Skip to content

അനഘ – ഭാഗം 32

anagha aksharathalukal novel

കുറച്ച് നേരം കൂടി അവളാ നിൽപ്പ് തുടർന്നു..താഴെ നിന്നും എന്തോ ശബ്ദം കേട്ടതും ഞെട്ടി ഉണർന്നപ്പോഴാണ് താനിപ്പോഴും അങ്ങനെ തന്നെ നിൽക്കുകയാണെന്ന് അനഘക്ക് മനസ്സിലായത്..അവളൊരു ചിരിയോടെ കൈകൊണ്ട് തലക്ക് തട്ടി കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്നു..തലയിൽ കെട്ടിയ തോർത്ത് മാറ്റി മുടി വിടർത്തിയിട്ട് തുവർത്തി ഉണക്കാൻ തുടങ്ങി..പിന്നെ ചീർപ്പ് കൊണ്ട് ചീകി മുടി പിന്നിലേക്കിട്ട് കുളിപ്പിന്നൽ കെട്ടി..

കൺമഷി എടുത്ത് കണ്ണിൽ ചെറുതായൊന്ന് വരഞ്ഞ് ഒരു കുഞ്ഞ് ചുവന്ന സ്റ്റിക്കർ പൊട്ട് എടുത്ത് തൊട്ടു..താലി ഒന്ന് ശരിയാക്കി സിന്ദൂരം തൊടാനായി ചെപ്പ് കൈയിലെടുത്തപ്പോഴാണ് കാശി കുളി കഴിഞ്ഞ് ബാത്ത്റൂമിൽ നിന്നും ഇറങ്ങി വന്നത്..ഒരു കൈലി മാത്രമുടുത്ത് ടർക്കി തോളിലൂടെ ഇട്ട് അതിന്റെ ഒരു ഭാഗം കൊണ്ട് തലതുവർത്തി ഇറങ്ങി വരുന്ന കാശിയെ കണ്ട് അനഘ ഒര നിമിഷം പകച്ചു..അപ്പോഴാണ് കാശിയും അനഘയെ ശ്രദ്ധിച്ചത്..അവൾ ഡ്രസ്സ് മാറ്റി താഴേക്ക് പോയിക്കാണുമെന്ന് കരുതിയതായിരുന്നു അവൻ..ഒരു നിമിഷം രണ്ട് പേരും പരസ്പരം നോക്കി നിന്നു..അനഘ പെട്ടന്ന് കണ്ണ് ഇറുക്കെ ചിമ്മി പുറം തിരിഞ്ഞ് നിന്നു..അത് കണ്ട് കാശി അറിയാതെ ചിരിച്ച് പോയി..ആ ചിരി മായാതെ തന്നെ അനഘക്കടുത്തൂടെ നടന്ന് ബെഡിലെടുത്ത് വെച്ച ഷർട്ടെടുത്തിട്ട് അവൾക്ക് മുന്നിൽ ചെന്ന് നിന്നു..അവനൊന്ന് മുഖം കുനിച്ച് അടഞ്ഞ് കിടക്കുന്ന കണ്ണുകളിലേക്ക് പതിയെ ഒന്ന് ഊതി..അവന്റെ ശ്വാസം മുഖത്ത് പതിച്ചതും അവൾ കണ്ണുകൾ തുറന്ന് അവനെ ഒന്ന് നോക്കി..അനഘയുടെ കണ്ണുകളുയർത്തിയുള്ള ആ നോട്ടം കാശിയുടെ ഹൃദയത്തിലായിരുന്നു ചെന്ന് കൊണ്ടത്..

കാശി-“ഉഫ്..”

അവൻ തന്റെ നെഞ്ചിൽ കൈവെച്ച് ശബ്ദമുണ്ടാക്കി..

അനഘ-“എന്തേ..?എന്ത് പറ്റി..?”

അനഘ പേടിച്ച മുഖത്തോടെ അവന്റെ നെഞ്ചിലുഴിഞ്ഞ് ചോദിച്ചു..

കാശി-“ഇങ്ങനെയൊന്നും നോക്കല്ലേ എന്റെ പെണ്ണേ..ഞാനങ്ങ് ഇല്ലാതായിപ്പോവും..”

തന്റെ നെഞ്ചിൽ വെച്ച അനഘയുടെ കൈയെടുത്ത് പതിയെ മുഖത്തേക്കടുപ്പിച്ച് കാശി കുസൃതിയോടെ പറഞ്ഞു…

അവന്റെ മുഖത്തേക്ക് നോക്കിയ അനഘക്ക് അവന്റെ കണ്ണുകളിലെ വശ്യതയിൽ കുരുങ്ങി പോയത് പോലെ തോന്നി..ആ കണ്ണുകളിൽ നിന്നും തന്റെ കണ്ണുകൾ പിൻവലിക്കാതെ അവളങ്ങനെ നിന്നു..

വാതിലിന് തട്ട് കേട്ടാണ് അവര് രണ്ട് പേരും കണ്ണുകൾ പിൻവലിച്ചത്..

