അനഘ ബീച്ചിലെത്തി…എവിടെരാണെന്ന് അറിയാത്തതിനാൽ വംശിയെ ഫോൺ വിളിക്കാൻ പോയ അനഘയുടെ ശ്രദ്ധ അവിടെ ഒരു ബെഞ്ചിലിരിക്കുന്ന യുവാവിനടുത്തേക്കായി….
അവളവന്റെ അടുത്തേക്ക് നടന്നു….
അനഘ-“വംശി…”
നിത്യ വംശിയാണെന്ന് പറഞ്ഞ് കാണിച്ചു കൊടുത്ത് ആളായിരുന്നു അത്….
അയാൾ അനഘയെ നോക്കി അതെ എന്ന് പറഞ്ഞ് ചിരിച്ചു…
അനഘ-“ഞാനിപ്പോ തന്നെ കാണാൻ വന്നത് ഇനി നീയും നിത്യയും തമ്മിലൊരു കോണ്ടാക്ടും ഉണ്ടാവരുതെന്ന് പറയാൻ വേണ്ടി ആണ്…..എല്ലാം ഇന്നത്തോടെ നിർത്തിയേക്കണം….
അവളുടെ അച്ഛനോ ഏട്ടനോ അറിഞ്ഞ് കഴിഞ്ഞാ പിന്നെ നിന്നെ അവരീ ഭൂമിയിൽ വെച്ചേക്കില്ല…
വെറുതെ ഈ തടി കേടാക്കാൻ നിൽക്കണ്ട….
ഇത് ആദ്യത്തേയും അവസാനത്തേയും വാണിംഗ് ആണ്…
അതറിഞ്ഞ് പെരുമാറിയാൽ നിനക്ക് കൊള്ളാം…”
അനഘ അവന് നേരെ നിന്നുകൊണ്ട് പറഞ്ഞു….
ഇതേ സമയം ഇവരെ മിഴിവോടെ ഒപ്പിയെടുക്കുന്ന ക്യാമറക്കണ്ണുകളെ അനഘ കണ്ടില്ല….
……….
ഇതേ സമയം മംഗലത്ത് വീട്ടിൽ…
കാർത്തിക്ക് ഉള്ള ജ്യൂസുമായി റൂമിലേക്ക് ചെന്നതായിരുന്നു മാലിനി…
മാലിനി-“നീ എഴുന്നേറ്റോ കണ്ണാ….ഞാൻ ഉറങ്ങി എഴുന്നേറ്റില്ലന്ന് കരുതി നിന്നെ വിളിക്കാൻ വന്നതായിരുന്നു…..”
കാർത്തി-“ഇവിടെ ഇങ്ങനെ ചടഞ്ഞു കൂടി ഇരുന്ന് മടുത്തു അമ്മേ…വയ്യ….
ഇതൊക്കെ ഒന്നഴിച്ചെടുത്ത് മാറ്റാൻ തോന്നുന്നു….
കമ്പനിയിലെ അവസ്ഥയൊക്കെ എന്തായിക്കാണുമോ എന്തോ??? “
മാലിനി-“അമ്മേടെ കണ്ണൻ തൽകാലം കമ്പനിയിലെ കാര്യമൊന്നും നോക്കണ്ട…
ഒരാഴ്ച കൂടി കഴിയണ്ടെ പ്ലാസ്റ്ററൊക്കെ എടുക്കാൻ….
മോൻ തൽക്കാലം ഈ ജ്യൂസ് കുടിച്ചേ..”
മാലിനി ജ്യൂസിന്റെ ഗ്ലാസ് കാർത്തിയുടെ കയ്യിൽ കൊടുത്ത് പറഞ്ഞു…..
കാർത്തി-“അമ്മേ..അനു എവിടെ പോയി..?”
ജ്യൂസ് കുടിച്ചുകൊണ്ട് നിൽക്കെ കാർത്തി ചോദിച്ചു…
മാലിനി-“പുറത്തേക്കെങ്ങോട്ടോ പോവുന്നത് കണ്ടു…നിന്നോട് പറഞ്ഞിട്ടല്ലേ പോയത്??”
കാർത്തി-“ഏയ് എന്നോടൊന്നും പറഞ്ഞിട്ടില്ലല്ലോ…
അല്ല അമ്മയോടും ഒന്നും പറയാതെയാണോ അവൾ പോയത്???”
മാലിനി-“ഇടക്കൊക്കെ ഇങ്ങനെ പോവുന്നത് കാണാം…
ഞാൻ ചോദിച്ചാലും എന്നോടൊന്നും പറയാറില്ല…”
മാലിനി വിഷമ ഭാവത്തോടെ കാർത്തിയോട് പറഞ്ഞു…..
