ദേവിക താഴേക്കിറങ്ങി വന്നപ്പോഴും ആ മി ക്ലാസിന് മുന്നിൽ നിൽക്കുന്നുണ്ടായിരുന്നു….
“”” പോയി ബാഗെടുത്തു വാ …….”””
ദേവിക ഇത്തിരി ദേഷ്യത്തോടെയാണ് പറഞ്ഞത്……
“”” എങ്ങോട്ട്……???”””
ആമി അതേ ദേഷ്യത്തോടെ തിരിച്ച് ചോദിച്ചു…….
പിന്നെ അവളെ ബലമായി ദേവിക കാറിൽ കയറ്റുകയായിരുന്നു …..
അപ്പോഴാണ് ദേവൻ താഴേക്കിറങ്ങി വന്നത്……
അതുവരെയില്ലാത്ത ഒരു തരം ഭാവത്തിൽ അവൻ ആത്മി കയെ നോക്കി……. തന്റെ മിയയെ “””””
ആത്മിക പക്ഷെ കത്തുന്ന കണ്ണുകളോടെ ദേവനെ നോക്കി…..
” “”” ഞാൻ തിരിച്ച് വരും !!! എന്ന് മനസിൽ ഉറപ്പിക്കുകയായിരുന്നു….
,
സ്റ്റാഫ് റൂമിൽ ചെന്നിരുന്നു ദേവൻ, മനസ് അപ്പഴും ദേവിക പറഞ്ഞതിൽ തറഞ്ഞ് നിൽക്കുകയായിരുന്നു…
മിയ അവളുടെ അപ്പൂനെ മറന്നില്ല എന്നോ ????
“”””‘ഇത്രയും ദിവസം കരുതിയത്………..???
എല്ലാം തെറ്റായിരുന്നോ….? ദേവൻ മെല്ലെ നെറ്റിത്തടം തഴുകി …… ഇടതു വശത്ത് കാണുന്ന മുറിപ്പാട്….!!
ദേവന്റെ ഓർമ്മകൾ പുറകിലേക്ക് ഒഴുകി ……
“””” അപ്പൂന് മിയയേയാ സുട്ടൂനെയാ തോനെ ഇസ്തം…..??”””
ഒരേ പ്രായക്കാരായ സുട്ടുവും മിയയും ഏറെ വഴക്കായിരുന്നു… സുട്ടു നെ പിടിച്ച് കടിച്ച മിയയെ വഴക്ക് പറഞ്ഞപ്പോ ഉള്ള ചോദ്യാ …..
കീരിപ്പല്ല് പതിഞ്ഞ് ചോര പൊടിയുന്ന കൈ ഉയർത്തി കാറിക്കരയുന്ന സുട്ടുവിനെ കണ്ടുള്ള അലിവിൽ വായിൽ നിന്ന് വീണ് പോയതാ… സുട്ടുവിനെ ആണ് ഏറെ ഇഷ്ടം എന്ന്….
പിന്നെ കാണുന്നത് തന്റെ നെറ്റിയിൽ നിന്ന് ഒലിച്ചിറങ്ങുന്ന ചൂടുള്ള ചുവപ്പ് ദ്രാവകമാണ്….
അറിഞ്ഞില്ലായിരുന്നു ഫ്ലവർ വേസ് പുറകിൽ ഒളിപ്പിച്ചാണ് കുറുമ്പി മിയ ആ ചോദ്യം തന്നോട് ചോദിച്ചതെന്ന് ……
“”””അപ്പൂ ഇന്റെ അപ്പുവാ….. സുട്ടു ന്റെ അല്ല ‘””
എന്ന് വീറോടെ അപ്പഴും മിയ വിളിച്ച് പറയുന്നുണ്ടായിരുന്നു ……
ദേവൻ ചിരിയോടെ നെറ്റിയിൽ മുറിവിൽ വച്ച കൈ എടുത്ത് നോക്കി……
രക്തo കാണാഞ്ഞാണ് മനസിലായത് എന്നത്തെയും പോലെ സ്വപ്നമായിരുന്നു എന്ന്……
പക്ഷെ ഹാരിസ് അങ്കിളിന്റെ കൂടെ താൻ മേലേടത്ത് വന്നപ്പോ അന്ന്…….
അന്ന് നടന്നത്……
അതായിരിക്കില്ലേ സത്യം….
എന്റെ മിയ…. അവൾ ……..
അവൾ എന്നെ മറന്നിട്ടില്ലെങ്കിൽ എന്റെ ചെയ്തികൾ കൊണ്ട് ഇപ്പോ അവളെന്നെ വെറുത്തിട്ടുണ്ടാവും….
ദേവന്റെ മനസ് ആകെ അസ്വസ്ഥമായി ……
ഹാഫ് ഡേ ലീവും എഴുതി കൊടുത്ത് വീട്ടിലേക്ക് തിരിച്ചു……
@@@@@@@@@@@@@@@@@@@@@
കാറിലിരുന്നപ്പോൾ തന്റെ നേർക്ക് നീണ്ട ദേവികയുടെ ദേഷ്യത്തോടെയുള്ള നോട്ടങ്ങൾ മനപ്പൂർവ്വം ആമി കണ്ടില്ലെന്ന് നടിച്ചു……
“”””വർമ്മ സാറിന്റെ വീട്ടിൽ വിട്ടാൽ മതി എന്നെ………”””
മുഖത്ത് നോക്കാതെ ആയിരുന്നു ആമി അതു പറഞ്ഞത് …….
“””നിന്നെ എങ്ങോട്ട് കൊണ്ട് പോകണമെന്നും എന്ത് വേണമെന്നും എനിക്കറിയാം…. ഒരു വർമ്മ സാറ് … വഷളാക്കി വച്ചിട്ടുണ്ടല്ലോ ഇങ്ങനെ…. ഇനി എനിക്കറിയാം നിന്നെ നേരെയാക്കാൻ …….” “””
ദേവികയുടെ വീട്ടിലെത്തുന്നതിനെ കുറിച്ച് ആ മിക്ക് സങ്കൽപ്പിക്കാനേ കഴിയുമായിരുന്നില്ല …….
പക്ഷെ ഇപ്പോൾ എന്തു പറഞ്ഞിട്ടും പ്രയോജനമില്ലെന്നും അവൾക്കറിയാം ……
വീട്ടിലേക്ക് അടുക്കും തോറും ആമിക്ക് നെഞ്ചിൽ വല്ലാത്ത ഒരു ഭയം ഉരുണ്ടുകൂടി….
ഒരോ പ്രാർത്ഥനയിലും ഉള്ളുരുക്കുന്നത് ഈയൊരു “”” കാര്യത്തിനാണ് …..
ഒരിക്കലും ഇങ്ങോട്ട് “”” വരേണ്ടി വരല്ലേ എന്ന്…..
എന്നിട്ടിപ്പോ….?? ””
എല്ലാത്തിനും കാരണം അയാളാ… ആ ദേവ ദർശ്…..
കൊല്ലാതെ കൊല്ലും നിന്നെ ഞാൻ….!!..”””””
ആമിയുടെ കണ്ണിൽ പകയുടെ കനലാളി …….”””
@@@@@@@@@@@@@@@@@@@@@
“”” അപ്പൂ….. എന്തേ അമ്മേടെ കുട്ടി വന്നിട്ട് ഉടുപ്പ് കൂടി മാറാതെ കിടക്കണേ…..?? വയ്യേ നിനക്ക്???””””
വീട്ടിലെത്തിയ ഉടൻ കേറി കിടക്കുകയായിരുന്നു ദേവൻ …..
പതിവില്ലാത്ത ശീലമായതുകൊണ്ടാണ് രുഗ്മിണി ചോദിച്ചത്…..
