Skip to content

രണ്ടാം താലി – ഭാഗം 2

randam-thaali

കരഞ്ഞു കലങ്ങിയ കണ്ണുകളും ഉഴലുന്ന മനസ്സുമായി നടന്ന കൊണ്ടിരുന്ന ധ്വനിയുടെ ഉള്ളിൽ ആത്മഹത്യാ എന്ന ചിന്ത ഉയർന്നു വന്നു കൊണ്ടിരുന്നു..

ഇനി താൻ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല എന്നവൾക്ക് തോന്നി..

അവസാനമായി തന്റെ മുത്തശ്ശിയെ ഒരിക്കൽ കൂടെ കാണണം പിന്നെ

മരിക്കണം എന്നുറപ്പിച്ചു കൊണ്ടാണവൾ കാരശ്ശേരി തറവാടിന്റെ പടി കടന്നത്..

ഉമ്മറത്തു കാപ്പിയും കുടിച്ചു മുറ്റത്തേക്ക് നോക്കിയിരുന്ന മുത്തശ്ശി ധ്വനിയുടെ വരവ് കണ്ടു അത്ഭുതപ്പെട്ടു..

“””എന്താ കുട്ട്യേ എന്തുപറ്റി..??

“”മുത്തശ്ശിയുടെ ചോദ്യം കേട്ടതും സകലതും മറന്നവൾ മുത്തശ്ശിയെ ഓടിച്ചെന്നു  കെട്ടിപിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞു..

“” എന്താപ്പോ എന്റെ കുട്ടിക്ക് പറ്റിയെ..??

ആവലാതിയോടെ മുത്തശ്ശി ചോദിച്ചു..

മറുപടി എന്നോണം അവളുടെ തേങ്ങൽ ശബ്ദം മാത്രം മുഴങ്ങി നിന്നു..

അതോടെ മുത്തശ്ശിയുടെ മനസ്സിലും ആധി നിറഞ്ഞു..

അവർ ചുളിവാർന്ന കൈയാലേ മെല്ലെ അവളുടെ മുഖം മുഖം പിടിച്ചുയർത്തി..

വിറയാർന്ന അവരുടെ കൈകൾക്കുള്ളിൽ അവളുടെ കരഞ്ഞു കലങ്ങിയ മുഖം..

കണ്ണുകളിൽ ദയനീയ ഭാവം..

കാര്യമായി എന്തോ നടന്നെന്ന് മുത്തശ്ശിക്ക് മനസ്സിലായി..

“”എന്താ എന്റെ മോൾക്ക് പറ്റിയത്..?? മുത്തശ്ശിയോട് പറ..

കരയാതെ കാര്യം പറ മോളെ..

എന്നും പറഞ്ഞു കൊണ്ടവർ അവളുടെ മുഖത്തേക്ക് പാറി വീണ മുടി മാറ്റി നെറുകയിലൂടെ കൈയോടിച്ചു..

“”മുത്തശ്ശി അത് ശ്യാമേട്ടൻ….. ശ്യാമേട്ടൻ..

അവളുടെ തേങ്ങി കരച്ചിലുകൾക്ക് ഇടയിൽ വാക്കുകൾ മുറിക്കപ്പെട്ടു..

“”മോള് കരയാതെ മുത്തശ്ശിയോട് കാര്യം പറ..

“”മുത്തശ്ശി അയാൾ….

അയാൾ എന്നെ ചതിക്കുവായിരുന്നു..

“”ആര് ശ്യാം മോനോ..?? ചുളിവ് പടർന്ന മുത്തശ്ശിയുടെ മുഖത്ത് അന്ധാളിപ്പ് നിഴലിച്ചു..

“”””മ്മ്മം.. അയാൾ തന്നെ.. അയാൾക്ക് ആവശ്യം എന്നെ ആയിരുന്നില്ല

എന്റെ ശരീരം മാത്രം ആയിരുന്നു..

അതിന് വേണ്ടി അയാൾ നടത്തിയ നാടകം ആയിരുന്നു ആ കല്യാണം..

വിറയാർന്ന ശബ്ദത്തോടെ അവളത് പറയുമ്പോൾ

“”എന്റെ ദേവി എന്നും വിളിച്ചു നെഞ്ചത്ത് കൈയും വെച്ച് മുത്തശ്ശി നിലത്തേക്ക് ഇരുന്നു പോയി..

അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

“””എന്നാലും എന്റെ ദേവി എന്റെ കുഞ്ഞിന് ഇങ്ങനൊക്കെ നടക്കാൻ മാത്രം എന്ത്‌ തെറ്റാണ് ഞങ്ങൾ നിന്നോട് ചെയ്തത് എന്നും പറഞ്ഞവരും കരഞ്ഞു..

നിലത്തേക്ക് തളർന്നിരുന്നു കൊണ്ടു ധ്വനി മുത്തശ്ശിയുടെ തോളിലേക്ക് ചാഞ്ഞു..

മുറ്റത്തു അവരുടെ കരച്ചിൽ ശബ്ദം മുഴങ്ങി..

അയൽവക്കത്തെ ചിലരപ്പോൾ അതും കണ്ടു അവിടേക്ക് വന്നു..

വിവരം അറിഞ്ഞു എല്ലാവരുടെയും മുഖത്തൊരു മ്ലാനത പരന്നു..

സഹതാപ വാക്കുകൾ പറഞ്ഞു ചിലർ അവരെ ആശ്വസിപ്പിക്കാൻ നോക്കിയപ്പോൾ മറ്റു ചിലർ നിന്ന് എന്തൊക്കെയോ അടക്കം പറഞ്ഞു…..

മുത്തശ്ശി പതിയെ എഴുന്നേറ്റു അവളെയും പിടിച്ചു എഴുന്നേൽപ്പിച്ചു കൊണ്ടു തറവാടിന് അകത്തേക്ക് കേറി..

കൂടി നിന്നവർ പതിയെ പതിയെ പൊറു പൊറുത്തു കൊണ്ട് പിരിഞ്ഞു പോയി..

കാരശ്ശേരി തറവാട് അന്നത്തെ ദിവസം ശോക മൂകമായിരുന്നു..

മുത്തശ്ശിയുടെയും ധ്വനിയുടെയും എങ്ങൽ അടികൾ ചുവരുകൾക്കുള്ളിൽ മുഴങ്ങി നിന്നു..

ധ്വനിയുടെ ദുരവസ്ഥയെ കുറിച്ചു ഓർത്ത് ആ വൃദ്ധയുടെ ഹൃദയം നീറി….

അച്ഛനും അമ്മയും ഇല്ലാതെ താൻ പൊന്നു പോലെ വളർത്തി കൊണ്ട് വന്ന പേരകുട്ടിയുടെ അവസ്ഥയിൽ ആ നെഞ്ച് വിങ്ങി പൊട്ടുകയായിരുന്നു…..

ഇവിടെ രണ്ടു ആത്മാക്കൾ കരഞ്ഞു തളർന്നിരിക്കുമ്പോൾ അതിന് കാരണക്കാരൻ ആയവൻ ഗസ്റ്റ്‌ ഹൗസിൽ ഇരുന്നു അടുത്ത ഇരക്കായി വല വിരിക്കുകയായിരുന്നു….

——————————————————–

നേരം രാത്രി ആയതും മുത്തശ്ശി എഴുന്നേറ്റു പോയി അരി തിളപ്പിച്ച്‌ കഞ്ഞി വെച്ചു….

കൂട്ടാനായി മാങ്ങാച്ചാറും എടുത്തു കഞ്ഞിയും പാത്രത്തിലാക്കി അവർ ധ്വനിക്ക് അരികിലേക്ക് ചെന്നു..

കഞ്ഞി മേശപ്പുറത്തേക്ക് വെച്ചു..

രാവിലെ മുതൽ ഒന്നും കഴിക്കാതെ ജലപാനം ഇല്ലാതെ ഇരിക്കുകയാണ് ധ്വനിയും..

വെയിലേറ്റ് വാടിയ പൂ പോലെ കരഞ്ഞു തളർന്നു കിടക്കുന്ന ധ്വനിയെ അവർ സ്നേഹപൂർവ്വം തലോടി..

“”മോളെ എഴുന്നേൽക്ക് വാ ഇത്തിരി കഞ്ഞി കുടിക്കാം..

“”വേണ്ട മുത്തശ്ശി.. എനിക്ക് വിശപ്പില്ല

അവൾ മുത്തശ്ശിയുടെ കൈ തട്ടി മാറ്റി കൊണ്ട്  നിരസിച്ചു..

