Skip to content

അനഘ – ഭാഗം 8

anagha aksharathalukal novel

കാർത്തിയെ പിറ്റേന്ന് റൂമിലേക്ക് മാറ്റി…

അനഘ കൂടെ ഉണ്ടായിരുന്നെങ്കിലും മാലിനി

സ്വയമായിരുന്നു കാർത്തികിന്റെ കാര്യങ്ങളെല്ലാം തന്നെ നോക്കിയത്…

അനഘയും കാർത്തികും പരസ്പരം സംസാരിക്കാതിരിക്കാൻ മാലിനി കഴിയുന്നതും ശ്രമിച്ചു..

എന്നാലിതൊന്നും കാർത്തികിന് മനസ്സിലാക്കാത്ത രീതിയിലാവാൻ മാലിനി പ്രത്യേകം ശ്രദ്ധിച്ചു…

രണ്ട് ദിവസത്തിനു ശേഷം കാർത്തിയെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്റ്റാർജ് ചെയ്ത് അവർ വീട്ടിലേക്ക് ചെന്നു…

പരമാവധി ഇവര് തമ്മിൽ കാണാതിരിക്കാൻ മാലിനി തന്നാൽ കഴിയുന്നത് ചെയ്തിരുന്നു…

വീട്ടിലെ ജോലിക്കാർക്കെല്ലാം ലിവ് കൊടുത്തു ആ വീട്ടിലെ എല്ലാ ജോലിയും അനഘയെ കൊണ്ട് ചെയ്യിച്ചു…

വിശ്വന്റെ അസാന്നിധ്യം മാലിനിക്ക് ഗുണം ചെയ്തിരുന്നു…

പുതിയ പ്രൊജക്ടിന്റെ കാര്യങ്ങളും മറ്റുമായി ഒരാഴ്ച കഴിയാതെ വിശ്വന് മുംബൈ നിന്നും വരാൻ പറ്റിയിരുന്നില്ല…

വിശ്വനുണ്ടായിരുന്നെങ്കിൽ മാലിനിക്ക് അനഘയോട് ഇങ്ങനെയൊന്നും ചെയ്യാൻ കഴിയില്ലെന്ന് അറിയാമായിരുന്നു…

രാത്രി ജോലിയെല്ലാം കഴിഞ്ഞ് വരുമ്പോഴേക്കും കാർത്തിക് മരുന്നിന്റെ എഫക്ട് കാരണം ഉറങ്ങിയിട്ടുണ്ടാവും…

കാർത്തിയെ ഒന്ന് തലോടി അടുത്ത് ചെന്ന് കിടന്ന് കുറച്ച് കഴിയുമ്പോഴേക്കും ക്ഷീണം മൂലം അനഘ ഉറങ്ങിപോവും…

പിന്നെ രാവിലെ കാർത്തി ഉണരും മുമ്പ് എഴുന്നേറ്റ് അവനുള്ള ഭക്ഷണമുണ്ടാക്കി വെക്കുമ്പോഴേക്കും മാലിനി എത്തി ഫുഡും എടുത്ത് കാർത്തിയുടെ അടുത്തേക്ക് പോവും….

മാലിനിയുടെ പ്രവർത്തികൾ അനഘയ്ക്ക് ഒരുപാട് സങ്കടമുണ്ടാക്കുമെങ്കിലും അവൾ മാലിനിയെ എതിർത്തിരുന്നില്ല…

…………

ഒരു ദിവസം നിത്യയുടെ റൂമിനടുത്ത് കൂടെ പോവുകയായിരുന്നു അനഘ…

എന്തോ ശബ്ദം കേട്ട് റൂമിന്റെ ചാരിയിട്ട വാതിൽ മെല്ലെ തുറന്ന് നോക്കിയ അനഘ കണ്ടത് തന്റെ കയ്യിലേക്ക് കുത്തിവെക്കാൻ സിറിഞ്ചുമായി നിൽക്കുന്ന നിത്യയേയാണ്…

അനഘ-“നിത്യ….”

