Skip to content

ദേവയാമി – 11

devayami novel

ഓടിക്കിതച്ച് ചെന്നപ്പോൾ രുഗ്മിണി ഐസിയുവിൽ ആണെന്ന അറിവാണ് ദേവന് കിട്ടിയത്…..

ആകെ തകർന്നിരുന്നു ദേവൻ ….

ഓടി ഐസിയുവിന്റെ മുന്നിലെത്തിയപ്പോൾ പരിഭ്രമത്തോടെ ശാന്ത നിൽക്കുന്നത് കണ്ടു,

“”” ചേച്ചീ എന്താണ്ടായത്…??

പരിഭ്രമത്തോടെയുള്ള ദേവന്റെ ചോദ്യം കേട്ട് ശാന്തക്ക് അവനോട് സഹതാപം തോന്നി

“”” കുഞ്ഞേ വീട്ടിൽ കുറച്ച് പണി ഉണ്ടായ തോണ്ട് ഇത്തിരി വൈകിയാ ഞാൻ രുഗ്മിണി അമ്മയുടെ അടുത്തെത്തിയത്…

കുഞ്ഞ് വിളിച്ചില്ല ന്നും പറഞ് കെറുവിച്ച് നിൽക്കാരുന്നു… അപ്പഴാ രുഗ്മിണി അമ്മയുടെ ഫോൺ അടിച്ചത്….. ഞാൻ തന്നാ എടുത്ത് കൊടുത്ത്.. കുഞ്ഞിന്റെ നമ്പറിന്നാ വിളിച്ചത്… വിളിക്കാൻ വൈകിയേന് കുഞ്ഞിനെ ചീത്ത വിളിക്കാൻ പോണത് നീയും കേട്ടോ ന്നും പറഞ്ഞ് ഉച്ചത്തിലാ ഫോൺ വച്ചത് ……. അതിൽ ആരോ പറഞ്ഞ് കുഞ്ഞിന് അപകടം പറ്റി, ബോധമില്ലാണ്ട് ആസ്പത്രിലാണ് ന്ന്, ഫോൺ നിന്നതും എന്റെ മോനെ ന്നും പറഞ്ഞ് അപ്പോ വീണതാ, പിന്നെ ചന്ദ്രൻ ചേട്ടനെയും വിളിച്ച് ചേട്ടന്റെ ഓട്ടോയില് കേറ്റി ഞങ്ങൾ ഇങ്ങ് കൊണ്ട് വരുവാര്ന്ന് “””

ശാന്ത ഒറ്റ ശ്വാസത്തിൽ പറഞ്ഞ് നിർത്തി….

“””എന്റെ നമ്പറിൽ നിന്നോ ….. ശാന്ത ച്ചേച്ചി ശരിക്കും കണ്ടോ ??”””

:””” ഹാ! ഞാനല്ലേ കുഞ്ഞേ ഫോണെടുത്ത് രുഗ്മിണി അമ്മക്ക് കൊടുത്തേ…… “””

ദേവനാകെ തളർന്നു പോയി…..

ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടണുണ്ടായിരുന്നില്ല….

രാവിലെ ഫോൺ കാണാതായതും പിന്നെ അതിൽ നിന്നും വന്ന കോളും… ആരാ ??? എന്തിനാ ???

ദേവൻ ഭ്രാന്തെടുത്ത പോലെ തലമുടി പിടിച്ച് വലിച്ച് കസേരയിലേക്ക് ഇരുന്നു,

ഐ സി യു വിൽ നിന്ന് ചെറിയാൻ ഡോക്ടർ പുറത്തേക്ക് വന്നു.’…

“””സാർ എന്റെ അമ്മ ….. അമ്മക്ക് ……”””

ഒരു കൊച്ചു കുഞ്ഞിനെ പോലെ ദേവൻ കരഞ്ഞ് ചോദിച്ചു…..

“””അതൊരു മൈനർ അറ്റാക്കായിരുന്നു …… ഇപ്പോ ഒന്നും പറയാറായിട്ടില്ല …. പേഷ്യന്റിന്റെ അവസ്ഥ ഇത്തിരി ക്രിട്ടിക്കലാ …… എന്തും താങ്ങാൻ റെഡിയായിരിക്കു….. ബീ പ്രിപ്പയേഡ് “””

ദേവന് ചുറ്റും കറങ്ങുന്നത് പോലെ തോന്നി,

അയാൾ മെല്ലെ തളർന്ന് കസേരയിലേക്കിരുന്നു …..

“””മോനെ !!”””

ചന്ദ്രൻ ചേട്ടനായിരുന്നു…

ഓട്ടോ ഓടിച്ചു രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാട് പെടുന്ന തന്റെ കുടുംബത്തെ ദേവനും രുഗ്മിണിയും അളവറ്റാണ് സഹായിക്കുന്നത്, അതിന്റെ നന്ദിയും സ്നേഹവും അവർക്ക് അവരോട് ഉണ്ടായിരുന്നു …..

