ദേവയാമി – 22

6840 Views

devayami novel

വൃന്ദയുടെ മുഖമായിരുന്നു അപ്പഴും ദേവികയുടെ മനസ് നിറയെ…

എന്നു മുതലാ അവൾ തൻ്റെ ആത്മാർത്ഥ സുഹൃത്തായത്…..

അതെ അന്ന് സെൻ്റ് അൽഫോൺസ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടി എത്തിയ ആദ്യ ദിവസം അന്നാണ് ആദ്യമായി അവളെ കാണുന്നത് ….

മഞ്ഞ കളർ ബ്ലൗസും പാവാടയും., അതിന് പച്ച ദാവണിയും ഉടുത്ത ഒരു വായാടി വാരസ്യാര്കുട്ടി….

ദേവികയുടെ ഓർമ്മകൾ ഒത്തിരി പുറകിലേക്ക് പോയി……

പഠിക്കാൻ ഒട്ടും മോശമല്ലായിരുന്നു താൻ… ദേവമാത ഇംഗ്ലീഷ് മീഡിയത്തിൽ പത്താം ക്ലാസിൽ മൂന്നാം റാങ്കോടെ പാസായി.. മെഡിക്കൽഎൻട്രൻസ് എക്സാമിൽ ഇരുപത്തിമൂന്നാം റാങ്ക്…

മേലേടത്ത് തറവാടിൻ്റെ ഐശ്വര്യം നീയാ ദേവുട്ടി എന്ന് അച്ഛൻ ഇടക്കിടക്ക് പറയും, ഡോക്ടറാവണം എന്ന് പറഞ്ഞപ്പഴും അച്ഛൻ തന്നെയാണ് പുറത്ത് തട്ടി നല്ല തീരുമാനം എന്ന് പറഞ്ഞ് അഭിനന്ദിച്ചത്…

സെൻ്റ് അൽഫോൺ സിൽ സീറ്റ് കിട്ടിയപ്പോൾ ഒന്നേ അച്ഛനോട് ആവശ്യപ്പെട്ടുള്ളൂ…

“””മേലേടത്ത് “”” എന്ന തറവാടിൻ്റെ പ്രൗഡിയിൽ ആയിരിക്കരുത് പുതിയ കോളേജിൽ കിട്ടുന്ന സ്ഥാനമാനങ്ങൾ ….

ചെറുപ്പം മുതൽ കാണുന്നത് അതാണ് ഓച്ഛാനിച്ച് നിൽക്കുന്ന കാവൽക്കാർ, മേലേടത്തെ കുട്ടിയുടെ പ്രീതി പിടിച്ചെടുക്കാൻ ഉള്ള സ്തുതി പാടകർ…. ഇപ്പോ വീടിന് ഒത്തിരി അകലെ യുള്ള കോളേജിൽ ചേർന്നപ്പോ ഒരു മോഹം …. സാധാ കുട്ടികളെ പോലെ ആവാൻ,

നിനക്ക് ബുദ്ധിമുട്ടാവും എന്ന് പറഞ്ഞ് ആദ്യം തടസം പറഞ്ഞെങ്കിലും പിന്നെ മകളുടെ വാശി അറിയാവുന്നത് കൊണ്ട് അച്ഛൻ സമ്മതം തന്നു,

അങ്ങനെ അവിടെ യു ളള മേലേടത്തെ ഗസ്റ്റ് ഹൗസിൽ താമസിക്കാതെ സാധാ കുട്ടികളെ പോലെ ഹോസ്റ്റലിൽ താമസിച്ചു …..

ആദ്യ ദിവസം അച്ചൻ്റെ കൂടെ ഹോസ്റ്റലിൽ എത്തി,

തന്നെ കൂടാതെ ഒരു കുട്ടി കൂടെ റൂം ഷെയർ ചെയ്യാൻ ഉണ്ടെന്ന് പറഞ്ഞിരുന്നു വാർഡൻ,

ഒരു വാരസ്യാര് കുട്ടി …. ഇപ്പോ അമ്പലത്തിൽ പോയിരിക്കാ…..

അച്ഛൻ്റെ മുഖത്ത് ഒരു സമാധാനം വന്ന് നിറയുന്നത് കണ്ടു,

അത്രമേൽ ആ വലിയ മനുഷ്യൻ തൻ്റെ മകളെ സ്നേഹിച്ചിരുന്നു…..

മകൻ ഉദയൻ തൻ്റെ ബിസിനസ് നോക്കി നടത്തുന്നതിൽ അഗ്രഗണ്യൻ….

എങ്കിലും വാത്സല്യം മുഴുവൻ ചെറുപ്പം മുതൽ പ്രായത്തേക്കാൾ പക്വതയും ബുദ്ധിയും ഉള്ള ദേവൂനോ ടാ ന്ന് മാത്രം….

പിരിയാൻ നേരം അച്ഛൻ്റെ കണ്ണിൽ പടർന്ന നനവ് ദേവൂന് പുതുമയായിരുന്നു,

പാറപോലെ കരുത്തനായ അച്ഛന് തന്നെ പിരിയുമ്പോൾ കണ്ണുകൾ നനയണമെങ്കിൽ എന്തുമാത്രം സ്ഥാനമാകും തനിക്ക് ആ മനസിൽ എന്ന് വെറുതേ ദേവു ഓർത്തു…

ചെറുപ്പത്തിൽ തന്നെ അമ്മയെ തിരിച്ചെടുത്തപ്പോ ഈശ്വരൻ പകരം ആ സ്നേഹം കൂടി തരാൻ ആയിരിക്കാം ഇങ്ങനെ ഒരു പുണ്യം കൈവന്നത്….

നെറുകിൽ സ്നേഹത്തിൻ്റെ വാൽസല്യത്തിൻ്റെ ചുംബനവും നൽകി കറുത്ത ഫ്രെയിമുള്ള കണ്ണടയൂരി താൻ കാണാതെ കണ്ണു തുടച്ച് നടന്ന് അകന്ന അച്ഛൻ്റെ രൂപം തൻ്റെ ഹൃദയത്തിലും നോവ് പടർത്തിയത് ദേവു അറിഞ്ഞു ….

വാർഡൻ ഭയഭക്തി ബഹുമാനത്തോടേ അച്ഛനെ യാത്ര അയച്ചു …..

എത്ര വേണ്ടെന്ന് പറഞ്ഞാലും മേലേടത്തെ വീടിൻ്റെ സ്വാധീനം എങ്ങനെ ആയാലും പിൻ തുടരും എന്ന് മനസിലായി….

എൻ്റെ ബാഗും സാധനങ്ങളും എല്ലാം വാച്ചർ റൂമിലെത്തിച്ച് തന്നു ..

കുറച്ച് നേരം അവിടെ നിന്ന് ജനലിലൂടെ പുറത്തേക്ക് നോക്കി….,

വാശി പിടിച്ച് പോന്നതാ ഹോസ്റ്റലിലേക്ക് ഇപ്പോ തനിച്ചായപോലെ…

അച്ഛൻ്റെ സാമീപ്യവും, ഉദയേട്ടൻ്റെ  കുസൃതികളും തല്ലുപിടിത്തവും ഒക്കെയാണ് തൻ്റെ സന്തോഷങ്ങൾ എന്ന് തിരിച്ചറിയുകയായിരുന്നു ദേവിക….

“”” ഒന്നമ്പലത്തിലേക്കിറങ്ങിയപ്പഴേക്ക് ആരാടോ റൂം കയ്യേറിയേ??”””

തിരിഞ്ഞ് നോക്കിയപ്പോ ഒരു ദാവണിക്കാരി., ഇടുപ്പിൽ കൈ കുത്തി കുസൃതിയോടെ നോക്കുന്നു,. കാണാൻ ഒരു ചന്തൊക്കെ ഉണ്ട് …..

തൻ്റെ കണ്ണിൽ പുറത്തേക്ക് തുളുമ്പാൻ മത്സരിക്കുന്ന കണ്ണുനീർ കണ്ടിട്ടാവണം അവളുടെ മുഖഭാവം മെല്ലെ മാറി..

.” “””ടോ താൻ കരയാരുന്നോ ?? ഏതോ വല്യേ വീട്ടിലെ കൊച്ചാ നിലത്ത് വച്ച് ഉറുമ്പരിപ്പിക്കരുത് തലേല് വച്ച് പേൻ കടിപ്പിക്കരുത് ജനൽ കമ്പിയിൽ തൂക്കി ഇടണം തന്നെ എന്നൊക്കെ ഇമ്മിണി വല്യേ ഉപദേശം മേട്രൻ തന്നപ്പോ, ഏത് കാട്ടു മാക്കാത്തിയാന്ന് വച്ച് വന്നതായിരുന്നു….

ഇതിപ്പോ എന്താ പറയാ…. ഉം… മ് ആ ! തുളസിക്കതിരിൻ്റെ നൈർമ്മല്യം തുളുമ്പുന്ന എന്നൊക്കെ പറയുന്ന ഒരു കുട്ടി “””

വല്യേ അവളുടെ പ്രസംഗം കഴിഞ്ഞപ്പോഴേക്കും ദേവികയുടെ ചുണ്ടിൽ അത്രേം തന്നെ പോന്ന ഒരു ചിരി വിരിഞ്ഞിരുന്നു,

“”” വൃന്ദവാര്യർ ”’

അതും പറഞ്ഞ് തൻ്റെ നേർക്ക് നീട്ടിയ കൈപിടിച്ച് താനും തിരിച്ച് പറഞ്ഞു

“””””ദേവിക വർമ്മ “””””

എന്ന്.. വല്ലാത്ത ഒരു സൗഹൃദം അവിടെ തുടങ്ങുകയായിരുന്നു…

കോളേജിൽ മുമ്പ് നടന്നിട്ടുള്ള റാഗിംഗ് എന്ന ആചാരത്തെ പറ്റി ഒളിഞ്ഞും തെളിഞ്ഞും പലതും അറിഞ്ഞിരുന്നു….

ഫൈനൽ ഇയറിന് പഠിക്കുന്ന അപ്പച്ചിയുടെ മകൻ വിനയ് ഉണ്ടല്ലോ എന്നതായിരുന്നു ഏക ആശ്വാസം …

കോളേജിനു ഗേറ്റിൽ തന്നെ ഒരു ഗാങ്  നിൽപ്പുണ്ട്, ഗേൾസും ബോയ്സും ഉണ്ട് ഷാൾ മാറ്റി പിൻ ചെയ്യിക്കുക, മുടി പിന്നി ഇ ടീക്കുക ഇത്തരം കുൽസിത പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നു….

ഞാൻ പേടിയോടെ വൃന്ദയുടെ കൈയിൽ അമർത്തി പിടിച്ചു….

“””ഒന്നുമില്ല എന്നവൾ കണ്ണു കൊണ്ട്  കാട്ടി…

കാണാത്ത പോലെ പോകാൻ നോക്കിയപ്പഴാ

” “”ഹലോ എവട പോണ്”””

എന്ന് കേട്ടത്… എല്ലാരും കൂടി നിൽക്കണത് കണ്ടതും ഞാൻ വൃന്ദയെ നോക്കി’..

“””പേടിക്കണ്ട ദേവു ഞാനില്ലേ ???” “””

അവളുടെ വാക്കിൻ്റെ സമാധാനത്തോടെ നിൽക്കുന്ന എന്നോട് അതിലൊരു ചേട്ടൻ പാട്ട് പാടാൻ പറഞ്ഞു…

രക്ഷിക്കാൻ വേണ്ടി നോക്കിയതാ വൃന്ദയുടെ മുഖത്തേക്ക്,

“””ഏത് പാട്ടാ ചേട്ടമ്മാരെ ഇവള് പാടണ്ടേ??” “”

എന്നും പറഞ്ഞ് നിഷ്കു അടിച്ച് നിൽക്കുന്നു,

ഇത്തിരി ഉമിനീരിറക്കി ഞാൻ അവരെ നോക്കി,

ദക്ഷിണാമൂർത്തി സാമീടെ

“””” കരിനീല കണ്ണുള്ള പെണ്ണെ മതി””””

“: “””അയ്യോ!! അതെനിക്കറിയില്ല!! ” “”

“”” ദക്ഷിണാമൂർത്തി – ദാസേട്ടൻ കോമ്പിനേഷനൻറെ കരിനീല പെണ്ണ് അറിയില്ല ന്നോ…..???”””

“””നിനക്ക് അതു പോലും അറിയില്യേ ദേവു ??” “””

വൃന്ദയുടെ കൂലങ്കഷമായ ചോദ്യത്തിന് ഇടംകണ്ണിട്ട് പല്ലിറുമ്മിയാണ് മറുപടി കൊടുത്തത്…..

അവൾ ഒന്നു ഇളിച്ചു കാട്ടി …

“””ടാ റോണി, അഭി അവര് പൊയ്ക്കോട്ടെ ….. ഷീ ഈസ് മൈ കസിൻ”””

വിനയ് ആണ് പേടിച്ച് വിറച്ച് നിൽക്കുന്ന തോണ്ട് അടുത്തേക്കെത്തിയ പ്പഴാ, കണ്ടത്

നന്ദിയോടെ ഒന്ന് വിനയ് നെ നോക്കി കോളേജ് ലക്ഷ്യമാക്കി നടന്നു..

പെട്ടെന്നാണ് മേലേടത്തെ ക്ഷേത്ര തന്ത്രി വസുദേവൻ നമ്പൂതിരിയെ കണ്ടത്…..

ഒന്നു ചിരിച്ച് പോവാൻ തുടങ്ങിയ എന്നെ തിരുമേനി വിളിച്ചു…

“”” കുട്ട്യേ .., ഒന്ന് നിക്ക്വാ…..”””

എന്താ ന്നുള്ള ഭാവത്തിൽ തിരിഞ്ഞു നിന്നു…

“”” ങ്ങട് വര്യാ … അനിയൻ കുട്ടാ “””

എന്ന് പറഞ്ഞപ്പോ ഒരു ഒറ്റമുണ്ടും ലൂസായ വെള്ള ഷർട്ടും ഇട്ട് ചന്ദനക്കുറിയും വാരി പ്പൂശി ഒരാൾ അടുത്ത് വന്ന് നിന്നു…

“”” ൻ്റെ മോനാ!! ആദി നാരായണൻ !.! പഠിക്കാൻ മിടുക്കനാ റാങ്കുണ്ട്…. ഇവിടെ ആൺകുട്ട്യോള് താമസിക്കുന്നിടത്ത് നിർത്തിയിരിക്കാ…. ബുദ്ധിമുട്ടാവില്ലാച്ചാ മേലേടത്ത് ന്ന് ടെലഫോൺ ചെയ്യുമ്പോ ഇവൻ്റെ വിശേഷങ്ങൾ കൂടി കുട്ടി ഒന്നറിയിക്കോ ?? ആദ്യായിട്ടാ കുട്ടി ഇല്ലത്ത്ന്ന് വിട്ട് നിക്കണേ?? ഒരു സമാധാനവുംല്യ ഒറ്റക്ക് വിട്ടിട്ട് പോവാൻ… ഒന്ന് നോക്കിക്കോണെ കുട്ട്യേ”””

“”” തിരുമേനി ധൈര്യായിട്ട് പൊയ്ക്കോളൂ ഞാൻ നോക്കിക്കോളാം…. പിന്നെ വിവരങ്ങൾ അറിയണംച്ചാൽ മേലേടത്ത് ചെന്ന് ജെൻ്റ്സ് ഹോസ്റ്റലിൽ വിളിച്ചാൽ മതി … ഞാൻ പറഞ്ഞ് ശരിയാക്കാ ട്ടോ “””

“””വല്യേ ഉപകാരം കുട്ട്യേ….: “””

നിറഞ്ഞ സന്തോഷത്തോടെയും സമാധാനത്തോടെയും ആണ് തിരുമേനി യാത്ര പറഞ്ഞത് …..

തിരിഞ്ഞ് നോക്കിയപ്പോൾ

ആദി നാരായണൻ ഒരു ക ർ ച്ചീഫെടുത്ത് കണ്ണുനീർ ഒപ്പുന്നതാണ് കണ്ടത്…..

എനിക്ക് പാവം തോന്നിയപ്പോൾ വൃന്ദ മാത്രം പുറത്ത് വന്ന ചിരിയടക്കാൻ പാട് പെടുകയായിരുന്നു…

അത് കണ്ടിട്ടാവണം ആദി രൂക്ഷമായി അവളെ നോക്കിയത്…..

ഫ്ര ഷേഴ്സ് ഡേ സെലിബ്രേഷൻ്റെ അവിടേക്ക് എല്ലാവരെയും ആനയിക്കപ്പെട്ടു, തങ്ങൾ ചെന്ന് ഒരു അറ്റത്ത് ചെന്നിരുന്നു….

ഫസ്റ്റ് ഇയറിലെ ആരോ പാടാൻ പോവാണ് എന്ന് അനൗൺസ്മെൻറ് കേട്ടു .. …

എല്ലാരും സ്റ്റേജിലേക്ക് ഉറ്റുനോക്കി…..

വെളുത്ത് പൂച്ചക്കണ്ണുള്ള ഒരു സുന്ദരൻ ഒരു ഗിത്താറുമായി സ്റ്റേജിലേക്ക് കയറി:..

എല്ലാവരും അന്തം വിട്ട് നോക്കുന്നുണ്ട്, ചുള്ള നെ….

“””ഹായ്!! ഐ ആം ഹാരിസ് !!! പുള്ളി പറഞ്ഞ് നിർത്തിയപ്പോഴേക്ക് കൂവലും കൈയ്യടിയും വിസിലടിയും ഒക്കെ മിക്സ് ചെയ്ത് കേൾക്കാൻ കഴിഞ്ഞു…..

പെട്ടെന്ന് ഗിത്താർ വച്ച് പാടാൻ തുടങ്ങി….

:: “””കരിനീല കണ്ണുള്ള പെണ്ണേ…..

     നിൻ്റെ കവിളത്ത് ഞാനൊന്ന് നുളളി….

     അറിയത്ത ഭാഷയിലെന്തോ…..

     കുളിരളകങ്ങൾ എന്നോട് ചൊല്ലി…”””

പാട്ട് കേട്ടതും ഞെട്ടിപ്പിടഞ്ഞ് ആ മുഖത്തേക്ക് നോക്കിയതും അറിഞ്ഞു ആ പൂച്ച കണ്ണുകൾ എന്നിൽത്തന്നെയാണെന്ന്,

എന്തോ വല്ലാത്ത ആകർഷണീയത തോന്നി…..

എല്ലാരെയുo ആ ശബ്ദമാധുര്യത്താൽ അപ്പഴേക്കും അയാൾ കീഴ്പ്പെടുത്തിയിരുന്നു….

എന്നേയും ……

(തുടരും)

പുതിയ ഭാഗം അഭിപ്രായം പോരട്ടെ

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

അനന്തൻ

നിർമ്മാല്യം

 

2.5/5 - (2 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ദേവയാമി – 22”

Leave a Reply