Skip to content

ദേവയാമി – 16

devayami novel

ദേവന്റെ വീടിനടുത്തെത്തിയപ്പോൾ  മൊത്തത്തിൽ ഒരു വിറയൽ ബാധിച്ച പോലെ….

മെല്ലെ മെല്ലെ …. സൈക്കളിൽ മുന്നോട്ട് നീങ്ങി…

“”അൽപം മുന്നിൽ കാണുന്ന തിരിവ് കഴിഞ്ഞ് ഇത്തിരി കൂടി പോയാൽ തേടി വന്ന മൊതലിന്റെ വീടായല്ലോ?? എഞ്ചലിന്റെ പപ്പേടെ പൂട്ടിക്കിടക്കുന്ന വീട് എന്നല്ലേ പറഞ്ഞേ?.. “

ആമി ഓർത്തു ….

അപ്പഴാണ് പുറകിൽ ഒരു കാറ് വേഗത്തിൽ വന്ന് അവളെ ഇടിച്ച് വീഴ്ത്തി കുറച്ച് മുന്നിൽ പോയി നിന്നത് ……

ഭാഗ്യത്തിന് സൈക്കളിന്റെ ഒരു വശം മാത്രമേ തട്ടിയിരുന്നുള്ളൂ…..

ആമി ബാലൻസ് തെറ്റി വീണത് ഒരു കരിങ്കല്ലിന്റെ മുകളിലേക്കും നെറ്റിയും കൈമുട്ടും ഒക്കെ പൊട്ടി ചോര വരുന്നുണ്ടായിരുന്നു…

അവൾ ദേഷ്യത്തോടെ നോക്കിയപ്പോൾ കാറിലെ കോ ഡ്രൈവർ സീറ്റിൽ ഇരുന്നയാൾ മിറർ അഡ്ജസ്റ്റ് ചെയ്ത് തന്നെ നോക്കുന്നത് കണ്ടു…

ആളെ വ്യക്തമായില്ല എങ്കിലും ചുവന്ന രത്നം പതിപ്പിച്ച മോതിരമിട്ട കൈ അവൾ വ്യക്തമായി കണ്ടിരുന്നു…

“””എടോ !! അവൾ അവിടെ കിടന്ന് ആക്രോശിച്ചു;…”””

പെട്ടെന്ന് ഒരു ബുള്ളറ്റിന്റെ ശബ്ദം അടുത്ത് വന്നു…. അത് കണ്ടിട്ടാവണം കാറ് പെട്ടെന്ന് സ്റ്റാർട്ട് ചെയ്ത് പോയത്….

ചെറിയ മുറിവായാലും പോത്ത് പോലെ വളർന്നത് ഓർക്കാതെ കാറിക്കരയാറുള്ള ആളാ ആമി….

ഇന്ദു അമ്മ കാണാൻ മാത്രം….

ആ വാത്സല്യച്ചൂട് പകരാൻ വേണ്ടി മാത്രം….. ഇന്ദു അമ്മേ പറ്റി ഓർത്തപ്പോൾ വന്ന കരച്ചിലിന് വാ പൊളിച്ചതാ ദേ വരുന്നു ബുള്ളറ്റിൽ അടുത്ത കുരിശ് !! ദേവൻ….

ഉദയവർമ്മയുമായി പിരിഞ്ഞ്  അമ്മയുടെ അടുത്തേക്ക് എത്താൻ വേണ്ടി വേഗത്തിൽ വണ്ടിയോടിച്ച് വന്നതായിരുന്നു ദേവൻ …. വീട്ടിലേക്ക് എത്താറാവുന്നതിന് കുറച്ച് മുമ്പ് ഒരു കാറ് നിൽക്കുന്നത് കണ്ടപ്പഴാ അങ്ങോട്ട് ശ്രദ്ധിച്ചത്…

പെട്ടെന്നാണ് ഒരു പെണ്കുട്ടി വീണു കിടക്കുന്നത് കണ്ടത്…

കുറച്ചൂടെ അടുത്തെത്തിയപ്പഴാ അത് തന്റെ മിയ ആണെന്നറിഞ്ഞത്….

പെട്ടെന്ന് വണ്ടി ഒന്നു പാളി….

