Skip to content

രണ്ടാം താലി – ഭാഗം 7

randam-thaali

മുത്തശ്ശിയെ വിളിച്ചിട്ട് അനങ്ങുന്നില്ല എന്ന് കണ്ടതോടെ അവളാകെ ഭയന്നു പോയി….

കണ്ണുകൾ  നിറഞ്ഞു ഒഴുകി ..

എന്ത് ചെയ്യണം എന്നറിയാതെ ഒരു തരം വെപ്രാളം ആയിരുന്നു അവൾക്കപ്പോൾ

..

സഹായത്തിനായി ആരെയെങ്കിലും വിളിക്കാം എന്നോർത്ത് കൊണ്ടവൾ മുറ്റത്തേക്ക് ഇറങ്ങി..

അപ്പോഴാണ് പാട്ടൊക്കെ പാടി ആടി കുഴഞ്ഞു വരുന്ന ശിവജിത്തിനെ അവൾ കണ്ടത്….

വേഗം അവൾ അവന്റെ അടുത്തേക്ക്

ഓടി ചെന്നു..

“””അതേ മാഷേ ഒന്ന് സഹായിക്കണേ അവിടെ എന്റെ ‘മുത്തശ്ശി….മുത്തശ്ശി ‘

കിതച്ചു കൊണ്ടവൾ പറഞ്ഞു..

“””മുത്തശ്ശിക്ക് എന്തുപറ്റി..?

“””മുത്തശ്ശി ഉമ്മറത്തു വീണ് കിടക്കുവാ..

വിളിച്ചിട്ട് അനങ്ങുന്നില്ല..

മുത്തശ്ശിയെ ആശുപത്രിയിൽ കൊണ്ടു പോവാൻ ഒന്ന് സഹായിക്കാമോ..?

“”””മ്മ്മ്  നീ പോയി വണ്ടി വിളിക്ക് ഞാൻ നോക്കിക്കോളാം എന്നു നാവ് കുഴഞ്ഞു പറഞ്ഞവൻ മുത്തശ്ശിയുടെ അടുത്തേക്ക് പോവുന്നതും കണ്ടു ധ്വനി ഓട്ടോ വിളിക്കാനായി ഓടി..

അവിടെ നിന്നും കുറച്ചു മാറിയുള്ള ഓട്ടോ ഓടിക്കുന്ന കുറുപ്പേട്ടന്റെ വീട്ടിലേക്ക് അവൾ ചെന്നു..

കിതച്ചു കൊണ്ട് ഒരുവിധം അയാളെ കാര്യം പറഞ്ഞു മനസ്സിലാക്കി..

പെട്ടെന്ന് തന്നെ അയാൾ ഓട്ടോ സ്റ്റാർട്ട് ആക്കി ധ്വനിയുമായി തറവാട്ടിൽ എത്തുമ്പോൾ കണ്ടത് ഉമ്മറത്തെ നടയിൽ കിടക്കുന്ന ശിവജിത്തിനെ ആണ്..

അവൾ ഓട്ടോയിൽ നിന്നും ഇറങ്ങി ഓടി ചെന്നു നോക്കുമ്പോൾ അയാൾ എന്തൊക്കെയോ കിടന്നു പിറു പിറുക്കുന്നുണ്ട്..

മദ്യത്തിന്റെ രൂക്ഷ ഗന്ധം അയാളിൽ നിന്നും വരുന്നുണ്ട്….

അയാൾക്ക് കുടിച്ചു ബോധം ഇല്ലെന്ന് അവൾക്ക് മനസ്സിലായി..

അവൾ വേഗം മുത്തശ്ശി കിടന്നിടത്തേക്ക് നോക്കി..

മുത്തശ്ശി അതേപടി തന്നെ കിടക്കുകയാണ്..

അവൾ വേഗം ചെന്നു മുത്തശ്ശിയെ പിടിച്ചു എഴുന്നേൽപ്പിക്കാൻ ഒരു ശ്രമം നടത്തി..

ധ്വനിയുടെ നിസ്സഹായ അവസ്ഥ കണ്ട കുറുപ്പേട്ടൻ ചെന്നു മുത്തശ്ശിയെ താങ്ങി പിടിച്ചു….

രണ്ടു പേരും കൂടി മുത്തശ്ശിയെ എഴുന്നേൽപ്പിച്ചു..

പിന്നെ അയാൾ മുത്തശ്ശിയെ കൈകളിൽ കോരി എടുത്തു ഓട്ടോയിൽ കയറ്റി കിടത്തിച്ചു ധ്വനിയെയും കേറ്റി ഇരുത്തി കൊണ്ടു ഹോസ്പിറ്റലിലേക്ക് പോയി..

മുത്തശ്ശിയെ മടിയിൽ ഇരിക്കെ ധ്വനിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി..

ശരീരമാകെ വിയർപ്പ് പൊടിഞ്ഞു ..

ഭയം കൊണ്ട് അവളുടെ നെഞ്ചിടിപ്പ് എറി വന്നു..

മുത്തശ്ശിക്ക് ഒന്നും വരുത്തല്ലേ ഈശ്വരന്മാരെ എന്നവൾ ഉള്ളുരുകി പ്രാത്ഥിച്ചു കൊണ്ടിരുന്നു….

“”””മോള് പേടിക്കണ്ട മുത്തശ്ശിക്ക് ഒന്നും വരില്ല എന്നും കുറുപ്പേട്ടൻ വണ്ടി ഓടിക്കുന്നതിന് ഇടയിൽ അവളെ പറഞ്ഞു ആശ്വസിപ്പിക്കാൻ നോക്കി….

പക്ഷേ ആ വാക്കുകൾക്ക് ഒന്നും ധ്വനിയുടെ ഉള്ളിലെ ഭയം മാറ്റാൻ തക്കവണ്ണം കഴിവില്ലായിരുന്നു….

വളരെ വേഗം തന്നെ ഓട്ടോ ഓടിച്ചു അയാൾ ഹോസ്പിറ്റലിൽ എത്തിച്ചു..

അയാൾ തന്നെ മുത്തശ്ശിയെ കൈകളിൽ കോരി ഡോക്ടറുടെ അടുത്തേക്ക് എടുത്തു കൊണ്ടു പോയി….

പെട്ടെന്ന് തന്നെ ഡോക്ടർ പരിശോധന ആരംഭിച്ചു….

ടെൻഷൻ നിറഞ്ഞ നിമിഷങ്ങൾ..

നേഴ്സ് ഒക്കെ ഓടി നടക്കുന്നു..

എന്തോ ഒരു ഇൻജെക്ഷൻ അവർ മുത്തശ്ശിക്ക് കൊടുത്തു..

പിന്നെ ഡ്രിപ് ഇട്ടു….

എല്ലാം കണ്ടു ആകെ തകർന്ന് നിൽക്കുകയാണ് ധ്വനി..

അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങി….

മുത്തശ്ശി ഇല്ലാത്തൊരു ലോകത്തെ കുറിച്ചവൾക്ക് സങ്കൽപ്പിക്കാൻ പോലും ആവില്ല….

മുത്തശ്ശി ആണ് തന്റെ എല്ലാം..

ആ മുത്തശ്ശിക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ താനും ഉണ്ടാവില്ല….

അവളുടെ മനസ്സ് പറഞ്ഞു കൊണ്ടിരുന്നു..

നീറുന്ന മനസ്സോടെ അവൾ ആശുപത്രിയിൽ നിൽക്കുകയാണ്..

ഡോക്ടർ പരിശോധന പൂർത്തിയാക്കി പുറത്തേക്ക് വന്നു..

“”””ഈ പേഷ്യന്റിന്റെ കൂടെ വന്നത് നിങ്ങളാണോ..??

“”””അതേ ഡോക്ടർ എന്റെ മുത്തശ്ശിയാണ്..??

മുത്തശ്ശിക്ക് എന്തെങ്കിലും..

“”””ഹേയ് പേടിക്കാൻ ഒന്നുമില്ല.. പനി കൂടിയതിന്റെ ചെറിയ തല ചുറ്റൽ..

പ്രായമുള്ള ആളല്ലേ പഴയ ആരോഗ്യം ഒന്നുമില്ലല്ലോ കുറച്ചു കഴിയുമ്പോൾ ബോധം വന്നോളും..

ഇപ്പോൾ എന്തായാലും ഡ്രിപ് ഇട്ടിട്ടുണ്ട്..

എന്തായാലും പനി കുറഞ്ഞിട്ടു ഇവിടുന്നു പോയാൽ മതി.. അതുകൊണ്ട് ഇവിടെ അഡ്മിറ്റ്‌ ആക്കുവാണ് ..

“‘””ഓക്കേ ഡോക്ടർ….

ഡോക്ടറുടെ വാക്കുകൾ കേട്ടതും അവളുടെ ഉള്ളിൽ ആശ്വാസത്തിന്റെ കണികകൾ വീണു..

അവൾക്ക് അപ്പോഴാണ് ശ്വാസം നേരെ വീണത്..

എന്തായാലും മുത്തശ്ശിക്ക് കുഴപ്പം ഒന്നുമില്ലല്ലോ..

ഈശ്വരന്മാർക്ക് മനസ്സ് കൊണ്ടവൾ നന്ദി പറഞ്ഞു….

മുത്തശ്ശിയുടെ അടുത്തിരുന്നവൾ ആ തലയിൽ മെല്ലെ തഴുകി….

“””മോളെ ഇപ്പോൾ നിനക്ക് സമാധാനം ആയില്ലേ.. ഇനി ടെൻഷൻ ആവണ്ട..

“”””ഇപ്പോൾ ആണ് കുറുപ്പേട്ട എനിക്ക് സമാധാനം കിട്ടിയത് ഞാൻ ശെരിക്കും പേടിച്ചു പോയി..

“””അല്ല മോളെ വാഴൂർ തറവാട്ടിൽ താമസിക്കാൻ വന്ന ആളെന്താ  അവിടെ വന്നു കിടന്നത്..

“”””ഓ ഒന്നും പറയണ്ട കുറുപ്പേട്ട മുത്തശ്ശിയെ പിടിച്ചു എഴുന്നേൽപ്പിക്കാൻ ഞാൻ സഹായത്തിനു വിളിച്ചത് ആണ് പക്ഷേ കണ്ടില്ലേ കോലം..

“””നീ അല്ലാതെ ആരെങ്കിലും ഇതുപോലെ കുടിച്ചു ബോധം ഇല്ലാത്തവനെയൊക്ക സഹായത്തിന് വിളിക്കുമോ..

“”””അതുപിന്നെ ആ സമയത്ത് വല്ലാത്ത വെപ്രാളം ആയിരുന്നു..

സഹായത്തിന് ആരെയെങ്കിലും വിളിക്കാമെന്ന് കരുതി ഇറങ്ങിയപ്പോൾ മുന്നിൽ പെട്ടത് അയാൾ ആയിരുന്നു….

ഇങ്ങനെ ആവുമെന്ന് ഞാനും വിചാരിച്ചില്ല….

“”””എന്തായാലും കൊള്ളാം.. എന്നാൽ പിന്നെ ഞാൻ പൊക്കോട്ടെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഈ നമ്പറിൽ വിളിച്ചാൽ മതി എന്നും പറഞ്ഞു അയാൾ ഒരു പേപ്പറിൽ തന്റെ നമ്പർ എഴുതി കൊടുത്തു..

“”””ഓക്കേ ചേട്ടാ.. ഫോൺ ഒക്കെ എടുക്കാൻ മറന്നു..

കുറുപ്പേട്ടൻ ഒരുപകാരം കൂടി ചെയ്യാമോ..??

“”””എന്താ മോളെ പറഞ്ഞോളൂ..

“””””അതുപിന്നെ ബുദ്ധിമുട്ട് ആവില്ലെങ്കിൽ തറവാടിന്റെ വാതിൽ ഒന്ന് ചെന്നു കുറ്റി ഇട്ടിട്ട് ..

 ആ ദേവികയോട് ഞാൻ ഹോസ്പിറ്റലിൽ ആണെന്നുള്ള കാര്യം ഒന്ന് പറഞ്ഞേക്കാവോ….

“”””അതിനെന്താ മോളെ ഞാൻ പറഞ്ഞോളാം എന്നും പറഞ്ഞയാൾ  യാത്ര പറഞ്ഞു ഇറങ്ങി..

അപ്പോഴേക്കും മുത്തശ്ശിക്ക് ബോധം വന്നു….

മെല്ലെ ആ കണ്ണുകൾ തുറന്നു മുത്തശ്ശി എന്നെ നോക്കി..

“”””ഹോ മനുഷ്യനെ വെറുതെ പേടിപ്പിച്ചു കളഞ്ഞല്ലോ മുത്തശ്ശി..

എന്റെ നല്ല ജീവനങ്ങ് പോയി….

അത് കേട്ട് മുത്തശ്ശിയുടെ ചുണ്ടത്തൊരു പുഞ്ചിരി വിടർന്നു..

“””അയ്യടാ എന്തൊരു പാൽ പുഞ്ചിരി..

ഇനി ഇങ്ങനെ പേടിപ്പിച്ചേക്കരുത്..

മുത്തശ്ശി അല്ലാതെ

എനിക്ക് വേറെ ആരാ ഉള്ളത്..

അവൾ അത് പറഞ്ഞതും മുത്തശ്ശിയുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞു..

ആ മുഖത്തു വിഷാദ ഭാവം നിറഞ്ഞു..

അവരുടെ വലം കൈ ഉയർത്തി വിറയാർന്ന കൈ കൊണ്ട് അവളുടെ കവിളിലൂടെ മെല്ലെ തഴുകി..

ആ മിഴികൾ മെല്ലെ നിറഞ്ഞു തുടങ്ങി..

“””അയ്യേ എന്റെ ചട്ടമ്പി കല്യാണി കരയുവാണോ..

ഞാൻ വെറുതെ പറഞ്ഞതാണ്.. എനിക്ക് അറിയാം എന്നെ തനിച്ചാക്കി എന്റെ മുത്തശ്ശി എവിടെയും പോവില്ലെന്ന്..

അതും പറഞ്ഞവൾ മുത്തശ്ശിയുടെ നെറ്റിയിൽ ഉമ്മവെച്ചു..

അതിനിടയിൽ അവളുടെ മിഴികളും ഈറനണിഞ്ഞു….

———————————————————

പിറ്റേന്ന് രാവിലെ എഴുന്നേറ്റവൾ ഫ്രഷായി വന്നു മുത്തശ്ശിക്ക് ചായയും കഴിക്കാൻ ഉള്ളതും ഒക്കെ വാങ്ങി കൊടുത്തു അവളും കഴിച്ചു ഡോക്ടർക്ക് വേണ്ടി കാത്തിരിക്കുമ്പോൾ ആണ് പുഞ്ചിരിയോടെ വാർഡിലേക്ക് കടന്നു വന്ന ഡോക്ടർ അവളുടെ കണ്ണിൽ പെട്ടത്..

ആള് വെളുത്തിട്ട് ഒരു ചെറുപ്പക്കാരൻ ആണ്..

ചെറുതായി ചുരുണ്ട മുടി..

ട്രിമ് ചെയ്ത മീശയും താടിയും..

അയാളുടെ മുഖത്ത് പ്രസന്ന ഭാവം..

രോഗികളോട് ചിരിച്ചു കൊണ്ടാണ് വർത്തമാനം പറയുന്നത്..

അവർ തിരിച്ചും അയാളോട് സ്നേഹത്തോടെ ചിരിച്ചു സംസാരിക്കുന്നു..

ഓരോരുത്തരെയും നോക്കി നോക്കി അയാൾ ധ്വനിക്കും മുത്തശ്ശിക്കും അരികിലെത്തി..

“””എന്താ മുത്തശ്ശി ഇപ്പോൾ കുഴപ്പം ഒന്നുമില്ലല്ലോ അല്ലേ..?

“””ഇല്ല.. ഇപ്പോൾ കുഴപ്പമില്ല.. ഇന്ന് പോവാൻ പറ്റില്ലേ ഡോക്ടറെ..

“””ആഹാ മുത്തശ്ശിക്ക് പോവാൻ ധിറുതി ആയോ..

ഒരു നിമിഷം ഞാനൊന്ന് നോക്കട്ടെ എന്നും പറഞ്ഞയാൾ മുത്തശ്ശിയെ തൊട്ടൊക്കെ നോക്കി..

പിന്നീട് പ്രഷർ ഒക്കെ നോക്കി..

“””എല്ലാം നോർമൽ ആണല്ലോ മുത്തശ്ശി..

എന്നാലും രണ്ടു ദിവസം കൂടി ഇവിടെ കിടക്ക് അത് കഴിഞ്ഞു നമുക്ക് ഡിസ്ചാർജ് ചെയ്തേക്കാം എന്താ പോരെ..

“””മ്മ്മം.. എന്ന് മൂളിക്കൊണ്ട് മുത്തശ്ശി പുഞ്ചിരിച്ചു..

“”ഇതാരാ മുത്തശ്ശിയുടെ കൊച്ചുമോളാണോ..

എന്നെ നോക്കികൊണ്ട്‌ ഡോക്ടർ മുത്തശ്ശിയോട് ചോദിച്ചു..

“”””അതേ എന്റെ കൊച്ചുമോളാണ്..

“ധ്വനി”

അത് കേട്ട് ഡോക്ടർ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു..

തിരിച്ചു ഞാനും..

പിന്നെ അയാൾ അടുത്ത രോഗിയുടെ അടുത്തേക്ക് പോയി..

അവിടെ നിന്ന് സംസാരിക്കുന്നതിനിടയിൽ ഇടക്കിടെ അയാളെന്നെ പാളി നോക്കുന്നുണ്ടായിരുന്നു….

ഡോക്ടർ ആളൊരു വായിനോക്കി ആണെന്ന് തോന്നുന്നു..

ധ്വനി മനസ്സിൽ പറഞ്ഞു..

അപ്പോഴേക്കും ദേവികയും അവളുടെ അമ്മയും അങ്ങോട്ടേക്ക് വന്നു..

“””എന്താടി എന്താ മുത്തശ്ശിക്ക് പറ്റിയത്..?

“”ഒന്നുല്ലടി  പനി കൂടി ബോധം പോയതായിരുന്നു ..

ഞാൻ വല്ലാതെ പേടിച്ചു പോയി..

“””മ്മ്മ് കുറുപ്പേട്ടൻ ഇന്നലെ വന്നു മുത്തശ്ശി ഹോസ്പിറ്റലിൽ ആണെന്ന് പറഞ്ഞപ്പോൾ ഞങ്ങളും ആദ്യം പേടിച്ചു..

പിന്നെ പേടിക്കാനില്ല എന്ന് പുള്ളിക്കാരൻ പറഞ്ഞപ്പോൾ ആണ് സമാധാനം ആയത്..

“””മ്മ്മ് കുറുപ്പേട്ടൻ ഇന്നലെ ഉണ്ടായിരുന്നത് കൊണ്ട് എനിക്ക് വലിയ സഹായം ആയിരുന്നു..

“”””പിന്നെ ദേ നിന്റെ ഫോൺ.. ഞാൻ തറവാട്ടിൽ കേറി അത് എടുത്തു കൊണ്ട് പോന്നു..

ദേവിക ഫോൺ ബാഗിൽ നിന്നും എടുത്തു ധ്വനിക്ക് നേരെ നീട്ടി..

അവളത് വാങ്ങി..

“”അല്ല മോളെ ഡോക്ടർ എന്ത് പറഞ്ഞു..?

ദേവികയുടെ അമ്മ ചോദിച്ചു..

“”””കുഴപ്പമില്ല ആന്റി.. രണ്ടു ദിവസം കഴിഞ്ഞു ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർ പറഞ്ഞത്..

“””മ്മ്മം കഴിച്ചോ നിങ്ങൾ..

“””ഹാ ആന്റി ചായ കുടിച്ചു..

“””അപ്പോൾ ഉച്ചക്ക് എങ്ങനെ ആണ് ഞാൻ ഇവളുടെ കൈയിൽ ഭക്ഷണം കൊടുത്തു വിടാം..

“”ഹേയ് അതൊന്നും വേണ്ട ആന്റി..

“”നീ ഒന്ന് മിണ്ടാതിരി പെണ്ണേ ഞാൻ ഫുഡും ആയി വരും.. മര്യാദക്ക് അത് കഴിച്ചോണം..

ദേവിക ചാടി കേറി പറഞ്ഞു..

എല്ലാം കേട്ട് പുഞ്ചിരിയോടെ കിടക്കുവാണ് മുത്തശ്ശി..

“”അതേ മുത്തശ്ശി ഇവിടിങ്ങനെ കിടന്നാൽ മതിയോ നമുക്ക് തറവാട്ടിലേക്ക് പോവണ്ടേ..?

“”പോണം മോളെ ഡോക്ടർ വിടണ്ടേ..?

“”നമുക്ക് ഡോക്ടർകിട്ട് ഒന്ന് കൊടുത്താലോ..?

“”എന്റെ പൊന്നു ദേവൂ ഡോക്ടർ കേൾക്കും അങ്ങേര് അവിടെ നിൽപ്പുണ്ട്..

“”എവിടെ..?

“”ദോ അവിടെ നിൽക്കുന്നു എന്ന് ഞാൻ ഡോക്ടറെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു..

“”ആഹാ കൊള്ളാമല്ലോ ആള്..

ചുള്ളൻ ചെക്കൻ ആണല്ലോ..

അയാളെ നോക്കികൊണ്ട്‌ ദേവിക പറഞ്ഞു..

“””എന്തേ നീ നോക്കുന്നോ..?

“””ആ ഒന്ന് ട്രൈ ചെയ്തു നോക്കാം..

എന്നും പറഞ്ഞു ദേവിക ചിരിച്ചു..

“”””ഉവ്വ അപ്പോൾ എന്റെ പാവം ഉണ്ണിയേട്ടനെ തേക്കാനുള്ള പ്ലാൻ ആണല്ലേടി ദുഷ്ടേ..?

“””ഓ ഒന്ന് പതുക്കെ പറയടി അമ്മ കേൾക്കും..

“””ഓഹോ എങ്കിൽ ഉണ്ണിയേട്ടൻ വരട്ടെ ഏട്ടനോട് ഞാൻ പറഞ്ഞോളാം..

“”എന്റെ പൊന്നുമോളെ ചതിക്കല്ലേ.. ഞാൻ വെറുതെ തമാശ പറഞ്ഞതാണ്..

അല്ലെങ്കിൽ തന്നെ അങ്ങേര് കല്യാണം നീട്ടാൻ ഒരു കാരണം നോക്കി ഇരിക്കുവാണ്..

ഇനി ഈ പേരും പറഞ്ഞു അടിയുണ്ടാക്കി കുറച്ചു കാലം നീട്ടാൻ നോക്കും..

“”അങ്ങനെ വഴിക്ക് വാ..

ധ്വനി ചിരിച്ചു കൊണ്ട് പറഞ്ഞു..

“””മോളെ ധ്വനി ആ ഡോക്ടർ സാറിന് നിന്റെ മേൽ ഒരു കണ്ണുള്ള പോലെ തോന്നുന്നു..

ഇടക്കിടെ ഇങ്ങോട്ടേക്ക് തന്നെ നോക്കുന്നു..

“””മ്മ്മ് ഞാനും ശ്രദ്ധിച്ചിരുന്നു .. എന്നെ കണ്ടപ്പോൾ തൊട്ടു വല്ലാത്തൊരു നോട്ടം ആണ് ..

“””ആഹാ എന്നാൽ ഒന്ന് മുട്ടി നോക്കടി..

“””എന്റെ പൊന്നോ വേണ്ട മോളെ.. ഒന്ന് പ്രേമിച്ചതിന്റെ ക്ഷീണം മാറിയില്ല..

ഇനി എന്തായാലും എന്റെ ജീവിതത്തിൽ ഞാൻ ആരെയും പ്രേമിക്കില്ല..

“””ഡി ഒരുത്തൻ അങ്ങനെ ആണെന്ന് കരുതി എല്ലാവരും അങ്ങനെ ആവുമോ..?

“””അതില്ല.. പക്ഷേ എനിക്ക് ഇപ്പോൾ പ്രണയത്തോട് പോലും പുച്ഛം ആണ്..

എല്ലാം വെറും സ്വാർത്ഥത മാത്രം..

“”അങ്ങനെ അടച്ചു പ്രണയത്തെ കുറ്റം പറയല്ലേ..

ഞാനും ഉണ്ണിയേട്ടനും എത്ര വർഷമായി പ്രണയിക്കുന്നു..

“”””നിങ്ങളെ പോലെ അപൂർവ്വം ചിലരുണ്ട് പ്രണയമെന്ന വാക്കിന് അർത്ഥമേകുന്നവർ..

എന്തായാലും എനിക്ക് ആ ഭാഗ്യം കിട്ടിയിട്ടില്ല.

“””വരുമടി നിന്റെ ജീവിത ത്തിലേക്കും ഒരാൾ.. കാത്തിരിക്ക് നീ..

“””എന്റെ പൊന്നു മോളെ എനിക്ക് ആരെയും വേണ്ട..

എനിക്ക് മുത്തശ്ശിയും, മുത്തശ്ശിക്ക് ഞാനും മതി..

ഞങ്ങൾക്ക് ഇടയിലേക്ക് ഇനി ഒരാളും വേണ്ട..

“””അതൊക്ക കണ്ടറിയാം..

“””അതേ രണ്ടും കൂടി സ്വകാര്യം പറഞ്ഞു കഴിഞ്ഞെങ്കിൽ പോവാം..

ദേവൂന്റെ അമ്മ ആയിരുന്നു അത് പറഞ്ഞത്..

“””സ്വകാര്യം ഒന്നുമില്ലേ..നമുക്ക് പോയേക്കാം എന്നും പറഞ്ഞു ദേവൂ അമ്മയുടെ അടുത്തേക്ക് ചെന്നു..

പിന്നാലെ ഞാനും..

“””എന്നാൽ ശെരി ഞങ്ങൾ പോട്ടെ മുത്തശ്ശി എന്നവൾ പറഞ്ഞതും മുത്തശ്ശി തലയാട്ടി..

“””ഡി ഞാൻ ഉച്ചക്ക് ചോറും കൊണ്ട് വരാം എന്നും പറഞ്ഞവൾ എന്റെ കൈയിൽ കുറച്ചു കാശും പിടിച്ചു ഏൽപ്പിച്ചു അമ്മക്കൊപ്പം അവിടെ നിന്നും ഇറങ്ങി..

ദേവൂ പോയതും ഞാൻ മുത്തശ്ശിക്ക് അരികിൽ ഇരുന്നു..

അപ്പോഴേക്കും സിസ്റ്റർ വന്നു ഡോക്ടർ എന്നെ തിരക്കുന്നുണ്ട് എന്ന് വന്നു പറഞ്ഞു..

എന്താണ് കാര്യം എന്നറിയാത്ത കൊണ്ട് ഒരൽപ്പം ടെൻഷനോടെ ഡോക്ടറുടെ അടുത്തേക്ക് നടന്നു..

ഡോക്ടറുടെ ക്യാമ്പിന് അടുത്ത് എത്താറായതും അവിടെ നിന്നും ഡോക്ടർ പുറത്തേക്ക്  ഇറങ്ങുന്നത് കണ്ടു..

അതിന് പിന്നാലെ ക്യാമ്പിനിൽ നിന്നും മറ്റൊരാളും ചിരിച്ചു കൊണ്ട് ഇറങ്ങി വരുന്നു..

ആ മുഖം കണ്ടു ധ്വനി ഒരു നിമിഷം ഞെട്ടി തരിച്ചു നിന്നു പോയി..

“ശ്യാം….”

അവളുടെ ചുണ്ടുകൾ ആ പേര് മന്ത്രിച്ചു.

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

 

 

 

ശിവ യുടെ മറ്റു നോവലുകൾ

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Thaali written by Shiva

5/5 - (2 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!