Skip to content

ദേവയാമി – 9

devayami novel

മഞ്ചിമ ഒന്നും മനസിലാവാതെ ആമിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു ……

കണ്ണു ചിമ്മി ആമി ഒന്നുമില്ല എന്ന് കാട്ടി …….

*****************************************

സ്കൂൾ പാതി പിന്നിട്ടതിന് ശേഷമായിരുന്നു ദേവൻ അവിടെ ജോയിൻ ചെയ്തത്…..

അതു കൊണ്ട് തന്നെ ഒത്തിരി പോർഷൻ തീർക്കാനുണ്ടായിരുന്നു …….

കിണഞ്ഞ് പരിശ്രമിച്ചാണ് തിയറി ക്ലാസ് എല്ലാം ഒരു വിധം തീർത്തത്,

ഇപ്പോ പ്രാക്ടിക്കൽ ആണ്,, പ്ലസ് ടു സയൻസ് രണ്ട് ബാച്ചിലേയും കുട്ടികളെ പത്ത് കുട്ടികൾ വീതം ഉള്ള ഗ്രൂപ്പാക്കി തിരിച്ച് ഓരോ ഗ്രൂപ്പിനും ഓരോ സമയം വച്ച് പ്രാക്ടിക്കൽ ക്ലാസ് നടക്കുകയാണ് ഇപ്പോൾ….

രാവിലെ മുതൽ ബിസിയാവാറാണ് പതിവ്,

ഇന്ന് പക്ഷെ ഒന്നിലും മനസുറക്കുന്നുണ്ടായിരുന്നില്ല ദേവന്,

സ്കൂളിൽ വന്നത് തന്നെ ആകെ എക്‌സൈറ്റഡ് ആയിട്ടായിരുന്നു ……

മുമ്പില്ലാത്ത വിധം ഒരു പരവേശം….

വൈകുന്നേരത്തെ… അവസാനത്തെ രണ്ട് പിരിയഡ് ആണ് ആമിയുടെ ഗ്രൂപ്പിന്റെ സമയം……

പക്ഷെ അതുവരെ കാത്ത് നിൽക്കാൻ മനസ് സമ്മതിക്കുന്നില്ലായിരുന്നു…..

രാവിലെ വന്നപ്പോൾ തന്നെ ആമിയുടെ ക്ലാസിൽ ചെന്ന് നോക്കിയിരുന്നു ദേവൻ …… അവളുടെ സീറ്റ് ഒഴിഞ്ഞ്  കിടക്കുന്നത് കണ്ടപ്പോ എന്തോ പ്രയാസം പോലെ….

വീണ്ടും ബെല്ലടിക്കുന്നതിന് മുമ്പ് രണ്ട് തവണ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് നോക്കി വന്നിട്ടുണ്ടെങ്കിൽ അറിയാൻ വേണ്ടി മാത്രം, അപ്പഴും കണ്ടില്ല…

ആകെ മൂഡ് ഓഫ് ആയാണ് പ്രാക്ടിക്കൽ ക്ലാസിലേക്ക് കയറി ചെന്നത്……

“”സാൾട്ട് അനാലിസിസ്….. എന്ന് ബോർഡിൽ എഴുതി….

എന്തൊക്കെയോ കുട്ടികളോട് പറഞ്ഞു കൊടുത്തു…

“”””ഇനി….. നിങ്ങൾ സ്വയം ചെയ്യ് എന്ന് പറഞ്ഞ് കസേരയിൽ പോയി കൈ കൊണ്ട് തലയും താങ്ങി പിടിച്ച് ഇരുന്നു….

അസ്വസ്ഥതയോടെ ……

“”” ഛെ!! എന്നാലും അവളെന്തേ ഇന്ന് വരാഞ്ഞത് ……??””

അതും ഓർത്തിരുന്നപ്പഴാണ് താഴെ കാറ് വന്ന ശബ്ദം കേട്ടത്……

പുറത്തിറങ്ങി താഴേക്ക് നോക്കിയപ്പോൾ ഒരു ചെറിയ നോട്ടം മാത്രമാണ് കണ്ടത് അവന്റെ മിയയെ……

കാണാൻ കഴിയാത്തതിനേക്കാൾ അവൾ വന്നല്ലോ എന്നത് ദേവനിൽ സന്തോഷമുണർത്തി……

****************************************

“””എടീ പ്രശ്നാവുമോ ?? മൊബൈൽ ഫോൺ അടിച്ച് മാറ്റുക എന്നൊക്കെ പറയുമ്പോ……?? പിടിച്ചാൽ തല പോണ കേസാ… പിഷു, കൊണ്ടോയി ജ്യൂസടിക്കും എന്നെ……””””

“”””നിനക്ക് പറ്റുമോ?? എനിക്ക് വേറെ ഒന്നും കേൾക്കണ്ട…… “””

“”” നീ ചൂടവാതെ എന്റെ ആമിക്കുട്ടാ….. ഞാനൊന്ന് നോക്കട്ടെ …..”””

റെക്കോഡും എടുത്ത് സൈൻ ചെയ്യിക്കാൻ ഉള്ള ഭാവത്തിൽ മഞ്ചിമ കെമിസ്ട്രി ലാബിലേക്ക് പടികൾ കയറി ….

കസേരയിൽ ഇരുന്ന് കുട്ടികൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശം കൊടുക്കാരുന്നു ദേവൻ….

“””മേ ഐ കമിൻ സർ …..”””

””” ഹാ!!! യെസ് യെസ്….”””

മഞ്ചിമയെ കണ്ടതും ദേവന്റെ മുഖം വിടർന്നു …..

അവൾ ആമിയുടെ സന്തത സഹചാരി ആണെന്ന് ദേവനറിയാമായിരുന്നു ……

“”” തന്റെ കൂട്ടുകാരി ഇന്നെന്താടോ ഇത്ര വൈകിയേ…..?? അല്ലേ ശങ്കരേട്ടനേക്കാൾ മുന്നെ വന്ന് സ്കൂളിന് കാവൽ നിൽക്കണതാണല്ലോ ??” “””

അത് ചോദിക്കുമ്പോൾ ദേവന്റെ മുഖത്തൊരു കള്ളച്ചിരി ഉണ്ടായിരുന്നു….

“”” അത്….. സർ ആമീടെ…., ഐ മീൻ ആത്മികയുടെ കൈക്ക് ഒരു ചെറിയ അപകടം പറ്റി….. അതാ വൈകിയേ….. “””

“””അപകടോ?? എന്താടോ എന്താ ണ്ടായേ??””

ദേവനാകെ കൂടെ അസ്വസ്ഥനായി….

” “”അതൊന്നുമില്ല സാർ, കുപ്പി പൊട്ടി കയ്യിൽ കയറിയതാ :…. ചെറിയ മുറിവാ ……”””

“” മ് ഉം “”

ദേവൻ തൃപ്തികരമല്ലാതെ ഒന്നു മൂളി..

മഞ്ചിമയുടെ കണ്ണുകൾ അവിടെയെല്ലാം പരതി നടന്നു, ഒടുവിൽ…

മേശപ്പുറത്ത് ഇരിക്കുന്ന ദേവന്റെ മൊബൈൽ ഫോണു മഞ്ചിമ കണ്ടു …..

റെക്കോഡ് മുഴുവൻ സൈൻ ചെയ്ത് മഞ്ചിമക്ക് നേരേ നീട്ടി….

അപ്പഴാണ് ഏതോ കുട്ടി എന്തോ  സംശയം ചോദിച്ചതും ദേവൻ എണീറ്റു അങ്ങോട്ട് ചെന്നതും ….

മഞ്ചിമ റെക്കോഡ് മെല്ലെ ഫോണിന്  മുകളിൽ വച്ചു,

കൈ വിറച്ചെങ്കിലും അവൾ ആമി ക്ക് വേണ്ടി അതു ചെയ്തു ……

ത്തങ്ങനാണ്, ആമിയെ അറിഞ്ഞവർ അവളുടെ സ്നേഹം നുകർന്നവർ ജീവൻ കൊടുത്തും കൂടെ നിൽക്കും……

*****************************************

മഞ്ചിമ ക്ലാസിൽ വന്നു നാല് പാടും നോക്കി ആരും ഇല്ല എല്ലാരും പുറത്ത് പോയി ആമി മാത്രം ഡസ്ക്കിൽ തലയും വച്ച് കിടക്കുന്നുണ്ട്….

“””‘ ന്നാ നീ പറഞ്ഞ സാധനം …… ഇനിയെങ്കിലും പറയാ കുട്ടാ എന്തിനാ നിനക്ക് ഇയാൾടെ ഫോൺ …….””””

“”അതൊക്കെയുണ്ട് എന്റെ ചിമ്മൂ…… “””

ആമി വേഗം ഫോൺ മേടിച്ച് നോക്കി…..

“”” ഫോണിന്ന് ഒരു ലോക്കു പോലും ഇടാത്ത പൊട്ടൻ… ഒരു ദേവദർശ് രവി “””

മഞ്ചിമക്ക് ചിരി വന്നു ആമിയുടെ സംസാരം കേട്ട് ….. അപ്പഴാണ് ആരോ ആ വഴിക്ക് വരുന്നത് കണ്ടത് ….

ആമി വേഗം ഫോൺ ഓവർ കോട്ടിന്റെ പോക്കറ്റിൽ വച്ചു……

“””ടാ സൂക്ഷിക്കണേ…. “”” എന്ന് പറഞ്ഞ

മഞ്ചിമയോട് ആമി കണ്ണിറുക്കി കാണിച്ച് പുറത്തേക്ക് നടന്നു……

*****************************************

“”” അസീസ് ഇക്കാ അപ്പോ പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ? ??”””

“””മനസിലായിക്കിന്ന്…. ന്നാലും കൊയപ്പാവോ….?? ന്റെ ആൽമി കുട്ടീന്റെ കാര്യം ആയേനെ കൊണ്ടാ…..”””

“”എന്ത് കുഴപ്പം?? ഇക്കക്ക് ഞാൻ പറഞ്ഞത് മനസിലായില്ലേ… എന്റെ ഒരു ക്ലോസ് ഫ്രണ്ട്….. അവൻ ഇന്ന് ദുബായ് നിന്ന് എത്തും അപ്പോ അവന്റെ അമ്മക്കൊരു സർപ്രയിസ് കൊടുക്കണം: .. … അതിനെന്റെ സഹായം ചോദിച്ചു… ചോദിച്ചാ വാരി കോരി കൊടുക്കണ മേലേടത്തെ””” കുട്ടിയല്ലേ അസീസ് ഇക്കാ ഈ ഞാൻ…. അപ്പോ പിന്നെ കൊടുക്കാണ്ട് പറ്റ്വോ “””

“”” അത് പറ്റൂല്ല…. ന്നാലും…..???”””

“”” ഒരു എന്നാലും ഇല്ല …. പണ്ട് സിനിമയിൽ അഭിനയിക്കാൻ നടന്നിരുന്ന ആളല്ലേ …. ആ കഴിവൊക്കെ ഒന്ന് പുറത്തെടുക്കെന്നേ….. ദേ ഫോൺ റിംഗ് ചെയ്യുന്നുണ്ട്…. സ്റ്റാർട്ട്…. ആക്ഷൻ….”””

“”” പടച്ചോനെ ങ്ങള് കാത്തോളിൻ… ”””

ചൂണ്ടുവിരൽ ചുണ്ടിന് മുകളിൽ വച്ച് ഫോണു കൊടുത്ത് സംസാരിക്കാൻ പറഞ്ഞു…….

“””ഹലോ !!!”””

മറുതലക്കൽ കോൾ അറ്റന്റ് ചെയ്തു ….

“””ഹലോ…… ഈ ഫോണിന്റെ ഉടമ ഒരു ആക്സിഡന്റ് പറ്റി സിറ്റി ഹോസ്പിററലിൽ ബോധമില്ലാതെ കിടക്കാ…. ബേഗം ആരെങ്കിലും വന്നോളിൻ…. “””

വേഗം ആമി ഫോൺ വാങ്ങി കട്ട് ആക്കി…..

“”” എങ്ങനെ ണ്ട് മ്മളെ അഭിനയം… കണ്ടാ ആൽമി മോളെ ഭാവങ്ങൾ മിന്നി മറയാരുന്നില്ലേ…. “”””

“”” അത് പിന്നെ പറയാൻ ണ്ടോ….. അസീസ് ഇക്ക കലക്കി:… മ്മടെ ഗഫൂർ കാ ദോസ്ത് ന്റെപോലെ…..”””

“”” അതാരാ ആൽമി മോളെ….. “””

“””അതൊക്കെ ണ്ട് ന്റെ അസീസ് ഇക്കാ…..” “”

ആമി വിളിച്ച നമ്പറിലേക്ക് നോക്കി…

“””” അമ്മ””””

എന്നായിരുന്നു അത് സെയ് വ് ചെയ്തിരുന്നത് ….

വല്ലാത്ത ഒരു ചിരി അവളുടെ മുഖത്ത് പടർന്നു …..

ഫോൺ സ്വിച്ച് ഓഫ് ചെയ്ത് വീണ്ടും പോക്കറ്റിൽ ഇട്ടു ……

ഒന്നും അറിയാത്ത പോലെ സ്കൂളിലേക്ക് നടന്നു….

കയ്യിലെ മുറിവിന്റെ വേദനക്ക് ഇപ്പോ ഒരു സുഖം തോന്നി ആമി ക്ക് ……

വല്ലാത്ത ഒരു സുഖം…

പക്ഷെ അങ്ങകലെ മകനെ ഓർത്ത് ബോധം പോലും നഷ്ടമായി വീണ ഒരമ്മയെ പറ്റി അവൾ അറിയാതെ പോയി……

(തുടരും)

ലൈക്ക് ..,കമന്റ് കുറഞ്ഞപ്പോൾ മനസിലായിട്ടോ കുറേ പേര് എന്റെ ആമിയെ വിട്ട് പോയി ന്ന്…. ന്നാലും കുറേ പേര് കട്ട സപ്പോട്ട് ആണ്….

കമന്റിടാൻ മറക്കല്ലേ – !!റിപ്ലെ തന്നില്ലെങ്കിലും എല്ലാം വായിക്കും എല്ലാം അത്രമേൽ പ്രിയപ്പെട്ടതാണ് …..

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

അനന്തൻ

നിർമ്മാല്യം

 

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

3 thoughts on “ദേവയാമി – 9”

  1. ഈ… എന്നാലും ഇങ്ങനെ predhikaram വിട്ടേണ്ടി ഇല്ലായിരുന്നു

Leave a Reply

Don`t copy text!