ബൈക്ക് നിർത്തി വേഗം അവളുടെ അടുത്തേക്കിറങ്ങി ചെന്നു,

കണ്ണും മൂക്കും ഒക്കെ ചുമന്ന് വീണതിന്റെ കലിപ്പിൽ ഇരിക്കുവാണ് തന്റെ മിയ ””

കാറാണ് പിന്നെ ശ്രദ്ധിച്ചത്….. പെട്ടെന്ന് സ്റ്റാർട്ട് ചെയ്ത കാറ് ദേവൻ ഒന്ന് നോക്കി .. പെട്ടെന്ന് അവന്റെ കണ്ണുകൾ കുറുകി വന്നു,

ഇത്തിരി നേരം കൂടി നോക്കി നിന്ന് വേഗം ആമിയുടെ അടുത്തെത്തി കൈ അവൾക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു ….

“”””ഇതെന്താ ആത്മിക താൻ റോഡിലൂടെ പോവുന്ന വണ്ടിയെ കൂടി വെറുതേവിടില്ലേ….??”””

“”ഇയാൾടെ ഒരവിഞ്ഞ കോമഡി!!

ആമി ഉള്ളിൽ പറഞ്ഞ്.. തന്റെ നേർക്ക് നീട്ടിയ കൈയ്യിൽ മെല്ലെ പിടിച്ചു….

ദേവന്റെ കൈ തന്റെ കൈക്കു മുകളിൽ മെല്ലെ മുറുകുന്നത് ആമി അറിഞ്ഞു…

തന്നിലേക്കാഴ്‌ന്നിറങ്ങുന്ന അവന്റെ കണ്ണുകൾ…. അതിന്റെ കാന്തികത താങ്ങാനാവാതെ അവളുടെ മിഴി താഴ്ന്നു….

മെല്ലെ അവൾ ആ കൈയ്യിന്റെ ബലത്തിൽ അവൾ എഴുന്നേറ്റു …..

“”ആ !!”””

കൈയ്യിനും കാലിനും അസാമാന്യ വേദനയുണ്ടായിരുന്നു….

മെല്ലെ തന്റെ ഇടുപ്പിൽ ചുറ്റിപ്പിടിക്കുന്ന ബലിഷ്ഠമായ കൈയ്യിന്റ ചൂട് ആമി അറിഞ്ഞു…

ദേവൻ അവളെ തന്റെ ദേഹത്തോട് ചേർത്ത് നിർത്തി… കർച്ചീഫെടുത്ത് ചുണ്ട് പൊട്ടിയ മുറിവിൽ നിന്നു പടർന്ന ചോര മെല്ലെ ഒപ്പി….

ശ്വാസം പോലും കഴിക്കാൻ പറ്റാത്ത ഒരവസ്ഥയിലായിരുന്നു ആമി….

“”” ഒത്തിരി നൊന്തോ ??”””

കാതോരം വന്ന് മെല്ലെ ചോദിച്ചപ്പോൾ ആകെ വിളറി വെളുത്തു ആ പെണ്ണ്,

നാണത്തോടെ ഇല്ലെന്ന് തലയാട്ടി…..

കാരണം വേദനയെല്ലാം അവന്റെ കരസ്പർശനത്തോടെ സുഖകരമായ ഒരനുഭൂതിക്ക് വഴിമാറിയിരുന്നു …. മെല്ലെ അവന്റെ നെഞ്ചോരം ചേർന്നവൾ നിന്നു ‘

“””താനെന്താ ഇവിടെ…..??”””

സുഖകരമായ ആ അവസ്ഥക്ക് വിരാമമിട്ടായിരുന്നു ദേവന്റെ ചോദ്യം….

“””എന്താ???”””

എവിടെ എന്ന് മനസിലാവാതെ അവൾ അവനിൽ നിന്നും ഇത്തിരി അകന്ന് മാറി ….

“””എടോ താനെന്താ ഇവിടെ ഈ ലൊക്കാലിറ്റിയിൽ കിടന്ന് കറങ്ങുന്നേന്ന്??””‘

“”” അതോ ?? അത് ….. കൃ… കൃഷ്ണജ… കൃഷ്ണജയില്ലേ അവളെ കാണാൻ …..”””

“””ഓഹ് !! കൃ””” കൃഷ്ണജ ല്ലേ?? മനസിലായി….. ഇപ്പോ എന്റെ കൂടെ വാ…. “””

“””എന്ത് ??”””

കണ്ണുകൾ കൂർപ്പിച്ച് ആമി ചോദിച്ചു: …

“”” ഈ മുറിവൊക്കെ കഴുകി മരുന്നു വക്കണ്ടെ… കൃഷ്ണജയുടെ മാത്രമല്ല എന്റെ വീടും”””” ഇവിടെ അടുത്താ….!!”””

“”” അത് വേണ്ട!! ഞാൻ പൊയ്ക്കോളാം…..”””

“”” ഈ കാലും വച്ചോ?? തന്നേയുമല്ല ഇന്നാളത്തെ കേസിലെ പ്രതിയെ കൈയ്യോടെ മുന്നിൽ കൊണ്ട് വരണം എന്നാ അമ്മ പറഞ്ഞിരിക്കുന്നേ….. ശിക്ഷ വേണ്ടേ പ്രതിക്ക്… ??”””

“””വേണം!!”””

അതു പറഞ്ഞപ്പോൾ അവളുടെ തല താണിരുന്നു …..

അതു കണ്ടപ്പോൾ ചിരിയോടെ ദേവൻ പോയി വണ്ടിയെടുത്തു….

“”” വാ….. കേറ്!!! ” “””

“””ഇതിലോ ??അപ്പോ എന്റെ സൈക്കൾ ??””

“”” അവിടെ ഉരിക്കട്ടേ ടോ തന്റെ പാട്ടപ്പൊളി സൈക്കള്… ആര് എടുക്കാനാ വല്ല ആക്രി കടക്കാരുടെ കണ്ണിലും പെടാതെ നോക്കിയാ മതി…… “””

ആമി ചുണ്ട് കൂർപ്പിച്ച് ദേവനെ നോക്കി’….

ദേവൻ വണ്ടി സ്റ്റാർട്ട് ചെയ്ത് അവൾ കേറാൻ വേണ്ടി വെയിറ്റ് ചെയ്തു …..

മെല്ലെ കാലിന്റെ വേദനയും വച്ച് എങ്ങനെയോ കയറിക്കൂടി ആമി …..

“”””സ്സ്സ്സ്സ്….”””

നല്ല വേദനയുണ്ടായിരുന്നെങ്കിലും മെല്ലെ എരിവ് വലിച്ച് അവളത് സഹിച്ചു…

“””റോട്ടിൽ പോവണ്ടെങ്കിൽ എന്നെ പിടിച്ചോ ??””” മീററിൽ അവളെ നോക്കി കണ്ണുരുട്ടി ദേവൻ പറഞ്ഞു…..

പിന്നെ ഒന്നും നോക്കീല ചേർന്നിരുന്ന് അവന്റെ വയറിൽ കൂടി വട്ടം പിടിച്ചു അവൾ…

രണ്ട് മൂന്ന് തവണ ബെല്ലടിച്ചപ്പോഴാണ് രുഗ്മിണി വാതിൽ തുറന്നത്…..

“””എവിടേക്കാ അപ്പൂ നീ പോയേ??”””

എന്നു പറഞ്ഞ് സ്നേഹത്തിന്റെ പരാതി ക്കെട്ട് തുറക്കാൻ വന്നപ്പഴാ പുറകിൽ ഒതുങ്ങി നിന്ന ഒരു സുന്ദരിക്കുട്ടിയെ കാണുന്നത്,

“””മിയ !!!”””

രുഗ്മിണിയുടെ ചുണ്ടുകൾ മന്ത്രിച്ചു… അത് മനസിലാക്കി എന്നോണം അങ്ങനെ വിളിക്കരുതെന്ന് ദേവൻ കണ്ണുകൊണ്ട് വിലക്കി…

“”” ഇയാളാണ് അമ്മയെ ഫോണിൽ കൂടി ബോംബിട്ട് പേടിപ്പിച്ച ആ തലതെറിച്ച ആത്മിക…!!”””

പെട്ടെന്ന് ഒരു കാലത്ത് തന്റെ എല്ലാമായിരുന്ന മിയക്കുട്ടിയെ കണ്ണു നിറയെ നോക്കി രുഗ്മിണി…..

നിറഞ് വന്ന കണ്ണ് അവളിൽ നിന്ന് മറക്കാൻ പാട് പെട്ടു….

“”” അപ്പു വേണ്ട!!! എന്റെ മോള് വാ …..”””

വല്ലാത്ത ഒരവസ്ഥയിൽ നിൽക്കാരുന്നു ആ മി…. രുഗ്മിണിയുടെ അപ്പു എന്ന വിളിയും രുഗ്മിണിയുടെ മൂക്കിൻ തുമ്പിലെ മറുകും…. എല്ലാം അവളെ പഴമയിലേക്ക് പടി കടത്തി വിട്ടിരുന്നു……

എന്നോ തനിക്കന്യമായിത്തീർന്ന കുറേ വാത്സല്യ മഴകൾ ഓർമ്മകളിൽ അവളെ നനയിക്കുകയായിരുന്നു അപ്പോൾ ……

“””മോളെ !!!”””

“”” എ! എന്താ??”””

സ്വപ്നത്തിൽ എന്ന വണ്ണം ഭൂതകാലത്ത് നിന്ന് ഉണർന്നപ്പോൾ അവളുടെ ഇരുമിഴികളും നിറഞ്ഞിരുന്നു…..

അത് കണ്ട് പഴയതൊക്കെ ആ മനസിൽ മായാതെ ഉണ്ടെന്ന് ആ അമ്മയും മകനും ഉറപ്പിക്കുകയായിരുന്നു…..

അവളുടെ കൈയ്യും പിടിച്ച് രുഗ്മിണി ആകത്തേക്ക് നടന്നു…

ആദ്യമായി കാണുകയാണെന്ന തോന്നൽ ഇരുവർക്കും ഇല്ലായിരുന്നു …..

“””മോള് പോയി മുറിവെല്ലാം കഴുകിയിട്ട് വാ…. അപ്പഴക്കും ആൻറി മരുന്നെടുക്കട്ടെ….

ആമി ശരിയെന്ന് തലയാട്ടി ദേവനെയും ഒന്ന് പാളി നോക്കി ബാത്ത് റൂമിലേക്ക് നടന്നു.. …

ദേവൻ രണ്ടു കൈയ്യും പോക്കറ്റിലിട്ട് അവരുടെ രണ്ട് പേരുടെയും സ്നേഹപ്രകടനം കണ്ട് പുഞ്ചിരി പൊഴിച്ച് നിൽക്കുന്നുണ്ടായിരുന്നു….

ആമി റൂമിലേക്ക് കേറി എന്നുറപ്പായപ്പോൾ ദേവൻ രുഗ്മിണിയുടെ അടുത്തെത്തി…

“”””” ടാ അപ്പൂ ഇന്ന് ഇലയട ഉണ്ടാക്കിയപ്പോൾ മുതൽ എന്റെ കുഞ്ഞിനെ പറ്റി ആലോചിക്കുന്നതാ ഞാൻ അവൾക്കിത് ജീവനല്ലാരുന്നോ ??”””

“”” അതേ സൂക്ഷിച്ച് വേണം രുക്കുവമ്മയുടെ മിയക്കുട്ടിയോടുള്ള പെരുമാറ്റം…. അല്ലെങ്കിൽ ഹാരിസങ്കിളിന് കൊടുത്ത വാക്കെനിക് പാലിക്കാൻ പറ്റാതെയാവും… എന്തൊക്കെയാ നമ്മളെയെല്ലാം പറ്റി അവളുടെ മനസിൽ ഉള്ള രൂപം എന്നറിയില്ലല്ലോ ?? പയ്യെ വേണം ഓരോ നീക്കവും ….”””

മിയയെ കണ്ടതിന്റെ തെളിച്ചം രുഗ്മിണിയുടെ മുഖത്ത് നിന്നും ചെറുതായി മാഞ്ഞു… പിന്നെ

“””നീയൊന്നു പോടാ എനിക്കറിയാം”” എന്ന് പറഞ്ഞ് അവർ ആ റൂമിലേക്ക് കയറി….

കയ്യിന്റെ യും കാലിന്റെയും മുട്ടിലും മറ്റുമായി ഉണ്ടായിരുന്ന മുറിവിലെല്ലാം രുഗ്മിണി മരുന്ന് വച്ച് കൊടുത്തു…

ചെറിയ നീറ്റലുണ്ടെങ്കിലും രുഗ്മിണിയുടെ സാന്നിധ്യത്തിൽ അതൊന്നും അവരുടെ മിയ മോൾ അറിഞ്ഞില്ല….

രണ്ട് പേരും പുറത്തിറങ്ങി.. അപ്പോഴക്കും ദേവൻ ഡ്രസ്സ് മാറ്റി വന്നിരുന്നു…

ബ്ലൂ കളർ ടീ ഷർട്ടിലും, അതേ കര വെള്ള മുണ്ടിലും അവനെ ഒരു പ്രത്യേക ഭംഗിയുണ്ടെന്ന് മിയക്ക് തോന്നി…..

“””മോള് വാ!! മോൾക്കിഷ്ടപ്പെട്ട ഇലയട ഉണ്ടാക്കിയിട്ടുണ്ട് ഞാൻ!!”””

“””എനിക്ക് ഇലയട ഇഷ്ടാണെന്ന് എങ്ങിനെ അറിയാം….!!!”””

ആമി ചോദിച്ചപ്പഴാ അബദ്ധം മനസിലായത്, രുഗ്മിണി വേഗം ദേവനെ നോക്കി….

“”” ഇയാളിത് എവിടുത്തുകാരിയാ ഇലയട ഇഷ്ടമില്ലാത്തവരാരെങ്കിലും ഉണ്ടാവുമോ ..അതാ പറഞ്ഞത്..??”””

ആണോ എന്ന മട്ടിൽ ആമി രുഗ്മിണിയെ നോക്കി..

“””” മോള് വാ”””

എന്നു് പ റ ഞ്ഞ് രുഗ്മിണി അവളെ അടുക്കളയിലേക്ക് കൂട്ടി….

പോകും വഴി രുഗ്മിണി ദേവന്നെ തിരിഞ് നോക്കി….

“”” കുളമാക്കരുത് പ്ലീസ്””” എന്ന് ചുണ്ടുകൊണ്ട് കാട്ടി കൈകൂപ്പി നിൽക്കുന്നുണ്ടായിരുന്നു ദേവൻ…

പ്ലേറ്റിൽ വച്ച ഇലയട സ്വാദോ ട് കൂടി ആമി കഴിച്ചു …. എവിടെയോ പൊയ്പ്പോയ ജീവിതത്തിന്റെ രുചികളായിരുന്നു അവൾക്ക് തിരിച്ച് കിട്ടികൊണ്ടിരിക്കുന്നത് ….

“”” അല്ല മേഡം ആത്മിക ഇന്നങ് പോകുമേ ഞാൻ മാത്രെ ഇനിയും കാണൂ … അതു കൊണ്ട് എനിക്കില്ലേ..??”””

“””ദാ അപ്പു നിനക്കുള്ളത് “””

എന്നും പറഞ്ഞ് ദേവനുള്ളത് രുഗ്മിണി നീട്ടി.. അവൻ അത് വാങ്ങി ആമി ആസ്വദിച്ച് കഴിക്കുന്നത് നോക്കി നിന്നു…..

പെട്ടെന്ന് രുഗ്മിണിയുടെ ഫോൺ റിംഗ് ചെയ്തു…..

ഡല്ലീന്ന് സോന ഭാഭിയാ…. ഞങ്ങടെ അയൽ വാസി…. ഇപ്പ വരാമേ….

ഫോണും എടുത്ത് രുഗ്മിണി നടന്നു

“”” ഇ നി അര മണിക്കൂറിന് നോക്കണ്ട !! “””

ദേവൻ ആമിയെ നോക്കി പറഞ്ഞു…

“””സാറിനെ അമ്മ “”” അപ്പൂ ന്നാണോ വിളിക്കുന്നേ….??”””

“”” ഉം… എന്തേ.. ഇഷ്ടായി ന്ന് വച്ചാ താനും വിളിച്ചോ അങ്ങനെ …..”””

ആമി ഒന്നു ചിരിച്ചു….

“”” തന്റെ മുറിവിന്റെ വേദനയൊക്കെ പോയോ…..??അതോ ഇപ്പഴും ഉണ്ടോ ..??””

“””കുറച്ച് …”””

ആമി കയ്യിൽ കുറച്ചിന്റെ മുദ്ര പിടിച്ച് പറഞ്ഞു ‘ ..

ദേവൻ മെല്ലെ അവളുടെ അടുത്തേക്ക് ചെന്നു:…

“”” ന്നട്ട് എല്ലായിടത്തും മരുന്ന് പുരട്ടിയോ… ഇല്ലല്ലോ ….. ദാ ഇവിടെ പുരട്ടിയില്ലല്ലോ….!!! “””

അവളുടെ ചുണ്ടുകളിലേക്ക് നോക്കി ദേവൻ പറഞ്ഞു….

അവന്റെ സാമീപ്യത്തിൽ അവൾ വിറകൊള്ളുന്നത് ദേവൻ അറിഞ്ഞു …..

“”” ഞാൻ പുരട്ടിത്തരട്ടെ “””

എന്നു പറഞ്ഞ് അവളുടെ സമ്മതത്തിന് കാത്തു നിൽക്കാതെ അവളുടെ അധരങ്ങളെ അവൻ സ്വന്തമാക്കി:…

വലിച്ചെടുത്ത ശ്വാസം പുറത്ത് വിടാൻ പോലും മറന്ന് അവൾ ആ ചുംബനത്തിന്റെ ആലസ്യത്തിൽ നിന്നു….

ശ്വാസമെടുക്കാൻ പ്രയാസം തോന്നിയപ്പോൾ മാത്രമാണ് ദേവൻ അവളിൽ നിന്നും അടർന്നത് ….

“””ഇലയടക്ക് ഇപ്പഴാ മധുരം കൂടിയത്…”””

അണച്ചു കൊണ്ടവൻ അവളോട് സ്വകാര്യം പറഞ്ഞു….

കുങ്കുമ വർണ്ണം പൂണ്ട അവളുടെ കവിളുകൾ അവനെ വീണ്ടും പ്രണയാർദ്രനാക്കി….

പെട്ടെന്നാണ് രുഗ്മിണി തിരിച്ചെത്തിയത്….

“”” ഒരെണ്ണം കൂടി കഴിക്ക് മോളെ “””

എന്നു പറഞ് അവളുടെ ഒരു അടകൂടി പ്ലേറ്റിലിടാൻ നോക്കി…..

“”” വേണ്ട രുക്കു അമ്മേ ???”””

അവൾ തന്നെ രുക്കു അമ്മേ എന്ന് വിളിച്ചത് കേട്ട് രുഗ്മിണി അത്ഭുതത്തോടെ അവളെ നോക്കി…..

അതിലേറെ വിടർന്ന മിഴികളുമായി അവളുടെ അപ്പുവും ……

(തുടരും)

അതേ ഇനി ലെങ്ത്ത് ഇല്ലന്ന് പറഞ്ഞാലുണ്ടല്ലോ ?? ആ !!..

നിങ്ങള് കമന്റ് പിശുക്കിയാൽ ഞാൻ കഥയും പിശുക്കുമേ !! ഇനി വേഗം രണ്ട് വാക്ക് എനിക്കായി എഴുതൂ ട്ടോ അപ്പ നാളെ കാണാം…

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

അനന്തൻ

നിർമ്മാല്യം

 

4.4/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

9 thoughts on “ദേവയാമി – 16”

  1. കഥയൊന്നും പിശുക്കല്ലേ മുത്തേ😥, പിന്നെ ഇന്ന് length കൊറവൊന്നും അല്ല😉. ആൾടെ കഥയുടെ പോക്ക് ഗംഭീരം തന്നെ😍. കട്ട waiting for the next part ചങ്കേ 💞.

  2. കഥയൊന്നും പിശുക്കല്ലേ മുത്തേ😥, പിന്നെ ഇന്ന് length കൊറവൊന്നും അല്ല😉. ആൾടെ കഥയുടെ പോക്ക് ഗംഭീരം തന്നെ😍. കട്ട waiting for the next part ചങ്കേ 💞.

  3. കഥയൊന്നും പിശുക്കല്ലേ മുത്തേ😥, പിന്നെ ഇന്ന് length കൊറവൊന്നും അല്ല😉. ആൾടെ കഥയുടെ പോക്ക് ഗംഭീരം തന്നെ😍. കട്ട waiting for the next part ചങ്കേ 💞., I mean Isa Sam.

Leave a Reply

Don`t copy text!