ഒരു നിമിഷത്തെ പകപ്പിന് ശേഷം അനഘ നിത്യയേ വിളിച്ചു…

പെട്ടന്നുള്ള വിളി കേട്ട് തിരിഞ്ഞ് നോക്കിയ നിത്യ കണ്ടത് തന്നെ ദേശ്യത്തോടെ നോക്കുന്ന അനഘയെയാണ്….

പെട്ടന്ന് തന്റെ കയ്യിലുണ്ടായിരുന്ന സിറിഞ്ചും മറ്റും നിത്യ ജനാല വഴി പുറത്തേക്കിട്ടു…

അനഘ-“നിത്യ…എന്തായിരുന്നു നിന്റെ കയ്യിലുണ്ടായിരുന്നത്…”

നിത്യ-“…..”

അനഘ-“നിത്യ..നിന്നോടാ ചോദിച്ചത്..അതെന്തായിരുന്നു എന്ന്??”

നിത്യ-“അത്…അത്..മരുന്ന്..”

അനഘയുടെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ട് നിത്യ പറഞ്ഞു…

അനഘ-“ഓഹോ…എന്ത് മരുന്ന് ??

നിനക്ക് എന്താ അതിന് അസുഖം ??”

സാധാരണ മരുന്ന് വല്ലതുമാണെങ്കിൽ നീ എന്നെ കണ്ടിട്ട് എന്തിനാ അത് പുറത്തേക്കെറിഞ്ഞത്…??

പറ നിത്യ…..”

നിത്യ-“……”

അനഘ-“നിത്യ..നിന്നോടാ ചോദിച്ചത്…പറയാൻ…

ഇനിയും മിണ്ടാതെ നിൽക്കാനാണ് ഉദ്ധേശമെങ്കിൽ എന്റെ കയ്യിലെ ചൂട് നീ അറിയും..”

നിത്യ-“അത്….Drugs..”

ട്ടോ….അനഘ നിത്യയുടെ കവിളിൽ ആഞ്ഞടിച്ചു….

അനഘ-“എവിടെ നിന്ന് കിട്ടിയതാടീ നിനക്കീ ശീലം??

ആര് തന്നതാ ഇത്??”

നിത്യ”……”

അനഘ-“നിന്നോടാ ചോദിച്ചത് നിത്യ….പറയാൻ..

നിത്യ-“ബാ…ബാഗ്ലൂർ…”

അനഘ-” ആദ്യമായിട്ടാണോ ഉപയോകിക്കുന്നത് അതോ??”

നിത്യ-“അ..അല്ല..മുമ്പ് ഒരുവട്ടം…”

അനഘ-“ആരാ ടീ നിനക്കിതൊക്കെ തന്നത്??”

നിത്യ-“…..”

അനഘ-“ചോദിച്ചത് കേട്ടില്ലേ നിത്യ…..പറയ്.”

നിത്യ-“വംശി..”

അനഘ-“വംശി…അതാരാ…”

നിത്യ-“എന്റെ സീനിയറാണ്….ഞങ്ങൾ..ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്…”

അനഘ-“ഓഹോ…ഇഷ്ടമായത് കൊണ്ടായിരിക്കും

ഈ drugs ഒക്കെ നിനക്ക് യൂസ് ചെയ്യാൻ വേണ്ടി തന്നത് അല്ലേ…”

നിത്യ-“പ്ലീസ് ഏടത്തി…അറിയാതെ പറ്റിയതാ…

ഇനി ഇത് ഒരിക്കലും ആവർത്തിക്കില്ല…സത്യം…

ആരോടും പറയല്ലേ..”

നിത്യ അനഘയുടെ കൈ പിടിച്ചു പറഞ്ഞു…

അനഘ-“വേണ്ട നിത്യ…എനിക്ക് പറഞ്ഞേ പറ്റൂ…”

നിത്യയുടെ കൈ വിടുത്തി റൂമിന് പുറത്തേക്ക് വന്നു….

