അപ്രതീക്ഷിതമായി ശ്യാമിനെ കണ്ടതും ധ്വനി ഒന്ന് പതറി..
അവൾ അവൻ കാണാതെ മാറി നിന്നു..
ഡോക്ടറുമായി ചിരിയോടെ സംസാരിച്ചവൻ പോവുന്നത് അവൾ നോക്കി നിന്നു..
ശ്യാമും ഡോക്ടറും തമ്മിലുള്ള സംസാരം കണ്ടതോടെ ധ്വനിയുടെ ഉള്ളിൽ പല സംശയങ്ങളും ഉണർന്നു….
എന്നെ കണ്ടത് മുതൽ ആളിന്റെ നോട്ടവും ഭാവവും ശെരി യല്ലായിരുന്നു..
എന്തായാലും ഡോക്ടർ വിളിച്ച സ്ഥിതിക്ക് ചെല്ലാതെ ഇരുന്നാൽ ശെരിയാവില്ല..
അതുകൊണ്ട് രണ്ടും കൽപ്പിച്ചവൾ ഡോക്ടറുടെ ക്യാമ്പിനിലേക്ക് ചെന്നു..
“””ഹാ വാടോ ഇരിക്കടോ..
അവളെ കണ്ടതും പുഞ്ചിരിയോടെ ഡോക്ടർ പറഞ്ഞു.
“””എന്താ ഡോക്ടർ.. എന്തിനാ എന്നെ വിളിച്ചത്..?
മുത്തശ്ശിക്ക് എന്തെങ്കിലും..?
“”ഹേയ് മുത്തശ്ശിക്ക് കുഴപ്പം ഒന്നുമില്ല..
ഞാൻ തന്നെ വെറുതെ വിളിച്ചത് ആണ്..
“”””വെറുതെയോ എന്തിന്..?
“””അതുപിന്നെ ധ്വനി എനിക്ക് തന്നെ നേരത്തെ കണ്ടു പരിചയം ഉണ്ട്..
താൻ പാലത്ര തറവാട്ടുകാരുടെ ഓഫീസിൽ ജോലി ചെയ്തിരുന്നില്ലേ..
“””മ്മ്മം.. അവൾ ഒന്ന് ഇരുത്തി മൂളി.
“”അവിടെ വെച്ച് തന്നെ ഞാൻ കണ്ടിട്ടുണ്ട്..
പക്ഷേ താൻ എന്നെ ശ്രദ്ധിക്കാൻ വഴിയില്ല..
എന്തായാലും അന്ന് പരിചയപ്പെടാൻ പറ്റിയില്ല..
അതുകൊണ്ട് ഇന്ന് പരിചയപ്പെട്ടേക്കാം
എന്റെ പേര് രാഹുൽ..
ഇവിടെ ടൗണിന് അടുത്ത് തന്നെ ആണ് താമസം..
വീട്ടിൽ അമ്മയും അച്ഛനും ഞാനും മാത്രം ആണുള്ളത്..
പിന്നെ തന്റെ കാര്യങ്ങൾ ഒക്കെ എനിക്ക് അറിയാം..
“”എങ്ങനെ അറിയാം..?
“””എന്നോട് തന്നെക്കുറിച്ച് ശ്യാം പറഞ്ഞിട്ടുണ്ട്.. ശ്യാം മനോഹർ അവനെന്റെ സുഹൃത്ത് ആണ്..
ശ്യാമിന്റെ പേര് കേട്ടതോടെ അവളുടെ മുഖത്ത് വിഷാദ ഭാവം നിറഞ്ഞു..
“”എന്താടോ എന്തുപറ്റി..? താനെന്താ വല്ലാതായത്..?
“””ഒന്നുമില്ല ഞാൻ പോവുന്നു..
എന്നും പറഞ്ഞവൾ കസേരയിൽ നിന്നും എഴുന്നേറ്റു..
“”ഹേ ധ്വനി പോവല്ലേ.. എനിക്ക് അറിയാം തനിക്ക് എന്താ പറ്റിയതെന്ന്..
ശ്യാം.. ശ്യാം മനോഹർ..
