ദേവയാമി – 25

3667 Views

devayami novel

ഇയാളാരാ പൈഡ് പൈപ്പ റോ … പീപ്പി ഊതി എന്നെ വശീകരിക്കാൻ !!! എൻ്റെ പട്ടി പോവും….”””

എന്ന് മനസിൽ ഉറപ്പിച്ച് ഡസ്കിൽ തലവച്ച് കണ്ണിറുക്കി അടച്ച് ആമി കിടന്നു…

അപ്പഴും തെളിഞ്ഞത് ആ മുഖം ആയിരുന്നു….

ആ കള്ള ച്ചിരി ആയിരുന്നു …..

മനസ് അനുസരണയില്ലാതെ അവനിലേക്കെത്താൻ ആമിയെ പ്രേരിപ്പിച്ചു..

ഇനീം വയ്യ എന്നായപ്പോൾ രണ്ടുo കൽപ്പിച്ച് അവൾ പടികൾ കയറി…….

കെമിസ്ട്രി ലാബിൻ്റെ മുന്നിലെത്തി,

എന്തോ ക യാ റാൻ ഒരു ബൈക്ലവ്യം …..

വിരലും കടിച്ച്

“””എന്താ ഇപ്പോ ചെയ്യാ ??”””

എന്നും ഓർത്തോണ്ട് നിക്കുമ്പഴാ ആരോ പിടിച്ച് ഉള്ളിലേക്ക് തള്ളിയത്……

മെല്ലെ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോ  അതാ ഇളിച്ചോണ്ട് നിൽക്കുന്നു

എൻ്റെ

“””അപ്പുവേട്ടൻ””

“”” ഇപ്പോ തന്നെ ഞാൻ വീണേനേലോ….??”””

“”” ഇല്ല ഇനി താൻ വിചാരിച്ചാ കൂടി വീഴാൻ പറ്റില്ല !!”””

“”” ഈ ഡയലോഗ് ഞാൻ എവിടയോ ??? ഹാ!! ഞാൻ ഗന്ധർവ്വൻ “””

“”കളഞ്ഞ്….!!! ഒന്ന് റൊമാൻ്റിക്കായി വന്നതാ…. അവൾടെ ഒരു ഗന്ധർവ്വൻ!!!!”””

“”” അങ്ങനെ ഇപ്പോ റൊമാൻ്റിക്കണ്ട….!!! എനിക്കറിയാം ഉദ്ദേശമെന്താണ് എന്ന് ??”””

“”” എന്നാ പറ എന്താ ഉദ്ദേശം….??”””

“”” അത്…. അത് ……. അത് പിന്നെ……”””

“”” എന്തോന്ന്… കത് …കത്… എടീ ഭദ്രകാളി എനിക്കെൻ്റെ പെണ്ണിനെ അടുത്തു വേണം എന്നു തോന്നിയാ ദാ ഇത് പോലെ കാണും എൻ്റെ തൊട്ട് മുമ്പില് :.. അതിപ്പോ എങ്ങനാണെങ്കിലും ശരി.. എവിടാണെലും ശരി എന്താ സംശയണ്ടോ ??”””

ചുവപ്പ് രാശി കലർന്ന കവിളുകളോടെ നാണത്താൽ കുനിഞ ശിരസ്സാലെ പെണ്ണ് ഇല്ല എന്ന് തലയാട്ടി…..

“”” പിന്നെ ഇപ്പോ വിളിച്ചത്……!!!!

“””””ഹാപ്പി ബർത്ത് ഡേ…….!!!!!!!”””

തൻ്റെ പോക്കറ്റിൽ നിന്നെടുത്ത ഒരു ചെപ്പ് അവൾക്ക് നേരെ നീട്ടി……

ആകെ അത്ഭുതമായിരുന്നു ആ പെണ്ണിൻ്റെ മുഖം നിറയെ ….

“””എൻ്റെ പിറന്നാൾ എങ്ങനെ ?? ഇന്ദു അമ്മ പോലും ഓർത്തില്ല ഇത്തവണ ,എങ്ങനെ????? എങ്ങനെ അറിയാം????”””

“”” അതേ ഈ ഞാൻ പ്രാർത്ഥിച്ചിട്ടാ… എൻ്റെ പെണ്ണിൻ്റെ പിറന്നാൾ എനിക്ക് ആദ്യം ആശംസിക്കണ്ടെ? അതിനാ …. എനിക്കാദ്യം സമ്മാനം തരണ്ടെ അതിനാ ……”””

മെല്ലെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു ആ പെണ്ണിന് …..

“””ഇനി ആ സമ്മാനം തുറന്ന് നോക്കടോ??? അത് മാത്രേ ഉള്ളൂ ന്ന് വിചാരിക്കണ്ട… അത് കഴിഞ്ഞ് പിന്നെ ഒത്തിരി മധുരമുള്ള സമ്മാനം വേറെയും തരാനുള്ളതാ …. സോ വേഗം വേഗം…”””

ആമി മെല്ലെ ആ ചെപ്പ് തുറന്ന് നോക്കി…. അതിൽ ചുവന്ന കടലാസിൽ പൊതിഞ് ഒരു വെള്ളിക്കൊലുസ്സ്:…

അവൾ മെല്ലെ അത് പൊതിയിൽ നിന്ന് ഉയർത്തി ….

നിറെ കിലുങ്ങുന്ന മുത്തുള്ള കൊലുസ്സ്….

അത് കണ്ടതും അവളുടെ  ഓർമ്മകൾ ഒരു പതിമൂന്ന് വർഷം പുറകിലേക്ക് പോയി…..

*****************************************

രുക്കു അമ്മേ ?? അപ്പൂ….??? അപ്പൂന് നാളെ മിയ ബത്ത് ഡേ ഗിറ്റ് തരുമ്പോ.. അപ്പു മിയച്ചുo തിരിച്ച് ഗിറ്റ് തരണം ……പോമിഷ് ??””

“”” അതിനെന്താ…. തരാലോ ….. രുക്കു അമ്മേടെ മിയക്കുട്ടിക്ക് ഒരു കിലുങ്ങണ കൊലുസ്സ് തന്നെ വാങ്ങിക്കളയാം… നമ്മക്ക് രവി പപ്പ യോട് പറയാമേ……!!!”””

പിറ്റേ ദിവസം അപ്പു കാല് നീട്ട് എന്ന് പറഞ്ഞ് കൊലുസ്സ് കാണിച്ചു കൊതിപ്പിച്ചു നിർത്തിയപ്പഴാ ‘അമ്മ പിടിച്ച് വലിച്ച്……….”””””

*******************************************

അവളുടെ മിഴികൾ നിർത്താതെ പെയ്യാൻ തുടങ്ങിയിരുന്നു…..

ദേവന് അവളെന്താ ഓർത്തതെന്നും എന്തിനാ കരയുന്നതെന്നും നന്നായി അറിയാമായിരുന്നു…..

ഒന്നും അവൾ മറന്നിട്ടില്ലെന്ന് അറിഞ്ഞതിൽ ദേവൻ്റെ മുഖത്തൊരു ചിരി വിടർന്നു…..

സാറിന് എങ്ങനെ….???? എന്റെ പിറന്നാൾ???”””

അവളെ ചേർത്ത് നിർത്തി അവളുടെ കണ്ണിലേക്ക് നോക്കി ദേവൻ പറഞ്ഞു….

“”””ഞാൻ പറഞ്ഞില്ലേ, എനിക്കെന്റെ പെണ്ണിന്റെ ഈ കൈ പിടിച്ചാൽ തന്നെ എല്ലാം മനസ്സിലാവും എന്ന്….””’

ആമിയെ മെല്ലെ ദേവൻ നെഞ്ചോട് ചേർത്തു….

മെല്ലെ നെറുകയിൽ നുകർന്നു….

ദേവൻ്റെ ചുണ്ടുകൾ അനുസരണയില്ലാതെ അതിൻ്റെ ഇണയെ തേടി ചെന്നു… മെല്ലെ അവയോട് ചേർന്നു ….

ശ്വാസം പോലും കഴിക്കാതെ ചുംബനത്തിൻ്റെ ചുഴിയിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു അവർ…

ചോരയുടെ രുചിയറിയാൻ തുടങ്ങിയപ്പോൾ  ദേവൻ അണച്ചു കൊണ്ട് അവളിൽ നിന്നും പിൻമാറി….

മിയയുടെ മുഖം നാണത്താൽ താഴ്ന്നിരുന്നു,

ചൂണ്ടുവിരൽ കൊണ്ട് മെല്ലെ അവളുടെ മുഖം ഉയർത്തി… അവളുടെ കണ്ണുകളിലേക്ക് നോക്കി……

ആ നോട്ടം താങ്ങാനാവാതെ കണ്ണുകൾ കൂമ്പിയടച്ചു അവൻ്റെ പെണ്ണ് ……!!

കൂമ്പിയ കണ്ണിലും മൃദുവായി ചുംബിച്ച് അവൻ അവളുടെ കാതോരം പറഞു …..

“””പിറന്നാൾ ആശംസകൾ

……”””

അങ്ങോട്ട് ഗിഫ്റ്റ് തരുമ്പോ ഇങ്ങോട്ടും തരണം അത് പണ്ടത്തെ ഒരു നാട്ട്‌ നടപ്പാ…..

ദേവൻ പറഞ്ഞത് കേട്ട് മിയ കണ്ണ് മിഴിച്ച് നോക്കി….

“”” ഇന്ന് അമ്പലത്തിൽ വരുമോ??അവിടന്ന് തരാട്ടോ… “””

ഇതും പറഞ്ഞ് ഓടി വാതിൽ തുറന്നതാ…..

അതാ നിൽക്കുന്നു മുന്നിൽ

” “””ഏഞ്ചൽ “””

“”” നിക്ക ടീ ടീ ടീ…. “””

എന്നും പറഞ് പുറകേ വന്ന ദേവനും ഏഞ്ചലിനെ കണ്ട് സഡൻ ബ്രേക്കിട്ട് നിന്നു…

“”” റെ….. റെക്കോർഡിലൊക്കെ സൈൻ ചെയ്തേക്കണേ…. സർ”””

എന്നു് പറഞ്ഞ് ആമി മെല്ലെ സ്കൂട്ടായി …..

“”” ഷുവർ…. രണ്ടെണ്ണം വച്ച് ചെയ്യും””

എന്ന് പറഞ്ഞ് ചമ്മിയ ചിരിയോടെ ദേവൻ ഏഞ്ചലിനെ നോക്കി….

ഒരു പുച്ഛം കലർന്ന ചിരി സമ്മാനിച്ച് അവൾ അവിടെ നിന്നും പോയി….

“”” ഛെ…… ഛെ :..”””

എന്നും പറഞ്ഞ് ദേവൻ ഭിത്തിയിൽ ഇടിച്ചു…

*****************************************

ബാഗിൽ നിന്ന് ഫോൺ ആരും കാണാതെ എടുത്ത് ഏഞ്ചൽ ബാത്റൂമിൽ എത്തി……

വേഗം സേവ് ചെയ്ത് വച്ച ആ”””

നമ്പർ ഡയൽ ചെയ്തു….

“””ഹലോ അങ്കിൾ…. അങ്കിൾ സംശയിച്ചത് കറക്ട് ആണ് ….. അവര് തമ്മിൽ……..!!! ഒക്കെ…. ഒക്കെ അങ്കിൾ “””

ഫോൺ കട്ട് ചെയ്യുമ്പോ എഞ്ചലിൻ്റ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു …..

പോവാൻ വേണ്ടി തിരിഞ്ഞതും മുന്നിൽ കൃഷ്ണജ….

“””കൃ……കൃ…. കൃഷ്ണജയോ???”””

“””കൃ.. കൃ കൃഷ്ണജയല്ല !!! കൃഷ്ണജ…!! നിനക്കെപ്പഴാ വിക്ക് തുടങ്ങീത് ???”””

“”” നീ… നീ വന്നിട്ട് ഒത്തിരി നേരായോ?? “””

ഒരു കപട ഗൗരവം മുഖത്ത് വരുത്തി ഏഞ്ചൽ ചോദിച്ചു…..

“””ഞാനിപ്പോ വന്നേ ഉള്ളൂ…….. നിനക്കെന്താ ഒരു വെപ്രാളം ??”””

“””വെപ്രാളോ ?? എന്തിന്?? ഒഞ്ഞ് പോടി..” “””

ഏഞ്ചൽ പോകുന്നതും നോക്കി സംശയത്തോടെ കൃഷ്ണജ നിന്നു…….

******************************************

വൈകുന്നേരം വീട്ടിൽ വന്നപ്പോ വല്ലാത്ത ഒരാവേശമായിരുന്നു ആ മിക്ക്….

വേഗം ദാവണി എടുത്ത് ഉടുത്തു….

“”നീ എവിടേക്കാടാ ആമിക്കുട്ടാ ഇത്ര നേരത്തെ??”””

””” ഇന്നെ ആരൂല്ലാത്ത ഈ പാവത്തിൻ്റെ പിറന്നാളാ …… ദേവിയോട് ഒന്നു പറയട്ടെ അനാഥയായ എന്നെ ഒന്ന് കാക്കണേ എന്ന്….”””

തമാശയായി പറഞ്ഞതായിരുന്നു ആമി….

അപ്പഴാണ് ഇന്ദു ശ്രദ്ധിച്ചത്…..

ശരിയാണ് നവംബർ 5th ഇന്ന് തന്നെ യാണ് അവളുടെ ബർത്ത് ഡേ””’

എന്തേ താനത് മറക്കാൻ… അവളുടെ കാര്യങ്ങൾക്കുപരി ഒന്നും തന്നെ ഓർക്കാനില്ലാത്തവരാണ് തങ്ങൾ ….. പിന്നെ എന്തേ??….

ഉദയേട്ടൻ കഴിഞ്ഞ ദിവസം പറഞ്ഞതിലാണ് മനസ് മുഴുവൻ ദേവൂ ൻ്റെ ജീവിതത്തിൽ സംഭവിച്ചത്… അതറിഞ്ഞതിൽ പിന്നെ. ആകെ ഭയം വന്ന് മുടിയിരിക്കുന്നു തന്നെ

അതിനിടക്ക് ഇത് വിട്ട് പോയത് തൻ്റെ തെറ്റ്…..

ഇന്ദുവിൻ്റെ മിഴികൾ നിറഞ്ഞ് തൂവി…

ഡൈനിംഗ് ടേബിളിൽ തല വെച്ച് അവർ കിടന്നു…..

“”” പോയിട്ട് വരാമേ ഇന്ദു അമ്മേ ???”””

എന്ന് പറഞ്ഞ് കവിളിൽ മുത്തിയപ്പഴാ അവര് കരയായിരുന്നു എന്ന് മനസിലായത് …..

“””എന്താ?? എന്തിനാ ൻ്റെ ഇന്ദു അമ്മ കരയണേ??..,,,… ഞാൻ വെറുതേ പറഞ്ഞതല്ലേ ?? ഈ ഉള്ളിൽ ഞാനല്ലാണ്ട് ആരൂല്ല എന്നറിയാലോ ആമിക്ക്… ഈ ഇന്ദു അമ്മ ഇല്ലായിരുന്നേൽ പണ്ടേ ആമി….. “”

ആമിയുടെ വായ പൊത്തിയിരുന്നു ഇന്ദു……

കണ്ണിരുപ്പു കലർന്ന ഉമ്മകൾ കൊണ്ട് അവർ ആമിയുടെ മുഖം മൂടി ……

“””സോറി ടാ ….. ഇന്ദു  അമ്മ ശരിക്കും സോറി….. ൻ്റെ അമിക്കുട്ടൻ തിരിച്ച് വരുമ്പഴേക്ക് സർപ്രയിസ്… ട്ടാ”””

“””ഞാനേ കൃഷ്ണജയുടെ വീട്ടിലും ഒന്ന് കയറിയിട്ടേ വരൂ ട്ടാ ഇന്ദുക്കുട്ടീ….”””

“””വേഗം വന്നേക്കണേ ആമി കുട്ടാ… നീ പുറത്ത് പോവുമ്പോ ആദിയാ ഇന്ദു അമ്മക്ക്;”””.

” “”വേം വരാട്ടാ….. ഉമ്മ

!! “””

ഇന്ദുവിൻ്റെ കവിളിൽ അമർത്തി ഒരു ഉമ്മയും വച്ച് ആമി അമ്പലത്തിലേക്കിറങ്ങി…

പതിവിലും നേരത്തെ ……

(തുടരും)

ഇന്ന് ലെങ്ത്ത്കൂട്ടി ഇട്ടിട്ടുണ്ട് ….. ഇന്ന് വായിച്ച് തീരുമോ ആവോ…… അപ്പൊ കമന്റും വല്യേതായിക്കോട്ടെ….

അല്ലെ അടുത്ത പാർട്ട് ഞാൻ പിശുക്കുമെ

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

അനന്തൻ

നിർമ്മാല്യം

 

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “ദേവയാമി – 25”

  1. Ayyo…aduth part pishukkalle…ithu pole thanne length koottiikko…. Nannayitt ezhuthunnund…. Keep writing dear😍😍😍

Leave a Reply