കാർത്തിയുടെ റൂമിലെത്തിയ അനഘ ഒന്ന് സംശയിച്ചു…

ഇപ്പോൾ കാർത്തികിനോട് പറഞ്ഞാൽ ശരിയാവില്ല എന്ന് ഓർത്ത് അനഘ മാലിനിയുടെ അടുത്തേക്ക് ചെന്നു…

അനഘ-“അമ്മേ..”

ഹാളിലിരിക്കുകയായിരുന്ന മാലിനിയുടെ അടുത്തെത്തി വിളിച്ചു…

മാലിനി-“ഹ്മം..എന്താണാവോ?”

അനഘ-“അമ്മേ..അത് നിത്യക്ക ഒരു അഫയർ ഉണ്ട്…”

മാലിനി-“ഓഹോ…അതിന്…”

അനഘ-“അമ്മേ….അവൻ ആളത്ര ശരിയല്ല….ഞാനിപ്പോ റൂമിൽ ചെന്നപ്പോൾ നിത്യ അവിടെ drug ഉപരോഗിക്കുന്നത് കണ്ടു…”

മാലിനി-“ടീ…എന്റെ മോളെ പറ്റി അനാവശ്യം പറയുന്നോ..”

മാലിനി ദേഷ്യത്തോടെ അനഘയുടെ നേരെ വന്നു…

അനഘ-“അമ്മേ..സത്യമായിട്ടുംഞാൻ കണ്ടതാണ്..”

മാലിനി-“ആണോ…എന്നാൽ നീ കണ്ടു എന്ന പറയുന്നതിന് എന്താ തെളിവ്..?

അവളുപയോഗിച്ചു എന്ന് നീ പറഞ്ഞ ആ drugs എവിടെ…?”

അനഘ-“അത്..അവളെന്നെ കണ്ടപ്പോൾ പുറത്തേക്കെറിഞ്ഞു…”

മാലിനി-“നീ ഈ പറഞ്ഞതൊക്കെ ഞാൻ വിശ്വസിക്കണം അല്ലേ…

അങ്ങനെ നീ പറയുന്നതെന്തും വിശ്വസിക്കാൻ എന്നെ കിട്ടുമെന്ന് നീ കരുതണ്ട…

എന്റെ മക്കളെ എനിക്ക് വിശ്വാസമാണ്…”

അനഘ-“അമ്മേ…ഞാൻ പറയുന്നതൊന്ന്….”

മാലിനി-“മതി….എന്റെ മകളെ പറ്റി പറയാൻ എന്ത് യോഗ്യതാണെടീ നിനക്കുള്ളത്…?

കണ്ട ചേരിയിലും ചളിയിലും ജീവിച്ച നീ…

എന്റെ മോനെ കറക്കിയെടുത്ത് ഇവിടെ റാണിയായി ജീവിക്കുന്നതും പോരാഞ്ഞ് ഇപ്പോ എന്നേയും എന്റെ മക്കളേയും തമ്മിൽ തെറ്റിക്കാൻ നോക്കുന്നോ…

എന്റെ മോന്റെ ജീവിതത്തിൽ വന്ന അന്ന തന്നെ നിന്നെയൊക്കെ ഒഴിവാക്കണ്ടതായിരുന്നു…

അന്ന ഞാനത് ചെയ്തില്ല….

എന്നാ നീ മനസ്സിൽ കുറിച്ച് വെച്ചോ…

ഇപ്പോൾ എന്റെ ലക്ഷ്യം നിങ്ങളെ തമ്മിൽ പിരിക്കുക എന്നത് മാത്രമാണ്…അത് വൈകാതെ ഞാൻ ചെയ്തിരിക്കും…”

അനഘ-“അമ്മ എന്താ ഇങ്ങനെയൊക്കെ പറയുന്നത്…?

ഞാനെന്ത് തെറ്റ് ചെയ്തിട്ടാ??”

മാലിനി-“എന്റെ മകന്റെ ജീവിതത്തിലേക്ക് നീ വന്നത് തന്നെ വലിയൊരു തെറ്റാണ്…

അതിലും വലുത് വേറെ വേണോ??

നീ നോക്കിക്കോ..

അവൻ നിന്നെ സ്നേഹിക്കുന്നതിനിരട്ടിയായി

നിന്നെ വെറുക്കും…

മാലിനിയാ പറയുന്നത്..”

മാലിനി അതും പറഞ്ഞ് അനഘയെ നോക്കി ഒന്ന് പുച്ഛിച്ച ചിരിച്ചുകൊണ്ട് റൂമിലേക്ക് പോയി…

മാലിനിയുടെ വാക്ക് കേട്ട് ഞെട്ടിയിരിക്കുകയായിരുന്നു അനഘ…

ഇത്രയും നാൾ തന്നോടുള്ളത് ചെറിയൊരു ഇഷ്ടക്കേടാണെന്നേ അവൾ വിചാരിച്ചിരുന്നുള്ളൂ…

അത് വഴിയെ മാറുമെന്ന് കരുതി സമാധാനിച്ചതായിരുന്നു…

അനഘ ഹാളിലെ സോഫയിലിരുന്നു……

കുറച്ച് നേരത്തിന് ശേഷം അനഘ സ്വയം ആശ്വസിച്ചു…

അവൾക്കുറപ്പായിരുന്നു തന്റെ കണ്ണേട്ടനൊരിക്കലും തന്നെ വിട്ട് പിരിയില്ലെന്ന….

പെട്ടന്നെന്തോ ഓർത്ത് അനഘ സ്റ്റെയർ കയറി മുകളിലേക്ക് ചെന്നു….

……

അനഘ താഴോട്ട് പോയ സമയം നിത്യ ഫോണെടുത്ത് വംശിയെ വിളിച്ചു….

കുറച്ച് നേരം റിംങ് ചെയ്ത് ഫോൺ കണക്ട് ആയി…

“ഹലോ ഡിയർ” മറുഭാഗത്തു നിന്നും വംശിയുടെ സ്വരം കേട്ടു…

നിത്യ-“വംശി..ഒരു പ്രശ്നം ഉണ്ട്…..”

വംശി-“what happen?”

നിത്യ അവിടെ നടന്നതെല്ലാം വംശിയോട് പറഞ്ഞു…

വംശി-“oh shit..സൂക്ഷിച്ചേ use ചെയ്യാവൂ എന്ന് നിന്നോട് ഞാൻ പറഞ്ഞതല്ലായിരുന്നോ നിത്യ….

ഇത്രക്ക് careless ആയിട്ടല്ലേ…”

നിത്യ-“സാധാരണ ഈ സമയം ആരും ഇങ്ങോട്ട് വരാറില്ലായിരുന്നു….

ആ ഏടത്തി എന്ന് പറയുന്നവൾ കറക്ട് സമയത്ത് തന്നെ എഴുന്നള്ളുമെന്ന് ഞാനറിഞ്ഞോ??”

വംശി-“ഇനിയിപ്പോ പറഞ്ഞിട്ട് കാര്യമില്ല….അല്ല അവളിനി ആരോടെങ്കിലും പോയി പറയുമോ??”

നിത്യ-“അറിയില്ല….

അച്ഛനിവിടെ ഇല്ലാത്തത് നന്നായി..

അല്ലെങ്കിൽ ആദ്യം അച്ഛനോടാവും ഏടത്തി പറയുക…

പിന്നെ ഏടത്തി അമ്മയോട് പറഞ്ഞാലും അമ്മ വിശ്വസിക്കില്ല…

പിന്നെ കണ്ണേട്ടനോട് പറയുമോ എന്ന്….”