കാശി ചെന്ന് വാതിൽ തുറന്നതും മുന്നിൽ തന്നെ പല്ലിളിച്ച് കൊണ്ട് നിൽക്കുന്ന പ്രിയയേയും രാജീവിനേയും കണ്ടു..

രണ്ട് പേർക്കുമെന്തോ മീറ്റിങ് ഉണ്ടായിരുന്നതിനാൽ താലികെട്ടിന് എത്താൻ പറ്റിയിരുന്നില്ല..പകരം ഈവനിങ് ഫങ്ഷന് വേണ്ടി ഹാഫ് ഡേ ലീവെഴുതി വന്നതാണ് രണ്ടാളും..

രാജീവ്-“എന്തായിരുന്നു രണ്ടാളും കൂടെ വാതിലടച്ചിട്ട്..?”

ഒരാക്കി ചിരിയോടെ ചോദിച്ച് രാജീവ് അകത്തേക്ക് കയറി..

പ്രിയ-“ഒന്ന് മിണ്ടാതെ നിക്ക് മനുഷ്യാ..”

പ്രിയ അവനിട്ടൊന്ന് കൊടുത്ത് അനഘക്കരികിലേക്ക് ചെന്നു..

അനഘയെ സന്തോഷത്തോടെ പുണർന്ന് അവൾ വാനിറ്റി ബാഗിൽ നിന്നും ഒരു ബോക്സ് എടുത്ത് അനഘയുടെ കൈയിൽ വെച്ചു..

പ്രിയ-“ഇത് ഈ ചേച്ചിയുടെ വക ഒരു കുഞ്ഞ് ഗിഫ്റ്റ്..”

അനഘയുടെ കവിളിലൊന്ന് പിച്ചിക്കൊണ്ട് പ്രിയ പറഞ്ഞു..

രാജീവ്-“എന്നാലും എന്റെ ലച്ചൂ നീ എന്റെ കാശിയെ വെറുതെ കുറച്ച് പേടിപ്പിച്ചു..”

കാശിയുടെ തോളിൽ കൈയിട്ട് രാജീവ് അനഘക്കടുത്തേക്ക് വന്നു..അനഘ അതിന് മറുപടിയായി ഒന്ന് ചിരിച്ച് കാശിയെ നോക്കി..

അവനൊന്ന് അനഘയെ നോക്കി സൈറ്റടിച്ചു..

പ്രിയ-“അപ്പോ കാശീ ഞാനിവളെ കൊണ്ട് താഴേക്ക് പോവട്ടേ..”

പ്രിയ അനഘയെ കൊണ്ട് താഴേക്ക് പോവാൻ ഒരുങ്ങിയപ്പോഴാണ് കാശി ഒരു കാര്യം ശ്രദ്ധിച്ചത്..

കാശി-“നിക്ക്..ഒരു രണ്ട് മിനിറ്റ് മക്കളൊന്ന് പുറത്തേക്ക് നിക്ക്..”

രാജീവ്-“കഴിഞ്ഞില്ലേ..?ഇനി എന്താ..?”

കാശി-“ആ..കഴിഞ്ഞില്ല..”

കാശി രാജീവിനെ പിടിച്ച് പുറത്തേക്കാക്കി പിന്നാലെ പ്രിയയും ഇറങ്ങി..

പ്രിയ-“മാക്സിമം രണ്ട് മിനിറ്റ് അതിൽ കൂടുതൽ ടൈം അനുവദിക്കുന്നതല്ല..”

കാശി-“അത തന്നെ ധാരാളം..”

കാശി വാതിലടച്ച് കുറ്റിയിട്ട് സംശയത്തോടെ തന്നെ നോക്ചി നിൽക്കുന്ന അനഘക്കരികിലേക്ക് ഒരു കള്ളച്ചിരിയോടെ നടന്നടുത്തു..അവന്റെ ചിരിയും വരവും കണ്ട് അനഘക്കാകെ വെപ്രാളം തോന്നി..അവൾ തോളിലൂടെ ഇട്ടിരുന്ന ഷാളിന്റെ തുമ്പ് വിരലിനാൽ തൊരുപ്പിടിച്ചു കൊണ്ട് താഴേക്ക് നോക്കി നിന്നു..

കാശി അവൾക്കടുത്തേക്ക് വന്ന് അനഘയെ തന്റെ ദേഹത്തേക്ക് ചേർത്ത് നിർത്തി..കുനിഞ്ഞ മുഖം വിരലിനാലുയർത്തി അനഘയുടെ കൈക്കുള്ളിലുള്ള സിന്ദൂരചെപ്പ് വാങ്ങിച്ച് ഒരു നുള്ള സിന്ദൂരമെടുത്ത് അവളുടെ നെറുകെയിൽ ചാർത്തി..

കാശി-“തന്റെ കൂടെ ഞാനുള്ളപ്പോൾ ഈ സിന്ദൂരം നിന്റെ നെറുകെയിൽ ചാർത്താനുള്ള അവകാശം ഞാനിങ്ങെടുത്തു..”

