Skip to content

അനഘ – ഭാഗം 7

anagha aksharathalukal novel

ജോത്സ്യൻ-“പ്രതിവിധി ഒന്നും തന്നെ കാണുന്നില്ല…

അതു മാത്രമല്ല ഈ വിവാഹം കാരണം മകന് മരണം വരെ സംഭവിച്ചേക്കാം…

വിവാഹശേഷം ഇത്രയും നാൾ പ്രശ്നങ്ങളൊന്നും ഉണ്ടാവാതെയിരുന്നത് തന്നെ മഹാഭാഗ്യം …

എന്നാൽ ഇനിയങ്ങോട്ട് മോശം കാലമായതിനാൽ അത്യധികം ശ്രദ്ധിക്കേണ്ടതുണ്ട്…

ആകെ ചെയ്യാനുള്ളത് ഈശ്വരനോട് പ്രാർത്ഥിക്കുക ….

ബാക്കിയെല്ലാം അവന്റെ കയ്യിലാണ്….

എന്നാൽ ഞാനിറങ്ങട്ടെ..

വിശ്വനാഥൻ-“എന്നാൽ അങ്ങനെയാവട്ടെ..

ജോത്സ്യൻ-“ഹാ പിന്നെ മറ്റൊരു കാര്യം..

ഈ ദോഷം ഈ കുടുംബത്തെ ഒന്നാകെ ബാധിച്ചേക്കും…

എല്ലാവരും ഒന്ന് കരുതിരിക്കന്നതായിരിക്കും നല്ലത്…”

………

കാർത്തികും വിശ്വനാഥനും ജോത്സ്യനെ യാത്രയാക്കി വന്നപ്പോൾ ഹാളിലെല്ലാവരും നിശബ്ദരായി ഇരിക്കുന്നതാണ് കണ്ടത്….

കാർത്തി-“ഏതോ ഒരു ജോത്സ്യൻ വന്ന് എന്തൊക്കെയോ പറഞ്ഞ് പോയതിന് അമ്മയെന്തിനാ സങ്കടപ്പെട്ടിരിക്കുന്നത്…

ഇതൊക്കെ ചുമ്മാ പണത്തിന് വേണ്ടിയുള്ള അവരുടെ ഓരോ നമ്പറല്ലേ….”

ഹാളിലെ സോഫയിലിരിക്കുന്ന മാലിനിയുടെ അടുത്ത് വന്നിരുന്ന് കാർത്തിക് പറഞ്ഞു…

മാലിനി-“അതൊക്കെ അമ്മയ്ക്കറിയാം കണ്ണാ…എന്നാലും നിനക്കെന്തോ ആപത്ത് വരുമെന്നൊക്കെ പറഞ്ഞപ്പോൾ ഒരു പേടി പോലെ”

വിശ്വ-“എന്റെ മാലിനി അതൊക്കെ വെറുതെയാ..

ഇത്രയും നാൾ അവനൊന്നും സംഭവിച്ചിട്ടില്ല..

പിന്നയല്ലെ….”

കാർത്തി-“അതെ അമ്മേ..

അമ്മ ഒന്ന് കൂൾ ആവ്…

ഇങ്ങനെ ടെൻഷനാവല്ലേ..”

മാലിനി-“ഏയ് അമ്മ കൂൾ ആണ് കണ്ണാ…”

…………..

കാർത്തി ഓഫീസിലേക്ക് തിരിച്ച് പോവാൻ സമയം വിശ്വനാഥനും കൂടെ പോയി…

എല്ലാ ചുമതലയും കാർത്തിയെ ഏൽപ്പിച്ചിരുന്നതിനാൽ

ഇപ്പോൾ ഇടക്ക് മാത്രമേ വിശ്വനാഥൻ ഓഫീസിൽ

പോവാറുള്ളൂ..

കാർത്തിയും വിശ്വയും പോയ ശേഷം മാലിനി ഒറ്റയ്ക്ക് കാറുമെടുത്ത് പുറത്ത് പോയി….