ചന്ദ്രൻ തളർന്നിരിക്കുന്ന ദേവന്റെ മുടിയിലൂടെ വിരലോടിച്ചു…..

“”””കുഞ്ഞിങ്ങനെ തളർന്നിരുന്നാലോ?? ഒന്നും വരില്ല വരുത്തില്ല പാറക്കലമ്മ….. ഞാൻ നേർച്ച നേർന്നിട്ടുണ്ട് ….. ഒന്നും വരില്ല കുഞ്ഞേ….. ഇങ്ങനെ വിഷമിക്കാതെ…… “”””

ഒന്നും പറഞ്ഞാൽ മനസിലാവുന്ന അവസ്ഥയിലായിരുന്നില്ല ദേവൻ …..

ജീവിതത്തിൽ തനിച്ചായവരാണ്, അമ്മക്ക് മകനും മകന് അമ്മയും അങ്ങനെയായിരുന്നു കുറച്ചായിട്ട്, കൃത്യമായി പറഞ്ഞാൽ രവിചന്ദ്രൻ പോയതിന് ശേഷം.. ജീവിതത്തിന്റെ തുലാസിൽ നഷ്ടങ്ങളുടെ തട്ട് എന്നും താഴ്ന്നിട്ടായിരുന്നു ആ

പിന്നീടങ്ങോട്ട് ആ അമ്മയും മകനും പരസ്പരം ഊന്നുവടികളാവുകയായിരുന്നു …..

അതുകൊണ്ടാവും ആ ഒരു വാർത്ത ആ അമ്മയെ അത്ര മേൽ തളർത്തിയത് …

******************************************

കുറ്റബോധത്താൽ നീറുകയായിരുന്നു ആമി..

കാന്റീനിൽ നിന്നും അസീസിക്കയുടെ പുറകെ അവളും ഇറങ്ങി …..

പുറകിൽ നിന്നും വിളിക്കുന്ന മഞ്ചിമയുടെ ശബ്ദമൊന്നും അവളുടെ ചെവിയിൽ എത്തിയില്ല ….

ഒരു.ആവേശത്തിന് ചെയ്തതാണ് പക്ഷെ പ്രിയപ്പെട്ടവർക്കെല്ലാം ഇത്രത്തോളം താൻ വെറുക്കപ്പെട്ടവളാവും എന്ന് വിചാരിച്ചില്ല…..

അവൾ ഇറങ്ങി നടന്നു…. സ്കൂൾ ഗേറ്റും കടന്ന് യാന്ത്രികമായി നടന്നകന്നു……

സൂര്യരശ്മികൾ ഭൂമിയെ ചുട്ടുപൊള്ളിക്കുന്നുണ്ടായിരുന്നു… പക്ഷെ ആമി മാത്രം ഒന്നും അറിയുന്നുണ്ടായിരുന്നില്ല …… അവളുടെ മിഴികൾ മാത്രം ചെയ്തു കൊണ്ടിരുന്നു ചെയ്ത അപരാധത്തിന്റെ കുറ്റബോധത്തിൽ ഉരുകി….

റോഡിലൂടെ എങ്ങോടെന്നില്ലാതെ ഇറങ്ങി നടന്ന ആമിയെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ ഒരു കാർ വന്നു നിന്നു……

പെട്ടെന്നാണ് സ്ഥലകാലബോധം വന്നത്…

ഉദയവർമ്മയാണ് കാറിൽ നിന്നും ഇറങ്ങിയത്…..

ആമിയുടെ ഭാവവും നിൽപ്പും കണ്ട് അയാൾ വല്ലാണ്ടായി……

:” “”””ആമിക്കുട്ടാ…. ഇതെന്താട ഇവിടെ  എന്തു പറ്റിയടാ….”””

ആമി വർമ്മ സാറെ എന്നും പറഞ്ഞ് അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞു…

അവളെ അയാൾ കാറിൽ കയറ്റി…… ഉദയവർമ്മ കാറ് റോഡിൽ നിന്നും ഓരത്തേക്ക് ചേർത്ത് നിർത്തി….

ഏങ്ങലടിച്ച് കരയുന്ന ആമിയോട് കാര്യം തിരക്കി…

കരഞ്ഞുകൊണ്ട് തന്നെ അവൾ എല്ലാം പറഞ്ഞു.

ആമിയുടെ ചെയ്തികൾ അതിരു കടന്നെന്ന് തോന്നിയെങ്കിലും ഉദയവർമ്മ അവളെ ഒന്നും പറഞ്ഞില്ല അതുകൂടി താങ്ങാനുള്ള ശക്തി അവൾക്കില്ല എന്നയാൾ മനസിലാക്കിയിരുന്നു…

“””” ഞാൻ ഒന്നു പേടിപ്പിക്കണം എന്നേ കരുതിയുള്ളൂ വർമ്മ സാറെ….. ഇങ്ങനെ ഒക്കെ ആവും എന്ന് സ്വപ്നത്തിൽ പോലും കരുതീല……

എനിക്കാ ആന്റിയെ ഒന്ന് കാണണം വർമ്മ സാറെ… കാല് പിടിച്ച് കരയണം… മാപ്പ് തരില്ലായിരിക്കും എന്നാലും മാപ്പ് ചോദിക്കണം….

“”” അത് വേണ്ട കുട്ടാ… ഇപ്പോ നിന്നെ അവര് കാണുന്നത് നല്ലതാവില്ല….. നമുക്ക് പിന്നീട് പോവാം …… “””

“””വേണം!!! വർമ്മസാറിന് കൊണ്ട് പോവാൻ വയ്യെങ്കി, ആമി ഒറ്റക്ക് പൊയ്ക്കോളാം!! “””

ഉദയവർമ്മ കാറെടുത്തു ….. ഹോസ്പിറ്റലിൽ എത്തുന്നവരെയും ആ മിഴികൾ പെയ്തിറങ്ങിയത് ഒരു നോവായി ഉദയവർമ്മയുടെ ഉളളിൽ…

ഹോസ്പിറ്റൽ ഗേറ്റ് കടന്നതും ആമി കാണുന്നത് ധൃതിക്ക് ആസ്പത്രിക്ക് ഉള്ളിലേക്ക് കയറുന്ന അസീസിനെയാണ്…

ഒരു നിമിഷം അവളുടെ ഉള്ളൊന്ന് കാളി….

“”” എന്തും നേരിടാനുള്ള മനസോടെയാണ് താനിവിടെ എത്തിയുട്ടുള്ളത് എന്ന് ആമി ഓർത്തു…. “””

കാർ പാർക്കിംഗിൽ കാർ നിർത്തി കാറിൽ നിന്നും ഇറങ്ങാൻ തുനിഞ്ഞ ഉദയവർമ്മയെ ആമി തടഞ്ഞു….

“”””വർമ്മ സാറ് കാറിൽ എന്നെ വെയ്റ്റ് ചെയ്താൽ മതി… ഞാൻ മാത്രം പോയി വരാം…!!!.”””

“””” ഇല്ല ആമി ഞാനും കൂടി വരാം, അവിടെ അവർ എന്ത് ഭാവിച്ച് ആണെന്നറിയില്ലല്ലോ? നീ തന്നെ പോയാൽ ശരിയാവില്ല …..”””

“”” അതെ !!! വർമ്മ സാറ് പറഞ്ഞ പോലെ അവർ എന്ത് ഭാവിച്ചാ എന്നറിയല്ല !! അതോണ്ടാ വർമ്മ സാറിനോട് വരണ്ട ന്ന് ആമി പറഞ്ഞേ…… ആമീയാ തെറ്റ് ചെയ്തേ ആമി തന്നെ അതിനുള്ള ശിക്ഷയും വാങ്ങും, ഒന്നുമറിയാത്ത നന്മ മാത്രമുള്ള എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന ന്റെ വർമ്മ സാറിന് ഞാൻ കാരണം പഴി കേൾക്കേണ്ടി വന്നാൽ, ആമിക്കത് സഹിക്കില്ല വർമ്മ സാറെ…. തകർന്നു പോവും ഈ ആമി.. അതോണ്ട് പ്ലീസ്….””””

“””ഇനിയൊന്നും പറഞ്ഞിട്ട് കാര്യല്ല എന്ന് ഉദയവർമ്മക്കറിയാമായിരുന്നു….

ആമി ക്ക് ഈ അവസ്ഥയിൽ സമാധാനം കിട്ടുക എന്നതാണ് വർമ്മക്കപ്പോൾ പ്രധാനപ്പെട്ടതായി തോന്നിയത്…

വരും വരെ കാറിൽ കാത്തിരുന്നോളാം എന്ന് ഉദയവർമ്മ ഉറപ്പ് കൊടുത്തപ്പോൾ ആയി തെളിച്ചമില്ലാത്ത ഒരു ചിരി മറുപടിയായി നൽകി നടന്നകന്നു……

“”” ആ മി അവൾ സ്നേഹിക്കുന്നവർക്ക് അവൾ കാരണം ഒന്നും, ഒരു മനോവേദന പോലും വരരുത് എന്നവൾ ആഗ്രഹിക്കുന്നു….

പിന്നെ എന്താ ദേവികയുടെ അടുത്ത് മാത്രം ഇങ്ങനെ,

എന്തൊക്കെയോ ഉണ്ട് അവൾ പറയാത്തതായി തങ്ങൾ അറിയാത്തതായി …..