കാശി പതിയെ അവിടെയൊന്ന് ചുംബിച്ച് കൊണ്ട് പറഞ്ഞു..അനഘ ആകെ ഷോക്കടിച്ച പോലെ നിൽക്കുകയിയിരുന്നു..അവളുടെ ഭാവം കണ്ട് കാശി ചെറുചിരിയോടെ അനഘയുടെ മൂക്കിലൊന്ന് ഞൊട്ടി..

കാശി-“ചെല്ല്..താഴേക്ക് പൊയ്ക്കോ..”

കാശി അവന്റെ കരവലയത്തിനുള്ളിൽ നിന്ന് വിട്ടതും അനഘ സ്വപ്നത്തിലെന്ന പോലെ മുന്നോട്ട് നടന്നു..ഡോർ അടച്ച കാര്യം ഓർക്കാതെ അനഘ നേരെ ചെന്നതും അവളുടെ തല ചെന്ന് ഡോറിന് ഇടിച്ചു..ബോധം വന്ന അനഘ നെറ്റിയിലുഴിയിനായി കൈയുയർത്തിയതും അതിനേക്കാൾ മുന്നേ കാശിയുടെ കൈ വന്ന് അവളുടെ നെറ്റിയിലുഴിഞ്ഞ് കൊടുത്തു..

കാശി-“എന്താ ലക്ഷ്മീ..?വാതിലടച്ചത് കണ്ടില്ലായിരുന്നോ..?നന്നായി വേദനിച്ചോ..?”

അവളുടെ നെറ്റിയിൽ ഉഴിയുന്നതിനിടയിലും കാശി ചോദിച്ചത് കേട്ട് അനഘ ഇല്ലെന്ന് ചുമൽകൂച്ചി..

കാശി-“ഉറപ്പാണോ..?വേദനിക്കുന്നില്ലല്ലോ..?”

അനഘ-“ഇല്ലന്നേ..”

അനഘ ഒരു പുഞ്ചിരിയോടെ പറഞ്ഞതും കാശിയും ഒന്ന് ചിരിച്ചു..

അപ്പോഴേക്കും രാജീവ് പുറത്ത് നിന്ന് ബഹളമുണ്ടാക്കാനായി തുടങ്ങിയിരുന്നു..

കാശി-“ഇങ്ങനെ അലറി വിളിക്കല്ലേ..”

കാശി വാതിൽ തുറന്ന് രാജീവിന്റെ വാ അടച്ച് പിടിച്ച് പറഞ്ഞു..

പ്രിയ അനഘയെയും വിളിച്ച് കൊണ്ട് താഴേക്ക് പോയി..

രാജീവ്-“എന്തായിരുന്നു..?മ്മം..?”

കാശി-“ബാ..പറഞ്ഞ് തരാട്ടോ..”

കാശി രാജീവിന്റെ ചെവിലെന്തോ കാര്യമായി പറഞ്ഞ് കൊടുക്കുന്നുണ്ടായിരുന്നു..അത് കേട്ട് നവരസങ്ങളിലില്ലാത്ത പ്രത്യേക തരം ഭാവങ്ങൾ രാജീവിന്റെ മുഖത്ത് വിരിഞ്ഞ് കൊണ്ടിരുന്നു..

രാജീവ്-“കടവുളേ..”

അവസാനം കാശി നിർത്തിയതും രാജീവ് ലെവല് കിട്ടാതെ എങ്ങോട്ടോ പായുന്നത് കണ്ട് കാശി ചിരിച്ച് താഴേക്ക് ഇറങ്ങി..

ഓരോന്ന് പറഞ്ഞ് സംസാരിച്ചിരുന്ന് രണ്ടര മൂന്ന് മണിയായപ്പോഴേക്കും അനഘയെ ഒരുക്കാനായി പ്രിയയും വിച്ചുവും ശ്രേയയും വിളിച്ച് കൊണ്ട് താഴത്തെ മുറിയിലേക്ക് പോയി..

അത് കണ്ട് അഭിയും സായിയും രാജീവും കൂടെ കാശി പിടിച്ച് വലിച്ച് മുകളിലേക്ക് കൊണ്ട് പോയി..

പൗഡറും ക്രീമും എന്ന് വേണ്ട കണ്ണിൽ കണ്ട എല്ലാ വസ്തുക്കളും കാശിയുടെ മേൽ പരീക്ഷിച്ച് ഒന്നൊന്നര മണിക്കൂറിന് ശേഷം യുദ്ധത്തിൽ ജയിച്ച പടയാളികളെ പോലെ നെറ്റിയിലെ വിയർപ്പും തട്ടി മാറ്റി നിൽക്കുന്ന മൂന്നെണ്ണത്തിനെയും കണ്ട് കാശി തന്റെ ഇപ്പോഴത്തെ രൂപമെന്ത് എന്ന് അറിയാനുള്ള ആകാംശയിൽ വാനിറ്റി മിററിന് മുന്നിൽ ചെന്ന് നിന്നു..തന്റെ മേക്കോവർ കണ്ട് സഹിക്കാൻ പറ്റാതെ കാശി മൂന്നെണ്ണത്തിനെയും പിടിച്ച് ടവിട്ടി വെളിയിൽ കളഞ്ഞു വാതിലടച്ചു..

കുറച്ച് സമയം കഴിഞ്ഞ് പുറത്തേക്കിറങ്ങിയ കാശിയെ കണ്ട് മൂന്നെണ്ണവും പരസ്പരം നോക്കി..വൈറ്റ് ഷർട്ടും ഡാർക്ക് ബ്ലൂ കളർ ബ്ലേസറും അതേ കളർ സ്യൂട്ടും പാന്റും ആയിരുന്നു അവന്റെ വേഷം..

അഭി-“അളിയാ നിനക്കിത്ര ലുക്ക് ഉണ്ടായിരുന്നോ..?”

കാശി-“പോടാ *@₹÷€#&&#*#££!(+₹££”

ചെവി പൊട്ടുന്ന തരത്തിൽ ചീത്തയും വിളിച്ച് പോവുന്ന കാശിയെ നോക്കി അഭി തലകുടഞ്ഞു..

സായി-“ഒരാവശ്യവും ഇല്ലായിരുന്നു..”

സായി പറയുന്നത് കേട്ട് അഭി അവനെ നോക്കി ഒന്ന് ഇളിച്ച് കാണിച്ചു..

താഴെ അനഘ ഒരുങ്ങി കഴിഞ്ഞിരുന്നു..ലാവണ്ടർ കളറിലുള്ള ഗൗണായിരുന്നു അനഘക്കായി വാങ്ങിയിരുന്നത്..അതിന് കൂട്ടായി കഴുത്തിലേക്ക് പ്രിയ സമ്മാനിച്ച ഡയമണ്ടിന്റെ നെക്ലേസും ഇയർ റിങ്ങും രണ്ട് കൈയിലേക്കും ഒരോ വീതം വളകളും..മുടി ഫിഷ്ടൈൽ ആയി കെട്ടി മുന്നിലേക്കിട്ടു..സിംപിളായിട്ടായിരുന്നു മൈക്കപ്പ് ചെയ്തിരുന്നത്..അവസാന മിനുക്കു പണികളിലായിരുന്നപ്പോഴാണ് വാതിലിനാരോ വന്ന് തട്ടുന്നത് കേട്ടത്..പ്രിയ ചെന്ന് തുറന്ന് നോക്കിയതും മുന്നിൽ ഇളിച്ച് കൊണ്ട് നിൽക്കുന്ന കാശിയെ കണ്ടു..

പ്രിയ-“എന്താ മോനേ കാശിനാഥാ ഈ ആഗമനത്തിന്റെ ഉദ്ധേശം..?”

പ്രിയ കൈയ്യും കെട്ടി നിന്ന് ചോദിച്ചു..

കാശി-“എന്റെ പ്രിയതമയെ ഒന്ന് കാണണം..ഒരു ഉപഹാരവും കൊടുക്കണം..”

കാശി അതേ ടോണിൽ തന്നെ തിരിച്ച് പറഞ്ഞു..

പ്രിയ-“ഇനി എന്താ നിനക്ക് കൊടുക്കാനുള്ളത്..?എന്താണെങ്കിലും എന്റെ കൈയിൽ തന്നേക്ക് ഞാൻ കൊടുത്തോളാം..”

കാശി-“അയ്യോ വേണ്ട..ഇത് ഞാൻ തന്നെ കൊടുത്തോളാം

…എന്റെ പ്രിയക്കുട്ടി അവരെ വിളിച്ചൊന്ന് പുറത്തേക്ക് നിക്ക്..പ്ലീസ്..”

പ്രിയ-“ഇവനെ കൊണ്ട്..”

പ്രിയ കാശിയുടെ വയറ്റിനിട്ടൊന്ന് കുത്തി ശ്രേയയേയും വിച്ചുവിനേയും കൂട്ടി പുറത്തേക്കിറങ്ങി നിന്നു..

പോകുന്ന പോക്കിൽ വിച്ചുവും ശ്രേയയും കാശിയെ ആക്കി ചിരിച്ചു..

കാശി റൂമിൽ കയറി വാതിൽ ചാരി അനഘക്കരികിലേക്ക് ചെന്നു..അവളെ കാണെ തന്റെ ഹൃദയം പ്രണയാതുരമാവുന്നത് അവനറിയുന്നുണ്ടായിരുന്നു…കാശി തനിക്ക് നേരെ വരുന്നത് കണ്ടതും അനഘ ചെയറിൽ നിന്നും എഴുന്നേറ്റ് നിന്നു..

കാശി-“ലക്ഷ്മീ..”

കാശി അവൾക്കടുത്തേക്ക് ചെന്ന് പതിയെ വിളിച്ചു..

അനഘ ഒന്ന് മൂളി…

കാശി-“എന്റെ ലക്ഷ്മി സുന്ദരിയായിട്ടുണ്ട്..ശരിക്കുമൊരു ദേവതയെ പോലെ..”

കാശിയുടെ സ്വരത്തിലത്രയും പ്രണയം ചാലിച്ചിരുന്നു..അനഘ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

കാശി കുറച്ചൂടെ അനഘക്കടുത്തേക്ക് നീങ്ങി നിന്ന് പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു കുഞ്ഞ് ബോക്സ് എടുത്തു..അവനത് പതിയെ തുറന്നതും ഉള്ളിലിരുന്ന വസ്തുവിലേക്ക് നോക്കെ അനഘയുടെ കണ്ണുകൾ വിടർന്നു വന്നു..

ഒരു കുഞ്ഞ് മൂക്കുത്തിയായിരുന്നു അതിൽ..അഞ്ച് ഇതളുകളുള്ള പൂവിന്റെ ഒത്ത നടുക്കായി ഇന്ദ്രനീല കല്ല് പതിപ്പിച്ച ഒരു മൂക്കുത്തി..അത് കാണെ അനഘയുടെ കണ്ണുകൾ വിടർന്ന് വന്നു..

കാശി-“ഇഷ്ടായോ..?”

അനഘ-“ഒരുപാട്..”

കാശിയുടെ ചോദ്യത്തിന് അനഘ സന്തോഷത്തോടെ മുറുപടി നൽകി..

കാശി-“ഇത് താനിടുന്നോ അതോ ഞാൻ ഇട്ട് തന്നലോ..?”

കാശി കുസൃതിയോടെ ചോദിച്ചത് കേട്ട് അനഘ അവനെ നോക്കി പുഞ്ചിരി തൂകി..

അവനുള്ള മറുപടി അതിലുണ്ടായിരുന്നു..

കാശി ഒരു പുഞ്ചിരിയോടെ അവളോട് ചേർന്ന് നിന്ന് അനഘയുടെ പഴയ വെള്ളക്കൽ മൂക്കുത്തി പതിയെ അഴിച്ചെടുത്തു..

ബോക്സിൽ നിന്നും പുതിയ മൂക്കുത്തിയെടുത്ത് ഇട്ട് കൊടുക്കവേ അനഘക്ക് ചെറുതായി ഒന്ന് വേദനിച്ചു..

അനഘ-“ഊഹ്..”

കാശി-“വേദനിച്ചോ..സോറി ട്ടോ..”

കാശി അവിടെ ചെറുതായി ഊതിക്കൊടുത്തു..കാശിയുടെ ശ്വാസം അനഘയുടെ മുഖത്തടിച്ചതും അവൾ പതിയെ കണ്ണുകളടച്ച് നിന്നു..

കാശി-“കഴിഞ്ഞൂ ട്ടോ..”

കാശി പറഞ്ഞത് കേട്ട അനഘ കണ്ണുകൾ തുറന്നപ്പോൾ തന്നെ തന്നെ നോക്കി നിൽക്കുന്ന കാശിയുടെ കണ്ണുകളിലേക്കായിരുന്നു നോട്ടമെത്തിയത്..

അവൾ പിരികമുയർത്തി എന്താണെന്ന അർത്ഥത്തിൽ അവനെ ഒന്ന് നോക്കി..കാശി അവളുടെ കൈയിൽ കോർത്ത് പിടിച്ച് കണ്ണാടിക്ക് മുന്നിൽ കൊണ്ട് ചെന്ന് നിർത്തി..അവളോട് കണ്ണാടിയിലേക്ക് നോക്കാനായി കാണിച്ചതും അനഘ കാശിയിൽ നിന്നും മുഖം മാറ്റി കണ്ണാടിയിലേക്ക് നോക്കി..

ആ നീലക്കൽ മൂക്കുത്തി അവൾക്ക് നന്നായി ഇണങ്ങിയിരുന്നു..അവളുടെ മുഖത്തിന് ഇതുവരെയില്ലാത്ത ഒരു പ്രത്യേക ഭംഗി കൊടുത്തിരുന്നു..

പ്രിയ-“മതി..മതി..മോൻ ഇറങ്ങിക്കേ..”

കാശി എന്തോ പറയാൻ നിൽക്കേ വാതിൽ തള്ളി തുറന്ന് പ്രിയ റൂമിന് അകത്തേക്ക് കയറി വന്നു..

പ്രിയ-“wow..സൂപ്പർ ആയിട്ടുണ്ടല്ലോ..”

അനഘയുടെ നേരെ തിരിഞ്ഞ പ്രിയ അവളുടെ മൂക്കുത്തി കണ്ട് ആഹ്ലാദത്തോടെ പറഞ്ഞു..

പ്രിയ-“ഇതിനായിരുന്നല്ലേ നീ ഞങ്ങളോട് പുറത്തിറങ്ങാൻ പറഞ്ഞത്..എന്തായാലും she look so gorgeous..

കാശി-“I know

പ്രിയ-“എന്നാലും എന്റെ കാശി..നീ ഇത്രയും lovely ആണെന്ന് അറിഞ്ഞില്ലല്ലോ..ഇത്രയും കാലം ഇതൊക്കെ എവിടെ ഒളിപ്പിച്ച് വെച്ചതായിരുന്നു..?”