കാർത്തി-“ആഹ്…ചിലപ്പോൾ ഓർഫനേജിൽ പോയതാവും….”
മാലിനിയോട് അങ്ങനെ പറഞ്ഞെങ്കിലും കാർത്തിയുടെ ഉള്ളിൽ അനഘ എങ്ങോട്ടാവും പറയാതെ പോയതെന്ന ചിന്തയുണ്ടായി….
………
അനഘ ബീച്ചിൽ നിന്നും തിരിച്ച് വരുമ്പോൾ കാർത്തിയോട് പറയണോ വേണ്ടയോ എന്ന ചിന്തയായിരുന്നു….
അവസാനം അവൾ കാർത്തിയോട് പറയും മുമ്പേ അച്ഛനോട് പറയാമെന്ന് തീരുമാനിച്ചു….കുറച്ച് ദിവസത്തിനുള്ളിൽ വിശ്വൻ വരുമെന്നതിനാൽ നേരിട്ട് പറയാമെന്നും അവൾ കരുതി…..
ഓട്ടോ മംഗലത്ത് എത്തി അനഘ പൈസ കൊടുത്ത് വീട്ടിലേക്ക് നടന്നു…അപ്പോഴേക്കും സമയം സന്ധ്യയോടടുത്തിരുന്നു…..
അനഘ താഴെ ആരെയും കാണാത്തതിനാൽ റൂമിലേക്ക് ചെന്നു….
ഡോർ തുറന്ന് അനഘ റൂമിലേക്ക് കയറിയതും ബെഡ്ഡിൽ ഇരിക്കുന്ന കാർത്തിയെ കണ്ട് തറഞ്ഞ നിന്നു…
സാധാരണ ഈ സമയം കാർത്തി റൂമിനോടുത്തുള്ള തന്റെ ഓഫീസ് റൂമിലായിരിക്കും…
പെട്ടന്ന് ഡ്രസ്സ് എടുത്ത് താഴേക്ക് പോവാമെന്ന് കരുതിയായിരുന്നു അവൾ വന്നത്….
പ്രതീക്ഷിക്കാതെ കാർത്തിയെ കണ്ടപ്പോൾ അനഘ ഒന്ന് ഞെട്ടി…
കാർത്തി-“നീ ഇതെവിടെ പോയതായിരുന്നു…”
അനഘ-“അ..അത്….ഞാ..ഞാൻ…ഓർഫനേജിലേക്കൊന്ന് പോയതായിരുന്നു…”
കാർത്തി-“ഞാനെഴുന്നേറ്റപ്പോ നിന്നെ കണ്ടില്ല…അതാ ചോദിച്ചത്??
എന്താ പെട്ടന്ന് അവിടെ പോയത്??
എന്തെങ്കിലും പ്രശ്നം വല്ലതും?? “
അനഘ-“ഏയ് ഞാൻ വെറുതെ പോയതാണ്…..
ഞാൻ ഡ്രസ്സ് മാറ്റി താഴേക്ക് പോവട്ടേ…
കുറച്ച് ജോലിയുണ്ട്…”
അനഘ പെട്ടന്ന് ഡ്രോയറിനടുത്തേക്ക് നടന്നു ഒരു ചുരിദാറെടുത്ത് തിരിച്ച് നടന്നു….
അനഘ-“കണ്ണേട്ടനെന്തെങ്കിലും കഴിച്ചായിരുന്നോ??”
അനഘ വാതിലിനടുത്തെത്തി ചോദിച്ചു….
കാർത്തി-“ആഹ് കഴിച്ചു…അല്ലെങ്കിലുമിപ്പോ എന്റെ കാര്യം എല്ലാം അമ്മയല്ലേ നോക്കാറ്…നിനക്കതിനൊന്നും സമയമില്ലല്ലോ…”
അനഘ ഒന്നും പറയാതെ കാർത്തിയെ നോക്കി….
എല്ലാ ദിവസവും കൃത്യ സമയമാവുമ്പോ കാർത്തിക്കിനുള്ള ഭക്ഷണവും കഴിക്കാനുള്ള മരുന്നും മാലിനിയെ ഓർമിപ്പിച്ച് എടുത്ത് കൊടുക്കുന്നതവൾ ഓർത്തു….
കാർത്തി-“ഞാൻ വെറുതേ പറഞ്ഞതാ…
നീ താഴേക്ക് ചെല്ല്…..”
അനഘ അവനെ ഒന്നു നോക്കി വാടിയ ചിരി ചിരിച്ച് താഴേക്ക് നടന്നു….
കാർത്തി തന്റെ ഫോണിലെ ഡിസ്പ്ലേയിലേക്ക് നോക്കി…
അതിൽ അനഘയും വംശിക്ക് പകരം വന്നവന്റെയും ഒരുമിച്ചു നിൽക്കുന്ന ഫോട്ടോസ് ആയിരുന്നു….