ക്ലബ്ബിലേക്ക് പോവുകയായിരിക്കുമെന്ന് കരുതി അനഘ ഒന്നും ചോദിച്ചില്ല…

മാലിനിയുടെ കാർ ഒരു പഴയ ഓടിട്ട വീടിന് മുന്നിൽ വന്ന് നിന്നു…

മാലിനി-“ഭാർഗവ പണിക്കർ ഇല്ലേ..?”

ആ വീടിന് മുന്നിൽ ഇരിക്കുയായിരുന്ന ഒരു പെൺകുട്ടിയോട് ചോദിച്ചു…

ആ പെൺകുട്ടി “ഉവ്വ്.. ഇപ്പോൾ വിളിക്കാം ” എന്ന് പറഞ്ഞ് അകത്തേക്ക് കയറി…

കുറച്ച് സമയത്തിന് ശേഷം മംഗലത്ത് വീട്ടിൽ വന്ന ജോത്സ്യൻ പുറത്തേക്ക് വന്നു….

മാലിനി-“പണിക്കരൊന്ന് വരൂ..നമുക്കൽപം മാറി നിന്ന് സംസാരിക്കാം”

മാലിനിയെ പിന്തുടർന്ന് പണിക്കർ നടന്നു…

വീട്ടിൽ നിന്നും കുറച്ച് നീങ്ങി നിന്ന ശേഷം മാലിനി തന്റെ ഹാൻഡ് ബാഗിൽ നിന്നും രണ്ടായിരത്തിന്റെ ഒരു കെട്ട് നോട്ടെടുത്ത് ജോത്സ്യർക്കു നേരെ നീട്ടി…

മാലിനി-“പണിക്കരോട് പറഞ്ഞുറപ്പിച്ച പണത്തിൽ നിന്നും അൽപം കൂടുതലുണ്ട്…”

ജോത്സ്യൻ-“ഈശ്വരന് നിരക്കാത്ത കാര്യമാണ് ഞാൻ ചെയ്തത്…..”

മാലിനി-“സത്യവും ധർമവും കൊണ്ടൊന്നും ഈ കാലത്ത് ജീവിക്കാനൊകുകില്ല പണിക്കരേ….

പണിക്കർക്ക് മൂന്ന് പെൺമക്കളല്ലേ?

ഇവരെ പഠിപ്പിക്കണ്ടേ??

കല്ല്യാണം കഴിപ്പിക്കണ്ടേ??

അമ്മയില്ലാത്ത കുട്ടികളല്ലേ..അവർക്ക് എന്തൊക്കെ ആവശ്യങ്ങളുണ്ടാവും..അതൊക്കെ സാധിപ്പിച്ച കൊടുക്കാൻ ഈ കവടി കൊണ്ട് മാത്രം പറ്റില്ല…

പണിക്കർ എന്റെ കൂടെ നിന്നാൽ ഞാൻ ഇനിയുമിങ്ങനെ സഹായിച്ചുകൊണ്ട് നിൽക്കാം…

മാലിനി ഒരിക്കലും സഹായിച്ചവരെ മറക്കാറില്ല…”

ജോത്സ്യൻ-“എന്നാലും??”

മാലിനി-“ഒരെന്നാലും ഇല്ല…മനസ്താപം തോന്നി ഞാൻ തന്നോട് പറഞ്ഞിട്ടാ അവിടെ വന്ന് അങ്ങനെയെല്ലാം പറഞ്ഞെതെന്ന് താൻ ആരോടെങ്കിലും പറഞ്ഞാ..

തനിക്ക് അറിയാലോ മാലിനിയെ..

കുടുംബത്തോടെ നശിപ്പിക്കും ഞാൻ”

ജോത്സ്യൻ-“ഇല്ല മേഡം..ഒരിക്കലും ഞാൻ ഇതൊന്നും ആരോടും പറയില്ല…”

മാലിനി-“എന്നാൽ തനിക്ക് കൊള്ളാം”

മാലിനി പോവാനായി കാറിനടുത്തേക്ക് തിരിഞ്ഞു….

ജോത്സ്യൻ-“അല്ല മേഡം..ഒരു സംശയം”

മാലിനി-“മ്മ്..എന്താ??”