വംശി-“നിന്റെ ഏട്ടൻ ആക്സിഡന്റായി കിടക്കുകയല്ലേ…

So,ഇപ്പോ ഏട്ടനോട് പറയാനുള്ള സാധ്യത കുറവാണ്…

എന്തായാലും നമുക്ക് നോക്കാം…

പിന്നെ നീ എന്റെ ഫോട്ടോ വല്ലതും കാണിച്ചു കൊടുത്തിരുന്നോ??”

നിത്യ-“ഇല്ല…

ഞാനൊരു സേഫ്റ്റിക്ക് വേണ്ടി ഫോട്ടോസെല്ലാം മെമ്മറി കാർഡിലാക്കി എന്റെ ബാഗിലാണ് വെച്ചത്…

അത് കൊണ്ട് ഫോണിൽ ഫോട്ടോസൊന്നും കാണില്ല..

പിന്നെ ഞാൻ എന്റെ സീനിയറാണെന്നാണ് പറഞ്ഞത്..”

വംശി-“ഹ്മം..നീ തൽകാലം എന്റെ ഫോട്ടേ അവൾക്ക് കാണിച്ച് കൊടുക്കണ്ട…

വേറെ ഒരു ഫോട്ടോ അയച്ച് തരാം…

അത് ഞാനാണെന്ന് പറഞ്ഞ് കാണിച്ചാൽ മതി…”

നിത്യ-“അതെന്തിനാ??”

വംശി-“നീ ഞാൻ പറയുന്നത് കേൾക്ക് ആവശ്യം വരും….”

നിത്യ-“ഓക്കെ….”

വംശി-“നിത്യ..ഞാൻ നിന്നെ പിന്നെ വിളിക്കാം…busy ആണ്…”

വംശി ഫോൺ വെച്ച് തലചെരിച്ച് നോക്കി….

വംശി-“ഡാഡി…അപ്പോ ഇനിയെങ്ങനെയാണ് കാര്യങ്ങൾ”

“മ്മം…പറയാം നീ കാറെടുക്ക്…”

എതിരെ ഇരിക്കുന്ന ആൾ വംശിയോട് പറഞ്ഞു..

വംശി-“ഡാഡി..എന്താ ആലോചിക്കുന്നത്??”

“നീ പറഞ്ഞതൊക്കെ വെച്ച് നോക്കുമ്പോൾ ഇത് നമുക്ക് കിട്ടിയ ചാൻസ് ആണ്….”

അയാൾ വംശിയോടായി പറഞ്ഞു…

വംശി-“ഡാഡി പറഞ്ഞു വരുന്നത്…?”

“നിനക്കറിയാലോ നമ്മുടെ ബിസിനസ്സ് പോകെപോകെ ഡൗൺ ആയിക്കൊണ്ടിരിക്കുകയാ…

RS group ന്റെ ഒരു വർഷത്തിലെ പ്രോഫിറ്റ് നമുക്കൊന്നും ചിന്തിക്കാൻ കൂടെ കഴിയാത്തതാണ്….

അത് കൊണ്ടാണ് RS group ന്റെ ഓണർ വിശ്വനാഥന്റെ മകളെ നിന്നോട് ഞാൻ പ്രണയിക്കാൻ പറഞ്ഞത്….”

അയാൾ വംശിയോട് പറഞ്ഞു…

വംശി-“അതെനിക്ക് അറിയാമല്ലോ ഡാഡി…”

“ഇപ്പോൾ ഞാൻ ചിന്തിക്കുന്നതതല്ല…

നിത്യയിലൂടെ നമ്മുടെ കൈയിലേക്ക് അവരുടെ സ്വത്തിന്റെ മൂന്നിൽ ഒരുഭാഗം മാത്രമേ ആവൂ…അപ്പോ ആ കാർത്തിക് കൂടെ നമ്മുടെ കൈപിടിയിലായാലോ??”

വംശി എല്ലാം മനസ്സിലായ പോലെ അയാളെ നോക്കി ചിരിച്ചു….

………..

വംശിയെ വിളിച്ച് റൂമിൽ ടെൻഷനടിച്ച് ഇരിക്കുകയായിരുന്നു നിത്യ…..

അപ്പോഴാണ് അനഘ സ്റ്റെയർ കയറി റൂമിലേക്ക് വന്നത്….

അനഘ-“നിത്യ…”

നിത്യ-“ഏ..ഏടത്തി…”

അനഘ-“നിന്റെ ഫോണിൽ ആ വംശിയുടെ നമ്പർ ഇല്ലേ??”

നിത്യ-“ഉ…ഉണ്ട്..”

അനഘ-“അവനിപ്പോൾ നാട്ടിലുണ്ടോ??”

നിത്യ-“ഉണ്ട്..”

അനഘ-“നീ ഒന്ന് അവനെ വിളിക്ക്…

എനിക്കവനോട് സംസാരിക്കണം..”

നിത്യ-“ഏടത്തി…അതെന്തിനാ..?”

അനഘ-“നീ ഞാൻ പറയുന്നതങ്ങ് കേട്ടാ മതി…വിളിക്ക്..”

നിത്യ-“ആഹ്…വിളിക്കാം”

നിത്യ ഫോണെടുത്ത് വംശിയെ വിളിച്ചു….

ഡിസ്പ്ലെയിൽ നിത്യയുടെ നമ്പർ കണ്ട വംശി ആദ്യമൊന്ന് സംശയിച്ചെങ്കിലും പിന്നിടെന്തോ മനസ്സിലായത് പോലെ ഒന്ന് ചിരിച്ച് കോളെടുത്തു….

വംശി-“പറ നിത്യ…”

വംശിയുടെ സൗണ്ട് കേട്ടതും അനഘ നിത്യയുടെ കയ്യിൽ നിന്നും ഫോൺ വാങ്ങി ചെവിയിൽ വെച്ചു….

അനഘ-“നിത്യ അല്ല…നിത്യയുടെ ഏടത്തിയാണ്…

എനിക്ക് തന്നെയൊന്ന് കാണണം…

പറ്റുമെങ്കിൽ ഇന്ന് തന്നെ….”

വംശി-” Evening പറ്റുമോ?? “

കുറച്ച് നേരം ചിന്തിച്ച് വംശി ചോദിച്ചു …

അനഘ-“ശരി …ഒരു 5 ആവുമ്പോഴേക്കും ബീച്ചിലുണ്ടാവും ഞാൻ…”

മറുപടി കേൾക്കാൻ കാത്തു നിൽകാതെ അനഘ ഫോൺ കട്ട് ചെയ്തു….

അനഘ-“നിന്റെ കയ്യിൽ അവന്റെ ഫോട്ടോ ഇല്ലേ..?

അതൊന്ന് കാണിക്ക്..”

നിത്യ വംശി അയച്ചു കൊടുത്ത ഫോട്ടോസ് അനഘയെ കാണിച്ചു കൊടുത്തു……

അനഘ ഫോട്ടോ ഒന്ന് നോക്കി വംശിയുടെ നമ്പറും വാങ്ങി തിരിഞ്ഞ് നടന്നു….

അനഘയെ നോക്കി നിന്ന നിത്യയുടെ മുഖത്ത് ദേശ്യവും വെറുപ്പും നിറഞ്ഞു….

……..

അനഘ പോയതും നിത്യ വാതിലടച്ച് വംശിയെ വിളിച്ചു….

വംശി-“അവര് പോയോ??”

നിത്യ-“ആ പോയി..നീയെന്തിനാ എന്നോട് ആ ഫോട്ടോസ് അവളെ കാണിക്കാൻ പറഞ്ഞത്??”

വംശി-“നിനക്കവരെ ഇനിയും നിന്റെ വീട്ടിൽ നിർത്താൻ താൽപര്യമുണ്ടോ???”