ആ ഫോട്ടോസ് വന്ന അൺനോൺ നമ്പറിലേക്ക് കാർത്തി വിളിച്ചു നോക്കി….
ആ നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു….
കാർത്തി ഒന്ന് കൂടെ ആ ഫോട്ടോസ് നോക്കി ഫോൺ ബെഡ്ഡിലേക്ക് ഇട്ടു….
…………..
അനഘ നേരെ പോയത് നിത്യയുടെ അടുത്തേക്കാണ്…
അനഘ-“നിത്യ…”
ബെഡിലിരുന്ന് ഫോണിൽ നോക്കുകയായിരുന്ന നിത്യയെ അനഘ വിളിച്ചു…..
അനഘ-“ഞാൻ വംശിയെ കണ്ടിരുന്നു…ഇനി നീയും അവനുമായിട്ടുള്ള എല്ലാ കൂട്ടുകെട്ടും ഇന്നത്തോടെ അവസാനിപ്പിച്ചോളണം….
ഇനി ഒരിക്കൽ കൂടി ഇങ്ങനെ ആവർത്തിച്ചാ ഞാനീ കാര്യങ്ങളെല്ലാം നിന്റെ ഏട്ടനോട് പറയും…
നിനക്കറിയാലോ നിന്റെ ഏട്ടന് ദേഷ്യം വന്നാലുള്ള അവസ്ഥ…
ഒന്നും ചോദിക്കാനോ പറയാനോ നിൽക്കില്ല…
എന്താ പ്രവർത്തികുക എന്ന് പറയാൻ പറ്റില്ല…
അതറിഞ്ഞ് കൊണ്ട് ഇനി ഇത് പോലുള്ള ഒരു കുഴപ്പത്തിലും ചെന്ന് ചാടാൻ നിൽക്കണ്ട…”
അനഘ നിത്യയേ നോക്കി പറഞ്ഞ് കൊണ്ട് താഴേക്ക് പോയി…
നിത്യ അനഘയെ നോക്കി ഒന്ന് പുച്ഛിച്ച് ഫോണെടുത്ത് വംശിയെ വിളിച്ചു….
വംശി-“പറ നിത്യ…”
നിത്യ-“വംശീ…നീ പറഞ്ഞത് പോലെ ഒന്നും നടന്നിട്ടില്ലല്ലോ….
അവളിപ്പോ എന്റെ അടുത്ത വന്നിരുന്നു….
കുറേ ഡയലോഗ് ഒക്കെ അടിച്ചാ പോയത്….
അവളെ കണ്ടിട്ട് ഏട്ടനവളോട് ഒന്നും ചോദിച്ചത് പോലെ തോന്നുന്നില്ലല്ലോ…..
ഇനി നമ്മുടെ പ്ലാൻ വർക്കൗട്ട് ആയിട്ടില്ലേ….?”
വംശി-“Oh God നിത്യ..നിനക്ക് കുറച്ചെങ്കിലും sense ഇല്ലേ???
അവർ lovers അല്ല…husband and wife ആണ്…പെട്ടന്ന് ഒരു ഫോട്ടോ കാണിച്ചത് കൊണ്ടൊന്നും അവർ തമ്മിൽ അടിച്ച് പിരിയില്ല…
പ്രത്യേകിച്ച് നിന്റെ ഏട്ടൻ അവളെ പ്രേമിച്ച് കല്ല്യാണം കഴിച്ചതാണ്…..”
നിത്യ-“അപ്പോ പിന്നെ ഈ ഫോട്ടോസ് ഒക്കെ എടുത്ത് ഏട്ടന് അയച്ചു കൊടുത്തതോ??”
വംശി-“ഇത് നിന്റെ ഏട്ടന്റെ മനസ്സിൽ നമ്മൾ ഇട്ട് കൊടുക്കുന്ന ഒരു ചെറിയ തീപ്പോരി മാത്രമാണ്…അതിനെ ഇനി ഊതി ഊതി ആളി കത്തിക്കണം…
ഇനി നമ്ഭൾ ചെയ്യാൻ പോവുന്നതും അതാണ്….”
ഇത് കേട്ട നിത്യയുടെ മുഖത്ത് ക്രൗര്യമായ ഒരു ചിരി വിരിഞ്ഞു…..
………
ദിവസങ്ങൾ കടന്നു പോയി….