മാലിനി ജോത്സ്യരെ നോക്കി ചോദിച്ചു…

ജോത്സ്യൻ-“മേഡം മകനേയും മരുമോളേയും പിരിയിക്കാൻ വേണ്ടിയല്ലേ എന്നോട് അവിടെ വന്ന് ജാതകത്തിലെ ദോഷത്തിന്റെ കാര്യങ്ങളെല്ലാം പറയാൻ പറഞ്ഞത്..?”

മാലിനി-“അതേ..അതിന്??”

ജോത്സ്യൻ-“അല്ല..വെറുമൊരു ജോത്സ്യന്റെ വാക്ക് വിശ്വസിച്ച് മകൻ മരുമോളെ ഉപേക്ഷിക്കുമോ??”

മാലിനി-“ഇല്ല..മാത്രമല്ല അവന് ഇതിലൊന്നും ഒരു വിശ്വാസവുമില്ല. “

ജോത്സ്യൻ-“അപ്പോ പിന്നെ ഇതൊക്കെ??”

മാലിനി-“കേവലം ഒരു ജോത്സ്യന്റെ വാക്ക് കാർത്തി വിശ്വസിക്കില്ല…

എന്നാൽ ആ വാക്ക് സത്യമായാൽ വിശ്വസിക്കാൻ സാധ്യത ഇല്ലേ പണിക്കരേ..?”

ജോത്സ്യൻ-“മേഡം…മേഡമെന്താ ഉദ്ധേശിച്ചത്..?”

മാലിനി പണിക്കരുടെ ചോദ്യത്തിന് മറുപടി കൊടുക്കാതെ അവരെ നോക്കി ഒന്ന് ചിരിച്ച് കാറിലേക്ക് കയറി….

………

കാർത്തി പുറത്ത് നിന്ന് ഫുഡ് കഴിച്ചിട്ടായിരുന്നു വന്നത്…

റൂമിലേക്ക് കയറിയപ്പോഴാണ് ബെഡ്ഡിൽ എന്തോ ആലോചിച്ച് ഇരിക്കുന്ന അനഘയെ കണ്ടത്…കാർത്തി വന്നതൊന്നും അനഘ അറിഞ്ഞിരുന്നില്ല…

കാർത്തി-“എന്താ ഭാര്യേ…വല്ല്യ ആലോചനയിലാണല്ലോ??

എന്ത് പറ്റി??”

കാർത്തിയുടെ ശബ്ദം കേട്ട് അനഘ എഴുന്നേറ്റു..

അനഘ-“കണ്ണേട്ടനിത് എപ്പോ വന്നു??”

കാർത്തി-“ഞാൻ വന്ന് കയറിയതേ ഉള്ളൂ..എന്താണ് ഒരു ആലോചന??”

അനഘ-“ഏയ് ഒന്നൂല്ല…”

കാർത്തി-അല്ലല്ലോ..എന്തോ ഉണ്ട്..?

പറ അനൂ..”

അനഘ-“അത് ആ ജോത്സ്യൻ……”

കാർത്തി-“ഓഹ്..അതാണോ ഈ മുഖത്ത് ഒരു

തെളിച്ച കുറവ്…

എന്റെ അനൂ ഇതൊക്കെ വെറും തട്ടിപ്പാ…

അതൊക്കെ വിശ്വസിക്കാൻ നിന്നേം അമ്മയേയും പോലെയുള്ളവരും..”

അനഘ-“കണ്ണേട്ടാ..എന്നാലും..”

കാർത്തി-“ഒരെന്നാലുമില്ല…നല്ല ക്ഷീണം..

നീ അങ്ങോട്ട് മാറി നിക്ക് ഞാനൊന്ന് ഫ്രഷായി കിടക്കട്ടേ….”

അനഘ-“അപ്പോ ഭക്ഷണം കഴിക്കണ്ടേ??”

കാർത്തി-“ഞാൻ പുറത്ത് നിന്ന് കഴിച്ചു”

കാർത്തി പറഞ്ഞത് കേട്ട് അനഘയുടെ മുഖം വാടി…

കാർത്തി-“നീ കഴിച്ചതല്ലേ.?

