അവർ ബീച്ചിലെത്തി അവിടെയുള്ള ഒരു ബെഞ്ചിലിരുന്നു…
കുറേ സമയമവർ പരസ്പരം ഒന്നും സംസാരിച്ചില്ല….
കാശി-“എടോ തനിക്കെന്നെ വിശ്വാസമുണ്ടോ??”
കാശിയായിരുന്നു അവർക്കിടയിലെ നിശബ്ദത മുറിച്ചത്…
കടലിലേക്ക് നോക്കിയിരുന്ന അനഘ കാശിയുടെ ചോദ്യം കേട്ട് അവനെ നോക്കി…
അനഘ-“എന്താ ഇപ്പോ ഇങ്ങനെ ഒരു ചോദ്യം??”
കാശി-“ചുമ്മാ..താൻ ഉത്തരം താ ടോ..”
അനഘ-“ഉണ്ടെങ്കിൽ??”
കാശി-“ഉണ്ടെങ്കിൽ തന്റെ life ൽ നടന്നതെന്താണെന്ന് പറഞ്ഞൂടെ??”
കാശിയുടെ ആവശ്യം കേട്ടതും അനഘയുടെ മുഖം വാടി…
കാശി-“എടോ..തന്നെ ഞാൻ നിർബ്ബദ്ധിക്കില്ല..
തനിക്കെന്നെ ഒരു നല്ല ഫ്രണ്ട് ആയിട്ട് കാണാം…
മനസ്സിലെ വിഷമങ്ങളും സങ്കടങ്ങളും മറ്റൊരാളോട് പങ്കുവെച്ചാൽ തനിക്ക് അൽപം ആശ്വാസം കിട്ടില്ലേ…”
അനഘ ഒന്നും പറയാത്തത് കൊണ്ട് കാശിയും നിർബ്ബന്ധിക്കാൻ നിന്നില്ല….
കുറച്ച് സമയത്തിന് ശേഷം അനഘ പറഞ്ഞ് തുടങ്ങി…..
(അനഘയുടെ ഓർമ്മകളിലേക്ക്)
…..
അനഘ ഡിഗ്രി രണ്ടാം വർഷം പഠിക്കുന്ന സമയം…
ഒരു ഞായറാഴ്ച പതിവു പോലെ അമ്പലത്തിൽ തൊഴാൻ വന്നതായിരുന്നു അവൾ…
ഒരു പട്ടു പാവാടയും ബൗസുമായിരുന്നു
അവളുടെ വേഷം…
വലിയ ചമയങ്ങളോ ഒരുക്കമോ ഒന്നുമില്ലെങ്കിലും
സുന്ദരി….
അമ്പലത്തിലെത്തി പ്രസാധം വാങ്ങി പ്രദിക്ഷണം
വച്ച് അവൾ അമ്പലത്തിലെ കുളത്തിനരികിലേക്ക്
ചെന്നു…
ഇതേ സമയം പിറന്നാൾ ദിനത്തിൽ അച്ചമ്മയ്ക്കൊപ്പം വന്നതായിരുന്നു കാർത്തിക്…
കാറിൽ നിന്നും ഇറങ്ങി അമ്പലത്തിലേക്ക് നടക്കുന്നവഴി കാലിൽ അഴുക്കായി…
അത് കഴുകാൻ വേണ്ടി കാർത്തിക് കുളത്തിനടുത്തേക്ക് നടന്നു…
കുളത്തിടുത്ത് എത്തിയപ്പോഴാണവൻ എതിരെ വരുന്ന അനഘയെ കണ്ടത്…
കണ്ടമാത്രയിൽ തന്നെ അളവന്റെ മനസ്സിൽ
കയറിയിരുന്നു…
കാർത്തിക് അമ്പലമാണെന്ന് ഓർക്കാതെ
അവളെ നോക്കി നിന്നെങ്കിലും അവളവനെ ഒന്ന് നോക്കുക പോലും ചെയ്യാതെ കടന്നു പോയി…
അച്ചമ്മയുടെ വിളി കേട്ടാണവന് അവൾ പോയിട്ടും നിന്ന നിൽപിലാണെന്ന് മനസ്സിലായത് ….
പിന്നീടവളെ അമ്പലത്തിൽ ഒരുപാട് നോക്കിയെങ്കിലും
കണ്ടില്ല…
ഒരാഴ്ച കടന്നു പോയി ബിസിനസിന്റെ
തിരക്കിനിടയിലും മറ്റും അനഘയെ പറ്റി
കൂടുതലായി അന്വേഷിക്കാൻ കാർത്തിക്കിന്
കഴിഞ്ഞില്ല..
ഒരു ദിവസം ഒരു ഹോട്ടലിൽ വെച്ച് ക്ലൈന്റ്
മീറ്റിംഗ് കഴിഞ്ഞ് തിരിച്ച് വീട്ടിലേക്ക്
പോവാനായി കാറിൽ കയറാൻ നോക്കുമ്പോഴാണ്
അനഘ എതിർ ദിശയിലെ കടയിൽ നിന്നും
സാധനങ്ങൾ വാങ്ങി സ്കൂട്ടിയിൽ കയറുന്നത്
കണ്ടത്…
സമയം കളയാതെ കാർത്തിക് ആ സ്കൂട്ടിയെ
പിന്തുടർന്നു…
അവൾ ‘സ്നേഹഭവനം’ എന്നെഴുതിയ
കെട്ടിടത്തിനകത്തേക്ക് സ്കൂട്ടി കയറ്റുന്നത് കണ്ട്
കാർത്തിക്ക് ഒന്ന് സംശയിച്ഛെങ്കിലും അവളുടെ
പിന്നാലെ കാർ ഉള്ളിലേക്ക് കയറ്റി…
ഒരു Orphanage ആയിരുന്നു ‘സ്നേഹഭവനം’…
കാർത്തിയുടെ അച്ഛൻ എല്ലാ മാസവും ഇവിടേക്ക്
ഒരു സംഖ്യ കൊടുക്കാറുണ്ടെന്ന് കാർത്തിക്കിന് അറിയാമായിരുന്നു…
അവിടെയുള്ള orphanage incharge നെ orphanage ന്റെ കാര്യങ്ങൾ സംസാരിക്കാനെന്ന വ്യാജേന കണ്ട് സംസാരിക്കുന്നതിനിടയിൽ അനഘയെ
പറ്റി ചോദിച്ചു…
അപ്പോഴാണ് അവളൊരു orphan ആണെന്നും അവളുടെ കോളേജ് ഏതാണെന്നുമൊക്കെ അറിയുന്നത്..
വീട്ടിൽ അമ്മയ്ക്ക് ഇഷ്ടമാവില്ലെന്ന് അറിഞ്ഞിട്ടും കാർത്തിക്കിന് അനഘയെ വിട്ടുകളയാൻ തോന്നിയില്ല…
വിശേഷ ദിവസങ്ങളിൽ മാത്രം അമ്പലത്തിൽ പോയിരുന്ന കാർത്തിക്ക് പിന്നെ എല്ലാ ഞായറാഴ്ചകളിലും എന്ത് തിരക്കാണെങ്കിലും അത് മാറ്റിവെച്ച് അമ്പലത്തിലെത്തി അനഘയെ കാത്ത് നിൽക്കും….
എന്നാൽ ഒരിക്കൽ പോലും അവളവനെ
ശ്രദ്ധിച്ചിരുന്നില്ല….
ഒരു ദിവസം അമ്പലത്തിൽ വന്ന് തിരിച്ച് പോവുന്നവഴി കാർത്തിക് അനഘയെ പിടിച്ച് നിർത്തി ഇഷ്ടം പറഞ്ഞെങ്കിലും അവളവനെ ഒന്ന് നോക്കി ഇഷ്ടമല്ല എന്ന് മാത്രം
പറഞ്ഞ് നടന്നു നീങ്ങി….
അടുത്ത ഞായർ അമ്പലത്തിൽ വന്നെങ്കിലും അനഘയെ നോക്കി നിന്നു എന്നല്ലാതെ അവളോട് ഒന്നും സംസാരിക്കാൻ ചെന്നില്ല…
രണ്ട് ആഴ്ച ഇത് ആവർത്തിച്ചപ്പോൾ അനഘ കാർത്തിയോട് ആൽത്തറയുടെ അടുത്തേക്ക് വരാനായി പറഞ്ഞു നടന്ന് നീങ്ങി..