കാർത്തി പിന്നെ ആ ഫോട്ടോസിനെ പറ്റി അനഘയോട് ഒന്നും ചോദിക്കാൻ നിന്നില്ല…
എങ്കിലും അവന്റെ ഉള്ളിൽ അതൊരു കരടായി നിലനിന്നു…
കാർത്തിയുടെ പ്ലാസ്റ്റർ അഴിച്ച ശേഷം കമ്പനിയിലേക്ക് പോവാൻ തുടങ്ങി….
വിശ്വൻ രണ്ടു ദിവസത്തിനകം എത്തുമെന്നാണ് അറിയിച്ചത്….
….
ഒരു ദിവസം കാർത്തി കമ്പനിയിലേക്ക് പോയ ശേഷം അനഘ റൂമിൽ ഡ്രസ് എടുത്തു വെക്കുകയായിരുന്നു….
മാലിനിയും വീട്ടിലുണ്ടായിരുന്നില്ല…..
അപ്പോഴാണ് നിത്യ അങ്ങോട്ടേക്ക് വന്നത്…..
നിത്യ-“ഏടത്തി…”
അനഘ-“എന്താ നിത്യ…”
നിത്യ-“ഏടത്തി എനിക്കൊരു കാര്യം പറയാനുണ്ട്…”
അനഘ-“എന്താ നിത്യാ നീ കാര്യം പറ???”
നിത്യ-“ഏടത്തി എന്നെ സഹായിക്കണം…ഏടത്തിക്ക് മാത്രമേ എന്നെ ഇപ്പോ സഹായിക്കാൻ പറ്റൂ…..”
നിത്യ പെട്ടന്ന് അനഘയുടെ കാൽക്കൽ വീണ് പൊട്ടി കരഞ്ഞു….
അനഘ-“എന്താ നിത്യ…നീ കരയാതെ എന്താ കാര്യമെന്ന് പറ…?”
നിത്യ-“ഏടത്തീ…അത്…ആ വംശി…!!”
അനഘ-“വംശി…??”
നിത്യ-“വംശി എന്നെ വിളിച്ചിരുന്നു….
അവന്റെ കയ്യിൽ എന്റെ ഫോട്ടോസ് ഉണ്ട്…
അവൻ പറയുന്നത് പോലെ ചെയ്തില്ലെങ്കിൽ ആ..ആ ഫോട്ടോസ് എല്ലാം ഇന്റർനെറ്റിലിടും എന്ന് പറഞ്ഞ് എന്നെ ബ്ലാക്ക്മൈൽ ചെയ്യുന്നു….”
നിത്യ കരഞ്ഞ് കൊണ്ട് പറഞ്ഞു…
അനഘ-“അവനെന്താ നിന്നോട് ആവശ്യപെട്ടത്??”
നിത്യ-“നമ്മുടെ പുതിയ പ്രൊജക്ടിന്റെ എല്ലാ ഡോക്യുമന്റസും അടങ്ങിയ ഫയൽ അവന് കൊടുക്കാൻ…”
അനഘ-“അത് കണ്ണേട്ടന്റെ ഡ്രീം പ്രൊജക്ട് അല്ലേ..?
ആ പ്രൊജക്ടിന്റെ ഫയലെന്തിനാ അവന്??
ഇതിങ്ങനെ വിട്ടാൽ ശരിയാവില്ല…
ഞാൻ കണ്ണേട്ടനെ വിളിച്ച് പറയട്ടേ..”
അനഘ ഫോണെടുത്ത് കാർത്തിയെ വിളിക്കാനൊരുങ്ങി…
നിത്യ-“ഏടത്തീ പ്ലീസ്…ഏട്ടനോട് പറയല്ലേ…
ഏട്ടനറിഞ്ഞാ കൊന്ന് കളയും എന്നെ…”
അനഘ-“നീ എന്താ നിത്യ ഈ പറയുന്നത്??
കണ്ണേട്ടനെ എന്തായാലും ഇതറിയിക്കണം…”
നിത്യ-“ഏടത്തീ..പ്ലീസ് …ഞാൻ കാലു പിടിക്കാം…
ഏട്ടനോട് പറയല്ലേ…”
അനഘ-“പിന്നെ എന്ത് ചെയ്യാനാ നിത്യ നീ ഈ പറയുന്നത്..??”
നിത്യ-“അവൻ ചോദിക്കുന്ന ഫയൽ കൊടുത്തൂടേ??”
അനഘ-“നിത്യ….നിനക്കറിഞ്ഞൂടെ കണ്ണേട്ടന്റെ എത്ര വലിയ ആഗ്രഹമാ ആ പ്രൊജക്ട് എന്ന് …
എന്തു മാത്രം ആ മനുഷ്യൻ അതിന് വേണ്ടി കഷ്ടപ്പെട്ടു എന്ന്….
എല്ലാമൊന്ന് ഒക്കെ ആയത് ഈ അടുത്താ…
ആ അദ്ധ്വാമാ നീ ആ വംശിക്ക് കൊണ്ട് പോയി കൊടുക്കാൻ പറയുന്നത്….
ഞാനൊരിക്കലും ഇതിന് കൂട്ടു നിൽക്കില്ല…
മാത്രമല്ല എനിക്ക് ഇത് കണ്ണേട്ടനെ അറിയിച്ചേ മതിയാവൂ….”
നിത്യ-“എല്ലാവർക്കും സ്വന്തം കാര്യം മതി അല്ലേ..?
അപ്പോ ഞാനോ??
എന്റെ ജീവിതമോ??…”
അനഘ-“നീ എന്തിനാ മോളേ ഇങ്ങനെയൊക്കെ പറയുന്നത്….
കണ്ണേട്ടനോട് പറഞ്ഞെന്ന് കരുതി എന്താ??
എല്ലാ പ്രശ്നവും കണ്ണേട്ടൻ സോൾവ് ചെയ്യും..
നീ പേടിക്കണ്ട…”
നിത്യ-“ആരും ഒന്നും ചെയ്യണ്ട….
ഞാൻ ജീവനോടെ ഉണ്ടെങ്കിലല്ലേ പ്രശ്നം….?
ഞാനങ്ങ് മരിച്ച് കഴിഞ്ഞാ തീരുമല്ലോ എല്ലാം…”
നിത്യ ദേഷ്യത്തിൽ പറഞ്ഞ് അവളുടെ റൂമിൽ ചെന്ന് വാതിലടച്ചു…
അനഘ-“നിത്യ…മോളേ..നീ ഞാൻ പറയുന്നതൊന്ന് കേൾക്ക്…”
അനഘ പുറകെ ഓടി നിത്യയുടെ വാതിലിൽ മുട്ടി വിളിച്ചു…
നിത്യ-“വേണ്ട ഏടത്തീ….എനിക്കിനി ജീവിക്കണ്ട….
എല്ലാവരുടെയും മുന്നിൽ നാണം കെട്ട് ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാ…”
അനഘ-“നിത്യ…മോളേ വേണ്ട…
നമുക്ക് പരിഹാരമുണ്ടാക്കാം…
നീ അബദ്ധമൊന്നും കാണിക്കല്ലേ…”
നിത്യ-“ഏടത്തിക്ക് എന്ത് ചെയ്യാനാവും…?
ആ ഫയൽ കൊടുത്താൽ എല്ലാ പ്രശ്നവും അവസാനിക്കും..
പക്ഷേ,ഏടത്തി അത് ചെയ്യില്ലല്ലോ…
ഏടത്തിക്ക് കണ്ണേട്ടൻ മാത്രമല്ലേ വലുത്…
ഞാനാരാ??”
അനഘ-“അങ്ങനെയൊന്നും അല്ല മോളേ…
നീ എനിക്കെന്റെ സ്വന്തം അനിയത്തി തന്നെയാണ്….
അങ്ങനെയേ ഞാൻ കണ്ടിട്ടുള്ളൂ…”
നിത്യ-“എന്നാൽ ഈ അനിയത്തിയെ രക്ഷിച്ചൂടേ??”
അനഘ-“മോളേ..അത് ..ഞാനെങ്ങനെയാ.??”
അനഘ നിസ്സഹായതയോടെ ചോദിച്ചു….
നിത്യ-“വേണ്ട ഏടത്തി….ഏടത്തിക്ക്തിന് പറ്റില്ല..
സാരമില്ല…
ഞാൻ മരിച്ചാൽ എല്ലാം തീരുമെങ്കിൽ അതാ നല്ലത്…”
കുറച്ച് നേരത്തേക്ക് നിത്യയുടെ ശബ്ദമൊന്നും കേട്ടില്ല….
അനഘ ആകെ പേടിച്ചു…..
ഡോറിന് തുടരെ മുട്ടിക്കൊണ്ടിരുന്നെങ്കിലും അവളൊരു മറുപടിയും കൊടുത്തില്ല..
അനഘ-“മോളേ..നിത്യ..പ്ലീസ്…
ഏടത്തി പറയുന്നതൊന്ന് കേൾക്ക്……
ശരി…..
ഞാൻ ആ ഫയൽ കൊടുത്താൽ പ്രശ്നം തീരുമെങ്കിൽ ഞാനത് കൊടുത്തോളാം…..
പ്ലീസ്…നിത്യ…വാതിൽ തുറക്ക്……”
നിത്യ ഒരു മറുപടിയും കൊടുത്തില്ല….അനഘയക്ക് വെപ്രാളപ്പെട്ടു……
അനഘ-“നിത്യ…….. “
അനഘ ഉറക്കെ നിത്യയെ വിളിച്ചു….
കുറച്ച് സമയത്തിന് ശേഷം ഡോർ തുറന്ന് നിത്യ പുറത്തേക്ക് വന്നു…
അവളുടെ മുഖമാകെ കരഞ്ഞ് വീർത്ത് കണ്ണെല്ലാം
ചുവന്നിരുന്നു….
അനഘ റൂമിലേക്ക് നോക്കിയപ്പോൾ റൂഫിലെ ഫാനിൽ ഷാൾ കൊണ്ട് കുരുക്കും അതിനടിയിലെ ചെയറും കണ്ടു…
അനഘ-“മോളേ…ഏടത്തി പേടിച്ചു പോയെടീ…”
ഒരു നിമിഷത്തെ പകപ്പിന് ശേഷം അനഘ നിത്യയെ പുണർന്ന് കൊണ്ട് പറഞ്ഞു…..അവളുടെ ശബ്ദം ഇടറിപ്പോയിരുന്നു….
നിത്യ-“എന്നെ സഹായിക്കുമോ ഏടത്തീ.???…പ്ലീസ്..”
നിത്യ ദയനീയമായി അനഘയോട് ചോദിച്ചു…..
അനഘ-“മ്മം…”
അനഘ നിത്യയുടെ തലയിലൊന്ന് തലോടി കൊണ്ട് മൂളി….
നിത്യ-“ഒരുപാട് നന്ദിയുണ്ട്…
എന്നെ സഹായിക്കാൻ തോന്നിയ ഈ മനസ്സിന്….”
നിത്യ അനഘയുടെ കാൽക്കൽ വീണ് പറഞ്ഞു….
അനഘ-“ഏയ് എന്താ മോളേ ഇത്…എണീറ്റേ…”
അനഘ നിത്യയെ പിടിച്ച് എഴുന്നേൽപ്പിച്ച്…
അനഘ-“എപ്പോഴാ ഫയലും കൊണ്ട് ചെല്ലാൻ പറഞ്ഞത്??”
നിത്യ-“എത്രയും പെട്ടന്ന് എന്നാ പറഞ്ഞത്…”
അനഘ-“ഹ്മം..എങ്ങോട്ട്..??”
നിത്യ-“ബീച്ചിലേക്ക്..അന്ന കണ്ട ഇടത്ത തന്നെ…”
അനഘ നേരെ കാർത്തിയുടെ ഓഫീസ് റൂമിലേക്ക് ചെന്നു…
അവിടെയുള്ള ഷെൽഫിലാണ് importance ആയിട്ടുള്ള ഫയലുകളെല്ലാം വെക്കാറ്…
അനഘ കാർത്തിക്കിന്റെ ടേബിളിലുള്ള അധികമാരും ശ്രദ്ധിക്കാത്ത ഒരു ചെറിയ അറയിൽ നിന്നും ഷെൽഫിന്റെ താക്കോലെടുത്ത് തുറന്നു….
ഷെൽഫിൽ നിന്നും ആ ഫയലെടുക്കുമ്പോൾ അനഘയുടെ കൈ വല്ലാതെ വിറച്ചിരുന്നു….
അവളാ ഫയലെടുത്ത് ഷെൽഫടച്ച് താക്കോൽ വെച്ച് പുറത്തേക്കിറങ്ങി…
പുറത്ത് നിത്യ കാത്തു നിൽക്കുന്നുണ്ടായിരുന്നു…..
അനഘ-“കണ്ണേട്ടനോട് ഞാൻ ചെയ്യുന്ന ക്രൂരതയാ ഇത്….”
നിത്യ-“ഏടത്തീ….ഞാൻ കാരണം….“
അനഘ-“സാരമില്ല….നിന്റെ ജീവിതം ഇത് കൊണ്ട് സേഫ് ആവുമെന്ന് നിനക്കുറപ്പുണ്ടെങ്കിൽ ഞാൻ ചെയ്തോളാം…”
നിത്യ-“എനിക്കുറപ്പുണ്ട് ഏടത്തീ….”
നിത്യ പറഞ്ഞത് കേട്ട് അനഘ ഒന്ന് മൂളി റൂമിലേക്ക് പോയി….
ഡ്രസ്സ് മാറ്റി അനഘ താഴേക്ക് ചെന്നു….നിത്യ ഹാളിൽ ഇരിപ്പുണ്ടായിരുന്നു….
നിത്യ-“ഏടത്തീ..എങ്ങനെ പോവും???.ഞാൻ കൂടെ വരണോ..?”
അനഘ-“വേണ്ട മോളേ…ഞാൻ പോയ്ക്കോളാം….”