ചെന്ന് കിടക്കാൻ നോക്ക്…”

അതും പറഞ്ഞ് കാർത്തി ടവലും എടുത്ത് ഫ്രഷാവാൻ കയറി….

ആ സമയം അനഘ കിച്ചനിൽ പോയി കാർത്തികിന് രാത്രി കഴിക്കാൻ വേണ്ടി ഉണ്ടാക്കിവെച്ച അവന്റെ ഫേവറേറ്റ് പനീർ ബട്ടർ മസാലയും ചപ്പാത്തിയും ഫ്രഡ്ജിലെടുത്ത് വെച്ചു…

വിശന്നിരുന്നെങ്കിലും ഒരു ഗ്ലാസ് വെള്ളം മാത്രം കുടിച്ച് അനഘ റൂമിലേക്ക് പോയി….

………..

രാവിലെ കാർത്തിക് കുറച്ച് വൈകിയാണ് കമ്പനിയിലേക്ക് പോയത്…

അവൻ പോയി കുറച്ച് കഴിഞ്ഞതും മാലിനിയുടെ ഫോണിലേക്ക് “Done” എന്ന് പറഞ്ഞ് ഒരു മെസ്സേജ് വന്നു….

അത് വായിച്ച് കഴിഞ്ഞതും മാലിനി ഒന്ന് ചിരിച്ച് ആ മെസ്സേജ് ഡിലീറ്റ് ചെയ്തു…

കുറച്ച് സമയത്തിന് ശേഷം വിശ്വനാഥന്റെ ഫോണിലേക്ക് ഒരു unkown നമ്പറിൽ നിന്നും കോൾ വന്നു…

വിശ്വനാഥൻ ഫോണെടുത്ത് സംസാരിച്ച ശേഷം ടെൻഷനോടെ മാലിനിയേയും അനഘയേയും വിളിച്ചു…

അനഘ-“എന്താ അച്ഛാ..എന്താ പറ്റിയേ??”

മാലിനി-“എന്താ വിശ്വേട്ടാ ??”

വിശ്വനാഥൻ-“മോളേ..അത്…കണ്ണന് ഒരു അക്സിഡന്റ്…….”

വിശ്വൻ-“അത് കണ്ണന് ….. ഒരു ആക്സിഡന്റ്…”

മാലിനി-“ഈശ്വരാ..എന്റെ കുഞ്ഞ്…”

മാലിനി നെഞ്ചിൽ കൈവെച്ച് കൊണ്ട് പറഞ്ഞു…

വിശ്വൻ-“സിറ്റി ഹോസ്പിറ്റലിൽ നിന്നായിരുന്നു ഫോൺ…ഞാൻ വേഗം കാറെടുക്കാം..”

വിശ്വൻ മാലിനിയോട് പറഞ്ഞ് തിരിയുമ്പോഴാണ് തരിച്ച് നിൽക്കുന്ന അനഘയെ വിശ്വൻ കണ്ടത്….കണ്ണ് നിറച്ച് കൊണ്ടുള്ള അവളുടെ നിർത്തം കണ്ട് വിശ്വൻ അവളുടെ അടുത്തേക്ക് നടന്ന് തോളിൽ കൈവെച്ചു…

വിശ്വൻ-“അനൂട്ടീ….കണ്ണന് ഒന്നുല്ലെടാ..

മോളിങ്ങനെ വിഷമിക്കാതെ….

വാ നമുക്ക് വേഗം ഹോസ്പിറ്റലിലേക്ക് പോവാം…”

അനഘയേയും കൂട്ടി വിശ്വൻ മുന്നേ നടന്നു…

പിന്നാലെ വന്ന് മാലിനിയുടെ മുഖത്ത് അനഘയെ കാണെ ഒരു പുച്ഛച്ചിരി വിരിഞ്ഞു….

ഹോസ്പിറ്റലിലെത്തും വരെ താലിയിൽ മുറുകെ പിടിച്ച് കണ്ണടച്ച് ഇരിക്കുകയായിരുന്നു അനഘ….

