ദേവയാമി – 3

5301 Views

devayami novel

സൈക്കിൾ സ്കൂളിൽ വച്ചതുകൊണ്ടും

തലേ ദിവസം ഉദയവർമ്മയുടെ കാറിൽ പോന്നത് കൊണ്ടും

നടന്നായിരുന്നു ആമി സ്ക്കൂളിൽ എത്തിയത്,

മഞ്ചിമയും കൃഷ്ണജയും സകൂൾ വരാന്തയിൽ അവൾക്കായി അക്ഷമരായി കാത്ത് നിൽക്കുന്നുണ്ടായിരുന്നു…..

“” എവിടാരുന്നു നീ…. എത്ര നേരായി അറിയോ വായും നോക്കി നിൽക്കാൻ തുടങ്ങീട്ട്……””

മഞ്ചിമ ഓടിയിറങ്ങി വന്ന് പറഞ്ഞു…..

“” നിന്നോട് പറഞ്ഞത് നീ ചെയ്തോ..??…””

“” അതിനല്ലേടീ നമ്മുടെ സിബിഐ മിസ് കൃഷ്ണജ കൂടെ ഉള്ളത് …..

ഫുൾ ഡീറ്റൈൽസ് കിട്ടി….. പേര്, ദേവൻ മുഴുവൻ പേര് ദേവദർശ് രവി….

ജനിച്ചതും വളർന്നതുമൊക്കെ അങ്ങ് ഡൽഹിയിലാ ആകെ ഉള്ളത് സുന്ദരിയായ ഒരമ്മ മാത്രം,

ഇവിടെ നമ്മുടെ എയ്ഞ്ചൽ മരിയയുടെ പപ്പ സാമുവൽ സാറിന്റെ ആ ഒഴിഞ്ഞ് കിടന്നിരുന്ന വീടില്ലേ അവിടെയാണ് താമസം…… “”

“”കൊള്ളാലോ ടീ മോളെ കൃഷ്ണജേ നീ  … നിനക്ക് ഞാൻ ജേർണലിസത്തിൽ അഭൗമമായ ഒരു ഭാവി കാണുന്നു …….””

ആമി ചിരിയോടെ പറഞ്ഞ് നിർത്തി,

“”അയ്യടാ നിന്റെ അനുഗ്രഹം ആശിർവാദവും ആർക്ക് വേണം, അസീസ് ഇക്കാ നോട് പറഞ്ഞ് മര്യാദക്ക് ഒരു ബിരിയാണി വാങ്ങി തന്നോ ………”””

“”ഓഹ് തരാം പൊന്നേ…… ഒന്നടങ്ങ് ….. എടി ചിമ്മു ഇന്നലെ പിഷുവിനുള്ള പണി മുളക് പൊടിയിൽ കൊടുത്ത കാരണം ഒരുപാട് ഡോസ് കൂടിയ ഇനം പരിപാടി ഉടൻ നടക്കില്ല …… അത് വർമ്മ സാറിന് ക്ഷീണമാ, അത് കൊണ്ട് ലൈറ്റായിട്ട് എന്തേലും മാത്രമേ നടക്കൂ…… വരട്ടെ നോക്കാം……..””

മൂന്ന് പേരും ക്ലാസിലെത്തിയപ്പോൾ ഉണ്ട് എയ്ഞ്ചൽ മരിയ ഡസ്റ്ററും എടുത്ത് ബോർഡ് ക്ലീൻ ചെയ്യുന്നു,

“” ഒരില അനങ്ങി എടുക്കാത്തവളാ ബോർഡ് തൂത്ത് തുടക്കുന്നേ എല്ലാം “”ദേവന്റെ “” മായ…. “”

കൃഷ്ണജ ആമിയോട് സ്വരം താഴ്ത്തി പറഞ്ഞു,

ബോർഡ് വൃത്തിയാക്കി ഇറങ്ങിയ എയ്ഞ്ചലിന് പുറകേ ചോക്കും എടുത്ത് ആമി കയറി…….

“” ആത്മിക ഇപ്പോ ഞാനാണ് ക്ലാസ് റെപ്പ് , എല്ലാടത്തും ക്ലീൻ ആക്കി ഇടേണ്ടത് എന്റെ റെസ്പോൺസിബിലിറ്റിയാണ് ….. ബോർഡിൽ ഒന്നും എഴുതാൻ പറ്റില്ല !!! “””

എയ്ഞ്ചൽ ദേഷ്യത്തിൽ അത്രയും പറഞ്ഞ് നിർത്തി…..

ഇത് കേട്ട് ആമി ഉറക്കെ ചിരിച്ചു,

“” മ്മടെ ഇന്ദ്രജിത്ത് ചേട്ടൻ പറഞ്ഞ പോലെ ഫലഭൂയിഷ്ടമായ എണ്ണപ്പാടം കണ്ടിട്ട് തന്നെയാ നിന്റെ ശുഷ്കാന്തി ന്ന് മ്മക്കറിയാം….. അത് കൈയ്യിൽ വച്ചാ മതിട്ടോ കളള് കച്ചോടക്കാരന്റെ മോളെ…… ഇത് ആത്മികയാ…. ദേവാസുരത്തിലെ ലാലേട്ടന്റെ പോലെ ചെയ്യണ്ടന്ന് പറഞ്ഞതേ ചെയ്യൂ…… കാണണ്ടന്ന് പറഞ്ഞതേ കാണു …… നീ പോ മോളെ ദിനേശീ…””

ഇത്രേം പറഞ്ഞ് ആമി ചോക്കുമെടുത്ത് ബോർഡിനരികിലേക്ക് നീങ്ങി….

അസൽ ഒരു കുരങ്ങനെ വരച്ചു, അതിന്റെ വാല് ഒന്നു നീട്ടിയിട്ടു…..

“” ആ അപ്പോ എന്താ പേര് പറഞ്ഞത് ……””

“”ദേവദർശ് രവി “”

കൃഷ്ണജയും മഞ്ജിമയും കോറസ്സായി പറഞ്ഞു….

അപ്പഴാണ് ഏഞ്ചൽ മരിയക്ക് കാര്യം മനസിലായത് ഇത് പുതിയ സാറിനിട്ടുള്ള പണിയാണ് എന്ന്…

അവൾ എന്ത് ചെയ്താലും ആമി ഉദ്ദേശിച്ചത് ചെയ്യും എന്നതുകൊണ്ട് സീറ്റിൽ പോയി പല്ലിറുമ്മി ഇരുന്നു….

അവസാന മിനുക്കുപണിയും കഴിഞ്ഞ് കുരങ്ങൻ റെഡിയായി…

“”ദേവദർശ് രവി അല്ലേ ചിമ്മൂ….. ?? നീ ദേവദർശ് അല്ല ടാ മോനെ, അസുര ദർശ്…. രവിയിലെ “”ര”” എടുക്കുവാണേ പകരം “”ശ”” തരാം …… ” “

എഞ്ചൽ ബോർഡിലേക്ക് നോക്കി, ഒരു ഇളിക്കുന്ന കുരങ്ങന്റെ പടം… അതിനപ്പുറത്ത് എഴുതിയത് അവൾ വായിച്ചു,

വെൽക്കം മിസ്റ്റർ അസുരദർശ് ശവി, യുദ്ധക്കളത്തിലേക്ക് സ്വാഗതം…….

ഫസ്റ്റ് ഇമ്പ്രഷൻ തന്നെ കുളമാക്കാൻ പറ്റുന്ന വിധത്തിൽ ഉള്ള ആമിയുടെ പ്രവൃത്തി അവളെ വല്ലാതെ അലോസരപ്പെടുത്തി…… സ്കെയിൽ എടുത്ത് മുറുക്കി ദേഷ്യം മുഴുവൻ അതിനോട് തീർക്കുന്നുണ്ടായിരുന്നു…..

ബെൽറിംഗ് ചെയ്യുന്ന ശബ്ദം കേട്ട് കുട്ടികൾ എല്ലാവരും ക്ലാസിൽ വന്നു ആദ്യം എല്ലാരുടെയും ശ്രദ്ധ ബോർഡിലേക്കായിരുന്നു പോയത്…… ക്ലാസ് മൊത്തം ഒരു ചിരി പടർന്നിരുന്നു….

പ്രാർത്ഥന കഴിഞ്ഞ് ബെൽറിംഗ് ചെയ്തതും ദേവൻ സാർ രംഗ പ്രവേശനം ചെയ്തു..

കരിനീല ഷർട്ടിൽ ശരിക്കും ദേവൻ ഒരു കൊച്ചു സുന്ദരൻ തന്നെ ആയിരുന്നു ….. ക്ലാസിലെ ആസ്ഥാന കോഴി പെൺകുട്ടികൾ കണ്ണ് പുറത്തേക്ക് തളളിയിട്ട് നോക്കുന്നുണ്ടായിരുന്നു …..

ബോയ്സിന്റെ മുഖത്ത് ഒരു തെളിച്ചക്കുറവും നിഴലിച്ചു …… അവരെ ഇനി ആർക്കു വേണം എന്ന മട്ടിൽ ഗേൾസും നിന്നു…

ആമി പക്ഷെ ശ്രദ്ധിച്ചത് തവിട്ട് കളറുള്ള അവന്റെ കണ്ണുകളും, നെറ്റിയിൽ ഇടത്തേ വശത്തായി കണ്ട മുറിവിന്റെ പാടിലേക്കും ആയിരുന്നു….

“”ഇതെല്ലാം…. ഇതെല്ലാം ………””

ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങൾ ഉയർന്ന് വന്നുകൊണ്ടിരുന്നു മനസിൽ….

“”ഗുഡ് മോണിംഗ് സാർ ……..””

നീട്ടിയൊരു ഗുഡ് മോണിംഗ് ശരിക്കും എൽ കെ ജി കുട്ടികൾ തോറ്റ് പോകും….

ദേവൻ ഒന്ന് ഞെട്ടി, 

ഒരു ചെറു ചിരിയോട് കൂടി ഗുഡ് മോണിംഗ് പ്ലീസ് സിറ്റ്, എന്നു പറഞ്ഞ് എല്ലാ കുട്ടികളുടെയും മുഖത്തേക്ക് നോക്കി….

എല്ലാവരും വാ പൊത്തിപ്പിടിച്ച് അടക്കി ചിരിക്കുന്നുണ്ട്……

കാര്യം മനസിലാവാതെ ദേവൻ സ്വയം ഒന്ന് വിലയിരുത്തി….

തിരിഞ്ഞ് രജിസ്റ്റർ വക്കാൻ നോക്കിയപ്പഴാണ് ബോർഡിലെ ചിത്രം കണ്ണിൽ പെട്ടത്,

“”അപ്പോ ഇതാണ് കാര്യം….””

ആമി ഇടങ്കണ്ണിട്ട് ഏഞ്ചലിനെ നോക്കി…..

“ഇതിലൊന്നും തനിക്ക് പങ്കില്ല താന്നൊരു ഡീസന്റ് കുട്ടിയാണ് എന്ന് “

വിളിച്ചോതുന്ന തരത്തിൽ ഇരിക്കുന്ന അവളെ  ആമി മഞ്ചിമയെ കാണിച്ചു കൊടുത്തു…..

“”കൊള്ളാം എന്തൊരു ഡീസന്റ്””

മഞ്ചിമ ആമിയുടെ ചെവിയിൽ പറഞ്ഞു…..

പുതിയ സാർ എന്താ ചെയ്യാൻ പോണത് എന്നുള്ള കൺഷ്യൂഷനിലായിരുന്നു കുട്ടികൾ എല്ലാരും…

ദേവൻ പറഞ്ഞ് തുടങ്ങി…..

“””കണ്ണാടി നോക്കാത്തവരായി ആരേലും ഉണ്ടോ…..?? ആ യെസ്.., ഇല്ല അല്ലേ……

പക്ഷെ ഇന്ന് കണ്ണാടി നോക്കിയ ആരോ ഒരാൾ ഇക്കൂട്ടത്തിൽ ഉണ്ട്, മറ്റുള്ളവരെ പോലെ അല്ല അയാൾ, സ്വന്തം മുഖം അത്രയും പ്രിയപ്പെട്ടതാണ്…. ഇപ്പഴും രാവിലെ കണ്ട ഹാങ് ഓവർ മാറീട്ടില്ല അയാൾക്ക്,  കണ്ണാടി ഫെസിലിറ്റി ഇവിടെ ഇല്ലാത്ത കാരണം സ്വന്തം രൂപം വരച്ച് തൃപ്തി അടഞ്ഞതാണ് ആ പാവം…… “””

ഇത്രേം പറഞ്ഞ് നിർത്തിയപ്പോ തന്നെ കുട്ടികൾ ആർത്ത് ചിരിക്കുന്നുണ്ടായിരുന്നു.

ദേവൻ തുടർന്നു,

“”” ആരാണ് സ്വന്തം രൂപം ഇത്രേം സ്നേഹിക്കുന്ന ആ വ്യക്തി ഒന്നു കാണട്ടെ…. “””

“”ആത്മിക ആണ് സാർ, ഇതവളുടെ പണിയാ…..”””

എഞ്ചൽ ആയിരുന്നു,

“”ആരാണാ ആത്മിക ?? കമോൺ സ്റ്റാന്റപ്പ് “”

മഞ്ചിമയും കൃഷ്ണജയും കൂടെ എണീക്കാൻ നോക്കി എങ്കിലും, ആമി തല വേണ്ട എന്ന രീതിയിൽ ചലിപ്പിച്ച് അവരെ തടഞ്ഞു…….

ആമി ഏഞ്ചലിനെ പകയോടെ നോക്കി എണീറ്റ് നിന്നു……

അതിന് അകമ്പടി എന്നോണം ക്ളാസിൽ വല്ലാത്ത ചിരി മുഴങ്ങുന്നുണ്ടായിരുന്നു…..

അതവളുടെ മുഖത്തെ വലിഞ്ഞ് മുറുക്കി:..

“”” ആഹാ!! താനാണല്ലേ അപ്പോ ഈ രൂപത്തിന്റെ ഉടമ… എന്താ…. എന്താ …. പേര് പറഞ്ഞത് ??”

ചെവി വട്ടം പിടിച്ച് കേൾക്കാത്തത് പോലെ ദേവൻ ആമിയോട് ചോദിച്ചു…

” “ആത്മിക ഹാരിസൺ…..””

“” ഒരു ആത്മിക ഹാരിസൺ “”

ദേവൻ പുച്ഛത്തോടെ ആ പേര് ഏറ്റു പറഞ്ഞു….

ദാ ഡസ്റ്റർ പോയി മായിച്ചോളൂ കണ്ണ് തട്ടണ്ട കുട്ടിക്ക് ……”””

ഏഞ്ചലിനെ ഇടംകണ്ണിട്ട് നോക്കി ആമി വേഗം ബോർഡ് മായ്ച്ചു,

ആദ്യമായി ആയിരുന്നു ഇത്തരത്തിൽ ഒരു തിരിച്ചടി….

ആകെ ചമ്മി ചളമായി…

.. പക്ഷെ

തനിക്കിതെന്ത് പറ്റി തോറ്റ്  ഇങ്ങനെ അനുസരണയോടെ നിൽക്കുന്നത് ഇതാദ്യമായാണല്ലോ…….

എന്താ തനിക്ക് പറ്റിയേ അവൾ അതോർത്ത് തിരിഞ്ഞതും എഞ്ചലിനെ കണ്ടു ….

ഇല്ല മോളെ ഏഞ്ചലേ ഇതിന് നീ അനുഭവിക്കും…!!

ഇത്രയും വിചാരിച്ച് മുഴുവൻ അമർത്തി തുടച്ചു,

“”അപ്പഴേ ആ എഴുത്തുകൂടി മായ്ച്ചേക്ക്, എന്റെ പേര്

“””ദേവ ദർശ് രവി “”

എന്നാ…!!

മറക്കണ്ട

“””ദേവദർശ് രവി “”” ……!!

ആമി സീറ്റിൽ വന്നിരിക്കാൻ നോക്കി,

“”ഹാ അങ്ങനങ് പോയാലോ കലാകാരി… ഇതിന് സമ്മാനം വേണ്ടേ?? എല്ലാരും ഒരു ക്ലാപ്പ് കൊടുത്തേ….., ഇനി ഇത്രയും സുന്ദരിയായ കുട്ടിയെ ഭൂജാതയാക്കിയ ആ മഹത് വ്യക്തിത്വങ്ങടെ പേര് കൂടെ ഒന്ന് കേൾക്കട്ടെ പറഞ്ഞാട്ടെ മോളെ അച്ഛന്റെയും അമ്മയുടെയും പേര് ……””

“” മിസിസ് ദേവികാ വർമ്മ ആന്റ് മിസ്റ്റർ വിനയ് റാം,

” അച്ഛൻ വിനയ് റാം””” ,അമ്മ ദേവിക വർമ്മ””” , മകൾ ആത്മിക ഹാരിസൺ”””

ഒന്നും അങ്ങ് സെറ്റാവാത്ത പോലെ….. ഈ ഹാരിസൺ””” വകയിലെ അച്ഛനാണോ…??””

ഇത് കേട്ടതും ക്ലാസ് മൊത്തം പൊട്ടിച്ചിരിച്ചു,

അത് ഒരു ഇടിമിന്നൽ പോലെ തോന്നി ആമിക്ക്…..

അവളുടെ കണ്ണിൽ തീപാറി….

“” കേട്ടു ….വന്ന് കേറിയപ്പോ തന്നെ നിന്റെ വീരസാഹസികകഥകൾ…. ഇതാള് വേറെയാ മോളെ….. ഗോ ആന്റ് സിറ്റ് “”

കത്തുന്ന കണ്ണുകളോടെ ആ മി ബാഗും എടുത്ത് പുറത്തേക്കോടി” ….

അവൾ പുറത്തിറങ്ങി… തിരിഞ്ഞൊന് നോക്കിയപ്പോൾ വിജയി ഭാവത്തിൽ ഏഞ്ചലിനെ കണ്ടു ……

ഇത്തരം ഒരു നാണംകെട്ട ദിവസം ആദ്യമായായിരുന്നു ആമിയുടെ ജീവിതത്തിൽ ആ ക്ലാസിൽ പുലിക്കുട്ടി ആയിരുന്നവൾ ഇന്ന് ഒന്നുമല്ലാതായി,

കുറിച്ചിട്ടോ ഇതിന്റെ പ്രത്യാഘാതം കുറച്ച് കടുപ്പമായിരിക്കും അവൾ അത് ഉറപ്പിച്ചിരുന്നു.

അവൾ നേരേ സൈക്കളും എടുത്ത് സ്പീഡിൽ പോയി….

അത് കണ്ട് വല്ലാത്ത ഒരു സംതൃപ്തിയോടെ അയാൾ നിന്നു ദേവദർശ് രവി

(തുടരും)

,@neenu

രണ്ട് വാക്ക് എനിക്കായി മറക്കല്ലേ…..

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

അനന്തൻ

നിർമ്മാല്യം

 

4/5 - (5 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “ദേവയാമി – 3”

Leave a Reply