Skip to content

അനഘ – ഭാഗം 23

anagha aksharathalukal novel

തിരിച്ച് പോരുന്ന സമയത്ത് കാശി എഫ്.എം ഓൺ ചെയ്തു…..

അവനേറെ ഇഷ്ടപ്പെട്ട മൂവിയിലെ സോങ് ആയിരുന്നു വന്നത്….

മേരെ ഹാത്ത് മേ തേരാ ഹാത്ത് ഹോ

സാരീ ജന്നത്തേ മേരേ സാത്ത് ഹോ….

……..

…..

..

(തേരെ ദിൽ മേ മേരീ സാസോംകോ പനാഹ് മിൽ ജായേ

തേരീ ഇഷ്ഖ് മേ മേരീ ജാൻ ഫനാ ഹോ ജായേ)

ഒരുവേള കാശിയുടെ കണ്ണുകൾ മിററിലൂടെ പിന്നിലിരിക്കുന്ന അനഘയിലേക്കായി….

കണ്ണുകളടച്ചിരിക്കുന്ന അവളിളുടെ ചുണ്ടിന്റെ കോണിലെവിടെയോ ഒരു പുഞ്ചിരി തത്തി കളിക്കുന്നത് പോലെ അവന് തോന്നി…

അവനാ ചുണ്ടുകളിലെ പുഞ്ചിരായി മാറാൻ കൊതി തോന്നി…..

സേതു-“ടാ..വീട്ടിൽ ചെന്നിട്ട് നീ എത്രയാ എന്ന് വെച്ചാൽ വായി നോക്കിക്കോ…

ഇപ്പോ അച്ഛന്റെ മോൻ നേരെ നോക്കി വണ്ടി ഓടിക്ക്…

ഇനിയും ഒരു പത്ത് ഇരുപത് കൊല്ലം കൂടി ജീവിക്കാനുള്ളതാ…”

സേതു പതിയെ കാശിയോട് പറഞ്ഞത് കേട്ട് അവനൊന്ന് ഇളിച്ച് കാണിച്ച് മുന്നോട്ട് നോക്കി ഇരുന്നു….

എങ്കിലും ഇടക്കിടെ അവന്റെ കണ്ണുകൾ മിററിലേക്ക് പായുന്നുണ്ടായിരുന്നു…

വീട്ടിലെത്തിയപ്പോഴേക്കും നേരം സന്ധ്യാവാറായിരുന്നു…..

വിച്ചു-“ചേച്ചീ…വീടെത്തി..ഇറങ്ങിക്കോ…”

വിച്ചു തട്ടി വിളിച്ചപ്പോഴാണ് അനഘ എഴുന്നേറ്റത്…

അവൾ പതിയെ ഡോറ് തുറന്നിറങ്ങി…

ഉമ്മറത്ത് ലൈറ്റ് ഇട്ടിട്ടില്ലായിരുന്നു….

കാശി-“അമ്മ ഇതെവിടെ പോയി…?”

കാശി കോളിംങ് ബെൽ അടിച്ച് കാത്ത് നിന്നിട്ടും അകത്ത നിന്ന് ഒരനക്കവും ഇല്ലായിരുന്നു….

കാശിക്ക് എന്തോ പേടി പോലെ തോന്നി….അവൻ ഷൂ അഴിച്ച് വെച്ച് വാതിലിനടുത്തേക്ക് നീങ്ങി…അത് കുറ്റിയിട്ടിട്ടില്ലാത്തതിനാൽ ആദ്യത്തെ തള്ളലിൽ തന്നെ തുറന്നിരുന്നു….

കാശി വേഗം അമ്മേ എന്ന് വിളിച്ച് അകത്തേക്ക് കയറി…

ഹാളിലൊന്നും ആരും തന്നെ ഉണ്ടായിരുന്നില്ല…

കാശി നേരെ അടുക്കളയിലേക്ക് ചെന്നു…

അടുക്കളയിലെത്തിയതും കണ്ട കാഴ്ച കാശിയിൽ ഒരു വിറയലുണ്ടാക്കി…

കാശി-“അമ്മേ….”

അവനൊരു വിളിയോടെ ഓടി ചെന്ന് വീണുകിടക്കുന്ന ഭവാനിക്കരുകി മുട്ട് കുത്തി ഇരുന്നു….

