Skip to content

അനഘ – ഭാഗം 30

anagha aksharathalukal novel

ഒരു ചിരിയോടെ ജനാലഴിയിൽ തലചായ്ച്ച് കാശി തന്റെ ജീവിതത്തിലേക്ക് കടന്ന് വന്നതിനെ കുറിച്ച് ചിന്തിച്ചു..

കാർത്തിക് ആ രാത്രി ഇറക്കി വിട്ടപ്പോൾ മരിക്കാമെന്ന് ഉറപ്പിച്ചാണ് ലോറിക്ക് മുന്നിലേക്ക് ചാടിയത്..പക്ഷേ തന്നെ അതിനനുവധിക്കാതെ നെഞ്ചിലേക്ക് വലിച്ചിട്ട അയാളോട് ദേഷ്യവും വെറുപ്പുമായിരുന്നു അനഘക്ക് തോന്നിയത്..ഫ്ലാറ്റിൽ നിന്ന് കാർത്തി പിടിച്ച് കൊണ്ട് പോവുമ്പോൾ കാശിയുടെ മുഖം അനഘ ഒരുനോക്ക് കണ്ടിരുന്നു..ഇതും കൂടി ആയപ്പോൾ അവനോടുള്ള ദേഷ്യം ഇരട്ടിച്ചു..

തല്ലിയും പേടിപ്പിച്ചും തന്നെ അയാളുടെ കൂടെ കയറ്റിയപ്പോൾ അവൾക്ക് സാധാരണ പെൺകുട്ടികൾക്ക് തോന്നും പോലെ പേടി തോന്നിയിരുന്നില്ല..അല്ലെങ്കിലും മരിക്കാൻ തീരുമാനിച്ച് കഴിഞ്ഞാൽ പേടിക്ക് സ്ഥാനമുണ്ടാവില്ലല്ലോ..

എന്നാലും തന്നോട് അനാവശ്യമായി പെരുമാറിയാൽ തടയാനുള്ള എല്ലാ മുൻകരുതലും അവൾ മനസ്സിലെടുത്തിരുന്നു..എന്നാൽ ഒരു പരിചയക്കുറവും കാണിക്കാതെ ഒരു സുഹൃത്തിനോടെന്നപോലെയുള്ള കാശിയുടെ പെരുമാറ്റവും സംസാരവും അവൾക്ക് തീർത്തും അരോചകമായിരുന്നു..അവന്റെ സംസാരം കേൾക്കാതിരിക്കാനായി മനപ്പൂർവ്വം ഉറങ്ങുന്നത് പോലെ അഭിനയിച്ച് ഡോറിലേക്ക് തലവെച്ച് കിടന്നത്..

ഓരോന്ന് ചിന്തിച്ച് ചിന്തിച്ച് അതിനിടയിലെപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് അവൾക്ക് പോലും അറിയില്ലായിരുന്നു..ഉറക്കമുണർന്നപ്പോൾ താനേത് സ്ഥലത്താണെന്ന് അവൾക്കൊരു നിശ്ചയവും ഇല്ലായിരുന്നു..സ്വരുക്കൂട്ടി വെച്ച ധൈര്യം ഒറ്റയടിക്ക് ചോർന്ന് പോയത് പോലെ അവൾക്ക് അനുഭവപ്പെട്ടു..താനേതോ വീടിന് മുന്നിലാണെന്നത് അവളുടെ പേടി ഇരട്ടിയാക്കി..എന്നാൽ വീടിന്റെ വാതിൽ തുറന്നിറങ്ങിയ ഭവാനിയുടെ ചിരിച്ച മുഖം കാണെ അവളുടെ ഉള്ളിലൊരു തണുപ്പ് അനുഭവപ്പെട്ടു..

അത് കാശിയുടെ വീടാണെന്നും കൂടെയുള്ളത് അമ്മയും അച്ഛനും ആണെന്നതും അവൾക്ക് ഒന്നുകൂടെ ആശ്വാസം

നൽകി..

ഭവാനിയുടെ അമ്മയുടെത് പോലെയുള്ള സ്നേഹവും വാൽസല്യവും അനുഭവിക്കെ അവൾക്ക് കാശിയോട് തോന്നിയ ദേഷ്യവും വെറുപ്പും ഇല്ലാതായി തുടങ്ങിയിരുന്നു..

