Skip to content

രണ്ടാം താലി – ഭാഗം 15

randam-thaali

രാഹുലിനെ കണ്ടു ധ്വനിയാകെ അമ്പരന്ന് നിൽക്കുകയാണ്…..

“””എന്താ ധ്വനി ഇങ്ങനെ അമ്പരന്ന് നോക്കുന്നത്….?

എന്നെ ഇവിടെ തീരെ പ്രതീക്ഷിച്ചു കാണില്ല അല്ലേ…..?

“”ഇല്ല ഡോക്ടർ എന്താ ഇവിടെ…..?

“”ഹഹഹ നല്ല ചോദ്യം അമ്പലത്തിൽ എന്തിനാ എല്ലാവരും വരുക….

അതിന് തന്നെയാണ് ഞാനും വന്നത്…..

“””ശെരിയെന്നാൽ ഡോക്ടർ പോയി പ്രാത്ഥിക്കാൻ നോക്ക് ഞാൻ പോവുന്നു….

“””ഹാ അങ്ങനെ പോവല്ലേടോ..

ഞാൻ തന്നെ കാണാൻ വേണ്ടി കൂടെ വന്നതാണ്….

“””എന്നെ കാണാനോ എന്തിന്….?

“”അതുപിന്നെ ധ്വനി എനിക്കൊരു കാര്യം പറയാൻ ഉണ്ട്….

ബുദ്ധിമുട്ട് ഇല്ലെങ്കിൽ നമുക്ക് കുറച്ചു അങ്ങ് മാറി നിന്നു സംസാരിക്കാം…..

ഒരഞ്ചു മിനിറ്റ് മതി…..

പ്ലീസ്….

“””മ്മ്മം ശെരി.. നടക്ക്…..

മാഷേ പോവല്ലേ ഞാൻ ഇപ്പോൾ വരാം എന്നവൾ ശിവയോട് പറഞ്ഞിട്ട് നടന്നു…..

എല്ലാം കണ്ടു ഒന്നും മനസ്സിലാവാതെ നിൽക്കുകയാണ് ശിവ……

“””ആരാ ധ്വനി അത്….?

ശിവയെ നോക്കി കൊണ്ട് രാഹുൽ ചോദിച്ചു….

“””അത് ആരെങ്കിലും ആയിക്കോട്ടെ ഡോക്ടർ വന്ന കാര്യം പറ…..

“””അതുപിന്നെ ധ്വനി ഉള്ള കാര്യം തുറന്നു പറയാം…..

എനിക്ക് ധ്വനിയെ ഇഷ്ടമാണ്….

അന്ന് അവന്റെ ഓഫീസിൽ വെച്ച് ആദ്യമായി കണ്ടപ്പോൾ മുതൽ ഇഷ്ടം തോന്നിയിരുന്നു…..

അത് പറയാൻ ഇരുന്നത് ആണ്

പക്ഷേ അതിനോട് ഇടക്ക് നിങ്ങൾ തമ്മിൽ അങ്ങനൊക്ക നടന്നു….

പിന്നെ തന്നെ വന്നു ഫേസ് ചെയ്യാൻ മടി ആയിരുന്നു….

പക്ഷേ വളരെ അപ്രതീക്ഷിതമായി അന്ന് തന്നെ ഹോസ്പിറ്റലിൽ വെച്ച് കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി….

ശ്യാമിന്റെ ഫ്രണ്ട് ആയതിന്റെ പേരിൽ താൻ എന്നെ തെറ്റിദ്ധരിക്കരുത്….

സത്യമായും എനിക്ക് തന്നെ ഇഷ്ടമാണ് ….

ഞാൻ എന്റെ അമ്മയെയും കൂട്ടി വീട്ടിലോട്ട് വന്നോട്ടെ….

“””എന്റെ പൊന്നു ഡോക്ടറേ എനിക്ക് അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ  നിങ്ങൾക്ക് ഹോസ്പിറ്റലിൽ ജോലി ഒന്നുമില്ലേ….

ഇങ്ങനെ എന്റെ പിന്നാലെ നടന്നു വെറുതെ സമയം കളയണ്ട….

ഡോക്ടറുടെ ഒരു ഉദ്ദേശവും എന്റെ അടുക്കൽ നടക്കില്ല…..

“””അയ്യോ ധ്വനി ദുരുദ്ദേശം ഒന്നും എനിക്കില്ല….

എനിക്ക് ശെരിക്കും തന്നെ ഇഷ്ടമാണ്…..

“””മ്മ്മം ഡോക്ടറെ ആ ഹോസ്പിറ്റലിൽ ഞരമ്പ് ചികിത്സ ചെയ്യുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കാണിച്ചോളു….

ഡോക്ടർക്ക് ഇപ്പോൾ അത് അത്യാവശ്യം ആണ്….

ധ്വനിയുടെ പരിഹാസം നിറഞ്ഞ മറുപടി കേട്ടു രാഹുലിന്റെ മുഖം വാടി……

“””ധ്വനി ഇയാൾക്കെന്നെ വിശ്വാസം ആയില്ല എന്നെനിക്ക് മനസ്സിലായി….

സാരമില്ല എനിക്ക് മനസ്സിലാവും എന്ത്‌ കൊണ്ടാണെന്നു…..

“””മനസ്സിലായല്ലോ എങ്കിൽ ഡോക്ടർ ചെല്ലാൻ നോക്ക് നേരം വൈകി ഞാൻ പോണ് എന്നും പറഞ്ഞു ധ്വനി ശിവക്ക് അരുകിലേക്ക് നടന്നു…..

“””മാഷേ വാ പോവാം….

“””ആരാടോ അത്….?

“””അത് ഡോക്ടർ ആണ് പേര് രാഹുൽ….

ഡോക്ടർക്ക് എന്നെ കണ്ടപ്പോൾ മുതൽ ഞരമ്പിന് എന്തോ തകരാർ പറ്റി…..

മിക്കവാറും എന്റെ കൈയുടെ ചൂടറിയുമ്പോൾ ശെരി ആയിക്കോളും….

“””ഡോക്ടറോ…. ആള് കാണാനും കൊള്ളാമല്ലോ..

നല്ല ആളാണെങ്കിൽ നോക്കടോ നമുക്ക് കല്യാണം അങ്ങ് നടത്തിയേക്കാം…..

“””ഒന്ന് നടന്നതിന്റെ ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുവാണ്…. ഇനി വയ്യ….

പിന്നെ ആ ഡോക്ടർ ശ്യാമിന്റെ ഫ്രണ്ട് കൂടെ ആണ്….

“”ഏത്..മറ്റേ ആ ശ്യാമിന്റെയോ……

“””മ്മം അവന്റെ തന്നെ….

“””അത് കൊള്ളാമല്ലോ.. ഇനി ഇതും മറ്റവന്റെ പ്ലാൻ ആയിരിക്കുമോ….?

“”അറിയില്ല മാഷേ.. എന്തായാലും ഇനി എനിക്ക് അബദ്ധം പറ്റില്ല….

അല്ല മാഷിന് എന്താ എന്നെ കെട്ടിച്ചു വിടാൻ ഇത്ര താല്പര്യം……?

“”””എന്റെ പൊന്നോ നല്ല ആലോചന ആവുമെന്ന് കരുതി പറഞ്ഞു പോയതാണ് അല്ലാതെ ഒന്നുമില്ല..

“””ഉവ്വ വാ വേഗം നടക്ക്..

ഇനി താമസിച്ചാൽ മുത്തശ്ശി വഴക്ക് പറയും എന്നും പറഞ്ഞു അവൾ നടന്നു..

കൂടെ ശിവയും……

———————————————————

രണ്ടു പേരും ചിരിച്ചു കളിച്ചു വർത്തമാനം പറഞ്ഞു വരുന്നത് കണ്ടു  ഉണ്ണി ഉമ്മറത്തു അമ്പരന്നു നിന്നു…..

“”ഈശ്വരാ കീരിയും പാമ്പും ഒന്നായോ….

ഇത് അത് തന്നെ….

ഉണ്ണി നിന്ന് പിറു പിറുത്തു……

ധ്വനിയോട് ബൈ പറഞ്ഞു ശിവ വാഴൂർ തറവാട്ടിലേക്ക് നടന്നു ചെന്നു ….

“””അളിയോ എന്താ ഒരു ചിരിയും കളിയുമൊക്കെ….

“””ചിരിയും കളിയുമോ.. ആര്..?

“””അയ്യോടാ ഒന്നും അറിയാത്ത വാവ…..

നീയും ധ്വനിയും തമ്മിൽ ചിരിച്ചു കളിച്ചു വരുന്നത് കണ്ടല്ലോ…..

