“”” ഒരെണ്ണം കൂടി കഴിക്ക് മോളെ “””
എന്നു പറഞ് അവളുടെ ഒരു അടകൂടി പ്ലേറ്റിലിടാൻ നോക്കി…..
“”” വേണ്ട രുക്കു അമ്മേ ???”””
അവൾ തന്നെ രുക്കു അമ്മേ എന്ന് വിളിച്ചത് കേട്ട് രുഗ്മിണി അത്ഭുതത്തോടെ അവളെ നോക്കി…..
അതിലേറെ വിടർന്ന മിഴികളുമായി അവളുടെ അപ്പുവും ……
“””എന്താ??? എന്താ മോളെന്നെ വിളിച്ചേ???രുക്കു അമ്മയോ ???””
“” സോറി ആന്റി ഞാനെന്തോ ഓർത്ത് വിളിച്ചതാ…..”””
തിളങ്ങി വന്ന മൂന്ന് മുഖങ്ങൾ ഒന്നിച്ച് മങ്ങി…
“”” ടോ… “”””മി…… ഉം…. മ് , ആത്മിക ! തന്നെ ഇടിച്ചിട്ട വണ്ടിയോ ആളെയോ താൻ കണ്ടാരുന്നോ ??”””
ദേവൻ ഗൗരവത്തോടെ ചോദിച്ചു….
മിയ എന്നു അബദ്ധത്തിൽ ഇനിയും വായിൽ നിന്ന് വീഴരുത് എന്ന് ദേവൻ മനസിൽ ഉറപ്പിച്ചു…
“”” ഇല്ല !! പക്ഷെ അയാളുടെ ഇടതു കൈയ്യിൽ ചുവന്ന കല്ല് പതിപ്പിച്ച ഒരു മോതിരമുണ്ട്…. ഈ ബർത്ത് സ്റ്റോൺ മാതിരി …”””
“”” ഉം…. മ്”””
ദേവൻ അർത്ഥഗർഭമായി ഒന്നു മൂളി….
“””‘ ആന്റീ ഞാൻ ഇറങ്ങട്ടെ ?? ഇന്ദു അമ്മ അന്വേഷിക്കും!!! ” “”
“”” അപ്പൂ കുഞ്ഞിനെ ഒന്നു കൊണ്ട് ചെന്നാക്കി കൊടുക്കടാ …. ഇനി ഒറ്റക്ക് വിടണ്ട”””
ബുള്ളറ്റിന്റെ കീയും ഇട്ട് കറക്കി ദേവൻ പോകാൻ റെഡിയായി:…
“”” ആന്റി പോയിട്ട് വരാം: ”””
അത് പറയുമ്പോൾ അവൾ പോലുമറിയാതെ കണ്ണുകൾ നനയുന്നത് ആമി അ റി ഞ്ഞു ഒപ്പം അവരുടെയും….
എന്തോ ഹൃദയത്തിൽ നിന്നും പറച്ചു മാറ്റുന്ന പോലെ തോന്നിയിരുന്നു ആ മിക്ക്…
“”” അതേ സമയമുള്ളപ്പഴെല്ലാം ഇങ്ങട്ട് വന്നേക്കണം!! ദേ വഴീലേക്ക് മിഴിയും നട്ട് ഈ ഒരാൾ കാത്തിരിക്കുന്നുണ്ടാവും ന്റെ മോളെ”””
“”” ഞാൻ വരും !!! ആന്റി എന്നെ ഓർക്കുമ്പോ ഞാൻ ആന്റീടെ മുന്നിൽ എത്തും…..!!”””
“””ന്നാ പിന്നെ ഉമ്മ
വച്ച് വിളിക്കാൻ ആ മുത്ത് കൊടുത്തിട്ട് പുവ്വാ ഗന്ധർവ്വി !!”””
ദേവന്റെ അസ്ഥാനത്തെ കോമഡി കേട്ട് രണ്ട് പേരും മുഖവും കൂർപ്പിച്ച് നോക്കുന്നുണ്ടായിരുന്നു
“”” ആന്റി …….. ഈ സാറ് എപ്പളും ഈ മാതിരി ചളിയേ അടിക്കൂ?.?”””
“”” ആന്നേ…. എന്ത് ചെയ്യാം മോനായി പോയില്ലേ ?? കൊണ്ട് കളയാൻ പറ്റ്വോ” “””
ദേവൻ വേഗം ബൈക്കിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു…..
പോട്ടെ എന്ന് തലയാട്ടിയപ്പോൾ രുഗ്മിണിയുടെ നിറഞ്ഞ കണ്ണുകൾ അവൾക്ക് സമ്മതം നൽകി …….
മെല്ലെ ചെന്ന് ആമി ദേവന്റെ പുറകിൽ കയറി,
ബൈക്ക് സ്റ്റാർട്ട് ചെയ്തു…..
ഇത്തവണ ആമി ഇത്തിരി സ്വാതന്ത്യത്തോടെ ദേവന്റെ വയറിൽ ചുറ്റിപ്പിടിച്ചു….
രണ്ടു പേരും കുറേ നേരം സംസാരിച്ചില്ല !!
രണ്ടു പേരും തങ്ങളുടെ പ്രണയത്തെ ഓർത്ത്
സൗധങ്ങൾ പണിയുകയായിരുന്നു…
‘””സാറിനെ അമ്മ അപ്പൂ ന്നാലേ വിളിക്കുന്നേ ??”””
നിശബ്ദതക്ക് ഭംഗം തീർത്ത് ആമി പറഞ്ഞു…
“”” ഉം… മ് എന്തേ ചോദിക്കാൻ ??”””
“”” ഒന്നൂല്യ….”””
“”” ഒന്നുല്ലാഞ്ഞിട്ടാണോ രണ്ട് തവണ ഇത് തന്നെ ചോദിച്ചേ??”””
“””വല്ലാത്ത ഒരിഷ്ടാണ് ആ പേരിനോട് അത്രയേ ള്ളൂ….. “””
“”” ആണോ??? ന്നാ അത്രക്കിഷ്ടച്ചാൽ താനിനി എന്നെ അങ്ങനെ വിളിച്ചോ!!! “””
“”” എങ്ങനെ ??”””
കുറുമ്പോടെ ആ മി ചോദിച്ചു…
“”” അപ്പൂന്ന് ??”””
“””അയ്യോ അതെങ്ങനാ ഒരധ്യാപകനെ കേറി പേര് വിളിക്കുന്നേ ??”””
ആമി കുസൃതിയോടെ ചോദിച്ചു….
“”” എന്നാ പിന്നെ അപ്പുവേട്ടാ എന്ന് വിളിച്ചോ??”””
“”” എന്തോ???? എങ്ങനേ ???”””
“”” ടീ….. മരങ്ങോടത്തി അപ്പോ നീയെന്നെ ഊതിയതാണല്ലേ……””””
ആമി ബൈക്കിന് പുറകിൽ ഇരുന്ന് പൊട്ടി പൊട്ടി ചിരിച്ചു…..
വീടിനടുത്തെത്തി ബൈക്കിൽ നിന്നും ഇറങ്ങി ദേവനോട് യാത്ര പറയുമ്പോൾ വല്ലാത്ത നൊമ്പരമായിരുന്നു ആ മിയുടെ ഉള്ളിൽ
******************************************
“”: “ഒ പി ഇനി ആരേലും ഉണ്ടോ സിസ്റ്റർ??”””
ലേഖ സിസ്റ്റർ ദേവികയുടെ ഒപി റൂം തുറന്ന് പുറത്തിറങ്ങി….
കുറച്ചു കഴിഞ്ഞ് തിരിച്ചു വന്നു….
“”” ഇനി പേഷ്യന്റ് സ് ആരും ഇല്ല… പക്ഷെ പുറത്തൊരു വിസിറ്റർ ഉണ്ട് മാഡം….മാഡത്തിനെ ഒന്ന് അത്യാവശ്യമായി കാണണം എന്നു പറഞ്ഞു ….. കുറേ ദൂരേന്ന് വരുവാ എന്നാ പറഞ്ഞേ!! ചോദിച്ചപ്പോ അപ്പോയിൻമെന്റ് എടുത്തില്ലാന്നാ പറഞ്ഞത് !! “””
“”” അതാരാ ലേഖ അങ്ങനെ ഒരു വിസിറ്റർ എനിക്ക് ???”””
ദേവിക ഒന്നാലോചിച്ചു …..
“”” വരാൻ പറയു”””
“”” ഒകെ മാഡo “””
സുമുഖനായ ഒരാൾ അകത്തേക്ക് കയറി:.. പത്ത് നാൽപ്പത്തഞ്ചിനടുത്ത് പ്രായം കാണും,
മുടി ഭംഗിയായി ചീകി ഒതുക്കിയിരിക്കുന്നു….
ദേവിക നോക്കി എങ്കിലും അവർക്ക് ആളെ മനസ്സിലായില്ല ……. പക്ഷെ എവിടെയോ കണ്ട് മറന്ന പോലെ… ഈ പൂച്ചക്കണ്ണുകൾ താൻ എവിടെയോ ?? എവിടെയാണത് ??
നെറ്റിയിൽ ഇടതു പുരികത്തിനു കുറുകെ തലവരെ നീളുന്ന കരിഞ്ഞ മുറിപ്പാട്…??
“””” ഡോക്ടർ ദേവിക എന്നെ മറന്നോ…. എത്ര ഓർത്താലും പിടികിട്ടാത്തത്ര അകന്നുപോയോ ദേവികേ ഈ സുഹൃത്ത്???”””
“””എനിക്കങ്ങോട്ട്??”””
“”നീ പണ്ട് കണ്ടതിലും കൂടുതലായി ഈ മുറിപ്പാട് മാത്രേ അധികമുള്ളൂ…. പണ്ടത്തെ മെഡിക്കൽ കോളേജിലെ ഒരു പാവം കൂട്ടുകാരൻ… ഇനിയും ഓർമ്മയിൽ വരുന്നില്ലേ ??”””
“””യെസ്….. ആദി നാരായണൻ!!! സോറി ആദി….. തേർഡ് ഇയർ ആയപ്പോ പകുതിക്ക് വച്ച് നീ പഠിത്തം നിർത്തി പോയില്ലേ??? അതാ പെട്ടെന്ന് …. യു വേർ വൺ ഓഫ് മൈ ബെസ്റ്റ് ഫ്രണ്ട്….. “””
“”” വിലപ്പെട്ടതെല്ലാം കവർന്നെടുത്ത് തൊണ്ടായി പോയിരുന്നെടോ കാതലില്ലാണ്ടെന്തു ചെയ്തിട്ടെന്താ ?? ഞാൻ അതാ ഇനി പഠിക്കണില്ല എന്നു കരുതി ഒക്കെ നിർത്തി പോയത്??”””
“”വാട്ട് ആദി….??? അന്നേ തനിക്കുള്ളതാ ഈ കവിത…. സത്യം പറയാലോ എനിക്കൊന്നും മനസിലായില്ല ട്ടോ….”””
“”” അതങ്ങനാ ദേവി സത്യങ്ങൾ !! ആർക്കും ഒന്നും മനസിലാവില്ല !!! “””
“”” ആദി നാരയണൻ നമ്പൂതിരി , കരിമ്പറ്റൂർ ഇല്ലത്തെ പാവം നമ്പൂതിരിക്കുട്ടി… താനെത്ര മാറി ആദി… പണ്ട് കണ്ടവരാരും തന്നെ തിരിച്ചറിയുക പോലുമില്ല…..””””
“”” മാറ്റങ്ങൾ അതനിവാര്യമല്ലേ ദേവി ?? കേട്ടിട്ടില്ലേ മാറാത്തതൊന്നേ ഉള്ളൂ അത് മാറ്റം തന്നെയാണെന്ന്”””
ദേവിക ആദിയെ ശ്രദ്ധിച്ചു… പണ്ടത്തെ സാത്വീക ഭാവം ലവലേശം അവനിൽ അവശേഷിക്കുന്നില്ല …. പണ്ട് “”””ഹാരിയുടെ പ്രിയ കൂട്ടുകാരനായിരുന്നു…. തന്റെയും, ഒരു വേള അന്നത്തേ കാലത്തേക്ക് മനസ് പോയതും, ആദി നാരായണൻ വീണ്ടും ചോദിച്ചു…..
ഹ പോട്ടെ എവിടെ നിന്റെ ഹീറോ? നമ്മടെ മസിൽമാൻ.., സൂപ്പർ ഹാൻസം മിസ്റ്റർ ആന്റണി ഹാരിസൺ…. എന്റെ വൺ ഏന്റ് ഒൺലി കൂട്ടുകാരൻ ???”””
ദേവികയുടെ മുഖം വല്ലാതങ്ങ് മങ്ങിയതും ഒട്ടും താൽപര്യമില്ലാത്തത് പോലെ..
“””ഞങ്ങൾ പിരിഞ്ഞു… “””
എന്ന് പറഞ്ഞതും കേട്ട് കാതിലെ കടുക്കനിൽ വിരലിട്ട് കറക്കി ആദി നാരായണൻ ചോദിച്ചു,
” “””വാട്ട് ദേവീ….?? നിങ്ങൾ….???”””
“”” യെസ് ആദി … വെറുമഞ്ച് വർഷത്തെ വാലിഡിറ്റി അത്രേ ആബന്ധത്തിന് ഉണ്ടായുളളൂ…. പതിമൂന്ന് വർഷമായി ഞങ്ങൾ …..” “”
“””ഐ ജസ്റ്റ് കാണ്ട് ബിലീവ് ദിസ് ദേവി;”””
“””യൂ ഹാവ് ടു’…. നമുക്കാ ടോപ്പിക് വിടാം ആദി””’
“”‘ അപ്പോ താൻ തനിച്ച് ആയിലേ??”””
“””നോ…. ( പറഞ്ഞു കൊണ്ടിരുന്നപ്പഴാണ് വിനയ് ഡോർ തുറന്ന് കയറി വന്നത് ) ആ….. യെസ്, ഇതാണ് എന്റെ ഹസ്ബന്റ്… ഡോക്ടർ വിനയ് റാം.. ഇവിടെ ഓർത്തോ സർജനാണ് !! താൻ കണ്ടു കാണാൻ വഴിയുണ്ട് നമ്മുടെ സീനിയർ ആയിരുന്നു .!!! വിനയ് മീറ്റ് മിസ്റ്റർ ആദി, ഞങ്ങൾ ക്ലാസ് മേറ്റ്സ് ആയിരുന്നു….”””
വിനയ് അവിടെ ആദിയുടെ അടുത്തുള്ള ഒരു ചെയറിൽ വന്നിരുന്നു…. ആദി കണ്ണുകൾ കുറുക്കി വിനയ് നെ ഒന്ന് നോക്കി……
“””എടോ ഇത് നമ്മടെ കവി ആദി നാരായണൻ നമ്പൂതിരിയല്ലേ ?? ഹൊ അന്ന് കുട്ടികൾക്കിടയിൽ ഹരമായിരുന്നില്ലേ തന്റെ കവിതകൾ…. ഇപ്പഴും ഉണ്ടോ ടോ കവിത എഴുത്തിന്റെ അസ്ക്യത???”””
“””അക്ഷരങ്ങൾ പിഴച്ച് പോകുന്നവന്റെ കവിതക്ക് പിന്നെന്തു മൂല്യം വിനയ്റാം !! ഞാനിറങ്ങാ…”””
എന്നു പറഞ് അവരുടെ മറുപടി പോലും കേൾക്കാൻ കൂട്ട് നിൽക്കാതെ നടന്നകന്നിരുന്നു ആദി ……
“”” ഇയാൾടെ കാര്യം പണ്ടേ ഇതു പോലെ നിഗൂഢമാണ് വിനയ്.’…. റാങ്ക് ഹോൾഡറായിട്ടും പഠിത്തം പാതിക്ക് വച്ച് നിർത്തിയത് പോലും…..”””
ദേവികനേരിയ ചിരിയോടെ പറഞ്ഞു: ”””
“”” വാ പോവാം” “”
കൂടുതൽ കേൾക്കാൻ താൽപര്യമില്ലാത്ത മട്ടിൽ വിനയ് പറഞ്ഞു….
രണ്ടു പേരും ഹോസ്പിറ്റലിൽ നിന്നും ഇറങ്ങി ;….
*********************************”********
ദേവന്റെ ബൈക്കിൽ വന്നിറങ്ങുന്നത് ഇന്ദു അമ്മ കണ്ടിരുന്നു…..
ഒപ്പം അവളുടെ കവിളിലെ അവനായി വിടർന്ന ചുവപ്പ് രാശിയും…
പക്ഷെ അവളുടെ കൊച്ചി ച്ചാടിയുള്ള വരവ് കണ്ട് ഇന്ദു ആകെ പേടിച്ചു….
വെപ്രാളത്തോടെ എന്താണ്ടായേ”””” ?? എന്ന് ആരാഞ്ഞു…
പ്രശ്നമാക്കണ്ട എന്നും, വീണതാണെന്ന് ഉദയവർമ്മയോട് പറഞ്ഞാൽ മതിയെന്നും ഇന്ദു അമ്മയെ കൊണ്ട് ആ മി സമ്മതിപ്പിച്ചു…
“”” ന്നാലും ആ മിക്കുട്ടാ ഉദയേട്ടനോട് പറയാതെ ??”””
“”” ന്റെ ഇന്ദുക്കുട്ടി അറിയാതെ വേഗത്തിൽ വന്ന ഒരു കാറിന്റെ സൈഡൊന്ന് തട്ടി….. ഞാൻ വീണു അത്രേള്ളൂ വർമ്മ സാറ് അറിഞ്ഞാ പിന്നെ ഊണും ണ്ടാവില്ല ഉറക്കവും ഉണ്ടാവില്ല അതല്ലേ ??”””
മനസില്ലാ മനസോടെ ഇന്ദു ഉദയവർമ്മയിൽ നിന്നും കാറിടിച്ച കാര്യം മറച്ചു വക്കാം ന്ന് സമ്മതിച്ചു…..
ഉദയവർമ്മ വന്നപ്പോൾ ആമിയുടെ അവസ്ഥ കണ്ട് എന്താ ഉണ്ടായതെന്ന് തിരക്കി…..
ഇന്ദുവും ഇന്ദുവിന്റെ ആമി മോളും കള്ളം പറഞ്ഞു…. എങ്കിലും, ആ മറുപടിയിൽ ഉദയവർമ്മ തൃപ്തനായില്ല…
അയാൾ മനസിൽ എന്തൊക്കെയോ കൂട്ടി കുറക്കൽ നടത്തിക്കൊണ്ടിരുന്നു…..
പിന്നെ ഇനി മേലിൽ സൈക്കിൾ കൈ കൊണ്ട് തൊടരുത് എന്ന് ആമിയോട് പറഞ്ഞു….
“””” ഇനി മുതൽ ഞാനാ നിന്നെ സ്ക്കൂളിൽ നിന്ന് കൊണ്ടുവരുന്നതും കൊണ്ട് പോകുന്നതും …….”””
എന്ന് ആമിയുടെ അടുത്ത് ചെന്നു പറഞ്ഞു: ”
വല്ലാത്ത ഒരു ടെൻഷൻ ഉദയവർമ്മയെ കീഴടക്കിക്കഴിഞ്ഞിരുന്നു…..
അയാൾ ഫോണെടുത്ത് തുരു തു രെ ആർക്കൊക്കെയോ വിളിച്ചു…..
“”” ഈ രാത്രിക്കെന്ത് നീളമാ….. ദേ ഇപ്പഴും പന്ത്രണ്ടായിട്ടേ ഉള്ളൂ….. ആമി ക്ലോക്കിൽ നോക്കി സങ്കടപ്പെട്ടു……
വന്നപ്പോൾ തുടങ്ങിയതാ ഒന്നിലും മനസുറക്കാതെ ഇങ്ങനെ.:..
എന്താ എനിക്ക് പറ്റിയേ???
ആ വീട്ടിൽ ഇന്ന് ചെന്നത് ?? ആ ആന്റിയെ
ആദ്യമായി കാണുകയാണെന്ന് ഒരിക്കൽ പോലും തോന്നിയില്ല ….
വീണ്ടും വീണ്ടും കാണാൻ തോന്നുന്ന പോലെ.. പിന്നെ ….. പിന്നെ ….
ദേവ് സർ ……
അല്ല !! എന്റെ അപ്പു ഏട്ടൻ ……!!!
നാണം കൊണ്ട് തലയിണയിൽ മുഖമമർത്തി അവൾ ചിരിച്ചു…..
അധരങ്ങളിൽ ഇപ്പഴും ആ സ്നേഹ ചുംബനത്തിന്റെ ചൂട് നില നിൽക്കുന്ന പോലെ…
ആ നിശ്വാസം തന്നിൽ തട്ടി അലിഞ്ഞില്ലാതാവുന്ന പോലെ …..
ആ കാന്താരി പെണ്ണിന്റെ
ഉളളിൽ ഒരായിരം വർണ്ണശലഭങ്ങൾ
പ്രണയ പരവശരായി പാറിക്കളിക്കുകയായിരുന്നു….””’
എപ്പഴോ നിദ്ര അവളുടെ മിഴികളെ ചുംബിച്ചടച്ചു…,
രാവിലെ നേരത്തെ എണീറ്റ് യൂണിഫോം ധരിച്ച് ഇന്ദു അമ്മ എടുത്ത് വച്ച ചായ പോലും കുടിക്കാതെ സ്കൂളിലേക്ക് പോവുകയായിരുന്നു ….
ഉദയവർമ്മ കാറിൽ കൊണ്ടുപോയി വിട്ടു….
സ്കൂളിൽ കാല് കുത്തിയപ്പോൾ മുതൽ ആമിയുടെ ഹൃദയം ഉറക്കെ ഉറക്കെ തുടികൊട്ടുന്നുണ്ടായിരുന്നു …..
(തുടരും)
നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക
അനന്തൻ
നിർമ്മാല്യം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devayami written by Niharika Neenu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Nice👍