“””അങ്ങനെ പറഞ്ഞാൽ പറ്റില്ല ഇത്തിരി കഞ്ഞി എങ്കിലും എന്റെ കുട്ടി കുടിക്കണം..

ഇല്ലെങ്കിൽ മുത്തശ്ശിയും ഇന്ന് മോൾക്കൊപ്പം പട്ടിണി കിടക്കും..

“”എനിക്ക് വേണ്ടാത്ത കൊണ്ടാണ് മുത്തശ്ശി..

“””മോളെ എനിക്ക് മനസ്സിലാവും നിന്റെ വിഷമം..

എല്ലാം വിധി ആണെന്ന് കരുതി നമുക്ക് സമാധാനിക്കാം….

അല്ലാതെ നമ്മൾ എന്ത് ചെയ്യാനാണ്….

മോള്  നാളെ അമ്പലത്തിൽ പോയി ദേവിയെ കണ്ടൊന്നു തൊഴുതു പ്രാത്ഥിക്ക്..

ജോലി തിരക്കും പറഞ്ഞു കുറച്ചു നാളായി അമ്പലത്തിൽ പോക്കൊന്നും ഇല്ലായിരുന്നല്ലോ.

അതിന്റെ ദോഷമാണ് ഇതൊക്കെ..

“”മിണ്ടരുത് മുത്തശ്ശി.. ഒരു ദേവിയും നാഗത്താന്മാരും..

ഇത്രയും കാലം പൂജിച്ചു നടന്ന എനിക്ക് സങ്കടങ്ങൾ അല്ലാതെ മറ്റെന്താണ് അവർ തന്നിട്ടുള്ളത്..

കുട്ടിക്കാലത്തെ അച്ഛന്റെയും അമ്മയുടെയും സ്നേഹം എന്നിൽ നിന്നവർ തട്ടി പറിച്ചു..

ഇപ്പോൾ സ്നേഹിച്ചവന്റെ ചതിയും ഏറ്റുവാങ്ങി ഈ അവസ്ഥയിൽ എന്നെ എത്തിച്ചതും ഇവരല്ലേ..

ദൈവങ്ങൾ ആണ് പോലും..

കണ്ണ് കാണാത്ത ദൈവങ്ങൾ..

“”അയ്യോ എന്റെ മോളെ അങ്ങനെ ഒന്നും പറയല്ലേ..

ഇതൊക്കെ മോളുടെ ജാതക ദോഷം കൊണ്ട് വല്ലതും ഉണ്ടായത് ആവും.. നാളെ ആ പണിക്കരെ വിളിച്ചൊന്നു ജാതകം നോക്കണം..

അന്ന് ജാതകം നോക്കാൻ അവൻ സമ്മതിച്ചില്ലല്ലോ..

“””ജാതക ദോഷം മണ്ണാംകട്ട .. എനിക്കിപ്പോൾ  ഈ ദൈവത്തിലും ജാതകത്തിലും ഒന്നും ഒട്ടും വിശ്വാസമില്ല..

എങ്ങനെ എങ്കിലും ഒന്ന് മരിച്ചാൽ മതി എന്നേ ഒള്ളൂ..

“”അങ്ങനെ ഒന്നും പറയല്ലേ മോളെ നീ മരിച്ചാൽ പിന്നെ ഈ മുത്തശ്ശിക്ക് ആരാ ഉള്ളത്..??

“”എനിക്ക് വയ്യ മുത്തശ്ശി എല്ലാവരുടെയും മുന്നിൽ ഒരു ചീത്ത പെണ്ണായി ജീവിക്കാൻ..

അവരുടെ സഹതാപം നിറഞ്ഞ നോട്ടം കാണാനുള്ള ശേഷിയൊന്നും എനിക്കില്ല..

“”മോളെ ലോകം അങ്ങനെ ഒക്കെ ആണ്….

സ്വന്തം കുറവ് നോക്കാതെ മറ്റുള്ളവന്റെ കുറവിന്റെ പിന്നാലെ പോവാൻ ആണ് ചിലർക്കിഷ്ടം..

നീ തെറ്റൊന്നും ചെയ്തിട്ടില്ല.. പിന്നെ നീ എന്തിന് മരിക്കണം..??

എന്നേക്കാൾ അറിവുള്ള നീ ഇങ്ങനെ ഒക്കെ ചിന്തിക്കാമോ..??

അവളുടെ മനസ്സിന് ആശ്വാസം പകരനായി മുത്തശ്ശി പലതും പറഞ്ഞു നോക്കി..

“”പെണ്ണായി പിറന്നത് തന്നെ ഒരു ശാപം ആയി പോയെന്ന് ഇപ്പോൾ തോന്നുവാ മുത്തശ്ശി..

എന്നും വഞ്ചിക്കാൻ വിധിക്കപ്പെട്ടവരാണല്ലോ പെണ്ണുങ്ങൾ..

“”അങ്ങനെ പറയരുത് മോളെ.. ഇതെല്ലാം വിധിയുടെ ഭാഗമാണ്..

പെണ്ണായി പിറന്നാൽ എന്താ കുഴപ്പം..??

നമ്മൾ പൂജിക്കുന്ന ദേവിയും പെണ്ണല്ലേ..

എത്രയോ പെൺകുട്ടികൾ ഇതിനേക്കാൾ അപ്പുറം ഓരോന്ന് സഹിച്ചു അതിജീവിച്ചു വന്നേക്കുന്നു..

മരണത്തോളം എത്തുന്ന പ്രസവവേദന വരെ സഹിക്കുന്നവൾ ആണ് സ്ത്രീകൾ അങ്ങനെ ഉള്ള സ്ത്രീക്കൾക്ക് മറ്റേത് വേദനയേയും അതിജീവിക്കാൻ കഴിയും..

അതുകൊണ്ട് എന്റെ മോള് തോറ്റു പോവരുത്..

മോള് തോറ്റാൽ ഈ മുത്തശ്ശിയാവും തോറ്റു പോവുക..

മരിക്കുന്നതിനെ കുറിച്ചല്ല ഇനി മുന്നോട്ട് ജീവിക്കുന്നതിനെ കുറിച്ച് വേണം എന്റെ മോള് ചിന്തിക്കാൻ..

അവന്റെ മുന്നിൽ മോള് തല ഉയർത്തി ജീവിക്കണം..

അവൻ കാണണം അത്..

അതാണ് അവന് കൊടുക്കാൻ പറ്റിയ വലിയ ശിക്ഷ..

എന്നും പറഞ്ഞു മുത്തശ്ശി അവളുടെ നെറുകയിൽ ചുംബിച്ചു..

മുത്തശ്ശിയുടെ ഓരോ വാക്കുകളും അവളുടെ കാതുകളിൽ മുഴങ്ങി നിന്നു..

മുത്തശ്ശി പറഞ്ഞത് ശെരിയാണ് അല്ലെങ്കിൽ തന്നെ താൻ എന്തിന് മരിക്കണം..?

താനൊരു തെറ്റും ചെയ്തിട്ടില്ല..

തെറ്റ് ചെയ്തവൻ സുഖമായി ജീവിക്കുമ്പോൾ ഒരു തെറ്റും ചെയ്യാത്ത ഞാൻ മരിക്കുന്നത് എന്തിന്..??

ഇരുളടഞ്ഞ അവളുടെ മനസ്സിലേക്ക് പ്രകാശത്തിന്റെ നേരിയ വെട്ടം വീണു തുടങ്ങി..

മരിക്കണമെന്ന ചിന്തയെ അവൾ അതിജീവിച്ചു തുടങ്ങി….

എങ്കിലും അവളുടെ ചിന്തകളെ ഭ്രാന്ത് പിടിപ്പിക്കുവാ നെന്നോണം അവനുമൊത്തുള്ള നിമിഷങ്ങൾ ഇടക്കിടെ ഓർമ്മയിൽ തെളിഞ്ഞു വന്നു കൊണ്ടിരുന്നു..

അവളുടെ തലയിണയെ നനച്ചു കൊണ്ടു കണ്ണീർത്തുള്ളികൾ വാർന്നൊഴുകി കൊണ്ടിരുന്നു..

അവൾ എന്തെങ്കിലും അബദ്ധം കാണിക്കുമോ എന്ന് പേടിച്ചത് കൊണ്ട് ആ രാത്രി മുത്തശ്ശിക്കും ഉറങ്ങാൻ കഴിഞ്ഞില്ല..

ഉറക്കം വരാതെ അവളെ ഓർത്ത് പിടയുന്ന മനസ്സുമായി മുത്തശ്ശി അവൾക്കരികെ കിടന്നു..

———————————————————

ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു….

കണ്ണീരിൽ കുതിർന്ന ദിവസങ്ങളിൽ നിന്നും

പതിയെ പതിയെ ധ്വനി ജീവിതത്തിലേക്ക് തിരികെ വന്നു തുടങ്ങി..

അടച്ചിട്ട നാലു ചുവരുകൾ ക്കുള്ളിൽ നിന്നും അവൾ പുറത്തേക്ക് ഒക്കെ ഇറങ്ങി തുടങ്ങി..

ഉള്ളിലെ വിഷമം പൂർണ്ണമായും മാറിയില്ലെങ്കിലും മുത്തശ്ശിക്ക് വേണ്ടി  അവൾക്ക്  സന്തോഷം അഭിനയിക്കേണ്ടി വന്നു…..

അതിനിടയിൽ നാട്ടിൽ ആകെ ഈ കഥ പാട്ടായി കഴിഞ്ഞിരുന്നു ….

പലരും പല രീതിയിൽ ഇതിനെ വ്യാഖാനിച്ചു..

അവളെ മോശക്കാരിയായി വരെ പലരും ചിത്രീകരിച്ചു…..

എല്ലാം അറിഞ്ഞപ്പോൾ ഉള്ളിൽ വല്ലാത്ത സങ്കടം ആയിരുന്നു..

ഒരുപാട് കരഞ്ഞു തളർന്നു..

പുറത്തേക്ക് അവൾ ഇറങ്ങാതെയായി..

പരസ്പരം ഉള്ളിലെ വേദന പുറത്തു കാട്ടാതെ പുഞ്ചിരി മുഖത്ത് വരുത്തി മുത്തശ്ശിയും ധ്വനിയും തറവാട്ടിനുള്ളിൽ കഴിഞ്ഞു കൂടി….

——————————————————–

“””കുട്ട്യേ നമുക്കിന്ന് ദീപാരാധന തൊഴാൻ പോയാലോ..?

“”വേണ്ട മുത്തശ്ശി ഞാനില്ല..

മുത്തശ്ശി പോയിട്ട് വാ..

“””പറ്റില്ല മോളും വരണം..

എത്ര നാളെന്നു വെച്ചാണ് ഇങ്ങനെ ഇതിനകത്ത് കഴിഞ്ഞു കൂടുന്നത്..

പുറത്തേക്ക് ഒക്കെ ഒന്നിറങ്ങണം..

“”വേണ്ട മുത്തശ്ശി ശെരിയാവില്ല..

“”എന്താപ്പോ ശെരിയാവാത്തത്..

ആളുകളെ പേടിച്ചിട്ട് ആണോ..?

“”അതുപിന്നെ മുത്തശ്ശി അവരോരോന്നു പറയില്ലേ..

അത് കേൾക്കുമ്പോൾ എനിക്ക് സങ്കടം വരും….

എന്തിനാ വെറുതെ..?

“”പറയുന്നവർ പറയട്ടെ മോളെ..

നീ ഒരു തെറ്റും ചെയ്തിട്ട് ഇല്ല..

പിന്നെ നീ എന്തിന് പേടിക്കണം..

ഇനി ആരെങ്കിലും എന്തെങ്കിലും പറഞ്ഞോണ്ട് വന്നാൽ നല്ലത് തിരിച്ചു പറഞ്ഞേക്കണം..

തെറ്റ് ചെയ്യാത്തിടത്തോളം ഒരാളുടെ മുന്നിലും തല കുനിക്കേണ്ട കാര്യമില്ല..

“”എന്നാലും മുത്തശ്ശി..

“”ഒരു എന്നാലും ഇല്ല ഞാൻ കുളിച്ചതാണ്..

നീ പോയി വേഗം കുളിച്ചു വാ എന്നും പറഞ്ഞു മുത്തശ്ശി അവളെ കുളിക്കാനായി പറഞ്ഞു വിട്ടു..

കുറച്ചു കഴിഞ്ഞതും കുളി കഴിഞ്ഞു ഒരുങ്ങി ധ്വനി എത്തി..

അപ്പോഴേക്കും മുത്തശ്ശിയും അമ്പലത്തിൽ പോവാൻ തയ്യാറായി നിന്നിരുന്നു….

അവർ നേരെ അമ്പലത്തിലേക്ക് നടന്നു….

ദേവി ആദിപരാശക്തി മുത്തിയമ്മയായി വാഴുന്ന ക്ഷേത്രമാണ്  ഇവിടെ ഉള്ളത്….

ഗ്രാമത്തിന്റെ ഐശ്വര്യത്തിന് കാരണം ഈ ക്ഷേത്രം ആണെന്നാണ് ജനങ്ങളുടെ വിശ്വാസം..

മുത്തശ്ശിക്കൊപ്പം ഗ്രാമത്തിലെ ടാറിട്ട റോഡിൽ നിന്നും ചെമ്മൺ പാതയിലൂടെ നടക്കുമ്പോൾ ധ്വനിയുടെ നെഞ്ചിടുപ്പ് ഏറുകയായിരുന്നു..

വരും വഴി പലരുടെയും നോട്ടവും ഭാവവും അവളെ അലോസരപ്പെടുത്തി..

എങ്കിലും കണ്ടില്ല എന്ന മട്ടിൽ അവൾ നടന്നു..

റോഡിന്റെ ഇരു വശത്തും പച്ച പരവതാനി വിരിച്ച പോലെ കണ്ണെത്താ ദൂരം നീണ്ടു കിടക്കുന്ന നെൽപാടം..

ആകാശത്ത് ചുവപ്പ് പടർത്തി കൊണ്ടു ചെഞ്ചുവപ്പ് അണിഞ്ഞ സൂര്യൻ അസ്‌തമിക്കാൻ ഒരുങ്ങുന്നു..

വയലിൽ നിന്നും ഇളം കാറ്റ് വീശി അടിക്കുന്നു..

വയൽ കിളികൾ എല്ലാം പാറി പറന്നു നടക്കുന്നുണ്ട് ..

അതും കണ്ടു കൊണ്ട് കുറച്ചു ദൂരം പിന്നീട്ടതും കർപ്പൂരത്തിന്റെയും എണ്ണതിരിയുടെയും ഗന്ധം മൂക്കിൽ അടിച്ചു കേറി..

ക്ഷേത്രത്തിന് മുന്നിൽ എത്തിയിരിക്കുന്നു….

കാറ്റിന്റെ താളത്തിനൊത്തു അലസമായി നൃത്തം വെക്കുന്ന ഇലകളുമായി ഒരു പടുകൂറ്റൻ ആൽമരം ക്ഷേത്രത്തിനു മുന്നിൽ കാവൽ പോലെ നിൽക്കുന്നു..

അതിലേക്ക് ചേക്കേറാനായി പക്ഷി കൂട്ടങ്ങൾ കലപില കൂട്ടുകയാണ് ..

അതിനിടയിൽ കാറ്റിൽ അവയിൽ ചിലതിന്റെ തൂവലുകൾ പാറി പറക്കുന്നുണ്ട്..

ഇലകൾക്ക് ഒപ്പം താഴേക്ക് കൊഴിഞ്ഞു വീഴുന്ന തൂവലുകളെയും  കണ്ടു കൊണ്ടവൾ ക്ഷേത്ര കവാടത്തിന്റെ മുന്നിലെത്തി..

അമ്മേ എന്ന് വിളിച്ചു കൊണ്ട് വലതു കൈ നെഞ്ചിൽ വെച്ച് കൊണ്ട് ഭക്തി നിർഭരമായ ക്ഷേത്രാങ്കണ ത്തിലേക്കു പ്രവേശിച്ചപ്പോൾ ധ്വനിക്ക്  എന്തെന്നില്ലാത്ത ഒരാശ്വാസം തോന്നി..

അപ്പോഴാണ് ശ്രീകോവിൽ നട ശാന്തിക്കാരൻ തുറക്കുന്നത്..

കൈകൾ കൂപ്പി ദേവിയെ ദർശിച്ചു നിൽകുമ്പോൾ ശ്രീകോവിലിനുള്ളിൽ ശാന്തിക്കാരൻ

ഒന്നിനുപിറകെ ഒന്നായി തട്ടുവിളക്ക്, നാഗപത്തി വിളക്ക്, ഏകാങ്ക വിളക്ക് എന്നിങ്ങനെ വിവിധ വിളക്കുകൾ ഉപയോഗിച്ച് ഭഗവതിയെ ഉഴിഞ്ഞു കൊണ്ടിരുന്നു..

അവസാനം കർപ്പൂര ദീപം കാട്ടി  മണിയടിച്ചു കൊണ്ട് ശാന്തിക്കാരൻ പൂവുഴിഞ്ഞു ദേവിപാദത്തിൽ സമർപ്പിച്ചതോടെ ദീപാരാധന സമാപിച്ചു..

അതേസമയം തന്നെ ശ്രീകോവിലിനു വെളിയിൽ നിന്ന ഭക്തജനങ്ങൾ പുറത്തുള്ള മണികൾ മുഴക്കുകയും   ശംഖുവിളിക്കുകയും ചെയ്തു..

ആകെ ഭക്തിമയമായ അന്തരീക്ഷം..

മനസ്സ് തുറന്നു ദേവിയോട് പ്രാത്ഥിച്ചു..

അവളുടെ കണ്ണുനീർ നിലത്തേക്ക് വീണു കൊണ്ടിരുന്നു..

ഒടുവിൽ എല്ലാ സങ്കടവും ദേവിയുടെ തൃപാദത്തിൽ സമർപ്പിച്ചു കൊണ്ടു അവിടെ നിന്നും ഇറങ്ങി….

അപ്പോഴേക്കും ഇരുട്ടിയിരുന്നു…

ഇരുളിൽ ദീപലങ്കാരത്തിൽ മുങ്ങി കുളിച്ചു നിൽക്കുന്ന ക്ഷേത്രത്തിന്റെ ഭംഗി എത്ര വർണ്ണിച്ചാലും മതിയാവില്ല..

അതും കണ്ട് പതിയെ

ചെമ്മൺ പാതയിലൂടെ നടന്നു നീങ്ങുമ്പോൾ ഇരുവശത്തുമായി മിന്നാമിനുങ്ങുകൾ പാറി പറന്നു നടന്നു..

ആകാശത്തു നിന്നുതിർന്നു വീണ കുഞ്ഞു നക്ഷത്രങ്ങളെ പോലെ അവർ വെളിച്ചം കാട്ടി പാറി പറക്കുകയാണ്..

നേരിയ തണുപ്പുള്ള ഇളം കാറ്റ് വീശുന്നുണ്ട്..

മുത്തശ്ശിയുടെ കൈയും പിടിച്ചവൾ നടന്നു ..

സ്ട്രീറ്റ് ലൈറ്റുകൾ തെളിഞ്ഞു..

എങ്കിലും നേരം ഇരുട്ടിയത് കൊണ്ടു തന്നെ അവർ നടപ്പിന്റെ വേഗം വർദ്ധിപ്പിച്ചു..

അതിനിടയിൽ ആണ് ചിലർ അശ്ലീല ചുവയുള്ള സംസാരവുമായി അവർക്ക് പിന്നാലെ കൂടിയത്..

അതോടെ ധ്വനിയുടെ ഉള്ളിൽ ഭയം നിഴൽ വിരിച്ചു..

മുത്തശ്ശിയുടെ കൈയിൽ അവൾ മുറുകെ പിടിച്ചു..

എന്നാൽ ഒട്ടും കൂസലില്ലാതെ മുത്തശ്ശി അവർക്ക് നേരെ നിന്ന് മറുപടി കൊടുത്തതോടെ അവർ പതിയെ പിന്മാറി….

അതോടെ പിന്നെയും ഞങ്ങൾ നടത്തം ആരംഭിച്ചു..

പൂർണ്ണമായും ഭയം വിട്ടുമാറാത്തതിനാൽ അവൾ മുത്തശ്ശിയെ പിടിച്ചു വലിച്ചു കൊണ്ടു നടപ്പിന്റെ വേഗത ഒന്നൂടി വർദ്ധിപ്പിച്ചു..

ഒടുക്കം നടന്നു വീടെത്താറായതും കാവിലെ ഇരുളിൽ നിന്നും ഒരാൾ അവർക്ക് മുന്നിലേക്ക് വന്നു നിന്നു….

അയാളിൽ നിന്നും മദ്യത്തിന്റെ രൂക്ഷ ഗന്ധം  വമിക്കുന്നുണ്ടായിരുന്നു….

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

 

 

 

ശിവ യുടെ മറ്റു നോവലുകൾ

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Thaali written by Shiva

4.5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!