അവരുടെ തല മടിയിൽ വെച്ചപ്പോഴേക്കും കാശിയുടെ വിളികേട്ട് സേതുവും വിച്ചുവും പിന്നാലെ തന്നെ അനഘയും വന്നിരുന്നു….

കാശി കവിളിൽ തട്ടി വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം…

കാശി-“വിച്ചൂ…വെള്ളം…”

കാശി വിളിച്ച് പറഞ്ഞപ്പോഴേക്കും വിച്ചു വെള്ളമെടുത്ത് കാശിക്ക് കൊടുത്തു..

അതിൽ നിന്നും കുറച്ചെടുത്ത് മുഖത്തേക്ക് കുടഞ്ഞെങ്കിലും ഫലമണ്ടായില്ല…

ഭവാനിയുടെ തലയുടെ അടിയിൽ വെച്ച കാശിയുടെ കൈയ്യിലെന്തോ നനവ് പോലെ തോന്നി അവൻ നോക്കി…

അപ്പോഴാണ് അവന്റെ കൈയ്യിൽ പുരണ്ട് രകതം കണ്ടതും കാശി അവരെ കൈകളിൽ കോരിയെടുത്ത് പുറത്തേക്ക് പാഞ്ഞു….

ബാക്കിൽ കയറിയ സേതുവിന്റെ മടിയിലേക്ക് ഭവാനിയെ വെച്ച് കൊടുത്തു പിന്നാലെ വിച്ചുവും കയറി…

അനഘ മുന്നിലും കയറി പെട്ടന്ന് തന്നെ കാശി ഹോസ്പിറ്റലിലേക്ക് പാഞ്ഞു…

ഹോസ്പിറ്റലിലെത്തിച്ചതും വേഗം തന്നെ കാഷ്യാലിറ്റിയിലേക്ക് മാറ്റി…

ബി.പി ലോ ആയപ്പൾ തലചുറ്റി വീണതായിരുന്നു…

ആ സമയത്ത് തല എവിടെയോ അടിച്ചതിനാൽ പൊട്ടിയിരുന്നു..നാല് സ്റ്റിച്ചും ഉണ്ട്..

വലത് കൈക്ക് ചെറിയൊരു ചതവും..

അത് കാരണം പ്ലാസ്റ്റർ ഇട്ടിരിക്കുകയാണ്..

ഗ്ലൂക്കോസ് കയറ്റി കഴിഞ്ഞിട്ട് പോവാമെന്ന് പറഞ്ഞതിനാൽ അവരവിടെ കാത്ത് നിന്നു…

ഭവാനി ക്ഷീണം കാരണം മയങ്ങിയിരുന്നു..

“അതേ..എല്ലാവരും കൂടെ ഇങ്ങനെ കൂടി നിൽക്കണ്ട…

പുറത്ത് പോയി ഇരുന്നോളൂ…”

നഴ്സ് പറഞ്ഞത് അനുസരിച്ച് സേതു മാത്രം അവിടെ നിന്ന് ബാക്കിയുള്ളവർ പുറത്തേക്കിറങ്ങി…

അവിടെ ഇട്ട ചെയറിൽ വിച്ചുവും അനഘയും ഇരുന്നു…

കുറച്ചപ്പുറത്തേക്കായി വെച്ച ചെയറിൽ കാശിയും…

അനഘ സങ്കടപ്പെട്ടിരിക്കുന്ന വിച്ചുവിനെ തോളിൽ ചായ്ച്ച് കിടത്തി ആശ്വസിപ്പിക്കുകയായിരുന്നു…

അപ്പോഴാണ് അവൾ തലകുമ്പിട്ടിരിക്കുന്ന കാശിയെ ശ്രദ്ധിച്ചത്..

അവൾ വിച്ചുവിനെ നേരെ ഇരുത്തി ഇപ്പോ വരാമെന്ന് പറഞ്ഞ് പതിയെ ചെയറിൽ നിന്നും എഴുന്നേറ്റു..

അവൾ പയ്യെ കാശിയുടെ നേരെ നടന്നു..

അവനിരിക്കുന്ന ചെയറിന് തൊട്ടടുത്തായി ഇരുന്ന് കൊണ്ട് അവന്റെ തോളിൽ തട്ടി…

കാശി മുഖമുയർത്തി നോക്കിയതും തനിക്കരികിലിരിക്കുന്ന അനഘയെ കണ്ടു ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു..

അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു…

അത് കാണെ അനഘയക്ക് വല്ലാതെയായി…

അനഘ-“ഇങ്ങനെ വിഷമിച്ചിരിക്കല്ലേ ഡോക്ടറേ..അമ്മക്ക് കുഴപ്പൊന്നുല്ലാലോ..”

കാശി-“ഞാൻ…അമ്മ…

അമ്മയെ പെട്ടന്ന് അങ്ങനെ കിടക്കുന്നത് കണ്ടപ്പോ ആകെ…ഞാൻ ചെന്ന് നോക്കിയപ്പോ അമ്മേടെ ആ കിടപ്പ്..

ഇപ്പഴും അത് കൺമുന്നിൽ നിന്ന് പോവുന്നില്ല..”

കാശിയുടെ സ്വരം ഇടറിയിരുന്നു..കണ്ണുകൾ നിറഞ്ഞ് വന്നു..

പെട്ടന്നുണ്ടായ ഒരുൾപ്രേരണയിൽ അനഘ കാശിയുടെ കൈവിരലുകളിൽ തന്റെ വിരലുകൾ കോർത്ത് പിടിച്ചു…

കാശി ഒരു ഞെട്ടലോടെ അനഘയുടെ മുഖത്തേക്ക് നോക്കി…

അവളവനെ രണ്ടു കണ്ണും ചിമ്മി കാണിച്ചു..

കുറച്ച് നേരം രണ്ട് പേരും സംസാരിച്ചില്ല..

മനസ്സിൽ വിഷമം തോന്നുന്ന ചില സമയങ്ങളിൽ സാന്ത്വനമേകാൻ വാക്കുകൾ തന്നെ വേണമെന്നില്ല…

ഒരു ചേർത്തുപിടിക്കലോ തലോടലോ മതിയാകും…

കാശിക്കും അത് മതിയായിരുന്നു..

അവന്റെ വിഷമങ്ങൾ പതിയെ പതിയെ തന്നിൽ നിന്നും അകലുന്നത് പോലെ തോന്നി…

കുറച്ച് കഴിഞ്ഞതും വിച്ചുവും അവർക്കാരികിലേക്ക് വന്ന് കാശിയുടെ തോളിൽ തലവെച്ച് ഇരുന്നു..

അവനവളെ ചേർത്ത് പിടിച്ചു..

അപ്പോഴും കാശിയുടെ കൈകൾ അനഘയുടെ വിരലുകളെ മോചിപ്പിച്ചിരുന്നില്ല..

കുറച്ച് സമയം കഴിഞ്ഞതും ക്ഷീണം കാരണമാവാം അനഘയുടെയും കണ്ണുകൾ പതിയെ അടഞ്ഞ് വന്നു…

അത് കണ്ടതും കാശി അവളെയും പതിയെ തന്റെ തോളിലേക്ക് ചായ്ച്ചു..

കവിളിൽ കാശി തട്ടി വിളിക്കുന്നത് കേട്ടാണ് അനഘ കണ്ണുകൾ തുറന്നത്..

അവൾ കണ്ണുകൾ തുറന്ന് അവനെ നോക്കി..അപ്പോഴാണ് താൻ കാശിയുടെ തോളിലാണ് തലവെച്ചതെന്ന് അവൾക്ക് മനസ്സിലായത്…

അനഘ-“സോറി..ഞാൻ ക്ഷീണം കൊണ്ട് അറിയാതെ ഒന്ന് മയങ്ങി പോയി..”

കാശി-“സാരമില്ലെടോ..ദേ ഇവിടെ ഒരാൾ ഇത് വരെ എണീറ്റിട്ടില്ല.”

കാശി വിച്ചുവിനെ ചൂണ്ടിക്കാട്ടി പറഞ്ഞു..

അനഘ ഒരു ചിരിയോടെ വിച്ചുവിനെ തട്ടീ വിളിച്ച് എഴുന്നേൽപ്പിച്ചു..

അപ്പോഴേക്കും ഡ്രിപ്പ് ഏകദേശം കഴിഞ്ഞിരുന്നു..

അവര് ചെല്ലുമ്പോൾ ഭവാനി ഉണർന്നിരിക്കുകയായിരുന്നു…

കാശി അവർക്കരികിൽ ചെന്നിരുന്ന് പതിയെ ഇടത് കൈയ്യിൽ പതിയെ തലോടി..

ഭവാനി-“അമ്മക്കൊന്നുല്ല ടാ..”

കാശിയുടെ മുഖം വാടിയിരിക്കുന്നത് കണ്ട് ഭവാനി പതിയെ പറഞ്ഞു..

കാശി-“എത്ര പറയുന്നതാ നല്ലോണം ഭക്ഷണം കഴിക്കണമെന്ന്..

ഞങ്ങളെ കഴിപ്പിക്കുന്ന ഉത്സാഹം സ്വന്തം കാര്യത്തിലില്ലല്ലോ…”

കാശി ഓരോന്ന് എണ്ണി പറഞ്ഞ് കൊണ്ടിരുന്നു..ഭവാനി അത് കേട്ട് അവനെ സ്ശേഹത്തോടെ നോക്കി ചിരിച്ചെന്നല്ലാതെ ഒന്നും പറഞ്ഞില്ല…

അനഘ ഭവാനിക്കടുത്തായി നിന്നു…

സേതു-“നീ എന്ത് പറഞ്ഞിട്ടും കാര്യമില്ല മോനെ..

പറഞ്ഞാ അനുസരിക്കില്ലല്ലോ..”

ഭവാനി-“അച്ഛനും മോനും കൂടെ ഇനി എന്റെ മേലേക്ക് വരണ്ട്..ഇനി ശ്രദ്ധിക്കുന്നുണ്ട് ഞാൻ…”

വിച്ചു-“പിന്നേ..ശ്രദ്ധിക്കും..ഇനി കുറച്ച് നാൾ ഈ കൈവെച്ച് ഒന്നും ചെയ്യാൻ പറ്റില്ലാലോ..അതുകൊണ്ട് അമ്മക്ക് റെസ്റ്റ്..

ഞങ്ങൾ നോക്കിക്കോളാം എല്ലാം…”

കാശി-“ആ ഞങ്ങളിൽ എന്റെ പുന്നാര മോള് പെടില്ല..ഏട്ടനും അച്ഛനും നോക്കിക്കോളാം..മോള് ക്ലാസിൽ പോയി പഠിച്ചാ മതി..ട്ടോ..”

വിച്ചു-“ഓ..

ഡ്രിപ്പ് തീർന്നതും അവർ വീട്ടിലേക്ക് തിരിച്ചു പോന്നു…

..

പിറ്റേ ദിവസം രാത്രി ‘കൈലാസ’ത്തിലെ അടുക്കളയിൽ..

ഒരു കറുത്ത ബനിയനും കാവി മുണ്ടും തയിലൊരു തോർത്തും കെട്ടി ഭയങ്കരമായ പാചകത്തിലാണ് കാശി..

അടുത്ത് തന്നെ ഏതാണ്ട് അതേ കോലത്തിൽ തന്നെ സേതുവും സ്റ്റൗവിൽ വെച്ച പാത്രത്തിൽ ഇളക്കുന്നുണ്ട്…

വിച്ചുവും അനഘയും ഭവാനിയും ഇതെല്ലാം കണ്ട് ടേബിളിനടുത്ത് താടിക്ക് കൈയ്യും വെച്ച് നോക്കി ഇരിക്കുന്നു…

സേതു-“അയലാ പൊരിച്ചതുണ്ട്..കരിമീൻ വറുത്തതുണ്ട്..

കുടംപുളിയിട്ട് വെച്ച നല്ല ചെമ്മീൻ കറിയുണ്ട്.

വിച്ചു-“അല്ല അച്ഛാ എവിടെ ഉണ്ട് എന്നാ പറയുന്നത്..??

സാധാ ചോറും പപ്പടം കാച്ചിയതും ഒരു മീൻകറിയും ഉപ്പേരിയും…അതിനാ ഈ പാട്ട് പാടുന്നേ..മ്ലേഛം..

കാശി-“പിന്നേ ഇതുണ്ടാക്കാൻ പെട്ട പാട് എനിക്കും അച്ഛനും മാത്രമേ അറിയൂ…

ഗാലറിയിൽ ഇരുന്ന് കമന്റ് പറയാതെ നീയൊന്ന് ഇതിലേതെങ്കിലും പൊന്നു മോളൊന്ന് ഉണ്ടാക്കി കാണിക്ക്…”

വിച്ചു-“ഓ..നമ്മളില്ലേ..

