Skip to content

ദേവയാമി – 5

devayami novel

“””ആത്മികാ…… ,,,

അതൊരു അലർച്ചയായിരുന്നു….

കുട്ടികൾ എല്ലാവരും വാതിക്കലേക്ക് നോക്കി…..

എല്ലാവരും പകച്ച് നിൽക്കുകയാണ് അത്രക്കും  ഭയപ്പെടുത്തുന്ന ദൗദ്രഭാവം പൂണ്ട് നിക്കുകയാണ്  ദേവൻ…

അവർ തിരിച്ച് ആമിയെ നോക്കി….

അങ്ങനെ ഒന്ന് നടന്നിട്ടേ ഇല്ല എന്ന മട്ടിൽ  എവിടേക്കോ നോക്കി അവൾ നിൽക്കുന്നുണ്ട്….

“”” ഐ ആം കാളിംഗ് യൂ”” ആത്മിക “””……..

വിളിച്ചിട്ട് ഒരു കൂസലും ല്ലൊതെ നിൽക്കുന്ന ആ മിയെ നോക്കി…,,

ആ “”യൂ”” എന്നത് വല്ലാതെ കടുപ്പിച്ചായിരുന്നു ദേവൻ പറഞ്ഞത് ……

ഇടതു കൈയ്യിൽ പിടിച്ചിരുന്ന തന്റെ ബാഗ് ദേഷ്യം കാരണം ഞെരിച്ച് ഉടക്കുന്നുണ്ടായിരുന്നു……

ആമി ഇതൊന്നും തന്നോടല്ല എന്ന മട്ടിൽ തിരിഞ്ഞ് ദേവനെ നോക്കി……

അവൾ ചുണ്ട് ഒരു വശത്തേക്ക് കോട്ടി പുച്ഛത്തോടെ ദേവനെ നോക്കി ചിരിച്ചു……

അതും കൂടി ആയപ്പോൾ ദേവൻ ദേഷ്യത്തിന്റെ കൊടുമുടിയിൽ എത്തിയിരുന്നു …….

വലത്ത് കൈമുഷ്ടി ചുരുട്ടി പിടിച്ചു ദേഷ്യം കൊണ്ട് വിറച്ചു…….

അപ്പഴാണ് ഏഞ്ചലിനെ കണ്ടത്……

അവൾ മുഖം പൊത്തി ആ നിൽപ്പ് നിന്ന് ഏങ്ങി കരയുകയായിരുന്നു ……

ദേവ് സാറിനെ കാണിക്കാനുളള അവളുടെ അടവാണെന്ന് ആമി ക്ക് പിടി കിട്ടിയിരുന്നു…..

“ഹേയ് ആർ യു ഓൾ റൈറ്റ് ???”””

ദേവന് ഏഞ്ചലിന്റെ പേര് അറിയുമായിരുന്നില്ല….

ഏഞ്ചൽ കൈ മാറ്റി…. വെളുത്ത മുഖത്ത് ആമിയുടെ വിരലുകൾ പതിഞ്ഞ് കിടക്കുന്നുണ്ടായിരുന്നു …….

എന്നിട്ട് അവാർഡ് സിനിമയിലെ പാവം നായികമാരുടെ പോലെ മെല്ലെ അതെ എന്ന് തല ചലിപ്പിച്ചു …..

“” ഹോ എന്തൊരു ഭാവാഭിനയം …….””

ആമി പിറുപിറുത്തു….

“”ബോത്ത് ഓഫ് യൂ കം വിത്ത് മീ ……””

എന്നും പറഞ്ഞ് ദേവൻ ചവിട്ടിത്തുള്ളി ഓഫീസിലേക്ക് നടന്നു….

മഞ്ചിമ ഓടി ക്കിതച്ച് ആമിയുടെ അടുത്തെത്തി….

“”നീയെന്ത് പണിയാ കാട്ടിയേ ആ മീ…..?? ക്ലാസിൽ വച്ച് വേണാരുന്നോ?? ഇനി അയാൾ എന്തൊക്കെ പുകിലാണാവോ ഉണ്ടാക്കാൻ പോണെ… അല്ലെങ്കിൽ തന്നെ സാറിന് നിന്നെ കാണുന്നതേ…….”””

“” അയാളുണ്ടാക്കട്ടേ ടീ …… എന്നെ നേരാക്കാൻ ഇറങ്ങിയ അവതാരമല്ലേ… അയാക്ക് പറ്റുന്നതൊക്കെ ചെയ്യട്ടെ …… ന്നട്ട് ഞാൻ നന്നാവാണെങ്കിൽ അതൊരു നല്ല കാര്യല്ലേ……?

ഹാ വർത്താനം പറഞ്ഞ് നിക്കാൻ നേരല്യ… നിക്ക് പോണം ചെല്ലാൻ പറഞ്ഞിട്ടുണ്ടേ….. “”

നാണം അഭിനയിച്ച് കാലു കൊണ്ട് നിലത്ത് കളം വരച്ചാണ് അവളത് പറഞ്ഞത്,

അത് കണ്ട്  മഞ്ചിമക്ക് ചിരി വന്നു ഒപ്പം ഉള്ളിൽ കുമിഞ്ഞ് കൂടിയ ആദിക്ക് ഇത്തിരി ആശ്വാസവും ……

ആമി നോക്കിയപ്പോൾ ഏഞ്ചൽ മുന്നിൽ ധൃതിയിൽ സാറിനൊപ്പം പോയി ഓഫീസിന്റെ മുന്നിൽ നിൽക്കുന്നുണ്ട് അവളോട്‌ എന്തൊക്കെയോ ചോദിച്ച് മനസിലാക്കുകയാണ് ദേവൻ …..

അതു കൊണ്ട് തന്നെ വരുന്നവരെ ഒക്കെ വിഷ് ചെയ്ത് കൈ കൊണ്ട് ചിരിച്ച് ഹായ് കാണിച്ച് മൂളിപ്പാട്ടൊക്കെ പാടി സാവകാശമാണ് ആമി നടന്നത്……

ദേവൻ ഇടം കണ്ണിട്ട് നോക്കി ഇതെല്ലാം കാണുന്നുണ്ടായിരുന്നു..

ആമി അടുത്തെത്തിയപ്പോൾ ദേവൻ എഞ്ചലിനോട് വരൂ എന്ന് പറഞ്ഞ്, ഏഞ്ചലിനെയും കൂട്ടി ഓഫീസിലേക്ക് നടന്നു….

“”നീ ഇവിടെ നിന്നാ മതി”” എന്ന് ആമിക്ക് ഉഗ്രശാസനവും നൽകി….

“”ഓ തമ്പ്രാ “”

എന്ന് പറഞ്ഞ് ഓച്ഛാനിച്ച് നിൽക്കും പോലെ കാട്ടി ആമി …..

എന്ത് പറഞ്ഞിട്ടും കാര്യമില്ല എന്ന മട്ടിൽ

“” ഹോ “” എന്ന് പറഞ്ഞ് ദേവൻ അകത്തേക്ക് പോയി…..

അവിടെത്തന്നെ കുറച്ച് നേരം കുറ്റിയടിച്ച് നിന്നു…..

ഓരോരുത്തരായി വന്ന് എന്താ ഏതാ എന്നൊക്കെ അന്വേഷിച്ചു…

മഞ്ചിമ ഇടക്കിടക്ക് വന്ന് വിട്ട് നിന്ന് കഥകളി കാണിക്കുന്നുണ്ട്… അടുത്തേക്ക് വരാൻ പേടിയായിരുന്നു.

ദേവന്റെ ദേഷ്യം കണ്ട് എല്ലാവരും പേടിച്ചിരുന്നു ഒരാൾ ഒഴികെ

“”” ആമി”””

ഇത്തിരി നേരം കഴിഞ്ഞപ്പോൾ ഏഞ്ചൽ പുറത്തേക്കിറങ്ങി …..

ആമിയെ ദേഷ്യത്തോടെ നോക്കി…….

ആമി അവളെ നോക്കി ഇളിച്ച് കാണിച്ചു..

അതു കണ്ട് ഏഞ്ചൽ ചവിട്ടിത്തുള്ളി ക്ലാസിലേക്ക് പോയി…….

പണിഷ്മെന്റ് എന്താ എന്ന് ചിന്തിച്ച് പേടിച്ച് നിൽക്കുന്ന ആമിയുടെ രൂപം മനസിൽ വിചാരിച്ച് പുറത്തേക്ക് വന്ന ദേവൻ കാണുന്നത്,

എന്തോ കാര്യത്തിന് സ്കൂളിലേക്ക് വന്ന ഒരു പാരന്റിന്റെ കൂടെയുള്ള കുഞ്ഞിന് ഫ്ലയിംഗ് കിസ് കൊടുക്കുന്ന ആമിയെ ആണ് ……

“””ഇതെന്തിന്റെ കുഞ്ഞാണാവോ…… “”” എന്നും പിറുപിറുത്ത് അവളുടെ അടുത്തേക്ക് ചെന്നു,

“””കം വിത്ത് മീ …….”””

ഒട്ടും മയമില്ലാതെയാണ് പറഞ്ഞത്, അതും പറഞ്ഞ് തിരിഞ്ഞതും

“”” എങ്ങോട്ടാണാവോ…”””

എന്ന് ഭവ്യത അഭിനയിച്ചുള്ള ആമിയുടെ ചോദ്യം കേട്ട് തിരിഞ്ഞ് നിന്ന് കണ്ണുരുട്ടി :..

“”വേണ്ട പറയണ്ട… ഇത്രേം പറയാൻ ബുദ്ധിമുട്ടുള്ള സ്ഥലമാണെങ്കിൽ പറയണ്ട…. വേണ്ട … വേണ്ടെന്നേ….. “””

ഒരു കൊച്ച് കുഞ്ഞിനെ പോലെ തോന്നിച്ചു ആമിയെ അപ്പോൾ ……

“വാ പറയാം…””

എന്നും പറഞ് ദേവൻ മുന്നിൽ നടന്ന് സ്റ്റെയർകേസ് കേറി…..

കെമിസ്ട്രി ലാബിലേക്കാവും പോക്കെന്ന ആമിയുടെ ഊഹം തെറ്റിയില്ല…..

“”ഇനി ഈ കാലൻ ആസിഡെങ്ങാനും എടുത്ത് മുഖത്തൊഴിക്കാനാണോ ….?? എയ്… ആവൂല്ല….. ന്നാലും ന്റ.. ദേവ്യേ കൂടെ നിന്നോണേ …….”””

കെമിസ്ട്രി ലാബിൽ എത്തിയതും കസേര വലിച്ചിട്ട് കാലിൻമേൽ കാല് കയറ്റി ദേവൻ ഇരുന്നു….

ആമി പുറകിൽ കയ്യും കെട്ടി അടുത്തിരിക്കുന്ന കുപ്പികളിലെ പേരൊക്കെ ഒന്ന് വായിച്ച് നോക്കി…….

“”ഭാഗ്യം ആസിഡൊന്നും അടുത്തിരിപ്പില്ല: …””

“” മുഖത്തേക്ക് നോക്കടി “”

അവിടേം ഇവിടേം ഒക്കെ എന്തോ കണ്ണ് കൊണ്ട് പരതുന്ന ആ മിയെ നോക്കി ദേവൻ പറഞ്ഞു…

“”ഓ നോക്കാൻ പറ്റിയ ഒരു മുഖം ……..””

ആമി പിറുപിറുത്തു….

“”നീയൊരു പെൺകുട്ടിയല്ലേ……?? “

ദേവൻ പുച്ഛത്തോടെ ചോദിച്ചതിന് ഉടൻ

“”” ആണോ ???”””

എന്ന് ആമി തിരിച്ച് ചോദിച്ചു…….

എന്തോ തെറിയായിരുന്നു അന്നേരം ദേവന് വായിൽ വന്നത് പക്ഷെ അവിടിരുന്ന പേപ്പർ വെയിറ്റ് എടുത്ത് ഞെരിച്ച് ആ ദേഷ്യം അതിനോട് തീർത്തു….

“” ബീ കെയർ ഫുൾ ആമീ ഇല്ലേ അത് വച്ച് ഏറ് കിട്ടും””” 

ആമി വലത് കൈ കൊണ്ട് ഇടത് നെഞ്ചിൽ ഇടിച്ച് പതുക്കെ സ്വയം പറഞ്ഞു……

”” ഇത്രേം അഹങ്കാരം കാണിക്കാൻ മാത്രം താനാരാ ….?? എല്ലാവരും തന്നെ പോലെ അല്ലേ…..? അവരെല്ലാം നെലത്ത് നിന്നാ പഠിക്കുന്നേ നീയോ ഏതോ കൊമ്പത്തെ ആണെന്നാ വിചാരം… അതങ്ങ് മാറ്റിത്തരാൻ വേണ്ടിയാ തന്റെ ഗാർഡിയനോട് വരാൻ പറഞ്ഞിട്ടുണ്ട്… “”

ദേവൻ പറഞ്ഞ് നിർത്തി….

“” ഉവ്വോ നന്നായി….. “””

അപ്പോ ഇന്നും വർമ്മ സാറിന്റെ വക കുഴിമന്തി…..

“” ആഹാ!! “””

ആമി നന്ദിയോടെ ദേവനെ നോക്കി വണങ്ങി…

“”നീ വിചാരിച്ചു കാണും  നിന്റെ തല്ലുകൊളളിത്തരത്തിന് ചുക്കാൻ പിടിക്കുന്ന മിസ്റ്റർ ഉദയവർമ്മയാണ് വരാൻ പോണതെന്ന് …..

സോറി ആത്മിക യു ആർ മിസ്റ്റൈക്കൺ, വരാൻ പോകുന്നത് മിസ്റ്റർ വിനയ്റാം ആണ്… റെക്കോഡിക്കലി ഹീ ഈസ് യുവർ ഫാദർ ….. .”””

“”എന്താ…..!! എന്താ പറഞ്ഞേ…??”””

ഭയത്തോടെ, പിടഞ്ഞു കൊണ്ടവൾ ചോദിച്ചു….

“”” കേട്ടിട്ട് മനസിലായില്ലേ മിസ്. ആത്മിക ഹാരിസൺ ……!! തന്റെ പേരിന്റെ കൂടെ ഹാരിസൺ എന്നോ പാരഗൺ എന്നോ ഉണ്ടാവും പക്ഷെ ഇവിടെ റെക്കോഡിൽ കണ്ടത് മിസ്റ്റർ വിനയ്റാമെന്നാണ് ….. നമ്പറും കണ്ടു…. ഇപ്പോ എത്താറായിക്കാണും…… “””

ആമിയുടെ മുഖം ഭയത്താൽ മൂടിയിരുന്നു …..

അവൾ ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നു പിന്നെ ദേവന്റെ അടുത്തേക്ക് ചെന്ന് ദേവന്റെ ഷർട്ടിന് കുത്തി പിടിച്ച് ചോദിച്ചു……

“”നോ””’ നോ …….എന്തിനാ…!! എന്തിനാ , നിങ്ങളങ്ങനെ ചെയ്തേ….??”

“”കൈയ്യെടുക്ക ടീ….. “””

ആമി കൈയ്യെടുത്തതും അവളെ നോക്കി പുച്ഛിച്ചൊന്നു ചിരിച്ച് ഷർട്ട് നേരെയാക്കി ദേവൻ പുറത്തിറങ്ങിപ്പോയി ….

ഒരു നിമിഷം അവിടെ തന്നെ എന്തു ചെയ്യണമെന്നറിയാതെ നിന്നു ആമി…

പിന്നെ പുറത്തേക്കിറങ്ങി… അരമതിലിൽ പിടിച്ച് താഴേക്ക് നോക്കി…….

കണ്ണിലൂടെ കവിളിനെ പൊള്ളിച്ച് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു ……

കുറേ നേരം അങ്ങനെ നിന്നപ്പോൾ കണ്ടു താഴെ ആ”””” കാറ് വന്ന് നിൽക്കുന്നത്, ഡ്രൈവർ ഇറങ്ങി പുറകിലെ ഡോർ തുറന്ന് കൊടുക്കുന്നത് കണ്ടു …….

ആമിയുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു ……

(തുടരും)

@neenu

ഈ…..  നൈസ് … സൂപ്പർ … വെയിറ്റിംഗ്..അല്ലാതെ എന്തേലും രണ്ട് വാക്ക് എനിക്കായി കുറിക്കണേ, മുമ്പും പറഞ്ഞത് പോലെ അതൊക്കെ അത്രമേൽ പ്രിയപ്പെട്ടതാണ് എനിക്ക് …… മുന്നോട്ട് എഴുതാൻ പ്രചോദനകരവും……

അപ്പോ നാളെ കാണാം ട്ടോ…

എല്ലാരോടും ഒത്തിരി സ്നേഹം

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

അനന്തൻ

നിർമ്മാല്യം

 

4.2/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “ദേവയാമി – 5”

  1. Ponnu Chechi ….inne vare comment edan njan ninnittilla…aadyayitta edunne….ithinu edathirikkan pattunnillatto, athonda😁parayathirikkan pattilla….Katha pwolichadukki thimirthu🎉🎊kurachude length edo….ee suspense ett kollunond kshama theere kittunnille😜 ntho devayami manasil vallande pathinjutto🤗🤗keep writing in the same feel and enthusiasm 💕katta waiting for the next part🤞🤞

  2. അനന്തൻ നന്നായിരുന്നു… നിർമ്മാല്യം അതിലും നന്നായി.. ഇപ്പൊ ദേവയാമി ഇതിനേക്കാളൊക്കെ അടിപൊളി… കഥ ഒരുപാട് ഇഷ്ടം… ആമി കുട്ടിയേം..

Leave a Reply

Don`t copy text!