ആ പേരല്ലേ തന്റെ ഈ ഭാവമാറ്റത്തിന് കാരണം..
ഡോക്ടറുടെ ചോദ്യം കേട്ടവളുടെ ഉള്ളിലെ ദേഷ്യം വാക്കുകളിലൂടെ പുറത്തേക്ക് വന്നു..
“”അതേ ഡോക്ടറെ.. ഡോക്ടർക്ക് നാണമില്ലേ അവനെ പോലെ ഒരുത്തന്റെ ഫ്രണ്ട് ആണെന്ന് പറഞ്ഞു നടക്കാൻ ….
പെണ്ണിന്റെ മാനത്തിന് വിലയിടാൻ നടക്കുന്ന ചെറ്റയാണ് അവൻ..
“”ഹേയ് ധ്വനി.. താൻ ചൂടാവല്ലേ..
താൻ അവിടെ ഇരിക്ക്..
തന്റെ ദേഷ്യത്തിന്റെ കാരണം എനിക്ക് മനസ്സിലാവും..
“”അവന്റെ പേരും പറഞ്ഞു ആര് വന്നാലും എനിക്ക് ദേഷ്യം വരും.. അതിപ്പോൾ ഡോക്ടർ ആയാലും..
“”””മ്മ്മ് എനിക്ക് അറിയാം അവന്റെ കൈയിലിരുപ്പ് എന്താണെന്ന്..
ഞാൻ ഒരുപാട് വട്ടം ഉപദേശിച്ചത് ആണ് പക്ഷേ നന്നാവില്ല….
എന്ത് ചെയ്യാൻ ആണ്
“”കൊല്ലണം.. അവനെയൊക്കെ ഇഞ്ചു ഇഞ്ചായി കൊല്ലണം
അതാണ് ചെയ്യേണ്ടത്..
എത്ര പെൺകുട്ടികളുടെ ജീവിതം അവൻ തകർത്തിട്ടുണ്ടാവും..??
ധ്വനിയുടെ ചോദ്യത്തിന് മുന്നിൽ ഡോക്ടർക്ക് മറുപടി ഉണ്ടായിരുന്നില്ല..
“”എന്താ ഡോക്ടറെ കൂട്ടുകാരനെ പറഞ്ഞത് ബോധിച്ചില്ല എന്നുണ്ടോ..?
“”ഹേയ് അതല്ല ധ്വനി തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം എന്റെ പക്കൽ ഇല്ല..
കുട്ടിക്കാലം തൊട്ടു കാശ് കണ്ട് കാശാണ് സ്നേഹ ബന്ധങ്ങളെക്കാൾ വലുതെന്നു കരുതി വളർന്നു വന്ന അവനിൽ നിന്ന് ഇതൊക്കെ അല്ലാതെ മറ്റെന്തു പ്രതീക്ഷിക്കാൻ..?
“””ഓഹോ ഡോക്ടർ അയാളെ ന്യായീകരിക്കാൻ നോക്കുവാണോ..?
“”””ഹേ അല്ല ധ്വനി ഞാൻ അവനെ ഒരിക്കലും ന്യായീകരിക്കില്ല..
അവൻ ചെയ്യുന്നത് തെറ്റ് തന്നെ ആണ്..
ധ്വനിയോട് ചെയ്തതും….
അത് കേട്ടതും അവളൊന്ന് ഞെട്ടി….
“”””എനിക്ക് എല്ലാം അറിയാം ധ്വനി..
അവൻ എല്ലാ കാര്യവും എന്നോട് പറഞ്ഞിട്ടുണ്ട്..
“”””ഓ അപ്പോൾ നടന്നതെല്ലാം അറിഞ്ഞു കാണുമല്ലോ..
ഇനി അതൊന്നും കേൾക്കാനും ഓർക്കാനും എനിക്ക് താല്പര്യമില്ല..
അതുകൊണ്ട് ഞാൻ പോവുന്നു..
എന്നും പറഞ്ഞവൾ ഡോക്ടറുടെ റൂമിൽ നിന്നും ഇറങ്ങി..