“””ഓ അതോ ഞങ്ങൾ വെറുതെ ഓരോ തമാശ പറഞ്ഞു വന്നതാണ്…..

“””ഓഹോ എങ്കിൽ ആ തമാശ എന്നോടും കൂടെ പറ ഞാനും ചിരിക്കട്ടെ….

“”ഒന്ന് പോയെടാ അവിടുന്ന്…. എനിക്ക് വേറെ പണിയുണ്ട്….

എന്നും പറഞ്ഞു ശിവ അകത്തേക്ക് കേറി പോയി….

“”ആ പൊക്കോ പൊക്കോ രണ്ടിന്റെയും ഒളിച്ചു കളി ഞാൻ കൈയോടെ പൊക്കുന്നുണ്ട്…..

ഉണ്ണി അകത്തേക്ക് നോക്കി നീട്ടി വിളിച്ചു പറഞ്ഞു….

ഉണ്ണി നേരെ ഫോൺ എടുത്തു ദേവികയെ വിളിച്ചു…..

“””ഹലോ.. ദേവൂ ഡി ഞാൻ നിന്നോട് പറഞ്ഞിരുന്നില്ലേ കീരിയും പാമ്പും തമ്മിൽ ലവ് ആയോന്ന് സംശയം ഉണ്ടെന്ന്…..

ഇപ്പോൾ അത് ഏകദേശം ഉറപ്പായി…..

“”കീരിയും പാമ്പുമോ.. ഏത് കീരിയും പാമ്പും…..?

“”നിന്റെ കുഞ്ഞമ്മയും മാപ്പിളയും അല്ല പിന്നെ ….

ഡി മരപോത്തേ നമ്മുടെ ധ്വനിയും ശിവയും തമ്മിൽ എന്തോ ഉണ്ടെന്നൊരു സംശയം……

ഇന്നും രണ്ടും ചിരിച്ചു കളിച്ചു വരുന്നത് കണ്ടു…

“””അതിനിപ്പോൾ എന്താ അവർക്ക് ചിരിച്ചു കൂടെ….

“”കോപ്പ് ഈ പൊട്ടിയോട് പറഞ്ഞ എന്നെ പറഞ്ഞാൽ മതിയല്ലോ…..

ഡി കോപ്പേ രണ്ട് പേരും തമ്മിൽ എപ്പോൾ കണ്ടാലും വഴക്ക് അല്ലായിരുന്നോ….

ഇപ്പോൾ അതൊക്ക മാറി…..

“”അത് നല്ല കാര്യം അല്ലെ…

“”അതേ നീ ഫോൺ വെച്ചോ നിന്നോട് വിളിച്ചു പറയാൻ പോയ എന്നെ പറഞ്ഞാൽ മതി എന്നും പറഞ്ഞു ഉണ്ണി കോൾ കട്ട്‌ ആക്കി…..

——————————————

“””ഈ താമര പൂക്കൾക്ക് എന്ത്‌ ഭംഗിയാ അല്ലേ മാഷേ….

അമ്പലത്തിന് അടുത്തുള്ള കുളത്തിന്റെ കൽപടവിൽ ഇരുന്നു കൊണ്ട് ധ്വനി അരികിൽ ഇരിക്കുന്ന ശിവയോടായി പറഞ്ഞു….

“””ശെരിയാണ്.. അവളുടെ കാമുകനെ കണ്ട നാണത്താൽ ചുവന്നു പൂത്തത് ആവും….

“””ഹഹഹ താമരയുടെ കാമുകനോ അതാരാണ്..?

ചിരിയോടെ അവൾ ചോദിച്ചു….

“””സൂര്യൻ…. അവന്റെ കിരണങ്ങളുടെ തലോടൽ ഏറ്റാണ് അവൾ ഇങ്ങനെ ചുവന്നത്….

“””ഓ സാഹിത്യം..

“””മ്മ്മം.. ചെറു ചിരിയോടെ അവൻ ഇരുത്തി മൂളി….

അവളപ്പോൾ തന്റെ കാലുകൾ വെള്ളത്തിലേക്ക് നീട്ടി വെച്ചു കൊടുത്തു….

കുളത്തിലെ കുഞ്ഞു മീനുകൾ ഓടി വന്നു അവളുടെ കാലിൽ കൊത്തി തുടങ്ങി…..

കുസൃതിയോടെ അവൾ അത് കണ്ട് പുഞ്ചിരിച്ചു…..

എല്ലാം കണ്ടു ശിവ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു….

അവളുടെ മുഖത്ത് മിന്നി മറയുന്ന കുസൃതിയുടെ ഭാവങ്ങൾ ചെറു

പുഞ്ചിരിയോടെ അവൻ കണ്ണിമ ചിമ്മാതെ നോക്കി ഇരുന്നു…..

പെട്ടെന്നാണ് ധ്വനി ശിവയുടെ മുഖത്തേക്ക് പാളി നോക്കിയത്….

“””എന്താ മാഷേ ഇങ്ങനെ നോക്കുന്നത്….

കൗതുകത്തോടെ അവൾ ചോദിച്ചു…..

“””ഹേയ് ഒന്നുമില്ല…. നിന്റെ കവിളുകളിലും താമരയുടെ ചുവപ്പ് പടരുന്നുണ്ടോ എന്നൊരു സംശയം….

“””അതിന് എനിക്ക് കാമുകൻ ഇല്ലല്ലോ മാഷേ….

കുസൃതി ചിരിയോടെ അവൾ പറഞ്ഞു..

അതിന് മറുപടി എന്നോണം നേർത്ത പുഞ്ചിരി അവൾക്ക് സമ്മാനിച്ചു കൊണ്ടവൻ അവളുടെ മിഴികളിലേക്ക് നോക്കി….

കരിമഷി എഴുതിയ അവളുടെ കണ്ണുകളിൽ എവിടെയോ പ്രണയം അലതല്ലുന്നതായി അവന് തോന്നി….

അവരുടെ മിഴികൾ തമ്മിൽ ഇടഞ്ഞു….

ചെമ്പക വാസനയോടെ ഇളം കാറ്റ് അവരെ തഴുകി കടന്നു പോയി…..

അവന്റെ രണ്ടു കൈകളും അവളുടെ കവിളത്തു വെച്ചു കൊണ്ട് മെല്ലെ അവനവളുടെ നെറുകിൽ ചുംബിച്ചു….

പെട്ടെന്ന് ഒരു ഞെട്ടലോടെ ധ്വനി ചാടി എഴുന്നേറ്റു ചുറ്റും നോക്കി…..

നേരം പരപരാന്ന് വെളുത്തു തുടങ്ങുന്നതേ ഒള്ളൂ….

താൻ കണ്ടത് സ്വപ്നം ആയിരുന്നല്ലേ….

ശ്ശെ എന്നാലും എന്തായിപ്പോ ഇങ്ങനൊക്കെ കണ്ടത്……

അവൾക്കുള്ളിൽ നാണം തോന്നി….

എന്നാലും മാഷും ഞാനും ….

ധ്വനി അറിയാതെ അവളുടെ ഉള്ളിൽ ശിവയോട് തോന്നിയ  ഇഷ്ടം പുറത്ത് വരാൻ തുടങ്ങുക ആയിരുന്നു…..

ശിവയുടെ അവസ്ഥയും മറിച്ചായിരുന്നില്ല…..

ദിവസങ്ങൾ കഴിയും തോറും ധ്വനിയുമായുള്ള സൗഹൃദം പ്രണയമായി അവന്റെ ഉള്ളിലും ചേക്കേറി തുടങ്ങിയിരുന്നു…..

പക്ഷേ ഇരുവരും അവരുടെ ഉള്ളിലെ പ്രണയത്തെ വാക്കുകൾ കൊണ്ട് പറയാതെ മനസ്സിന്റെ ഒരു കോണിൽ ഒളിപ്പിക്കാൻ ആണ് ശ്രമിച്ചത്…..

എങ്കിലും നോട്ടം കൊണ്ടും ഭാവം കൊണ്ടും പ്രണയം അവർ പരസ്പരം പങ്കുവെച്ചു…..

അവളുടെ കരിമഷി എഴുതിയ കണ്ണുകളിൽ ശിവയോടുള്ള പ്രണയം തുളുമ്പി നിന്നു…..

ശിവയാവട്ടെ തന്റെ ഡയറിയിൽ അക്ഷരങ്ങൾ കൊണ്ടൊരു പ്രണയകാവ്യം തന്നെ അവൾക്കായി തീർത്തു…..

പക്ഷേ ഒരിക്കൽ പ്രണയത്തിന്റെ കയ്പ്നീര് കുടിച്ചത് കൊണ്ടാവാം പരസ്പരം പ്രണയം തുറന്നു പറയാൻ അവർക്ക് കഴിഞ്ഞില്ല….

————————————————————–

“””മുത്തശ്ശി ഞാൻ ജോലിക്ക് പൊക്കോട്ടെ എത്ര നാളെന്നു വെച്ചാണ് ഇങ്ങനെ കുത്തിപിടിച്ചു ഇവിടിങ്ങനെ ഇരിക്കുന്നത്…..

“””എന്തിനാ ഇപ്പോൾ ഒരു ജോലി നിനക്ക് ഇവിടുത്തെ പറമ്പിൽ നിന്നുമൊക്ക നമുക്ക് രണ്ടുപേർക്കും ജീവിക്കാനുള്ള വരുമാനം കിട്ടുന്നില്ലേ….

പോരാത്തതിന് നിന്റെ പേരിൽ നല്ലൊരു തുക ബാങ്കിലും ഉണ്ട്…..

പിന്നെ എന്തിനാ എന്റെ കുട്ടിക്ക് ഇപ്പോൾ ഒരു ജോലി…..

“””അതല്ല മുത്തശ്ശി ഇങ്ങനെ ഇവിടുത്തെ കാര്യം മാത്രം നോക്കി നടന്നു ബോറടിച്ചു…..

ഒരു ജോലിക്ക് പോയി തിരക്കൊക്കെ മനസ്സൊക്കെ ഒന്ന് ഫ്രഷ് ആവുമല്ലോ…..

“””വേണ്ട നീ ഇനി എവിടെയും പോവണ്ട….

എന്റെ കണ്ണടയും മുൻപ് നല്ലൊരുത്തന്റെ കൈയിൽ നിന്നെ ഏൽപ്പിക്കണം…..

അത് മാത്രമേ ഇപ്പോൾ ഈ വൃദ്ധയുടെ മനസ്സിൽ ഉള്ളൂ…..

അല്ലെങ്കിൽ എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ കുട്ടി തനിച്ചായി പോവും….

അതും പറഞ്ഞു മുത്തശ്ശി വിതുമ്പി കരഞ്ഞു…..

“””അയ്യേ എന്തിനാ ഇപ്പോൾ എന്റെ കല്യാണി കുട്ടി കരയുന്നത്…..

ഞാൻ വെറുതെ പറഞ്ഞത് ആണ് ഞാൻ ഒരിടത്തും പോണില്ല പോരെ…..

എന്തായാലും എന്റെ മക്കളെയും അവരുടെ മക്കളെയും കാണാതെ ഈ കാണാതെ കല്യാണി കുട്ടിക്ക് ഒന്നും വരില്ല….

വരാൻ ഞാൻ സമ്മതിക്കില്ല….

എന്നും പറഞ്ഞു മുത്തശ്ശിയെ കെട്ടിപിടിക്കുമ്പോൾ അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു……

———————————————————

വൈകുന്നേരം ധ്വനി കടയിൽ പോയി തിരികെ വരും നേരം കാർ അവളുടെ അടുത്ത് കൊണ്ട് വന്നു നിർത്തി…..

അതിൽ നിന്നും ഇറങ്ങി വന്ന ആളെ കണ്ട് അവൾ ഞെട്ടി….

“”ശ്യാം..””

“”ഹാ ഞാൻ നിന്റെ തറവാട്ടിലേക്ക് വരാൻ ഇരുന്നത് ആണ്..

എന്തായാലും ഇവിടെ വെച്ച് കണ്ടത് നന്നായി….

“””നിനക്കെന്താടാ വേണ്ടത്….

ധ്വനി വാക്കുകളിൽ അവനോടുള്ള ദേഷ്യം മുഴുവൻ പ്രകടം ആയിരുന്നു…..

“””ഹഹഹ ഞാൻ പറഞ്ഞി രുന്നില്ലേ എനിക്ക് വേണ്ടത് നിന്നെയാണ്….

എന്തായാലും അന്നത്തെക്കാളും നീ സുന്ദരി ആയിട്ടുണ്ട്……

അവളെ നോക്കി ചിരിച്ചു കൊണ്ടവൻ പറഞ്ഞു….

ധ്വനി ദേഷ്യത്തിൽ അവനെ ഒന്ന് തറപ്പിച്ചു നോക്കിയിട്ട് പോവാൻ തുടങ്ങിയതും ശ്യാം അവളുടെ കൈയിൽ കേറി പിടിച്ചു….

“”ഹാ അങ്ങനെ അങ്ങ് പോയാലോ നീ വാ കാറിൽ കേറ് ഞാൻ കൊണ്ട് പോയി വിടാം…..

“””കൈ എടുക്കെടാ ചെറ്റേ എന്നും പറഞ്ഞു അവൾ അവനെ അടിക്കാനായി വലതു കൈ ഓങ്ങിയതും ഇടം കൈകൊണ്ടു അവൻ തടുത്തു…..

“””അടങ്ങി നിക്കടി പെണ്ണേ..

എന്റെ കൈയിൽ നിന്ന് രക്ഷപ്പെടാം എന്ന് നീ വിചാരിക്കേണ്ട…..

ആഗ്രഹിച്ചത് ഞാനെന്നും സ്വന്തമാക്കിയിട്ടേ ഒള്ളൂ…..

നിനക്കത് നന്നായിട്ട് അറിയാമല്ലോ എന്നും പറഞ്ഞവൻ ചിരിച്ചു…..

പെട്ടെന്ന് ആയിരുന്നു അവന്റെ തോളത്തു ഒരു കൈ വന്നു പതിച്ചത്….

തിരിഞ്ഞവൻ നോക്കിയതും അവന്റെ കവിളത്തു കരണം പുകയുന്ന ഒരടി കിട്ടി…..

കണ്ണിൽ നിന്നു പൊന്നീച്ച പാറും പോലെ ശ്യാമിന് തോന്നി പോയി…..

വന്ന ആളെ കണ്ട്  ധ്വനിയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു…..

“”മാഷ്..”

അവളുടെ ചുണ്ടുകൾ ഉരുവിട്ടു….

“””ആരാടാ നീ..

ശ്യാം ശിവയുടെ നേരെ അലറി കൊണ്ട് ചോദിച്ചു….

ശിവയുടെ മുഖം ദേഷ്യം കൊണ്ട് നിറഞ്ഞിരുന്നു….

അവന്റെ കണ്ണുകളിൽ ദേഷ്യം അഗ്നിപോൽ ആളിപ്പടർന്നു…..

ശിവ ശ്യാമിന്റെ കഴുത്തിനു കുത്തിപിടിച്ചു വഴിയരികിലെ ഭിത്തിയോട് ചേർത്തു നിർത്തി….

ആ പിടിയിൽ ശ്വാസം കിട്ടാതെ ശ്യാം ഒന്ന് പിടഞ്ഞു…..

“””പുന്നാര മോനെ ഇനി ഇവളുടെ പിന്നാലെ എന്നല്ല ഇവളുടെ നിഴൽ വെട്ടത്തിൽ നിന്നെ കണ്ടാൽ പിന്നെ ഒരു സൂര്യോദയം നീ കാണില്ല….

ശിവയാണ് പറയുന്നത് ഓർത്തോ…..

അതും പറഞ്ഞു ശ്യാമിന്റെ കഴുത്തിലെ പിടി അവൻ അൽപ്പം അയച്ചു…..

ശ്യാം പെട്ടെന്ന് വെപ്രാളത്തോടെ  ശ്വാസം എടുക്കാൻ പ്രയാസപ്പെട്ടു നിന്നു …..

“””നിന്നെക്കുറിച്ചു അറിഞ്ഞ നാൾ മുതൽ നിന്നെ കൈയിൽ കിട്ടാൻ ഞാൻ നോക്കി ഇരിക്കുവായിരുന്നു……

ഇത് കൊണ്ട് ഒന്നും അവസാനിച്ചെന്ന് നീ കരുതേണ്ട ഇനിയും ഇതുപോലെ തരികിട നമ്പറും ആയെങ്ങാനും നീ വന്നാൽ….

ഞാൻ പറഞ്ഞത് മറക്കണ്ട….

അതുകൊണ്ട് പോവാൻ നോക്ക്….

അവൾക്കിപ്പോൾ ചോദിക്കാനും പറയാനും ആളുണ്ട്……

എന്നും പറഞ്ഞു ശ്യാമിനെ പിടിച്ചു കാറിന്റെ അടുത്തേക്ക് തള്ളി വിട്ടു…..

ശ്യാം ധ്വനിയെ ദേഷ്യത്തിൽ തറപ്പിച്ചു നോക്കി…..

ധ്വനിയുടെ മുഖത്ത് പരിഹാസം കലർന്നൊരു പുഞ്ചിരി വിരിഞ്ഞിരുന്നു…..

ദേഷ്യത്തിൽ അവളെ നോക്കി കൊണ്ട് കാറിന്റെ ഡോർ തുറന്നതും ശിവ അവനെ കേറി പിടിച്ചു വലിച്ചു നേരെ നിർത്തി…..

“”നീ അങ്ങനങ്ങു പോയാലോ  എന്തോ ഒരു കുറവ് ഉണ്ട്…..?

ശിവ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാവാതെ ശ്യാം ഒന്ന് ഭയന്നു…..

“”നീയെന്താടി വായി നോക്കി നിൽക്കുന്നത്…..

നമ്മുടെ ശ്യാമേട്ടന്റെ കവിളിന് ചുവപ്പ് അത്ര പോരാ…..

നീയാ കൈ നീട്ടി ഒരെണ്ണം കൊടുത്തേ….

ശിവ ധ്വനിയെ നോക്കി പറഞ്ഞു….

അത് കേട്ടിട്ടും ധ്വനി മടിച്ചു മടിച്ചു നിന്നു….

“”ഡി നിന്നോടല്ലേ പറഞ്ഞത് ഇവന്റെ മോന്ത നോക്കി ഒരെണ്ണം കൊടുക്കാൻ….

എന്നുള്ള ശിവയുടെ ഗാഭീര്യം നിറഞ്ഞ വാക്കുകൾ ഉയർന്നതും ധ്വനിയൊന്ന് ഞെട്ടി….

അവൾ ഇതുവരെ കാണാത്ത ശിവയുടെ മുഖഭാവം ആയിരുന്നു അപ്പോൾ അവിടെ അവൾ കണ്ടത്…..

ശിവ ധ്വനിയെ രൂക്ഷ ഭാവത്തിൽ തന്നെ നോക്കി നിന്നു

“ഡി “

എന്നൊരു വിളി കൂടെ വിളിച്ചതോടെ

പെട്ടെന്ന് എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ അവൾ ചെന്നു ശ്യാമിന്റെ കവിൾ നോക്കി ഒരെണ്ണം കൊടുത്തു…..

“””അടി പോരാ കവിൾ ചുവന്നില്ല ഒന്നൂടി കൊടുക്കെടി…..

ശിവ പറഞ്ഞു തീർന്നതും ധ്വനിയുടെ അടുത്ത അടിയും ശ്യാമിന്റെ കവിളത്തു പതിഞ്ഞിരുന്നു…..

“””ദേ ഇപ്പോൾ ആ കുറവ് അങ്ങ് മാറി…..

ഇനി ചേട്ടൻ വണ്ടി വിട്ടോ എന്നും പറഞ്ഞു ശ്യാമിനെ തള്ളി കാറിനുള്ളിലേക്ക് കേറ്റിയിട്ട് ശിവ ഡോർ അടച്ചു…..

ശ്യാമിന്റെ കണ്ണുകൾ ദേഷ്യം കൊണ്ടു ചുവന്നിരുന്നു….

ധ്വനി പരിഹാസ ചിരിയോടെ അവനെ നോക്കി നിന്നു….

“””എന്നാ പിന്നെ നമുക്ക് പോയേക്കാം എന്നും പറഞ്ഞു ശിവ മുന്നോട്ട് നടന്നു….

ഒരു കൊമ്പന്റെ തലയെടുപ്പോടെ നെഞ്ച് വിരിച്ചു നടക്കുന്ന ശിവയുടെ ഓരം പറ്റി ധ്വനിയും നടന്നു…..

ആ നിമിഷം അവളുടെ സന്തോഷത്തിന് അതിരുകൾ ഇല്ലായിരുന്നു…..

അവളുടെ ഉള്ളിൽ സന്തോഷം നിറയുമ്പോൾ മറ്റൊരാളുടെ മനസ്സിൽ പക എരിയുകയായിരുന്നു……

ഇതിനുള്ള പണി ഞാൻ രണ്ടിനും തരുന്നുണ്ട് എന്ന് അവരെ നോക്കി കവിൾ തടവി പറഞ്ഞ ശേഷം  ശ്യാം വണ്ടി സ്റ്റാർട്ട്‌ ചെയ്തു പോയി……

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

 

 

 

ശിവ യുടെ മറ്റു നോവലുകൾ

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Thaali written by Shiva

4.7/5 - (4 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!