Skip to content

ഇഷ്‌കിൻ താഴ്‌വാരം part 14

ishkinte-thaazhvaram

ഇഷ്‌കിൻ താഴ്‌വാരം…

✍️F_B_L

PART-14

[തുടരുന്നു…]

ഷാന” എന്ന് കണ്ടതും
“താത്താ… ബാബിയാണ്” ബിൻസി ദിലൂനോട് പറഞ്ഞു.

“കട്ടാവുന്നമുൻപ് നീ ആ ഫോണെടുക്ക്” ദിലു പതിയെ പറഞ്ഞു.

ബിൻസി ഫോൺ ചെവിയോട് ചേർത്തതും
“പെങ്ങമ്മാരെ കണ്ടപ്പോൾ എന്നെ മറന്നോ അജുക്കാ. നല്ല ആളാണ് എത്ര നേരമായെന്നറിയോ നോക്കിയിരിക്കുന്നു”
ഷാനയുടെ പരിഭവം കേട്ട് ബിൻസി ചിരിച്ചു.

“ബാബീ… ഞാൻ ബിൻസിയാ”

“റബ്ബേ… ഇക്ക എവിടെപ്പോയി…?”

“ബിൻസീ ലൗഡ് ഇട്” ദിലു ബിൻസിയോട് പറഞ്ഞപ്പോൾ അവൾ ഫോൺ ലൗഡ്സ്പീക്കറിലിട്ട് ശബ്ദം കുറച്ചുവെച്ചു.

“ഇക്ക കുളത്തിലാ. അജുക്കയും ആദിക്കയും നല്ല നീരാട്ടാ”

“ഇക്കയോട് പറയുമോ ഞാൻ വിളിച്ചിരുന്നു എന്ന്”

“അപ്പൊ ബാബി ഫോൺ വെക്കുകയാണോ… വെക്കല്ലെ ബാബി…”

“ഇല്ല വെക്കുന്നില്ല. ദിലു എവിടെ ബിൻസി”

“ഞാനിവിടെ അടുത്തുണ്ട് ബാബീ. ഞങ്ങൾ രണ്ടുപേരും കുളിസീൻ കാണുകയാ” ദിലു പറഞ്ഞതും അവരും അപ്പുറത്തുള്ള ഷാനയും ചിരിച്ചു.
ചിരിയുടെ ശബ്ദം കൂടിപ്പോയതുകൊണ്ട് കുളത്തിന്ന് നടുവിൽനിന്ന്
“ആരാ… ഫോണിൽ” അജു ഉറക്കെ ചോദിച്ചപ്പോൾ

“ബാബിയാ അജുക്കാ” ബിൻസി പറഞ്ഞു.

“ആ… നിങ്ങളുടെ ബാബിയോട് ഞാൻ കുറച്ച് തിരക്കിലാണെന്ന് പറ”

“പറഞ്ഞിട്ടുണ്ട്”

“എന്നാൽ നിങ്ങൾ സംസാരിക്ക്” അജു വെള്ളത്തിനടിയിലേക്ക് മുങ്ങി.

കുളത്തിൽ അജുവും ആദിയും മത്സരിച്ച് നീന്തുമ്പോൾ ബിൻസിയും ദിലുവും കരയിൽ അവരുടെ ബാബിയുമായി സംസാരിച്ചിരുന്നു.

മിനിറ്റുകൾക്കൊടുവിൽ ആദി ക്ഷീണിതനായി കറക്കുകയറി. പക്ഷെ അജു ക്ഷീണമില്ലാതെ കുളത്തിൽത്തന്നെ നിന്നു.
ഷാന പണിയുണ്ടെന്ന് പറഞ്ഞ് ഫോൺ കട്ടാക്കിയപ്പോൾ
“അജുക്കാ… മതിയാക്ക്. ഈ കുളം ഇവിടത്തന്നെ ഉണ്ടാവും. ബാക്കി പിന്നെ കുളിക്കാം” കരയിൽനിന്ന് ദിലു പറഞ്ഞിട്ടും അജു കരക്കടുത്തില്ല.