നിത്യ-“ഏടത്തീ…ഇതൊന്നും ഒരിക്കലും കണ്ണേട്ടനറിയരുത്….
അറിഞ്ഞാൽ……!!”
അനഘ-“ഞാനായിട്ട് ഇഥാരോടും പറയില്ല…”
അനഘ ഒന്ന ചിരിച്ച് ഗേറ്റിനടുത്തേക്ക് നടന്നു….
അനഘ ഒരു ഓട്ടോയിൽ കയറി പോയതും നിത്യയുടെ മുഖത്ത് അത് വരെയുണ്ടായിരുന്ന ഭാവം മാറി….
“She is coming“
അവൾ ഫോണെടുത്ത് വംശിയുടെ നമ്പറിലേക്ക് മെസ്സേജ് അയച്ചിട്ട് തന്റെ ഉദ്ധേശം നടന്ന സംതൃപ്തിയോടെ ചിരിച്ച് സ്റ്റെയർ കയറി…..
…….
അനഘ വന്ന് കുറേ കഴിഞ്ഞതിന് ശേഷമായിരുന്നു കാർത്തി എത്തിയത്….
കാർത്തിയെ കാണെ എല്ലാം പറയാൻ അനഘയ്ക്ക് എല്ലാം പറയണമെന്നുണ്ടായിരുന്നെങ്കിലും ഇടക്കിടെയുള്ള നിത്യയുടെ ദയനീയമായ നോട്ടത്തിൽ അവൾ ആ ശ്രമം ഉപേക്ഷിച്ചു….
ഭക്ഷണം കഴിച്ച് കാർത്തി മുകളിലേക്ക് പോയി…..
കുറച്ച് നേരം കഴിഞ്ഞതും കാർത്തി അനഘയെ വിളിച്ചു…
ഈ വിളി പ്രതീക്ഷിച്ചതാണെങ്കിലും ഒരു വിറയൽ തന്റെ ശരീരത്തെ പൊതിയുന്നത് പോലെ അനഘയ്ക്ക് തോന്നി….
അനഘ മുകളിലേക്ക് ചെന്ന് കാർത്തിയുടെ അടുത്തേക്ക് പോവാനൊരുങ്ങിയതും നിത്യ തടസമായി വന്ന് നിന്നു….
നിത്യ-“ഏടത്തീ…പ്ലീസ്…
ഏട്ടൻ ചോദിച്ചലും ഒന്നും പറയരുത്….”
അനഘയുടെ കയ്യിൽ പിടിച്ച് കണ്ണ് നിറച്ച് നിത്യ പറഞ്ഞു….
അനഘ അവളെ ഒന്ന് നോക്കി ചിരിച്ച് കൈയിൽ ഒന്ന് തട്ടി കാർത്തിക്കടുത്തേക്ക് നടന്നു
കാർത്തി ഫയലിന്റെ കാര്യം ചോദിച്ചെങ്കിലും അനഘ അറിയില്ലെന്ന് പറഞ്ഞു….
കാർത്തി ടെൻഷനടിച്ച് തിരയുന്നത് കണ്ട് അനഘയക്ക് നെഞ്ച് വിങ്ങി….
…….
ഫയലിന്റെ കാര്യം അലോചിച്ച് രണ്ടു ദിവസമായി കാർത്തി ടെൻഷനിലായിരുന്നു…
വിശ്വനെ പിക്ക് ചെയ്യാൻ എയർപോർട്ടിലേക്ക് പോയ കാർത്തി ഫയലിന്റെ വിഷയം വിശ്വനുമായി സംസാരിച്ചു….
വിശ്വനെ വീട്ടിലിറക്കി കാർത്തി തിരിച്ച് കമ്പനിയിലേക്ക് പോയി…
………
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി നിത്യയെ വിളിക്കാൻ വേണ്ടി റൂമിലേക്ക് അനഘ ചെന്നു……
ബാത്തറൂമിൽ വെള്ളം വീഴുന്ന സൗണ്ട് കേട്ട് അനഘ തിരിച്ച് പോവാനൊരുങ്ങി…
പെട്ടന്ന് അനഘയുടെ നോട്ടം ടേബിളിലെ നിത്യയുടെ ബാഗിലിരിക്കുന്ന വസ്തുവിലേക്കായി….
അവൾ അതിനടുത്തേക്ക് ചെന്ന് അത് കയ്യിലെടുത്തു….
ബാത്ത്റൂമിൽ നിന്നും വെളിയിൽ വന്ന നിത്യ കാണുന്നത് തന്നെ രൂക്ഷമായി നോക്കുന്ന അനഘയെയാണ്….
അനഘ-“ഇതെന്താ നിത്യ???“
അനഘ കയ്യിലുള്ള ചെറിയ ബോട്ടിലും സിറിഞ്ചും കാണിച്ച് ചോദിച്ചു….
