“”ഇന്നലത്തെ ഒരു രാത്രിയുടെ ആയുസ്സേ നിന്റെ കഴുത്തിൽ കിടക്കുന്ന ഈ താലിക്ക് ഒള്ളൂ..
ഇനി ഇതിന്റെ പേരും പറഞ്ഞു എന്റെ പിന്നാലെ കൂടരുത് എന്നും പറഞ്ഞവൻ അവളുടെ കഴുത്തിലെ താലി ചരട് വലിച്ചു പൊട്ടിക്കുമ്പോൾ ഒന്നും മനസ്സിലാവാതെ അവൾ ഞെട്ടി തരിച്ചു നിന്നു….
“” എന്താടി പെണ്ണേ അന്തം വിട്ട് നിൽക്കുന്നത്.. നിനക്ക് ഒന്നും മനസ്സിലായില്ല അല്ലേ..
അവനത് പറയുമ്പോളേക്കും അവളുടെ മിഴികൾ ഈറനണിഞ്ഞു തുടങ്ങിയിരുന്നു….
“””ഡി പെണ്ണേ കാലം കുറച്ചായി നീ എന്ന മോഹം എന്റെ ഉള്ളിൽ കേറിയിട്ട്..
ഒന്ന് രണ്ടു വട്ടം ഞാൻ ശ്രമിച്ചു നോക്കിയപ്പോൾ മനസ്സിലായി അത്ര പെട്ടെന്ന് ഒന്നും നിന്നെ കിട്ടില്ല എന്ന്..
അതുകൊണ്ട് ആണ് പ്രണയം നടിച്ചു നിന്റെ പിന്നാലെ കൂടി നിന്നെയും നിന്റെ ആ മുത്തശ്ശി തള്ളയേയും വിശ്വസിപ്പിക്കാൻ ഒരു താലിയും വാങ്ങി പൂജാരിക്ക് കുറച്ചു കാശും കൊടുത്തു ഒരു ഫേക്ക് കല്യാണം നടത്തി നിന്റെ കഴുത്തിൽ താലി അണിയിച്ചത്..
അതുകൊണ്ട് ആണല്ലോ മനോഹരമായൊരു രാത്രി നീ എനിക്ക് സമ്മാനിച്ചത്..
സത്യം പറയാലോ ഒരുപാട് പെമ്പിള്ളേരുമായി ഞാൻ കിടക്ക പങ്കിട്ടിട്ടുണ്ട്..
പക്ഷേ എനിക്ക് പൂർണ്ണതൃപ്തി കിട്ടിയത് നിന്നിൽ നിന്നാണ്..
നിന്റെ ഈ ശരീര വടിവും കാച്ചെണ്ണ മണമുള്ള നിന്റെ മുടിയും പിന്നെ നിന്റെ വിയർപ്പിൽ പൊതിഞ്ഞ മുല്ലപ്പൂ വാസനയും എന്നെ മറ്റേതോ മായിക ലോകത്ത് എത്തിച്ചു..
ഒരിക്കലും നിന്നെ ഞാൻ മറക്കില്ലെടി എന്നും പറഞ്ഞു ചുണ്ടിൽ ഇരുന്ന സിഗരറ്റിന് അവൻ തീ കൊളുത്തുമ്പോൾ എല്ലാം കേട്ടു ഒരു തളർച്ചയോടെ അവൾ താഴേക്ക് ഇരുന്നു പോയി….
താൻ ജീവന് തുല്യം സ്നേഹിച്ചു.. അവന്റെ താലിയും കഴുത്തിൽ അണിഞ്ഞു ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി താൻ ആണെന്ന് ഒരൽപ്പം അഹങ്കാരത്തോടെ നിന്നിരുന്ന മനസ്സിനെ ഒരൊറ്റ നിമിഷം കൊണ്ടു അവൻ തകർത്തെറിയുമ്പോൾ ഒരു വാക്കും മിണ്ടാനാവാതെ അവൾ നിശബ്ദതയായി…..
ഉള്ളിലെ വേദന കണ്ണുനീരായി ഒഴുകി തുടങ്ങി…..
തന്റെ അരുകിലായി പൊട്ടി കിടന്നിരുന്ന താലി അവൾ കൈയിൽ എടുത്തു നെഞ്ചോട് ചേർത്തവൾ പൊട്ടി കരഞ്ഞു..
“””ഹേ ഇവിടെ കിടന്നു മോങ്ങല്ലേടി.. അതിന് മാത്രം ഇപ്പോൾ എന്തുണ്ടായി..
ഇതൊക്കെ ഇന്നത്തെ കാലത്ത് സർവ്വസാധാരണമായി നടക്കുന്ന കാര്യമാണ്..
നീ വെറുതെ കിടന്നു കരയാൻ നിൽക്കേണ്ട..
ഒരൽപ്പം ദേഷ്യത്തോടെയാണ് അവൻ അത് പറഞ്ഞത്..
“”ശ്യാമേട്ട.. എന്നോട്.. എന്നോട് എന്തിനായിരുന്നു ഈ ചതി..
അത് പറയുമ്പോൾ അവളുടെ ചുണ്ടുകൾ വിതുമ്പി..
“”ഇതൊക്കെ ഒരു ചതി ആണോ മോളെ..
ഒരുപാട് മോഹിച്ച നിന്റെ ശരീരം സ്വന്തമാക്കാൻ ഒരൽപ്പം വളഞ്ഞ വഴി എനിക്ക് വേണ്ടി വന്നു എന്നല്ലേ ഒള്ളൂ..
നീ ഇതങ്ങ് മറന്നേക്ക്….
ഇവിടെ ഒന്നും നടന്നിട്ടില്ല എന്നങ്ങു വിചാരിക്ക്….
നിനക്ക് ഞാൻ ശമ്പളം കൂട്ടി തന്നേക്കാം പോരെ….
വേണമെങ്കിൽ ഇപ്പോൾ തത്കാലം കുറച്ചു കാശ് ഞാൻ തരാം
നീ അതും വാങ്ങി പോവാൻ നോക്ക്..
അതും പറഞ്ഞു മേശയിൽ നിന്നും ഒരു നോട്ട് കെട്ടെടുത്തു അവൻ അവൾക്ക് നേരെ നീട്ടി..
ആ ഒരു നിമിഷം അവൾക്ക് സമനില തെറ്റുപോലെ ആണ് തോന്നിയത്..
ഒരു കെട്ട് നോട്ട് നീട്ടി തന്റെ മാനത്തിന് വിലയിട്ടവന്റെ നേരെ അവൾ ചാടി എഴുന്നേറ്റു….
“”ചേ നിങ്ങൾ ഇത്രക്ക് ചീപ്പ് ആണെന്ന് ഞാൻ അറിഞ്ഞില്ല..
നിന്നെ പോലൊരു നായയെ ആണല്ലോ ഈ കാലമത്രയും മനസ്സിൽ കൊണ്ടു നടന്നത്..
നീ ഇപ്പോൾ എന്റെ നേർക്ക് നീട്ടിയ ഈ കാശ് നിന്റെ വീട്ടിൽ ഇരിക്കുന്ന. അമ്മക്ക് നേരെ നീട്ടടാ..
ഒരു പെണ്ണിന്റെ മാനത്തിന്റെ വിലയെന്തെന്ന് അവർ നിനക്ക് പറഞ്ഞു തരും..
ആക്രോശത്തോടെ ധ്വനിയത് പറയുമ്പോൾ കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകളിൽ ദേഷ്യം നിറഞ്ഞു നിന്നു….
“”എന്ത് പറഞ്ഞടി പന്നപുന്നാര മോളെ എന്നും പറഞ്ഞവൻ ദേഷ്യത്തോടെ അവളുടെ കവിളത്ത് ഒന്ന് പൊട്ടിച്ചു..
അടി കൊണ്ടവൾ ഒരൽപ്പം പിന്നോക്കം മാറി എങ്കിലും അവളുടെ കണ്ണുകളിൽ ദേഷ്യം അഗ്നി പോലെ ആളി കത്തി..
കണ്ണുകൾ തുറിച്ചവൾ അവന്റെ മുഖത്തേക്ക് നോക്കി നിന്നു..
അവളുടെ മുടി ഇഴകൾ മുഖത്തേക്ക് ചിന്നി ചിതറി കിടന്നു..
കവിളത്തടങ്ങളിൽ കൂടെ കണ്ണുനീർ വാർന്നൊഴുകി..
“”നീ എന്താടി നോക്കി പേടിപ്പിക്കുവാണോ..??
നിനക്കൊരു ചുക്കും ചെയ്യാൻ പറ്റില്ല..
അതുകൊണ്ട് മര്യാദക്ക് ഇവിടുന്നു പോവാൻ നോക്ക്..
അവള് കെട്ടിയോൾ ആവാൻ നടക്കുന്നു..
അല്ലെങ്കിൽ തന്നെ നിനക്കിത്ര ബുദ്ധി ഇല്ലാതായി പോയോ പാലത്ര തറവാട്ടിലെ ശ്യാമിന്റെ ഭാര്യയാവാൻ നിനക്കെന്ത് യോഗ്യതയാണ് ഉള്ളത്..??
അവൻ പരിഹാസത്തോടെ അത് പറയുമ്പോൾ മറുപടി പറയാൻ ആവാതെ അവൾ നെഞ്ച് പിളർന്നു നിൽക്കുകയായിരുന്നു..
“”നിന്ന് വെറുതെ സമയം കളയാതെ ഇറങ്ങി പോവാൻ നോക്കടി..
അല്ല നിനക്കിനി എന്നെ വിട്ടു പോവാൻ ബുദ്ധിമുട്ട് ആണെങ്കിൽ ഇനിയുള്ള കാലം നിനക്ക് ഈ ഗസ്റ്റ് ഹൗസിൽ കഴിയാം
എന്റെ വെപ്പാട്ടിയായി..
“”പ്ഫ ചെറ്റേ വെപ്പാട്ടിയാവാൻ നിന്റെ കുടുംബത്തിൽ ഉള്ള ആരെയെങ്കിലും നീ നോക്ക്..
നീ എന്ത് കരുതി നിന്റെ പണവും പത്രാസും കണ്ടാണ് ഞാൻ നിനക്ക് കഴുത്തു നീട്ടി തന്നതെന്നോ..
നിന്റെ സ്നേഹത്തിൽ ഞാൻ വിശ്വസിച്ചു പോയി അതാണ് എനിക്ക് പറ്റിയ തെറ്റ്..
അതിന് എനിക്കിപ്പോ കിട്ടി..
പണവും പിടിപാടും ഉള്ള നിന്നെ പോലെ ഒരുത്തനെ ഒന്നും ചെയ്യാൻ എനിക്കാവില്ല എന്നറിയാം
പക്ഷേ നീ ഒന്നോർത്തോ നീ ചെയ്തു കൂട്ടിയ ഓരോന്നിനും നീ ശിക്ഷ അനുഭവിച്ചിരിക്കും..
ശ്യാമിന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുലച്ചു കൊണ്ടു ധ്വനി പറഞ്ഞു..
“”ഹഹഹ ഇതൊക്ക ഇതിന് മുൻപ് പല അവളുമാരും അടിച്ച ഡയലോഗ് ആണ്..
കേട്ട് ഞാൻ മടുത്തു..
ഒന്ന് ഇറങ്ങി പോടീ..
ശ്യാമിന്റെ മുഖത്ത് പുച്ഛ ചിരി വിടർന്നു..
അതുകേട്ടവൾ അവനെ രൂക്ഷമായി ഒന്ന് നോക്കി..
സാരിതലപ്പ് കൈയിൽ എടുത്തു കണ്ണീർ തുടച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി..
ഗസ്റ്റ് ഹൗസിൽ നിന്നും ഇറങ്ങുമ്പോൾ ധ്വനിയുടെ മനസ്സിലേക്ക് നടന്ന സംഭവങ്ങൾ ഓരോന്നും ഒരു ചിത്രം പോലെ ഓടിയെത്തി..
കാരശ്ശേരി തറവാട്ടിലെ പദ്നാഭന്റെയും ദേവകിയുടെയും ഏക മകൾ..
ചെറുപ്പത്തിലേ തന്നെ അച്ഛനെയും അമ്മയെയും നഷ്ടമായവളെ വളർത്തിയത് മുത്തശ്ശി ആയിരുന്നു..
മുത്തശ്ശിയും മുത്തശ്ശി പകർന്നു തന്ന ഭക്തിയും വീടിനടുത്തെ കാവും അവിടത്തെ നാഗത്താന്മാരും പിന്നെ അമ്പലവും മുത്തിയമ്മ ദേവിയും ഒക്കെ ആയിരുന്നു തന്റെ ലോകം
അതിനിടയിൽ ആണ് പ്രശസ്തരായ പാലത്ര തറവാട്ടുകാരുടെ ബിസിനസ് സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റ് ആയി ജോലി കിട്ടിയത്..
പുതിയ ലോകം പുതിയ ആളുകൾ എല്ലാം നാട്ടിൻപുറത്തുകാരിയായ താൻ അത്ഭുതത്തോടെ ആണ് നോക്കി കണ്ടത്..
നിഷ്കളങ്കമായി സ്നേഹിക്കാൻ മുത്തശ്ശി പഠിപ്പിച്ചത് കൊണ്ടാവും എനിക്ക് കപടത നിറഞ്ഞ സ്നേഹം തിരിച്ചറിയാൻ കഴിയാതെ പോയത്..
“ശ്യാം മനോഹർ”
പാലത്ര തറവാട്ടിലെ ഇളയ പുത്രൻ ..
കാണാൻ സുന്ദരൻ.
ആരെയും മയക്കുന്ന സംസാര ശൈലി..
സ്നേഹത്തോടെയുള്ള പെരുമാറ്റം.. ഒരിക്കലും മുതലാളി എന്നൊരു ഭാവം അവനിൽ നിന്നും ഉണ്ടായിട്ടില്ല….
മാന്യതോടെയുള്ള പെരുമാറ്റം..
മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ളവൻ എന്നൊക്കെ പലരും പറഞ്ഞു കേട്ടു….
അങ്ങനെ ഒരാൾ ഇഷ്ടം ആണെന്ന് വന്നു പറയുമ്പോൾ എന്ത് മറുപടി കൊടുക്കണം എന്നറിയാതെ മനസ്സ് കുഴങ്ങിയിരുന്നു..
അത്രയും വലിയ തറവാട്ടുകാർ എന്നെ പോലെ അവരുടെ ഓഫീസിലെ ഒരു സ്റ്റാഫിനെ മരുമകൾ ആയി അംഗീകരിക്കില്ല എന്നെനിക്ക് തോന്നിയത് കൊണ്ടു ഞാൻ ഒഴിഞ്ഞു മാറി..
പക്ഷേ എത്ര ആട്ടി പായിച്ചിട്ടും പിന്മാറാതെ നിന്ന് ഒടുക്കം ശ്യാം നേരിട്ടു എന്റെ തറവാട്ടിൽ വന്നു മുത്തശ്ശിയോട് എന്നെ കെട്ടിച്ചു തരുമോ..?
എന്ന് ചോദിച്ചപ്പോൾ അറിയാതെ എന്റെ മനസ്സും അത് കൊതിച്ചിരുന്നു എന്ന് തോന്നി….
മുത്തശ്ശി സമ്മതം മൂളിയപ്പോൾ വല്ലാത്ത സന്തോഷമായിരുന്നു..
ഇതുവരെ അനുഭവിച്ച കഷ്ടപ്പാടുകൾ ഒക്കെ മാറി ആണൊരുത്തന്റെ ചിറകിൽ ഇനിയൊള്ള ജീവിതം സുരക്ഷിതം ആവുമെന്ന് കരുതി….
അപ്പോഴാണ് നമ്മുടെ കല്യാണത്തിന് തറവാട്ടിൽ ആരും സമ്മതിക്കുന്നില്ല അതുകൊണ്ട് അവർ അറിയാതെ നമുക്ക് രഹസ്യമായി അമ്പലത്തിൽ വെച്ച് കല്യാണം കഴിക്കാം, പിന്നെ അവരെ പറഞ്ഞു സമ്മതിപ്പിച്ചു കൊള്ളാം എന്നും പറഞ്ഞവൻ വന്നു മുത്തശ്ശിയെയും എന്നെയും സമീപിച്ചപ്പോൾ അവന്റെ വാക്കിൽ ഞങ്ങൾ വിശ്വസിച്ചു പോയി..
അങ്ങനെ അവനൊരുക്കിയ ആ വ്യാജ കല്യാണത്തിൽ തകർന്നത് എന്റെ ജീവിതം ആണ് ..
എല്ലാം ഓർമ്മയിൽ തെളിയുമ്പോൾ ധ്വനിയുടെ മനസ്സ് പിടയുക യായിരുന്നു….
ചുട്ടു പൊള്ളിക്കുന്ന ഓർമ്മകളുമായി ചുടുകണ്ണീർ അവളുടെ കവിളുകളിൽ കൂടി ഒഴുകി താഴേക്ക് വീണു കൊണ്ടിരുന്നു….
ഒരു പെണ്ണിന് വിലപ്പെട്ടത് എന്തോ അതിന്ന് ഒരു ചതിയന് മുന്നിൽ നഷ്ടമായിരിക്കുന്നു….
ഇനി ഞാൻ ജീവിച്ചിരിക്കുന്നതിൽ എന്തർത്ഥം….
ചതിക്കപ്പെട്ട ഏതൊരു പെണ്ണിന്റെ മനസ്സും ആദ്യം സഞ്ചരിക്കുന്ന അതേ വഴിയിലൂടെ ആ നിമിഷം അവളുടെ മനസ്സും സഞ്ചരിച്ചു തുടങ്ങി..
ഒടുവിൽ ഒരുത്തരത്തിൽ അവളെത്തി ചേർന്നു….
“ആത്മഹത്യാ…!
(തുടരും…)
(കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും ഒരു കുഞ്ഞു തുടർക്കഥയുമായി വരുകയാണ്.. നിങ്ങൾ സ്വീകരിക്കും എന്ന പ്രതീക്ഷയോടെ സ്നേഹപൂർവ്വം… ശിവ )
ശിവ യുടെ മറ്റു നോവലുകൾ
വൃന്ദാവനം
ശ്രീലക്ഷ്മി
ജാതകം
മിഴി
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Randam Thaali written by Shiva
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Adipwoli
Thali yude second part ahno ith