അപ്പോഴാണ് അബുമാമ വന്നത്.
“ടാ അജൂ… മതിയായില്ലേ നിനക്ക്”

“കുറച്ചുംകൂടി കഴിയട്ടെ മാമാ”

“ടാ ചെക്കാ… കയ്യുംകാലുമൊക്കെ കുഴയും. നീയിങ്ങുകേറിവാ”

“ഇല്ല മാമാ… ഒരുപാടായി ഇങ്ങനെയൊന്ന് അർമാധിച്ചിട്ട്. മാമ പൊക്കോ ഞങ്ങൾ വരാം”

“ദേ ചെക്കാ… വല്ലാതെ വിളച്ചിലെടുത്താൽ ഞാൻ അങ്ങോട്ട് വരും. എന്നെ അറിയാലോ നിനക്ക്”

“വായോ… എനിക്ക് കമ്പനിക്ക് ആളില്ലാതെ നിൽക്കുകയാണ്. നമുക്ക് മത്സരം നടത്താം”

അജു അങ്ങനെ പറഞ്ഞപ്പോൾ കരയിലുണ്ടായിരുന്ന ബാക്കിയുള്ളവർ ചിരിച്ചു.

“അതുശെരി നീയെന്നെ കളിയാക്കുകയാണല്ലേ.. നിന്നെ ഞാൻ” എന്നും പറഞ്ഞ് അബുമാമൻ കുളത്തിലേക്ക് ഇറങ്ങി അജുവിന്റെ അടുത്തേക്ക് നീന്തിയതും അജു വെള്ളത്തിൽ മുങ്ങി.

പിന്നെ കരക്കടുത്ത് അജു പൊങ്ങുമ്പോൾ മാമൻ കുളത്തിന് നടുക്ക്.

“ഓയ് മാമാ… ഞാനിവിടെയെത്തി” എന്ന് മാമനോട് പറഞ്ഞ്
“പിള്ളേരെ ആ ഡ്രെസ്സൊക്കെ എടുത്തേക്ക്” എന്നും പറഞ്ഞ് വാഴത്തോട്ടത്തിന് നടുവിലൂടെ അജു വീട്ടിലേക്കോടി.

കുളത്തിൽനിന്ന് കയറിവന്ന ഉപ്പയെനോക്കി
“ഉപ്പയല്ലാതെ അജുക്കനെ പിടിക്കാൻ വെള്ളത്തിലിറങ്ങോ… എന്തായാലും നനഞ്ഞു, ഇനി നല്ലപോലെ കുളിച്ച് കയറിക്കോ” എന്ന് ദിലു പറഞ്ഞ് അജൂന്റെ ഡ്രെസ്സും കയ്യിലെടുത്ത് അവർ നടന്നു.

അന്ന് വൈകുന്നേരം ആകുന്നതുവരെ ആ നാല് സഹോദരങ്ങൾ ഒരുമിച്ചായിരുന്നു.
കളിയും ചിരിയും ഒക്കെയായി അജൂന്റെ ഉമ്മയുടെ വീട്ടിലുള്ളവർക്ക് ഒരു പെരുന്നാൾ.

ആ കുടുംബത്തിലെ കൊച്ചുമക്കളിൽ ആദ്യത്തെ ആൺതരി… അതാണ് അജു.
അതുകൊണ്ടുതന്നെ എല്ലാവരുടെയും കണ്ണിലുണ്ണി.
കാലങ്ങൾക്ക് ശേഷം ആ പഴയ അജുവിനെ തിരിച്ചുകിട്ടിയെ സന്തോഷത്തിലാണ് അവർ.

സൂര്യൻ കടലിൽതാഴാൻ ഒരുങ്ങിയതോടെ അജു അവന്റെ വീട്ടിലേക്ക് മടങ്ങുവാനും ഒരുങ്ങി.

“അപ്പൊ അടുത്ത സൺഡേ… ഇൻഷാ അല്ലാഹ്” അജു എല്ലാവരോടും യാത്രപറഞ്ഞ് കാറിൽകയറി.
ഫോണിൽ ഷാനയെ വിളിച്ച് ലൗഡ് സ്പീക്കറിലിട്ട് ഫോൺ മടിയിൽ വെച്ചു.

“എന്താണ് മോളൂസേ… പിണക്കമാണോ” ഫോണെടുക്കാൻ താമസിച്ച ഷാനയോട് അജു ചോദിച്ചു.

“അതേ… പിണക്കമാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടോ നിങ്ങൾക്” ഷാനയുടെ സംസാരത്തിൽനിന്ന് അവൾ കലിപ്പിലാണെന്ന് അജുവിന് മനസ്സിലായി.

“എന്റെ മോളെ… ഞാനൊന്ന് പറയട്ടെ”

“വേണ്ട. നിങ്ങളൊന്നും പറയണമെന്നില്ല. എനിക്ക് കേൾക്കുകയുംവേണ്ട”

“എന്നാപിന്നെ വെച്ച് പോ” അജു പറഞ്ഞതും ഫോൺ കട്ടായി.

“പണിപാളി” അജു അവനോടുതന്നെ പറഞ്ഞ് വീണ്ടും ഷാനയെ വിളിച്ചു.

“മോളെ… ഞാൻ പറയുന്നത് നീയൊന്ന് കേൾക്ക്. ബിൻസിയും ദിലുവും എന്നെ വിടാതെ പിടിച്ചിരിക്കുകയായിരുന്നു. അതാണ് വിളിക്കാൻ പറ്റാത്തിരുന്നത്. ഇപ്പോഴിതാ അവിടെന്നിറങ്ങി വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാ”

“എങ്കിൽ വീട്ടിലെത്തീട്ട് വിളിക്ക്. എനിക്ക് ഒരുകാര്യം പറയാനുണ്ട്”

അജു എന്തെങ്കിലും പറയുംമുമ്പ് ഷാന ഫോൺ കട്ടാക്കിയതും അസിയുടെ കോളെത്തി.

“ഇക്ക എവിടെയാ…?”

“തറവാട്ടിൽനിന്ന് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുന്നു”

“വരുന്ന ശെനിയാഴ്ച ഞങ്ങൾ പോവുകയാണ്. ഇന്ന് ടിക്കറ്റ് എടുത്തു”

“ഹാ…”

“ഇക്കാക്ക് എന്നോട് വെറുപ്പ് തോന്നുന്നുണ്ടോ…?”

“എന്തിന് അസീ… എനിക്ക് വെറുപ്പൊന്നുമില്ല മോളെ… ചെറിയൊരു സങ്കടമുണ്ട്. സ്വന്തമെന്ന് പറയാൻ എനിക്കാകെയുള്ള നീ എന്റെ കല്യാണത്തിന് പോലും കാത്തുനിൽക്കാതെ പോകുന്നതിൽ”

“ഞാൻ എന്തുചെയ്യാനാ ഇക്കാ… റാഷിക്ക പറയുന്നതല്ലേ എനിക്ക് അനുസരിക്കാൻ കഴിയൂ…”

“അതും ശെരിയാണ്. പിന്നേ ഞാൻ വീട്ടിലെത്തിയിട്ട് വിളിക്കാം. നീയിപ്പോ ഫോൺ വെക്ക്” അജു പറഞ്ഞപ്പോൾ അസി ഫോൺ വെച്ചു.

“പോകുന്നവർ പോട്ടെ” എന്ന് ചിന്തിച്ച് അജു വണ്ടി വീട്ടിലേക്കുവിട്ടു.
വീട്ടിലെത്തി ആദ്യം അസിയെ വിളിച്ചു.
“ഇനി പറ…”

“പ്രത്യേകിച്ച് ഒന്നുല്ല ഇക്കാ. ശെനിയാഴ്ച പോണം എന്നുതന്നെയാണ് റാഷിക്ക പറയുന്നത്”

“അസീ… നീ ഫോൺ റാഷിക്കൊന്ന് കൊടുക്ക്. ഞാൻ സംസാരിക്കാം അവനോട്”

അസി ഫോൺ റാഷിക്ക് കൈമാറി.

“എടോ റാഷി, നിങ്ങൾ ആവശ്യപ്പെട്ടതൊക്കെ ഞാൻ തന്നില്ലേ…? എന്തിനെങ്കിലും കുറവ് വരുത്തിയോ…?”

“ഇല്ലല്ലോ അളിയാ… എന്തുപറ്റി…?”

“അല്ലാ ശെനിയാഴ്ച നിങ്ങൾ ദുബായിക്ക് പോവുകയാണെന്ന് അറിഞ്ഞു. അതുകൊണ്ട് ഞാനൊരു ആവശ്യം പറഞ്ഞാൽ നീ സാധിപ്പിച്ചുതരുമോ…?”

“എന്താണ് അളിയാ… നിങ്ങൾ പറ”

“മറ്റൊന്നുമല്ല… നിങ്ങളുട പൊക്ക് കുറച്ച് ദിവസത്തേക്ക് നീട്ടാൻ കഴിയുമോ…?”

“അതുപറ്റില്ല… തീരുമാനിച്ചതാണ്”
റാഷി ഉറച്ചുപറഞ്ഞു.

“എടാ… നിന്റെകൂടെ അസി വേണമെന്ന് നിർബന്ധം ഒന്നുമില്ലല്ലോ… അവളെയെങ്കിലും ഇവിടെ നിർത്തിക്കൂടെ…? എന്റെ നിക്കാഹ് കഴിഞ്ഞയുടൻ അവളെ നിന്റെയടുത്തേക്ക് പറഞ്ഞുവിടാം”

“ഇതാണോ അളിയന്റെ ആവശ്യം…?” പുച്ഛത്തോടെ ചിരിച്ചുകൊണ്ടാണ് റാഷി ചോദിച്ചത്.

“അതേടോ… എനിക്ക് അവളല്ലാതെ മാറ്റാരുമില്ല. അതുകൊണ്ടാണ്”

“എന്നുവെച്ച് ഞാൻ കെട്ടിയപെണ്ണിനെ എവിടെനിർത്തണമെന്നും, ആരുടെകൂടെ ജീവിക്കണമെന്നും ഞാൻ തീരുമാനിക്കും. പിന്നെ ഒരുകാര്യം… അളിയൻ ചോദിച്ചില്ലേ ഞങ്ങളുടെ ആവശ്യപ്പെട്ടത് തന്നില്ലേയെന്ന്… അത് ഞങ്ങളുടെ ആവശ്യമല്ല, അസിയുടെ അവകാശമാണ്. അത് മറക്കരുത്. ഞങ്ങൾ പോകാൻ തീരുമാനിച്ചതാണ്, അതിൽ മാറ്റമൊന്നും ഉണ്ടാകില്ല”

റാഷി മുഖത്തടിച്ചപോലെ പറഞ്ഞപ്പോൾ അജു മൗനംപാലിച്ചു.
വൈകാതെത്തന്നെ ആ ഫോൺ കാട്ടാവുകയുംചെയ്തു.

സോഫയിലേക്ക് തളർന്നിരുന്ന അജു ചിന്തയിലാണ്ടു. ഷാനയുടെ കോൾ വന്നപ്പോഴാണ് അജു ചിന്തയിൽനിന്ന് ഉണർന്നത്.

“ഇക്കാക്കോയ്… എന്തുപറ്റി… എന്താണ് ഒരു ഉഷാറില്ലല്ലോ” എന്ന് ഷാന ചോദിച്ചപ്പോൾ അജു കാര്യങ്ങളെല്ലാം അവളോട് പറഞ്ഞു.
കേട്ടുകഴിഞ്ഞപ്പോൾ ഷാനക്കും സങ്കടം തോന്നി.
“ഇക്കാ… ഞാൻ പറയുന്നതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ ഇക്കയെന്നോട് ക്ഷമിക്കണം… അസി വളരെയധികം മാറിപ്പോയി. അവളിലെ മാറ്റം ആദ്യമറിഞ്ഞത് ഇക്കയല്ലേ… വാശിപിടിച്ചിട്ടും തർക്കിച്ചിട്ടും ഇക്ക എന്താണ് നേടിയത്. ഒന്നിനും കഴിഞ്ഞില്ലല്ലോ. അവൾ പറയുന്നതുപോലെ അനുസരിക്കേണ്ടിവന്നില്ലേ… അതുകൊണ്ട് പറയുകയാ അസിയെ അവളുടെവഴിക്ക് വിട്ടേക്ക്. ഇക്ക തലയിൽവെച്ച് കൊണ്ടുനടന്ന അനിയത്തിക്ക് പണ്ടുണ്ടായിരുന്ന സ്നേഹവും അടുപ്പവും ഇപ്പോഴില്ല. റാഷിയെ കിട്ടിയപ്പോൾ അവളുടെ ജീവിതംവും അവൾ ജീവിക്കുന്ന ലോകവും ഒരുപാട് മാറിപ്പോയി. അവളുടെ കാര്യങ്ങളിൽ ഇക്കയിനി അഭിപ്രായം പറയാൻ പോവരുത്. വീണ്ടും വീണ്ടും എന്റെയിക്ക ചെറുതാവുന്നതും, സങ്കടപ്പെടുന്നതും എനിക്ക് കാണാൻ കഴിയുന്നില്ല…” ഷാന ഇടറിയ ശബ്ദത്താൽ പറഞ്ഞുനിർത്തി.

“നീ ഇതൊന്നുമോർത്ത് സങ്കടപ്പെടണ്ട പെണ്ണെ. എനിക്ക് എല്ലാമായി നീയില്ലേ… എനിക്കതുമതി”

ദിവസങ്ങൾ കൊഴിഞ്ഞുപോയി.
ഇന്ന് അസിയും റാഷിയും അവരുടെകൂടെ നബീലും സഹലയും ദുബായിലേക്ക് പോവുകയാണ്.
അജു അവരെ യാത്രയാക്കാൻ റാഷിയുടെ വീട്ടിലെത്തിയിട്ടുണ്ട്.

ഒരുക്കങ്ങളൊക്കെ കഴിഞ്ഞ് ഇറങ്ങാൻനേരം അസി വന്ന് അജുവിനെ കെട്ടിപ്പിടിച്ച്
“പോട്ടെ ഇക്കാ…” എന്ന് പറഞ്ഞതും അജുവിന്റെ നെഞ്ചുപിടച്ചു.

“വരില്ലേ ഇനി… ഇനി നിന്നെകാണാൻ ഞാൻ അങ്ങോട്ട് വരേണ്ടിവരുമോ…?” അജു ചെറുചിരിയാലെ ചോദിക്കുമ്പോഴും അവന്റെ ഉള്ള് കരയുകയായിരുന്നു.

“വരും… വരാതിരിക്കില്ല”

“എവിടെയാണെങ്കിലും സന്തോഷമായിട്ട് ജീവിച്ചാൽമതി” അജു നെഞ്ചുപൊട്ടുന്ന വേദനയോടെ അവരെ യാത്രയാക്കി മില്ലിലേക്ക് തിരികെവന്നു.

കാലചക്രം നിലക്കാതെ കറങ്ങിക്കൊണ്ടിരുന്നു.
കറക്കത്തിനൊപ്പം അജുവിന്റെ വിവാഹത്തിലേക്കുള്ള ദൂരം ഒരാഴ്ചയായി കുറഞ്ഞു.

അജു മാത്രമായി അവശേഷിച്ചിരുന്ന ആ വലിയ വീട്ടിൽ മാമന്മാരും കുടുംബവും വന്നതോടെയാണ് അജു ഒന്ന് ചിരിക്കാൻ തുടങ്ങിയത്.

അങ്ങനെ അജുവിന്റെ നിക്കാഹിന്റെ നാളെത്തി.
ഉപ്പയോടും ഉമ്മയോടും സങ്കടംപറഞ്ഞ് അജു മടങ്ങിവന്നു.

നാടാകെ വിളിച്ച് അസിയുടെ വിവാഹം നടത്തിയപോലെയല്ല, ആളും ബഹളവും കുറവായിരുന്നു.

വീട്ടുമുറ്റത്തെ പന്തലിൽ ബന്ധുക്കളും അടുത്ത ബന്ധമുള്ള അയൽവാസികളും ചില നാട്ടുകാരും, ചതിക്കാതെ കൂടെനിൽക്കുന്ന ചില കൂട്ടുകാരും അവരുടെ കുടുംബവും, മില്ലിലെയും ട്രാവൽസിലെയും തെഴിലാളികളും കുടുംബവും. അങ്ങനെ ചുരുങ്ങപ്പെട്ടു.

അസി ഇല്ലാത്ത ഒരു കുറവ്…
അതൊരു വലിയ കുറവാണെന്ന് അജുവിന് മനസ്സിലായി.
എങ്കിലും അസിക്ക് പകരക്കാരാവാൻ ബിൻസിയും ദിലുവും മത്സരിച്ചു.
ആദി നിഴലായി അജൂന്റെ കൂടെത്തന്നെ.

അജു ഷാനയുടെ വീട്ടിലെത്തി.
അവൻ ഒരുപാട് ഇഷ്ടപ്പെടുന്ന വിവാഹമായിട്ടും അജുവിന് മനസ്സുതുറന്ന് ചിരിക്കാനായില്ല. അസി എന്ന, അജു നെഞ്ചിലേറ്റിനടന്ന കൂടെപ്പിറപ്പിന്റെ സാനിദ്യമില്ലെങ്കിലും മറ്റെല്ലാവരും ചേർന്ന് ആ നിക്കാഹ് ധന്യമാക്കി.

_____________________________

ദിവസങ്ങൾക്കിപ്പുറം…

തിരക്കുകളും വിരുന്നുകളുമെല്ലാം അവസാനിച്ചു.
അജുവിന്റെ ആ വലിയവീട്ടിൽ, ഉമ്മയും ഉപ്പയും ഉപയോഗിച്ചിരുന്ന മുറിക്കകത്തെ കട്ടിലിൽ അജൂന്റെ നെഞ്ചിൽ തലവെച്ച് അവനോട് ചേർന്നുകിടന്ന ഷാന
“ഇക്കാ… നിങ്ങൾ സന്തോഷവാനാണോ…?” എന്ന് ചോദിച്ചു.

“ജീവിതമാണ് പെണ്ണെ… എന്നും മനുഷ്യന് സന്തോഷത്തോടെ ജീവിക്കാൻ കഴിയില്ല. അതുപോലെ സങ്കടപ്പെട്ട് ജീവിക്കാനും”

“ഞാൻ ചോദിച്ചത് എന്റെ ഇക്കയുടെകാര്യമാണ്”

“അസി പോയപ്പോൾ തനിച്ചായീ എന്ന് തോന്നിയതാണ്. ആ സമയങ്ങളിൽ ഞാനൊരുപാട് സങ്കടപ്പെട്ടിട്ടുണ്ട്. ആരും കാണാതെ കരഞ്ഞിട്ടുണ്ട്. പക്ഷെ ഇന്നിപ്പോ എന്റെകൂടെ എനിക്ക് എല്ലാമായി നീയുള്ളപ്പോൾ ഞാനെത്തിന് സങ്കടപ്പെടണം. ഞാൻ സന്തോഷവാനാണ്” അജു ഷാനയെ ചേർത്തുപിടിച്ചു.

“ഇക്കാ…” ഷാന പതിഞ്ഞ സ്വരത്തിൽ വിളിച്ചു.

“എന്താടാ”

“ഞാനൊരു കാര്യം പറയട്ടെ…?”

“നിനക്ക് എന്നോട് എന്തും തുറന്നുപറയാലോ പെണ്ണെ. എന്തിനാ ഒരു മുഖവുര”

“ഞാൻ പറയുന്നത് കേൾക്കുമ്പോൾ ചിലപ്പോൾ എന്റെ അത്യാഗ്രഹമായി ഇക്കാക്ക് തോന്നിയേക്കാം”

“അതെന്താ ഷാനാ… ഇപ്പൊത്തന്നെ ഉണ്ണിവാവ വേണമെന്നാണോ…?” അജു ചിരിച്ചു.

“ഒന്നുപോ ഇക്കാ… അതൊന്നുമല്ല”

“ശേ… വെറുതെ കൊതിച്ചു”

“അത് നമുക്ക് ആലോചിക്കാം. ഞാൻ പറയാൻവന്നത് അതല്ല”

“എന്നാൽ നീ പറയാൻവന്നത് പറ”

“എനിക്ക് ആകെപ്പാടെ ഒരു പേടിതോന്നുന്നു. വീട്ടിൽ ഉപ്പയും ഉമ്മയും തനിച്ചല്ലേ… ഉപ്പ ജോലിക്ക് പോയാൽ ഉമ്മ ഒറ്റക്കാവും. ഉപ്പയെയും ഉമ്മയെയും നമുക്ക് ഇങ്ങോട്ട് കൊണ്ടുവന്നാലോ”

അതുകേട്ട അജു ഷാനയിലെ പിടിവിട്ടു.

“ഇക്കാ… അത്യാഗ്രഹമായോ ഞാൻ ആഗ്രഹിച്ചത്”

“ഇല്ല ഷാനാ… നീ ഇപ്പോപറഞ്ഞത് തെറ്റായ കാര്യമൊന്നുമല്ല. ഞാനും അതേപറ്റി ആലോചിച്ചതാണ്, ഉപ്പായോട് പറഞ്ഞതുമാണ്. പക്ഷെ ഉപ്പ സമ്മതിക്കുന്നില്ല”
അത് കേട്ടതും ഷാന കൂടുതൽ ശക്തിയായി അവനെ ചേർത്തുപിടിച്ച് അവന്റെ കവിളത്തൊരു മണിമുത്തം നൽകി.

“ഉപ്പയെ സമ്മതിപ്പിക്കുന്നകാര്യം ഞാനേറ്റു”
ഷാന പറഞ്ഞു.

“ഇനി എന്റെപ്പെണ്ണ് സമാധാനായി ഉറങ്ങ്. നാളെ നമുക്ക് ഉമ്മയുടെ വീട്ടിൽ പോകാനുള്ളതാണ്”

“എന്നെ കെട്ടിപ്പിടിക്ക്. അപ്പൊ ഉറങ്ങാം”

അജു ഷാനയെ ചുറ്റിപ്പിടിച്ചു.

ഈ സമയം അറബിക്കടലിനക്കാരെ…
“ഇപ്പൊ എന്തായി… ഉണ്ടായിരുന്നതെല്ലാം പോയില്ലേ… കയ്യിലുണ്ടായിരുന്ന പണവും ഉണ്ടായിരുന്ന ജോലിയും എല്ലാം പോയി. ആരോടാ ഇനി പറയാ… ഉപ്പയോട് പറഞ്ഞാൽ പിന്നെ പറയാതിരിക്കുന്നതാ നല്ലത്” റാഷി നബീലിനോട് ദേഷ്യപ്പെട്ട് പറയുകയാണ്.

“എടാ റാഷി… നീ പറയുന്നതുകേട്ടാൽ തോന്നും നിന്റേത് മാത്രമാണ് നഷ്ടമായതെന്ന്. നിന്നെപ്പോലെ എനിക്കും നഷ്ടം സംഭവിച്ചിട്ടുണ്ട്”

“തമ്മിൽ തർക്കിക്കാതെ അയാളെ കണ്ടുപിടിക്കാൻ എന്തെങ്കിലും വഴിയുണ്ടോന്ന് ഒന്ന് നോക്ക്”

“സഹലാ… നമ്മളിവിടെ വന്നിട്ട് മാസം ഒന്നാവാറായി. ഇതുവരെ അവനെത്തന്നെയല്ലേ ഞങ്ങൾ തിരഞ്ഞോണ്ടിരിക്കുന്നെ. എന്നിട്ട് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല” നബീൽ അവന്റെ ഭാര്യയോട് പറഞ്ഞു.

“അല്ലാ… അജു രണ്ടുവർഷം ഇവിടെ ആയിരുന്നില്ലേ അസീ… അജുവിനോട് ഒന്ന് പറഞ്ഞാലോ… അവന്റെ പരിചയക്കാർ ആരെങ്കിലും ഉണ്ടാകില്ലേ ഇവിടെ. സഹായിച്ചാലോ…?” നബീൽ അസിയോട് ചോദിച്ചു.

“ബെസ്റ്റ്… ഇതുംപറഞ്ഞ് അജൂനെ വിളിച്ചാൽ നല്ല തെറി കേൾക്കും” റാഷിയാണ് മറുപടിപറഞ്ഞത്.

“അതെന്താ…?” നബീൽ സംശയത്തോടെ ചോദിച്ചു.

“കിട്ടേണ്ട പങ്കും വാങ്ങി ഇവിടെവന്നിട്ട് ഇന്നുവരെ ആങ്ങളയെ ഒന്നുവിളിക്കാൻ അസിക്ക് തോന്നിയിട്ടില്ല”

“അത് കഥയില്ല. അജു അല്ലെ, അവനെ എനിക്കറിയാം. ഇനിയിപ്പോ എങ്ങനെയൊക്കെ ഉപദ്രവിച്ചാലും ഒരു ആവശ്യംവന്നാൽ അജു കൂടെനിൽക്കും”
നബീൽ റാഷിയോട് പറഞ്ഞു.
“അസീ നീയൊന്ന് അജുവിനെ വിളിക്ക്. എന്നിട്ട് കാര്യം പറ. നീ ആയതുകൊണ്ട് അജു സഹായിക്കാതിരിക്കില്ല” നബീൽ പറഞ്ഞപ്പോൾ അസി മടിയോടെയാണെങ്കിലും അജുവിനെ വിളിച്ചു.

“ഇക്കാ… ഞാനാ അസി”

“ആ നീയോ… മറന്നിട്ടില്ലേ എന്നെ…?”

“ഇക്കാ… ഞങ്ങളൊരു പ്രശ്നത്തിൽ പെട്ടുകിടക്കുകയാ”

“ആണോ… എന്തുപറ്റി അസീ”
അജു വളരെ കൂളായാണ് സംസാരിക്കുന്നത് എന്ന് അസിക്ക് മനസ്സിലായി.

“അതുപിന്നെ…” അസി അവൾക് ചുറ്റുമുള്ളവരെ നോക്കി.
“പറയ്” എന്ന് റാഷി പറഞ്ഞപ്പോൾ

“ഇക്കാ… ഞങ്ങളുടെ പണംമുഴുവൻ പോയി. അതുമായി നബീൽക്കയുടെ സുഹൃത്ത് മുങ്ങി”
അസി പേടിച്ചാണ് അത്രയും പറഞ്ഞത്.

“മുങ്ങിയവൻ എന്തായാലും ഒരിക്കൽ പൊങ്ങിവരും. അതുവരെ ക്ഷമയോടെ കാത്തിരിക്ക് അസീ”

“ഇക്കാ… ഇക്ക പരിഹസിച്ചോളൂ. അതൊക്കെ കേൾക്കാൻ ഞാൻ തയ്യാറാണ്. പക്ഷെ ഒരു അപേക്ഷയുണ്ട്. ഞങ്ങൾക്ക് ഇവിടെനിന്ന് മടങ്ങിവരാനുള്ള പണമല്ലാതെ മറ്റൊന്നും ഞങ്ങളുടെ കയ്യിലില്ല. ഇക്ക സഹായിക്കണം”
അസി ദയനീയമായി പറഞ്ഞു.

“അതിനിപ്പോ ഞാനെന്തുചെയ്യാനാ… എന്റെകയ്യിൽ പണമൊന്നുമില്ല. അറിയാലോ നിനക്കിവിടത്തെ അവസ്ഥ. ഉണ്ടായിരുന്ന പണം മുഴുവൻ നിന്റെ കയ്യിലും കഴുത്തിലുമായി സ്വർണതിന്റെ രൂപത്തിലേക്ക് മാറി. പിന്നെ ഒരുവിധം നുള്ളിപെറുക്കിയാണ് ഷാനക്ക് മഹറുതന്നെ വാങ്ങിയത്. ഞാനിപ്പോ പാപ്പരാണ് അസീ”

“ഇക്കാ പണമായിട്ട് ഒന്നുംവേണ്ട. ഞാൻ ഇക്കാക്ക് ഒരു ഫോട്ടോ അയച്ചുതരാം. അയാളെ അറിയുമെങ്കിൽ അയാളിലേക്ക് എത്തുവാനുള്ള വഴി പറഞ്ഞുതന്നാൽമതി. കയ്യൊഴിയരുത്. അപേക്ഷയാണ്” അസി കരയാൻ തുടങ്ങി.

“ഉറപ്പൊന്നും പറയുന്നില്ല. എന്നാലും ശ്രമിക്കാം. നീ ആ ഫോട്ടോ എന്റെ ഫോണിലേക്ക് അയക്ക്”

“ആ ഇക്കാ… ഇപ്പൊ അയക്കാം” അസി ഫോൺ കട്ടാക്കി.

“അജുക്ക നോക്കാമെന്ന് ഏറ്റിട്ടുണ്ട്. നിങ്ങളാ ഫോട്ടോ അജുക്കക്ക് അയച്ചുകൊടുക്ക്” അസി റാഷിയോട് പറഞ്ഞു.

റാഷി അവന്റെ ഫോണിൽനിന്ന് അജുവിന്റെ ഫോണിലേക്ക് ആ ഫോട്ടോ അയച്ചു.

ഈ സമയങ്ങളിൽ അജുവിന്റെ വീട്ടിൽ…

“ഇക്കാ… റാഷിക്കാടെ നമ്പറിൽ നിന്ന് മെസ്സേജ് വന്നിട്ടുണ്ട്” അജുവിനെ ചിന്തയിൽനിന്നുണർത്തി ഷാന പറഞ്ഞു.

അജു വാട്സാപ്പ് തുറന്ന് റാഷിയുടെ മെസ്സേജ് നോക്കി.

“പടച്ചോനെ…” ഫോട്ടോ കണ്ട അജു അറിയാതെ പറഞ്ഞുപോയി.

“എന്തുപറ്റി ഇക്കാ… ഇയാളെ അറിയുമോ ഇക്കാക്ക്”

“അറിയാം ഷാനാ… ഇവനെയെനിക്ക് അറിയാം. പക്ഷെ ഇവനെങ്ങനെ അവിടെയെത്തി. ഇവനെങ്ങനെ നബീലിലേക്ക് എത്തിപ്പെട്ടു. എന്തുതന്നെ ആണെങ്കിലും ഇവനും നബീലും ചേർന്നുള്ള കളിയായിരിക്കും ഇത്. എനിക്ക് അങ്ങനെയാണ് തോന്നുന്നത്.

[തുടരും…]

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

F_B_L ന്റെ മറ്റു നോവലുകൾ

അകലെ

മനമറിയാതെ

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

7 thoughts on “ഇഷ്‌കിൻ താഴ്‌വാരം part 14”

Leave a Reply

Don`t copy text!