പിന്നാലെ ധ്വനി ഒന്ന് നിൽക്കടോ ഞാൻ ഒന്ന് പറയട്ടെ എന്നും പറഞ്ഞു ഡോക്ടറും ചെന്നു….
“”എന്താ ഡോക്ടർക്ക് ഇപ്പോൾ വേണ്ടത്..?
“”””എനിക്കൊന്നും വേണ്ട.. അവനോടുള്ള ദേഷ്യം എന്നോട് കാണിക്കാതെ ഇരുന്നാൽ മതി..
നമുക്ക് നല്ല ഫ്രണ്ട്സായി ഇരുന്നൂടെ എന്നും പറഞ്ഞു ഡോക്ടർ അവൾക്ക് നേരെ കൈ നീട്ടി..
“”അതേ ഡോക്ടറെ എനിക്ക് ഡോക്ടറുമായി എന്നല്ല ഒരാളുമായും ഫ്രണ്ട്ഷിപ്പിന് താല്പര്യമില്ല..
അതുകൊണ്ട് എന്നെ വെറുതെ വിട്ടേക്ക്..
“”ഞാൻ അവന്റെ ഫ്രണ്ട് ആയി പോയത് കൊണ്ടാണോ എന്നോടും ഈ ദേഷ്യം..
“”എനിക്ക് ആരോടും ദേഷ്യമില്ല.. എന്നെ ഒന്ന് ജീവിക്കാൻ അനുവദിച്ചാൽ മതി..
“”ഡോ ഞാൻ..
“”ഡോക്ടർ കൂടുതൽ ഒന്നും പറയണ്ട മുത്തശ്ശി ഒറ്റക്കാണ് കിടക്കുന്നത്.. എന്നെ തിരക്കും ഞാൻ പോണ്..
ഇനി ഇതും പറഞ്ഞു എന്റെ അടുത്തേക്ക് വരരുത് എന്നൊരു താക്കീതും ഡോക്ടർക്ക് നൽകി അവൾ മുത്തശ്ശിക്ക് അരുകിലേക്ക് പോയി….
നിരാശ പടർന്നു പിടിച്ച മുഖ ഭാവത്തോടെ ഡോക്ടർ ക്യാബിനിലേക്കും പോയി….
മുത്തശ്ശിക്ക് അരികിൽ എത്തിയതും ധ്വനിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു….
“”എന്താ മോളെ എന്തുപറ്റി..? എന്താ നിന്റെ മുഖം വല്ലാതെ ഇരിക്കുന്നത്..?
“”ഹേയ് ഒന്നുമില്ല മുത്തശ്ശി..
“”ഒന്നുമില്ലെന്നോ.. പിന്നെന്തിനാ നിന്റെ കണ്ണുകൾ നിറയുന്നത്..
“”ഹേയ് അത് പൊടി പോയതാവും മുത്തശ്ശി..
എന്നും പറഞ്ഞവൾ തോർത്ത് കൊണ്ട് മുഖം തുടച്ചു..
“”കള്ളം പറയണ്ട നീ.. നിന്റെ മുഖം കണ്ടാൽ എനിക്ക് മനസ്സിലാവും എന്തോ ഉണ്ടായെന്ന്..
എന്തിനാ ഡോക്ടർ നിന്നെ വിളിച്ചത്..
എന്ന് മുത്തശ്ശി ചോദിച്ചതും അവൾ വിങ്ങി പൊട്ടി..
“”””എന്താ മോളെ എന്താണെന്നു വെച്ചാൽ മോള് ഈ മുത്തശ്ശിയോട് പറ…..
“”””ജീവിതത്തിൽ ഇനി ഒരിക്കലും കാണരുതെന്ന് വിചാരിച്ച ആളെ ഞാൻ ഇന്ന് ഇവിടെ വെച്ച് കണ്ടു മുത്തശ്ശി….
“”””ആരെയാ മോളെ..?
“”””ശ്യാമിനെ…..
“”””ശ്യാമിനെയോ..?
മുത്തശ്ശി ആകാംഷയോടെ ചോദിച്ചു..
