Skip to content

അനഘ – ഭാഗം 34

anagha aksharathalukal novel

നഗ്നമായ വയറിൽ കാശിയുടെ കൈ പതിഞ്ഞതും അവളൊന്ന് പൊള്ളി പിടഞ്ഞു..

മറ്റേതോ ലോകത്തെന്ന പോലെയായിരുന്നു കാശി..അവളുടെ ശരീരത്തിൽ നിന്നുയരുന്ന വിയർപ്പിന്റെയും മറ്റും ഗന്ധം അവനിലെ വികാരങ്ങളെ ഉണർത്തി..

തന്നോട് ചേർന്ന് നിൽക്കുന്ന അനഘയുടെ മുടി വകഞ്ഞ് മാറ്റി പിൻ കഴുത്തിലേക്ക് അവൻ ചുണ്ടുകൾ ചേർത്തു..

അനഘ വയറിൽ പതിഞ്ഞ അവന്റെ കൈകളിൽ അമർത്തി പിടിച്ചു..

അനഘ-“കിച്ചേട്ടാ..പ്ലീസ്..”

അനഘയുടെ ഇടറുന്ന ശബ്ദം കേട്ടാണ് കാശിക്ക് താൻ ചെയ്തതിനെ കുറിച്ച് ബോധം വന്നത്..

പെട്ടന്ന് തന്നെ അവൻ അവളിൽ നിന്നും അടർന്ന് മാറി..

കാശി-“ഞാൻ..അറിയാതെ..പെട്ടന്ന്..”

കാശിയുടെ കുറ്റബോധത്തോടെ നിൽക്കുന്നത് കാണെ അനഘയുടെ ഉള്ളിലൊരു നീറ്റൽ ഉണ്ടായി..

കാശി-“നീ പോയി ഫ്രഷ് ആയിക്കോ..ഞാൻ..ഞാൻ പുറത്തുണ്ടാകും..”

അനഘ എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും കാശി പുറത്തേക്ക് പോയിരുന്നു..

***

അനഘയോട് പറഞ്ഞ് കാശി നേരെ ചെന്നത് ബാൽക്കണിയിലാണ്..അവനാകെ വല്ലാത്ത അസ്വസ്ഥത തോന്നി..അത് അവന്റെ തന്നെ പെരുമാറ്റം ഓർത്തായിരുന്നു..

‘അവൾ തന്നോട് സമയം വേണമെന്ന് പറഞ്ഞിരുന്നതല്ലേ..എന്നിട്ടും ഞാൻ..

അവളടുത്ത് വന്നപ്പോ അറിയാതെ മനസ്സ് നിയന്ത്രണം വിട്ടു പോയി..

ഛെ..ഞാനങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു..

ലക്ഷ്മിക്ക് എന്നോട് ദേഷ്യം തോന്നി കാണുമോ..?’

കാശി സ്വയം ചോദിച്ചു..

***

കാശി പോയത് കണ്ട് അനഘയുടെ കണ്ണുകൾ പതിയെ നിറഞ്ഞു വന്നു..അവൾ ബാത്ത്റൂമിൽ പോയി വന്നിട്ടും കാശി റൂമിലെത്തിയിരുന്നില്ല..

അനഘ ചെന്ന് നോക്കിയപ്പോഴാണ് ബാൽക്കണിയിലെന്തോ ചിന്തിച്ച് നിൽക്കുന്ന കാശിയെ കണ്ടത്..അനഘ ഓടി അവനെ പിന്നിലൂടെ ചെന്ന് പുണർന്ന് കാശിയുടെ പുറത്ത് മുഖം അമർത്തി..

ആരോ തന്നെ വന്ന് വിരിഞ്ഞ് മുറുക്കിയത് അറിഞ്ഞാണ് കാശി ചിന്തയിൽ നിന്നും ഉണർന്നത്..അത് തന്റെ ലക്ഷ്മിയാണെന്ന് അറിഞ്ഞതും കാശി ഒരു ചെറു ചിരിയോടെ അവളുടെ കൈകളുടെ മേൽ അവന്റെ കൈകൾ വെച്ച് അങ്ങനെ നിന്നു..എന്നാൽ കുറച്ച് സമയത്തിന് ശേഷം തന്റെ ദേഹത്ത് എന്തോ നനവ് തോന്നിയ കാശി അനഘയുടെ കൈ പിടിച്ച് മുന്നിലേക്ക് നിർത്തി..അവളുടെ നിറഞ്ഞോഴുകുന്ന കണ്ണും വിതുമ്പുന്ന ചുണ്ടും കണ്ടതും കാശിക്ക് വല്ലാതായി..അവൻ അവളുടെ മുഖം കൈകളിൽ കോരിയെടുത്തു..

