ദേവയാമി – 19

7030 Views

devayami novel

“”” എല്ലാം ഞാൻ പറയാ ട്ടാ….. ആദ്യം മാഡം ആ സാറിന് കുറച്ച് കെമിസ്ട്രി പറഞ്ഞ് കൊടുക്കട്ടെ ….. ആരും വരണ്ട ട്ടാ ഇത് ചീള് കേസ് എനിക്ക് പരിഹരിക്കാൻ തന്നെ തികയൂല്ല !!! “””

ഒന്നു ഇളിച്ചു കാണിച്ച് ആമി  നടന്നു…..

അവരോട് അങ്ങനെ പറഞ്ഞെങ്കിലും നല്ല ടെൻഷൻ ഉണ്ടായിരുന്നു…

മെല്ലെ ഉറക്കാത്ത കാലടിയോടെ അവൾ കെമിസ്ട്രി ലാബിലേക്ക് സ്റ്റെപ്പു കയറാൻ തുടങ്ങി….

എന്തിനാ ഇപ്പോ എന്നെ കാണണം ന്ന് പറഞ്ഞെ?? അവളെ വിളിക്കരുന്നല്ലോ, ??

ആ ഏഞ്ചലിനെ….

അല്ലെ തന്നെ ഞാനെന്തിനാ ഇതൊക്കെ ഓർത്ത് ടെൻഷൻ അടിക്കണത്….?? എന്റെ ആരാ ഇങ്ങേര്…. ആരെ നോക്കിയാൽ എനിക്കെന്താ..??

പക്ഷെ അങ്ങനെ നോക്കുമോ??? എന്നാ ഇങ്ങേരേ ഞാൻ തല്ലി കൊല്ലും…. ആകെ കൂടി മനസ്സമാധാനം പോയെന്നു പറഞ്ഞാൽ മതീലോ…

ആമി  കെമിസ്ട്രി ലാബിനു മുന്നിലെത്തി മടിച്ച് മടിച്ച് ഉള്ളിലേക്ക് നോക്കി..

ഉള്ളിൽ ആരെയും കണ്ടില്ല…

“”” ഇതെവിടെപ്പോയി???”””

ഇങ്ങേര് ഇവിടന്നും അപ്രത്യക്ഷമായോ???

എന്നും ഓർത്തു നഖം കടിച്ചു നിക്കുമ്പഴാണ് രണ്ടായി മെടഞ് മടക്കി കെട്ടിയമുടിയിലെ ഒന്നിൽ പിടി വീണത്….

പെട്ടെന്നായതോണ്ട് ഞെട്ടി പോയി ആമി..

പിടിക്കൊപ്പം ലാബിനുള്ളിൽ എത്തി…

തൊട്ടു മുന്നിൽ കാന്തം പോലുള്ള കണ്ണുമായി ദേവൻ !!.. കൂട്ടിന് ആ കള്ളച്ചിരിയും

മെല്ലെ ഉമിനീരിറക്കി ദേവനെ നോക്കി.

വാതിലിൽ ചാരി നിന്ന് കൈ പൊന്തിച്ച് മെല്ലെ വാതിൽ കുറ്റി ഇട്ടിട്ട് അവളെ നോക്കി.. ആകെ പേടിച്ചരണ്ടു നിൽക്കാരുന്നു ആമി….

“””””””എന്തുവാ… ഉം….മ്….????””””

ദേവൻ ആമിയുടെ അടുത്തേക്ക് നടന്നടുത്തു പുരികം ഉയർത്തി കൊണ്ട് കളളച്ചിരിയോടെ ചോദിച്ചു..

“”””എന്ത്…??””‘

അതിനാനുസരിച്ച് പുറകോട്ട് നടന്നവൾ തിരിച്ച് ചോദിച്ചു..

“”””എന്താന്ന് അറിയില്ല..???? … “””

അവൾ ഇല്ലെന്ന് തല കൊണ്ട് കാണിച്ചു….

“””ഞാൻ ആരോടെലും മിണ്ടുമ്പോ ദേഷ്യത്താൽ ചുമക്കുന്ന ഈ മൂക്ക്.. കുശുമ്പ് വിടരുന്ന ഈ മുഖം… പിന്നെ എന്നെ കാണുമ്പോ എന്നെ കാണുമ്പോ മാത്രം വിടരുന്ന ഈ കണ്ണുകൾ.. ഇതൊക്കെ    

എന്താ എന്നാ ചോദിച്ചേ…..???”””

പുറകിലേക്ക്പോയി ഒടുവിൽ അവിടെ ടേബിളിൽ തട്ടി നിന്ന് പോയിരുന്നു ആമി…

ദേവൻ മെല്ലെ അവളുടെ അടുത്തേക്ക് ആഞ്ഞു…

മറുപടി ഒന്നും പറയാതെ കണ്ണുകൾ ഇറുക്കി അടച്ചിരുന്നു ആമി..

ചൂടുള്ള ദേവന്റെ നിശ്വാസം അവളിൽ വന്നു നിൽക്കുന്നത് അവൾ അറിഞ്ഞു..

പെട്ടെന്ന് ദേവൻ അവളുടെ ചുവന്നു തുടുത്ത മുഖം കൈയ്യിൽ എടുത്തു..

””” അറിയില്ല ?? എന്താ കാര്യം ന്ന് തനിക്കറിയില്ല ???”””

താമരയിതൾ പോലെ ഉള്ള മിഴികൾ പതിയെ തുറന്ന് അവൾ ഇല്ലെന്ന് കാട്ടി …..

“””ന്നാ ഞാൻ പറയട്ടെ ??? തനിക്കേ എന്നെ ഒത്തിരി ഇഷ്ടായോണ്ടാ!!! അല്ലേ??”””

ആ പെണ്ണിൻ്റെ മിഴികൾ നാണത്താൽ വീണ്ടും അവൻ്റെ കൈകളിലിരുന്ന് കൂമ്പിയടഞ്ഞു….

അവൻ്റെ സ്വരം അത്രമേൽ ആർദ്രമായി…

അവളുടെ കാതോരം അവൻ മന്ത്രിച്ചു…..

“””””എനിക്കിഷ്ടാഡോ… തന്നെ എൻ്റെ ജീവനെക്കാൾ…. !!!!!എന്റെ കാര്യത്തിൽ താൻ സ്വർത്ഥയാവുന്നത് എനിക്ക് വേണ്ടി കുശുമ്പ് കാണിക്കുന്നത് എനിക്കായ് ഈ മുഖത്ത് ദേഷ്യം പടരുന്നത് എല്ലാം ഒത്തിരി ഒത്തിരി ഇഷ്ടാ…… ജന്മാന്തര ബന്ധം എന്നൊക്കെ പറയില്ലേ… താൻ ഭൂമിയിൽ പിറവി കൊള്ളുന്നെനും മുമ്പ് തീരുമാനിച്ചതാ താൻ എനിക്കുള്ളതാ എന്ന്…””””

ആമി മനസിലാവാത്ത പോലെ ദേവനെ തറച്ച് നോക്കി……

ദേവൻ ഒന്നു പരുങ്ങി …..

“”   ഭൂമിയിലെ ഓരോ പിറവിയിലും അവർ അലിഞ്ഞു ചേരേണ്ടവരുടെ പേര് മുൻകൂട്ടി തീരുമാനിച്ച് വച്ചിട്ടുണ്ട് ആത്മിക !!! തൻ്റെ ഈ കണ്ണിൽ നിന്നും എനിക്ക് വായിച്ചെടുക്കാം എന്നോടുള്ള ഇഷ്ടം….” “””

ദേവൻ പൂവിൽ നിന്നും തേൻ കുടിക്കാനാഞ്ഞ വണ്ടിൻ്റെ ചാതുര്യത്തോടെ അവളുടെ അധരങ്ങൾ മെല്ലെ സ്വന്തമാക്കി..

ശ്വാസമെടുക്കാനാവാതെ അത്രമേൽ തന്നിലേക്കൊഴുകി എത്തുന്ന അവൻ്റെ പ്രണയത്തിന് കീഴ്‌പ്പെട്ടു ആമിയും നിന്നു…..

പെട്ടെന്ന് അവനെ തള്ളി മാറ്റി ഓടാൻ നോക്കിയവളുടെ കൈ പിടിച്ച് തൻ്റെ നെഞ്ചിലേക്ക് ചേർത്തിരുന്നു അവൻ !!!

“””ദേവൻ്റ ജീവിതത്തിൽ ഈയൊരു പെണ്ണേ ഉണ്ടാവൂ….. ഈ കഴുത്തിൽ ഒരു താലി വീഴുന്നെങ്കിൽ അത് എൻ്റെയും അതിൽ തനിക്കിനി യാതൊരു സംശയവും വേണ്ട…!!! ഇപ്പോ മറ്റുള്ളവരോട് ഉള്ള കുശുമ്പ് ഒക്കെ മാറിയോ??”””

അവൾ നാണിച്ച് തല താഴ്ത്തി ….

“”” മറ്റുള്ളോരുടെ മുന്നിൽ നമ്മൾ ടോം ആൻ്റ് ജെറി ട്ടോ…. പക്ഷെ ഇതു പോലെ നമുക്കായി മാത്രം കിട്ടണ സമയത്ത്…. ആ സമയത്ത്…. മാത്രം… “”

ദേവൻ അവളുടെ കവിളിൽ അമർത്തി മുത്തി……

“””സമയാവുമ്പോ ഞാൻ മേലേടത്ത് വന്ന് ചോദിച്ചോളാം….. അന്ന് ദാ ഈ വലത്തേക്കൈയ്യിൽ  നിൻ്റെ ഈ കൈയ്യുണ്ടാവും… .പക്ഷെ ഇപ്പോ എൻ്റെ മനസ് നിന്നെ അറിയിക്കണം എന്ന് തോന്നി….. ഒരു തരം സ്വാർത്ഥത …..”””

ആമിയുടെ മിഴികൾ നിറഞു വരുന്നത് ദേവൻ കണ്ടു…

തന്നോടുള്ള പ്രണയവും സന്തോഷവും എല്ലാം ഇടകലർന്ന അവളുടെ ഭാവം അവൻ്റെ ഉള്ളിൽ അത്രമേൽ സന്തോഷം നിറക്കുന്നുണ്ടായിരുന്നു….

പെട്ടെന്ന് ദേവൻ മുഖത്തെ ഭാവം മാറ്റി ഗൗരവം വരുത്തി…

“”” എന്നു വച്ച് പഠിത്തം എങ്ങാനും ഉഴപ്പിയാൽ, ദേവൻ്റെ രൗദ്രഭാവം കാണും ൻ്റെ പെണ്ണ് :…”””

ചുണ്ടുകൾ കൂർപ്പിച്ച് ആ പെണ്ണ് ദേവനെ നോക്കി….

ഒരു കള്ളച്ചിരിയോടെ അവൻ തൻ്റെ നെറ്റിയിൽ അവളുടെ നെറ്റിയിൽ ഒന്നു മുട്ടിച്ചു….

പെട്ടെന്ന് പൊയ്ക്കോളാൻ സമ്മതിക്കും മട്ടിൽ ദേവൻ നീങ്ങി നിന്നു…..

ആമി വേഗം ലാബിൽ നിന്നും ഓടി പുറത്തിറങ്ങി…

കുറച്ചു ദൂരം ചെന്ന് തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു തന്നെ നോക്കി നിൽക്കുന്ന ദേവനെ…

അവൻ മെല്ലെ കണ്ണുകൾ ചിമ്മി കാണിച്ചു….

മുഖത്ത് നാണത്തിൻ്റെ ചുവപ്പ് രാശിയോടെ ആ പെണ്ണ് താഴേക്ക് ഓടി…..

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

“”””ഹാ നവനീത് പറയടാ!!!”””

“””ദേവ് ഞാൻ എയർപ്പോട്ടിൽ നിന്നും വന്നോണ്ടിരിക്കുവാ…. ആൾ മോസ്റ്റ് ഒരു എയ്റ്റ് തേർട്ടി ആവുമ്പോ ഞാനെത്തും…. “””

“”” ഞാൻ അമ്മയോട് പറഞ്ഞേക്കാം ഡല്ലീ ലെ തീറ്റ പ്രിയൻ ഐപിഎസ്  ഇവടേം എത്തീന്ന്….. ഇനി ഫുഡ് വേസ്റ്റാ വില്ലാന്ന്…..

“”” ഇതിനൊള്ള മറുപടിയേ ഞാൻ എത്തീട്ട് തരാ ട്ടാ…. നിൻ്റെ മിയയോട് പറഞ്ഞോടാ….???”””

“”” എപ്പ പറഞ്ഞെന്ന് ചോദിക്ക് !! “””

” “”വെൽഡൺ മാൻ…..!!! എന്നിട്ടെന്ത് പറഞ്ഞ് നിൻ്റെ ബാല്യകാല സഖി….. “””

“”” മറ്റെന്ത് പറയാൻ….. ജനിക്കണേനും മുമ്പ് സ്വന്തായി കണ്ടതാടാ ഞാനവളെ… തിരിച്ച് അത്രേം സ്നേഹം…. അല്ല അതിൻ്റെം ഇരട്ടി കണ്ടടാ ഞാനെൻ്റെ പെണ്ണിൻ്റെ കണ്ണില്…”””

“””ഞാനിതാ വന്നോണ്ടിരിക്കാ എത്തീട്ട് വിശദമായി പറയണം നിങ്ങടെ കഥ … ബൈ ടാ…..””””

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

വീട്ടിലെത്തിയിട്ടും…, ചിന്ത മുഴുവൻ ദേവനിലായിരുന്നു ….. ഒരു പുഞ്ചിരി അവളുടെ ചുണ്ടിൽ തത്തിക്കളിച്ചു…..

ദേഹം മാത്രം മണ്ണിൽ വിട്ട് മനസ് അങ്ങ് ആനന്ദത്തിൻ്റെ നെറുകയിൽ പാറി പറക്കുന്നു… അതിലുപരി പഴയ പോലെ ഇനി

ഒറ്റക്കല്ല എന്നൊരു തോന്നലായിരുന്നു ആമി ക്ക്….

തൻ്റെ ചുറ്റിനും ദേവൻ്റെ ബലിഷ്ഠമായ കരങ്ങൾ കാവലുണ്ടെന്ന് ഒരു തോന്നൽ…..

ജീവിതത്തിൽ ഇത്രമാത്രം സുരക്ഷിതത്വം അനുഭവിച്ചിട്ടില്ല …. എന്തു വന്നാലും പേരെടുത്ത് വിളിക്കാൻ പാകത്തിനായി തൻ്റെ ഓരത്ത് അവനുണ്ടെന്ന് തോന്നി ആമി ക്ക് …..

എന്തോ എല്ലാം ദേവിയോട് തുറന്ന് പറയണം എന്നു തോന്നി…

നന്ദി പറയണം ‘….

വേഗം ഡ്രസ്സ് മാറ്റി അമ്പലത്തിലേക്ക് നടന്നു….

(തുടരും)

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

അനന്തൻ

നിർമ്മാല്യം

 

5/5 - (6 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “ദേവയാമി – 19”

Leave a Reply