കാശി-“എന്നാ ചുപ് രഹോ

കാശി ഒരു പ്ലേറ്റെടുത്ത് ചോറും കറികളും വിളമ്പി കുഴച്ച് ആദ്യം ഭവാനിക്ക് വാരി കൊടുത്തു…

സേതു-“എനിക്കില്ലേ..?”

കാശി-“പിന്നെ തരാതെയോ..”

കാശി അടുത്ത പിടി കുഴച്ച് സേതുവിന് വായിൽ വെച്ച് കൊടുത്തു..

അടുത്തത് വിച്ചുവിനും കൊടുത്ത് നേരെ കാശി അനഘയുടെ അടുത്തേക്കാണ് ചോറും കൊണ്ട് ചെന്നത്..

അനഘയ്ക്ക നേരെ നീട്ടിയപ്പോഴാണ് കാശിക്ക് അബദ്ധം മനസ്സിലായത്..

അവന് കൈ പിൻവലിക്കണോ വേണ്ടയോ എന്ന അവസ്ഥയിലായി..

അനഘയും ഒരുവേള ഞെട്ടി പോയിരുന്നു..

അവന്റെ അബദ്ധം പിണഞ്ഞ മുഖഭാവം കണ്ടപ്പോൾ അവൾക്ക് ചിരിവന്നു..

കാശി തന്റെ കൈ പിൻവലിക്കാൻ ശ്രമിച്ചപ്പോഴേക്കും അനഘ അവളുടെ കൈ നീട്ടി..കാശി ഒന്നും മനസ്സിലാകാതെ അവളെ നോക്കി..

അവൾ കണ്ണ് കൊണ്ട് ഉരുള കൈയ്യിലേക്ക് വെക്കാൻ പറഞ്ഞു..

കാശി വെച്ചു കൊടുത്തതും അവളൊരു ചിരിയോടെ അത് വായിലേക്കിട്ടു..

കാശി തിരിഞ്ഞപ്പോഴാണ്സേതുവും വിച്ചുവും ഒരുമാതിരി നോട്ടം നോക്കുന്നത് കണ്ടത്..

കാശി അത് കണ്ട് ഒരു ചമ്മിയ ചിരി ചിരിച്ച് ബാക്കിയുള്ള ചോറ് കൂടെ ഭവാനിക്ക് വാരിക്കൊടുത്തു..

…….

പിറ്റേന്ന് വൈകുന്നേരം പ്രിയയും രാജീവും ഭവാനിയെ കാണാനായി വീട്ടിലേക്ക് വന്നു..

അനഘയെ കണ്ട് വിശേഷങ്ങളൊക്കെ തിരക്കി പ്രിയ അടുത്തയാഴ്ച ഹോസ്പിറ്റലിലേക്ക് ചെല്ലാനായി പറഞ്ഞു..

ഭവാനിയെ കണ്ട് കുറച്ച് നേരം സംസാരിച്ച് ചായ കുടിച്ച് കഴിഞ്ഞ ശേഷമാണ് അവർ പോവാനിറങ്ങിയത്..

മുറ്റത്തിറങ്ങിയതും പ്രിയയും രാജീവും കാശിയെയും പിടിച്ച് വലിച്ച് കുറച്ചപ്പുറത്തെ അരമതിലിനടുത്തേക്ക് നടന്നു..

രാജീവ്-“പറ..ഡീറ്റൈലായിട്ട് കാര്യങ്ങളൊക്കെ പറ..”

കാശി-‘എന്ത് പറയാൻ..”

രാജീവ്-“ഒരടി വെച്ച് തന്നാലുണ്ടല്ലോ..

ഞാനന്നേ പറഞ്ഞതല്ലേ ഇവന് ലച്ചൂനോട് എന്തോ ഉണ്ടെന്ന്..”

കാശി-“എടാ..സത്യായിട്ടും അപ്പോൾ ഒന്നുമില്ലായിരുന്നു..”

രാജീവ്-“ഓഹോ..അപ്പോ പെട്ടന്ന് തുടങ്ങിയതാണെന്നാണോ മക്കൾ പറയുന്നത്..”

കാശി-“എടാ ഞാൻ പറയുന്നത് ആദ്യം നീയൊന്ന് കേൾക്ക്…”

രാജീവ്-“ആ..കേൾക്കാൻ വേണ്ടി കൂടെയാ ഞങ്ങളിപ്പോ ഇങ്ങോട്ട് വന്നത്..”

കാശി എല്ലാ കാര്യങ്ങളും വിശദമായിട്ട് പറഞ്ഞ് കൊടുത്തു..

രാജീവ്-“അന്ന് നീ എന്നെ വിളിച്ച് പറഞ്ഞപ്പോ ഞാനും ചുമ്മാ അട്രാക്ഷൻ ആണെന്നാ വിചാരിച്ചേ..

പിന്നെ ചെയ്യാനുള്ള ജോലി മുഴുവനാക്കാതെ കൊച്ചിന്ന് ഇങ്ങോട്ട് പാഞ്ഞ് വന്നപ്പോ മനസ്സിലായി നിനക്ക് പ്രേമം മൂത്ത് പ്രാന്തായതാ എന്ന്..

അന്ന് ഞങ്ങളിവിടെ ഇല്ലാതായി പോയി..”

പ്രിയ-“ഉണ്ടായിരുന്നെങ്കിൽ നിങ്ങളെന്ത് ചെയ്തേനേ..?”

രാജീവ്-“ഞാനെന്ത് ചെയ്യാൻ..അവളെ വളക്കാനുള്ള മൂന്നാല് ഐഡിയ പറഞ്ഞ് കൊടുത്തേനെ

പ്രിയ-“ഓ ഇനി നിങ്ങളെ ഐഡിയ പറഞ്ഞ് കൊടുത്തിട്ട് വേണം അവളിവിടുന്ന് പോവാൻ..ഒന്ന് ചുമ്മാ ഇരി മനുഷ്യാ..

എന്നിട്ട് കാശി നീ ബാക്കി പറ..”

കാശി-“ബാക്കി എന്ത്…ഇപ്പോ ലക്ഷമിയില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് തോന്നുന്നു..തോന്നലല്ല..പറ്റില്ല..

അന്ന് ആ പാർട്ടിക്ക് പോയതും.. ഫ്ലാറ്റിൽ കിടന്നതും.. ലക്ഷമിയെ കണ്ടതും…

അവളെ കൂടെ കൊണ്ട് വരാൻ തോന്നിയതും..

എന്തോ..എല്ലാം ഒരു നിമിത്തം പോലെ തോന്നുന്നു..”

രാജീവ്-“എടാ..ഞാനൊരു സംശയം ചോദിച്ചോട്ടെ..?

അന്ന് നീ ഒന്ന് അന്വേഷിച്ചിരുന്നെങ്കിൽ ഇത് ചെയതവർക്കെതിരെയുള്ള പ്രൂഫ് കിട്ടില്ലായിരുന്നോ..?

പിന്നെ എന്തേ നീ അതിന് ശ്രമിച്ചില്ല..?”അപ്പോഴൊന്നും നീ അവളെ പ്രണയിച്ചിരുന്നില്ലല്ലോ..?”

കാശി ഒന്ന് ചിരിച്ച് രാജീവിന്റെ മുഖത്തേക്ക് നോക്കി..

കാശി-“ശരിയാ..ഞാനൊന്ന് ശ്രമിച്ചിരുന്നെങ്കിൽ ഒരുപക്ഷേ അതിന് കഴിഞ്ഞേനെ..

പക്ഷേ നിനക്കൊരു കാര്യം അറിയോ രാജീവ്..

ഞാനവളെ കണ്ടപ്പോൾ ഏത് അവസസ്ഥയിലായിരുന്നെന്ന്…

ആ പാവം ഒരുപാട് കെഞ്ചി പറഞ്ഞതാണ് അവളൊന്നും ചെയ്തിട്ടില്ലെന്ന്..

അത് കേൾക്കാതെ അവളെ ആ മുറിയിൽ നിന്ന് പിടിച്ച് വലിച്ച് കൊണ്ട് പോയി..

ഞാൻ അവരുടെ പിന്നാലെ പോയിരുന്നില്ലെങ്കിൽ ഒരുപക്ഷേ അവളിന്ന് വെറുമൊരു ഓർമ്മ മാത്രമായിമാറുമായിരുന്നു..

കാർത്തികിനെ എല്ലാവരും കൂടെ തെറ്റിദ്ധരിപ്പിച്ചതാണ്…

അതിലവന്റെ ഒരു തെറ്റും ഇല്ല..സമ്മതിച്ചു..പക്ഷേ

അത്രയും കാലം അവന്റെ കൂടെ ജീവിച്ചവളെ ഒന്ന് കേൾക്കാൻ അവന് ശ്രമിക്കാമായിരുന്നില്ലേ..?

അവന്റെ കുഞ്ഞ് അവളുടെ വയറ്റിലുണ്ടെന്ന് അറിഞ്ഞപ്പോൾ പോലും അതിനെ പിഴച്ചതെന്ന് പറഞ്ഞ അവന്റെ അമ്മയുടെ വാക്ക് മാത്രം അവൻ മുഖവിലക്കെടുത്തു..

ആ പാവത്തിനെ ആ രാത്രിയിൽ പുറത്താക്കി വാതിലടച്ചപ്പോൾ കാർത്തികിന് ഒരിത്തിപോലും മനസാക്ഷിക്കുത്ത് തോന്നിയില്ലേ..?

അന്ന് ഒരുപാട് തവണ ഞാൻ ചിന്തിച്ചതാണ് എല്ലാം തെളിവ് സഹിതം കാർത്തികിനെ കാണിച്ച് ബോധിപ്പിച്ചാലോ എന്ന്..

പിന്നെ അത് ആവശ്യമില്ലെന്ന് തോന്നി..

ശ്രമിച്ചിരുന്നെങ്കിൽ എന്നേക്കാൾ ഒരുപക്ഷേ വേഗത്തിൽ കാർത്തികിന് തെളിവുകളൊക്കെ കിട്ടിയേനെ..

ഒരിക്കൽ പോലും അതിന് ശ്രമിക്കാത്ത ഒരാളുടെ അടുത്തിന് ലക്ഷമിയുടെ നിരപരാതിത്വം പോയി തെളിയിക്കണ്ട ആവശ്യം ഇല്ലെന്ന് തോന്നി..”

പ്രിയ-“കാശി പറഞ്ഞതും ശരിയാ..സത്യാവസ്ഥ ഒന്ന് അന്വേഷിക്കുക പോലും ചെയ്യാതെയല്ലേ അവളെ ഒഴിവാക്കാൻ ശ്രമിക്കുന്നത്..അവളെ ഇനി അവന് വേണ്ട..”

രാജീവ്-“ഇനി അവൾക്ക് എന്റെ കാശിമോനുണ്ടല്ലോ അല്ലേ

കാശി-“പോടാ..പോടാ..ഞാനവളെ ഇഷ്ടപ്പെടുന്ന കാര്യം അവൾക്ക് അറിയുക പോലുമില്ല..”

പ്രിയ-“അത് ശരിയാണല്ലോ..നമുക്ക് അറിയിക്കണ്ടേ..?”

കാശി-“വേണം..ഇപ്പോഴല്ല..കുറച്ച് കഴിയട്ടേ..അത് വരെ അവളറിയാതെ പ്രേമിച്ചോളാം ഞാൻ..

ലക്ഷ്മി അറിയാതെ അവളെ പ്രേമിക്കുന്നതിനും ഉണ്ട് ഒരു പ്രത്യേക സുഖം.. .”

പ്രിയ-“നിന്നെയൊന്നും ഇങ്ങനെ കാണാമെന്ന് ജന്മത്തിൽ പോലും ഞാൻ കരുതിയിരുന്നില്ല..ലച്ചുനെ വല്ലാതങ്ങ് പിടിച്ച് പോയി എന്ന് തോന്നുന്നുണ്ടല്ലോ..”

രാജീവ്-“അത് പ്രത്യേകിച്ച് ചോദിക്കാനുണ്ടോ..അവന്റെ മുഖത്ത് എഴുതി വെച്ചത് കണ്ടില്ലം…”

കാശി-“മക്കൾ അധികം എനിക്കിട്ട് ഉണ്ടാക്കാതെ ചെല്ല്…”

രാജീവ്-“ഓ..എന്നാ അങ്ങനെയാവട്ടേ..”

പ്രിയ-“അപ്പോ ശരിയെന്നാ…നീ വിളിക്ക്…പിന്നെ അടുത്തയാഴ്ച ലച്ചൂനെയും കൂട്ടി ഹോസ്പിറ്റലിലേക്ക് വാ…”

കാശി-“ആ…ശരിയെടീ..”

പ്രിയ പറഞ്ഞ ദിവസം കാശി അനഘയെയും കൂട്ടി ഹോസ്പിറ്റലിലേക്ക് ചെന്ന് കൺസൾട്ട് ചെയ്ത ശേഷം തിരിച്ച് വരികയായിരുന്നു…

കുറച്ച് നേരം വൈകിയതിനാൽ അനഘയ്ക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു..

പോകുന്ന വഴിക്ക് ഒരു ചെറിയ ഹോട്ടൽ കണ്ടതും അനഘ നിർത്താനായി പറഞ്ഞു…

കാശി-“എന്ത് പറ്റി…?”

കാർ നിർത്തിയതും കാശി ചോദിച്ചു…

അനഘ-“എനിക്ക് വിശക്കുന്നു..”

കാശി-“അതിനായിരുന്നോ ഇങ്ങനെ മനുഷ്യനെ പേടിപ്പിച്ചത്..

ഒന്ന് മെല്ലെ നിർത്താൻ പറഞ്ഞാൽ പോരെ..?”

അനഘ-“സോറി..

കാശി കാർ ഹോട്ടലിലെ ഒരു ഓരത്ത് നിർത്തി…

കാശി-“ഹ്മം..ഇറങ്ങ്..”

രണ്ടുപേരും ഇറങ്ങി ഉള്ളിലേക്ക് കയറി ടേബിളിലെ ഓപ്പോസിറ്റ് ചെയറുകളിലിരുന്നു..

കാശി-“എന്താ കഴിക്കാൻ വേണ്ടത്..?”

അനഘ-“എനിക്ക്..മസാലദോശ..”

അത് കേട്ടതും കാശി ഒന്ന് ചിരിച്ചു…

അനഘ-“എന്താ ചിരിക്കുന്നേ..?”

കാശി-“അല്ല..ഈ ഗർഭിണി ആയാൽ മസാലദോശ കഴിക്കണം എന്ന് വല്ല നിർബന്ധവും ഉണ്ടോ..?”

അനഘ അവനെ കൂർപ്പിച്ച് നോക്കി…

കാശി-“അയ്യോ..ഇനി എന്നെ നോക്കി പേടിപ്പിക്കണ്ട..”

വെയിറ്റർ വന്നതും മസാലദോശയും രണ്ട് ചായയും ഓർഡർ ചെയ്തു…

കാശിക്ക് ഒരു പരിപ്പ് വടയും..”

അനഘ-“ഡോക്ടർക്ക് വേണ്ടേ..?”

കാശി-“വേണ്ട..നീ കഴിച്ചോ..”

കുറച്ച് കഴിഞ്ഞതും ഓർഡർ ചെയ്തത് ടേബിളിലെത്തി..

അനഘ വിശപ്പും കൊതിയും കാരണം പെട്ടന്ന് തന്നെ കഴിക്കാൻ തുടങ്ങി…

അവള് കഴിക്കുന്നത് കണ്ടതും കാശി അത് നോക്കി നിന്നു..

അനഘ-“എന്താ ഡോക്ടറേ വേണോ..?”

കാശി നോക്കുന്നത് കണ്ട് അവൾ ചോദിച്ചു..

കാശി-“എനിക്ക് വേണ്ടേ..താനിത്ര കൊതിയോടെ ആദ്യായിട്ടാണല്ലോ കഴിക്കുന്നത്…?”

അനഘ-“എന്താന്ന് അറിയില്ല നല്ല വിശപ്പ്…”

കാശി-“മ്മം..സംസാരിക്കാതെ കഴിച്ചോ..”

അവൾ കഴിച്ച് കഴിഞ്ഞതും കാശി ബിൽ പേ ചെയ്ത് രണ്ട് പേരും വീട്ടിലേക്ക് തിരിച്ചു..

തുടരും

അതേ…വലിച്ച് നീട്ടി കൊണ്ട് പോവുന്നത് പോലെ തോന്നുന്നുണ്ടോ…ഉണ്ടെങ്കിൽ പറയണേ..

നമുക്ക് പെട്ടന്ന് കാര്യങ്ങളൊക്കെ അങ്ങട് തീർത്ത് ശുഭം ആക്കാം..

Fabi

3.9/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!