അവൻ അവളുടെ പിന്നാലെ ചെന്നു…
ആദ്യമൊന്നും സംസാരിച്ചില്ലെങ്കിലും അനഘ അവളൊരു ഓർഫനാണെന്നും അവർ തമ്മിൽ ഒരുപാട് അന്തരങ്ങളുണ്ടെന്നും പറഞ്ഞ് പിന്തിരിപ്പിക്കാൻ
ശ്രമിച്ചങ്കിലും കാർത്തി അവന്റെ
തീരുമാനത്തിൽ ഉറച്ചു നിന്നു….
പിറ്റേ ആഴ്ച കാർത്തിയുടെ അച്ചമ്മയേയും കൂട്ടി വന്ന് അനഘയെ പരിജയപ്പടുത്തി കൊടുത്തു….
അച്ഛമ്മയോട് കാർത്തിക്ക് അനഘയോടുള്ള ഇഷ്ടം പറഞ്ഞിരുന്നു…
അനഘയെ അച്ഛമ്മയ്ക്കൊത്തിരി ഇഷ്ടമായി…..
ഇതിനിടയിൽ തന്റെ ഉള്ളിലും കാർത്തിയോട്
ഇഷ്ടം തോന്നി തുടങ്ങിയിരിന്നെന്ന് അനഘയ്ക്ക്
മനസ്സിലായിരുന്നു…
സമയമാവുമ്പോൾ പറയാം എന്നവൾ കരുതി…
അപ്പോഴും അവൾക്ക് അർഹത ഇല്ലാത്തതാണോ എന്നൊരു തോന്നൽ നിലനിന്നിരുന്നു..
കാർത്തി ഇഷ്ടം അറിയിച്ച് രണ്ട് രണ്ടര മാസങ്ങൾക്ക് ശേഷമാണ് അവൾ തിരിച്ച് ഇഷ്ടമാണെന്ന് അറിയിച്ചത്….
അങ്ങനെ കാർത്തിക് വിശ്വനാഥൻ അവളുടെ കണ്ണേട്ടനായി…
പിന്നീട് അവരുടെ പ്രണയകാലം ആയിരുന്നു…
അനഘയുടെ ഡിഗ്രി കഴിയാറായി…
കാർത്തി അവന്റെ വീട്ടിൽ അനഘയുടെ
കാര്യങ്ങൾ അറിയിച്ചു…
കാർത്തിയുടെ അച്ഛനും അച്ഛമ്മയ്ക്കും
സമ്മതമായിരുന്നു…
പക്ഷേ,അവന്റെ അമ്മ മാലിനിക്കും അവരുടെ ഫാമിലിക്കും എതിർപ്പ് ശക്തമായിരുന്നു…
എന്നാൽ കാർത്തി തന്റെ നിലപാടിലുറച്ച് നിന്നു…
മാലിനിയുടേയും മറ്റ് ബന്ധുക്കളുടേയും എതിർപ്പ് വകവെക്കാതെ ആദ്യമായി അനഘയെ കണ്ട അതേ അമ്പലത്തിൽ വെച്ച് കാർത്തി താലികെട്ടി സ്വന്തമാക്കി…
……..
കാർത്തികിന്റെ ഫാമിലിയെ പരിചയപ്പെടാം….
മംഗലത്ത് വീട്ടിൽ രവീന്ദ്രൻ നായരുടേയും സൗദാമിനിയുടേയും മൂത്ത മകനാണ് കാർത്തികിന്റെ അച്ഛൻ വിശ്വനാഥൻ….
RS group ന്റെ അമരക്കാരൻ…
ഭാര്യ മാലിനി…
ഇവർക്ക് മൂന്ന് മക്കൾ…
നയന,കാർത്തിക്,നിത്യ…..
നയനയുടെ ഭർത്താവ് ഹരിശങ്കർ ദുബായിൽ എഞ്ചീനീയർ ആയി വർക്ക് ചെയ്യുന്നു…
വിവാഹം കഴിഞ്ഞ് 6 വർഷമായിട്ടും കുട്ടികളില്ല….
കാർത്തിക് Mba കഴിഞ്ഞ് കമ്പനിയിൽ MD ആണ്….
അനിയത്തി നിത്യ പ്ലസ്റ്റു പഠിക്കുന്നു…
കല്യാണം കഴിഞ്ഞ ശേഷം അനഘയ്ക്ക് ശരിക്കും സന്തോഷത്തിന്റെ നാളുകളായിരുന്നു…
മാലിനിയുടെ പെരുമാറ്റം ഒഴിച്ചാൽ ബാക്കി എല്ലാവരും അവളോട് സ്നേഹത്തോടെയായിരുന്നു പെരുമാറിയിരുന്നത്..
മാലിനിയുടെ ഇഷ്ടക്കേട് അവരൊരിക്കലും പുറത്ത് കാണിച്ചിരുന്നില്ലെങ്കിലും അവസരം കിട്ടിയാൽ അവളെ എന്തെങ്കിലും പറഞ്ഞ് വേദനിപ്പിക്കുമായിരുന്നു..
ഇവരുടെ പ്രവർത്തി അച്ഛമ്മയും കാർത്തിക്കും അറിഞ്ഞിരുന്നില്ല….
അവർ കാൺകെ മാലിനി സ്നേഹത്തോടെയേ പെരുമാറിയിരുന്നുള്ളൂ…
അനഘ പ്രശ്നമാക്കേണ്ടന്ന് കരുതി ആരോടും പറഞ്ഞതുമില്ല…
……….
മംഗലത്ത് സൗദാമിനി വാർദ്ധക്യസഹജമായ അസുഖങ്ങൾ കാരണം മരണപ്പെട്ടതിന് ശേഷമായിരുന്നു അനഘയുടെ ജീവിതത്തിലെ പ്രശ്നങ്ങൾ തുടങ്ങുന്നത്….
അവർ ജീവനോടെ ഇരുന്നപ്പോൾ മംഗലത്ത് വീട്ടിൽ അവരുടെ വാക്കിനായിരുന്നു എല്ലാവരും വിലകൊടുത്തത്…
മാലിനിക്ക് അതിഷ്ടമല്ലായിരുന്നെങ്കിലും അവരെ എതിർക്കാൻ അവൾക്ക് ഭയമായിരുന്നു…
സൗദാമിനിയുടെ നോട്ടത്തിനും ആഞ്ജാശക്തിക്കും മുന്നിൽ അവൾ പതറിപ്പോയിരുന്നു..
അതിനാൽ തന്നെ അനഘയെ മാലിനി ഉപദ്രവിക്കുന്നത് അവരില്ലാത്ത സമയങ്ങളിൽ മാത്രമായിരുന്നു…
സൗദാമിനിയുടെ മരണ ശേഷം മംഗലത്ത് വീടിന്റെ മുഴുവൻ ഭരണവും മാലിനിക്കായി…
അത് അവൾ അനഘയുടെ മേൽ പ്രയോഗിച്ചു….
മാലിനിക്ക് കാർത്തികിനെ ഒരു കോടീശ്വരപുത്രിയെ വിവാഹം കഴിപ്പിക്കാനായിരുന്നു ആഗ്രഹം…
അത് അവഗണിച്ച് കൊണ്ടാണ് സൗദാമിനി കാർത്തിക്കിനെ കൊണ്ട് അനഘയെ വിവാഹം ചെയ്യിച്ചത്…
അതിനാൽ തന്നെ എല്ലാ ദേഷ്യവും മാലിനി അനഘയ്ക്ക് മേൽ തീർത്തു….
എന്നെങ്കിലും ഒരിക്കൽ മാലിനി അവളെ സ്നേഹിക്കുമെന്ന് കരുതി അനഘ ഒന്നും കണ്ടില്ലെന്ന് നടിച്ചു…
കാരണം നഷ്ടമായ അമ്മയുടെ സ്നഹം മാലിനിയിലൂടെ ലഭിക്കുമെന്നവൾ കരുതി…
മാലിനിയുടെ ഈ പ്രവർത്തി കാർത്തിക് അറിയാതിരിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു..
അവന്റെ മുന്നിൽ അനഘയോട് സ്നേഹമുള്ള അമ്മയായി മാലിനി അഭിനയിച്ചു..
നിത്യ പ്ലസ്റ്റു പാസ്സ് ആയ ശേഷം ഫാഷൻ ഡിസൈനിംഗിൽ താൽപര്യപ്പെട്ടതിനാൽ അവളെ ബാഗ്ലൂരിലെ institute ൽ കാർത്തി admition വാങ്ങിക്കൊടുത്തിരുന്നു…
ആദ്യത്തെ ഒന്നു രണ്ടു മാസംഎല്ലാ അവദിക്കും വീട്ടിൽ വരാറുണ്ടായിരുന്ന നിത്യ പോകെപ്പോകെ വീട്ടിലെത്തുന്നത് കുറഞ്ഞു….
ഇതിനിക്കായിരുന്നു അച്ഛമ്മയുടെ മരണവും…
നിത്യയെ വിളിച്ച് പറഞ്ഞെങ്കിലും അവളെത്തുമ്പോഴേക്കും അച്ഛമ്മയുടെ അടക്കം കഴിഞ്ഞിരുന്നു..
ഇതൊന്നും അവളെ ബാധിക്കാത്ത പോലെയുള്ള പെരുമാറ്റം ആരും ശ്രദ്ധിച്ചിരുന്നില്ല..
അനഘയ്ക്ക് എന്തോ പൊലുത്തക്കേടുകൾ തോന്നിയിരുന്നെങ്കിലും അവളുടെ തോന്നലുകളായിരിക്കുമെന്ന് കരുതി അധികം ശ്രദ്ധിക്കാനും നിന്നില്ല…
അച്ഛമ്മയുടെ മരണവും കമ്പിനിയിലെ ചില പ്രശ്നങ്ങളും കാർത്തിക്കിനേ വല്ലാതെ തളർത്തിക്കളഞ്ഞു…
കമ്പനിയിൽ നിന്ന് വന്ന് റൂമിൽ വിശ്രമിക്കുകയായിരുന്ന കാർത്തികിന്റെ അടുത്തേക്ക് മാലിനി ചെന്നു….
മാലിനി-“കണ്ണാ..അമ്മ ഒരു കാര്യം പറഞ്ഞാ മോൻ ദേഷ്യപ്പെടുമോ??”
അവന്റെ മുടിയിൽ തലോടിക്കൊണ്ട് ചോദിച്ചു…
കാർത്തിക്-“ഞാനെന്തിനാ അമ്മയോട് ദേഷ്യപ്പടുന്നത്…അമ്മ പറ??”
മാലിനി-“എന്തോ ഒരു പേടി പോലെ മോനെ
മനസ്സിൽ…
അശുഭമായ എന്തൊക്കെയോ സംഭവിക്കാൻ
പോവുന്ന പോലെ ഒരു തോന്നൽ….
ഒരു ജോത്സ്യരെ കൊണ്ട് പ്രശ്നം വെപ്പിച്ചാലോ എന്നൊരു തോന്നൽ…”
കാർത്തി-“അമ്മയ്ക്ക് ജോത്സ്യത്തിലൊന്നും വിശ്വാസഭല്ലായിരുന്നല്ലോ??
എന്താ ഇപ്പോ ഇങ്ങനെ തോന്നാൻ”
മാലിനി-“അമ്മയുടെ മരണശേഷം എന്തൊക്കെയോ
ദുഃസ്വപ്നം കാണുന്നു…
മനസ്സിനൊക്കെ വല്ലാത്ത അസ്വസ്ഥത പോലെ…
ഒന്ന് പ്രശ്നം വെപ്പിച്ചാലോ കണ്ണാ??”
കാർത്തി-“ഹ്മം..അമ്മയ്ക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ ചെയ്തോളൂ…
എനിക്ക് കുഴപ്പമൊന്നും ഇല്ല”
മാലിനി-“എന്നാ അമ്മേടെ കണ്ണൻ കിടന്നോ…”
കാർത്തികിന്റെ അടുത്ത് നിന്നും തിരിച്ച് പോരുമ്പോൾ മാലിനിയുടെ മുഖത്ത് ഗൂഢമായ ഒരു ചിരി ഉണ്ടായിരുന്നു…
രണ്ട് ദിവസത്തിന് ശേഷം മംഗലത്ത് വീട്ടിൽ എല്ലാവരും ഒത്തുകൂടി…
നിത്യ വെക്കേഷനായത് കൊണ്ട് വീട്ടിലുണ്ടായിരുന്നു..
നയന അച്ഛമ്മ മരിച്ചപ്പോൾ ഹരിയോടൊപ്പം വന്ന് തിരിച്ച് പോയിരുന്നില്ല…..
കാർത്തിയെ മാലിനി ഓഫീസിൽ നിന്നും നേരത്തെ വരുത്തിയിരുന്നു..
കുറച്ച് സമയത്തിന് ശേഷം ജോത്സ്യൻ വന്ന് കവടി നിരത്തി പ്രശ്നം വെച്ചു….
കുറച്ച് സമയം ആലോചിച്ച് നിന്ന ജോത്സ്യൻ വീട്ടിലുള്ളവരെ നോക്കി….
ജോത്സ്യൻ-“ഹ്മം…മൊത്തം അപശകുനം ആണല്ലോ കാണുന്നത്….
വലിയൊരു ആപത്ത് ഈ കുടുംബത്തിൽ നടക്കാനിടയുണ്ട്…
ഈ കുടുംബത്തിലേതെങ്കിലും വ്യക്തി പുതുതായി വന്നിട്ടുണ്ടോ??”
മാലിനി-“പുതുതായി ആരുമില്ല….
മകന്റെ വിവാഹം കഴിഞ്ഞ് ഇപ്പോൾ ഒരു അഞ്ച്-ആറ് മാസം
ആവാറായി…”
ജോത്സ്യൻ-” മകന്റെയും ഭാര്യയുടേയും ജാതകം നോക്കിയിരുന്നോ??”
വിശ്വനാഥൻ-“ഇല്ല..അവർക്ക് പരസ്പരം ഇഷ്ടപ്പെട്ടത്
കൊണ്ട് ജാതകമൊന്നും ഞങ്ങൾ നോക്കാൻ നിന്നില്ല..”
മാലിനി-“എന്തെങ്കിലും പ്രശ്നം വല്ലതും??”
ജോത്സ്യൻ-“ഒന്നും പറയാറായിട്ടില്ല..
മകന്റെയും ഭാര്യയുടേയും ജാതകം കയ്യിലുണ്ടോ??”
മാലിനി-“അനൂ..മോളുടെ ജാതകം കയ്യിലുണ്ടോ??”
കാർത്തികിന്റെ അടുത്ത് നിന്ന അനഘയോട് മാലിനി ചോദിച്ചു..
അനഘ-“ഓഹ്..ഉണ്ട് അമ്മേ..”
മാലിനി-“എന്നാ മോള് പോയി ജാതകം എടുത്ത് കൊണ്ടു വാ..”
അനഘ റൂമിൽ പോയി ജാതകമെടുത്ത് കൊണ്ട് വന്നപ്പോൾ മാലിനി കാർത്തികിന്റെ ജാതകവുമായി വന്ന് ജോത്സ്യന് കൈമാറി…
ജോത്സ്യൻ-“ഇപ്പഴത്തെ കാലത്ത് ഇതൊക്കെ വിശ്വസിക്കുമോ എന്നൊന്നും അറിയില്ല..
എന്നാലും ജാതകം ഒത്തുനോക്കിയപ്പോൾ കണ്ടത് ….”
രണ്ട് ജാതകവും നോക്കി കൂട്ടിയും കിഴിച്ചും നോക്കി ജോത്സ്യൻ എല്ലാവരോടുമായി പറഞ്ഞു…
മാലിനി-“എന്തെങ്കിലും പ്രശ്നം വല്ലതും??”
ജോത്സ്യൻ-“രണ്ട് ജാതകങ്ങളും ഒരിക്കലും ചേരാൻ പാടില്ലാത്തതാണ്…”
ജോത്സ്യൻ പറഞ്ഞതു കേട്ട് അനഘ കാർത്തികിന്റെ കൈയിൽ അമർത്തി പിടിച്ചു…അവനവളെ നോക്കി രണ്ട് കണ്ണും ചിമ്മി കാണിച്ചു….
മാലിനി-“പ്രതിവിധി എന്തെങ്കിലും”
ജോത്സ്യൻ-“പ്രതിവിധി ഒന്നും കാണുന്നില്ല..
അത് മാത്രമല്ല ഈ വിവാഹം കാരണം മകന്റെ ജീവൻ നഷ്ടപ്പെടും…
ഇത്രയം കാലം ജീവിച്ചത് തന്നെ മഹാഭാഗ്യം..
എന്നാൽ ഇനി അങ്ങോട്ട് അത്യധികം ശ്രദ്ധിക്കണം…
മോശം കാലമാണ്…
എന്തു വേണമെങ്കിലും സംഭവിക്കാനിടയുണ്ട്”
(തുടരും)…
Fabi
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Anagha written by Fabi
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission