Skip to content

ദേവയാമി – 8

devayami novel

“”””എന്താ ഇവിടെ…??? വാട്ട്സ് ഗോയിംഗ് ഓൺ ഹിയർ ………””””

എല്ലാവരും തിരിഞ്ഞ് നോക്കി……

വിനയ് റാം “”””

ഈ സന്ദർഭത്തിൽ ഒരു താങ്ങാവാൻ വിനയ് വന്നതിന്റെ ആശ്വാസം ദേവിക ക്ക് തോന്നി…..

“”” പക്ഷെ…..

വിനയ് നെ കണ്ട് പേടിച്ച് ശ്വാസം വരെ തെണ്ടക്കുഴിയിൽ നിന്നും പുറത്തേക്ക് വരാത്ത ഒരാൾ ഉണ്ടായിരുന്നു അവിടെ

ആമി””””!!!

അവൾ ശ്വാസമടക്കി വിറച്ച് അയാളെ തന്നെ നോക്കി നിന്നു…….

“”””അയ്യോ!!! പപ്പേടെ മോൾക്കിതെന്ത് പറ്റി…. ദേവു , നീ നോക്കി നിൽക്കുന്നോ പോയി ഫസ്റ്റ് എയ്ഡ് കിറ്റ് എടുത്ത് വാ…..””””

“””ഹാ വിനയ് ……””””

ദേവിക ഇത്രയും പറഞ്ഞ് വേഗം അകത്തേക്കോടി…

ആകെ പരിഭ്രാന്തനായി കാണപ്പെട്ടിരുന്നു വിനയ് നെ….

“””” പപ്പേടെ മോള് വാ “”””

എന്നും പറഞ്ഞ് അവളുടെ തോളിലൂടെ കൈയ്യിട്ട് വിനയ് പൂമുഖത്തേക്ക് നടന്നു……

അവിടെ എത്തിയതും വാത്സല്യത്തിന്റെ മുഖം മൂടി അയാൾ അഴിച്ചു വച്ചു……

“””” നിന്നോട് പറഞ്ഞിട്ടില്ലേടി നിന്റെ നിഴൽ പോലും ദേവികയുടെ മേൽ പതിയരുതെന്ന്..!!! അതിന്റെ പ്രത്യാഘാതം””””

നിനക്ക് അറിയാലോ !!! എന്നിട്ടും നീ “””

“”” ഞാ…ൻ……. ഞാൻ…. ഞാ….. ന……ല്ല ” “”

ആമി ക്ക് പേടി കാരണം വാക്കുകൾ പോലും പുറത്തേക്ക് വന്നില്ല ……

പെട്ടെന്നാണ് അവിടേക്ക് ഒരു കാർ വന്നത്…..

അതിൽ നിന്നും ഉദയവർമ്മ പുറത്തേക്കിറങ്ങി …

“”””വർമ്മ സാറെ “””

എന്നും വിളിച്ച് അവൾ ഓടി ആ നെഞ്ചോട് ചേർന്ന് ഒരു കുഞ്ഞിനെ പോലെ തേങ്ങി….

“”””നമ്മക്ക് പോവാം …… ബാ പോവാം…. പോവാം….. നിക്ക് ഇവിടെ നിക്കണ്ട… കാറെടുക്ക്……..””””

നിർത്താതെ ആമി ഒരു കൊച്ചു കുഞ്ഞിനെ പോലെ പുലമ്പിക്കൊണ്ടിരുന്നു…….

” “”ദാ വിനയ് ……”””

ഫസ്റ്റ് ഐയ്ഡ്‌ കിറ്റെടുത്ത് ഓടി വന്നതായിരുന്നു ദേവിക…..

അവിടെ ഉദയവർമ്മയെയും കെട്ടി പിടിച്ച് നിൽക്കുന്ന ആ മിയെ ആണ് കണ്ടത്…….