നിത്യ-“ഇതു വരെ ഇനിക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല…

എന്നാൽ ഇന്ന് അവളെന്റെ മുഖത്ത് അടിച്ചു….

എന്നെ നാണം കെടുത്തി സംസാരിച്ചു…

എന്നെ ചോദ്യം ചെയ്യാൻ മാത്രം അവളാരാ??

എന്റെ ഏട്ടന്റെ ഭാര്യയായിട്ടല്ലേ അവൾക്കീ അഹങ്കാരം….

ഇനി എന്നെ എതിർത്ത് നിൽക്കാൻ അവളീ വീട്ടിലുണ്ടാവാൻ പാടില്ല…”

വംശി-“അവരെ തമ്മിൽ പിരിക്കാൻ നിന്റെ അമ്മയെ ഇനി നമ്മളൊന്ന് help ചെയ്യാൻ പോകുന്നു…”

നിത്യ-“അവരെ തമ്മിൽ പിരിക്കേണ്ടത് എന്റെ കൂടെ ആവശ്യമാണ്…

അതിന് എന്തു വേണമെങ്കിലും ചെയ്യാൻ ഞാൻ റെഡി… “

വംശി-“നീ ഇനി ഞാൻ പറയുന്നത് കേൾക്ക്….

….

….

അപ്പോ എല്ലാം പറഞ്ഞത് പോലെ…”

നിത്യ-“ഒക്കെ വംശി..”

……….

അനഘ റൂമിലേക്ക് ചെന്നു..

കാർത്തി ഉച്ച മയക്കത്തിലായിരുന്നു…..

അവൾ മെല്ലെ കാർത്തിയുടെ അടുത്ത് ചെന്നിരുന്നു….

അവന്റെ മുഖത്തേക്ക് നോക്കി മുടിയിൽ തലോടിക്കൊടുത്തു….

അവളുടെ മനസ്സിൽ ഈ കാര്യങ്ങളെല്ലാം കാർത്തിയോട് പറയണോ വേണ്ടയോ എന്ന ചിന്തയിലായിരുന്നു…..

കാർത്തിയുടെ ഇപ്പോഴത്തെ അവസ്ഥയും അവന്റെ ഒരു കാര്യത്തെ കുറിച്ച് അറിഞ്ഞാൽ മുന്നും പിന്നും നോക്കാതെയുള്ള പെരുമാറ്റവും എല്ലാം പറയുന്നതിൽ നിന്നും അവളെ വിലക്കി…..

വൈകിയാൽ കാർത്തി എഴുന്നേൽക്കുമെന്നതിനാൽ അവൾ മെല്ലെ എഴുന്നേറ്റ് ശബ്ദമുണ്ടാകാതെ കബോർഡിൽ നിന്നും അവളുടെ ഡ്രസ്സും,ഹാൻഡ് ബാഗും എടുത്തു പുറത്തേക്ക് നടന്നു…

താഴെയുള്ള റൂമിൽ അവളുടെ ഡ്രസ്സും മറ്റും വെച്ച് സമയമാവാനായി കാത്തിരുന്നു….

നാലരയായപ്പോഴേക്കും അനഘ ഡ്രസ്സ് മാറ്റി ബാഗുമെടുത്ത് മാലിനിയുടെ അടുത്തേക്ക് ചെന്നു….

അനഘ-“അമ്മേ…ഞാനൊന്ന് പുറത്ത് പോയി വരട്ടെ….”

മാലിനി-” അതിപ് നീയെന്തിനാ എന്നോട് സമ്മദം ചോദിക്കുന്നത്…

നിനക്ക് പോവണമെങ്കിൽ പോവാം..”

ഇനിയും നിന്നിട്ട് കാര്യമില്ലന്ന് കണ്ടതും അനഘ പുറത്തേക്കിറങ്ങി….

റോഡിലെത്തിയതും ഒരു ഓട്ടോ കിട്ടി അവളതിൽ കയറി….

…..

അനഘ പോവാൻ കാത്തിരുന്നതും നിത്യ മാലിനിയുടെ അടുത്ത് ചെന്നു…

നിത്യ-“അമ്മേ…എനിക്കൊരു കാര്യം പറയാനുണ്ട്….”

മാലിനി-“എന്താ മോളേ..”

നിത്യ-“അമ്മേ…എന്നെ ഒരാൾ ഇഷ്ടമാണെന്ന് പറഞ്ഞു വന്നിരുന്നു…”

മാലിനി-“ആര്??അപ്പോ ആ അനഘ വന്ന് പറഞ്ഞതൊക്ക് സത്യമാണോ??”

നിത്യ-“ഏടത്തിയോ??ഏടത്തി എന്താ വന്ന് പറഞ്ഞത്??”

നിത്യ ഒന്നുമറിയാത്ത പോലെ ചോദിച്ചു….

മാലിനി അനഘ വന്ന് പറഞ്ഞതൊക്കെ നിത്യയോട് പറഞ്ഞു….

നിത്യ-“അയ്യോ…അമ്മേ…അതൊന്നുമല്ല സത്യം…..

ഏടത്തിയോട് ഞാൻ പറഞ്ഞതാ

‘ എന്നെ ഒരാൾ ഇഷ്ടമാണെന്ന പറഞ്ഞു വന്നിരുന്നു..പക്ഷേ എനിക്ക് എന്റെ അച്ഛനും അമ്മയുമാ വലുത്…

അത് കൊണ്ട് ഇതൊന്നും വേണ്ട എന്ന്…’

അപ്പോ ‘ വീട്ടുകാരോടൊന്നും ചോദിക്കണ്ട..നിനക്ക് ഇഷ്ടമുള്ളത് പോലെ നടന്നോ ‘ എന്നാ ഏടത്തി എന്നോട് പറഞ്ഞത്….

പിന്നെ എന്തിനാ ഏടത്തി ഈ ഇല്ലാത്ത

നുണകളൊക്കെ അമ്മയോട് വന്ന് പറഞ്ഞത്?? “

നിത്യ കരയുന്നത് പോലെ അഭിനയിച്ചു….

മാലിനി-“അയ്യേ..അമ്മേടെ കുട്ടി കരയണ്ട…

ആ നാശം പിടിച്ചവളങ്ങനെ പറഞ്ഞെന്ന് കരുതി

അമ്മ മോളെ അവിശ്വസിക്കില്ല…”

മാലിനിയവളെ തലോടികൊണ്ട് പറഞ്ഞു…

മാലിനി-“അതൊക്കെ പോട്ടെ…ആരാ മോളോട് ഇഷ്മാണെന്ന് പറഞ്ഞ് വന്നത്???”

നിത്യ-“ബാഗ്ലൂരിലെ തന്നെ കോടീശ്വരന്മാരിലൊരാളായ രഘുറാം എന്ന ആളുടെ മകൻ…ദേവാംശ് രഘുറാം….

പക്ഷേ..

എത്ര വലിയ കോടീശ്വരനാണെങ്കിലും പ്രേമിച്ച് നടക്കാൻ എന്നെ കിട്ടില്ല…

എന്റെ അമ്മക്ക് ഇഷ്ടമാവാത്തതൊന്നും ഞാൻ ചെയ്യില്ല എന്ന് ഞാനവരോട് പറഞ്ഞു….”

മാലിനി-“എന്റെ മോളെ എനിക്കറിയാമല്ലോ…”

മാലിനി അഭിമാനത്തോടെ പറഞ്ഞ് നിത്യയെ ചേർത്ത് പിടിച്ചു.. .

നിത്യയുടെ ചുണ്ടിൽ വിജയച്ചിരി വിരിഞ്ഞു……

……..

(തുടരും)….

Fabi

4.6/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!