അവളുടെ ഉള്ളിലപ്പോൾ അവളുടെ കണ്ണേട്ടന്റെ ജീവന് ഒരാപത്തും വരുത്തരുതേ എന്ന ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ…

ഹോസ്പിറ്റലിലെത്തി റിസപ്ഷനിൽ ചോദിച്ചപ്പോഴാണ് കാർത്തിക് ICU വിലാണെന്ന് അറിഞ്ഞത്….

അത് കേട്ട അനഘയുടെ കാലുകൾ ICU വിനടുത്തേക്ക്

ചലിച്ചു…

ICU വിനടുത്തെത്തി ചുമരിൽ ചാരി നിന്നു….

വിശ്വനും മാലിനിയും അവൾക്ക് പിന്നാലെ വന്നു…

മാലിനി-“എന്താ വിശ്വേട്ടാ എന്റെ കണ്ണന് പറ്റിയത്??”

മാലിനി കരഞ്ഞു കൊണ്ട് വിശ്വന്റെ തോളിൽ ചാരി

വിശ്വൻ-“ഒന്നൂല്ലെടോ…താനിങ്ങനെ കരയാതെ..”

കുറച്ച് കഴിഞ്ഞതും ICU വിന്റെ വാതിൽ തുറന്ന് ഡോക്ടർ ഇറങ്ങി…

വിശ്വനും മാലിനിയും ICU വിന് മുമ്പിലിട്ടിരിക്കുന്ന കസേരയിൽ നിന്നും എഴുന്നേറ്റു…

അനഘ അപ്പോഴും ആ ചുമരും ചാരി നിൽപായിരുന്നു…

വിശ്വൻ-“ഡോക്ടർ,കാർത്തികിന്??”

ഡോക്ടർ-“ആഹ്..സാറെത്തിയോ….ഒന്ന് എന്റെ കൂടെ ക്യാബിനിലേക്ക് വരാമോ?”

വിശ്വൻ-“sure doctor”

വിശ്വൻ ഡോക്ടറുടെ കൂടെ നടന്നു…

മാലിനി-“കൊന്ന് കളഞ്ഞോ ടീ നീ എന്റെ കുഞ്ഞിനെ??”

അനഘയോട് ചോദിച്ച് മാലിനി വിശ്വന് പിന്നാലെ പോയി….

മാലിനിയുടെ ചോദ്യം കേട്ട് അനഘ നിലത്തേക്ക് ഊർന്നിരുന്നു…

അവളുടെ കണ്ണിൽ നിന്നും അണമുറിയാതെ കണ്ണീർ ഒഴുകിക്കൊണ്ടിരുന്നു…..

വിശ്വനും മാലിനിയും ഡോക്ടറിന്റെ ക്യാബിനിലേക്ക് ചെന്നു..

വിശ്വൻ-“ഡോക്ടർ..കാർത്തികിന്??”

ഡോക്ടർ-“Don’t worry.. പേടിക്കാനായി ഒന്നുമില്ല..

കൈകും കാലിനും ഫ്രാക്ക്ചർ ഉണ്ട്…

തലയിലെ മുറിവ് കാരണം അൽപം blood loss ഉണ്ടായിരുന്നു…വേറെ പ്രശ്നങ്ങൾ ഒന്നുമില്ല..

എന്നാലും ഇന്നൊരു ദിവസം ICU വിൽ കിടന്നോട്ടേ..

നാളെ റൂമിലേക്ക് മാറ്റാം..”

വിശ്വൻ-“ok doctor”

ഡോക്ടർ-“പിന്നെ സാർ, റോങ്ങ് സൈഡിൽ വന്ന ലോറിയാണ് ഇടിച്ചത്..

ഓവർ സ്പീഡിൽ അല്ലായിരുന്നു ….

അത്കൊണ്ടാണ് വലിയ പ്രശ്നങ്ങൾ ഉണ്ടാവാതിരുന്നത്….

അവര് തന്നെയാണ് ഹോസ്പിറ്റലിൽ എത്തിച്ചതും..അവര് പുറത്ത് തന്നെ ഉണ്ട് …സാറിനോട് ചോദിച്ച് ചെയ്യാമെന്ന് കരുതി പോലീസിലൊന്നും പറഞ്ഞിട്ടില്ല…”

വിശ്വൻ-“ok doctor thank you

ക്യാബിനിൽ നിന്നും ഇറങ്ങിയപ്പോഴാണ് രണ്ട് പേർ അവരുടെ അടുത്തേക്ക് വന്നത്…

“സാർ,സാറിന്റെ മകന്റെ കാറിടിച്ചത് ഞാനായിരുന്നു…

മൂത്ത മോളുടെ കല്ല്യാണത്തിന് സ്വർണമുണ്ടക്കാനുള്ള പാച്ചിലിലായിരുന്നു…

ശ്രദ്ധ ഒന്ന് തെറ്റിയപ്പോൾ പറ്റിയതാണ്…

ദയവ് ചെയ്ത് ഇതൊരു പോലീസ് കേസ് ആക്കരുത്…

എന്റെ മോളുടെ വിവാഹം മുടങ്ങും…

ഞാൻ സാറിന്റെ കാലു പിടിക്കാം..

ഒരാൾ വിശ്വനോട് അപേക്ഷിച്ചു…

വിശ്വൻ-“ഹ്മം…തൽകാലം ഇതൊരു പോലീസ് കേസ് ആക്കുന്നില്ല…

ഇടിച്ചെങ്കിലും അവനെ ഹോസ്പിറ്റലിൽ എത്തിക്കാൻ മനസ് കാണിച്ചല്ലോ…

പക്ഷേ,ഇനിയെങ്കിലും ശ്രദ്ധിച്ച് വണ്ടിയോടിക്ക്…”

“ഒരുപാട് നന്ദിയുണ്ട സർ

അയാൾ വിശ്വനോട് കൈകൂപ്പി പറഞ്ഞ് കൊണ്ട് നടന്നകന്നു…

കുറച്ചങ്ങ് എത്തിയ അയാളൊന്ന് തിരിഞ്ഞ് നോക്കി..

മാലിനി വിശ്വൻ കാണാതെ അയാളോട് thumps up കാണിച്ചു…..

…..

മാലിനി നടക്കുന്നതിനിടയിൽ ഓർത്തു….

പണിക്കരെ കണ്ട് മാലിനി വടിവാൾ രഘു എന്നയാളെ കാണാനായിരുന്നു പോയത്…

ഈ രഘു അത്യാവശ്യം അറിയപ്പെടുന്ന ഒരു ഗുണ്ടാനേതാവ് ആണ്…

രഘു-“എന്താണ് മേഡം കൊട്ടേഷൻ.?? അടി,ഇടി,വെട്ട്??”

മാലിനി-“തൽകാലം ഇതൊന്നും ആവശ്യമില്ല..

ഒരു ആക്സിഡന്റ് ഉണ്ടാക്കണം..അതും എന്റെ മകന്..

പക്ഷേ ഒരു കണ്ടീഷൻ…

ആക്സിഡന്റിൽ വലിയ പരിക്കുകളൊന്നും

ഉണ്ടാവാൻ പാടില്ല………”

മാലിനി താൻ ഉദ്ധേശിക്കുന്ന രീതിയിലാക്കാൻ വേണ്ടുന്ന എല്ലാ നിർദ്ദേശങ്ങളും രഘുവിന് കൊടുത്തു…

മാലിനി-“ഇതാണ് മകന്റെ ഡീറ്റൈൽസ്…പിന്നെ കണ്ടാൽ അൽപം പാവം പിടിച്ച ഡ്രൈവറോ മറ്റോ ഉണ്ടെങ്കിൽ അവരെ ഈ കുറ്റം ഏൽപ്പിക്കണം…

കാരണം എന്റെ ഭർത്താവ് അൽപം ദയാലു ആണ് ..

കരഞ്ഞ് കാലു പിടിച്ചാൽ കേസൊന്നും ഉണ്ടാവില്ല..

ഇനി ഉണ്ടായാൽ തന്നെ അതൊക്കെ ഞാൻ ഒതുക്കി തീർത്തോളാം…

മനസ്സിലായല്ലോ എല്ലാം”

രഘു-“ok മേഡം..എല്ലാം പറഞ്ഞത് പോലെ ചെയ്യാം”

മാലിനി-“സംഭവം നടന്ന് കഴിഞ്ഞാൽ എനിക്ക് msg ചെയ്ത് അത് അപ്പോൾ തന്നെ delete ചെയ്യണം”

രഘു-“ശരി മേഡം”

……..

വിശ്വൻ ICU വിനടുത്തെത്തുമ്പോൾ നിലത്ത് ഇരിക്കുന്ന അനഘയെയായിരുന്നു കണ്ടത്…

വിശ്വനവളുടെ അടുത്ത് ചെന്ന് അവളെ പിടിച്ചെഴുന്നേൽപിച്ച് അടുത്തുള്ള ചെയറിൽ ഇരുത്തി…

വിശ്വൻ-“അനൂ..ഇങ്ങനൗ കരയല്ലെ മോളെ…”

വിശ്വനവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു….

അനഘ-“അച്ഛാ…എന്റെ കണ്ണേട്ടൻ….”

അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു…

വിശ്വൻ-“കണ്ണന് ഒന്നുല്ലെടാ…

കൈകും കാലിനും ചെറിയൊരു പൊട്ടൽ…

നാളെ റൂമിലേക്ക് മാറ്റും…

ഇപ്പോ മരുന്നിന്റെ എഫക്ട് കാരണം ഉറക്കത്തിലാ…

മോളിങ്ങനെ കരയാതെ….”

………..

കുറച്ച് കഴിഞ്ഞതും നിത്യ അങ്ങോട്ടേക്ക് വന്നു…

അവളേതോ frnd ന്റെ കൂടെ പുറത്ത് പോവാൻ വേണ്ടി

രാവിലെ തന്നെ വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു…

നിത്യ-“എന്താ അമ്മേ ഏട്ടന് പറ്റിയേ??”

നിത്യ മാലിനിയുടെ അടുത്തിരുന്ന് ചോദിച്ചു…

മാലിനി-“ആക്സിഡന്റ് ആയിരുന്നു മോളെ…

എന്റെ പ്രാർത്ഥന കൊണ്ട് എന്റെ കുഞ്ഞിനൊന്നും പറ്റിയില്ല…

ചില അവളുമാര് കാലെടുത്ത് വെച്ചാ മതി കുടുംബം നശിക്കാൻ..”

മാലിനി എതിർ ഭാഗത്തെ ചെയറിലിരുന്ന അനഘയെ അവഞ്ജയോടെ നോക്കിക്കൊണ്ട് പറഞ്ഞു…..

………

വൈകുന്നേരമായതോടെ കാർത്തികിന് ബോധം തെളിഞ്ഞതിനാൽ ആർക്കെങ്കിലും ഒരാൾക്ക് കാർത്തികിനെ കാണാൻ ICU വിന് ഉള്ളിലേക്ക് പോവാമെന്ന് ഡോക്ടർ പറഞ്ഞു….

അനഘ കയറി കാണട്ടെ എന്ന വിശ്വനാഥൻ പറഞ്ഞെങ്കിലും മാലിനിയുടെ അഭിനയത്തിൽ അവരെ ഉള്ളിലേക്ക് കയറ്റി വിട്ടു….

ICU വിലെ കാർത്തിയുടെ കിടപ്പ് കണ്ട് മാലിനിയുടെ ഉള്ളൊന്നു വിങ്ങി…

നിറയാനൊരുങ്ങിയ കണ്ണുകളെ തുടച്ച് അനഘയെ എങ്ങനെയെങ്കിലും കാർത്തിയിൽ നിന്ന് പിരിക്കാൻ വേണ്ടി തന്ദ്രങ്ങൾ മെനെഞ്ഞ് അവരവനടുത്തേക്ക് നടന്നു..

മാലിനി-“അമ്മേടെ കണ്ണാ….”

മാലിനി അവനടുത്ത് ചെന്ന് ചുറ്റിക്കെട്ടിയ തലയിൽ തലോടി വിളിച്ചു….

