Skip to content

ദേവയാമി – 20

devayami novel

തൻ്റെ ചുറ്റിനും ദേവൻ്റെ ബലിഷ്ഠമായ കരങ്ങൾ കാവലുണ്ടെന്ന് ഒരു തോന്നൽ…..

ജീവിതത്തിൽ ഇത്രമാത്രം സുരക്ഷിതത്വം അനുഭവിച്ചിട്ടില്ല …. എന്തു വന്നാലും പേരെടുത്ത് വിളിക്കാൻ പാകത്തിനായി തൻ്റെ ഓരത്ത് അവനുണ്ടെന്ന് തോന്നി ആമി ക്ക് …..

എന്തോ എല്ലാം ദേവിയോട് തുറന്ന് പറയണം എന്നു തോന്നി…

നന്ദി പറയണം ‘….

വേഗം ഡ്രസ്സ് മാറ്റി അമ്പലത്തിലേക്ക് നടന്നു….

അമ്പലത്തിൽ എത്തിയതും വല്ലാത്ത ഒരു കുളിർമ തോന്നി മനസിന് …..

കണ്ണടച്ച് നടയ്ക്ക് മുന്നിൽ നിന്നപ്പോൾ അറിയാതെ കണ്ണു നിറഞ്ഞ് ആമിയുടെ ഇരു കവിളിലൂടെയും ഒഴുകുന്നുണ്ടായിരുന്നു …….

“”” എങ്ങനെയാ നന്ദി പറയണ്ടേന്നറിയില്ല…. ൻ്റെ ദേവീ…..!! ഇനി ഒന്നും പ്രതീക്ഷിക്കാനില്ല എന്ന് കരുതിയപ്പഴാ …. അയാൾ…. അയാൾ എന്നെ അവസാനിപ്പിക്കും ന്ന് കരുതിയപ്പഴ…

പ്രതീക്ഷയുടെ തിരിനാളം പോലെ ജീവിതത്തിൽ ഇത്തിരി വെട്ടം തെളിഞ്ഞത്, തന്ന് മോഹിപ്പിച്ച് ഇതും തിരിച്ചെടുക്കരുതേ ദേവീ….. പപ്പ, അമ്മ അങ്ങനെ നഷ്ടങ്ങളുടെ പട്ടികയിൽ ഇനി ഒന്നും വേണ്ട ആമി ക്ക്…”””

“”””തൻ്റെ നിവേദനം മാത്രം കേട്ടാ മതിയോ ദേവിക്ക് ???ബാക്കിള്ളോർക്ക് കൂടെ ഒരു അവസരം കൊടുക്കടോ…..!!!. “”””

ആ മി പെട്ടെന്ന് തിരിഞ്ഞ് നോക്കി അതാ തൊട്ടു പിന്നിൽ ദേവൻ….. മെറൂൺ ഷർട്ടും കസവുമുണ്ടും ഉടുത്ത് കള്ളച്ചിരിയോടെ കൈകൂപ്പി നിൽക്കുന്നു…

ആമി ഒന്നുടെ തൊഴുതു….. ദേവിയെ

നീ പ്രാർത്ഥിച്ചതിതാ നിനക്കായി തരുന്നു എന്ന് തിരുനടയിൽ നിന്ന്  പറയും പോലെ അവൾക്ക് തോന്നി….

ഒന്നൂടെ തൊഴുത് അവർ ഇറങ്ങി,

ഒന്നും മിണ്ടാതെ ആമി കുളപ്പടവിലേക്ക്  നടന്നു… പതിവ് പോലെ മീനിനുള്ള പങ്കും എടുത്ത്….

ദേവൻ അവളെ അനുഗമിച്ച് പുറകിലും….

മെല്ലെ ഓരോ അവൽ മണികളും ചാടി പിടിക്കുന്ന മീൻ കൂട്ടത്തെ നോക്കി അൽപ നേരം രണ്ടു പേരും ഇരുന്നു….

പിന്നെ ആ മൗനം ഭേദിച്ചു ദേവൻ ചോദിച്ചു..

“”””ഹലോ…..!!! ഒരാൾ ഇതാ ഇവിടെ ആറടി രണ്ടിഞ്ചിൽ കൂടെ വന്നിട്ട് ഒന്ന് നോക്കുക പോലും ചെയ്യാണ്ട് മീനിനെ തീറ്റിക്കുന്നോ??”””

ആമി ക്ക് ചിരി വന്നു..

മെല്ലെ പുറകിലെ ഒരു സ്റ്റെപ്പ് ഉയരത്തിലിരിക്കുന്ന ദേവനെ ഇടം കണ്ണിട്ട് നോക്കി…

“””സാറിന് എന്നെ പറ്റി വല്ലതും അറിഞ്ഞാണോ ഈ സാഹസത്തിന് മുതിർന്നത് ??”””

“””ഏത് സാഹസം ?? എന്താ തന്നെ പറ്റി അറിയാനുള്ളേ….??”””

“”” ഒത്തിരി… ഒത്തിരിയുണ്ട്…. ചിലതൊക്കെ വന്നപ്പോ മുതൽ കേട്ടു എന്നല്ലേ പറഞ്ഞത് …… പ്രഭടീച്ചറിൻ്റെ സാരിയിൽ മഷി ഒഴിച്ചത് .. പിഷാരടി മാഷിനെ കൊണ്ട് മുളക് പൊടി വലിപ്പിച്ചത്…. പിന്നെ എഞ്ചലിനെ…….”””

“”” മതി… ഒന്ന് നിർത്തുവോ??? അതൊക്കെ അറിഞ്ഞപ്പഴാ തന്നെ കൂടുതൽ ഇഷ്ടായെ!! “””

ആമി അത്ഭുതത്തോടെ ദേവനെ നോക്കി….

“”” അന്ന് ആ പാവപ്പെട്ട വീട്ടിലെ മൂന്ന് പിള്ളേര് കഷ്ടപ്പെട്ട് റിഹേഴ്സൽ ഒക്കെ ചെയ്ത് കോസ്റ്റ്യൂം ഒക്കെ കടവും കളിയുമായി മേടിച്ച് എടുത്തപ്പോ പ്രഭ ടീച്ചർ അവസാന നിമിഷത്തിൽ നൈസായി അവരെ ഒഴിവാക്കി എഞ്ചലിനെയും കൂട്ടുകാരെയും എടുത്തു… ആ കുട്ടികളുടെ വിഷമം കാണുമ്പോ ആർക്കായാലും ചെയ്യാൻ തോന്നും അത് …… ഞാനാണെങ്കിൽ മഷിക്ക് പകരം ചാണകവെള്ളം കലക്കി തല വഴി ഒഴിച്ചേനേ !!”””

ആമി അൽഭുതത്തോടെ ദേവനെ നോക്കി……

“”” പിന്നെ മുളക് പൊടി പ്രയോഗം, അബാക്കസ് സ്കോളർഷിപ്പ് കിട്ടാൻ വേണ്ടി യോഗ്യത ഉള്ള പിള്ളേരെ തഴഞ്ഞ്  മാഷിൻ്റെ മകളുടെ പേര് കൊടുത്തതിനാന്ന് അറിയാം… ചെയ്തത് മുഴുവൻ വേണ്ടത് തന്നെയാ…. ഞാൻ തൻ്റെ കൂടെയാടൊ… തന്നിലെ നന്മ അത് ഒത്തിരിയുണ്ടെന്ന് എനിക്കറിയാം””

ആമി ഒന്നും മനസിലാവാതെ ദേവനെ നോക്കി…..

“”” എങ്ങനെ അറിഞ്ഞു എന്നാണോ ??” “””

ചിരിച്ച് അതെ എന്ന രീതിയിൽ അവൾ തല ചലിപ്പിച്ചു….

“””എൻ്റെ പെണ്ണിനെ പറ്റി എല്ലാം എനിക്കറിയാം എന്ന് കൂട്ടിയാൽ മതി.. “””

കുസൃതി ച്ചിരിയോടെ അവൻ പറഞ്ഞ് നിർത്തി……

“”” ഇനിം ഉണ്ട് പലതും അറിയാനായി….!!! “””

ദേവൻ എന്തെന്ന രീതിയിൽ നെറ്റി ചുളിച്ച് അവളെ നോക്കി….

“””എൻ്റെ പപ്പ …. എൻ്റെ അമ്മയും പപ്പയും…..”””

“””ടോ താൻ തന്നെ കുറിച്ച് ഒന്നും പറയണ്ട… എല്ലാം എനിക്കറിയാം… ഈ പി കെ യിലെ അമീർ ഖാൻ്റെ പോലെ ദാ ഈ കൈയ്യിങ്ങനെ പിടിച്ചാൽ ഈ മനസ്സെനിക്ക് കാണാം…. ഈ ഹൃദയത്തുടിപ്പ് കേൾക്കാം …….”””

ദേവൻ്റെ കൈവിടുവിച്ച് ആമി കുളപ്പടവുകൾ ഒടിക്കേറി… അകന്നു പോകുന്ന അവളുടെ സ്വർണ്ണക്കൊലുസിട്ട പാദങ്ങൾ നോക്കി ദേവൻ ഇരുന്നു….

മുകളിലെത്തി ആ പെണ്ണ് നിന്നണച്ചു, മെല്ലെ തിരിഞ്ഞ് തൻ്റെ പ്രാണനായവനെ നോക്കി….

ദേവൻ എണീറ്റ് അവളുടെ അടുത്തേക്ക് ചെന്നു,

“”” പോവാം “””

എന്നു പറഞ്ഞ് ബൈക്കിനടുത്തേക്ക് നടന്നു……

അവളെയും പുറകിലിരുത്തി, കാവിനുളളിലൂടെ യു ള്ള വഴിയിലേക്ക് തിരിഞ്ഞു….

“””ഇതെന്താ സാർ ഈ വഴിക്ക്..?? വഴിയൊക്കെ കാടുപിടിച്ച് കിടക്കാവും ട്ടോ… മേലേടത്തേക്ക് ഇപ്പോ ആരും ഈ വഴി ഉപയോഗിക്കാറില്ല …….”””

“”” നശിപ്പിച്ചല്ലോ ൻ്റെ കൊച്ചേ നീ…… എന്നെ എന്ത് വിളിക്കാനാ പറഞ്ഞേ??? ഒരു സാറ്!! ” “”

“”” അത്…. അത്… അപ്പു… അപ്പൂവേട്ടൻ… “””

“””ദ! അതാണ്, കേൾക്കാൻ തന്നെ എന്തൊരു സുഖാ… കേൾക്കുമ്പോ തന്നെ നിന്നെ പിടിച്ച് …….”””

“”””പിടിച്ച് ???””””

“””” അത് … പറഞ്ഞാ മനസിലാവില്ല ചെയ്യാനുള്ളതാ….” “””

ആമിയുടെ മുഖം ചെന്താമര പോലായിരുന്നു അപ്പോൾ…

“””ദേ ഈ വഴി പോയി മേലെടത്തേക്കുള്ള റോഡിൽ കൊണ്ടു വിടാം നിന്നെ……. “””

“”” ഉം…… “””

കണ്ണാടിയിലൂടെ ഉള്ളിലേക്ക് ആഴ്ന്നിറങ്ങുന്ന അവൻ്റെ കണ്ണുകളിലേക്ക് നോക്കാതെ പെണ്ണ് മൂളി…….

ആരും ഇപ്പോൾ അങ്ങനെ ഉപയോഗിക്കാത്ത വഴി ആയതിനാൽ കാവിനു പുറത്തു കൂടിയുള്ള ആ വഴി  പുല്ലുകൾ നിറഞ്ഞിരുന്നു,

ഒരിക്കൽ ഒരിക്കൽ മാത്രം താനിതിലൂടെ പോയിട്ടുണ്ട് …..

തൻ്റെ മിയ തങ്ങളെ കാണണ്ട ഇറങ്ങി പോയ്ക്കോളാൻ പറഞ്ഞ ദിവസം.. ഹാരിസ് അങ്കിളിൻ്റെ കൈയ് പിടിച്ച് തോരാത്ത മിഴിയുമായി, അന്ന് ഉള്ളിലെ സ്നേഹം മുഴുവൻ പകയായി മാറിയിരുന്നു ,….

ഇഷ്ടം ദേഷ്യത്തിന് വഴിമാറുമ്പോൾ അതിൻ്റെ ആഘാതം വളരെ വലുതായിരിക്കും ഇരുപക്ഷത്തും,

“””ഹലോ…. അപ്പുവേട്ടാ ഇതേത് ലോകത്താ “””

എന്ന മിയയുടെ സ്വരം ദേവനെ ഭൂതകാലത്ത് നിന്നും തിരികെ കൊണ്ടുവന്നു….

പെട്ടെന്ന് വണ്ടി നിന്നു…

എന്തിനാ എന്നു മനസിലാവാതെ ആമി ഇരുന്നു ….

“”” ഇറങ്ങടോ…!!”””

നിറെ വലിയ കാഞ്ഞിരമരങ്ങൾ… അതിനു നടുവിലായി ഒരു ഇടവഴി….. പുല്ല് വന്നു മൂടിയിട്ടുണ്ടാവാം എന്നാ കരുതിക്കുന്നത് പക്ഷെ ഇപ്പഴും സഞ്ചാരയോഗ്യമാണ് അരെങ്കിലും ഈ വഴിയെയും ആശ്രയിക്കുന്നുണ്ടാവും…. ബൈക്കിൽ നിന്നിറക്കുമ്പോൾ ആമി ചിന്തിച്ചു….

ദേവൻ മെല്ലെ ബൈക്കിൽ നിന്നിറങ്ങി തൻ്റെ മിയയുടെ അടുത്തെത്തി..

“”താനെന്താ വിളിച്ചേ……??”””

കാതോരം ചെന്ന് ചോദിച്ചു, നാണത്താൽ കുനിഞ്ഞ മുഖം ഉയർത്തി വിറകൊള്ളുന്ന പെണ്ണിൻ്റെ അധരത്തിൽ അതിൻ്റെ ഇണയെ ചേർത്തു… അവൻ്റെ വലം കൈ കുസൃതിയോടെ അവളുടെ  ആലിലവയറിൽ അമർത്തി.. മിയ ശ്വാസം ഉള്ളിലേക്കെടുത്ത് ഒന്ന് ഉയർന്നു പൊങ്ങി… ചുംബനത്തിൻ്റെ തീവ്രത കൂടി വന്നു…. ഒടുവിൽ ചോരയുടെ രുചി കൂടി ചേർന്നപ്പോൾ മെല്ലെ അവർ അകന്ന് മാറി ….

വിയർപ്പ് കണക്കൾക്കൊപ്പം താഴെ ചുണ്ടിൽ പൊടിഞ്ഞ പ്രണയത്തിൻ്റെ രക്ത തുള്ളികൾ അവൻ തുടച്ചു കൊടുത്തു…..

അവൾ അപ്പഴും പ്രണയാലസ്യത്തിൻ്റെ മറ്റൊരു മധുരകരമായ  ലോകത്തായിരുന്നു..

മേലേടത്ത് തറവാട്ടിലേക്കുള്ള വഴിയിൽ കൊണ്ട് വിട്ട് പിരിയുമ്പോൾ വല്ലാത്ത നൊമ്പരമായിരുന്നു ഇരുവർക്കും….

തന്നിൽ നിന്നകന്ന് പോകുന്ന തൻ്റെ പ്രിയപ്പെട്ടവനെ കാഴ്ച മറയും വരെ ആ പെണ്ണ് നോക്കി നിന്നു….

******************************************

ആമി സമയം നോക്കി എട്ട് മണി ആയതേ ഉള്ളൂ…..

ഇങ്ങനെ പോയാൽ പരീക്ഷയിൽ തോൽക്കും ന്നാ തോന്നണേ!!

എവിടെ നോക്കിയാലും ഇങ്ങെരണല്ലോ ദേവീ…. ഒരു നാണവും ഇല്ലാത്ത മനുഷ്യൻ….. എന്തൊക്കെയാ കാണിച്ച് കൂട്ടുന്നത് ??….. എന്നിട്ടിപ്പോ മനുഷ്യന് കാണാതിരിക്കാനും വയ്യാത്ത അവസ്ഥയായല്ലോ ദേവീ….

ഒന്ന് വേഗം സമയം പോയിരുന്നെങ്കിൽ….. വെറുതേ ടൈംപീസ് എടുത്ത്  സൂചികൾ തിരിച്ചോണ്ടിരുന്നു……

*****************************************

ഒൻപതു മണി കഴിഞ്ഞിരുന്നു നവനീത് എത്തിയപ്പോൾ ….

രുഗ്മിണി അവനായി ചപ്പാത്തിയും അവൻ്റെ ഫേവറേറ്റ് മഷ്റൂം കറിയും ഒരുക്കിയിരുന്നു …..

“”‘ എന്നാ ടേസ്റ്റാ ൻ്റെ ആൻ്റീ… കൈപ്പുണ്യം എന്നൊക്കെ പറഞ്ഞാ ദാ ഇതാ….. “””

“”””…. ടാ… ടാ… ടാ മതി മണിയടിച്ചത് കഴിച്ചിട്ട് എണിക്കാൻ നോക്ക് “””

ദേവൻ നവനീതിനോട് കള്ള ഗൗരവം നടിച്ച് പറഞ്ഞു….

“””സത്യാട്ടോ ൻ്റെ ആൻ്റി ഇവനെന്തറിയാം പൊട്ടൻ !!”””

“”” ഉം.. മ് …. ഉം… മ്”””

വല്ലാതെ പതയുന്ന നവനീതിൻ്റെ സോപ്പ് കണ്ട് രുഗ്മിണി അമ്മ ചിരിച്ച് മൂളി ……

കഴിച്ച് കഴിഞ്ഞ് എണിറ്റ് അവർ ബാൽക്കണിയിൽ പോയിരുന്നു…

“”” പറയടാ നിൻ്റെ  പ്രണയ സാഹസികകഥകൾ….”””

ദേവൻ എല്ലാം നവനീതി നോട് വിവരിച്ച് പറഞ്ഞു ….

“””എടാ നിനക്കെന്നാ പറയാരുന്നില്ലേ നീ അവൾടെ പണ്ടത്തെ അപ്പു ആണെന്ന് ??”””

“””സമയായില്ലടാ… ആദ്യം എനിക്കറിയണം  എന്നെ പറ്റി, അവളുടെ പണ്ടത്തെ അപ്പുവിനെ പറ്റി,…. മനസിൽ ഉള്ള ഇമേജ് എന്താണെന്ന്??”””

“”” ഒരു പക്ഷെ നല്ല ഇമേജല്ലെങ്കിൽ ?? ദേവിക വർമ്മ അവളെ നിങ്ങളിൽ നിന്നും പലതും പറഞ്ഞ് വിശ്വസിപ്പിച്ച്  അകറ്റിയിട്ടുണ്ടെങ്കിൽ… ??”””

“”അങ്ങനെ ഉണ്ടാവുമോടാ??? അവൾക്ക് അങ്ങനെ അങ്ങ് വെറുക്കാൻ കഴിയോ?? “””

ദേവൻ്റെ മുഖത്തെ ദയനീയത കണ്ടപ്പോൾ അങ്ങനെ ചോദിക്കേണ്ടായിരുന്നു എന്ന് നവനീതി ന് തോന്നി….

“””ഹാ നിൻ്റെ ഇൻവസ്റ്റിഗേഷൻ ഏത് വരെ ആയി… “””

സന്ദർഭത്തിന് ഒരയവ് വരാൻ ദേവൻ ചോദിച്ചു….

“”” ഉം യെസ് നിന്നോട് പറയാനിരിക്കാരുന്നു ഞാൻ …. വൺ സെക്കൻ്റ്”””

റൂമിലേക്ക് പോയി തിരിച്ച് വന്ന നവനീതിൻ്റെ കൈയ്യിൽ അന്വേഷിച്ചു കൊണ്ടിരിക്കുന്ന “”””ഹിരൺ മയി മർഡർ കേസ്””””

ൻ്റെ മുഴുവൻ ഫയലുകളും ഉണ്ടായിരുന്നു….

“”” നീ ഇതൊന്ന് വായിച്ച് നോക്ക് …..”””

ദേവൻ ഫയൽസ് കൈ നീട്ടി വാങ്ങി…. അത് തുറന്ന് അതിൻ്റെ ഡീറ്റെൽസിലേക്ക് പോകും തോറും ദേവൻ്റെ മുഖത്ത് വല്ലാത്ത ഒരു ഭാവം വന്നു നിറഞ്ഞു ……”””

(തുടരും)

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

അനന്തൻ

നിർമ്മാല്യം

 

4/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ദേവയാമി – 20”

Leave a Reply

Don`t copy text!