കാശി-“എന്താ മോളേ..?എന്ത് പറ്റി..?എന്തിനാ കരയുന്നേ..?”

കാശി ആകുലതയോടെ ചോദിച്ചതിന് അവൾ മറുപടി കൊടുത്തില്ല..

കാശി-“പറയെടാ..?എന്ത് പറ്റി..?ഞാൻ..ഞാൻ അങ്ങനെ ചെയ്തിട്ടാണോ..?സോറി മോളേ..അറിയാതെ..”

കാശിയെ പറയാൻ സമ്മതിക്കാതെ അവന്റെ വാ അനഘ അവളുടെ കൈയാൽ മൂടി..

അനഘ-“കിച്ചട്ടനെന്തിനാ സോറി പറയുന്നേ..ഞാനല്ലേ പറയേണ്ടത്..കിച്ചട്ടൻ എന്നെ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന് അറിയാം..എന്നിട്ടും ഞാൻ..സോറി..എന്നോട് പിണങ്ങല്ലേ..”

അനഘ കുട്ടികളെ പോലെ വിതുമ്പി പറയുന്നത് കേട്ട കാശി ഒരു ചിരിയോടെ അവളെ തന്റെ നെഞ്ചിലേക്ക് പൊതിഞ്ഞ് പിടിച്ചു..

കാശി-“എന്താ എന്റെ പെണ്ണേ നീ ഈ പറയുന്നേ..ഞാൻ എന്റെ ലക്ഷ്മിക്കുട്ടിയോട് പിണങ്ങുമോ..?എനിക്കതിന് കഴിയോ..?”

കാശി അനഘയുടെ മുഖം തന്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി അവളുടെ കണ്ണുനീരിനെ തുടച്ച് കൊടുത്തു..

അനഘ-“സത്യായിട്ടും..?”

കാശി-“ആ സത്യം.”

അനഘ-“എന്നിട്ടെന്താ കിടക്കാൻ വരാത്തത്..?”

അനഘ പരിഭവത്തോടെ ചോദിച്ചു..

കാശി-“ദേ വന്നു..”

കാശി അനഘയെ തന്റെ കൈകളിൽ കോരിയെടുത്ത് റൂമിലേക്ക് നടന്നു..അവളൊരു ചിരിയോടെ അവന്റെ കഴുത്തിലൂടെ കൈകൾ വലയം ചെയ്തു..

കാശി അനഘയെയും കൊണ്ട് റൂമിലെത്തി അവളെ ബെഡിന്റെ ഒരു സൈഡിൽ കിടത്തി തൊട്ടിലിൽ ഉറങ്ങുന്ന കുഞ്ഞാറ്റയെ ഒന്ന് തലോടി ഡോറടച്ചു..ലൈറ്റ് ഓഫ് ചെയ്ത് വന്ന് കിടന്നതും കാശി വിളിക്കാതെ തന്നെ അനഘ അവന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു..

കാശി ഒരു പുഞ്ചിരിയോടെ അനഘയുടെ നെറ്റിയിൽ ചുണ്ടമർത്തി അവളെ തന്റെ കൈകൾക്കുള്ളിലാക്കി കണ്ണുകളടച്ചു..

………..

ഒന്നാം ഓണം..ഇന്നാണ് കാർത്തിയുടെ ഓഫീസിലെ ഓണം സെലിബ്രേഷൻ..അപർണ്ണ പെയിൻഗസ്റ്റ് ആയി താമസിക്കുന്ന വീട്ടിലെ റൂമിൽ നിന്ന് കണ്ണാടിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി സുന്ദരിയായിട്ടുണ്ടെന്ന് ഉറപ്പ് വരുത്തി..സെലിബ്രേഷനായത് കൊണ്ട് ഓഫീസിലെ ഫോർമൽ ഡ്രസ്സിന് പകരം ഒരു പച്ച നിറത്തിലെ സാരിയും നീല ബ്ലൗസുമായിരുന്നു അവളുടെ വേഷം..

അപർണ്ണ-“wow..u look so beautiful അപ്പൂ..ഉമ്മ

ാ..”

കണ്ണാടിയിൽ കാണുന്ന സ്വന്തം പ്രതിബിംബം നോക്കി ഒരു ഫ്ലയിംഗ് കിസ്സും കൊടുത്ത് തിരിഞ്ഞപ്പോഴാണ് തന്നെ ഒരു വല്ലാത്ത നോട്ടം നോക്കുന്ന ശിവന്യയെ അപർണ്ണ കണ്ടത്..അവൾ ശിവന്യക്ക് നേരെ ഒരു വളിച്ച ചിരി ചിരിച്ചു..

ശിവന്യ-“എന്താ മോളേ ഈ ഒരുങ്ങി കെട്ടിയുള്ള പോക്കിന്റെ ഉദ്ധേശം..?”

ശിവന്യ കൂർപ്പിച്ച് നോക്കി ചോദിച്ചതും അപർണ്ണ ചിരിയോടെ അവളുടെ തോളിൽ കൈയിട്ടു..

അപർണ്ണ-“വല്യ ഉദ്ധേശം ഒന്നുമില്ല..എന്റെ കാർത്തിയെ ഒന്ന് കാണണം..എന്റെ ഈ സൗന്ദര്യത്തിൽ മയങ്ങി വീഴുന്ന കാർത്തിയെ കണ്ട് സായൂജ്യമടയണം..”

ശിവന്യ-“ഉവ്വാ..നടന്നത് തന്നെ..”

അപർണ്ണ-“തളർത്താതെ പെണ്ണേ..”

ശിവന്യ-“ഇല്ല മുത്തേ..നീ വാ..പോവാം..”

***

ഓഫീസിലെത്തി അപർണ്ണ കുറേ തിരഞ്ഞതും കാർത്തിയെ അവിടെയെങ്ങും കണ്ടില്ല..അവളാകെ വിഷമിച്ച് താടിക്കും കൈകൊടുത്ത് ഇരുന്നപ്പോഴായിരുന്നു പ്രോഗ്രാമുകളൊക്കെ നടക്കുന്ന ഹാളിലെ സ്റ്റേജിൽ നിന്നും കാർത്തിയുടെ ശബ്ദം കേട്ടത്..അപർണ്ണ വിടർന്ന കണ്ണുകളോടെ സ്റ്റേജിലേക്ക് നോക്കിയതും അവിടെ ഒരു കറുത്ത ഫുൾസ്ലീവ് ഷർട്ട് മുട്ട് വരെ മടക്കി കറുത്ത കരയുള്ള മുണ്ടും ഉടുത്ത് ഒരു ചിരിയോടെ നിൽക്കുന്ന കാർത്തിയെ കണ്ട് അവൾ വായും തുറന്ന് ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു പോയി..

ശിവന്യ-“വീഴ്ത്താൻ പോയിട്ട് ഇപ്പോ നീ വീണത് പോലെയുണ്ടല്ലോ..?”

ഇമ ചിമ്മാതെ കാർത്തിയെ നോക്കി നിന്ന അപർണ്ണയുടെ തോളിൽ ഒരു തട്ട് വെച്ച് കൊടുത്ത് ശിവന്യ ചോദിച്ചു..

അപർണ്ണ-“ശിവാ..ടീ..ഇങ്ങേർക്ക് ഇത്ര ഗ്ലാമർ ഉണ്ടായിരുന്നോ..?എന്റെ കണ്ണാ..കണ്ടിട്ട് കെട്ടി പിടിച്ച് ഒരു ഉമ്മ

കൊടുക്കാൻ തോന്നുന്നു..”

അപർണ്ണ അത്ഭുതവും ആഹ്ലാദവും നിറഞ്ഞ സ്വരത്തോടെ പറയുന്നത് കേട്ട് ശിവന്യ ചിരിച്ചു..

ശിവന്യ-“പോയി കൊടുക്ക്..നിനക്കും തിരിച്ച് കിട്ടും ഒരെണ്ണം..പക്ഷേ അത് ഉമ്മയാവില്ല അടിയായിരിക്കും..”

അപർണ്ണ-“നീ പോടീ പുല്ലേ..നോക്കിക്കോ എന്റെ മാവും പൂക്കുന്ന ഒരു ദിവസം വരും..അത് വരെ ഞാൻ വെയിറ്റ് ചെയ്തോളാം..”

കാർത്തിയുടെ ശബ്ദം മൈക്കിലൂടെ ഉയർന്നതും അപർണ്ണയും ശിവന്യയും അങ്ങോട്ട് ശ്രദ്ധിച്ചു..

കാർത്തി-“ഫ്രണ്ട്സ്..എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ..ഒന്ന് രണ്ട് കാര്യങ്ങൾ പറയാൻ വേണ്ടിയാണ് ഞാനിപ്പോ നിങ്ങളോട് സംസാരിക്കുന്നത്..ആദ്യത്തെ കാര്യം ഞാനിന്നും കൂടെയേ നമ്മുടെ ഓഫീസിലുണ്ടാവുകയുള്ളൂ..

നാളെ ഈവനിംഗ് ഫ്ലൈറ്റിന് ഞാനും അച്ഛനും ലണ്ടനിലേക്ക് പോവുകയാണ്..അച്ഛന്റെ ട്രീറ്റ്മെന്റിനോടൊപ്പം നമ്മടെ ബിസിനസ് അവിടെ സ്റ്റാർട്ട് ചെയ്യാന്നുണ്ട്..സോ ഇനി ഇവിടുത്തെ കാര്യങ്ങളെല്ലാം എന്റെ സിസ്റ്റർ നയനയും ബ്രദർ-ഇൻ-ലോ കൂടെയാവും നോക്കുക..”

കാർത്തി പറഞ്ഞത് കേട്ട് അപർണ്ണക്ക് ആകെ വിഷമമായി..അവൾ സങ്കടത്തോടെ ശിവന്യയെ നോക്കി..

കാർത്തി-“പിന്നെ രണ്ടാമത്തെ കാര്യം എന്താണെന്ന് വെച്ചാൽ..പുതിയ ബിസിനസ് സ്റ്റാർട്ട് ചെയ്യുന്നത് കൊണ്ട് ഇവിടെ നിന്നും ടാലന്റ് ആയിട്ടള്ള ഒരു പത്ത് പേർക്ക് ലണ്ടനിലെ പുതിയ ഓഫീസിലേക്ക് ആവശ്യമായിട്ട് വരും..സോ താൽപര്യമുള്ളവർക്ക് ആപ്ലിക്കേഷൻ ഫോം ഉണ്ട് അത് ഫിൽ ചെയ്താൽ ഒരു പ്രജക്ട് തരും..അത് കൃത്യമായി ചെയ്യുന്നവർക്കാണ് അവസരം ഉണ്ടാവുക..സോ ഫ്രണ്ട്സ് എല്ലാവർക്കും ഒരിക്കൽ കൂടി എന്റെ ഓണാശംസകൾ..”

വിഷമത്തോടെ നിന്ന അപർണ്ണയുടെ കണ്ണുകൾ പെട്ടന്നായിരുന്നു വിടർന്നത്..അവൾ ശിവന്യയെ പിടിച്ച് വലിച്ച് കൊണ്ട് റിസപ്ഷനിലേക്ക് ഓടി..ആപ്ലിക്കേഷൻ ഫോം വാങ്ങുന്ന അപർണ്ണയെ കണ്ട് ശിവന്യ നെറ്റി ചുളിച്ചു..

ശിവന്യ-“അപ്പൂ..നീ..ശരിക്കും ആലോചിച്ചിട്ടാണോ..?”

അപർണ്ണ-“അതേ..”

ശിവന്യ-“അപ്പോ നീ വീട്ടിൽ ചോദിക്കുന്നില്ലേ..?”

അപർണ്ണ-“ഞാൻ പറഞ്ഞാൽ അപ്പയും അമ്മയും സമ്മതിക്കും..”

ശിവന്യ-“അത് ശരിയാ..നിന്റെ കാർത്തിയെ വളക്കാൻ ഫുൾ സപ്പോർട്ടല്ലേ നിന്റെ അപ്പയും അമ്മയും..നിന്റെ ഭാഗ്യാണ് മോളേ അവര് രണ്ടും..”

അപർണ്ണ-“സംശയം എന്താ..I’m so lucky..”

അപർണ്ണ നിറഞ്ഞ ചിരിയോടെ ആപ്ലികേഷൻ ഫിൽ ചെയ്യാൻ തുടങ്ങി..

***

അപർണ്ണ-“നീ എത്ര നേരമായി അങ്ങേരുടെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു..ഒരു വട്ടം..ഒരൊറ്റ വട്ടം അറിയാതെ പോലും ഇങ്ങോട്ട് നോക്കുന്നില്ലല്ലോ..pitty of u അപ്പൂ..pitty of u..”

ഓഫീസിലെ വാഷ് റൂമിൽ ചെന്ന് കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്ന് അപർണ്ണ സ്വയമേ പറഞ്ഞു..

അപർണ്ണ-“ഓഫീസിലെ സകല എണ്ണവും വന്ന് പറഞ്ഞല്ലോ ഞാൻ സുന്ദരി ആയിട്ടുണ്ടെന്ന്..പിന്നെ അങ്ങേർക്കെന്താ ഒന്ന് പറഞ്ഞാൽ..

Mr.കാർത്തിക്..നിങ്ങൾക്ക് ഈ അപർണ്ണയെ മനസ്സിലായിട്ടില്ല..അങ്ങനെ ഒന്നും തോൽക്കാൻ അപർണ്ണക്ക് മനസ്സില്ല..”

മുഖമൊന്ന് കഴുകി പുറത്തേക്ക് ഇറങ്ങാൻ നിന്നപ്പോഴാണ് കാർത്തി അങ്ങോട്ട് വരുന്നത് കണ്ടത്..അപർണ്ണയുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു..

കാർത്തി അടുത്തെത്തിയതും അപർണ്ണ ഒരു കരച്ചിലോടെ വാതിൽ തുറന്ന് കാർത്തിയുടെ അടുത്തേക്ക് ഓടി ചെന്ന് അവനെ കെട്ടിപിടിച്ച് നിന്നു..അപ്രതീക്ഷിതമായ അപർണ്ണയുടെ പ്രവർത്തിയിൽ കാർത്തിയാകെ പകച്ചു നിന്നു.

അപർണ്ണ കിട്ടിയ അവസരം മുതലാക്കി അവനെ കെട്ടിപിടിച്ച് കാർത്തിയുടെ നെഞ്ചിൽ തലവെച്ച് കിടക്കുകയായിരുന്നു..

കാർത്തി-“ഏയ്..അപർണ്ണ..what happen..?”

കാർത്തി അപർണ്ണയെ അവനിൽ നിന്നും അടർത്തി മാറ്റാൻ ശ്രമിക്കെ ചോദിച്ചു..എന്നാൽ അതിലും ശക്തിയിൽ അവൾ കാർത്തിയുടെ ശരീരത്തിൽ അള്ളിപിടിച്ച് നിന്ന് ഉച്ചത്തിൽ കരഞ്ഞു..

കാർത്തി-“എടോ..താനിങ്ങനെ കരയാതെ എന്താ പറ്റിയതെന്ന് ഒന്ന് പറ..”

അപർണ്ണ-“അത്..അത്..അവിടെ..”

അപർണ്ണ അവന്റെ നെഞ്ചിൽ നിന്നും മുഖമുയർത്തി കാർത്തിയെ നോക്കി വിതുമ്പലോടെ നിന്നു..

കാർത്തി-“ആരോ തന്നെ ഉപദ്രവിക്കാൻ നോക്കിയോ..?”

അപർണ്ണ ഇല്ല എന്ന് തലയാട്ടി..

കാർത്തി-“പിന്നെ എന്താണെന്ന് ഒന്ന് തെളിച്ച് പറ താൻ..”

അപർണ്ണ-“ഞാൻ വാഷ്റൂമിൽ നിന്ന് പുറത്തേക്ക് വരാൻ നേരം അവിടെ..”

കാർത്തി-“അവിടെ..?”

അപർണ്ണ-“അവിടെ ഒരു പ..പ..പല്ലി..”

കാർത്തി-“എന്ത്..?”

അപർണ്ണ-“ഒരു പല്ലി എന്റെ മേലേക്ക് വീണു..”

അതും പറഞ്ഞ് അപർണ്ണ വീണ്ടും കരച്ചിലഭിനയിച്ച് കാർത്തിയെ കെട്ടിപിടിച്ചു..

കാർത്തിയാകെ പെട്ട അവസ്ഥയിലായിരുന്നു..അട്ട പിടിച്ചത് പോലെയായിരുന്നു അപർണ്ണ അവനെ കെട്ടി പിടിച്ച് നിൽക്കുന്നത്..അവനാകെ എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു..

കാർത്തി-“എടോ..താനൊന്ന് എഴുന്നേൽക്ക്..”

അപർണ്ണ-“ഇല്ല..എനിക്ക് പേടിയാ..”

കാർത്തി-“ഒക്കെ..ഒക്കെ..താനീ കരച്ചിലൊന്ന് നിർത്ത്..ആരെങ്കിലും കേട്ടാൽ ഞാൻ എന്തെങ്കിലും ചെയ്തതാണെന്ന് തെറ്റിദ്ധരിക്കും..പ്ലീസ്..”

കാർത്തി പറഞ്ഞത് കേട്ട അപർണ്ണ കരച്ചിൽ സ്റ്റോപ് ചെയ്തു..എങ്കിലും അവന്റെ നെഞ്ചിൽ നിന്ന് തല ഉയർത്തിയതേ ഇല്ല..

‘എന്തിനായിരുന്നു ദൈവമേ ഞാനീ വഴി വന്നത്..’

കാർത്തി മനസ്സിൽ ചിന്തിച്ചു പോയി..പെട്ടന്ന് ആരോ അതിലൂടെ വരുന്നത് പോലെ തോന്നിയ കാർത്തി വാഷ് റൂമിന്റെ കുറച്ച് മാറി അധികമാരുടെയും കണ്ണിൽ പെടാത്ത ഒരു ഭാഗത്തേക്ക് അപർണ്ണയേയും ചേർത്ത് പിടിച്ച് കൊണ്ട് നീങ്ങി നിന്നു..

കാർത്തി അറിയാതെ ചെയ്തതാണ് അവളെ ചേർത്ത് പിടിച്ചത് എങ്കിൽ പോലും അവന്റെ സ്പർശനം അപർണ്ണയിൽ ഒരു വിറയലുണ്ടാക്കി..

കാർത്തി-“അപർണ്ണ..ടോ..”

കാർത്തിയുടെ വിളിയിൽ അപർണ്ണ ഒന്ന് ഞെട്ടി..

അപർണ്ണ-“ആഹ്..”

കാർത്തി-“ഇവിടെ പാറ്റയും പല്ലിയും ഒന്നും ഇല്ല..ഇനിയെങ്കിലും തനിക്കൊന്ന് എഴുന്നേറ്റൂടെ..?”

കാർത്തിയുടെ ദയനീയമായ ചോദ്യം കേട്ട് അപർണ്ണക്ക് ചിരി വന്നു..

അവൾ അവനിൽ നിന്നും അടർന്ന് മാറി..

അപർണ്ണ-“ഞാൻ പേടിച്ചപ്പോ..സോറി സർ..”

കാർത്തി-“മ്മം..it’s ok..”

അപർണ്ണയെ നോക്കി കാർത്തി ഒന്ന് ചെറുതായി ചിരിച്ചിട്ട് നടന്ന് പോയി..

അപർണ്ണ അവൻ പോവുന്നതും നോക്കി നിന്നു..കാർത്തിയുടെ ഗന്ധം തന്റെ ശരീരത്തിലും നിറഞ്ഞ് നിൽക്കുന്നത് പോലെ അവൾക്ക് തോന്നി..അപർണ്ണ കണ്ണുകളടച്ച് അവന്റെ ആ ഗന്ധം ആവാഹിച്ചെടത്തു..പിന്നെ ഒരു ചിരിയോടെ സ്വയം തലക്കിട്ടൊന്ന് കൊട്ടി പ്രോഗ്രാം ഹാളിലേക്ക് നടന്നു..

……

തിരുവോണത്തിന്റെ അന്ന്..

പുലർച്ചെ അനഘ കണ്ണുകൾ തുറന്നു..കാശിയുടെ നെഞ്ചിൽ നിന്നും പതിയെ അവളൊന്ന് മുഖമുയർത്തി അവനെ നോക്കി..തന്നെ പുണർന്ന് കിടന്നുറങ്ങുന്ന കാശിയെ കണ്ടതും അവളൊന്ന് പുഞ്ചിരിച്ചു..അവന്റെ മുഖത്തേക്ക് വീണ് കിടക്കുന്ന മുടിയിഴകളെ മാടിയൊതുക്കി അവന്റെ മുഖത്തേക്ക് നോക്കി കുറച്ച് സമയം കിടന്നു..അവന്റെ നിഷ്കളങ്കമായ മുഖം കാണെ അവളിൽ വാത്സല്യം നിറഞ്ഞു..അനഘയൊന്ന് ഉയർന്ന് പൊങ്ങി കാശിയുടെ നെറ്റിയിൽ പതിയെ ഉമ്മവെച്ചു..

കാശിയൊന്ന് ഞെരങ്ങി അനഘയുടെ ഇടുപ്പിലൂടെ ചേർത്ത് നിർത്തി അവളുടെ മാറിലേക്ക് മുഖമമർത്തി കിടന്നു..അനഘയൊന്ന് വിറച്ച് പോയി..കാശി നല്ല ഉറക്കിലാണെന്ന് അറിഞ്ഞതും അനഘ അവന്റെ മുടിയിൽ തലോടി കൊണ്ട് കുറച്ച് സമയം കൂടി അങ്ങനെ കിടന്നു..

പിന്നെ പതിയെ അവന്റെ കൈകൾ അവളുടെ ദേഹത്ത് നിന്നും മാറ്റി..അവന്റെ മുഖം തലയണക്ക് മേൽ വെച്ച് പുതപ്പിച്ച് കൊടുത്ത് അവൾ ബെഡിൽ നിന്നും എഴുന്നേറ്റു..

തൊട്ടിലിൽ കിടന്നുറങ്ങുന്ന കുഞ്ഞാറ്റയെ ഒന്ന് നോക്കി അവൾ കുളിച്ച് മാറാനുള്ള ഡ്രസ്സ് എടുത്ത് ബാത്ത്റൂമിലേക്ക് കയറി..കുളിച്ചിറങ്ങി തല തുവർത്തി നെറുകയിൽ സിന്ദൂരവും ചാർത്തി അനഘ റൂമിൽ നിന്ന് പുറത്തിറങ്ങി..അവൾ അടുക്കളയിൽ എത്തിയപ്പോഴേക്കും ഭവാനിയും വന്നിരുന്നു..പിന്നെ അവർ സംസാരിച്ച് പ്രാതലിനുള്ള ഭക്ഷണത്തിന് വട്ടം കൂട്ടി..സേതുവും എഴുന്നേറ്റിരുന്നത് കൊണ്ട് അവർക്കൊപ്പം സഹായിക്കാൻ കൂടി..ഇഢലിയും ദോശയും സാമ്പാറുമുണ്ടാക്കി..വിച്ചുവിന് ദോശക്ക് ചട്നി വേണ്ടതിനാൽ അതും ഉണ്ടാക്കി കഴിഞ്ഞ് അനഘ വിച്ചുവിനെ പോയി വിളിച്ചുണർത്തി..അവളെ എഴുന്നേൽപ്പിച്ച് കുളിക്കാൻ പറഞ്ഞയച്ചതിന് ശേഷം കാശിയെ വിളിക്കാനായി അനഘ മുകളിലേക്ക് ചെന്നു..

റൂമിൽ ചെന്ന അനഘ ബെഡിനടുത്തേക്ക് നടന്നു..അവളുടെ തലയണ കെട്ടി പിടിച്ച് കമഴ്ന്ന് കിടന്നുറങ്ങുന്ന കാശിയെ കണ്ട് അനഘയൊന്ന് ചിരിച്ചു..അവനടുത്ത് ചെന്നിരുന്ന് കാശിയുടെ കവിളിൽ പതിയെ തലോടി…

അനഘ-“കിച്ചേട്ടാ…മതി ഉറങ്ങിയത്..എണീറ്റേ..”

കാശി-“ങ്ഹും..കുറച്ചൂടെ..”

അനഘ-“പറ്റില്ല..എഴുന്നേറ്റേ..”

കാശി-“പ്ലീസ്..”

അനഘ-“ഒരു പ്ലീസും ഇല്ല..എഴുന്നേൽക്ക്..”

അനഘ പറഞ്ഞിട്ടും ഒന്ന് മൂളി കൊണ്ട് തിരിഞ്ഞ് കിടക്കുന്ന കാശിയെ കണ്ട് അവൾക്കൊര സൂത്രം തോന്നി..അനഘ അവളുടെ നനഞ്ഞ മുടി മുന്നിലേക്കിട്ട് അവന്റെ ഉഖത്തിന് നേരെ കൊണ്ട് വന്നു..നനഞ്ഞ മുടി വീണ് ഇക്കിളിയായതും കാശി പെട്ടന്ന് കണ്ണ് തുറന്ന് അനഘയെ പിടിച്ച് തന്റെ മേലേക്ക് ഇട്ടു..പെട്ടന്നായത് കൊണ്ട് അവളൊന്ന് പേടിച്ചു..

കാശി-“ഇപ്പോ എന്റെ ലക്ഷ്മിക്ക് ഇച്ചിരി കുസൃതി കൂടുന്നുണ്ടല്ലോ..മ്മം..?”

അനഘ-“ഉണ്ടോ..?മ്മം..?”

കാശി-“മ്മ്…ഉണ്ട്”

അനഘ-“എന്നാലേ വല്യ കാര്യായി പോയി..”

അനഘ കുറുവോടെ പറയുന്നത് കേട്ട് കാശിയൊന്ന് പുഞ്ചിരിച്ചു..മുന്നോട്ട് വീണ അവളുടെ മുടി ഒതുക്കി വെച്ച് അവൻ അനഘയുടെ മുഖത്തേക്ക് ഉറ്റു നോക്കി കിടന്നു..

കാശി-“എന്റെ പെണ്ണിന് ദിവസം കൂടും തോറും ഭംഗി കൂടി വരുന്നുണ്ടല്ലോ..എത്ര നോക്കിയിട്ടും കൊതി തീരുന്നില്ല..”

അനഘ-“മതി നോക്കിയത്..എഴുന്നേറ്റ് വന്ന് കുളിച്ചേ..”

കാശി-“കുറച്ചൂടെ ഇങ്ങനെ കിടന്നിട്ട് പോവാം..”

അനഘ-“പോര..എഴുന്നേറ്റേ..”

അനഘ കാശിയുടെ കൈ വിടുവിച്ച് അവനെ ബെഡിൽ നിന്നും കുത്തി എഴുന്നേൽപ്പിച്ചു..ടവലും മുണ്ടും എടുത്ത് കൊടുത്ത് ഫ്രഷ് ആവാൻ പറഞ്ഞയച്ച് കബോർഡിൽ നിന്നും കാശിക്ക് ഇടാനുള്ള ഡ്രസ് എടുത്ത് വെച്ച് താഴേക്ക് പോയി..വെള്ള കുർത്തയും സ്വർണ്ണ കരയുള്ള മുണ്ടുമായിരുന്നു വേഷം..

കാശി കുളി കഴിഞ്ഞ് എത്തിയതും എല്ലാവരും ചേർന്ന് ഉമ്മറത്ത് പൂക്കളമിട്ടു.ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു..

ഭക്ഷണം കഴിച്ച ശേഷമായിരുന്നു കുഞ്ഞാറ്റ എഴുന്നേറ്റത്..അവൾക്ക് പാല് കൊടുത്ത് കഴിഞ്ഞ് ബെഡിൽ കിടത്തിയപ്പോഴേക്കും കാശിയും റൂമിലേക്ക് വന്നിരുന്നു..കാർത്തിക് കുഞ്ഞാറ്റക്കായി വാങ്ങിച്ച ബേബീ പിങ്ക് കളറിന്റെ സ്കെർട്ടും ടോപ്പുമായിരുന്നു അവളെ ഇടീച്ചത്..

കുഞ്ഞാറ്റയെ കാശിയുടെ കൈകളിൽ കൊടുത്ത് അനഘ ഡ്രസ് മാറി..കറുത്ത കരയുള്ള സെറ്റും മുണ്ടും അതിനോട് ചേർന്ന കറുത്ത ബ്ലൗസും ആയിരുന്നു അവൾക്കായി കാശി വാങ്ങി കൊടുത്തത്..

മുടി ചീകി വെച്ച് തിരിഞ്ഞപ്പോഴാണ് കാശി ഒരു ഇലയിൽ മുല്ലപ്പൂവുമായി വന്നത്..

അനഘ-“ഇതെവിടുന്ന് കിട്ടി..?”

വിടർന്ന കണ്ണുകളോടെ അവനോട് ചോദിച്ചു..

കാശി-“അതൊക്കെ ഉണ്ട് ന്റെ പെണ്ണേ..നീ അങ്ങ് തിരിഞ്ഞ് നിന്നേ..”

അനഘയെ കണ്ണാടിക്ക് മുന്നിലേക്ക് തിരിച്ച് നിർത്തി വിടർത്തിയിട്ട മുടിക്കുള്ളിലൂടെ ആ മുല്ലപൂവ് വെച്ച് കൊടുത്തു..

അൽപം സിന്ദൂരമെടുത്ത് അവളുടെ നെറുകെയിൽ ചാർത്തി അവളുടെ നെറുകെയിലും കവിളിലും ചുംബിച്ചു..

കുഞ്ഞാറ്റയെ എടുത്ത് അനഘയെയും കൂട്ടി കാശി താഴേക്ക് ചെന്നു..

ഇത്തവണത്തെ ഓണം കൈലാസത്തിൽ വെച്ച് ആവട്ടേ എന്ന് കരുതി തറവാട്ടിലുള്ള എല്ലാവരും അങ്ങോട്ടേക്ക് എത്തിയിരുന്നു..പിന്നെ ആളും ബഹളവും ആയി കൈലാസത്തിലൊരു ഉത്സവപ്രതീതിയായിരുന്നു…

തുടരും

Fabi

3.5/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!