Skip to content

ദേവയാമി – 6

devayami novel

സ്റ്റെപ്പിറങ്ങി താഴേക്ക് വന്നപ്പഴാ കാർ വന്ന് നിന്നത് ദേവൻ കണ്ടത്…..

ഇറങ്ങുന്ന ആളെ കണ്ടതും അവിടെ തന്നെ തറഞ്ഞ് നിന്നു……

“”ദേവിക വർമ്മ “””

ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു ദേവൻ അവരെ …..

പണ്ട് കണ്ടതിൽ നിന്നും ഏറെ മാറ്റം ഉണ്ട്….

പെരുവിരലിൽ നിന്നും ദേഷ്യം അരിച്ച് കയറുന്നത് ദേവൻ അറിഞ്ഞു….

രണ്ടു മൂന്ന് തവണ ദേവൻ ദീർഘശ്വാസം എടുത്തു … മനസ്സൊന്ന് വരിധിക്ക് വരാൻ …… സ്വയം നിയന്ത്രിച്ചില്ലെങ്കിൽ ഒരു വേള താൻ നിലവിട്ട് പെരുമാറുമോ എന്ന് അവൻ ഭയപ്പെട്ടു….

ദേവിക വർമ്മ വന്നതും അവരെ എല്ലാവരും കൂടി ബഹുമാനപൂർവ്വം ആനയിച്ച് കൊണ്ടു പോകുന്നുണ്ടായിരുന്നു …..

രണ്ടു കയ്യും കെട്ടി, ദൂരേക്ക് നോക്കി, പഴമയുടെ അടിത്തട്ടിലേക്ക് അവന്റെ ഓർമ്മകൾ ഊളിയിട്ടു ……………………

“”” മാഷിനെ പിഷാരടി മാഷ് വിളിക്കണുണ്ട് ട്ടോ “””

എന്ന് ശങ്കരേട്ടൻ വന്നു പറഞ്ഞപ്പഴാ ദേവൻ ഞെട്ടി വർത്തമാനകാലത്തേക്കെത്തിയത്…

ഓഫീസ് റൂമിൽ ചെന്നപ്പോൾ പിഷാരടി മാഷിനോട് സംസാരിച്ച് ഇരിക്കുന്ന ദേവികയെ കണ്ടു…. പെട്ടെന്ന് അവരുടെ മേലെ നിന്ന് കണ്ണെടുത്ത് പിഷാരടി മാഷിനെ നോക്കി….

“””” വരൂ ദേവൻ മാഷെ ……. ഇത് ദേവിക വർമ്മ … സ്കൂളിന്റെ ഓണേഴ്സിൽ ഒരാൾ… ഫേമസ് കാർഡിയോളജിസ്റ്റ് കൂടി ആണ്, മേലേടത്ത് ഹോസ്പിറ്റൽസ് പ്രൈവറ്റ് ലിമിറ്റഡ് അറിയില്ലേ….? പ്രശസ്തമായ ഹോസ്പിറ്റലാ….. അതിന്റെ എം ഡി കൂടെയാ…… “””

ഒട്ടും തെളിമയില്ലാത്ത ഒരു പുഞ്ചിരി ദേവൻ അവർക്ക് സമ്മാനിച്ചു,…..

“”” കുട്ടി ചെറിയ എന്തോ കുസൃതി കാട്ടിയതിനാ ഇയാൾ മേഡത്തിനെ വിളിച്ച് ബുദ്ധിമുട്ടിച്ചേ…. പുതിയ ആളാ അങ്ങനെ പറ്റിയതാ…… ഞാൻ അറിഞ്ഞിരുന്നെങ്കിൽ സമ്മതിക്കില്ലായിരുന്നു ……””

പിഷാരടി മാഷ് ദേവികയോട് പറ്റാവുന്ന എളിമയോടെ പറഞ്ഞു……

“” കൂടെ പഠിക്കുന്ന കൊച്ചിന്റെ കരണം തല്ലി പൊളിക്കണതാണോ മാഷേ കുസൃതി ???… “

ദേവൻ തന്റെ നീരസം മറച്ച് വക്കാതെ പറഞ്ഞു….

ദേവിക എഴുന്നേറ്റ് ദേവദർശിന്റെ അടുത്തേക്ക് ചെന്നു…..

“” അവളുടെ കാര്യങ്ങൾ ഒന്നും ഞാനറിയാറില്ല…….. എല്ലാം ഏട്ടനാണ് നോക്കുന്നത്…. വിരോധമില്ലെങ്കിൽ …., മിസ്റ്റർ ::……???”””

ദേവിക ചോദ്യ രൂപത്തിൽ ദേവനെ നോക്കി..,

“””യു കാൻ കാൾ മി ദേവൻ”””….

ദേവിക… അയാളെ നോക്കി ചിരിച്ചു……

തിരിച്ച് ഒരുതരം നിർവികാരതയോടെ ഉള്ള നോട്ടമായിരുന്നു ദേവൻ നൽകിയത്…

“””മിസ്റ്റർ ദേവനോട് എനിക്കൽപ്പം സംസാരിക്കമോ  ….?””

“”” ഷുവർ ഫസ്റ്റ് ഹവർ ഞാൻ ഫ്രീയാണ്…. വരൂ…. “””

@@@@@@@@@@@@@@@@@@@@

മൂന്നാം നിലയുടെ അരമതിൽ രണ്ട് കൈകൾ കൊണ്ടും പിടിച്ച് താഴെ വന്ന് നിന്ന കാറ് നോക്കി നിൽക്കാരുന്നു ആമി….

കണ്ണീർ ഇടമുറിയാതെ പെയ്യുന്നുണ്ടായിരുന്നു,….

ഭയം ദേഹത്താകമാനം ഒരു തരം മരവിപ്പ് തീർത്തിരുന്നു…….

വിനയ് റാം ഇറങ്ങി വരുമെന്ന് കരുതി നോക്കിയപ്പോൾ കാറിൽ നിന്നിറങ്ങുന്ന ദേവികയെ ആണ് അവൾ കണ്ടത്…..

ആശ്വാസത്തോടെ ഒന്നവൾ നിശ്വസിച്ചു…. കാറിൽ നിന്നിറങ്ങി സ്കൂളിനകത്തേക്ക് അമ്മ നടന്നു കേറുന്നത് മുകളിൽ നിന്നും കണ്ടു……

അവൾ അവിടെ യു ളള തൂണിലേക്ക് ചാരി നിന്ന് കരഞ്ഞു…….

@@@@@@@@@@@@@@@@@@@@

.ദേവിക ക്ക് സംസാരിക്കാനുണ്ടെന്ന് പറഞ്ഞപ്പോൾ അവരെയും കൊണ്ട് ദേവൻ കെമിസ്ട്രി ലാബിലേക്ക് നടന്നു …

പുറത്ത് തൂണിൽ ചാരിനിന്ന ആ മിയെ കണ്ട് ദേവിക ഓടി വന്നു…..

“”” എന്തൊക്കെയാ ആമീ നീയീ കാട്ടിക്കൂട്ടുന്നേ….?? ഒന്നൂല്ലങ്കിലും… നിനക്ക് വേണ്ടെങ്കിലും നിന്നെ ജീവനെ പോലെ കരുതണ ഒരാളില്ലെ അവിടെ “”” വിനയ്….. വിനയ്ടെ സ്റ്റാറ്റസ് എങ്കിലും ഒന്ന് ഓർത്ത് നോക്കിക്കൂടെ ഓരോന്ന് ചെയ്യുന്നതിന് മുമ്പും… ഇപ്പോ തന്നെ വിനയ് “”” ഒരു ഒഫീഷ്യൽ ടൂറിലാ…. അതാ ഇങ്ങോട്ട് വരാൻ കഴിയാഞ്ഞത് …… പകരം ഞാൻ വന്നത്,

അല്ലെങ്കിൽ മാഷ് വിളിച്ചയുടൻ ആ പാവം ഓടിക്കിതച്ച് വന്നേനേ…. ആൾക്കാരുടെ ഫീലിംഗ് സിനിത്തിരി വില കൊടുക്കാൻ പഠിക്ക് …….”””

ഒന്നും മിണ്ടാതെ ദേവികയെ തള്ളിമാറ്റി ആമി താഴത്തക്ക് കുതിച്ചു, പക്ഷെ പെട്ടെന്ന് ദേവനെ കണ്ട് നിന്നു……

ഒരു തീ പാറുന്ന നോട്ടം അവന് സമ്മാനിച്ച് വേഗം താഴേക്ക് പോയി……….

കെമിസ്ട്രി ലാബിൽ എത്തി ദേവികയോട് ഇ റിക്കാർ പറഞ്ഞ് ദേവൻ ഓപ്പോസിറ്റ് ചെയറിൽ ഇരുന്നു ………

“”എത്ര വിവരമില്ലാത്ത അമ്മമാരും സ്വന്തം മക്കളെ പ്രത്യേകിച്ച് പെൺമക്കളെ വളർത്തുമ്പോ ഇത്തിരി അടക്കവും ഒതുക്കവും ആയിട്ടാ വളർത്താറ് …. ഇവിടെ ഇപ്പോ വല്യ ഡോക്ടർമാരുടെ പുത്രിയാ ക്ലാസിലെ വില്ലത്തി…. ഒന്നും പറയാനില്ലേ…. മിസിസ്.വിനയ് റാമിന് “”””””” ………..

ഒത്തിരി പുച്ഛത്തോടെയാണ് ദേവൻ അത് ചോദിച്ചത് ……

“” അതിന് ഞാനവളെ വളർത്തിയിട്ടേ ഇല്ല മിസ്റ്റർ ദേവൻ …….. അല്ലെങ്കിൽ അവളെന്നെ ഒരമ്മയുടെ സ്ഥാനത്ത് കാണുന്നില്ല …….”””

ദേവൻ സംശയത്തോടെ അവരുടെ മുഖത്തേക്ക് നോക്കി……..

“””മിസ്റ്റർ ദേവൻ ചോദിച്ചത് പോലെ ഹാരിസൺ, വകയിലെ അച്ഛനല്ല…. അവളുടെ സ്വന്തം അച്ഛനാണ്…. മിസ്റ്റർ ആന്റണി ഹാരിസൺ, അയാളാണ് അവളുടെ അച്ഛൻ …… എന്റെ ജീവിതത്തിൽ എനിക്ക് പറ്റിയ അബദ്ധം: ……”””

ഇതെല്ലാം എങ്ങനെ ദേവിക അറിഞ്ഞു എന്ന് ദേവന് സംശയമായി, സംശയത്തോടെ അയാൾ ദേവികയെ നോക്കി……

” “””” ക്ലാസിൽ നടക്കുന്നത് എല്ലാം ഞാൻ അറിയാറുണ്ട്, അവളുടെ ഫ്രണ്ട് കൃഷ്ണജ വഴി …….. എന്റെ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സിന്റെ മകളാണ് അവൾ’ …….

ഒരിക്കലും അയാളുടെ പേര് പറഞ്ഞ് ആമിയെ, ഐ മീൻ ആത്മികയെ ഉപദ്രവിക്കരുത്, അവളുടെ അഞ്ചാം വയസിലാ ഞാൻ രണ്ടാമത് വിവാഹം കഴിച്ചത് ….. എന്റെ മുറച്ചെക്കൻ ആയ വിനയ് നെ,…. പിന്നെ എന്റെ മോൾ എന്നിൽ നിന്നും അകലുകയായിരുന്നു …… നാല് വയസ് വരെ ഞങ്ങൾ അവളുടെ യഥാർത്ഥ അച്ഛന്റ കൂടെ ആയിരുന്നു…. അവിടെ അവൾക്ക് അപ്പു “”” എന്ന ഒരു പന്ത്രണ്ട്  വയസുകാരൻ കൂട്ടുകാരനുണ്ടായിരുന്നു …..”””””

“””” അപ്പു “””” എന്ന് കേട്ടതും ദേവന്റെ മിഴികൾ പിടഞ്ഞ് ദേവികയെ നോക്കി………..

. ചില കാരണങ്ങൾ കൊണ്ട് അവളെയും കൊണ്ട് അവിടന്നിറങ്ങുമ്പോൾ അറിഞ്ഞില്ല അവളുടെ സന്തോഷവും കളി ചിരിയും ഒക്കെ അവിടെ ഉപേക്ഷിച്ചിട്ടാ അവൾ എന്റെ കൂടെ പോന്നതെന്ന് …….

ആ അപ്പു അവളുടെ മനസിൽ നിന്നും പോയില്ല….. “””””

കണ്ണിൽ ഉരുണ്ട് കൂടിയ രണ്ട് നീർത്തുള്ളികൾ ദേവിക കാണാതെ മറക്കാൻ ദേവൻ പാട് പെട്ടു …….

. ഒരു വർഷം ഞങ്ങൾ അമ്മയും മകളും മാത്രം ആയി ജീവിച്ചു…..

ഒരു നസ്രാണിയെ കെട്ടി എല്ലാം നഷ്ടപ്പെട് വീട്ടിൽ ഒരു കുഞ്ഞുമായി വന്ന് കയറിയ മകളെ  എന്റെ അച്ഛൻ കുടുംബ മഹിമ പോലും നോക്കാതെ രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു…..

പെങ്ങളുടെ മകനെ കല്യാണം കഴിക്കാൻ ആവശ്യപ്പെട്ടപ്പോൾ എനിക്ക് അനുസരിക്കേണ്ടി വന്നു,….. അച്ഛനെ പിന്നെയും വേദനിപ്പിക്കാൻ ഞാൻ തയ്യാറല്ലായിരുന്നു …….

എന്റെ അപ്പച്ചിയുടെ മകനുമായി കല്യാണം നടന്നു…. പിന്നെ അതിന് ശേഷമാണ് എന്റെ മോൾ എന്നിൽ നിന്നും അകന്ന് അകന്ന് പോയത്…. ഞാനവളുടെ ആരുമല്ലാതായി തീർന്നത്, എന്റെ ഏട്ടന്റെ കൂടെ വാശി പിടിച്ച് അന്നവൾ പോയി …… അവൾക്കവിടെ സന്തോഷമാണെങ്കിൽ അവിടെ നിൽക്കട്ടെ എന്ന് ഞാനും കരുതി….. അവളെ വിനയ്ക്ക് ഒരു പാട് ഇഷ്ടാ… പക്ഷെ അവൾ വിനയ് നെ എന്നും ഒരു ശത്രു സ്ഥാനത്ത് നിർത്തി……..”””””

കണ്ണടയൂരി നിറഞ്ഞ മിഴികൾ തുടച്ച് ദേവിക തുടർന്നു …..

:”””” സാറിന് മാത്രമാണ് അവളെ പറ്റി ഒന്നും അറിയാത്തത്, ഇത്രയും പറയണമെന്ന് തോന്നി… സാറ് അറിയണം എന്ന് തോന്നി അതു കൊണ്ടാ വന്നതും ഇത്രേം പറഞ്ഞതും …… വരട്ടെ…. ഹാ പിന്നെ മോളെ ഞാൻ കൊണ്ട് പോവാട്ടോ…..” “”””

ദേവൻ അവിടെ ഒരു ശില കണക്കെ ഇരുന്നു….

താൻ വിശ്വസിച്ചതിൽ, അറിഞ്ഞതിൽ കണക്കു കൂട്ടിയതിൽ ചിലതൊന്നും സത്യമല്ല എന്ന യാഥാർത്ഥ്യം അവനെ ചുട്ടു പൊള്ളിച്ചു………..

പിന്നെ എപ്പഴോ മെല്ലെ താഴേക്കിറങ്ങി ചെന്നു……

@@@@@@@@@@@@@@@@@@@@

താഴെ എത്തി ആമി ക്ലാസിന് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു …….

അമ്മ വിനയ്റാം ടൂറി ലാ ണ് എന്ന് പറഞ്ഞത്

മനസിൽ ഒരു സമാധാനം നൽകിയിരുന്നു…..

തന്റെ ഭാഗ്യം ഒന്ന് കൊണ്ട് മാത്രം ആണ്  അങ്ങനെ ഒക്കെ സംഭവിച്ചത്, അല്ലെങ്കിൽ അയാൾ “””” ആണിവിടെ വരേണ്ടിയിരുന്നത്. അതോർത്തപ്പോൾ……..

ആമിയുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി……

എല്ലാത്തിനും കാരണം അയാളൊരാളാ……

“””ദേവദർശ് രവി !!! “””

@@@@@@@@@@@@@@@@@@@

ദേവിക താഴേക്കിറങ്ങി വന്നപ്പോഴും ആ മി ക്ലാസിന് മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു….

“”” പോയി ബാഗെടുത്തു വാ …….”””

ദേവിക ഇത്തിരി ദേഷ്യത്തോടെയാണ് പറഞ്ഞത്……

“”” എങ്ങോട്ട്……???”””

ആമി അതേ ദേഷ്യത്തോടെ തിരിച്ച് ചോദിച്ചു…….

പിന്നെ അവളെ ബലമായി ദേവിക കാറിൽ കയറ്റുകയായിരുന്നു …..

അപ്പോഴാണ് ദേവൻ താഴേക്കിറങ്ങി വന്നത്……

അതുവരെയില്ലാത്ത ഒരു തരം ഭാവത്തിൽ അവൻ ആത്മി കയെ നോക്കി……. തന്റെ മിയയെ “””””

ആത്മിക പക്ഷെ കത്തുന്ന കണ്ണുകളോടെ ദേവനെ നോക്കി…..

” “”” ഞാൻ തിരിച്ച് വരും !!! എന്ന്  മനസിൽ ഉറപ്പിക്കുകയായിരുന്നു….

(തുടരും)

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

അനന്തൻ

നിർമ്മാല്യം

 

4.2/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!