ദേവയാമി – 14

5928 Views

devayami novel

ദേവന് ഒരു ഭാവമാറ്റവും ഉണ്ടായില്ല കത്തുന്ന കണ്ണുകളോടെ അയാൾ അവളിലേക്കടുത്തു കൊണ്ടിരുന്നു….

“”” വേണ്ട!! അടുത്തേക്ക് വരരുത്…. പ്ലീസ് !! “”

തന്റെ ചീത്ത സ്വപ്നങ്ങളിൽ മാത്രം വരാറുള്ള ആ കറുത്ത കൈകൾ മുന്നിൽ വരുന്ന പോലെ തോന്നി ആമി ക്ക്… കണ്ണുകൾ എല്ലായിടത്തും പരതി….

ഒടുവിൽ ചെന്നു നിന്നത് con H2S04 ( വീര്യം കൂടിയ സൾഫ്യൂറിക് ആസിഡ്) എന്നെഴുതിയ കുപ്പിയിലാണ് …. ഏതോ ഒരു പ്രേരണയാൽ അവൾ അതിന്റെ അടപ്പ് വലിച്ച് തുറന്ന് കുപ്പിയിലുള്ള ദ്രാവകം ദേവന്റെ നേരെ ഒഴിച്ചു

പിന്നെ കേട്ടത് ഒരലർച്ചയായിരുന്നു ….

ആമിയുടെ ശബ്ദമായിരുന്നു …..

അവൾ പൊട്ടിക്കരഞ്ഞ് കൊണ്ട് നിലത്തേക്ക് ഊർന്ന് ഇരുന്നിരുന്നു….

“”” അറിയാതെ… അറിയാതെ… ഞാൻ…..”””

കണ്ണിറുക്കി അടച്ച് ഒരു ഭ്രാന്തിയെ പോലെ പിറുപിറുക്കുകയായിരുന്നു .. ആമി….. തോളിൽ ആരുടേയോ കൈ വന്നു പതിഞ്ഞപ്പഴാണ് ഞെട്ടി കണ്ണ് തുറന്ന് …

ചിരിച്ചു കൊണ്ട് ദേവനതാ മുന്നിൽ ……

പണ്ട് വായിച്ച ഫെയറിടേലിലെ രാജകുമാരനെ പോലെ തോന്നിച്ചു ദേവനെ ആ മിക്ക് …. ഏത് പ്രതിസന്ധികളെയും തരണം ചെയ്യാൻ കഴിവുള്ള രാജകുമാരൻ..

അവൾ പിടഞ്ഞെണീറ്റ് കൈയ്യിലെ ബോട്ടിലിലേക്ക് നോക്കി….

ഉറക്കെ ചിരിച്ച് ദേവൻ പറഞ്ഞു,

“””താനത് ഒഴിച്ചില്ലടോ ?? ഒഴിക്കണമെന്ന് വിചാരിച്ചേ ഉള്ളു…… “””

ഭീതിയോടെ അവളത് അവിടത്തെ ടേബിളിൽ വച്ചു…..

ഒരു കള്ള ച്ചിരിയോടെ നിൽക്കുന്ന ദേവനെ നോക്കി….

” “”താൻ പേടിച്ചോ???””

വല്ലാതെ ആർദ്രമായാണ് ദേവനത് ചോദിച്ചത്,

കതോരം വന്ന് ചോദിച്ച പോലെ തോന്നി….

മെല്ലെ അവളെ അവൻ നെഞ്ചോട് ചേർത്തു… ഒരു പാവ കണക്കെ അവൾ അവനോട് ഒട്ടിച്ചേർന്ന് നിന്നു……

ഉള്ളിലെവിടെയോ ആമിയും അതറിയാതെ ആഗ്രഹിച്ചിരുന്നു….

നെറുകിൽ അവന്റെ അധരങ്ങൾ പതിഞ്ഞപ്പഴാണ് സ്ഥലകാലബോധത്തിലേക്ക് ആമി തിരിച്ചു വന്നത്,

ദേവനെ തള്ളി മാറ്റി ഓടാൻ നോക്കിയ അവളുടെ കൈകളിൽ ദേവന്റെ പിടി വീണിരുന്നു …

“”” ഇനി നല്ല കുട്ടി ആവുമോ ?? ഉം…. മ്??”””

ചെറുതായ് പുരികക്കൊടി ഉയർത്തി കുസൃതിയോടെ ചോദിച്ച അവന്റെ ചോദ്യം എന്തോ ആമിയുടെ ഉള്ളിൽ പഴയ കാലം നിറച്ചു….

എപ്പോഴും കള്ള കുസൃതി യോടെ തന്റെ അപ്പു””” ചോദിക്കാറുള്ള ചോദ്യം….

“””മിയ ഇനി നല്ല കുട്ടിയാവുമോ ??”””

ഉറപ്പില്ലെങ്കിലും പണ്ട് അവന് വേണ്ടി വാക്ക് കൊടുക്കാറുണ്ട് നല്ല കുട്ടിയാവാം എന്ന് അവൻ പിണങ്ങാതിരിക്കാൻ മാത്രം…. പക്ഷെ വാക്കുകൾ വാക്കുകളായി മാത്രം മാറി എന്നതാണ് സത്യം .::…..

“””ടോ…..?? താനി തെവിടെയാ?? ചോദിച്ചത് കേട്ടോ നല്ല കുട്ടിയാവുമോ എന്ന് ..??”””

തീക്ഷ്ണമായിരുന്ന അവന്റെ കണ്ണുകളെ നേരിടാനാവാതെ ആ പെണ്ണ് നീലത്തേയ്ക്ക് നോക്കി, തല മെല്ലെയാട്ടി….

“”” ന്നാ പൊയ്ക്കോ…… “”” ന്ന് പറഞ്ഞ് ഡോർ തുറന്ന് പുറത്തേക്കിറങ്ങിയ ആമിയെ അവന്റെ മാത്രം മിയയെ,

അവൻ ചിരിയോടെ കൈകൾ കെട്ടി വാതിലിൽ ചാരി നിന്ന് നോക്കി……

കുറച്ച് അടികൾ വച്ച് തിരിഞ്ഞ് നോക്കി അവളും, അവളെ നോക്കി മെല്ലെ

രണ്ടു കണ്ണുകളും ഒന്നു ചിമ്മിക്കാണിച്ചു അവൻ, അറിയാതെ അവളുടെ ആ മുഖത്ത് ചിരി പടർന്നത് കണ്ടു…

പെട്ടെന്ന് തന്നെ ആമി അവിടെ നിന്ന് ഓടിയിറങ്ങി പോയി….

“””മിയ!! ഒരു കാലത്ത് മറ്റാരെക്കാളും തന്നെ സ്നേഹിച്ചത് അവളായിരുന്നു… ഭ്രാന്തമായി…

ഇന്നവൾ വലിയ കുട്ടിയായി ….. ഏത് രീതിയിൽ കാണണം എന്നത് ഉള്ളിൽ ഒരു വടംവലിയായിരുന്നു ഇതുവരെ ….. സുഹൃത്തായോ ?? സഹോദരിയായോ ?? അതോ ?? പക്ഷെ ഇപ്പോ കണ്ടപ്പോൾ തന്റെ ഉള്ളിൽ അവളുടെ സാമീപ്യത്തിൽ മൊട്ടിട്ടത് പ്രണയമാണെന്ന് തിരിച്ചറിയുകയായിരുന്നു ദേവൻ …

“””മിയ !! ഒരു എട്ട് വയസുകാരനന്ന് വരദാനം പോലെ കിട്ടിയ കുട്ടി…. ദേവിക ആന്റിയുടെ നിറവയറിൽ ചുംബനങ്ങൾ കൊണ്ട് മൂടി കാത്ത് കാത്തിരുന്ന ആ എട്ടു വയസ് കാരൻ,

അന്ന് ഹാരിസങ്കിൾ കളിയാക്കുമായിരുന്നു,

“”” എന്നേക്കാൾ ധൃതിയാ ഇവന്…

രവിച്ചേട്ടാ എനിക്ക് മോളാണെങ്കിൽ ദാ ഇവന് കെട്ടിച്ച് കൊടുക്കുവേ???”””

“”” അതിനിപ്പോ നിന്റെ സമ്മതം ആർക്കു വേണം… നിനക്ക് മോളാണേ ഞങ്ങളിങ്ങ് കൊണ്ടു വരില്ലേടാ … !! ല്ലടാ അപ്പൂ സേ..??.””

നാണിച്ച് അപ്പഴേക്കും സ്ഥലം വിട്ടിട്ടുണ്ടാവും ആ എട്ടു വയസുകാൻ…..

അപ്പോ കേൾക്കാം ഉറക്കെയുള്ള പൊട്ടിച്ചിരികൾ…..

അന്നേ അവൾ തന്റെ യാ എന്നൊരു തോന്നലായിരുന്നു …. തനിക്കു വേണ്ടി മാത്രമാ എന്ന് ….

പക്ഷെ എല്ലാം തകിടം മറിഞ്ഞു…

നാല് വയസ് വരെയെ മിയ അപ്പുവിന്റടുത്ത്

ഉണ്ടായുള്ളൂ….

ദേവിക ആന്റി എന്തൊക്കെയോ പറഞ്ഞ് അന്ന് കുഞ്ഞിനെയുമെടുത്ത് ഇറങ്ങുകയായിരുന്നു…. അന്ന് !! ,, തന്റെ പന്ത്രണ്ടാം പിറന്നാൾ ദിനത്തിൽ !!

അന്ന്!!! പിന്നെ നടന്നത്””””….!!!

ജീവിതം””” മാറ്റി മറിഞ്ഞത് !!

അതോർത്ത് ദേവന്റെ മിഴികൾ നനഞ്ഞു തുടങ്ങിയിരുന്നു….

പിന്നെ കൂനിൻ മേൽ കുരു എന്ന പോലെ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ പരിക്ക് പറ്റിയ ഹാരിസ് അങ്കിൾ …..

രണ്ട് വർഷം എടുത്തു അങ്കിൾ സാധാരണ നിലയിലാവാൻ ….. അന്ന് ഭാര്യയെയും മകളെയും കാണാൻ പുറപ്പെട്ടു,

താനും വാശി പിടിച്ച് കൂടെ പോന്നു…

മേലേടത്ത് എത്തി മിയയെ കണ്ടു… പക്ഷെ അവൾ ആകെ മാറിയിരുന്നു …..

“””എനിക്കാരെയും കാണണ്ട എന്നു പറഞ്ഞ് അവൾ ഉറക്കെ കരഞ്ഞു…. പോവാൻ പറ!! പോവാൻ പറ!!.:…”””

ഒന്നു കാണാൻ പോലും കൂട്ടാക്കിയില്ല: ..

ഉദയവർമ്മയും വിനയും കൂടി അന്ന് തങ്ങളെ ഇറക്കിവിട്ടു…..

മിയയെ തന്റെ മനസിൽ നിന്ന് താനും….

അന്ന് തുടങ്ങിയതാ മിയ യോട് ശത്രുത…

എന്തിനു വേണ്ടി അവളന്ന് അങ്ങിനെ ഒക്കെ പറഞ്ഞു….

അപ്പുവിനെ മറന്നു എന്നു കരുതിയതാ…..

“””എനിക്കാരെയും കാണണ്ട എന്നു പറഞ്ഞ് അവൾ ഉറക്കെ കരഞ്ഞു…. പോവാൻ പറ!! പോവാൻ പറ!!.:…”””

അവളന്ന് അവസാനമായി പറഞ്ഞ ഈ വാക്കുകൾ മാത്രമായിരുന്നു ഇതുവരെ മിയയെ കുറിച്ചാലോചിക്കുമ്പോൾ ….

പക്ഷെ ദേവിക ആന്റി അവരന്ന് പറഞ്ഞപ്പോൾ വീണ്ടും കയറിക്കൂടുകയായിരുന്നു അവൾ ഉള്ളിൽ

അവളെന്നെ മറന്നില്ല എന്ന അറിവ് വീണ്ടും അവളിലേക്കെത്തിച്ചു….

എന്തൊക്കെയോ കൽപ്പിച്ചു കൂട്ടി എന്നോട് ഉള്ള വിരോധത്തിൻ അമ്മയെ വിളിച്ച് അങ്ങനെ ഒക്കെ പറഞ്ഞപ്പോ കൊല്ലാനാ തോന്നിയത്…..

പക്ഷെ രുക്കുവമ്മ, വിളിച്ചത് മിയ ആണെന്നറിഞ്ഞതോടെ തുടങ്ങിയതാ, അവൾ പാവാ …,കുഞ്ഞാ…., അറിയാതെയാ.., എന്നൊക്കെ പറഞ്ഞ് എന്നെ തണുപ്പിക്കാൻ…. അല്ലേലും പണ്ടേ അമ്മക്ക് അവളോടാരുന്നു എന്നെക്കാൾ പ്രിയം…

പക്ഷെ അമ്മ അറിയാതെ പോയി ഈ ജന്മം എനിക്കവളെ വെറുക്കാൻ കഴിയില്ല….

“”” പക്ഷെ ന്റെ ആമിക്കൊച്ചേ ഓരോന്ന് ഇതു പോലെ ഒപ്പിച്ച് കൊണ്ടന്നാൽ നീ ഈ അപ്പൂന്റെ കൈയ്യിന്റെ ചൂട് ഇനീം അറിയും ട്ടാ… നിന്നെ നേരേ ആക്കാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടെ….. “”””

ദേവന്റെ മുഖത്ത് ഒരു ചിരി പടർന്നു …..

*******************************************

ആമിയുടെ ഉള്ളിൽ മുഴുവൻ ദേവനായിരുന്നു ….

വന്ന ദിവസം മുതൽ കേൾക്കണതാ പുതിയ സാറിന്റെ ഗുണ ഗണങ്ങൾ….. കാത്തിരുന്ന് കണ്ടപ്പഴോ ??

തന്റെ ആരൊക്കെയോ ആണെന്ന പോലെ ഒരു തോന്നൽ…..

താൻ തമാശക്ക് ചെയ്തത് പോലും കുത്തി പൊന്തിച്ച് … തന്നെ ഒന്ന് മൈന്റ് പോലും ചെയ്യാതെ…

പിനെ ദേഷ്യം വരാതിതിരിക്കുമോ??

അവസാനം ഇങ്ങനെ ഒക്കെ ആയി…..

ഇപ്പഴും നെറുകിൽ തന്ന ചുംബനത്തിന്റെ ചൂട് തങ്ങി നിൽക്കും പോലെ ആ മിക്ക് തോന്നി…. ദേവന്റെ ഗന്ധം എല്ലായിടത്തും തങ്ങി നിൽക്കണപോലെ….

അരവിന്ദൻ മാഷിന്റെ ക്ലാസാണ് ഇപ്പോ …

ദേ വരുന്നു!!

“”‘അയ്യോ!! ചിമ്മൂ….എനിക്ക് അരവിന്ദൻ മാഷിനെ ദേവൻ സാറിന്റെ പോലെ തോന്നുന്നു  “””

“”” അത് തോന്നലല്ല ശരിക്കും ദേവൻ സാറ് തന്നെയാ…. നിനക്കിതെന്താ?”””

മഞ്ചിമ അവളെ കണ്ണു കൂർപ്പിച്ച് നോക്കി….

ആമി ചുമൽ കൂച്ചി ഒന്നും ഇല്ല ന്ന് കാട്ടി

അവസാനത്തെ പിരിയഡ് അരവിന്ദൻ മാഷിനോട് ചോദിച്ച് വാങ്ങി മിയയുടെ ക്ലാസിലെത്തി …..

പെട്ടെന്ന് ദേവനെ കണ്ടതും ആമിയുടെ കിളികൾ തലങ്ങും വിലങ്ങും അനുസരണയില്ലാണ്ട് പാറി പോയി…

വലത്തേ കയ്യിന്റെ കുഞ്ഞുവിരലിന്റെ നഖം കടിച്ച് അവൾ അവനെ നോക്കി…..

മഞ്ചിമ കിളി പോയി തന്നെ നോക്കി നിക്കണത് കണ്ടപ്പോ വെറുതേ ഒന്ന് ചിരിച്ച് കാണിച്ചു

“””ഗുഡ് ഈവനിംഗ് സർ …..””

എൽ കെ ജി കുട്ടികളെ പോലെ ഒരുമിച്ച് പറഞ്ഞു….

സിറ്റ് ഡൗൺ “””

ഇരിക്കാൻ മറന്ന് നിന്ന ആമിയെ മഞ്ചിമ വലിച്ചിരുത്തി…..

“””സാറിന്റെ അടിയിൽ നിന്റെ തലക്കെന്തോ പറ്റിയോന്ന് എനിക്കൊരു സംശയം !! “””

ആമിയുടെ ചെവിയിൽ മഞ്ചിമ പറഞ്ഞു….

“”” ക്ലാസ് കഴിയട്ടെ ട്ടാ .. എന്താ പറ്റിയേന്ന് കാട്ടിത്തരാം”””

മഞ്ചിമ ജീവൻ രക്ഷാർത്ഥം വേഗം ശ്രദ്ധ മാറ്റി…

പെട്ടെന്നാണ് ക്ലാസിനു പുറത്ത് ഒരാൾ …..!!

“” ടീ നിന്റെ വർമ്മ സാറ് “”

കൃഷ്ണജ :.., പുസ്തകത്തിൽ തലയിട്ട് ദേവനെ നോക്കാനാവാതെ ഇരുന്ന ആമിയോട് വിളിച്ച് പറഞ്ഞു… “””

“””വർമ്മ സാറോ ??”””

ഉദയവർമ്മയെ കണ്ടതും വേഗം ദേവൻ അവിടെക്ക് ചെന്നു….

ഉദയവർമ്മ സംസാരിച്ച് തുടങ്ങി….

“”” ഇന്ന് ക്ലാസ് കഴിഞ്ഞ് എന്റെ ബീച്ച് റിസോർട്ടിൽ വരാമോ ?? ഞാൻ അവിടെ കാണും സംസാരിക്കാം!!! “””

“”” ഷുവർ”””

അവർ കൈ കൊടുത്ത് പിരിഞു ….

“”” ഇതെന്ത് കഥ !! എന്നോർത്തിരിക്കുന്ന ആമിയെ നോക്കി ഉദയവർമ്മ ചിരിച്ച് കണ്ണടച്ച് കാണിച്ചു….

വല്ലാത്ത ഒരു ചിരി ദേവനിലും പടർന്നിരുന്നു…

(തുടരും)

കഴിഞ്ഞ പാർട്ടിൽ കുറേ വിമർശനങ്ങൾ വായിച്ചു….. അതേ എന്താ ഏതാന്നറിയാണ്ട് വായന നിർത്തി എന്ന് പറയുന്നവരോട് ഒന്നും പറയാനില്ല….. പിന്നെ കഥ തുടങ്ങിയതേ ഉള്ളു ഒത്തിരി പറയാനുണ്ട്… !! രണ്ട് വാക്ക് അപ്പോ മറക്കണ്ട ട്ടാ!!

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

അനന്തൻ

നിർമ്മാല്യം

 

4.7/5 - (7 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

4 thoughts on “ദേവയാമി – 14”

  1. Story adipoliiii……devanu nthenkilum pattumonn njnum pedichu poiii…..athinte oru anxiety ellaavarilum undaaville athreyulluuu….angane onnu undaayenkil it’s your achievement dear …..go ahead..keep welll… waiting for next part……

  2. Story adipoliyannn chechiye……vimarshanangal parayunnavar parayattee athonnum chechi mind akkandaa…..appo enganaa adutha part pett tharaavoo????

Leave a Reply