കാശി-“അതൊക്കെ ഒരാൾക്ക് വേണ്ടി മാത്രമായിട്ട് എന്റെ ഉള്ളിൽ പൂട്ടി വെച്ചതായിരുന്നു..ആ ആൾ വന്നപ്പോ പൂട്ടി വെച്ചതൊക്കെ പുറത്തേക്ക് എടുക്കുന്നു എന്ന് മാത്രം..”

കാശി അനഘയെ നോക്കി കണ്ണിറുക്കി കാണിച്ച് കൊണ്ട് പറഞ്ഞു..

പ്രിയ-“ലച്ചൂ..നിനക്കറിയോ..?മെഡിസിന് പഠിക്കുമ്പോ കോളേജിലെ ഗേൾസിന്റെ മൊത്തം ക്രേസ് ആയിരുന്നു ഇവൻ..എത്ര പെൺകുട്ടികൾ പിറകെ നടന്നിട്ടുണ്ടെന്ന് അറിയാമോ..?പക്ഷേ അവൻ ആരെയും ഒന്ന് നോക്കിയിട്ട് വേണ്ടേ..?”

പ്രിയ പറഞ്ഞത് കേട്ട് കാശി അനഘയെ ഒന്ന് ഒളികണ്ണിട്ട് നോക്കി..അനഘ എല്ലാം കേട്ട് ചിരിച്ച് നിൽക്കുകയായിരുന്നു..ആ ചിരിക്കുള്ളിൽ മറഞ്ഞിരിക്കുന്നഒരു കുഞ്ഞ് കുശുമ്പ് കാണുന്നുണ്ടോ.??മറ്റാരും കണ്ടില്ലെങ്കിലും കാശി അത് കൃത്യമായി കണ്ട് പിടിച്ചു..

അവളുടെ ആ ഭാവം അവനിൽ ഒരുപാട് സന്തോഷമുണ്ടാക്കി..

പ്രിയ-“ഇവനന്ന് മുതലേ പറയുന്നതാ അവന്റെ പാർവതി സമയമാവുമ്പോ അവന്റെ അടുത്തേക്ക് എത്തും എന്ന്..എന്തായാലും അവന്റെ കാത്തിരിപ്പ് വെറുതെയായില്ല..”

അനഘയെ ചേർത്ത പിടിച്ച് പ്രിയ പറഞ്ഞു..

അനഘ കാശി നോക്കിയതും അവൻ അവൾക്ക് നേരെ രണ്ട് കണ്ണുകളും ചിമ്മി..

കാശി പുറത്തേക്കിറങ്ങി കുറച്ച് കഴിഞ്ഞതും അനഘയും റെഡിയായി..അവളുടെ കൈ കോർത്ത് പിടിച്ച് കാശി ഹാളിലേക്ക് വന്നു..അവരെ കാത്ത് എല്ലാവരും ഹാളിൽ നിൽപ്പുണ്ടായിരുന്നു..

കൗസ്ല്യ-“ശരിക്കും ശിവപാർവ്വതിയെ പോലെ തന്നെ..”

രണ്ട് പേരും ഒരുമിച്ച് വരുന്നത് കണ്ട് കൗസല്യ പറഞ്ഞു..

ഭവാനി അവർക്കടുത്തേക്ക് ചെന്ന് രണ്ട് പേരുടെയും നെറ്റിയിൽ ഉമ്മ

വെച്ച് ചേർത്ത് പിടിച്ചു..

ഭവാനി-“എന്റെ മോൾക്ക് ആരുടെയും കണ്ണ് കിട്ടാതിരിക്കട്ടേ..”

അനഘയുടെ കണ്ണിൽ നിന്നും അൽപം കൺമഷിയെടുത്ത് ചെവിക്ക് പിന്നിലായി തൊട്ട് കൊടുത്ത് പറഞ്ഞു..

വിച്ചു-“made for each other..”

ശ്രേയ-“അല്ല വൈശൂ..They are born for each other..”

കാശി-“വിച്ചൂ കുഞ്ഞാറ്റ എവിടെ..?”

വിച്ചു-“അഭിയേട്ടന്റെ അടുത്തുണ്ട്..”

അനഘ-“മോള് ഡ്രസ്സ് മാറ്റിയോ..?”

വിച്ചു-“ഉറങ്ങി എണീറ്റ് ഡ്രസ്സ് മാറ്റി കൊടുത്തപ്പോ മുതൽ ചിണുങ്ങുകയാ..എങ്ങോട്ടോ പോവാനിറങ്ങുവാണെന്ന് അവൾക്കറിയാം..”

കാശിയും അനഘയും ഉമ്മറത്തേക്ക് ചെന്നു..അഭിയും സായിയും കൂടെ കുഞ്ഞാറ്റയെ കളിപ്പിക്കുകയായിരുന്നു..ഒരു പിങ്ക് കളറിലുള്ള കുഞ്ഞുടപ്പായിരുന്നു കുഞ്ഞാറ്റ ഇട്ടിരുന്നത്..

അഭി-“ആഹാ..വന്നല്ലോ..?നിന്റെ അച്ചനേം അമ്മയേയും ചീത്ത പറ കുഞ്ഞൂസേ..അവള് എത്ര നേരായി എന്നറിയോ വെയിറ്റ് ചെയ്യുന്നു..പോവാൻ അവൾക്കാ ധൃതി..”

കാശി-“ആണോ..അച്ഛേടെ മുത്ത് വന്നേ..”

കാശി അവളെ അഭിയുടെ കൈയിൽ നിന്നും വാരി എടുത്തു..കാശിയാണെന്ന് അറിഞ്ഞതും കുഞ്ഞാറ്റ എന്തൊക്കെയോ ശബ്ദങ്ങളുണ്ടാക്കാൻ തുടങ്ങി..

അഭി-“അച്ഛനും മോളും കൂടെ സംസാരം തുടങ്ങി..ഇവരിത് ഏത് ഭാഷയാ സംസാരിക്കുന്നേ..?”

അനഘ-“എനിക്കറിഞ്ഞൂട അഭിയേട്ടാ..അത് അവർക്ക് മാത്രം മനസ്സിലാകുന്ന ഏതോ ഭാഷയാ..”

അനഘ കാശിയുടെ കൈയിൽ ഇരുന്ന കുഞ്ഞാറ്റയുടെ കവിളിൽ പതിയെ പിച്ചി..

സായി-“ലച്ചൂ..ബ്രോ..ഒന്ന് ഇങ്ങോട്ട് നോക്കിക്കേ..”

രണ്ട പേരും നോക്കിയതും സായി അവന്റെ കൈയിലുണ്ടായിരുന്ന കാമറ ക്ലിക്ക് ചെയ്തു..

സായി-“ഇനി അച്ഛനും അമ്മയും ചേർന്ന് കുഞ്ഞൂസിന് ഒരു ഉമ്മ

കൊടുത്തേ..”

കാശി ഒന്ന് കുനിഞ്ഞ് നിന്നു..അനഘയും കാശിയും ഒരുമിച്ച് കുഞ്ഞാറ്റയും രണ്ട് കവിളിലും ഉമ്മവെച്ചു..

സായി-“അരേ വാഹ്..പെർഫെക്ട്..”

സായി ആ ഫോട്ടോ അവർക്ക് നേരെ കാണിച്ച് കൊടുത്തു..അതി മനോഹരമായിരുന്നു ആ ചിത്രം..

ബാക്കി ഫാമിലീസ് നിന്ന് ഫോട്ടോ എടുത്ത് കഴിഞ്ഞതും അവർ റിസപ്ഷന് വേണ്ടി ബുക്ക് ചെയ്ത ഓഡിറ്റോറിയത്തിലേക്ക് പോയി..

ഓഡിറ്റോറിയത്തിലെത്തിയതും അനഘക്ക് നന്നായി ടെൻഷനാവുന്നുണ്ടായിരുന്നു..റിസപ്ഷന് ക്ഷണിച്ചവരിൽ നിന്ന് തനിക്കും കുഞ്ഞിനും നേരെ പരിഹാസവുമായി വരുമോ എന്നവൾ ഭയന്നിരുന്നു..എന്നാൽ അനഘയുടെ മനസ്സ് വായിച്ചറിഞ്ഞത് പോലെയായിരുന്നു കാശിയുടെ പെരുമാറ്റം..സ്റ്റേജിൽ കയറി വന്ന് പരിചയപ്പടുന്നവരോട് അവളുടെ തോളിൽ കൈയിട്ട് തന്റെ ദേഹത്തേക്ക് ചേർത്ത് നിർത്തിയായിരുന്നു അനഘയെയും കുഞ്ഞാറ്റയേയും പരിചയപ്പെടുത്തിയത്..കുഞ്ഞാറ്റയെ കാണെ പലരുടെ മുഖത്തും ഭാവമാറ്റമുണ്ടാകുന്നത് കാശി ശ്രദ്ധിച്ചിരുന്നെങ്കിലും അവർക്കെല്ലാം അവൻ ഒരു പുഞ്ചിരി മാത്രം നൽകി..കാശിയുടെ ഒരവിധം എല്ലാ ഫ്രണ്ട്സും റിസപ്ഷന് വന്നിരുന്നു…അവർക്കെല്ലവർക്കും അനഘയെ പരിചയപ്പെടുത്തി കൊടുത്തു…അതിനിടയിൽ ഒരിക്കൽ പോലും അനഘയുടെ കൈകളിൽ നിന്നും തന്റെ കൈ വിടാതെ കോർത്ത് പിടിച്ചിരുന്നു..

ശ്രേയ-“മൈ ഡിയർ ഫ്രണ്ട്സ്..ഇനി ഒരു സ്പെഷൽ പ്രോഗ്രാം ആണ് നിങ്ങൾക്കായി ഒരുക്കിയത്..എന്താണ് എന്നല്ലേ..നമ്മുടെ ഈ ക്യൂട്ട് lovely കപ്പിൾസ് ഒരു റൊമാന്റിക് ഡാൻസ് ചെയ്താൽ എങ്ങനെയിരിക്കും..??

ആ..പൊളിക്കില്ലേ..സോ..ഈ കപ്പിൾ ഡാൻസിനായി നമ്മുടെ ഹാന്റ്സം ഹസ്ബന്റിനേയും കൂടെ അദ്ദധേഹത്തിന്റെ ബ്യൂട്ടിഫുൾ വൈഫിനേയും ക്ഷണിക്കുന്നു..”

സ്റ്റേജിൽ വന്ന് നിന്ന് മൈക്കിലൂടെ ശ്രേയ പറയുന്നത് കേട്ട് അനഘ ആകെ വല്ലാതായി..അവൾ ദയനീയമായ ഭാവത്തോടെ കാശിയെ നോക്കി..

കാശി-“ടാ..അഭീ വേണ്ട..”

അനഘയുടെ നോട്ടം കണ്ട കാശി അഭിയോടായി പറഞ്ഞു..

അഭി-“വെരി സോറി മോനേ.. “

കാശി ഒരുപാട് തവണ പറഞ്ഞെങ്കിലും ആരും സമ്മതിക്കുന്നുണ്ടായിരുന്നില്ല..അവസാനം കാശി അനഘയെ നോക്കി..അവളും എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയായിരുന്നു..കാശി അവളുടെ കൈപിടിച്ച് സ്റ്റേജിന് ഒത്ത നടുക്കായി വന്ന് നിന്നു..

കാശി-“ലക്ഷ്മീ..”

അനഘയെ തനിക്ക് നേരെ എതിർ വശത്തായി നിർത്തിയിട്ട് കാശി വിളിച്ചു..

അനഘ-“കിച്ചേട്ടാ..എനിക്ക് ഡാൻസ് അറിയില്ല..”

കാശി-“താൻ പേടിക്കല്ലേ..ഞാനില്ലേ കൂടെ..?”

കാശി അനഘയുടെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു..

കാശി-“അപ്പോ തുടങ്ങല്ലേ..?”

അനഘ കാശിയുടെ കണ്ണുകളിലേക്ക് നോക്കി മൂളി..കാശി അഭിക്ക് നേരെ നോക്കിയതും ഹാളിലുള്ള മുഴുവൻ ലൈറ്റുകളും ഓഫ് ആയി അനഘക്കും കാശിക്കും നേരെ മാത്രമായി ലൈറ്റ് തെളിഞ്ഞു വന്നു…

അവന്റെ ഇടത് കൈ അവളുടെ അരയിലൂടെ ചുറ്റി കാശി അനഘയെ തന്റെ ദേഹത്തേക്ക് ചേർത്ത് നിർത്തി..അവളുടെ കൈ കാശിയുടെ തോളിൽ വെച്ചു..അനഘയുടെ മറു കൈയിൽ അവന്റെ കൈ കോർത്ത് പിടിച്ചു..

സ്റ്റേജിന്റെ പിന്നിൽ നിന്നും മ്യൂസിക് ഉയർന്ന് വന്നു…

….

….

ചുറ്റിലും ഉയർന്ന കൈയടി കേട്ടായിരുന്നു രണ്ട് പേരും കണ്ണുകൾ പിൻവലിച്ചത്..കാശി അവളെ തന്നിൽ നിന്നും അടർത്തി മാറ്റി അവളുടെ കൈകളിൽ കോർത്ത് പിടിച്ചു..അനഘ അവനടുത്തേക്ക് ചേർന്ന് നിന്ന് പുഞ്ചിരിയോടെ അവനെ നോക്കി..

റിസപ്ഷൻ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ കുറച്ച് വൈകിയിരുന്നു..കുളിച്ച് വന്ന അനഘയെ താഴെ റൂമിലേക്ക് കൊണ്ട് ചെന്ന് സെറ്റും മുണ്ടും ഉടുപ്പിച്ച് കൈയിൽ ഒരു പാൽ ഗ്ലാസും കൊടുത്ത് ഭവാനി മുകളിലേക്ക് പറഞ്ഞയച്ചു..മുകളിലെത്തിയതും കാശി ബാൽക്കണിയിൽ പുറം തിരിഞ്ഞ് നിന്ന് ആരോടോ ഫോണിലൂടെ സംസാരിക്കുന്നത് കണ്ടു..അനഘ വേഗം റൂമിലേക്ക് കയറി..ടേബിളിൽ ഗ്ലാസ് വെച്ച് അനഘ എന്ത് ചെയ്യണം എന്ന ആവലാതിയോടെ നിന്നു..

കാശിയെ ഇഷ്ടമാണെങ്കിലും എല്ലാ അർത്ഥത്തിലും അവന്റെ ഭാര്യയായി മാറാൻ അവൾക്ക് കുറച്ച് സമയം വേണ്ടിയിരുന്നു..അതെങ്ങനെ കാശിയോട് പറയും എന്നറിയാതെ അവൾ അസ്വസഥയായി..പെട്ടന്നായിരുന്നു അവളെ പിന്നിൽ നിന്നും കാശി വന്ന് അവളെ ചുറ്റി വരിഞ്ഞത്..

തുടരും

Fabi

4.1/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!