“”””അതേ.. അയാളെ തന്നെ..
ഡോക്ടറുടെ ക്യാമ്പിനിൽ നിന്നും അയാൾ ഇറങ്ങി പോവുന്നത് ഞാൻ കണ്ടു..
“”””എന്നിട്ട് അവൻ നിന്നെ കണ്ടോ..?
“”ഇല്ല.. അയാളെ കണ്ടതും ഞാൻ അവിടെ നിന്നും മാറി നിന്നു….
“”””എന്തിന്..? നീ എന്തിനാ അവനെ പേടിക്കുന്നത്..
അവന്റെ മുന്നിൽ അന്തസ്സായി തല ഉയർത്തി തന്നെ നിൽക്കണം അല്ലാതെ ഇങ്ങനെ ഒഴിഞ്ഞു മാറരുത്..
“”””എന്തോ പെട്ടെന്ന് കണ്ടപ്പോൾ അങ്ങനെ അങ്ങ് ആയിപ്പോയി…..
“””മ്മ്മം അല്ല അവനെന്തിനാ ഡോക്ടറെ കാണാൻ വന്നത്..?
“””അതുപിന്നെ അയാൾ ഡോക്ടറുടെ ഫ്രണ്ട് ആണത്രെ..
ഡോക്ടർ എന്നോട് പറഞ്ഞു..
“””ഓ അപ്പോൾ അത് പറയാൻ ആണോ ഡോക്ടർ നിന്നെ വിളിപ്പിച്ചത്..
അവന് വേണ്ടി വക്കാലത്തു പറയാൻ ആയിരിക്കും….
“””ഹേയ് അല്ല മുത്തശ്ശി ഡോക്ടർ എന്റെ സൈഡ് നിന്നാണ് സംസാരിച്ചത്….
“”മ്മ്മം എന്നാലും മോള് ആരെയും വിശ്വസിക്കാൻ പോവണ്ട..
ചിരിച്ചു കൊണ്ട് കഴുത്ത് അറക്കുന്നവരാണ് മോളെ നമുക്ക് ചുറ്റിലും ഉള്ളവരിൽ പലരും..
അതുകൊണ്ട് ആരെയും വിശ്വസിക്കാൻ പറ്റില്ല..
“”””അറിയാം മുത്തശ്ശി..
ഒരിക്കൽ വിശ്വസിച്ചതിന് ഞാൻ അനുഭവിച്ചു..
ഇനി ആരെയും വിശ്വസിക്കില്ല..
“”””പിന്നെ ഇനി എന്റെ മോളുടെ കണ്ണ് നിറയാൻ പാടില്ല കേട്ടോ..
ഇതുപോലെ ഉള്ളവർക്ക് വേണ്ടി ഒഴുക്കി കളയാൻ ഉള്ളതല്ല നമ്മുടെ കണ്ണുനീർ..
അതിന് അതിന്റെതായ വില ഉണ്ട്..
“”””ഇല്ല മുത്തശ്ശി ഞാൻ ഇനി അയാളെ ഓർത്തു കരയില്ല..
ഇത് ഞാൻ മുത്തശ്ശിക്ക് തരുന്ന വാക്കാണ്…..
“””മിടുക്കി.. അങ്ങനെ വേണം ഇനി അങ്ങോട്ട്..
മുത്തശ്ശി അത് പറയുമ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു..
അന്നത്തെ ദിവസം ഇടക്ക് ഡോക്ടർ വന്നു അവളോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും ധ്വനി പിടി കൊടുക്കാതെ ഒഴിഞ്ഞു മാറി..
———————————————————
രാഹുൽ പിന്നെയും ധ്വനിയോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ ദേഷ്യത്തോടെ ഒഴിഞ്ഞു മാറി..
ഒടുവിൽ മുത്തശ്ശിയെയും ഡിസ്ചാർജ് ചെയ്തു പോവാൻ ഇറങ്ങി വഴിയിൽ എത്തി നിൽക്കുമ്പോൾ രാഹുൽ അവളുടെ അടുത്തേക്ക് വന്നു..
“”ധ്വനി എനിക്ക് പറയാനുള്ളത് ഒന്ന് കേട്ട് കൂടെ..
ഇയാളെന്നെ വല്ലാതെ തെറ്റിദ്ധരി ച്ചിരിക്കുവാണ്..
“”എനിക്ക് ഒരു തെറ്റിദ്ധാരണയും ഇല്ല ഡോക്ടറെ.. ശരിയായ ധാരണയെ ഒള്ളൂ..
“””ധ്വനി എനിക്ക് പറയാൻ ഉള്ളത് തനിക്കൊന്ന് കേട്ടു കൂടെ….
“””എന്റെ പൊന്ന് ഡോക്ടറെ എന്നെ ഒന്ന് വെറുതെ വിട്ടേക്ക്..
ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും
നിങ്ങൾക്ക് ഒരു നാണവും ഇല്ലേ..
ഇനിയും ഇങ്ങനെ എന്റെ പിന്നാലെ വന്നാൽ ഈ ധ്വനിയുടെ മറ്റൊരു മുഖം ഡോക്ടർക്ക് കാണേണ്ടി വരും…..
ദേഷ്യത്തോടെ അവൾ ഡോക്ടറെ നോക്കി പറഞ്ഞു..
പിന്നെ അവൾ അവിടെ കിടന്ന ഓട്ടോ വിളിച്ചു മുത്തശ്ശിയുമായി അതിൽ കേറി തറവാട്ടിലേക്ക് പോയി..
“”നീ എത്രയൊക്കെ ആട്ടി പായിച്ചാലും ഞാൻ നിന്നെയും കൊണ്ടേ പോവൂ ധ്വനി..
ഈ ജീവിതത്തിൽ എനിക്കൊരു പെണ്ണുണ്ടെങ്കിൽ അത് നീ ആയിരിക്കും..
അവൾ പോവുന്നതും നോക്കി കൊണ്ട് രാഹുൽ പറഞ്ഞു….
ധ്വനിയും മുത്തശ്ശിയും തറവാട്ടിൽ എത്തിയതും അവിടെ ദേവിക അവരെ കാത്തു നിൽപ്പുണ്ടായിരുന്നു….
“”ആഹാ നീ ഇവിടെ ഉണ്ടായിരുന്നോ….?
“”””ഹാ നിങ്ങൾ രാവിലെ ഡിസ്ചാർജ് വാങ്ങി വരുമെന്ന് പറഞ്ഞത് കൊണ്ടാണ് അങ്ങോട്ട് വരാതെ ഞാൻ ഇവിടെ കാത്തു നിന്നത്..
“”””എന്തായാലും നന്നായി നിന്നോട് കുറച്ചു കാര്യങ്ങൾ പറയാനുണ്ട് ഞാൻ അകത്തു പോയി ഡ്രസ്സ് മാറി വരാം..
“”ഓക്കേ ഡി….
മുത്തശ്ശിയെ ഹോസ്പിറ്റലിൽ പോയി വന്നപ്പോൾ ഒന്നൂടി ചെറുപ്പം ആയെന്ന് തോന്നുന്നു..
ദേവിക മുത്തശ്ശിയോടായി പറഞ്ഞു..
“”ഒന്ന് പോയേടി പെണ്ണേ കളിയാക്കാൻ നിൽക്കാതെ….
“”കളിയാക്കിയതല്ല.. ഇപ്പോൾ മുത്തശ്ശിയെ ആര് കണ്ടാലും മധുര പതിനേഴെന്നേ പറയൂ..
“””പതിനേഴു അല്ലടി പതിനാറ് ആണ്..
എന്നും പറഞ്ഞു ധ്വനിയും ചിരിച്ചു..
പിന്നെ അവൾ പോയി ഡ്രസ്സ് മാറി വന്നു..
ശ്യാമിനെ കണ്ടത് അടക്കമുള്ള കാര്യങ്ങൾ ധ്വനി ദേവികയോട് പറഞ്ഞു..
അപ്പോഴാണ് അവിടേക്ക് ശിവജിത്ത് വന്നത്..
തലയൊക്ക അൽപ്പം താഴ്ത്തി മുഖത്ത് നോക്കാൻ മടിയോടെ എന്ന പോലെ ആണ് ആള് വന്നു നിന്നത്….
കണ്ടിട്ട് കുടിച്ചിട്ടില്ല എന്ന് തോന്നി
“”എന്താ എന്ത് വേണം.. വാക്കുകളിൽ ദേഷ്യം കലർത്തി ധ്വനി ചോദിച്ചു….
“””ഞാൻ മുത്തശ്ശിയെ ഒന്ന് കാണാൻ വന്നതാണ്..
വളരെ സൗമ്യതയോടെ ആണ് അയാൾ മറുപടി പറഞ്ഞത്..
“”മുത്തശ്ശി ചത്തോ എന്നറിയാൻ ആണോ…. ചത്തിട്ടില്ല..
“”ഹാ നീയെന്താടി ധ്വനി ഇങ്ങനൊക്കെ പറയുന്നത്..
ധ്വനിയുടെ വാക്കുകൾ കേട്ട് ദേവിക ഇടക്ക് കേറി..
“”അല്ല പിന്നെ ഇയാളോടൊക്കെ ഞാൻ പിന്നെ എന്ത് പറയണം..
ഒരു സഹായത്തിന് വിളിച്ചപ്പോൾ കുടിച്ചു ബോധമില്ലാതെ വന്നു ഈ മുറ്റത്ത് കിടന്നു….
അന്ന് എന്റെ മുത്തശ്ശിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നു എങ്കിലോ..??
“”പോട്ടെടി മുത്തശ്ശിക്ക് ഒന്നും വന്നില്ലല്ലോ….
“”””എന്തെങ്കിലും വന്നിരുന്നു എങ്കിൽ ഇയാളെ ഞാൻ കൊന്നേനെ..
ഭൂമിക്ക് ഭാരമായി ആർക്കും വേണ്ടാതെ കുടിച്ചു നശിക്കുന്ന കുറെ ജന്മങ്ങൾ..
അന്നത്തെ ദേഷ്യം മുഴുവൻ വാക്കുകളിൽ കൂടെ അയാളോട് ഞാൻ തീർക്കുക ആയിരുന്നു..
എല്ലാം കേട്ടു ഒരക്ഷരം മിണ്ടാതെ അയാൾ നിന്നു..
“””ശിവേട്ടാ.. ഒന്നും തോന്നരുത് അവൾ ദേഷ്യത്തിൽ ഓരോന്ന് പറയുന്നത് ആണ്..
ദേവിക അയാളോടായി പറഞ്ഞു..
മറുപടി ഒന്നും പറയാതെ അയാൾ എന്നെ ഒന്ന് നോക്കി പിന്നെ ഇറങ്ങി പോയി..
മുത്തശ്ശി ആണെങ്കിൽ ചെന്നുടനെ കേറി കിടന്നു ഉറങ്ങിയതിനാൽ ഇതൊന്നും അറിഞ്ഞതും ഇല്ല..
“””ഡി നീ പറഞ്ഞത് ഇത്തിരി കൂടി പോയി..
ഇങ്ങനെ ഒക്കെ പറയാൻ മാത്രം ശിവേട്ടൻ എന്ത് തെറ്റ് ചെയ്തു..
“””അവളുടെ ഒരു ശിവേട്ടൻ.. അങ്ങേരെ സപ്പോർട്ട് ചെയ്യാൻ ആണ് ഉദ്ദേശം എങ്കിൽ പൊന്നു മോൾ എന്റെ വായിൽ ഇരിക്കുന്നത് മുഴുവൻ കേൾക്കും..
“””എന്റെ പൊന്നോ വേണ്ടേ.
ഞാൻ പോവാണ്..