കാർത്തി കണ്ണുകൾ തുറന്ന് നോക്കിക്കൊണ്ട് മൂളി….

മാലിനി-“അമ്മേടെ കണ്ണന് നല്ലവണം വേദനിച്ചോ ??”

കാർത്തി-“ഇല്ല അമ്മേ…ചെറിയ ഒരു വേദന…

അത്രയേ ഉള്ളൂ…”

കാർത്തി പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു….

മാലിനി-“എന്റെ കുഞ്ഞിനെ ഇങ്ങനെ കാണുമ്പോ അമ്മേടെ ചങ്കു പൊട്ടുന്നു കണ്ണാ…”

കാർത്തി-“പ്ലീസ് അമ്മേ..കരയല്ലേ..എനിക്ക് ഒന്നുല്ല…”

മാലിനി കണ്ണ് തുടച്ച് ഒന്ന് മൂളി…

കാർത്തി-“അമ്മേ..അനു??

അനു എവിടെ??”

മാലിനി-“.മോൻ കിടന്നോ..അധികം സംസാരിക്കണ്ട”

കാർത്തി-“അനു എവിടെ അമ്മേ??വന്നില്ലേ??”

മാലിനി-“അത്..മോനെ..അവൾ…അവൾ പുറത്തുണ്ട്…”

അധികം സംസാരിക്കാതെ മാലിനി പുറത്തിറങ്ങി…

………

രാത്രി അയപ്പോഴേക്ക് വിശ്വന് കമ്പനിയിൽ നിനനും ഒരു ഫോൺ കോൾ വന്നു…

കമ്പനിയുടെ ഒരു ക്ലൈന്റുമായിട്ടുള്ള മീറ്റിംഗ് നാളെ മുംബൈ വെച്ച് നടക്കുവാനുണ്ടായിരുന്നു…

കാർത്തി ആയിരുന്നു സാധാരണ മീറ്റിംഗിനൊക്കെ പോവാറുണ്ടായിരുന്നത്…

എന്നാൽ ആക്സിഡന്റ് പറ്റിയതിനാൽ കാർത്തിക്ക് പകരം വിശ്വൻ പോവാൻ തീരുമാനിച്ചു….

രാത്രിയിലെ ഫ്ലൈറ്റിന് തന്നെ ടിക്കറ്റ് ബുക്ക് ചെയ്തു…

വിശ്വൻ ഡോക്ടറുടെ പെർമിഷൻ വാങ്ങി അനഘയെ കൂട്ടി ICU വിലേക്ക് ചെന്നു…

കാർത്തി അപ്പോൾ മരുന്നിന്റെ മയക്കത്തിലായിരുന്നു….

വിശ്വൻ കാർത്തിയെ ഒന്ന നോക്കി തലയിൽ തലോടി പുറത്തിറങ്ങി….

അനഘ അപ്പോഴും കാർത്തിയെ തന്നെ നോക്കി നിൽക്കുകയായിരുന്നു…

അവളവന്റെ അടുത്തെത്തി നെറ്റിയിൽ ഒന്ന് അമർത്തി

ചുംബിച്ചു…

മയക്കത്തിലായതിനാൽ കാർത്തി ഒന്നും അറിഞ്ഞിരുന്നില്ല…

അവൾ മെല്ലെ തലയിൽ തലോടി…

കയ്യിലേയും കാലിലേയും കെട്ട് കാണെ അവളുടെ കണ്ണു നിറഞ്ഞു വന്നു..

ഇനിയും നിന്നാൽ കരയുമെന്ന് തോന്നിയതിനാൽ ഒന്നൂടെ കാർത്തിയുടെ നെറ്റിയിൽ ഉമ്മവെച്ച് പുറത്തേക്കിറങ്ങി…

(തുടരും)…

നന്നായോ എന്നറിയില്ലാട്ടോ….മനസ്സിൽ തോന്നിയത് അങ്ങ എഴുതിയതാണ്…അഭിപ്രായങ്ങൾ പറയാൻ മറക്കല്ലേ…

Fabi

3.7/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!