കണ്ട് പിടിക്കണം !!….

ഉദയവർമ്മ ചിന്തിച്ചു

******************************************

” “””രുഗ്മിണിയുടെ ആള് “”””

സിസ്റ്റർ വിളിക്കുന്നത് കേട്ട് ദേവൻ പിടഞ്ഞെണീറ്റു…..

“”””ദാ ഈ മരുന്ന് ഫാർമസിയിൽ നിന്ന് വാങ്ങണം!!!””””

“”” അമ്മ….. അമ്മക്ക്….??. !!! ” “”

അകത്തേക്ക് നോക്കി നിറകണ്ണുകളോടെ ദേവൻ ചോദിച്ചു….

”””” എന്തുണ്ടേലും ഡോക്ടർ പറയും ട്ടോ !!”””

എഴുതിക്കൊടുത്ത ലിസ്റ്റ് ചന്ദ്രൻ ചേട്ടൻ ചെന്ന് വാങ്ങിച്ചു…..

“”””കുഞ്ഞിവിടിരുന്നോ… ഞാൻ പോയി വാങ്ങി കൊണ്ട് വരാം …!! “””

ദേവൻ വേഗം പഴ്സ് എടുത്ത് ചന്ദ്രന് കൊടുത്തു…..

അയാൾ അതും വാങ്ങി നടന്നു….

അസീസ് എത്തിയപ്പോൾ കാൽ മുട്ടിൽ കൈ കുത്തിവച്ച് അതിൽ മുഖം വച്ച് കരയുന്ന ദേവനെയാണ്…

ത്ത കാഴ്ച വല്ലാത്ത ഒരു കുറ്റബോധം സൃഷ്ടിച്ചു അസീസിന്റെ മനസിൽ…..

“”” കുഞ്ഞേ…..!!!”””

ദേവൻ തലപൊക്കി നോക്കി…..

“””ഇക്കാ!!! “””

അസീസിന്റെ കൈയ്യിൽ മുഖം ചേർത്ത് അയാൾ വിങ്ങിപ്പൊട്ടി…..

“””ക്ക് കുഞ്ഞ് പൊറുത്തുതരണം…. മനസ്  അറിയാണ്ട് പറ്റിപ്പോയതാ….!!! “””

ദേവൻ ഒന്നും മനസിലാവാതെ ചോദ്യ രൂപത്തിൽ അസീസിന്റെ മുഖത്തേക്ക് നോക്കി…..

ഉണ്ടായതെല്ലാം പറഞ്ഞപ്പോൾ ദേവന്റെ നിയന്ത്രണം പോയിരുന്നു ….

“””എടോ !!'”””

ദേവൻ വർദ്ധിച്ച ക്രോധത്തോടെ അയാളുടെ ഷർട്ടിന് കുത്തിപ്പിടിച്ചു…..

“””” പൊറുക്കണം കുഞ്ഞേ… ആത്മികുഞ്ഞ് പറഞപ്പോ അറിയാണ്ട്  ചെയ്തതാ… അറിഞ്ഞീല …. ഒന്നും ഈ വിഢ്ഢി അറിഞ്ഞില….. “””

ദേവൻ അയാളെ പുറകിലേക്ക് ഉന്തി കസേരയിലേക്ക് തളർന്നിരുന്നു…

“””എത്രത്തോളം ടെൻഷൻ ആ പാവം അനുഭവിച്ച് കാണും എന്റെ ദൈവമേ….” “”

എന്തൊക്കെയോ പതിയെ പുലമ്പാൻ തുടങ്ങി ദേവൻ ….

ഈ സമയത്താണ് ആമി അവിടെ എത്തിയത്

ആമിയെ കണ്ടതും അസീസ് ഞെട്ടിപ്പോയി, ഈ സമയത്ത് ആമിയെ ദേവൻ കണ്ടാൽ !!!??

അസീസ് ആകെ പരിഭ്രമിച്ച് ആമിയെ  നോക്കി…..

ആമി ആരേയും നോക്കാതെ ദേവനടുത്ത് ചെന്നു: ..

“”””സർ ” “”””

ആമിയുടെ ശബ്ദം കേട്ടതും ദേവൻ ചാടി എഴുന്നേറ്റു….

പിന്നെ എല്ലാവരും കണ്ടത് അവളുടെ കരണം പുകയുന്ന പോലെ ഉള്ള ഒരടിയാണ് ……

(തുടരും)

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

അനന്തൻ

നിർമ്മാല്യം

 

5/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “ദേവയാമി – 11”

  1. Entha parayaa? Adipoli aayirunnu. Sathyam paranjaal varnikkaan vakkukalilla.. Next part vegam post cheythekkane chechi..

Leave a Reply

Don`t copy text!