“””” അറിഞ്ഞതും പറഞ്ഞതും ഒക്കെ പിഴച്ച് പോയോ എന്നൊരു സംശയം……!! എവിടെ ഒക്കെയോ താളം തെറ്റിയ പോലെ……!! അവളെ അളന്നതിൽ എനിക്ക് തെറ്റ് പറ്റിയോ അമ്മേ…..???””””
“”” എന്താ ഇപ്പോ ഇങ്ങനെ ഒരു സംശയം ??? എന്താ അപ്പൂ ഉണ്ടായേ?? വന്നപ്പോ മുതൽ ശ്രദ്ധിക്കണതാ നീ ആകെ കൂടി ടെൻഷനടിക്കണത് ??…..””””
“””” അത് …… ഇന്ന് ഞാനവരെ കണ്ടിരുന്നു അമ്മേ….., ദേവിക വർമ്മയെ ഹാരിസ് അങ്കിളിന്റെ ദേവിയെ …..
എന്നെ അറിഞ്ഞില്ല……. മനസിലായില്ല അവർക്ക് ……””””
ആ പേര് കേട്ടതും രുഗ്മിണി തളർന്ന് കട്ടിലിലേക്കിരുന്നു …… പെട്ടെന്ന് അവരുടെ ദേഹം ആകെ വിയർത്ത് നനഞ്ഞു….. കണ്ണുകൾ ചുവന്ന്, നീർത്തുള്ളികൾ താഴേക്ക് വീഴാൻ വെമ്പി നിന്നു…….
“””എന്താ അമ്മേ….???’വയ്യായ്ക എന്തേലും ???”””…..
“””ഏയ് ഇല്യ അപ്പൂ….. കാര്യം ഹാർട്ട് പേഷ്യന്റാ ഞാൻ പക്ഷെ ആ പേര് കേട്ടാൽ ഈ ഹൃദയം മുറിപ്പെടില്യ….. നീ പേടിക്കണ്ട “””
ഇത്രയും പറഞ്ഞ് അവർ പുറത്തേക്ക് നടന്നു….
കുറച്ച് നേരം രുഗ്മിണി പോയതു നോക്കി കിടന്നു വീണ്ടും മനസ് ആ നാലുവയസുകാരിയിൽ എത്തി…….
“”” അപ്പൂ……, അപ്പൂ….. മുരിവ് മാരിയാ… മിയ അരിയാന്തല്ലേ……..?? ശ്ശോറി….”””
അപ്പു ഒന്നും മിണ്ടാതെ ഇരുന്നത് കൊണ്ടാവണം പിന്നെ കേട്ടത് ഉച്ഛത്തിൽ ഉള്ള പാട്ട് കച്ചേരിയാ…..
“””” മിയാാാാ…. ” “”””
ഞെട്ടി പിടഞ്ഞ് എണീറ്റപ്പഴാ തന്നെ എന്നും ഭ്രമതയിലേക്ക് നയിക്കുന്ന സ്വപ്നമാണത് എന്നറിഞത്…..
വേഗം പോയി മുഖം കഴുകി വന്നു…
അപ്പഴും കാതിൽ മുഴങ്ങി കേൾക്കാമായിരുന്നു അപ്പൂനാ കുഞ്ഞു മിയയുടെ വളകിലുങ്ങുന്ന പോലത്തെ ശബ്ദം ………
@@@@@@@@@@@@@@@@@@@@
വീട്ടിലെത്തിയ പാട് ആമിയുടെ കൈപിടിച്ച് വലിച്ച് അകത്തേക്ക് കൊണ്ടു പോയിരുന്നു ദേവിക, ….
“””” ആരെ തോൽപ്പിക്കാനാ ആമീ നീയീ തോന്നിവാസങ്ങൾ ഒക്കെ കാട്ടി കൂട്ടുന്നേ???…. എന്നെയോ?? എന്നെയാണെങ്കിൽ വേണ്ട, എന്നേ തോറ്റ് പോയവളാ നിന്റെ അമ്മ….. എല്ലാവരും തോൽപ്പിച്ചിട്ടേ ഉള്ളൂ…… ഇനി നിന്റെ വകയാണോ…. സന്തോഷം……..””””
ഇത്രയും പറഞ്ഞപ്പോഴേക്ക് ദേവിക തേങ്ങി പോയിരുന്നു …….
ഇതെല്ലാം കേട്ടാണ് രാജേശ്വരി അമ്മ, ദേവികയുടെ അപ്പച്ചി (വിനയ് ടെ അമ്മ) കടന്നു വരുന്നത്,
“””” ആരോടാ നീയീ പറയണേ…… ഇവളോടോ….. വിത്തുഗുണാ…. എങ്ങാണ്ടോ ആർക്കാനോ ഉണ്ടായതല്ലേ അപ്പപ്പിന്നെ ഇങ്ങനെ ആയില്ലങ്കിലേ അൽഭുതള്ളൂ…. “””
ആമിയുടെ മുന്നിൽ നിന്ന് ഇത്രയും പറഞ്ഞപ്പോൾ ദേവിക ആകെ തകർന്നു പോയി….
കയ്യിൽ കിട്ടിയ ജ്യൂസ് ഗ്ലാസ് എടുത്ത് ഞെരിച്ച് ആമി അവളുടെ ദേഷ്യം അതിന്റെ മുകളിൽ സമർത്ഥിച്ചു……
“””” അപ്പച്ചീ…… പ്ലീസ് ………..” “””
ദേവിക ഒരപേക്ഷ പോലെ രാജേശ്വരിയോട് പറഞു…..
“”””” ഞാനെന്തിന് മിണ്ടാതെ നിക്കണം, ഇവളുടെ ഈ സ്വഭാവം മതിയല്ലോ തന്ത “””” എത്തരക്കാരനാണെന്ന് മനസിലാവാൻ ……”””
“”” വിൽ യൂ സ്റ്റോപ്പ് ദിസ്……. !!!””””
ആമിയായിരുന്നു ……
ദേവിക നോക്കിയപ്പോൾ അവളുടെ അലർച്ചയോടൊപ്പം ….നേർത്ത ഗ്ലാസ് കൊണ്ട് നിർമ്മിച്ച ആ ജ്യൂസ് ഗ്ലാസ് പൊട്ടി അവളുടെ വലത് കൈയ്യിൽ നിന്ന് ചോരത്തുളളികൾ മത്സരിച്ച് പുറത്തേക്ക് വരുന്നതാണ് കണ്ടത്……..
“”””അയ്യോ!!! മോളെ ആമീ…… “”””
ദേവിക ആമിയുടെ അടുത്തേക്ക് ഓടിച്ചെന്നു …….
“”””എന്താ ഇവിടെ…??? വാട്ട്സ് ഗോയിംഗ് ഓൺ ഹിയർ ………””””
എല്ലാവരും തിരിഞ്ഞ് നോക്കി……
വിനയ് റാം “”””
ഈ സന്ദർഭത്തിൽ ഒരു താങ്ങാവാൻ വിനയ് വന്നതിന്റെ ആശ്വാസം ദേവിക ക്ക് തോന്നി…..
“”” പക്ഷെ…..
വിനയ് നെ കണ്ട് പേടിച്ച് ശ്വാസം വരെ തെണ്ടക്കുഴിയിൽ നിന്നും പുറത്തേക്ക് വരാത്ത ഒരാൾ ഉണ്ടായിരുന്നു അവിടെ
ആമി””””!!!
അവൾ ശ്വാസമടക്കി വിറച്ച് അയാളെ തന്നെ നോക്കി നിന്നു…….
(തുടരും)
നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക
അനന്തൻ
നിർമ്മാല്യം
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Devayami written by Niharika Neenu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission