടെ കാണിച്ച് കൂട്ടിയതൊക്കെ എല്ലാവരും കണ്ടിട്ടുണ്ട്…”

കാശി-” മാ..ഡത്തിന് ഒരു ചൊല്ല് അറിയുമോ?? ഉറങ്ങിക്കിടക്കുന്നവരെ വിളിച്ചഴുന്നേൽപ്പിക്കാം,

പക്ഷേ, ഉറക്കം നടിക്കുന്നവരെ പറ്റുമോ ??

ഓഹ്..മാഡം വായിൽ വെള്ളിക്കരണ്ടിയുമായി

ജനിച്ഛതല്ലേ അപ്പോ ഈ ലോ ക്ലാസ് ചൊല്ലൊന്നും അറിയില്ലായിരിക്കും അല്ലേ??

കാർത്തി-“ടോ…എന്റെ വീട്ടിൽ കയറി വന്ന് എന്റെ അമ്മയെ പുച്ഛിച്ച് സംസാരിക്കുന്നോ??

അവളുടെ എല്ലാ വൃത്തികേടുകളും നേരിട്ട് കണ്ടതല്ലേ ഞാൻ…

തന്റെ കൂടെ അല്ലായിരുന്നോ അവൾ ആ ഫ്ലാറ്റിൽ…..

ആ എന്നോട് അവൾ എത്ര നല്ലവളാണെന്ന് പറഞ്ഞിട്ടും ഒരു കാര്യവുമില്ല…”

കാശി-“അതെ അന്ന് ഫ്ലാറ്റിലുണ്ടായിരുന്നത് ഞാൻ തന്നെയാ…

താനെന്ത് കണ്ടു എന്നാ ഈ പറഞ്ഞു വരുന്നത്.??

ഞങ്ങളെ സംശയിക്കാൻ തക്കവണ്ണം എന്താ അവിടെ ഉണ്ടായിരുന്നത്.?

ഞങ്ങളൊരുമിച്ച് റൂമിൽ കിടന്നതോ?

എടോ ഒരൽപ്പം കോമൺസെൻസ് ഉപയോകിച്ച് എന്താ നടക്കുന്നതെന്ന് ചിന്തിച്ച് നോക്ക്…

അപ്പോ മനസ്സിലാവും നിന്നെ ചതിച്ചത് അനഘയായിരുന്നോ അല്ലെങ്കിൽ മറ്റാരെങ്കിലുമോ എന്ന്…

Mr.Karthik താൻ വലിയ ബിസിനസ്സ് മാൻ ആയിരിക്കും….

പക്ഷ,ജീവിതത്തിൽ താനൊരു ബിഗ് സീറോ

ആണെടോ ബിഗ് സീറോ…

അത് അധികം വൈകാതെ നീ മനസ്സിലാക്കും..”

കാശി അതും പറഞ്ഞ് കാറിനടുത്തേക്ക് നടക്കാൻ തുടങ്ങി…

പെട്ടന്ന് കാശി തിരിഞ്ഞ് നിന്നു…

കാശി-“മാലിനി മാ..ഡം…..ഒന്നു നിന്നേ…”

അകത്തേക്ക് കയറാൻ പോയ മാലിനിയെ വിളിച്ചു..

അപ്പോഴേക്കും കാർത്തിക് അകത്തേക്ക് പോയിരുന്നു…

കാശി-“നിങ്ങളെന്താ നേരത്തെ അവളോട് ചോദിച്ചത്….

ആരുടെ ചോരെയാ അവളുടെ വയറ്റിലെന്നോ??

നിങ്ങളൊക്കെ ഒരു സ്ത്രീയാണോ..?

സ്വന്തം മകന്റെ ചോരയാണെന്ന് ഉറപ്പുണ്ടായിട്ടും…ച്ഛെ…

നിങ്ങളോട് ഇങ്ങനെയൊന്നും സംസാരിച്ചാൽ പോരെന്നറിയാം…

പക്ഷേ,എന്റെ അമ്മ എന്നെ പഠിപ്പിച്ച് തന്നത് സ്ത്രീയെ ബഹുമാനിക്കാനാണ്…

അത്കൊണ്ട്..അതുകൊണ്ട് മാത്രം…..”

മാലിനി-“നീ ഇത്രയും അവൾക്ക് വേണ്ടി സംസാരിക്കാൻ അവള് നിന്റെ ആരാ??”

കാശി-” That’s none of your business മാലിനി മാ..ഡം

അപ്പോൾ പോവട്ടെ..”

കാശി കാറിൽ വന്ന് കയറി…

അനഘ-“എന്തായിരുന്നു അവിടെ സംസാരം?”

കാശി-“ഞങ്ങൾ ചുമ്മാ മിണ്ടിയും പറഞ്ഞും നിന്നതാടോ..”

അനഘ കാശിയുടെ മറുപടികേട്ട് നെറ്റിചുളിച്ചു…

കാശി-“താനെന്നെ ഇങ്ങനെ നോക്കി പേടിപ്പിക്കല്ലെടോ…

അതൊക്കെ പോട്ടെ..നമുക്ക് ഏതെങ്കിലും ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാം..എനിക്ക് വിശക്കുന്നു..”

അനഘ-“ഇപ്പോഴോ??ഭക്ഷണം കഴിക്കാനൊക്കെ സമയമായോ??”

കാശി-“ആയോ എന്നല്ല കഴിഞ്ഞു എന്ന് പറ…

സമയം 2.30 കഴിയാറായി…

ഇത്രയും നേരം കഴിക്കാതിരിക്കുന്നത് ഇതാദ്യമാ..”

കാശി വയറിൽ കൈവെച്ച് പറയുന്നത് കണ്ട് അനഘ അറിയാതെ ചിരിച്ചു പോയി…

കാശി നേരെ അത്യാവശ്യം വലിയ ഒരു ഹോട്ടലിൽ കാർ നിർത്തി അകത്ത് കയറി..

കാശി-“എടോ..നമുക്കൊന്ന് ബീച്ചിൽ പോയാലോ??”

കാറിൽ കയറി ഇരിക്കവേ കാശി ചോദിച്ചു…

അനഘ-“ഇപ്പോഴോ??”

കാശി-“അതെന്താ ഇപ്പോ പോയാൽ ??

ബീച്ച് അവിടെ ഉണ്ടാവില്ലേ??

എടോ കുറച്ച് നേരം ബീച്ചിലിരുന്നെന്ന് കരുതി എന്താ കുഴപ്പം??

കുറച്ച് നേരത്തേക്ക്..”

അനഘ-“ഹ്മം ശരി…”

അവർ ബീച്ചിലെത്തിയപ്പോൾ ആൾക്കാർ വരുന്നേ ഉണ്ടായിരുന്നുള്ളൂ….

അവരവിടെ ഒരു ബെഞ്ചിലിരുന്നു….

കാശി-“എടോ..ഞാൻ തന്നോട് ഒരു കാര്യം ചോദിക്കട്ടേ…?”

കാശിയായിരുന്നു അവരുടെ ഇടയിലെ നിശബ്ദത മുറിച്ചത്..

അനഘ-“എന്താ?? ചോദിച്ചോളൂ…”

കാശി-“എടോ തനിക്കെന്നെ വിശ്വാസമുണ്ടോ??”

(തുടരും)….

Fabi

4.7/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!