പതിയെ പതിയെ അവളും ആ വീടുമായി അടുക്കാൻ തുടങ്ങി..എപ്പോഴും നിഴല് പോലെ കൂടെ നടക്കുന്ന വിച്ചുവിന്റെ സാമിപ്യവും ഒരു മകളോടെന്ന പോലെ ഭവാനിയുടെ സ്നേഹവും അച്ഛന്റെ കരുതലായി സേതുവും ഉണ്ടായിരുന്നത് അനഘയ്ക്ക് നഷ്ടമായിപ്പോയ സ്വന്തം അച്ഛനെയും അമ്മയേയും തിരിച്ച് കിട്ടയത് പോലെയായിരുന്നു തോന്നിയത്..ഇതെല്ലാം തനിക്ക് നൽകിയ കാശിയോട് അനഘയ്ക്ക് നന്ദിയും കടപ്പാടുമെല്ലാമായിരുന്നു…അത് കൊണ്ട് തന്നെയായിരുന്നു കാശി സുഹൃത്തിനോടെന്ന പോലെ കാശിയോട് അനഘ തന്റെ ജീവിതത്തെ കുറിച്ചും സങ്കടങ്ങളെ കുറിച്ചും അവനോട് പങ്ക് വെച്ചത്..ഒരർത്ഥത്തിൽ അത് അവളുടെ മനസ്സിലെ ഭാരമെല്ലാം പകുതിയെങ്കിലും കുറക്കാൻ സഹായിച്ചു..എല്ലാം കേട്ട് കഴിഞ്ഞപ്പോളുള്ള കാശിയുടെ വാക്കുകൾ അവളിൽ ആശ്വാസം നിറച്ചിരുന്നു…

ആ വീട്ട്കാരോടുള്ള അവന്റെ സ്നേഹമെല്ലാം അനഘയുടെ ഉള്ളിൽ അവനോടൊരു ഇഷ്ടം ഉണ്ടാക്കാൻ സഹായിച്ചിരുന്നു..എന്നാൽ ഭവാനി തന്റെ സ്വന്തം അമ്മയല്ല എന്നുള്ളത് അവൾക്ക് അവിശ്വസനീയമായ കാര്യമായിരുന്നു..സ്വന്തം അമ്മയും മകനും അല്ലാതിരുന്നിട്ട് കൂടി അവരുടെ പരസ്പര സ്നേഹവും കരുതലും അവൾക്ക് അത്ഭുതമായിരുന്നു..

കണ്ണുകളിൽ എപ്പോഴും സന്തോഷം നിറച്ച് കുസൃതിചിരിയോടെ തന്നോട് സംസാരിച്ചിരുന്ന കാശിയിൽ സ്വന്തം അമ്മയെ കുറിച്ച് പറഞ്ഞ അന്ന് അവൾ കണ്ടത് സങ്കടവും വേദനയുമായിരുന്നു..അത് അവളുടെ ഉള്ളിലൊരു വിങ്ങൽ ഉണ്ടാക്കി..അന്ന് അവൾ പോലും അറിയാതെ അനഘ അവനിൽ ഒരു സാന്ത്വനമായി മാറി..

ഒരു നല്ല സുഹൃത്തായി കാശി അനഘയുടെ കൂടെ ഉണ്ടായിരുന്നു..

പലപ്പോഴും അനഘ വേദനിക്കുന്ന സമയങ്ങളിൽ അവനൊരു താങ്ങായും സാന്ത്വനമായും മാറിയിരുന്നു..എന്നാൽ അപ്പോഴെല്ലാം ഒരു സുഹൃത്ത് എന്നതിൽ കവിഞ്ഞ് ഒരടുപ്പവും അവൾക്ക് തോന്നിയിരുന്നില്ല..തറവാട്ടിലെത്തിയപ്പോൾ സ്വന്തമെന്ന് പറയാൻ ബന്ധുക്കളെ കിട്ടിയ അനഘക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു തോന്നിയത്…രാത്രി അച്ഛന്റെയും അമ്മയുടെയും ഫോട്ടോയിൽ നോക്കി കരയുമ്പോൾ ആ കണ്ണീര് തുടക്കാനെന്ന പോലെ കാശി എത്തിയത് അനഘയിൽ അത്ഭുതമായിരുന്നു..അവന്റെ ഓരോ വാക്കുകളും പ്രവർത്തികളും തന്റെ സങ്കടങ്ങൾ ഇല്ലാതാക്കുന്നതും തന്റെ ചുണ്ടുകളിൽ പുഞ്ചിരി വിരിയിക്കുന്നതും അവളൊരു ഞെട്ടലോട് കൂടി തിരിച്ചറിഞ്ഞു..

മുത്തശ്ശിയുടെ സപ്തതിയുടെ അന്ന് അനഘ ആ സ്ത്രീകളുടെ പരിഹാസത്തിനും കുത്ത് വാക്കിനും ഇടയിൽ കിടന്ന് പുളഞ്ഞപ്പോഴും ഒരു രക്ഷകനേപോലെ കാശി വന്നത് അനഘയിൽ എന്തെന്നില്ലാത്ത സമാധാനവും ആശ്വാസവുമായിരുന്നു..അവന്റെ നെഞ്ചിലേക്ക് സങ്കടങ്ങളെല്ലാം ഇറക്കി വെച്ചപ്പോൾ ആ കൈകളിലെ സുരക്ഷിതത്വം അനഘ തിരിച്ചറിഞ്ഞിരുന്നു..അവള് പോലും പ്രതീക്ഷിക്കാതെ കിച്ചേട്ടാ എന്ന് എന്ത് കൊണ്ട് വിളിച്ചു എന്ന് അനഘക്ക് അപ്പോൾ അറിയില്ലൃയിരുന്നു..അങ്ങനെ പല സന്ദർഭങ്ങൾ കാശിയിലെ കരുതൽ തിരിച്ചറിയാൻ അവളെ സഹായിച്ചു..എന്നാൽ കാശിക്ക് തന്നോട് പ്രണയമാണെന്നറിഞ്ഞത് അവളിൽ ഞെട്ടലുണ്ടാക്കിയിരുന്നു..പക്ഷേ അവനോട് ദേഷ്യമോ ഇഷ്ടക്കേടോ തന്നിൽ തോന്നാത്തത് എന്ത് കൊണ്ടാണെന്ന് അവൾക്ക് മനസ്സിലായിരുന്നില്ല..എന്നിട്ട് പോലും കാശി പിൻമാറാൻ വേണ്ടിയായിരുന്നു കാശിയോട് രൂക്ഷമായി സംസാരിച്ചതും അവന്റെ സൗഹൃദത്തെ വേണ്ടെന്ന് പറഞ്ഞതും..

എന്നാൽ അവളെ പോലും ഞെട്ടിച്ച് കൊണ്ടായിരുന്നു കാശിയുടെ പ്രതികരണം..

എന്നാൽ കാശി പെട്ടന്ന് കൊച്ചിയിലേക്ക് പോയത് അവളിൽ സങ്കടം ഉണ്ടാക്കിയിരുന്നു..എന്നാലും തന്റെ അവഗണന കാശിയെ തന്നോടുടുള്ള പ്രണയത്തിനെ പിന്തിരിപ്പിക്കുമെന്ന് അവൾ കരുതി..

എന്നാൽ അവൾ പോലും അറിയാതെ കാശി അവളിൽ എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നു എന്നത് അപ്പോഴായിരുന്നു അനഘ തിരിച്ചറിഞ്ഞത്..അവന്റെ ലക്ഷ്മി എന്നുള്ള വിളിയും തനിക്കായുള്ള അവന്റെ കരുതലും ആ സാമിപ്യവും എല്ലാം തന്റെ ഹൃദയത്തിൽ അവനായി ഒരിടം ഒരുക്കിയിരുന്നു എന്നത് അവന്റെ അഭാവത്തിലായിരുന്നു അവൾ തിരിച്ചറിഞ്ഞത്..എന്നാലും അത് അവനോടുള്ള ഇഷ്ടമാണെന്ന് അംഗീകരിക്കാൻ അനഘ അവളുടെ മനസ്സിനെ അനുവദിച്ചില്ല..പിന്നെ കാശിയെ കോടതിയിൽ പോവുന്നതിന്റെ അന്നായിരുന്നു കണ്ടത്..തനിക്ക് ശല്യമാവാതിരിക്കാനാവും വിച്ചുവിനെയും അന്ന് കൂടെ കൂട്ടിയത്..അത് അനഘക്ക് ഒരാശ്വാസമായിരുന്നു..എങ്കിലും കാശി അറിയാതെ അവളുടെ കണ്ണുകൾ അവനെ തേടി പോയിരുന്നു..പലപ്പോഴായും കാശി അനഘയോട് സംസാരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും അവളത് മനപ്പൂർവ്വം കണ്ടില്ലെന്ന് നടിച്ചു..

അവളുടെ അവഗണനയാവും കാശിയെ പെട്ടന്ന് തന്നെ തിരിച്ച് പോവാനായി പ്രേരിപ്പിച്ചതെന്ന് അവൾക്കറിയാമായിരുന്നെങ്കിലും അവളത് കാര്യമാക്കിയിരുന്നില്ല..

പ്രസവ വേദനകൊണ്ട് പുളഞ്ഞ അനഘയെ വാരിയെടുത്ത് കൊണ്ട് പോവുമ്പോഴും ആ വേദനക്കിടയിലൂടെ അനഘ കാശിയുടെ മുഖത്തെ പേടിയും വെപ്രാളവും കണ്ടിരുന്നു..

വിച്ചുവിനോട് കുഞ്ഞാറ്റക്കായുള്ള പേര് കണ്ടത്താൻ പറഞ്ഞപ്പോൾ കാശി ഫോണെടുക്കുന്നതും അതേ സമയം തന്നെ വിച്ചുവിന് മെസ്സേജ് വന്നതും അത് വായിച്ച വിച്ചു നിഹാരിക എന്ന പേര് വിളിച്ച് പറഞ്ഞതും അനഘ കൃത്യമായി കണ്ടിരുന്നു..അത് ഉറപ്പിക്കാൻ വേണ്ടി വിച്ചുവിന്റെ ഫോൺ മറ്റെന്തോ ആവശ്യം പറഞ്ഞ് വാങ്ങിച്ച് നോക്കിയപ്പോൾ അത് വ്യക്തമായിരുന്നു..

കാശിക്ക് കുഞ്ഞാറ്റയോടുള്ള സ്നേഹം കാണെ അനഘയുടെ മനസ്സിൽ അസ്വസ്ഥത തോന്നിയിരുന്നു..

അത് കാശിയുടെ സ്നേഹത്തിലെ വിശ്വാസക്കുറവു കൊണ്ടായിരുന്നില്ല..താനോ തന്റെ കുഞ്ഞോ കാരണം കാശിയുടെ ജീവിതം തകരരുത് എന്ന് അവൾ ആഗ്രഹിച്ചിരുന്നു..അനഘയുടെ ഉള്ളിലും അവനോട് ഇഷ്ടമുണ്ടായിരുന്നെങ്കിലും അവൾക്ക് അതിനുള്ള അർഹത ഇല്ല എന്ന തോന്നൽ അവളെ പിന്നോട്ട് വലിച്ചു..

കാശിയോട് അന്ന് പലതും വിളിച്ച് പറഞ്ഞെങ്കിലും അവനത് ഒരുപാട് സങ്കടം നൽകിയെന്ന് കാശിയുടെ ഭവാനിയോടുള്ള സംസാരം കേട്ടതും അനഘക്ക് മനസ്സിലായിരുന്നു..എങ്കിലും തന്നോട് അവന്റയുള്ളിൽ വെറുപ്പോ ഇഷ്ടക്കുറവോ തോന്നാത്തത് അനഘയെ തളർത്തി കളഞ്ഞിരുന്നു..

കാശി തിരിച്ച് പോയി ഒരു മാസക്കാലം അനഘയെ കാണാനോ വിളിക്കാനോ ശ്രമിക്കാത്തതിൽ അന്നാദ്യമായി അനഘയുടെ ഉള്ളിൽ സങ്കടം ഉണ്ടാക്കി..അവനെ മിസ്സ് ചെയ്യുന്നത് പോലെ..കാശിയുടെ സ്വരം കേൾക്കാൻ അവളിൽ ആഗ്രഹം ഉണ്ടാക്കി..അവൾ പോലുമറിയാതെ കാശിയോടുള്ള ഇഷ്ടം അവളുടെ ഉള്ളിൽ നിന്നും അപ്പോഴായിരുന്നു പുറത്തേക്ക് വന്നത്..

അങ്ങനെയിരിക്കെയാണ് നയന അനഘയെ വിളിക്കുന്നത്..

നയന മംഗലത്ത് ഉള്ള സമയത്ത് വിശ്വന്റെ റൂമിലേക്ക് ആരും കാണാതെ പതുങ്ങി പോകുന്ന നിത്യയെ കണ്ട് സംശയം തോന്നിയിട്ടാണ് അവൾ നിത്യക്ക് പിന്നാലെ ചെന്നത്..വിശ്വന്റെ റൂമിലെ ടേബിളിൽ അയാൾക്ക് കഴിക്കാൻ വെച്ചിരുന്ന ടാബ്ലറ്റ്സിന്റെ ബോക്സിൽ നിന്നും ഗുളികകൾ മാറ്റി വെച്ച് അവളുടെ കൈയ്യിലുള്ള ടാബ്ലറ്റ്സുകൾ അതിലേക്ക് വെക്കുന്നത് നയന കണ്ടു..നയന ഈ കാര്യം ഹരിയെ വിളിച്ചറിയിച്ചു..അങ്ങനെ നയനയും ഹരിയും മുൻകൈ എടുത്ത് ആലപ്പുഴയിലുള്ള ഒരു ആയുർവേദ ഹോസ്പിറ്റലിലെ ചികിത്സക്കായി വിശ്വനെ കൊണ്ട് പോയത്..കാർത്തിയെയും മാലിനിയെയും ഒരുവിധം പറഞ്ഞ് സമ്മതിപ്പിച്ചു..പെട്ടന്നെടുത്ത തീരുമാനമായതിനാൽ നിത്യ അറിയുന്നതിന് മുന്നേ തന്നെ വിശ്വനെ കൊണ്ട് പോയിരുന്നു..അതിനാൽ അവർക്കെതിരായി നിത്യക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല..അവിടെ കൊണ്ട് ചെന്ന് ചികിത്സിക്കാൻ തുടങ്ങിയ ശേഷം വിശ്വനിൽ മാറ്റങ്ങൾ വന്ന് തുടങ്ങിയിരുന്നു..പക്ഷേ നിത്യ കേൾക്കാനിടയായാലോ എന്ന് കരുതി നയന അതൊന്നും വീട്ടിലേക്ക് വിളിച്ച് പറഞ്ഞിരുന്നില്ല..വിവാഹത്തിന്റെ തിരക്കുകളായപ്പോൾ മാലിനിയും ഇടക്ക് വിളിച്ച് നോക്കുമെന്നല്ലാതെ അവിടെ ചെന്ന് കാണാൻ പോയില്ല..കാർത്തി ഒരുപാട് തവണ അങ്ങോട്ട് ചെല്ലാൻ തുനിഞ്ഞെങ്കിലും നയന വേണ്ടെന്ന് പറഞ്ഞ് അവനെ പിന്തിരിപ്പിച്ചതായിരുന്നു..ട്രീറ്റ്മെന്റിനോടൊപ്പം തന്നെ വിശ്വന്റെ ആഗ്രഹവും അതിന് വേണ്ടിയുള്ള ശ്രമവും കാരണം അയാളുടെ സംസാരം പതിയെ പതിയെ തിരിച്ച് വരാൻ തുടങ്ങി..അത്യാവശ്യം നന്നായി സംസാരിക്കാൻ കഴിഞ്ഞപ്പോൾ വിശ്വൻ നയനയോട് നിത്യയുടെത് അടക്കം എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞു..വിശ്വന്റെ നിർദേശപ്രകാരമാണ് നയന അനഘയെ വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞത്..

നയനയോട് കാശിയെ വിളിച്ച് പറയാമെന്ന് സമ്മതിച്ചിരുന്നു എങ്കിലും അനഘ ഒരുപാട് തവണ ആലോചിച്ച് തീരുമാനിച്ച ശേഷമാണ് കാശിയുടെ നമ്പർ ഡയർ ചെയ്തത്..താൻ വിളിച്ചതിൽ കാശിയിൽ ഒരുപാട് സന്തോഷമുണ്ടാക്കിയിരുന്നു എന്നത് അവന്റെ സ്വരത്തിൽ നിന്ന് തന്നെ അനഘക്ക് മനസ്സിലായിരുന്നു..അത് അവളിലൊരു പുഞ്ചിരി വിരിയിച്ചിരുന്നെങ്കിലും അത് മറച്ച് വെച്ച് ഗൗരവത്തിലായിരുന്നു അവൾ കാശിയോട് സംസാരിച്ചത്..കാർത്തിയുടെ വിവാഹം മുടക്കണമെന്ന് പറഞ്ഞപ്പോൾ അവനിലുണ്ടായ ഞെട്ടലും സങ്കടവും നിരാശയുമെല്ലാം അനഘ അറിഞ്ഞിരുന്നു..

കാർത്തിയോട് സത്യങ്ങളെല്ലാം തുറന്ന പറയണമെന്ന് പറഞ്ഞത് ഒരിക്കലും അവനെ സ്വീകരിക്കാൻ വേണ്ടി ആയിരുന്നില്ല..മറിച്ച് ഇനി ഒരിക്കൽ കൂടി അവൻ മാലിനിയുടെയും നിത്യയുടെയും അഭിനയത്തിന് മുന്നിൽ വീണ് പോവാതിരിക്കാൻ വേണ്ടി മാത്രമായിരുന്നു…

എന്നാൽ തന്റെ ഉള്ളിലുള്ളതൊന്നും പുറത്ത് കാണിക്കാതെയാണ് അനഘ കാശിയോട് സംസാരിച്ചത്…

പക്ഷേ കാശി അവന്റെ സങ്കടങ്ങൾ മറച്ച് വെച്ച് സമ്മതം മൂളിയത് അവളിൽ അവനോടുള്ള ഇഷ്ടം കൂട്ടി..കാശി രാഹുലിനടുത്ത് ചെന്ന് സിസിടിവി ഫൂട്ടേജും അവന്റെ കസിൻ സച്ചിയുടെ അടുത്ത് നിന്നും വംശിയേയും അവന്റെ കുടുംബത്തേയും കുറിച്ചും അറിഞ്ഞ് നിത്യക്കും വംശിക്കുമെതിരായ മതിയായ തെളിവുകളും എടുത്ത് കാർത്തിയുടെ വിവാഹം മുടക്കി…അവിടെ നിന്നും കാശി തിരിച്ച് വീട്ടിലേക്ക് വരുമെന്ന് അനഘ കരുതിയെങ്കിലും അവളുടെ പ്രതീക്ഷകളെ തെറ്റിച്ച് കൊണ്ടായിരുന്നു അവൻ തിരിച്ച് കൊച്ചിയിലേക്ക് തിരിച്ച് പോയത്…

ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് കേട്ട അനഘ ചിന്തകളിൽ നിന്നും ഞെട്ടി ഉണർന്നു..ഡിസ്പ്ലേയിൽ കാശിയുടെ പേര് കണ്ടതും അനഘ ചിരിച്ച് കൊണ്ട് ആൻസർ ബട്ടൺ അമർത്തി ചെവിയിലേക്ക് വെച്ചു..

കാശി-“ലക്ഷ്മീ..”

അത്രയും ആർദ്രമായി പ്രണയത്തോടെയുള്ള കാശിയുടെ വിളി കേട്ട് അവൾ പതിയെ ഒന്ന് മൂളി..

കാശി-“കാത്തിരുന്ന് മുഷിഞ്ഞോ താൻ..ഹോസ്പിറ്റലിലെ ഒന്ന് രണ്ട് കാര്യങ്ങൾക്കായി അഫ്സൽ വിളിച്ചിരുന്നു അതാ വൈകിയത്..”

അനഘ-“സാരല്ലന്നേ..”

കാശി-“കുഞ്ഞാറ്റ ഉറങ്ങിയോ..?”

അനഘ-“മ്മം..കുറച്ച് നേരായതെ ഉള്ളൂ ഉറങ്ങിയിട്ട്..”

കാശി-“മോളെയും നിന്നേയും കാണാഞ്ഞിട്ട് എന്തോ പോലെ..”

അത് കേട്ട് അനഘ ഒന്ന് ചിരിച്ചു..

കാശി-“എന്താ ചിരിക്കുന്നത്..?”

അനഘ-“അല്ല..ഈ പറയുന്ന ആള് തന്നെ ഒന്ന് രണ്ട് മാസം വീട്ടിലേക്ക് വരാതെ നിന്നിരുന്നല്ലോ എന്ന് ചിന്തിച്ച് ചിരിച്ചതാണ്..”

കാശി അത് കേട്ട് ഒരു നിമിഷം നിശബ്ദനായി..

കാശി-“അറിയില്ല ലക്ഷ്മീ..അന്ന് എങ്ങനെയാ അവിടെ പിടിച്ച് നിന്നത് എന്ന്..നിങ്ങളെ ഒരു നോക്ക് കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു..പക്ഷേ തനിക്ക് എന്റെ പ്രസൻസ് ഇഷ്ടപ്പെട്ടില്എങ്കിലോ എന്ന് കരുതി എന്റെ ആഗ്രഹം അടക്കി നിർത്തിയതാണ്..”

അനഘ-“അത്..ഞാൻ…”

അനഘക്ക് വാക്കുകൾ കിട്ടാതെ ആയി..

കാശി-“ഏയ്..അതൊന്നും കുഴപ്പമില്ല ലക്ഷ്മീ..എനിക്കാ അറിയാമായിരുന്നു എല്ലാം അറിഞ്ഞാൽ താനങ്ങനെയേ പ്രതികരിക്കൂ എന്ന്..പക്ഷേ താൻ പാടെ അവഗണിച്ചപ്പോൾ ഒരു വിഷമം തോന്നിയിരുന്നു..

ഇപ്പോ ഒക്കെ ആണ്..”

അനഘ ഒന്ന് ചെറുതായി ചിരിച്ചു..

കാശി-“എടോ..നീ ഈ വിവാഹത്തിന് സമ്മതിച്ചെങ്കിലും എന്നെ പൂർണ്ണമായും ഉൾക്കൊള്ളാൻ നിനക്ക് പറ്റിയിട്ടില്ല എന്നും എനിക്കറിയാം..അതാണ് കുറച്ച് കൂടെ കഴിഞ്ഞിട്ട് പോരെ വിവാഹം എന്ന് ഞാൻ ചോദിച്ചത്..സാരമില്ല..വിവാഹം കഴിഞ്ഞിട്ടും സമയമുണ്ടല്ലോ..”

അനഘക്ക് ഒരവേള അത്ഭുതം തോന്നി….

കാശി പറഞ്ഞത് അത്രയും ശരിയായിരുന്നു..

അവളുടെമനസ്സിൽ കാശിയോട് ഇഷ്ടമുണ്ടെങ്കിൽ കൂടിയും അതിന് എന്തോ ഒരു പൂർണ്ണതക്കുറവ് പോലെ അനഘക്ക് തോന്നിയിരുന്നു..അവനെ മനസ്സ് തുറന്ന് സ്നേഹിക്കുന്നതിൽ എന്തോ ഒരു തടസ്സം..എന്താണെന്ന് അവൾക്ക് മനസ്സിലായിരുന്നില്ല..

എന്നാൽ തന്നെ ഇത്ര കൃത്യമായി കാശി മനസ്സിലാക്കിയതിൽ അവളെ തെല്ലൊന്നുമല്ല ആശ്ചര്യപ്പെടുത്തിയത്..

കാശി-“എന്താ ലക്ഷ്മീ താനൊന്നും മിണ്ടാത്തത്..?”

അനഘ-“ഒന്നൂല്ല..എങ്ങനെ ഇതിത്ര കൃത്യമായി കിച്ചേട്ടന് മനസ്സിലായി..?”

അവൾ തെല്ലൊരു ആകാംശയോടെ ചോദിച്ചത് കേട്ട് കാശി ഒന്ന് ചിരിച്ചു..

കാശി-“അതോ..അതൊരു സൂത്രമാണ്..തന്റെ മനസ്സിൽ എന്താണെന്ന് അറിയാൻ പറ്റുന്ന ഒരു..എന്താ പറയാ..ഒരു മെഷീൻ..അത് ഞാൻ ഓൺ ചെയ്താ താൻ ചിന്തിക്കുന്നതെല്ലാം എനിക്ക് അറിയാൻ പറ്റും..”

കാശി ഒരു കുസൃതിയോടെ പറഞ്ഞു..

അനഘ-“അയ്യ…ഭയങ്കരം ആയിപ്പോയി..ഹും..”

കാശിയും അനഘയും ഒരുപാട് സമയം സംസാരിച്ചിരുന്നു..ആദ്യമൊക്കെ കാശി ചോദിച്ചത് മറുപടി മാത്രം കൊടുത്തിരുന്ന അനഘ പിന്നെ പതിയെ സംസാരിച്ച് തുടങ്ങി..ചിരിയും കളിയും സംസാരവുമായി സമയം നീണ്ടുപോയി..പലയാവർത്തി കാർത്തിയുടെ കാര്യം ചോദിക്കാൻ കാശി വിചാരിച്ചെങ്കിലും അനഘയ്ക്ക് ഇഷ്ടമായില്ലെങ്കിലോ എന്ന് കരുതി അവനതിനെ പറ്റി ഒന്നും ചോദിക്കാതെ ഇരുന്നു..എന്നാലും അവന് അനഘ എന്ത് പറഞ്ഞു എന്ന് അറിയാൻ ഒരുപാട് ആഗ്രഹം തോന്നിയിരുന്നു..പിന്നെ രണ്ടും കൽപ്പിച്ച് കാശി ചോദിക്കാൻ തന്നെ തീരുമാനിച്ചു..

കാശി-“ലക്ഷ്മീ..”

കുറച്ച് നേരത്തെ നിശബ്ദതക്ക് ശേഷം കാശി അനഘയെ വിളിച്ചു..

അനഘ-“ആ..”

കാശി-“അത്..എനിക്ക്..”

അനഘ-“കിച്ചേട്ടന് എന്നോട് എന്തോ ചോദിക്കാനുണ്ടല്ലോ..?”

കാശിയുടെ പരുങ്ങി കളി കണ്ട് അനഘ ചോദിച്ചു..

കാശി-“ഉണ്ടായിരുന്നു..”

അനഘ-“എന്നാ ഞാൻ പറയട്ടേ എന്താണ് ചോദിക്കാൻ പോവുന്നതെന്ന്..?”

കാശി-“ഓഹോ..എന്നാ ഒന്ന് പറഞ്ഞേ..?”

അനഘ-“മ്മ്…കണ്ണേട്ടൻ വന്നതിനെ കുറിച്ചല്ലേ ചോദിക്കാനുള്ളത്..?”

കാശി-“അത്..അത് നിനക്കെങ്ങനെ മനസ്സിലായി..?”

കാശി ആശ്ചര്യത്തോടെ ചോദിച്ചു..

അനഘ-“ഓ.അതോ..അതൊക്കെ ഉണ്ട്..”

കാശി-“മ്മം..കാർത്തി എന്ത് പറഞ്ഞു.?”

അനഘ ഒരു നിമിഷം നിശബ്ദയായി പറഞ്ഞു തുടങ്ങി…

സത്യങ്ങളൊക്കെ കാർത്തി അറിഞ്ഞ ശേഷം അവൻ വിളിക്കുമെന്നോ നേരിൽ കാണാൻ വരുമെന്നോ അനഘക്ക് ഉറപ്പായിരുന്നു..

ഒരു ദിവസം ഉച്ചയായിക്കാണും അനഘ കുഞ്ഞാറ്റയെ പാല് കൊടുത്ത് അവൾക്കൊപ്പം കളിക്കുകയായിരുന്നു..അപ്പോഴാണ് ഭവാനി അവളെ കാണാൻ വേണ്ടി കാർത്തിക് വന്നിട്ടുണ്ടെന്ന് പറഞ്ഞ് വന്നത്..

പ്രതീക്ഷിച്ചിരുന്നതായത് കൊണ്ട് അനഘക്ക് ഞെട്ടലൊന്നും തോന്നിയിരുന്നില്ല..കാർത്തി ഉമ്മറത്ത് തന്നെ നിൽക്കുകയാണെന്ന് ഭവാനി പറഞ്ഞത് കേട്ട് അവൾ കുഞ്ഞിനെ ഭവാനിയുടെ കൈയ്യിൽ ഏൽപ്പിച്ച് ഉമ്മറത്തേക്ക് നടന്നു..

ആരോ നടന്ന് വരുന്ന ശബ്ദം കേട്ട് മുറ്റത്തേക്ക് നോക്കി നിന്ന കാർത്തിക് പെട്ടന്ന് തിരിഞ്ഞു..തന്റെ നേരെ നടന്നു വരുന്ന അനഘയെ കാണെ കാർത്തിക്ക് വല്ലാത്ത നോവ് തോന്നി..

കാർത്തിയുടെ കണ്ണിൽ കുറ്റബോധവും സങ്കടവും നിരാശയും കൂടിക്കലർന്ന ഒരു ഭാവമായിരുന്നു..

തന്റെ മുന്നിൽ വന്ന് നിൽക്കുന്ന അനഘയെ ഒന്ന് നോക്കാൻ പോലും കാർത്തിക്ക് കഴിഞ്ഞില്ല..

അനഘ-“ഇരിക്കുന്നില്ലേ..?”

അനഘ പതിയെ കാർത്തിയോടായി ചോദിച്ചു..

കാർത്തി-“ഇല്ല..

ഞാൻ..ഞാനെല്ലാം ഇപ്പോഴാണ് അറിഞ്ഞത്..

എനിക്ക്..ക്ഷമ ചോദിക്കാനുള്ള അർഹത ഉണ്ടോ എന്ന് പോലും എനിക്കറിയില്ല..പൊറുത്തൂടെ എന്നോട്..?

എന്റെ കൂടെ വന്നൂടേ..എന്റെ പഴയ അനു ആയിട്ട്..പ്ലീസ്..”

കാർത്തി ദയനീയമായി ചോദിച്ചു..അനഘ അവന്റെ മുഖത്തേക്ക് ഒരു നിമിഷം നോക്കി..

അനഘ-“എനിക്കിനി കണ്ണേട്ടന്റെ ആ പഴയ അനു ആവാൻ കഴിയില്ല..അവൾ അന്ന് കണ്ണേട്ടൻ എന്റെ കഴുത്തിൽ നിന്നും പൊട്ടിച്ചെടുത്ത താലിയോടൊപ്പം തന്നെ ഇല്ലാതായിരുന്നു..അവൾക്കിനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ല..ഒരിക്കലും..”

അനഘ പറഞ്ഞത് കേട്ട കാർത്തിക് വേദനയോടെ ഒന്ന് നോക്കി..

തുടരും

നന്നായോ എന്നറിയില്ല ട്ടോ..മനസ്സ് ഫുൾ ബ്ലാങ്ക് ആണ്..എഴുതാനിരുന്നിട്ടും ഒന്നും വരുന്നില്ല..എന്തൊക്കെയോ എഴുതിയിട്ടതാണ്..

Fabi

4.7/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

1 thought on “അനഘ – ഭാഗം 30”

Leave a Reply

Don`t copy text!