ദേവയാമി – 21

6916 Views

devayami novel

റൂമിലേക്ക് പോയി തിരിച്ച് വന്ന നവനീതിൻ്റെ കൈയ്യിൽ അന്വേഷിച്ചു കൊണ്ടിരിക്കുന്ന “”””ഹിരൺ മയി മർഡർ കേസ്””””

ൻ്റെ മുഴുവൻ ഫയലുകളും ഉണ്ടായിരുന്നു….

“”” നീ ഇതൊന്ന് വായിച്ച് നോക്ക് …..”””

ദേവൻ ഫയൽസ് കൈ നീട്ടി വാങ്ങി…. അത് തുറന്ന് അതിൻ്റെ ഡീറ്റെൽസിലേക്ക് പോകും തോറും ദേവൻ്റെ മുഖത്ത് വല്ലാത്ത ഒരു ഭാവം വന്നു നിറഞ്ഞു ……”””

“”ഹിരൺ മയി എന്ന മുപ്പത്തഞ്ച്കാരി ദാരുണമായി കൊലചെയ്യപ്പെട്ടിരിക്കുന്നു….

തൻ്റെ ജീവിതം സ്വപ്നങ്ങൾ എല്ലാം ഉപാസനാമൂർത്തിയായ ദേവിക്ക് ഉഴിഞ്ഞ് വച്ച് അവസാനം ആ നടയിൽ തന്നെ അവരെ ആരോ ?? എന്തിന് ?…??

പ്രേം സാഗർ പ്രോവിൻസിലെ ആ ക്ഷേത്രവും

നിറയെ കുപ്പി വളകൾ ഇട്ട് അതിൻ്റെ കിലുക്കത്തേക്കാൾ ചിലുങ്ങുന്ന ചിരി സമ്മാനിക്കുന്ന ഹിരൺ മയി ദീദിയും ദേവൻ്റെ മുന്നിലെത്തി….

“””” വിഷ്ണു ശർമ്മ ” “””

അതാണ് കൊലയാളിയുടെ പേര് …..  നാൽപ്പത്തഞ്ചിനോടടുത്ത പ്രായം കാതിൽ കടുക്കനിട്ട് ചെരിഞ്ഞു നിൽക്കുന്ന ഫോട്ടോ അമ്പലത്തിന് അപ്പുറത്തുള്ള  സിസിടിവി യിൽ നിന്നും കിട്ടിയതാ….

നവനീത് വിവരിച്ച് കൊടുത്തതിന് ദേവൻ ഒന്നു മൂളി….

ഫോട്ടോ ഒന്നുകൂടി നോക്കി……

“””” കത്തി ഉപയോഗിച്ചുള്ള കുത്തു കൊണ്ടതാണ് മരണകാരണം …. നെഞ്ചിൽ ലങ്സ് ഉൾപ്പെട്ട ഭാഗത്താണ് കുത്തേറ്റത്….. പെട്ടെന്ന് നിമിഷങ്ങൾ കൊണ്ട് മരിക്കാൻ അതാണ് കാരണം…. ഒന്നുകിൽ ഇയാൾ എക്സ്പീരിയൻസ്ഡ് ആയ ഒരു കൊലയാളി അല്ലെങ്കിൽ  മനുഷ്യ ശരീരത്തെ പറ്റി നല്ല ധാരണയുള്ള ഒരാൾ …….””‘”

നവനീത് പറഞ്ഞ് നിർത്തി,…..

ദേവൻ വേഗം ഫയൽ മടക്കി വച്ചു …

“””ടാ വാ കെടക്കാം നേരം ഒരു പാടായി …… എനിക്കാണേൽ നാളെ സ്കൂളിലേക്ക് പോവാനുള്ളതാ….!!!”””

ഫയൽ നവനീതിന് തിരിച്ച് ഏൽപ്പിച്ച് ദേവൻ പറഞ്ഞു:

“”‘ ഓ !!! എന്ന് …. അവടെ യുദ്ധവിമാനം ഉണ്ടാക്കുന്നവൻ ലീവെടുത്ത് ഇവിടെ ഒരു പെണ്ണിൻ്റെ പുറകെ നടക്കട്ടെ….. നടക്കട്ടെ …..”””

“””ടാ ….”””

ഇടിക്കാനായി ദേവൻ കൈയ്യോങ്ങി ചെന്നതും നവനീത് റൂമിലേക്കോടി…

ബഹളം കേട്ട് രുഗ്മിണി അമ്മ അങ്ങോട്ടെത്തി ,

“”””എന്താ അപ്പൂ എന്താ ഭയങ്കര ചർച്ച….. “””

“”” എയ് ഒന്നൂല്യ”””

ഷോക്കിംഗ് ആയുള്ള വാർത്തകൾ ദേവൻ പരമാവധി അമ്മയിൽ നിന്നും മറച്ച് പിടിക്കാറാണ് പതിവ്,

“”” ഹിരൺ മയി.. അവൾക്ക് ?? ആരാ മോനെ എന്തിന് വേണ്ടി…..”””

അവർ സംസാരിച്ചത് രുഗ്മിണി അമ്മ കേട്ടു എന്ന് ദേവന് മനസിലായി….. ഒപ്പം അമ്മ എല്ലാം നേരിടാനുള്ള കരുത്താർജ്ജിച്ചതിൽ  കുറച്ച് ആശ്വാസവും തോന്നി

“”” അതന്വേഷിക്കാനാ അമ്മേ നവനീത് നാട്ടിലെത്തിയത്”””

“”” ഉം…… മ്” “””

എന്തോ ഓർത്ത പോലെ അവരൊന്ന് മൂളി

*******************************************

“””ദേവിക !!! ‘”””

വിനയ്, രാവിലെ തന്നെ ഫോണും പിടിച്ച് ഷോക്ക്ഡ് ആയി നിൽക്കുന്നുണ്ട്…..

“”” എന്താ വിനയ് “”””

എന്ന് പറഞ്ഞ് വന്ന ദേവികക്ക് നേരെ അയാൾ ഫോണു നീട്ടി…..

വാർത്ത കേട്ട് ദേവിക ഒരു നിമിഷം തളർന്ന് വീഴാൻ തുടങ്ങി….

അവളെ താങ്ങി പിടിച്ച് വിനയ് അവിടെ യു ള്ള കസേരയിലേക്ക് ഇരുത്തി……

“””എനിക്ക് …… എനിക്ക് വിശ്വാസം വരണില്ല വിനയ് … വൃന്ദ ……!!!! വൃന്ദ …..!!! “””

“””യെസ് ദേവിക….! പക്ഷെ ആര് എന്തിന് ഇത് ചെയ്തു…. തൻ്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നില്ലേ ?? ഡോക്ടർ വൃന്ദക്ക് ശത്രുക്കൾ ആരെങ്കിലും …. വീട്ടിൽ ചെന്ന് കൊലപ്പെടുത്താൻമാത്രം ശത്രുതയുള്ളവർ??”””

“”” അറിയില്ല വിനയ് !!! എനിക്കൊന്നും അറിയില്ല !!! എനിക്കൊന്ന് ‘ കിടക്കണം: …”””

വിനയ് ദേവികയെ താങ്ങി റൂമിൽ കൊണ്ട് ചെന്ന് കിടത്തി…..

സഹോദരി എന്ന വണ്ണം കണ്ട കൂട്ടുകാരിയുടെ മരണം അത്രമേൽ അവരെ തളർത്തി കഴിഞ്ഞിരുന്നു…..

*******************************************

“”””ദേവ് ….. ദേവ് …”””

രാവിലെ തന്നെ തൻ്റെ ഫോണിലേക്ക് വന്ന കാളിൽ കേട്ട വാർത്തയുടെ അസ്വസ്ഥതയിൽ നവനീത് ദേവനെ വിളിച്ചു,

സ്കൂളിലേക്കിറങ്ങാൻ തുടങ്ങുകയായിരുന്നു ദേവൻ …

“”” ശ്രീരാജ് ആണ് വിളിച്ചത്….. നിനക്കറിയില്ലേ ഐപിസ് ട്രൈനിംഗിൽ എൻ്റെ പെട്രോളിൽ ഉണ്ടായിരുന്നതാ….. “””

“””ഹാ!! യെസ്…. ഇവിടെ ഹിരൺ മയി മർഡർ കേസിൽ നാട്ടിൽ നിന്നെ അസിസ്റ്റ് ചെയ്യാൻ അവൻ ഉണ്ടാവും എന്ന് നീ പറഞ്ഞിരുന്നല്ലോ ??””

“”” റൈറ്റ് !!! അവൻ തന്നെ….. ഞാൻ ഇങ്ങോട്ട് തിരിക്കുന്നതിന് മുമ്പ് കേസ് ഫയൽ സ് അ വ ന് ഫാക്സ് ചെയ്തിരുന്നു…. ഇന്നലെ ഇവിടെ നമ്മുടെ തൊട്ടടുത്ത് നടന്ന മർഡറുമായി അതിന് വല്ലാത്ത സാമ്യം …. കൊല്ലപ്പെട്ടത് ഒരു ഡോക്ടർ, വൃന്ദ രാജീവൻ..

നെഞ്ചിൽ ‘കത്തി പോലുള്ള മാരക ആയുധം ഉപയോഗിച്ച് ഉള്ള മുറിവാണ് മരണകാരണം “”‘”

“”” അപ്പോ രണ്ടും ഒരാൾ തന്നെ ചെയ്തതാണെന്നാണോ നീ പറയുന്നത് ??”””

“””ഐ ഡോണ്ട് നോ!!! ബട് ഐ ഹാവ് ടു ഫൈൻ്റ് “”:”

“”” പക്ഷെ നവനീത് ഇതു രണ്ടും തമ്മിൽ എന്ത് ബന്ധം …? ഒന്ന് ഡൽഹിയിലെ ഒരമ്പലവാസി പെണ്ണ്!! മറ്റൊന്ന് അറിയപ്പെടുന്ന ഒരു ഐ സ്പെഷ്യലിസ്റ്റ് ??? രണ്ടും രണ്ടറ്റം, തികച്ചും വ്യത്യസ്തം “””

“”” ഇവരെ രണ്ടു പേരെയും ബന്ധിപ്പിക്കുന്ന ആ കണ്ണി… അതാ മർഡറർ ആവാം, അയാൾ ഈ നാട്ടിൽ എത്തി എന്നതിൻ്റെ  അടിസ്ഥാനത്തിൽ മാത്രമാണ് ഈ താരതമ്യം…. അല്ലെങ്കിൽ രണ്ട് അന്വേഷണങ്ങളും രണ്ട് വഴിക്ക് നടന്നേനേ…. “””

“””വല്ലാത്ത നിഗൂഢത തോന്നുന്നു എനിക്ക് .. കുറ്റവാളിയെ പറ്റി വേറൊന്നും അറിഞ്ഞില്ലേ ??”””

“”” അറിയും ദേവ് ….. എത്ര മറഞ്ഞിരുന്നാലും ചിലതൊക്കെ ചികയുമ്പോ അവന് പൊള്ളും, അപ്പോ വന്നോളും മുമ്പിൽ…. അത് വരെ അവൻ ഒളിച്ച് കളിക്കട്ടെ… “””

“”” പക്ഷെ നവനീത് ഇനിയൊരു ദുരന്തം അത് ഇല്ലാതെ നോക്കണം…. “””

“”” ഉം… മ് എൻ്റെയും ശ്രീ രാജിൻ്റെയും മുഴുവൻ ശ്രദ്ധയും ഇതിൻ്റെ പുറകെയാ…. നീ പോവാൻ നോക്ക് ഞാൻ ആ ഇൻസിഡൻ്റ് നടന്ന സ്പോട്ട് വരെ ഒന്ന് പോയി നോക്കട്ടെ……”””

******************************************

“””ദേവിക തനിക്ക് കാണണ്ടേ ടോ?? ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞ് ബോഡി വീട്ടിലേക്ക് കൊണ്ടുപോയെന്ന് ഇപ്പോ ഹോസ്പിറ്റലിൽ വിളിച്ചപ്പോ അറിഞ്ഞു…. “””

“”” വേണ്ട!! വേണ്ട വിനയ്…. അനങ്ങാതെ, മരവിച്ച്…. എനിക്ക് അങ്ങനെ അവളെ കാണാൻ വയ്യ….. എന്നാലും ആര് ??? എന്തിനാ വിനയ് ??”””

“”” അതിപ്പോ അവരുടെ പേഴ്സണൽ മാറ്റേഴ്സ് നമുക്ക് അറിയില്ലല്ലോ വല്ല ശത്രുക്കളും കാണും.. മേ ബീ ബൈ പ്രൊഫഷൻ !!! അങ്ങനെ എന്തേലും റീസൺ കാണും ദേവിക !! ഒക്കെ എന്നാ ഞാൻ പോയിട്ട് വരാം…..”””

വിനയ് റൂമിൽ കരഞ്ഞ് തളർന്ന് കിടക്കുന്ന ദേവികയെ ഒന്നുകൂടി തിരിഞ്ഞ് നോക്കി …..

റൂമിൻ്റെ വാതിൽ അടച്ച് അയാൾ പോയി…..

വൃന്ദയുടെ മുഖമായിരുന്നു അപ്പഴും ദേവികയുടെ മനസ് നിറയെ…

എന്നു മുതലാ അവൾ തൻ്റെ ആത്മാർത്ഥ സുഹൃത്തായത്…..

അതെ അന്ന് സെൻ്റ് അൽഫോൺസ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടി എത്തിയ ആദ്യ ദിവസം അന്നാണ് ആദ്യമായി അവളെ കാണുന്നത് ….

മഞ്ഞ കളർ ബ്ലൗസും പാവാടയും., അതിന് പച്ച ദാവണിയും ഉടുത്ത ഒരു വായാടി വാരസ്യാര്കുട്ടി….

ദേവികയുടെ ഓർമ്മകൾ ഒത്തിരി പുറകിലേക്ക് പോയി……

(തുടരും)

അപ്പോ നമുക്ക് ഫ്ലാഷ്ബാക്ക് നോക്കാം ട്ടാ ഇനി… എല്ലാം അറിയണ്ടേ?? ദേവികയുടെ വേർഷൻ നോക്കാം…… നാളെ …..

രണ്ട് വരി മറക്കണ്ട

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

അനന്തൻ

നിർമ്മാല്യം

 

5/5 - (3 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ദേവയാമി – 21”

Leave a Reply