Skip to content

അനഘ – ഭാഗം 31

anagha aksharathalukal novel

കാർത്തി വേദനയോടെ അനഘയെ ഒന്ന് നോക്കി..

അനഘ-“ഞാനായിരുന്നോ നിങ്ങളുടെ ജീവിതത്തിലേക്ക് വന്നത്..എന്റെ ഇഷ്ടം പിടിച്ച് വാങ്ങിയതല്ലേ നിങ്ങൾ..ഒഴിഞ്ഞ് മാറിയതല്ലായിരുന്നോ ഞാൻ പലവട്ടം..

എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞ ആ നിമിഷം മുതൽ നിങ്ങളല്ലായിരുന്നോ എന്റെ ജീവനും ജീവിതവും എല്ലാം..നിങ്ങളുടെ അമ്മ എന്നെ വേദനിപ്പിച്ചപ്പോഴും പരിഹസിച്ചപ്പോഴും അതെല്ലാം ഞാൻ സഹിച്ചതും ക്ഷമിച്ചതും നിങ്ങൾ ഒരാൾക്ക് വേണ്ടിയിട്ടായിരുന്നു.ഈ മനസ്സ് വിഷമിപ്പിക്കണ്ട എന്ന് കരുതിയിട്ടായിരുന്നു..

ആ ഞാൻ നിങ്ങളെ വഞ്ചിക്കുമെന്ന് കരുതാൻ എങ്ങനെ കഴിഞ്ഞു..അച്ഛനെ..അച്ഛനെ ഞാനങ്ങനെ ചെയ്യുമെന്ന്…അത്രക്ക് മനസാക്ഷി ഇല്ലാത്തവളാണ് ഞാനെന്ന് തോന്നിയോ..?

അമ്മയോടും അനിയത്തിയോടുമുള്ള വിശ്വാസത്തിൽ ഒരൽപ്പമെങ്കിലും എന്നോട് തോന്നാതിരുന്നത് എന്തേ.?കരഞ്ഞ് പറഞ്ഞില്ലായിരുന്നോ ഞാൻ ഒന്നും ചെയ്തിട്ടില്ലെന്ന്..അതൊന്ന് ചെവികൊടുക്കാൻ പോലും നിങ്ങൾ ശ്രമിച്ചിരുന്നില്ലല്ലോ..അതിന് പകരം എന്നെ ഇറക്കി വിട്ടതല്ലേ..?ഒരിറ്റ് ദയ..ഒരു പെണ്ണാണെന്നുള്ള പരിഗണന പോലും എനിക്ക് തന്നിരുന്നില്ലല്ലോ..?മരിക്കാൻ വരെ ഒരുങ്ങിയതായിരുന്നു ഞാൻ..കാശിനാഥനെന്ന ആ മനുഷ്യനില്ലായിരുന്നെങ്കിൽ ഈ വീട്ടുകാരില്ലായിരുന്നെങ്കിൽ അനഘ ഇന്ന് ദാ ഇത്പോലെ നിൽക്കാനുണ്ടാകുമായിരുന്നില്ല..

അന്ന് അവിടെ നിന്ന് പോന്ന ശേഷവും സത്യങ്ങളെല്ലാം അന്വേഷിച്ച് അറിഞ്ഞ് എന്നെ കൂട്ടിക്കൊണ്ട് പോവാൻ നിങ്ങൾ വരുമെന്ന് പ്രതീക്ഷയിലായിരുന്നു ഞാൻ..ആ എന്റെ മുന്നിലേക്ക് വന്നത് ഡിവോർസ് നോട്ടീസും..അന്ന് എത്രമാത്രം വേദനിച്ചു എന്നറിയോ..എന്നിട്ടും ഞാൻ വിശ്വസിച്ചില്ല..

അത് എന്റെ കണ്ണേട്ടൻ അയച്ചതാവില്ല എന്ന് കരുതി..

പക്ഷേ…പക്ഷേ..അന്നെന്റെ മുഖത്ത നോക്കി എന്റെ വയറ്റിൽ വളരുന്ന കുഞ്ഞ് നിങ്ങളുടെതല്ല എന്ന് പറഞ്ഞ ആ നിമിഷം..ഞാൻ…”

അനഘക്ക് വാക്കുകൾ മുഴുമിക്കാനായില്ല..

അവളുടെ മുഖമാകെ ചുവന്ന് തുടുത്തിരുന്നു..ചുവന്ന് കലങ്ങിയ കണ്ണുകളിൽ നിന്ന് ഇടമുറിയാതെ കണ്ണീരൊഴുകിക്കൊണ്ടിരുന്നു..ഒരു ബലത്തിനായി അനഘ ഉമ്മറത്തെ തൂണിലേക്ക് ചാരി നിന്നു..

ഇത് കണ്ടു നിന്ന കാർത്തിയുടെ ഹൃദയം മുറിഞ്ഞ് അതിൽ നിന്നും ചോരയൊഴുകിക്കൊണ്ടിരുന്നു..അനഘ ഒന്ന് ശാന്തമായതും കാർത്തി അവളുടെ മുന്നിലേക്ക് വന്ന് മുട്ട് കുത്തി ഇരുന്നു..