നിത്യ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് അനഘ അതും കൊണ്ട് റൂമിന് പുറത്തേക്ക് നടന്നു….
നിത്യ-“ഏടത്തീ…വേണ്ട..അതിങ്ങ് തന്നേക്ക്..”
നിത്യ വാതിലിൽ തടസമായി വന്ന് നിന്ന് പറഞ്ഞു….
അനഘ-“എന്നോട് ആജ്ഞാപിക്കാൻ മാത്രമായോ നീ ??..”
നിത്യ-“ആയി…അതിങ്ങ് മര്യാദക്ക് തന്നേക്ക്..”
അനഘ-“മുന്നിൽ നിന്ന് മാറ് നിത്യ…”
അനഘ നിത്യയുടെ കൈ തട്ടിമാറ്റി പോവാൻ നിന്നതും നിത്യ അവളുടെ കയ്യിലുള്ളത് വാങ്ങാൻ ശ്രമം നടത്തി…
അനഘ നിത്യയെ തള്ളി മാറ്റി അവളുടെ മുഖത്ത് ആഞ്ഞടിച്ചു….
അടിയുടെ ശക്തിയിൽ നിത്യ ബെഡ്ഡിലേക്ക് വീണു…
ആ സമയം അനഘ പുറത്തിറങ്ങി റൂം പുറമെ നിന്നും പൂട്ടി….
അനഘ നേരെ പോയത് വിശ്വന്റെ അടുത്തേക്കാണ്….
അനഘ വിശ്വനോട് എല്ലാ കാര്യങ്ങളും പറഞ്ഞു….
എല്ലാം കേട്ട വിശ്വൻ ദേഷ്യത്തോടെ നിത്യയുടെ അടുത്തേക്ക് ചെന്നു…
റൂം തുറന്ന ഉടനെ വിശ്വൻ നിത്യുടെ അടുത്തേക്ക് പാഞ്ഞ് ചെന്ന് കവിളിൽ ആഞ്ഞടിച്ചു….
വിശ്വൻ-“എന്താടീ ഇതൊക്കെ…??”
വിശ്വൻ നിത്യയുടെ മുടിയിൽ കുത്തിപ്പിടിച്ച് ചോദിച്ചു…
വിശ്വൻ-“നിന്നോടാ ചോദിച്ചത്..ഈ കേട്ടതൊക്കെ എന്താണ് എന്ന് ??”
നിത്യ-“നിങ്ങക്ക് എന്താ അറിയേണ്ടത്??
അതെ ഇതൊക്കെ സത്യമാണ്….
ഞാൻ ഡ്രഗ് യൂസ് ചെയ്യലുണ്ട്..
ഇനിയും ചെയ്യും…
എന്റെ കാര്യത്തിലിടപെടാനാരും വരണ്ട….”
വിശ്വനോട് പറഞ്ഞ് നിത്യ താഴോട്ട് പോവാനായി സ്റ്റെയറിനടുത്തേക്ക് നടന്നു….
പിന്നാലെ വിശ്വനും അനഘയും….
വിശ്വൻ-“ടീ….എന്നെ കടന്ന് നീ ഒന്ന് പോവുന്നത് കാണട്ടേ…”
വിശ്വൻ നിത്യയെ സ്റ്റെയറിനു മുന്നിൽ തടഞ്ഞ് നിർത്തി….
നിത്യ-“മാറി നിൽക്ക് …എനിക്ക് പോവണം…മാറാനാ പറഞ്ഞത്….”
എന്ന് പറഞ്ഞ് നിത്യ വിശ്വനെ സ്റ്റെയറിൽ നിന്നും താഴേക്ക് തള്ളി…
വിശ്വൻ സ്റ്റെയറിലുണ്ടായിരുന്ന കല്ലിന്റെ ശിൽപത്തിൽ തലയിടിച്ച് താഴേക്ക് വീണു…..
വിശ്വൻ വന്ന് വീണത് കമ്പനിയിൽ നിന്നും വന്ന കാർത്തികിന് മുന്നിലേക്കും….
കാർത്തി-“അച്ഛാ….”
ഒരു നിമിഷത്തെ പകപ്പിന് ശേഷം കാർത്തി വിശ്വനടുത്തേക്ക് പാഞ്ഞ് ചെന്ന് മുട്ടു കുത്തിയിരുന്നു…
വിശ്വൻ-“അ….അവ..അവള്….എന്നെ……”
വിശ്വൻ തന്റെ കൈ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ കാർത്തി അവിടെ അനഘയെ കണ്ട് തരിച്ച് നിന്നു…..
(തുടരും)…
Fabi
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Anagha written by Fabi
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission