Skip to content

അനഘ – ഭാഗം 35

anagha aksharathalukal novel

ഇത്തവണത്തെ ഓണം കൈലാസത്തിൽ വെച്ച് ആവട്ടേ എന്ന് കരുതി തറവാട്ടിലുള്ള എല്ലാവരും അങ്ങോട്ടേക്ക് എത്തിയിരുന്നു..പിന്നെ ആളും ബഹളവും ആയി കൈലാസത്തിലൊരു ഉത്സവപ്രതീതിയായിരുന്നു…

വിഭവ സമൃതമായ സദ്യയും കുഞ്ഞു കുഞ്ഞു ഓണക്കളികളും എല്ലാമായി തിരുവോണം ആഘോഷമാക്കി..

…..

ഇന്നാണ് കാർത്തികും വിശ്വനും ലണ്ടനിലേക്ക് പോവുന്നത്..നയനയും ഹരിയും വന്നിട്ടുണ്ടായിരുന്നു..ബ്രക്ക്ഫാസ്റ്റ് കഴിച്ച് എയർപോർട്ടിലേക്ക് ഇറങ്ങാനായി ഡ്രസ് മാറി താഴെ ഇറങ്ങി വന്നപ്പോഴാണ് ആരോ കോളിംങ് ബെൽ അടിക്കുന്ന ശബ്ദം കേട്ടത്..ഒന്ന് സംശയിച്ച് കാർത്തിക് ചെന്ന് ഡോർ തുറന്നു നോക്കി..മുന്നിൽ നിൽക്കുന്ന മാലിനിയെ കണ്ടതും കാർത്തി ഒന്ന് അമ്പരന്നു..വിലപിടിപ്പുള്ള പട്ട് സാരികളും ആഭരണങ്ങളും ധരിച്ച് പ്രതാപത്തോടെ നടന്നിരുന്ന മാലിനിയുടെ നേരെ വിപരീതമായായിരുന്നു കാർത്തികിന് മുന്നിൽ നിന്ന മാലിനി…

അന്ന് ഓഡിറ്റോറിയത്തിൽ നിന്നും മാലിനി അവരുടെ കുടുംബ വീട്ടിലേക്കായിരുന്നു പോയത്..ഒന്ന് രണ്ട് ദിവസം കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ല..അത് കഴിഞ്ഞതും ബന്ധുക്കളെല്ലാം ഒളിഞ്ഞും തെളിഞ്ഞു മാലിനിക്ക് നേരെ കുത്ത് വാക്കുകളും പരിഹാസങ്ങളുമായി വന്നു..സഹിക്കാൻ വയ്യാതായതിന് ശേഷമാണ് അവർ അവിടെ നിന്നും മംഗലത്തേക്ക് വന്നത്..

കാർത്തി-“എന്തിനാണാവോ വന്നത്..?”

ഒരു പുച്ഛത്തോടെയുള്ള കാർത്തിയുടെ ചോദ്യം കേട്ട് മാലിനി അവനടുത്തേക്ക് വന്നു..

മാലിനി-“മോനേ..കണ്ണാ..”

അവർ അവനെ തലോടാനായി കൈയുയർത്തിയതും കാർത്തി പിന്നോട്ട് മാറി നിന്നു..

കാർത്തി-“കണ്ണനോ..?ആരുടെ കണ്ണൻ..?അവനെന്നേ മരിച്ചു..നിങ്ങളെല്ലാം കൂടെ ചേർന്ന് കൊന്നു..ഈ നിൽകുന്നത് കാർത്തിക് ആണ്..”

മാലിനി-“മോനേ..ഞാൻ..”

കാർത്തി അവരെ കൈയുയർത്തി തടഞ്ഞു..

കാർത്തി-“വേണ്ട..അങ്ങനെ വിളിക്കരുത് എന്നെ..ഒരു മകനോട് ചെയ്യുന്ന പ്രവർത്തിയാണോ നിങ്ങളെന്നോട് ചെയ്തത്..നിങ്ങളെ ജീവനു തുല്യമല്ലേ ഞാൻ സ്നേഹിച്ചത്.. ആ എന്റെ ജീവിതം നിങ്ങളെല്ലാവരും കൂടെ തകർത്ത് കളഞ്ഞത്..ഇനിയും മതിയായില്ലേ..?”

കാർത്തിയുടെ ശബ്ദമുയർന്നതും അകത്ത് നിന്നും ഹരിയും പിന്നാലെ വിശ്വനെ വീൽചെയറിലുന്തി നയനയും പുറത്തേക്ക് വന്നു..

മാലിനിയെ കണ്ട് അവരെല്ലാമൊന്ന് ഞെട്ടി..

മാലിനി-“മോനേ..പണത്തിന്റെ മഞ്ഞളിപ്പിൽ ഞാൻ ചെയ്തതും പറഞ്ഞതും പ്രവർത്തിച്ചതുമെല്ലാം തെറ്റായിരുന്നു എന്ന് മനസ്സിലാക്കി…ഒരുപാട് വലിയ തെറ്റാണ് ഞാൻ നിന്നോടും അനുവിനോടും ചെയ്തത്..മാപ്പ് പറയാനുള്ള അർഹത പോലും അമ്മക്കില്ല എന്നുമറിയാം..പക്ഷേ പൊറുക്കണം എന്നോട്..”

മാലിനി കരഞ്ഞു കൊണ്ട് കാർത്തികിന് മുന്നിൽ മുട്ട് കുത്തി ഇരുന്നു കൈകൂപ്പി..

കാർത്തിക് പെട്ടന്ന് പിന്നിലേക്ക് മാറി നിന്നു..

കാർത്തി-“നിങ്ങൾക്ക് ഇവിടെ താമസിക്കാം..നിങ്ങളോട് ഞാൻ ക്ഷമിക്കാം…ഇത്രയും നാൾ ദൈവത്തേ പോലെയാ നിങ്ങളെ ഞാൻ മനസ്സിൽ കൊണ്ട് നടന്നത്..എന്തൊക്കെ നിങ്ങൾ എന്നോട് ചെയ്താലും പെറ്റമ്മയല്ലേ..എന്ന് കരുതി ഞാനൊന്നും മറന്നു എന്ന് വിചാരിക്കരുത്..ഒരിക്കലും എനിക്കതിന് കഴിയില്ല…ഞാനും അച്ഛനും ഇന്ന് പോവുകയാണ്..നിങ്ങൾക്ക് ഇവിടെ താമസിക്കാം..അതിൽ കൂടുതൽ വേറെ ഒരു ബന്ധവും നമ്മൾ തമ്മിലുണ്ടാവില്ല..”

മാലിനി-“അത്രയും മതി മോനേ അമ്മക്ക്..മോൻ ക്ഷമിച്ചു എന്നൊരു വാക്ക് കേട്ടാൽ മതി..മറ്റൊന്നും എനിക്ക് വേണ്ട..”

മാലിനി നേരെ വിശ്വന് അരികിലേക്ക് ചെന്നു..

അയാളുടെ കൈയിൽ പിടിച്ചു…

മാലിനി-“അറിഞ്ഞിരുന്നില്ല വിശ്വേട്ടാ..നമ്മുടെ മകൾ തന്നെ ഏട്ടനെ..”

വിശ്വൻ അവരെ നോക്കി എന്നല്ലാതെ മറുപടിയൊന്നും കൊടുത്തില്ല..

കാർത്തി-“ഞങ്ങൾക്ക് ഇറങ്ങാൻ സമയമായി..”

കാർത്തി മാലിനിയെ നോക്കി പറഞ്ഞ് കാറിനടുത്തേക്ക് ചെന്നു..ഹരിയും കാർത്തിയും ബാഗുകളെല്ലാം കാറിലെടുത്ത് വെച്ചു..

നയനയോട് യാത്ര പറഞ്ഞ് മാലിനിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ വിശ്വനെ കാറിൽ കൊണ്ട് പോയി ഇരുത്തി..

കാർത്തിയുടെ കൂടെ ഹരിയും കയറി കാർ മംഗലത്ത് വീട്ടിൽ നിന്നും പുറത്തേക്ക് പാഞ്ഞു..

……

എയർപോർട്ടിലെത്തി കാർത്തിയെയും വിശ്വനെയും ഇറക്കി ഹരി തിരിച്ച് പോയി..

“സർ..”

കാർത്തി വിശ്വനെയും കൊണ്ട് എയർപോർട്ടിനകത്തേക്ക് കയറാനൊരങ്ങിയപ്പോഴാണ് പിന്നിൽ നിന്നും ഒരു ശബ്ദം കേട്ടത്..

കാർത്തി ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞ് നോക്കി..

കാർത്തി-“അപർണ്ണ താനെന്താ ഇവിടെ.?ഓഹ് ശിവന്യയും ഉണ്ടല്ലോ..?”

കാർത്തിയുടെ അടുത്തേക്ക് നടന്നു വരുന്ന അപർണ്ണയെയും ശിവന്യയെയും കണ്ട് അവൻ ആശ്ചര്യത്തോടെ ചോദിച്ചു..

അപർണ്ണ-“ശിവയുടെ വുഡ്ബീ വന്നിരുന്നു..ഇന്ന് തിരിച്ച് പോയി..ഓഫീസിലേക്ക് പോവും വഴി ഞങ്ങൾ യാത്രയാക്കാൻ വന്നതാണ്..”

അപർണ്ണയുടെ കല്ല് വെച്ച നുണ കേട്ട് ശിവന്യ വാ തുറന്നു പോയി..

കാർത്തി-“ഓഹ്..ശിവന്യയുടെ വിവാഹം ഉറപ്പിച്ചതാണോ..?എന്നിട്ട് പറഞ്ഞില്ലല്ലോ..?എന്താ പയ്യന്റെ പേര്..?”

ശിവന്യ കാർത്തിയുടെ മുഖത്തേക്ക് അന്തം വിടടത് പോലെ നോക്കി നിൽക്കുന്നത് കണ്ട് അപർണ്ണ അവളുടെ കൈയിലൊന്ന് പിച്ചി..

അവൾ വേദനയെടുത്ത് അപർണ്ണയെ ഒന്ന് നോക്കി..

കാർത്തി-“ഏയ്..എന്ത് പറ്റി.?”

ശിവന്യ-“നത്തിംഗ് സർ..സർ എന്തായിരുന്നു ചോദിച്ചത്..?ഞാൻ കേട്ടില്ല.”

കാർത്തി-“വുഡ്ബീയുടെ പേരെന്താ എന്ന്..?”

ശിവന്-“അത്..ആ..അതുൽ..”

അപർണ്ണ-“ഗുഡ്മോണിഗ് സർ..”

കാർത്തി എന്തോ പറയാൻ നിന്നപ്പോഴേക്കും അപർണ്ണ വിശ്വനോട് വിഷ് ചെയ്തു..

വിശ്വൻ-“മോ..ണിംഗ്..”

അപ്പോഴേക്കും കാർത്തിയുടെ ഫോൺ റിങ് ചെയ്തു..

കാർത്തി ഫോൺ അറ്റന്റ് ചെയ്ത് കുറച്ചപ്പുറത്തേക്ക് മാറി നിന്നതും ശിവന്യ അപർണ്ണയുടെ കൈയിൽ പിച്ചി..

ശിവന്യ-“ഏടീ കോപ്പേ..ഏത് വുഡ്ബീയുടെ കാര്യാ ടീ നീ പറഞ്ഞെ..?”

അപർണ്ണ അതു കേട്ടൊന്ന് ഇളിച്ച് കാണിച്ചു..

അപർണ്ണ-“പിന്നെ അങ്ങേര് ചോദിക്കുമ്പോ നിങ്ങളെ കാണാൻ വേണ്ടി വന്നതാണ് എന്ന് പറയാൻ പറ്റുമോ..?”

അപർണ അപ്പോഴാണ് തങ്ങളെ രണ്ട് പെരെയും നോക്കി നിൽക്കുന്ന വിശ്വനെ കണ്ടത്..അവളൊരു പുഞ്ചിരിയോടെ അയാൾക്ക് മുന്നിൽ മുട്ട് കുത്തി ഇരുന്നു..

അപർണ-“സർ..അങ്ങനെ വിളിക്കാനെന്തോ മനസ് വരുന്നില്ല..അത് കൊണ്ട് അച്ഛാ എന്ന് വിളിക്കട്ടേ ഞാൻ..?”

അപർണയുടെ ചോദ്യത്തിന് ഒരു പുഞ്ചിരിയോടെ അയാൾ സമ്മതം കൊടുത്തു..

അത് കണ്ട് അപർണക്ക് ഒരുപാട് സന്തോഷമായി..

അപർണ-“അച്ഛാ..ശരിക്കും ഇന്ന് ഞങ്ങൾ ശിവെടെ വുഡ്ബീ യെ യാത്രയാക്കാൻ വന്നതൊന്നുമല്ല..അത് ഞാൻ ചുമ്മാ ഒരു കള്ളം പറഞ്ഞതാ..സത്യായിട്ടും ഞാൻ കാർത്തിയെ കാണാനാ..എനിക്ക് അച്ഛന്റെ മോനെ ഒരുപാട് ഇഷ്ടാണ്..ഇഷ്ടം എന്ന് വെച്ചാ അസ്ഥിക്ക് പിടിച്ച പ്രേമം..പക്ഷേ അത് അങ്ങേരോട് പറഞ്ഞിട്ടില്ല ഇത് വരെ..പറഞ്ഞാലും സമ്മതിക്കില്ലെന്ന് അറിയാം.”

അപർണയുടെ സംസാരം കേട്ട് വിശ്വനവളെ ആശ്ചര്യത്തോടെ നോക്കി..

അപർണ-“കാർത്തിയുടെ ജീവിതത്തിൽ നടന്നതെല്ലാം എനിക്കറിയാം..അതറിഞ്ഞ് കൊണ്ടാണ് ഞാൻ ഇഷ്ടപെട്ടതും..

ഒരുപാട് ഇഷ്ടാണ് എനിക്ക്…

അത് കൊണ്ട് എത്ര കാലം എടുത്താലും ഞാൻ കാർത്തിയേയും കൊണ്ടേ പോവൂ..അച്ഛന് വിരോദം ഒന്നുമില്ലല്ലോ അല്ലേ..?”

വിശ്വൻ-“ഞാൻ..മോ..ളുടെ..കൂടെ..ഉണ്ടാ..കും.”

അപർണ-“അത് കേട്ടാൽ മതി..കൃത്യം ഒരു മാസത്തിനകം ഞാനങ്ങ് വരും..ബാക്കിയെല്ലാം ഇനി അവിടെ വെച്ച്..ഓക്കെ അല്ലേ അച്ഛാ..

വിശ്വൻ-“ഡ..ബ്ൾ..ഓക്കെ

ശിവന്യ-“ടീ..കാർത്തി സർ.”

കാർത്തി വരുന്നത് കണ്ടതും അപർണ വിശ്വന്റെ അടുത്ത് നിന്നും എഴുന്നേറ്റു..

കാർത്തി-“സോറി..ഒരു അർജന്റ് കോൾ ആയിരുന്നു..സമയം വൈകി..അപ്പോ ശരിയെന്നാ..”

അപർണ-“ബൈ സർ..”

കാർത്തി വിശ്വനെയു കൊണ്ട് എയർപോർട്ടിനുള്ളിലേക്ക് പോവുന്നതും നോക്കി അപർണ നിന്നു..

ശിവന്യ-“ടീ..മതി നോക്കി നിന്നത്..അവർ പോയി..ഓഫീസിൽ പോവാൻ ടൈം ആയി..വാ.”

അപർണ-“ആ ടീ..വാ പോവാം..”

ഉള്ളിലെ സങ്കടം മറച്ച് വെച്ച് അപർണ ശിവന്യക്കൊപ്പം ഓഫീസിലേക്ക് പോയി..

…….

രാത്രി കാശിയുടെ നെഞ്ചിൽ തലവെച്ച് കിടക്കുകയായിരുന്നു അനഘ..അവനവളുടെ മുടിൽ പതിയെ തലോടുന്നുണ്ട്..

കാശി-“ലക്ഷ്മീ…”

അനഘ-“മ്മം..”

കാശി-“ഉറക്കൊന്നുല്ലേ എന്റെ പെണ്ണിന്..?”

അനഘ-“ഇല്ല..”

കാശി-“എന്ത് പറ്റി.?”

അനഘ-“അറിയില്ല..കിച്ചേട്ടന് ഉറക്കമില്ലേ..?”

അനഘ കാശിയുടെ കഴുത്തിലെ രുദ്രക്ഷത്തിൽ പിടിച്ച് കൊണ്ട് ചോദിച്ചു..

കാശി-“നാളെ എന്റെ ലക്ഷ്മികുട്ടിയെ കാണാനും ഇങ്ങനെ എന്റെ നെഞ്ചിലേക്ക് പൊതിഞ്ഞ് പിടിക്കാനും പറ്റിലല്ലോ എന്ന് ഓർത്തിട്ട് ഉറക്കൊന്നും വരുന്നില്ല..”

അനഘ-“എനിക്കും..ഈ നെഞ്ചിലെ ചൂട് കിട്ടാതെ ഞാനെങ്ങനെ നാളെ മുതൽ ഉറങ്ങും..”

കാശി-“നമ്മൾക്ക് കൊച്ചിയിലൊരു വീടെടുത്ത് അങ്ങോട്ട് മാറിയാലോ..?ഒരാഴ്ചയാണെങ്കിൽ പോലും നിന്നെയും മോളെയും കാണാതിരിക്കാൻ വയ്യ..”

അനഘ-“അത് വേണ്ട കിച്ചേട്ടാ..ഇവിടെ അമ്മയെയും അച്ഛനെയും വിച്ചൂനെയും ഒക്കെ വിട്ട്..അതും കിച്ചേട്ടൻ ജോലിക്ക് പോയി കഴിഞ്ഞാ ഞാൻ പിന്നെ തനിച്ചാവില്ലെ..?”

കാശി-“മ്മം..ശരിയാ..”

അനഘ-“ഒരു വിധത്തിൽ ഇടക്ക് ഇങ്ങനെ പിരിഞ്ഞിരിക്കുന്നതും ഒരു സുഖല്ലേ..?എന്നാലല്ലെ എനിക്ക് എന്റെ ഡോക്ടറെ കൂടുതൽ കൂടുതൽ സ്നേഹിക്കാൻ പറ്റൂ..”

കാശിയുടെ താടിൽ പതിയെ വലിച്ച് അനഘ പറഞ്ഞു..

കാശി ഒരു ചിരിയോടെ അനഘയെ തന്റെ കൈകുള്ളിൽ പൊതിഞ് പിടിച്ചു..

കാശി-“ലക്ഷ്മീ..”

അനഘ-“മ്മം..”

കാശി-“i will miss you..”

അനഘ-“me too ഡോക്ടറേ..”

കാശി അനഘയുടെ നെറ്റിയിൽ ചുണ്ടമർത്തി..പതിയെ രണ്ട് പേരും ഉറക്കിലേക്ക് ആഴ്ന്നു..

..

പിറ്റേന്ന് കാശി കൊച്ചിയിലേക്ക് പോയി..

പിന്നീടങ്ങോട്ടുള്ള ഓരോ ദിവസവും തന്നിൽ എത്രമാത്രം കാശി വേരുറപ്പിച്ചിട്ടുണ്ടെന്ന് അനഘ തിരിച്ചറിയുകയായിരുന്നു..അവന്റെ സാമിപ്യവും അവൻ നൽകുന്ന ഓരോ ചുംബനവും മുമ്പത്തേതിലും ഇരട്ടിയായി അവളാഗ്രഹിക്കാൻ തുടങ്ങി..

അവനെ കുറിച്ച് ഓർക്കുന്ന സമയങ്ങളിലെല്ലാം അവളുടെ മുഖം അരുണാഭമായി..

രാത്രിയിലെ അവന്റെ വിളിക്കായി അവൾ കാതോർത്തിരുന്നു..

അവളവനോട് ഒരുപാട് കാര്യങ്ങൾ സംസാരിച്ച് തുടങ്ങി..അവളുടെ ഓരോ കൊച്ച് കൊച്ച് കുറുമ്പുകളും പരിഭവങ്ങളും കാശിക്ക് വേണ്ടി മാത്രമാവാൻ തുടങ്ങി..

കാശിയുടെ ലക്ഷ്മിക്ക് അവനിൽ നിന്നൊരു മടങ്ങിപ്പോക്ക് സാധ്യമല്ലെന്ന് അവൾ മനസ്സിലാക്കി..

അവനിൽ അലിഞ്ഞലിഞ്ഞ് ഇല്ലാതാവാൻ അവളുടെ മനസ്സും ശരീരവും ഒരുപോലെ കൊതിച്ചു..

വെള്ളിയാഴ്ച രാത്രി കൊച്ചിയിൽ നിന്നും തിരിച്ച് പുലർച്ചെ കൈലാസത്തിൽ എത്തുമെന്നായിരുന്നു കാശി അനഘയെ വിളിച്ചപ്പോൾ പറഞ്ഞത്..

കാശി വരുന്നതും ആലോചിച്ച് അനഘ രാത്രി ഒരു പോള കണ്ണടച്ചില്ല..പിന്നീടെപ്പോഴോ അവളുടെ കണ്ണുകൾ താനെ അടഞ്ഞു പോയി..

ആരോ തന്നെ പൊതിഞ്ഞ് പിടിച്ചതറിഞ്ഞ് മയക്കത്തിൽ നിന്നും അനഘ ഞെട്ടി ഉണർന്നു..നിമിഷങ്ങൾക്കകം തന്റെ പ്രിയപ്പെട്ടവനാണ് തനിക്കരികിലെന്ന് അറിഞ്ഞതും അനഘ അത്യധികം സന്തോഷത്തോടെ ആ മുഖത്തിന് നേരെ തിരിഞ്ഞ് കിടന്നു..സീറോ ബൾബിന്റെ വെളിച്ചത്തിൽ അവളെ തന്നെ ഉറ്റ് നോക്കി കിടക്കുന്ന കാശിയുടെ കണ്ണുകൾ കണ്ടതും തന്റെ ഉടലാകെ കുളിരണിയുന്നത് പോലെ അവൾക്ക് തോന്നി..

അനഘ-“കിച്ചേട്ടൻ എപ്പഴാ വന്നേ..?എന്തേ എന്നെ വിളിക്കാഞ്ഞെ..?അമ്മയാണോ വാതിൽ തുറന്ന് തന്നേ..?സോറി ട്ടോ ഞാൻ ഉറങ്ങി പോയി..എന്നെ ഒന്ന് വിളിച്ചൂടായിരുന്നോ കിച്ചേട്ടന്..”

കാശി-“എന്റെ പെണ്ണേ..ഞാൻ കുറച്ച് മുമ്പേ എത്തി ഫ്രഷ് ആയി ദാ ഇപ്പോ നിന്റെ കൂടെ കിടന്നതേ ഉള്ളൂ..എന്റെ ലക്ഷ്മിക്കുട്ടി കിടന്ന് ഉറങ്ങിക്കേ..സമയം മൂന്ന് മണി ആയതേ ഉള്ളൂ..”

അനഘ-“അല്ല കിച്ചേട്ടാ..”

കാശി-“ശ്..”

അനഘ വീണ്ടുമെന്തോ പറയാൻ വന്നതും കാശി അവളുടെ ചുണ്ടിന് മുകളിൽ ചൂണ്ടുവിരൽ വെച്ച് തടഞ്ഞു..

കാശിയുടെ സ്പർശനത്തിൽ അനഘ കണ്ണിമ ചിമ്മാതെ അവനെ തന്നെ നോക്കി നിന്നു..

കാശി-“നമുക്ക് സംസാരിക്കാൻ ഇനിയും ഒരുപാട് സമയം ഉണ്ട്..ഇപ്പോ ഞാനെന്റെ പെണ്ണിനെ ഇങ്ങനെ കെട്ടി പിടിച്ചൊന്ന് കിടക്കട്ടേ..”

കാശി അനഘയെ വലിച്ച് അവന്റെ നെഞ്ചിലേക്കിട്ടു..അനഘ ഒര ചെറു ചിരിയോടെ കാശിയുടെ നെഞ്ചിലേക്ക് മുഖമമർത്തി..അവളുടെ കൈകൾ അവനെ വലയം ചെയ്തു…കാശിയുടെ ചുണ്ടുകൾ അവളുടെ നെറ്റിയിൽ പതിഞ്ഞതും അനഘയത് കണ്ണടച്ച് ഏറ്റുവാങ്ങി..തന്റെ പ്രാണനെ പൊതിഞ്ഞ് പിടിച്ച് കാശിയും തന്റെ പ്രിയപ്പെട്ടവന്റെ നെഞ്ചിന്റെ ചൂടേറ്റ് കൊണ്ട് അനഘയും സുഖ നിദ്രയിലാണ്ടു…

കുഞ്ഞാറ്റയുടെ ശബ്ദം കേട്ടാണ് അനഘ കണ്ണുകൾ തുറന്നത്..തന്റെ മേൽ ചുറ്റിപിടിച്ച കാശിയുടെ കൈകൾ മാറ്റി അനഘ കുഞ്ഞാറ്റയെ എടുത്ത് തോളിലിട്ടു..കാശി നല്ല ഉറക്കമായിരുന്നതിനാൽ ഒന്നും അറിഞ്ഞിരുന്നില്ല..കുഞ്ഞിനെ കഴുകിച്ച് ഡ്രസ് മാറ്റി പാല് കൊടുത്ത് അനഘ താഴേക്ക് കൊണ്ട് ചെന്നു..

വിച്ചുവിന്റെ കൈയിൽ കൊടുത്ത് കുളിക്കാനായി തിരിച്ച് റൂമിലേക്ക് തന്നെ ചെന്നു..വാതിലടച്ച് തിരിഞ്ഞതും ബെഡിൽ സുഖനിദ്രയിലായിരുന്ന കാശിയെ കണ്ട് അനഘയിലൊരു പുഞ്ചിരി വിരിഞ്ഞു..

അവനടുത്ത് ചെന്നൊന്ന് തലോടി കബോർഡിൽ നിന്ന് ഡ്രസെടുത്ത് ഫ്രഷാവാൻ ചെന്നു..ഫ്രഷ് ആയി താഴെ ചെന്ന് ഭവാനിയെ ഭക്ഷമുണ്ടാക്കാൻ സഹായിച്ചു..വിച്ചു അപ്പോഴേക്കും ക്ലാസിൽ പോയിരുന്നു..

ഭക്ഷണം കഴിക്കാനിരുന്നപ്പോൾ അനഘ കാശി എഴുന്നേറ്റിട്ട് കഴിക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറി..അത് കണ്ട് ഭവാനിയും സേതുവും പരസ്പരമൊന്ന് നോക്കി ചിരിച്ചു..

ഭവാനിയും സേതുവും ഭക്ഷണം കഴിച്ചതും കുഞ്ഞാറ്റയെ ഭവാനിയുടെ കൈയിൽ കൊടുത്ത് അനഘ കാശിയെ വിളിക്കാനായി മുകളിലേക്ക് ചെന്നു..മുറിയിലെത്തിയ അനഘക്ക് അവന്റെ ഉറക്കം കണ്ട് വിളിക്കാൻ തോന്നിയില്ല..അവൾ കാശിയുടെ അടുത്ത് കിടന്നു..പിന്നെ പതിയെ അവന്റെ കൈയെടുത്ത് കവിളിനടിയിൽ വെച്ച് കാശിയെ നോക്കി കിടന്നു..

ഉറക്കമുണർന്ന കാശി തന്നെ ഇമചിമ്മാതെ നോക്കുന്ന അനഘയെയാണ് കണ്ടത്..

അനഘയുടെ കുഞ്ഞ് കുഞ്ഞ് മാറ്റങ്ങൾ പോലും മനസ്സിലാക്കുന്ന കാശിക്ക് ഇതിനോടകം തന്നെ അവളും തന്നെ ആഗ്രഹിക്കുന്നുണ്ടെന്ന് മനസ്സിലായിരുന്നു..

അവളെ നോക്കി കിടന്നതും കാശിക്ക് ഒരു കുസൃതി തോന്നി..

അവന്റെ മുഖം പതിയെ അനഘയിലേക്ക് താഴ്ന്ന് വന്നു..

അവളുടെ കണ്ണുകൾ അവനിൽ നിന്നെന്തോ പ്രതീക്ഷിക്കുന്നത് പോലെ കാശിക്ക് തോന്നി..

അവളുടെ അധരങ്ങളിലേക്ക് അവന്റെ നോട്ടം ചെന്നു..

അനഘയുടെ കവിളിനടയിൽ വെച്ച കൈകൾ പതിയെ മാറ്റി അവളുടെ മുഖം അവൻ കൈകുമ്പിളിലൊതുക്കി..

അവന്റെ ചുടു നിശ്വാസം അവളിൽ പതിഞ്ഞതും അനഘയുടെ കണ്ണുകൾ കൂമ്പിയടഞ്ഞു..

കാശി അവളുടെ അധരത്തിലേക്ക് അവന്റെ ചുണ്ടുകളമർത്തി..

അനഘ പതിയെ തളർന്ന് തുടങ്ങിയിരുന്നു..

അവൾ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട് കാശി അവളുടെ അധരത്തെ പതിയെ സ്വതന്ത്രമാക്കി..

അവളെ പതിയെ തന്റെ നെഞ്ചിലേക്ക് പൊതിഞ്ഞു പിടിച്ചു…

അവളുടെ ശ്വാസഗതി നേരെയാവുന്നത് വരെ കാശി അവളുടെ മുടിയിൽ തലോടി കൊണ്ടിരുന്നു..

അനഘയുടെ ഹൃദയമിടിപ്പ് ഹാവധാനത്തിലായതും കാശി അനഘയുടെ മുഖം അവന്റെ നെഞ്ചിൽ നിന്നും പതിയെ ഉയർത്തി..കാശിയുടെ മുഖത്ത് നോക്കാൻ കഴിയാത്ത വിധം നാണത്താൽ അവൾ വിവശയായിരുന്നു..

കാശി-“ലക്ഷ്മീ..എന്നെ ഒന്ന് നോക്ക് പെണ്ണേ..”

അവളുടെ മുഖം കൈവിരലാൽ ഉയർത്തി..അവളുടെ കണ്ണുകൾ പതിയെ തുറന്നു..

അവന്റെ കണ്ണുകളിൽ അലയടിക്കുന്ന പ്രണയം അവളിൽ നാണം വിരിയിച്ചു..

കാശി-“എന്റെ പെണ്ണിന്റെ ഈ നാണം കാണാൻ നല്ല ഭംഗിയുണ്ട്..”

അവളെ നോക്കിക്കൊണ്ട് പറഞ്ഞു..

കാശി-“എന്തെങ്കിലും ഒന്ന് പറ പെണ്ണേ..എന്ത് പറ്റി..?”

അനഘ-“കിച്ചേട്ടാ..ഞാൻ..താഴേക്ക് പോവട്ടേ..”

അനഘ കുതറി മാറി എഴുന്നേൽക്കാൻ ശ്രമിച്ചതും കാശി അവളുടെ കൈയിൽ പിടിച്ച് അവന്റെ നെഞ്ചിലേക്കിട്ടു..

കാശി-“നിൽക്ക് പെണ്ണേ..”

കാശി അവളുടെ ചുണ്ടിനെ കവരാനായി മുഖമടുപ്പിച്ചതും അനഘ പെട്ടന്ന് അവന്റെ താടിയിൽ പിടിച്ച് വലിച്ചു..

കാശി-“ആഹ്..”

കാശിക്ക് വേദനയെടുത്ത് അവളിൽ നിന്നും കൈഅയച്ചതും അനഘ അവനിൽ നിന്നും കുതറി എഴുന്നേറ്റ് പുർത്തേക്ക് ഓടി..

അനഘ-“അതേ..ഫ്രഷായി താഴേക്ക് വാ..ഒരുമിച്ച് ഫുഡ് കഴിക്കാം..”

അനഘ വാതിൽക്കൽ എത്തിയതും അവനെ നോക്കി വിളിച്ച് പറഞ്ഞു..

കാശി ഒരു ചിരിയോടെ നെഞ്ചിൽ കൈവെച്ച് ബെഡിലേക്ക് വീണു..

ആ ചുംബനത്തിന്റെ ചൂട് ഇപ്പോഴും തന്നിൽ നിറഞ്ഞ് നിൽക്കുന്നത് പോലെ കാശിക്ക് തോന്നി..

അനഘുടെ തലയണയെടുത്ത് നെഞ്ചിലേക്ക് ചേർത്ത് കുറച്ച് സമയം കെട്ടി പിടിച്ച് കിടന്നു…

****

മുറിയിൽ നിന്നും പുറത്തേക്ക് പോയ അനഘ ചുമരിൽ ചാരി നിന്നു..

കാശിയുടെ ചൂട് തന്റെ ശരീരത്തെ ഇനിയും വിട്ട് പോയിട്ടില്ലെന്ന് മനസ്സിലാക്കിയ അവൾ നാണത്താലൊന്ന് പുഞ്ചിരിച്ചു..

താഴെ നിന്നും ഭവാനിയുടെ ശബ്ദം കേട്ടതും അനഘ മുഖമൊന്ന് അമർത്തി തുടച്ച് താഴേക്ക് ചെന്നു..

ടേബിളിൽ ഭക്ഷണമെടുത്ത് വെച്ചതും കാശി സ്റ്റെയർ ഇറങ്ങി താഴേക്ക് വന്നു..

അവനെ കണ്ടതും അവളിലൊരു പുഞ്ചിരി വിടർന്നു..എന്നാൽ അത് അവനിൽ നിന്നും മറച്ച് പിടിച്ച് അവനെ നോക്കാതെ പോവാനൊരുങ്ങിയതും കാശി അവളുടെ സാരിതുമ്പിൽ പിടിച്ച് വെച്ചു..

അനഘയെ പിന്നിലൂടെ പുണർന്ന കാശിയിൽ നിന്നും അവൾ കുതറി മാറാൻ ശ്രമിക്കുന്നുണ്ടായിരുന്നു..

അനഘ-“കിച്ചേട്ടാ..അമ്മ വരും..”

കാശി-“ഇല്ല മോളേ..അമ്മ ഉമ്മറത്താ ഉള്ളത്..”

അനഘ-“എന്നാലും വിടൂന്നേ..”

കാശി അനഘയെ വിട്ടതു അവൾ പ്ലേറ്റിൽ ഭക്ഷണം വിളമ്പാൻ തുടങ്ങി..രണ്ടാമത്തെ പ്ലേറ്റിൽ വിളമ്പുന്നതിന് മുമ്പ് കാശി അവളെ തടഞ്ഞു..

അനഘ സംശയത്തോടെ അവനെ ഒന്ന് നോക്കി..

അവൻ അവളെ ചെയറിലേക്ക് ഇരുത്തി തൊട്ടടുത്തായി അവനും ഇരുന്നു..

പ്ലേറ്റിലെ അപ്പത്തിൽ നിന്നും കഷ്ണം മുറിച്ചെടുത്ത് അവൻ അവൾക്ക് നേരെ നീട്ടി..

അനഘ സന്തോഷത്തോടെ വാ തുറന്നു..അവളും അതേ പോലെ ഒരു കഷ്ണം മുറിച്ച് അവനും കൊടുത്തു..

പരസ്പരം പങ്കിട്ട് കൊണ്ട് അവരാ ഭക്ഷണം കഴിച്ചു..

തുടരും

Fabi

4.1/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “അനഘ – ഭാഗം 35”

Leave a Reply

Don`t copy text!