കാർത്തി-“പാപിയാണ് ഞാൻ..സ്വന്തം ഭാര്യയെ തള്ളിപ്പറഞ്ഞ സ്വന്തം കുഞ്ഞിന്റെ പിതൃത്വം വരെ സംശയിച്ച മഹാപാപി..മാപ്പ് പറച്ചില് കൊണ്ട് നിനക്കേറ്റ മുറിവിനെ ഉണക്കികളയാൻ കഴിയില്ല എന്നറിയാം..എന്നാലും..മാപ്പ്..എല്ലാറ്റിനും..”

കാർത്തി അനഘയുടെ കാല് പിടിക്കാനായി പോയതും അനഘ ഒരു ഞെട്ടലോടെ എഴുന്നേറ്റ് പിന്നോട്ട് മാറി..

അനഘ-“പ്ലീസ്..അരുത്..

നിങ്ങൾ മാത്രമല്ല തെറ്റുകാരൻ..സ്വന്തം അമ്മയും കൂടപ്പിറപ്പും ചതിക്കുമെന്ന് നിങ്ങൾ കരുതിക്കാണില്ല..എന്റെ ഭാഗത്ത് നിന്നും തെറ്റുകൾ പറ്റിയിരുന്നു..ആദ്യമേ അമ്മയുടെയും നിത്യയുടെയും സ്വഭാവം നിങ്ങളോട് പറയണമായിരുന്നു..

എനിക്ക് നിങ്ങളോട് ദേഷ്യമോ വെറുപ്പോ ഒന്നുമില്ല..പക്ഷേ എന്റെ ചാരിത്ര്യത്തെ സംശയിച്ച നിങ്ങളോട് എന്നിലെ സ്ത്രീക്കോ അമ്മക്കോ ഒരിക്കലും പൊറുക്കാൻ കഴിയില്ല.. ഒരിക്കലും..”

അനഘ അവനിൽ നിന്നും അകന്ന് മാറി നിന്ന് കൊണ്ട് പറഞ്ഞു..

കാർത്തി കുറച്ച് സമയം നിശബ്ദനായി തറയിൽ മുട്ട് കുത്തി ഇരുന്നു..

പിന്നെ പതിയെ എഴുന്നേറ്റ് അനഘയുടെ നേരെ നോക്കി..

കാർത്തി-“അറിയാം..തനിക്കിനി ഒരിക്കലുമെന്നെ പഴയത് പോലെ കാണാൻ പറ്റില്ലെന്ന്..ഇപ്പോഴെങ്കിലും ഞാൻ തന്നെ മനസ്സിലാക്കണ്ടേ..

പക്ഷേ..ഒരൊറ്റ ആഗ്രഹം കൂടി..അത് കൂടെ പറഞ്ഞിട്ട് പൊക്കോളാം..”

അനഘ കാർത്തിയെ നോക്കി…

കാർത്തി-“ഒരു തവണ..ഒരൊറ്റ തവണയെങ്കിലും കുഞ്ഞിനെ ഒന്ന് കണ്ടോട്ടേ ഞാൻ..പ്ലീസ്..”

കാർത്തി ചോദിച്ചത് കേട്ട് അനഘ ഒരു നിഭിഷം മിണ്ടാതെ നിന്നു..പിന്നെ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി..

അവളൊന്നും പറയാതെ പോയത് കണ്ട കാർത്തിയിൽ നിരാശ തോന്നി..അവന് തന്നോട് തന്നെ പുച്ഛം തോന്നി..ഒരു വേദനയോടെ തിരിഞ്ഞ് നടക്കാനൊരുങ്ങിയ കാർത്തി ആരോ നടന്ന് വരുന്നത് പോലെ തോന്നി തിരിഞ്ഞ് നോക്കിയപ്പോൾ അനഘ കൈയിൽ കുഞ്ഞാറ്റയുമായി നടന്ന് വരുന്നത് കണ്ടു…അവളവന് അടുത്തെത്തി കുഞ്ഞിനെ അവന് നേരെ നീട്ടി..ആ കുഞ്ഞ് മുഖം കാണെ കാർത്തിയുടെ നെഞ്ചിലാരോ കൊളുത്തി വലിക്കുന്നത് പോലെ തോന്നി..പിടക്കുന്ന ഹൃദയത്തോടെ അവനാ കുഞ്ഞിനെ അനഘയുടെ കൈയിൽ നിന്നും വാങ്ങി..കുഞ്ഞാറ്റ ആദ്യമൊന്ന് ചിണുങ്ങിയെങ്കിലും പിന്നെ കാർത്തിയുടെ കൈയിൽ അവനെ നോക്കി കിടന്നു..അത്യധികം വാത്സല്യത്തോടെ കാർത്തി കുഞ്ഞാറ്റയുടെ നെറ്റിയിൽ ചുണ്ട് ചേർത്തു..അവന്റെ കണ്ണിൽ നിന്നും ഇറ്റിയ കണ്ണുനീർ കുഞ്ഞിന്റെ നെറുകെയിൽ പതിച്ചു..കുഞ്ഞാറ്റയുടെ മുഖം മുഴുവൻ ചുംബനങ്ങളാൽ മൂടുമ്പോഴും മനസ്സ് കൊണ്ട് അവനാ കുഞ്ഞിനോട് ഒരായിരം തവണയെങ്കിലും മാപ്പ് പറഞ്ഞിരുന്നു..

അനഘ-“ഇവൾ നിങ്ങളുടെ ചോരയാണ്..കുഞ്ഞിനെ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും കാണാം..അതിന് ഞാനൊരിക്കലും തടസ്സമാവില്ല..പക്ഷേ അതിൽ കവിഞ്ഞ് ഒരു ബന്ധവും നമുക്ക് തമ്മിലുണ്ടാവില്ല..”

കാർത്തി കുഞ്ഞാറ്റയെ തിരികെ അനഘയുടെ കൈയിൽ ഏൽപ്പിച്ച് മറുപടിയൊന്നും പറയാതെ തിരിഞ്ഞ് നടന്നു..

പിന്നെ ഒന്ന് നിന്ന് അനഘയെ നോക്കി..

കാർത്തി-“താൻ പേടിക്കേണ്ട ടോ..തന്റെ ജീവിതത്തിലേക്ക് ഒരു വില്ലനായിട്ട് ഒരിക്കലും ഞാൻ വരില്ല..കുഞ്ഞിനെ ഇടക്ക് ഇത്പോലെ ഒന്ന് കണ്ടാൽ മതി..അതിൽ കവിഞ്ഞ് ഒന്നും ഞാനർഹിക്കുന്നില്ല..ഒന്നും..”

കാർത്തിയൊന്ന് ചിരിക്കാൻ ശ്രമിച്ചു..

കാറിൽ കയറി കുറച്ച് ദൂരം ചെന്ന് റോഡിന്റെ ഒരോരത്തായി കാർത്തി കാർ നിർത്തി..

അവൻ പതിയെ കാറിന്റെ സ്റ്റിയറിങ്ങിലേക്ക് തലവെച്ച് കിടന്നു..കുറേ സമയം കഴിഞ്ഞ് അവൻ തലയുയർത്തി..ചുവന്ന് കലങ്ങിയ കണ്ണുകളും കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീരിന്റെ പാടും അവൻ കൈപത്തികൊണ്ട് തുടച്ച് നീക്കി..

….

അനഘ പറഞ്ഞ് നിർത്തി..

കാശി-“താൻ പറഞ്ഞതാണ് ശരി..കുഞ്ഞാറ്റയുടെ മേൽ കാർത്തിക്കുള്ള അധികാരം നമ്മൾക്കാർക്കും തടയാൻ കഴിയില്ല..അവൾ കാർത്തിയുടെ കുഞ്ഞാണ്..അങ്ങനെ പറഞ്ഞ് കൊടുത്ത് തന്നെയേ അവളെ നമ്മൾ വളർത്താവൂ..കാരണം ഭാവിയിൽ അവളത് അറിയാൻ ഇടയായാൽ അവളത് എങ്ങനെ ഉൾക്കൊള്ളുമെന്ന് പറയാൻ സാധിക്കില്ല..അവൾ തന്റെയും എന്റെയും കാർത്തികിന്റെയും കുഞ്ഞായി വളരട്ടേ..”

കാശിയോട് അനഘക്ക് എന്തെന്നില്ലാത്ത ബഹുമാനം തോന്നി..തന്നെ ഒരുപാട് സ്നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവൻ..കാശിയെ അടുത്തറിയും തോറും അവനോട് അവളുടെ ഉള്ളിലെ ഇഷ്ടം കൂടി വരുന്നതായി അറിഞ്ഞു..

കാശി-“ഏയ്..ലക്ഷ്മീ.”

അനഘ ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ട് കാശി വിളിച്ചു..

അനഘ-“എന്താ ഡോക്ടറേ..”

കാശി ഒന്ന് ചിരിച്ചു…

കാശി-“ഉറക്കം വരുന്നുണ്ടോ തനിക്ക്..?”

അനഘ-“ഇല്ലല്ലോ..എന്തേ കിച്ചേട്ടന് വരുന്നുണ്ടോ..?”

കാശി-“ഏയ്..ഉറക്കോ..ഇപ്പോ ഉറക്കമൊന്നും വരാറില്ലന്നേ..?”

അനഘ-“അതെന്താ..?”

കാശി-“അതോ..അത്..ഒരു ലക്ഷിമിക്കുട്ടി എന്റെ നെഞ്ചിലങ്ങ് കൂടുകെട്ടി താമസമാക്കിയിട്ടുണ്ട്..അവളെ ഓർത്ത് ഇപ്പോ മര്യാദക്ക് ഉറങ്ങാനൊന്നും പറ്റുന്നില്ലന്നേ..”

കാശി കുസൃതിയോടെ പറഞ്ഞു..

അനഘ-“അയ്യേ..ഈ പത്ത് മുപ്പത് വയസ്സായി എന്നിട്ടും പൈങ്കിളി കാമുകനെപ്പോലെ..”

കാശി-“ടീ പൊട്ടീ..ഈ പ്രേമിക്കാനൊരിക്കലും പ്രായം ഒരു തടസ്സമല്ല..നീ കേട്ടിട്ടില്ലേ കാസനോവ പറഞ്ഞത്..

പ്രണയം..വൃദ്ധനെ പതിനാറുകാരനാക്കുന്ന…അസുരനെ പോലും സ്വപ്നം കാണാൻ പഠിപ്പിക്കുന്ന പ്രണയം..ആ ഭാഷയിൽ സംസാരിച്ച് തുടങ്ങുമ്പോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ച് പോകുന്നു..പകലുകൾ അവസാനിക്കാതിരിക്കട്ടേ എന്ന് പ്രാർത്ഥിച്ച് പോകുന്നു….”

ഇത് കേട്ട് അനഘ ചിരിച്ചു..

അനഘ-“ആഹാ..കൊള്ളാലോ..”

പിന്നെയും ഒരുപാട് സമയം സംസാരിച്ച് അവസാനം അനഘ ഉറങ്ങിയപ്പോഴാണ് കാശി ഫോൺ വെച്ചത്..

……

ഇന്നാണ് ആ ദിവസം..

കാശി ഏറെ നാളായി ആഗ്രഹിച്ച നിമിഷം..അവന്റെ പ്രണയം താലിച്ചരടിൽ കൊരുത്ത് ലക്ഷ്മിയെ അവന്റെത് മാത്രമാക്കുന്ന..അവന്റെ സിന്ദൂരം അവളുടെ നെറ്റിയെ ചുവപ്പിക്കുന്ന സ്വപ്നം സഫലമാകുന്ന ദിവസം…

തറവാട്ടിലെ കൂടുംബക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട് നടത്താൻ വിചാരിച്ചത്..വലുതാക്കി കഴിക്കണമെന്നായിരുന്നു എല്ലാവരുടെയും താൽപര്യമെങ്കിലും കാശി അതിന് വിസമ്മതിച്ചു..

പിന്നെ വൈകിട്ടത്തെ റിസപ്ഷൻ ആഘോഷമാക്കാം എന്ന് എല്ലാവരും കൂടി തീരുമാനിച്ചു..

മഹാവിഷ്ണുവിന്റെ വിഗ്രഹത്ഥിന് മുന്നിൽ കൂപ്പ് കൈകളോടെ നിൽക്കമ്പോൾ കാശിയുടെ ഉള്ളിൽ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളൂ..തന്റെ ലക്ഷ്മിയെയും കുഞ്ഞാറ്റയെയും മരണം വരെ തന്നിൽ നിന്ന് പിരിക്കല്ലേ എന്ന്..

അഭി-“ടാ..ദേ നിന്റെ ലക്ഷ്മി.. “

അഭി തട്ടി വിളിച്ച് ചൂണ്ടി കാണിച്ച് ഭാഗത്തേക്ക് നോക്കിയ കാശിയുടെ കണ്ണുകൾ വിടർന്നു..കരി നീല കളർ ബ്ലൗസും അതേ കരയുള്ള സെറ്റ് സാരിയും ഉടുത്ത് വിടർത്തിയ മുടിയിൽ മുല്ലപ്പൂ ചൂടി മാതമായ ആഭരണങ്ങളോടെ തനിക്കടുത്തേക്ക് നടന്നു വരുന്ന അവന്റെ ലക്ഷ്മിയിൽ നിന്നും കണ്ണുകളെടുക്കാൻ കാശിക്ക് കഴിഞ്ഞില്ല..അവൻ ഇമചിമ്മാതെ അവളെ തന്നെ നോക്കി നിന്നു..അനഘയും കാശിയെ കണ്ടിരുന്നു..സ്വർണ്ണക്കര മുണ്ടും വെള്ള ഷർട്ടും ധരിച്ച് അവൻ മുമ്പത്തേതിലും സുന്ദരനായത് പോലെ അവൾക്ക് തോന്നി…

സായി-“ബ്രോ മതി മതി..”

സായി തട്ടി വിളിച്ചതും കാശി ഞെട്ടി അവളിൽ നിന്നുമുള്ള നോട്ടം മാറ്റി..

അപ്പോഴാണവൻ പിന്നാലെ ശ്രേയയുടെ കൈയിലുള്ള കുഞ്ഞാറ്റയെ കണ്ടത്..ഒരു പച്ച പട്ട് പാവാടയും ചുവന്ന ടോപ്പുമായിരുന്നു അവളുടെ വേഷം..കാശി ഒരു ചിരിയോടെ അവർക്കരികിലേക്ക് നടന്നു..ശ്രേയയുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങിച്ച് ഒരു കൈ കൊണ്ട് അനഘയുടെ കൈയിൽ പിടിച്ച് അമ്പല നടയിലേക്ക് ചെന്നു…

അനഘ ഭഗവാന് നേരെ കൈകൂപ്പി പ്രാർത്ഥിച്ചു..

പൂജാരി പൂജിച്ച താലിച്ചരട് അവന്റെ കൈയിലേക്ക് വെച്ച് കൊടുത്തു..

കാശി ആ താലി ഉയർത്തി അനഘയെ ഒന്ന് നോക്കി..അവളൊരു പുഞ്ചിരിയോടെ അവന് സമ്മതം കൊടുത്തതും കാശി അനഘയുടെ കഴുത്തിൽ കെട്ടി..അനഘ കണ്ണടച്ച് അതേറ്റ് വാങ്ങി..ഒരു നുള്ള് സിന്ദൂരമെടുത്ത് കാശി അവളുടെ നെറ്റിയിൽ ചാർത്തി..പരസ്പരം തുളസിമാല അണിയിച്ചു..മുതിർന്നവരുടെ കാല് തൊട്ട് വന്ദിച്ചു..ഇതെല്ലാം തന്നെ സായി അവന്റെ കാമറയിൽ പകർത്തിയിരുന്നു..കാശി ശ്രേയയുടെ കൈയിൽ നിന്നും കുഞ്ഞാറ്റയെ വാങ്ങിച്ച് അനഘയുടെ വലത് കരം പിടിച്ച് നടന്നു..

അമ്പലത്തിനടുത്തും കുളക്കരയിലും വെച്ച് സായി ഫോട്ടോസ് എടുത്തിരുന്നു..അത് കഴിഞ്ഞ് തറവാട്ടിലേക്ക് ചെന്നു..തറവാട്ടിലെത്തിയതും കാശി ആദ്യം തന്നെ അനഘയെ കൂട്ടി അമ്മയുടെ അസ്ഥിത്തറക്കടുത്തേക്കായിരുന്നു പോയത്..അനഘയെ ചേർത്ത് പിടിച്ച് കാശിയും അനഘയും കുറച്ച് സമയം മൗനമായി അമ്മയോട് സംസാരിച്ചു..

തറവാട്ടിൽ ഒരുക്കിയ സദ്യ കഴിച്ച ഉടനെ തന്നെ വിച്ചുവും ഭവാനിയും അഭിയുടെ കാറിൽ കൈലാസത്തിലേക്ക് പോയിരുന്നു..

തറവാടും പരിസരവും മൊത്തം നടന്ന് പറ്റാവുന്ന തരത്തിലെല്ലാം പോസ് ചെയ്യിപ്പിച്ച ശേഷമാണ് സായി അനഘയെയും കാശിയെയും വെറുതെ വിട്ടത്..ഇപ്പോഴേക്കും അനഘ ഒരുവിധം തളർന്നിരുന്നു..

കുറച്ച് സമയം കഴിഞ്ഞ് എല്ലാവരും കൈലാസത്തിലേക്ക് പോവാനായി ഇറങ്ങി..കാശിയുടെ കാർ സായി ആയിരുന്നു ഓടിക്കുന്നത്..മുന്നിരിക്കുന്ന ശ്രേയയുടെ മടിയിലായി നല്ല ഉറക്കത്തിലാണ് കുഞ്ഞാറ്റ..പിന്നിലായി അനഘയും കാശിയും..പുറത്തെ കാഴ്ചകൾ നോക്കി ഇരിക്കുന്ന അനഘയുടെ കൈകളിൽ കാശി തന്റെ വിരലുകൾ കോർത്തു..അനഘ അവനെ ഒന്ന് നോക്കി പുഞ്ചിരിച്ചു.അവനൊരു കുസൃതിച്ചിരിയോടെ അവളുടെ കൈവിരലുകളിൽ പതിയെ മടക്കി വിരലുകൾ പൊട്ടിക്കാൻ തുടങ്ങി..അനഘ അവനെ ഒന്ന് കൂർപ്പിച്ച് നോക്കിയതും അവനൊരു ചിരിയോടെ അവളുടെ കൈപിടിച്ച് വലിച്ച് തന്റെ നെഞ്ചിലേക്ക് ചേർത്തു..ഇതെല്ലാം കണ്ണാടിയിലൂടെ കണ്ട സായി ഒന്ന് ചുമച്ചു..

കാശി-“എന്താ ടാ..?”

സായി-“ഒന്നുമില്ല..മ്മം..മ്മം..നടക്കട്ടേ..”

ഒരു ആക്കിയ ചിരിയോടെ സായി പറഞ്ഞത് കേട്ട് അനഘ കപട ദേഷ്യത്തോടെ കാശിയെ നോക്കി.അവളുടെ നോട്ടം കണ്ടതും കാശി ഒന്ന് ഇളിച്ച് കാണിച്ചു..

…..

ഓഫീസിലെ തന്റെ കാബിനിൽ നിന്നും പുറത്തേക്ക് പോവാനായി ഡോറ് തുറന്നതായിരുന്നു കാർത്തിക്..ഫോണിൽ നോക്കിക്കൊണ്ട് മുന്നോട്ട് നടക്കാനൊരുങ്ങിയതും ആരോ വന്ന് അവന്റെ ദേഹത്തേക്ക് വീണു..ആ കൂട്ടിമുട്ടലിന്റെ ഫലമായി കാർത്തിയുടെ ഫോൺ തറയിൽ വീണ് പൊട്ടി..കാർത്തി ദേഷ്യത്തോടെ അയാളെ എന്തോ പറയാൻ വേണ്ടി വന്നപ്പോഴാണ് തനിക്ക് മുന്നിൽ നിൽക്കുന്നയാളെ ശ്രദ്ധിച്ചത്..ആളെ കണ്ടതും അവന്റെ ദേഷ്യം ഇരട്ടിയാക്കി..

കാർത്തി-“എന്താ അപർണ്ണ..തനിക്ക് കണ്ണ് കണ്ട് കൂടെ..വന്ന അന്ന് മുതൽ എന്റെ നെഞ്ചത്തോട്ടാണല്ലോ..”

കാർത്തി ദേഷ്യം വന്ന് എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരുന്നു..അതൊക്കെ കേട്ടിട്ടും അവനെ നോക്കി ചിരിച്ച് കൊണ്ട് നിൽക്കുന്ന അപർണ്ണെ കണ്ടതും അവന്റെ ദേഷ്യം ഒന്ന് കൂടെ ഇരട്ടിയാക്കി..കാർത്തി അവളെ നോക്കി ഒന്ന് ദഹിപ്പിച്ച് കാബിനിലുള്ളിലേക്ക് കയറി..അവളൊന്ന് നെടുവീർപ്പിട്ട് അവിടെ തന്നെ കുറച്ച് സമയം നിന്നു..അകത്ത് നിന്നും വലിയ ഒച്ചയും അനക്കവുമൊന്നും കേൾക്കാത്തതിനാൽ അവൾ പതിയെ ഡോറ് തുറന്ന് അകത്തേക്ക് കയറി..

കാർത്തി ചെയറിൽ ഇരുന്ന് എന്തോ ഫയൽ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു..

ദേഷ്യം മാറി എന്ന് കരുതി അവൾ ടേബിളിനടുത്തേക്ക് നടന്നു..

അപർണ്ണ-“സർ..”

കാർത്തി അവളെ തലയുയർത്തി നോക്കി..നോക്കിക്കൊണ്ടിരുന്ന ഫയൽ ടേബിളിലേക്ക് വെച്ച് കൈകെട്ടി ഇരുന്നു..

കാർത്തി-“ഞാൻ തന്റെ ആരാ..?”

അപർണ്ണ-“എന്താ സർ..മനസ്സിലായില്ല.”

കാർത്തിയുടെ ചോദ്യം കേട്ട് അവളാദ്യമൊന്ന് പകച്ചു..

കാർത്തി-“തനിക്ക് മലയാളം അറിയില്ലെന്നുണ്ടോ..?”

അപർണ്ണ-“ഇല്ല..സോറി അറിയാം സർ..”

കാർത്തി-“അപ്പോ ഞാൻ തന്നോട് ചോദിച്ചത് മലയാളത്തിലല്ലേ..?”

അപർണ്ണ-“അതേ..”

കാർത്തി-“എന്നാ പിന്നെ ചോദ്യത്തിന് ഉത്തരം തന്നൂടെ..”

അപർണ്ണ-” MD”

കാർത്തി-“അപ്പോ താനാരാ..?”

അപർണ്ണ-“എംപ്ലോയി..”

കാർത്തി-“ഇതാരുടെ കാബിൻ ആണ്..?”

അപർണ്ണ-“സർ ന്റെ..”

കാർത്തി-“അപ്പോ ഇങ്ങോട്ട് കയറി വരുമ്പോ ആരുടെ പെർമിഷൻ ചോദിച്ചിട്ടാ വരേണ്ടത്..?”

അപർണ്ണ-“സംശയമെന്താ സർ ന്റെ തന്നെ..”

കാർത്തി-“അതറിഞ്ഞിട്ടും എന്റെ പെർമിഷൻ ചോദിക്കാതെ അകത്തേക്ക് കടക്കാൻ നിന്നോടാരാ പറഞ്ഞത്..?”

അപർണ്ണ-“സോറി സർ..”

കാർത്തി-“എന്ത് പറഞ്ഞാലും ഉണ്ടാകും ഒരു സോറി..”

അപർണ്ണ തിരികെ നടക്കാനൊരുങ്ങി..

കാർത്തി-“തന്നോടാരാ പോവാൻ പറഞ്ഞത്..?”

അപർണ്ണ-“ആരും പറഞ്ഞില്ല..”

കാർത്തി-“ഹ്മം..താൻ ഇപ്പോ വന്നത് എന്തിനാ..?ഞാൻ വിളിപ്പിച്ചില്ലല്ലോ..?”

അപർണ്ണ-“സർ..ഈ ഫയൽ തരാൻ..”

കാർത്തി അപർണ്ണയുടെ കൈയിൽ നിന്നും ഫയൽ വാങ്ങി..

കാർത്തി-“ഇത് തന്റെ ഫയലല്ലല്ലോ..?ശിവന്യയുടെതല്ലേ..?”

അപർണ്ണ-“അത്..ആ..അവൾക്ക് വയ്യാഞ്ഞിട്ട്..അതാ ഞാൻ കൊണ്ട് വന്നത്..?”

കാർത്തി-“എന്നിട്ട് തനിക്ക് തന്ന പേപ്പർസ് എവിടെ..?”

അപർണ്ണ-“അത്..സർ..കഴിഞ്ഞിട്ടില്ല..”

കാർത്തി-“എന്താ അതിനി ഞാൻ വന്ന് ചെയ്ത് തരണോ.?”

അപർണ്ണ-“സർ ന് ബുദ്ധിമുട്ടാവില്ലെങ്കിൽ..”

കാർത്തി-“വാട്ട്..?”

അപർണ്ണ-“നത്തിങ് സർ..ഞാൻ തന്നെ ചെയ്യാമെന്ന് പറഞ്ഞതാ..”

കാർത്തി-“ഒരു റ്റു ഹവർ സമയം തരും..അതിനുള്ളിൽ ആ ഫയൽ എന്റെ ടേബിളിൽ കാണണം..മനസ്സിലായല്ലോ..?”

അപർണ്ണ-“യസ്.സർ..”

കാർത്തി-“ഹ്മം..ദെൻ യു കാൻ ഗോ..”

അപർണ്ണ പുറത്തേക്കിറങ്ങി..ഒരു ചിരിയോടെ മൂളിപ്പാട്ടും പാടി തന്റെ സീറ്റിലേക്ക് ചെന്ന് ഇരുന്നു..അവളിരുന്നും അടുത്ത സീറ്റിലിരിക്കുന്ന ശിവന്യയെ നോക്കി ഒന്ന് ചിരിച്ചു…

ശിവന്യ-“ഇന്നു ഭേഷായി കിട്ടിയല്ലോ അല്ലേ..?”

അപർണ്ണ-“ഈ

ശിവന്യ-“നിനക്കിത് എന്തിന്റെ സൂക്കേടാ പെണ്ണേ..?”

അപർണ്ണ-“അത് നിനക്കിത് വരെ മനസ്സിലായില്ലേ..എനിക്കേ അങ്ങേരോട് മുടിഞ്ഞ പ്രേമം..”

ശിവന്യ-“അപ്പൂ..ചുമ്മാ കളിക്കല്ലേ..അങ്ങേരുടെ കാര്യങ്ങളെല്ലാം നിനക്കറിയാവുന്നതല്ലേ..?സർന്റെ വിശാഹം കഴിഞ്ഞ ഡിവോസ് ആയതാണ്..പോരാത്തതിന് അതിലൊരു കുഞ്ഞും ഉണ്ട്..ഇപ്പോ അടുത്ത് ഒരു വിവാഹം മുടങ്ങിയതും..”

അപർണ്ണ-“അതിന്..അതിനിപ്പോ എന്താ..?”

ശിവന്യ-“ഈ പെണ്ണിനെന്താ ഈശ്വരാ പറഞ്ഞാൽ മനസ്സിലാവാത്തത്..?”

അപർണ്ണ-“ആ..എനിക്ക് ഇത്രയൊക്കേ മനസ്സിലാവൂ.”

ശിവന്യ-“എടീ..ഇത് പ്രേമം ഒന്നുമല്ല..ജസ്റ്റ് ഒരു അട്രാക്ഷൻ മാത്രമാണ്..അത് കുറച്ച് കഴിയുമ്പോഴേക്കും അങ്ങ് മാറും..”

അപർണ്ണ-“അങ്ങനെ മാറണമെങ്കിൽ ഈ അപർണ്ണ മരിക്കണം..ശരിയാ..ഞാനിവിടെ ജോയിൻ ചെയ്ത് കുറച്ചായിട്ടേ ഉള്ളൂ..പക്ഷേ സർ നെ കണ്ട അന്ന് മുതൽ എന്തോ ഒരുപാടങ്ങ് ഇഷ്ടായി..ആ ദേഷ്യത്തിനും ഉള്ളിൽ എന്തോ ഒരു സങ്കടം മറഞ്ഞ് കിടക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്..പിന്നെ സർ ന്റെ ലൈഫിനെ പറ്റി അറിഞ്ഞപ്പോ ആ ഇഷ്ടം കൂടി..അതൊരിക്കലും സിംപതിയോ സഹതാപമോ കൊണ്ടല്ല..ഒരു കാര്യം ഞാൻ ഉറപ്പിച്ച് പറയാ..എനിക്ക് ഒരു ജീവിതമുണ്ടെങ്കിൽ അത് അത് കാർത്തിയോടൊപ്പം ആയിരിക്കും..”

…….

കാശിയുടെ കാർ കൈലാസത്തിന് മുന്നിലെത്തി..കാശി കാറിൽ നിന്നിറങ്ങി അനഘക്ക് ഡോർ തുറന്ന് കൊടുത്തു..പിന്നാലെ തന്നെ എല്ലാവരും എത്തിയിരുന്നു..അവളിറങ്ങിയതും അനഘയുടെ കൈയിൽ പിടിച്ച് ഉമ്മറത്തേക്ക് നടന്നു..അപ്പോഴേക്കും കൈയിൽ താലവും നിലവിളക്കുമായി ഭവാനിയും വിച്ചുവും വന്നു..അനഘക്കും കാശിക്കും നേരെ താലമുഴിഞ്ഞ് കാശിയുടെയും അനഘയുടെയും നെറ്റിയിൽ കുറി വരച്ചു..ഭവാനി അനഘയെ തന്നോട് ചേർത്ത് നിർത്തി സ്നേഹത്തോടെ നെറ്റിയിൽ ചുംബിച്ചു..അനഘയുടെ കൈയ്യിൽ നിലവിളക്ക് കൊടുത്തു..അനഘ ഒര പ്രാർത്ഥനയോടെ നിലവിളക്ക് വാങ്ങിച്ച് കൈലാസത്തിലെ മരുമകളായി വലത് കാൽ വെച്ച് കയറി..അവൾക്കൊപ്പം തന്നെ കുഞ്ഞാറ്റയെ എടുത്ത് കാശിയും..

പൂജാമുറിയിൽ വിളക്ക് വെച്ച് അനഘയും കാശിയും പ്രാർത്ഥിച്ചു..

ഭവാനി-“മോള് ചെന്ന് ഡ്രസ്സ് ഒക്കെ മാറിക്കോ..”

അനഘ ഒന്ന് തലയാട്ടി മുകളിലേക്ക് കയറി..കാശിയുടെ മുറിയിലേക്ക് കയറി അനഘ ഒന്ന് ചുറ്റിലും നോക്കി..ഒന്ന് പെയിന്റടിച്ച് പഴയ കട്ടിലിന് പകരം ഒരു പുതിയ കട്ടിലും ഇട്ടു എന്നല്ലാതെ പറയത്തക്ക മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല..അനഘ റൂമിലേക്ക് കയറി വാതിൽ ചാരി..തലയിലുള്ള മുല്ലപ്പൂവും കഴുത്തിലെ താലി ഒഴിച്ച് ബാക്കി മാലയും അഴിച്ച് വെച്ച് കബോർഡിലെ ഒരു ഭാഗത്ത് നിന്നും മാറാനുള്ള വസ്ത്രങ്ങളെടുത്ത് ബാത്ത് റൂമിലേക്ക് കയറി..കുളിച്ച് കഴിഞ്ഞ് ഇറങ്ങിയതും പ്രതീക്ഷിക്കാതെ കാശിയെ റൂമിൽ കണ്ട് അവളൊന്ന് ഞെട്ടി..കാശിയും അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു..കുളികഴിഞ്ഞ് മുടി തോർത്തിൽ കെട്ടി വെച്ചതായിരുന്നു..മുഖത്തും കഴുത്തിലും വെള്ളത്തുള്ളികൾ പറ്റിപിടിച്ച് നിൽക്കുന്നുണ്ട്..നെറ്റിയിലെ സിന്ദൂരം കുളിച്ച് കഴിഞ്ഞത് കൊണ്ട് മാഞ്ഞിരുന്നു..അവൻ കെട്ടിയ താലി ഇട്ടിരിക്കുന്ന ചുരിദാറിനുള്ളിലായിരുന്നു..

കാശി തന്റെ അടുത്തേക്ക് വരുന്നത് കണ്ട് അനഘയുടെ ഹൃദയമിടിപ്പ് ഉയർന്നു..അവൻ വരുന്നതനുസരിച്ച് അനഘ പിന്നിലേക്ക് നീങ്ങി ചുമരിൽ തട്ടി നിന്നു..കാശി അവളുടെ ശരീരത്തിലേക്ക് ചേർന്ന്നിന്നു പതിയെ കുനിഞ്ഞ് നിന്ന് അവളുടെ കഴുത്തിൽ പറ്റിച്ചേർന്ന് നിന്ന താലിയിൽ പതിയെ വിരല് കോർത്ത് വലിച്ചു..അനഘയുടെ ചുരിദാറിനുള്ളിൽ നിന്ന് താലി പുറത്തേക്കിട്ടു..അനഘക്ക് തന്റെ ശരീരത്തിനുള്ളിലൂടെ ഒരു വിറയൽ വന്നത് പോലെ തോന്നി..അവൾ കണ്ണുകൾ ഇറുക്കെ അടച്ചു..

കാശി-“ഇത് എപ്പോഴും പുറത്ത് കാണുന്നതാണ് എനിക്കിഷ്ടം..”

താലിയിൽ പതിയെ പിടിച്ച് അനഘയുടെ ചെവിക്കരികിൽ വന്ന് പതിയെ മൊഴിഞ്ഞു..

അവളുടെ കവിളിൽ പതിയെ ഒന്ന് തട്ടി ബാത്ത്റൂമിലേക്ക് കയറി..

തുടരും

Fabi

4/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Tags:

1 thought on “അനഘ – ഭാഗം 31”

Leave a Reply

Don`t copy text!