Skip to content

ദേവയാമി – 12

devayami novel

ആമിയെ കണ്ടതും അസീസ് ഞെട്ടിപ്പോയി, ഈ സമയത്ത് ആമിയെ ദേവൻ കണ്ടാൽ !!!??

അസീസ് ആകെ പരിഭ്രമിച്ച് ആമിയെ  നോക്കി…..

ആമി ആരേയും നോക്കാതെ ദേവനടുത്ത് ചെന്നു: ..

“”””സർ ” “”””

ആമിയുടെ ശബ്ദം കേട്ടതും ദേവൻ ചാടി എഴുന്നേറ്റു….

പിന്നെ എല്ലാവരും കണ്ടത് അവളുടെ കരണം പുകയുന്ന പോലെ ഉള്ള ഒരടിയാണ് ……

“”” ഗെറ്റ് ലോസ്റ്റ് യൂ…..!!! എന്റെ കണ്ണിന്റെ മുന്നിൽ നിന്ന് പോവാൻ !!! “””

അതൊരലർച്ചയായിരുന്നു ….. ആമി വല്ലാതെ പേടിച്ചു പോയി..

രണ്ട് സ്റ്റപ്പ് പുറകിലേക്ക് വച്ചവൾ തിരിഞ്ഞ് അവന്റെ കൺവെട്ടത്ത് നിന്നും ഓടി മറഞ്ഞു …..

ശാന്തയും അസീസും മരുന്നുമായി വന്ന ചന്ദനും ആകെ പകച്ച് നിൽക്കുകയായിരുന്നു …. ഒപ്പം ആ ഫ്ലോറിൽ ഉള്ള ആളുകളും….

അസീസിനൊഴിച്ച് അടിയുടെ കാരണം മറ്റുളളവർക്ക് മനസിലാവത്തതു കൊണ്ട് എല്ലാരും തുറിച്ച് നോക്കുന്നുണ്ടായിരുന്നു, ദേവനെ…

കവിളും പൊത്തി ഓടി സ്റ്റെപ്പെറങ്ങുമ്പോൾ  വായിലെവിടെയൊക്കെയോ ചോരയുടെ ചുവയറിയുന്നുണ്ടായിരുന്നു ആമി….

ഓടിച്ചെന്ന് കാറിൽ കയറി…

അവളെ നോക്കിയിരുന്ന ഉദയവർമ്മ കണ്ടു കവിളിൽ നീലിച്ച് കിടക്കുന്ന വിരൽപ്പാട്..

ഉദയവർമ്മക്ക് അതൊരു നോവായി …..

ആരും””” ഒന്നു നുള്ളി നോവിച്ചിട്ടു പോലും ഇല്ലാത്ത കുഞ്ഞാ…..

“”” പോവാം “””

കരച്ചിൽ ഉദയവർമ്മയുടെ മുന്നിൽ അടക്കിപ്പിടിച്ച് പതിഞ്ഞ സ്വരത്തിൽ ആമി പറഞ്ഞു…..

*****************************************

രുഗ്മിണി ആശുപത്രിയിൽ ആണെന്ന വാർത്തയറിഞ്ഞ് എത്തിയതായിരുന്നു പ്രതാപൻ”””” ..

ഐ സി യു വിന് മുന്നിൽ ദേവനിൽ നിന്നും അൽപം അകലെ ആയി അയാളിരുന്നു ….

ദേവൻ അയാളെ കണ്ടെങ്കിലും ഒട്ടും കണ്ടതായി ഭാവിച്ചില്ല….

അയാൾ എന്തൊക്കെയോ ശാന്ത യോടും ചന്ദരനോടും ചോദിച്ചറിയുന്നുണ്ടായിരുന്നു…

ചെറിയാൻ ഡോക്ടർ ഇതിനിടയിൽ ഐ സി യുവിലേക്ക് കയറുന്നത് ദേവൻ കണ്ടു, നെഞ്ചിടിപ്പ് കൂടി അയാൾ എഴുന്നേറ്റ് ആ വാതിലിലേക്ക് ഉറ്റുനോക്കി നിന്നു..

ഉള്ളിലേക്ക് പോയ ചെറിയാൻ സാർ അൽപ നേരത്തിന് ശേഷം പുറത്ത് വന്നു…..

“””” രുഗ്മിണി അമ്മയുടെ ….. “””

ദേവൻ വേഗം അതെ എന്ന് തല കൊണ്ട് കാട്ടി അടുത്തേക്ക് ചെന്നു …..

ഒപ്പം പ്രതാപനും……

“”” ഇനി പേടിക്കാനില്ല അപകടനില തരണം ചെയ്തു…. ഒരു രണ്ടു മൂന്നു മണിക്കൂർ കൂടി സി സി യു വിൽ കിടക്കട്ടെ എന്നിട്ട് റൂമിലേക്ക് ഷിഫ്റ്റ് ചെയ്യാം “”””

“”താങ്ക്യൂ താങ്ക്യൂ ഡോക്ടർ…. ഡോക്ടറുടെ വാക്കുകൾ നൽകിയ സന്തോഷം ദേവന്റെ മുഖത്ത് പ്രതിഫലിച്ചു….

സകല ദൈവത്തോടും നന്ദി പറയുകയായിരുന്നു അവൻ.. …..

ഈ വാർത്ത കേട്ടതും ഇത്തിരി നേരം കൂടി അവിടെ ഒക്കെ നിന്ന് പ്രതാപൻ സ്ഥലം വിട്ടു…..

എന്നാൽ ഇത്രയും നേരം ദേവനോട് വല്ലതും ചോദിക്കുകയോ പറയുകയോ ഉണ്ടായില്ല …..

******************************************

ചെന്ന പാടേ റൂമിൽ കയറി കതകടച്ചു ആ മി.. രണ്ടു കൈ കൊണ്ടും മുഖം പൊത്തി അലറിക്കരഞ്ഞ് നിലത്തേക്ക് ഊർന്നിരുന്നു..

ആമി വന്നതും മുറിയിൽ കയറി കരയുന്നതു കേട്ടതും ഒക്കെ കൂടി പേടിച്ചു പോയിരുന്നു ഇന്ദു….

ഒന്നുമില്ല എന്ന് ഉദയവർമ്മ കണ്ണു കൊണ്ട് കാട്ടിയെങ്കിലും അതൊന്നും ഇന്ദുവിനെ തൃപ്തി പെടുത്തിയില്ല …..

ഒടുവിൽ ഉദയവർമ്മ ഉണ്ടായത് മുഴുവൻ ഇന്ദു വിനോട് പറഞ്ഞു…

“”” എന്നിട്ട് !! കുഞ്ഞിനെ തല്ലാൻ ഇട്ടു കൊടുത്ത് ഉദയേട്ടൻ മാറി നിന്നോ ….?? തേവരെ ന്റെ കുട്ടി…… ” “””

ദേഷ്യത്തോടെ ഉദയനെ നോക്കി ആമിയുടെ മുറിയിലേക്ക് വേവലാതിപ്പെട്ട് ഓടാൻ പോയ ഇന്ദുവിനെ ഉദയൻ തടഞ്ഞു…..

“”” ഇപ്പോ താനങ്ങോട്ട് പോണ്ടടോ…. അവളെ ഒറ്റക്ക് വിടാം ….. ഒത്തിരി ഉണ്ട് ആ മനസ്സിൽ കാർമേഘം അതവൾ കരഞ്ഞ് തീർക്കട്ടെ …..”””

ഭർത്താവ് പറഞതിന് എതിര് പറയാറില്ലായിരുന്നു ഇന്ദു … സ്വസ്ഥത പോയെങ്കിലും അങ്ങിനെ ആവട്ടെ എന്നവർ ചിന്തിച്ചു….

ഒത്തിരി നേരം കരഞ്ഞപ്പോൾ ഇത്തിരി ആശ്വാസം ലഭിച്ചു…

മെല്ലെ കണ്ണടച്ച് കിടന്ന് എപ്പഴോ ഉറക്കത്തിലേക്ക് വഴുതി വീണു: …

******************************************

ആ കറുത്ത കൈകൾ മെല്ലെ അവളുടെ കഴുത്തിലേക്ക് നീണ്ടു …..

മെല്ലെ ആ കൈകൾ അവളുടെ കഴുത്തിൽ അമർന്നു….

ശ്വാസം കിട്ടാതെ അവൾ പിടഞ്ഞു ……

പേടിച്ച് ഞെട്ടി ഉണർന്നു …..

ചുറ്റും നോക്കി …:

കണ്ടത് സ്വപ്നമാണെന്ന് അപ്പഴും വിശ്വാസം വരുന്നില്ലായിരുന്നു …..

ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം നാല് മണി ……

അവളുടെ തൊണ്ട വരണ്ട പോലെ തോന്നി, മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി വെള്ളം എടുത്ത് കുടിച്ചു…

ഇന്ദു അടുക്കളയിൽ എന്തോ കാര്യായിട്ടുള്ള പണിയിൽ ആയിരുന്നു……

അവൾ വേഗം ഇന്ദുവിനടുത്ത് ചെന്നു …. ആമിയുടെ ഫേവറേറ്റ് പഴംപൊരി ഉണ്ടാക്കണ തിരക്കിലായിരുന്നു ഇന്ദു….

അടുക്കയിലേക്ക് ചെന്നതും അവൾ വേഗം ഒന്നെടുത്ത് കഴിച്ചു….

“”” ഉം… മ് ഇതാ!! ഇതാ ന്റെ ഇന്ദൂട്ടി: …… എന്താ കൈപ്പുണ്യം…… സൂപ്പർ”””

കൂടുതൽ ഒന്നും ചോദിക്കാതിരിക്കാൻ ഉള്ള ആമിയുടെ അടവാണെന്ന്.. ഉദയവർമ്മ ഉണ്ടായതിനെ കുറിച്ച്  ഒന്നും ചോദിക്കരുതെന്ന് പറഞ്ഞതുകൊണ്ട് അവരും ആവിഷയം വിട്ടു….

എന്നാലും അവളുടെ മുഖത്ത് കരുവാളിച്ച് കിടക്കുന്ന അടിയുടെ പാട് ഉള്ളിൽ എവിടേയോ അവരിൽ നൊമ്പരമുണർത്തി…..

ഒരു പ്ലേറ്റിൽ ഉണ്ടാക്കിയതും ചായയും കൂടി ആമി ക്ക് വച്ച് നീട്ടി ….

”””വർമ്മ സാറ് എവിടെ ഇന്ദു അമ്മേ ??”””

“”പൂമുഖത്തുണ്ടാവും ലോ”””

അവൾ വേഗം പൂമുഖത്തേക്ക് നടന്നു….

ലാപ് ടോപ്പും മുന്നിൽ തുറന്ന് വച്ച് ആരോടോ ഫോണിൽ തകൃതിയായി സംസാരത്തിലായിരുന്നു ……

ആമിയെ കണ്ടതും പെട്ടെന്ന് ഫോൺ കട്ട് ചെയ്തു…

“”” എണീറ്റോ എന്റെ ആമിക്കുട്ടൻ .!!!……”””

“”” ഉം…. മ്, വർമ്മ സാറെ… അത് പിന്നെ… “”

എന്തോ പറയാനുള്ള പോലെ ആമി ഉരുണ്ട് കളിച്ചു……

“””ന്റെ ആമിക്കുട്ടൻ പറയാൻ പോണത് എന്താന്നറിയാം… ഞാൻ ചെറിയാനെ വിളിച്ചിരുന്നു, ദേവദർശിന്റെ അമ്മ സുഖമായി ഇരിക്കുന്നു ….. ദാ അൽപം മുമ്പ് റൂമിലേക്ക് മാറ്റിയത്രേ… രണ്ടീസം കൂടി കഴിഞ്ഞാ വീട്ടിലും പോവാം ….. ഇപ്പോ സമാധാനായോ മേലേടത്തെ രാജകുമാരിക്ക് ??””:

ആമി മറുപടിയായി ഒന്നു ചിരിച്ചു… വല്ലാത്ത സമാധാനത്തോടെ…..

*******************************************

അഞ്ച് ..അഞ്ചരയായതും കുളിച്ച്  പട്ടുപാവാടയും അണിഞ്ഞ് അവൾ പൂമുഖത്തെത്തി…..

ഇന്ദുവും ഉദയവർമ്മയും കൂടി എന്തോ സംസാരിച്ചിരിക്കുകയായിരുന്നു ……

ആ മിയെ കണ്ടതും രണ്ടു പേരും ചിരിയോടെ അവളുടെ അടുത്തെത്തി…..

“”” ദെങ്ങെടാ ഞങ്ങടെ സുന്ദരിക്കുട്ടി ??”””

ഇന്ദു അവളെ കെട്ടിപ്പിടിച്ച് ചോദിച്ചു….

“”” അമ്പലത്തിലേക്ക് …..”””

അമിയുടെ മുഖത്ത് പഴയതിന്റെ അത്രയില്ലെങ്കിലും പ്രസരിപ്പ് കണ്ടപ്പോൾ ഇരുവർക്കും സന്തോഷമായിരുന്നു …..

“”ആദ്യം പറഞ്ഞിരുന്നേൽ ഇന്ദു അമ്മ കൂടെ വന്നിരുന്നല്ലോ ?? ഉദയേട്ടൻ കൊണ്ടു വിടും അല്ലേ ആരേലും കട്ടെടുത്ത് കൊണ്ടു പോയാലോ ഈ സുന്ദരി കൊച്ചിനെ “””

ആമി ക്ക് ചിരി വന്നു….

“”” വേണ്ട ഇന്ദു അമ്മേ ഞാൻ നടന്ന് പോവാ…..”””

രണ്ടു പേരോടും യാത്ര പറഞ്ഞ് അവൾ ഇറങ്ങി….

അവൾ ചെയ്ത തെറ്റിന്റെ വ്യാപ്തി, അത് തിരിച്ചറിഞ്ഞത് അവളുടെ സ്വഭാവത്തിൽ വരുത്തിയ വ്യതിയാനത്തെപ്പറ്റി ഓർത്ത് രണ്ടു പേരും പരസ്പരം നോക്കി….

,

“””ദേവിയോട് എല്ലാം ഏറ്റ് പറഞ്ഞ് കണ്ണീർ വാർത്തപ്പോൾ മനസ് ശാന്തമായ പോലെ തോന്നി ആമി ക്ക്….

വരും വരായ്കകൾ ആലോചിക്കാതെ, അറിയാതെ ചെയ്ത ഒരു തെറ്റ് ആകെ അവളിൽ മാറ്റം വരുത്തുകയായിരുന്നു, അവൾ പോലുമറിയാതെ…..

ഇതു വരെ ചെയ്ത തെറ്റുകൾക്ക് ന്യായീകരണങ്ങൾ ഉണ്ടായിരുന്നു: .. വ്യക്തമായ കാരണങ്ങൾ ഇത് മാത്രം പക്ഷെ….

.

കുറേ നേരം കുളപ്പടവിൽ ഇരുന്നാണ് അവൾ തിരിച്ചത്…..

******************************************

“””ദാ ആമീ നിന്റെ ബാഗ്…. മഞ്ചിമ വന്നിരുന്നു നീ ഉറങ്ങായതോണ്ട് വിളിക്കാതിരുന്നതാ….. പരീക്ഷ ആവാറായി മറക്കണ്ട ട്ടോ “””

ചിരിച്ച് അതും പറഞ്ഞ് ഇന്ദു പോയി…..

ബാഗ് കണ്ടപ്പഴാണ് ഉള്ളിൽ വച്ച ദേവന്റെ ഫോൺ അതിലുണ്ടെന്ന കാര്യം ആമി ഓർത്തത്…..

വേഗം വാതിൽ അടച്ച്  ഫോൺ പുറത്തെടുത്ത് ഓൺ ചെയ്തു ….

ഡിസ്പ്ലേയിൽ തെളിഞ്ഞ ദേവന്റെ ഫോട്ടോ കണ്ടു ……

ദേവനെ കണ്ടപ്പോൾ,

എന്തോ കുറ്റബോധമോ എന്തോ പറഞ്ഞറിയിക്കാൻ വയ്യാത്ത ഒരു വികാരം ഉള്ളിൽ നിറഞ്ഞു…

“””ഐ…. ഐയാം… റിയലി സോറി സർ ……”””

കാന്റീനിൽ നിന്നും സൗഹൃദപരമായി സംസാരിച്ച ആ മുഖം ഉള്ളിൽ തെളിഞ്ഞു…

പെട്ടെന്ന് ആമിയെ ഞെട്ടിച്ചു കൊണ്ട് ഉച്ചത്തിൽ ഫോൺ റിംഗ് ചെയ്തു…..

“”””””””””ഹാരിസ് അങ്കിൾ കാളിംഗ് ……..””‘””

(തുടരും)

ന്നാലും എന്റെ ആമിയെ ഇട്ട് ദേവന്റെ കൂടെ കൂടി ലേ നിങ്ങൾ.. അമ്മയെ സേഫ് ആക്കീട്ട് ഇണ്ട് ട്ടാ…..

രണ്ട് വാക്ക് മറക്കല്ലേ ….. റിപ്ലെ തന്നില്ലെങ്കിലും ഒരെണ്ണം വിടാതെ വായിക്കുന്നുണ്ട്…. ഒത്തിരി ഇഷ്ടം… ലൈക്ക് കുറയുന്നോന്നൊരു സംശയം…. അപ്പോ നാളെ ….’

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

അനന്തൻ

നിർമ്മാല്യം

 

4.8/5 - (6 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “ദേവയാമി – 12”

  1. നല്ല കഥയാണ് ട്ടോ…… സ്ഥിരം വായനക്കാരിൽ ഒരാളായി ഞാനും…… ദേവനും ആൾടെ മിയയും ഇഷ്ട കാതപാത്രങ്ങായി കഴിഞ്ഞു കുറച്ചു സമയത്തിനുള്ളിൽ തന്നെ…….. ഇനി അടുത്ത part വരുന്നതുവരെ സമയം ആമയേക്കൾ മെല്ലെ പോവുന്നപോലേയ തോന്നുന്നേ 😊🤗🤗……..

Leave a Reply

Don`t copy text!