ആമിയുടെ അസ്വാഭാവിക ഭയവും പതം പറച്ചിലും കണ്ട് ഉദയവർമ്മ ആകെ പരിഭ്രമിച്ചിരുന്നു…… ഒപ്പം അവളുടെ രക്തമൊഴുകുന്ന കൈകളും….

; ” “””ദേവൂ എന്താ ണ്ടായേ…..? എന്താകുട്ടിക്ക് പറ്റിയേ….??” “”””

” “”””ഇക്കറിയില്യ ഏട്ടാ – ….. അവൾ വെറുതേ….” “””

ദേവികയിലും പരിഭ്രമം നിറഞ്ഞിരുന്നു: …

അവൾ ആമിയുടെ കൈയിലെ മുറിവ് ഡ്രസ് ചെയ്യാൻ ശ്രമിച്ചെങ്കിലും ഉദയവർമ്മയുടെ നെഞ്ചിൽ നിന്ന് എണീക്കാനോ കൈ കാണിച്ച് കൊടുക്കാനോ സമ്മതിക്കാതെ ആമി ഒരു ഭ്രാന്തമായ അവസ്ഥയിൽ നിൽക്കുകയായിരുന്നു ……..

“”””ഞാനവളെ കൊണ്ട് പോവാണ് ദേവൂ …….” “””

ഇത്രയും പറഞ്ഞ് ഉദയവർമ്മ ആമിയെ മെല്ലെ പിടിച്ച് കാറിൽ കയറ്റി …….

വണ്ടിതന്നിൽ നിന്നകന്ന് പോകുന്നത് നോക്കി നിൽക്കുകയായിരുന്നു ദേവിക……

അതിലേറെ വേഗതയിൽ തന്റെ മകൾ തന്നിൽ നിന്നും അകന്നെന്ന യഥാർത്ഥ്യം തിരിച്ചറിയുകയായിരുന്നു ……

അവൾക്ക് താനാരും അല്ലാതായിരിക്കുന്നു: ..

വേദനയിൽ ആശ്വാസമാവാൻ പോലും അവൾ തന്നെ ആശ്രയിക്കാതായിരിക്കുന്നു ……..

അത്ര മാത്രം അകലെയാണ് തന്റെ പൊന്നുമകൾ ……

ജീവശ്വാസം പോലെ കൊണ്ട് നടന്നവൾ …….

ആർക്കാണ് പിഴച്ചത് ???

എന്താണ് തങ്ങൾക്കിടയിൽ സംഭവിച്ചത് ???

നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ കാറ് പോയ സ്ഥലത്തേക്ക് നോക്കി ആ അമ്മ നെടുവീർപ്പിട്ടു……..

“””””””എന്തിനാ ദേവു എന്റെ ആമി മോൾക്ക് എന്നോടിത്ര ദേഷ്യം …… സ്നേഹിച്ചിട്ടല്ലേ ഉള്ളൂ ഞാനവളെ …….. ഇനി ഞാൻ എന്താ ചെയ്യണ്ടത്…… നിന്നെ വിട്ട് പോണോ പറദേവൂ … അവൾ നിന്റെ അടുത്ത് എത്തും ന്ന് വച്ചൽ നിനക്ക് സന്തോഷാവാൻ ഞാനതിനും ഒരുക്കാ……. അതെത്ര സങ്കടത്തോടെ ആണെങ്കിലും ………” “””

“”””ഈശ്വരാ ……. ഈ മനസ് അവൾ കാണാതെ പോവാണല്ലോ? ?? വേണ്ട വിനയ് നിങ്ങളവളുടെ മുന്നിൽ ചെറുതാ വണ്ട …… അഹങ്കാരമാണ്……. നിയന്ത്രിക്കാൻ ആളില്ലാത്തതിന്റെ ഹുങ്ക്, അവളെ പറ്റി ഓർത്ത് ഉരുകി തീരണ ഈ പെണ്ണിന്റെ ശാപം അവളിൽ വീഴാതിരിക്കട്ടെ ……..” “”””

ഇത്രയും പറഞ്ഞ് ദേവിക വിനയ് ടെ നെഞ്ചിലേക്ക് വീണു……

അവളെ ചേർത്തണച്ചപ്പോൾ ആ മുഖത്ത് വല്ലാത്ത ഒരു ചിരി ഉണ്ടായിരുന്നു ക്രൂരമായ ചിരി

@@@@@@@@@@@@@@@@@@@@@

ഉച്ചയുടെ മുമ്പ് ദേവൻ എത്തിയ കാരണം ധൃതി പിടിച്ചു പാചകം ചെയ്യാരുന്നു രുഗ്മിണി…..

സാധാരണ നിലയിൽ ദേവൻ കാന്റീനിൽ നിന്ന് കഴിക്കാറാണ് പതിവ്…..

വല്ല മോര് കാച്ചിയ തോ, പപ്പടം ചുട്ട തോ ഒക്കെ ആയി അങ്ങ് കഴിക്കാറാണ് ഇന്ന് പക്ഷെ അത് പറ്റില്ലല്ലോ ……

മുരിങ്ങയില പരിപ്പ് ചേർത്ത് കറി വച്ച് … വറവിടാൻ പോകുമ്പഴാ പുറത്ത് കാളിംഗ്ബെൽ മുഴങ്ങണത് കേട്ടത്……

ദേവൻ വാതിൽ തുറക്കുമെന്ന് കരുതി കുറച്ച് നേരം കാത്തു പിന്നെയും ബെൽ മുഴങ്ങിയപ്പോൾ പോയി കതക് തുറന്നു ……

” “””” ഹാ!! പ്രതാപേട്ടനോ…..??”””

സ്വന്തം അമ്മാവന്റെ മകനെ, പ്രതാപനെ കണ്ടതിന്റെ അതിശയത്തിലായിരുന്നു രുഗ്മിണി,

പണ്ട് രവിചന്ദ്രനൊപ്പം രായ്ക്ക് രാമായണം ഒളിച്ചോടി പോയതിന് ശേഷം കുടുംബക്കാരുമായി വലിയ ബന്ധം ഇല്ലായിരുന്നു രുഗ്മിണിക്ക്,

പ്രതാപൻ പക്ഷെ മിലിട്ടറിയിൽ ആയത് കാരണം അയാൾക്ക് അവരെ പറ്റി എല്ലാം അറിയാമായിരുന്നു ……

ഡൽഹിയിൽ ആയിരുന്നപ്പഴും ഇങ്ങനെ എപ്പഴേലും ഒരു വിസിറ്റ് പതിവുള്ളതായിരുന്നു,

ദേവൻ മാത്രം പക്ഷെ അയാളെ എന്തോ അത്രക്ക് അടുപ്പിക്കാറില്ലായിരുന്നു

” “””നിങ്ങൾക്ക് ആരെയും വേണ്ടെങ്കിലും ഞങ്ങൾക്കൊക്കെ ‘ നിങ്ങളെ അങ്ങ് ഉപേക്ഷിക്കാൻ പറ്റുമോ??” “””

നിറമില്ലാത്ത ഒരു ചിരി രുഗ്മിണി അയാൾക്കായി സമ്മാനിച്ചു……

“””” ഡല്ലീന്ന് ഇത്രേടം വരെ വരുന്നുണ്ടെന്ന്, വേണ്ട എത്തീട്ട് ന്നാ ഒന്ന് പറയാ…… മറ്റാരോടും ഇല്ലങ്കിലും എന്നോടൊന്ന് പറയാൻ തോന്നിയില്ലല്ലോ രുക്കു നിനക്ക്….” “””

“””” അത് ഏട്ടാ പെട്ടെന്നുണ്ടായ തീരുമാനമാണ് ….. ആരെയും അറിയിക്കാൻ തോന്നിയില്ല ……. എല്ലാം അപ്പൂന്റെ തീരുമാനമായിരുന്നു …… ഇനി അവന്റെ ഇഷ്ടത്തിനൊത്ത് ജീവിച്ച് മരിക്കണം അതാ മോഹം…..”””

“””””ഐ എ എസ് കിട്ടാൻ ശ്രമിച്ചിരുന്നയാൾ ഇപ്പോ നാട്ടിൽ ഈ തുക്കടാ സ്കൂളിൽ എന്തേ ഇപ്പോ……???””””

“””” പ്രത്യേകിച്ച് ഒന്നൂല്യ അവന്റെ ഒരു ഇഷ്ടം അത്രേ ഉള്ളൂ…. പിന്നെ ഐഎഎസ് ഇപ്പഴും അവൻ അതിന്ന്  പ്രിപ്പയർ ചെയ്യുന്നുമുണ്ട്…… കിട്ടുകയും ചെയ്യും…….””””

ഇത്തിരി നീരസത്തിലാണ് രുഗ്മിണി അത് പറഞ്ഞത് ……

“””” അപ്പോ അപ്പൂന്റെ താൽപര്യം അല്ലാതെ പഴയതൊന്നും ചിക്കി ചികയാനല്ല ഈ വരവ് അല്ലേ….??. അരിയാഹാരം കഴിക്കണവനാ ഞാനും രുക്കൂ ” “””

“”” പ്രതാപ് അങ്കിളിന് എന്ത് വേണെങ്കിലും കരുതാം…. ഇനി പഴയത് തേടിയെത്തിയതാണെങ്കിൽ അങ്ങനെ, നിങ്ങളെ ബാധിക്കില്ലല്ലോ ഒന്നും …… “”””

ദേവനെ അവിടെ ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു പ്രതാപൻ …… അവനെ കണ്ടതിന്റെ അമ്പരപ്പ് മുഖത്തും പ്രകടമായിരുന്നു……

ദേവനെ കണ്ടതും രുഗ്മിണി അടുക്കളയിലേക്ക് വലിഞ്ഞു… . ” “”””

“””ഹാ!!! അപ്പുവോ??? ഇന്ന് ജോലിക്ക് പോയില്ലേ ??””””

“”” പോയെങ്കിൽ പിന്നെ ഇവിടെ ഇങ്ങനെ കാണുമോ ??” “””

“””” ഹാ!! അതെ ഇക്കിത്തിരി തിരക്കുണ്ട്… രുക്കൂ.!! ഞാൻ ഇറങ്ങാ……. “”””

“”””ചായ വച്ചിട്ടുണ്ട് ഏട്ടാ ” “”

രുഗ്മിണി സാരിത്തലപ്പിൽ കൈയ്യും തുടച്ച് വന്ന് പറഞു;…

“””” വേണ്ട പിന്നെയാവാം ഇപ്പൊ ഇറങ്ങട്ടെ… ഇടക്ക് വരാലോ…. “”””

രുഗ്മിണി ഒന്നു ചിരിച്ചു കാണിച്ചു ….. ദേവന്റെ മുഖത്ത് പക്ഷെ ദേഷ്യം മാത്രമായിരുന്നു ……

@@@@@@@@@@@@@@@@@@@@@

പോകും വഴി അടുത്ത് കണ്ട ക്ലിനിക്കിൽ കയറി ആമിയുടെ മുറിവ് ഡ്രസ് ചെയ്താണ് മേലേടത്തേക്ക് ഉദയവർമ്മ കൊണ്ട് വന്നത്…..

ഇന്ദു മതി കാറിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ പുറത്തേക് വന്നു……

” “”””അയ്യോ!!! ആമിക്കുട്ടാ ഇതെന്താടാ കൈക്ക് പറ്റിയേ…… “”””

ഇന്ദു പേടിച്ച് പോയിരുന്നു …..

“””” ഹാ! നീയങ്ങ് മാറിയേ അവൾ റെസ്റ്റ് എടുക്കട്ടെ ……””””

ആമിയും ആകെ തകർന്ന അവസ്ഥയിലായിരുന്നു ……

അവൾ മുറിയിൽ ചെന്നു കുറേ കരഞ്ഞു……

ഒത്തിരി നേരം കഴിഞ്ഞപ്പോൾ ആ മിക്ക് സ്വയം ഒന്ന് ഒ.കെ ആയ പോലെ തോന്നി: …..

അവളുടെ ഇപ്പഴത്തെ മാനസികാവസ്ഥയെ കുറിച്ചോർത്ത് ഉദയവർമ്മക്ക് നല്ല ടെൻഷൻ

ഉണ്ടായിരുന്നു….

ദേവികയുടെ വീട്ടിലെത്തിയാൽ പിന്നെ ആ മി പണ്ട് മുതലേ ഇങ്ങനെയാണ്…… ഒരു ഭ്രാന്തിയെ പോലെ……

എന്താണിതിന് കാരണം, തികച്ചും നോർമൽ ആയ ഒരാൾക്ക് ഇത്തരത്തിൽ ഒരു ഭാവ പകർച്ച വരണം എങ്കിൽ,

ഉദയവർമ്മ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചിരുന്നു…..

@@@@@@@@@@@@@@@@@@@@

വൈകീട്ട് മഞ്ചിമ എത്തിയിരുന്നു …..

സ്കൂളിൽ ഇട്ടിട്ട് പോയ ആമിയുടെ ബാഗ് തിരിച്ചേൽപ്പിക്കാൻ…….

ആകെ കൂടി ക്ഷീണിച്ച അവസ്ഥയിലായിരുന്നു ആ മി:…

അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും ചോദിച്ച് അവൾ ബുദ്ധിമുട്ടിച്ചില്ല: …

സ്കൂളിൽ പിന്നെ നടന്ന കാര്യങ്ങൾ വിശദമായി ആമിയെ അവൾ ധരിപ്പിച്ചിരുന്നു,….

“””ശരിടാ നീ റെസ്റ്റ് എടുക്ക്… കൈയുടെ ഒക്കെ ഭേദായിട്ട് വേഗം വാ സ്കൂളിലേക്ക്…. നീയില്ലാതെ അവിടെ ഒര് രസവും ഇല്ല….. “”””

അതിനും മറുപടിയായി ആമി ഒന്ന് ചിരിച്ചതേ ഉള്ളൂ…

@@@@@@@@@@@@@@@@@@@@

“”” ഇന്ന് ക്ലാസിൽ പോണോ മോളെ?? കൈക്ക് വയ്യാണ്ടിരിക്കുവല്ലേ ??…..”””

“” പോണം ഇന്ദു അമ്മേ….. ഇന്നെന്തായാലും പോണം…….!!! “””

പിന്നെ അവ്ളോട് ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല എന്നറിയാമായിരുന്നു ഇന്ദുവിന്….

ഉദയവർമ്മയാണ് ആമിയെ കൊണ്ട് ചെന്നാക്കിയത്……

സ്കൂൾ തുടങ്ങിയിരുന്നു …..

ക്ലാസിൽ അരവിന്ദൻ മാഷായിരുന്നു ….. കേറിയിരുന്നതും ആമി മഞ്ചിമയോട് ഒരേ ഒരു കാര്യമേ ആവശ്യപ്പെട്ടുള്ളൂ…..

“”ദേവദർശ് രവിയുടെ മൊബൈൽ ഫോൺ””

(തുടരും)

@neenu

ഇപ്പഴും നെഗറ്റിവ് ആയിട്ടില്ല: …. അതിന്റെ ബുദ്ധിമുട്ടും,ക്ഷീണവും ടെൻഷനും ഒത്തിരി ഉണ്ട് …. കൂടെ നിന്ന നിങ്ങളോട് ഒത്തിരി നന്ദി… എല്ലാർക്കും റിപ്ലെ തരാൻ ശ്രമിക്കുന്നുണ്ട്

നാളെ കാണാം എന്നു വിശ്വസിക്കുന്നു: …

മറക്കാതെ രണ്ട് വരി എനിക്കായി കുറിക്കണേ…..

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

അനന്തൻ

നിർമ്മാല്യം

 

4.6/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ദേവയാമി – 8”

Leave a Reply

Don`t copy text!