എന്നും പറഞ്ഞു ചിരിച്ചു കൊണ്ട് ദേവിക പോയി… അത് കണ്ടു ധ്വനിക്കും ചിരി വന്നു പോയി…
———————————————————
നേരം രാത്രിയായി.. മുത്തശ്ശിക്ക് കഞ്ഞിയും മരുന്നും കൊടുത്തു ധ്വനിയും കഴിച്ച ശേഷം ഉമ്മറത്തു കുറച്ചു നേരം കാറ്റ് കൊണ്ടിരിക്കാൻ നേരത്താണ് ശിവജിത്ത് കുടിച്ച് തെന്നി തെറിച്ചു നടന്നു വരുന്നത് അവൾ കണ്ടത്….
അവൻ നേരെ വന്നത് അവളുടെ അടുത്തേക്ക് ആയിരുന്നു..
അവൻ അടുത്ത് വന്നപ്പോൾ തന്നെ മദ്യത്തിന്റെ രൂക്ഷ ഗന്ധം അടിച്ചു തുടങ്ങി..
“”ഹോ എന്തൊരു നാറ്റമാണ്.. താൻ എന്തിനാടോ ഇങ്ങോട്ട് കേറി വന്നത്..
ഇവിടല്ല താൻ താമസിക്കുന്നത്..
“””എനിക്ക് മുത്തശ്ശിയെ ഒന്ന് കാണണം.. നാവു കുഴഞ്ഞവൻ പറഞ്ഞു..
“”മുത്തശ്ശിയെ ഒന്നും ഇപ്പോൾ കാണാൻ പറ്റില്ല..
താൻ ഒന്ന് പോയെ..
“”മുത്തശ്ശിയെ കണ്ടു മാപ്പ് പറയാതെ ഞാൻ ഇവിടുന്ന് പോവില്ല..
പിടിവാശിയോട് പറഞ്ഞവൻ അവിടെ തന്നെ കൈ കെട്ടി നിന്നു..
“”ദേ മര്യാദക്ക് താൻ ഇവിടുന്ന് പോയില്ലെങ്കിൽ ഞാൻ ആളെ വിളിച്ചു കൂട്ടും കേട്ടോ..
“””വിളിച്ചോ.. ആരെ വിളിച്ചു കൂട്ടിയാലും ശെരി മുത്തശ്ശിയെ കാണാതെ ഞാൻ പോവില്ല..
ശിവജിത്ത് അത് പറഞ്ഞു നിർത്തുമ്പോളേക്കും മുത്തശ്ശി അകത്ത് നിന്നും ഇറങ്ങി വന്നു..
“””എന്താ മോളെ പ്രശ്നം..?
“”ദാണ്ടെ അങ്ങോട്ട് ചോദിക്ക് എന്താ പ്രശ്നം എന്ന്..
ധ്വനി ശിവജിത്തിനെ നോക്കി പറഞ്ഞു..
“”എന്താ മോനെ പ്രശ്നം പറ….
“”””മുത്തശ്ശി എന്നോട് ക്ഷമിക്കണം..
അന്ന് ഞാൻ കുടിച്ച് ഓവറായി പോയി..
അതുകൊണ്ട് ആണ് എനിക്ക് മുത്തശ്ശിയെ ഹോസ്പിറ്റലിൽ കൊണ്ടു പോവാൻ പറ്റാതെ പോയത്….
“”””ഓ അത് സാരമില്ല മോനെ..
മോൻ ഇപ്പോൾ പോവാൻ നോക്ക്..
“”””ഇല്ല..മുത്തശ്ശി എനിക്ക് മാപ്പ് തരാതെ ഞാൻ പോവില്ല….
കുറ്റബോധം കൊണ്ട് എനിക്ക് സമാധാനം കിട്ടുന്നില്ല..
ഞാൻ വലിയ തെറ്റാണ് മുത്തശ്ശിയോട് ചെയ്തത് എന്നും പറഞ്ഞു കൊണ്ട് അവൻ ഉമ്മറത്തേക്ക് കേറി ചെന്നു മുത്തശ്ശിയുടെ കാൽക്കലേക്ക് വീണു…..
“””ഹാ എന്താ മോനെ എഴുന്നേൽക്ക്..
“””ഇല്ല മുത്തശ്ശി മാപ്പ് തരാതെ ഞാൻ എഴുന്നേൽക്കില്ല..
എന്നും പറഞ്ഞവൻ മുത്തശ്ശിയുടെ കാലിൽ പിടിച്ചു..
മുത്തശ്ശി ദയനീയതയോടെ ധ്വനിയെ നോക്കി..
ധ്വനിയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു..
“””ശെരി മോനെ..മോൻ എഴുന്നേൽക്ക് ഞാൻ ക്ഷമിച്ചു എന്നും പറഞ്ഞു മുത്തശ്ശി അവനെ തട്ടി വിളിച്ചു..
പക്ഷേ അനക്കം ഉണ്ടായില്ല..
“””മുത്തശ്ശി..
മാപ്പ് ചോദിച്ചു ചോദിച്ചു അങ്ങേരുടെ ബോധം പോയെന്നാണ് തോന്നുന്നത്….
“””ഇനിയിപ്പോൾ എന്ത് ചെയ്യും കുട്ട്യേ..??
“”””എന്ത് ചെയ്യാൻ.. ഞാൻ പോയി ഒരു കുടം വെള്ളം കൊണ്ടുവന്നു ഇയാളുടെ തലയിൽ കമഴ്ത്തി നോക്കാം..
“””അയ്യോ അതൊന്നും വേണ്ട.. കുടിച്ച് ബോധം ഇല്ലാതെ കിടക്കുവല്ലേ എഴുന്നേറ്റു വല്ല പ്രശ്നവും ഉണ്ടാക്കിയാലോ..?
“””ഉണ്ടാക്കിയാൽ ഇയാളുടെ തലമണ്ട ഞാൻ അടിച്ചു പൊട്ടിക്കും..
“””ഒന്നും വേണ്ട മോളെ.. ഇനിയിപ്പോ ഇവിടെ കിടക്കട്ടെ രാവിലെ എഴുന്നേറ്റു പൊക്കോളും..
“”””മുത്തശ്ശി ഇത് എന്താ ഈ പറയുന്നത്..
ആരെങ്കിലും കണ്ടാൽ ഉള്ള അവസ്ഥ അറിയാലോ..
അല്ലെങ്കിൽ തന്നെ ചീത്തപ്പേരാണ്..
ഇനി ഇതും കൂടി കണ്ടാൽ..?
“”””കണ്ടാൽ എന്താ..?
നമ്മൾ തെറ്റ് ചെയ്യാത്തിടത്തോളം ആരെയും പേടിക്കണ്ട കാര്യം ഇല്ല..
നീ വാ മോളെ..
എന്നും പറഞ്ഞു മുത്തശ്ശി അകത്തേക്ക് പോയി..
ശിവജിത്തിനെ ദേഷ്യത്തിൽ തുറിച്ചു നോക്കിയ ശേഷം ധ്വനിയും അകത്തേക്ക് പോയി..
പിറ്റേന്ന് നേരം പരു പര വെളുത്തതും ധ്വനി എഴുന്നേറ്റു വാതിൽ തുറക്കുമ്പോൾ കണ്ടത് ഉമ്മറത്തു വായും പൊളിച്ചു മലർന്നടിച്ചു കിടക്കുന്ന ശിവയെയാണ്..
“””ആഹാ ബെസ്റ്റ് കണി..
കിടക്കുന്ന കിടപ്പ് കണ്ടില്ലേ..
ചെന്നു കാല് മടക്കി ഒരെണ്ണം കൊടുത്താലോ..
അല്ലെങ്കിൽ വേണ്ട വേറെ വഴിയുണ്ട് എന്നും പറഞ്ഞവൾ അകത്തേക്ക് പോയി പിന്നെ ഒരു ബക്കറ്റ് വെള്ളവുമായി വന്നു അവന്റെ ദേഹത്തേക്ക് ഒരൊറ്റ ഒഴി ആയിരുന്നു……
(തുടരും…)
(സ്നേഹപൂർവ്വം… ശിവ )
ശിവ യുടെ മറ്റു നോവലുകൾ
വൃന്ദാവനം
ശ്രീലക്ഷ്മി
ജാതകം
മിഴി
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Randam Thaali written by Shiva
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission