Skip to content

രണ്ടാം താലി – ഭാഗം 9

randam-thaali

നല്ല ഉറക്കത്തിൽ ആയിരുന്ന ശിവ വെള്ളം വീണതും ഞെട്ടി എഴുന്നേറ്റ് നോക്കുമ്പോൾ കണ്ടത് ബക്കറ്റും പിടിച്ചു കൊണ്ട് ചുരിദാറിന്റെ മുകളിലൂടെ അരക്കെട്ടിൽ ഷോളും ചുറ്റി കെട്ടി ദേഷ്യത്തോടെ നിൽക്കുന്നത് ആണ്….

“””നീ ഇത് എന്ത് കോപ്പാടി കാണിച്ചത്..

മനുഷ്യന്റെ ഉറക്കം കളയാനായിട്ട്..

അവന്റെ ശബ്ദത്തിൽ ദേഷ്യം കലർന്നിരുന്നു….

“””അതേ തനിക്ക് ഉറങ്ങാനുള്ളത് അല്ല എന്റെ തറവാട്..

എഴുന്നേറ്റ് പോവാൻ നോക്കടോ….

“””നിന്റെ തറവാടോ..?

“””ആ എന്റെ തറവാട് തന്നെ…..

അപ്പോഴാണ് അവൻ ചുറ്റും ഒന്ന് നോക്കിയത്..

“””ങ്ങേ..ഞാൻ ഇതെങ്ങനെ ഇവിടെ വന്നു..

“””അയ്യോ സാറിന് ഒന്നും ഓർമ്മയില്ലേ..

ഇന്നലെ വാഴൂർ തറവാട്ടിൽ നിന്ന് ഞാൻ തന്നെ ഇവിടെ എടുത്തു കൊണ്ടുവന്നു കിടത്തിയതാണ്…..

പരിഹാസത്തോടെ അവൾ പറഞ്ഞു……

അത് കേട്ടവൻ അവളെ രൂക്ഷമായൊന്നു നോക്കി….

“””അയ്യോ ഇങ്ങനെ നോക്കി പേടിപ്പിക്കല്ലേ….

ഞാൻ പേടിക്കും….

കുടിച്ച് ബോധം ഇല്ലാതെ വന്ന് മുത്തശ്ശി മ്യാപ്പ്…. മുത്തശ്ശി മ്യാപ്പ് എന്നും പറഞ്ഞു മുത്തശ്ശിയോട് മാപ്പും ചോദിച്ചു ഇവിടെ കിടന്നു ഉറങ്ങിയിട്ട് ഇപ്പോൾ ഓർമ്മയില്ല പോലും…..

“””ഓ സോറി..ഞാൻ ഇന്നലെ കുറച്ചു ഓവറായി പോയി……

“””ഓ അല്ലെങ്കിൽ തന്നെ മാഷ് എന്നാണ് ഓവർ അല്ലാത്തത്..

ഇനി മേലാൽ കുടിച്ചിട്ട് ഇങ്ങോട്ട് വന്നേക്കരുത് പറഞ്ഞേക്കാം…..

എന്റെ ഒച്ച കേട്ടിട്ട് ആവണം അകത്തു നിന്നും മുത്തശ്ശി എഴുന്നേറ്റു ഉമ്മറത്തേക്ക് വന്നു….

“””എന്താ മോളെ എന്താ ഇവിടെ ഒരു ബഹളം…..

ങ്ങേ.. ഇതെന്താ ഈ മോൻ ഇങ്ങനെ നനഞ്ഞു കുളിച്ചു ഇരിക്കുന്നത്..?

“””ഞാൻ വെള്ളം കോരി ഒഴിച്ചിട്ട്…..

“””വെള്ളം കോരി ഒഴിച്ചെന്നോ എന്തിന്..?

“””പിന്നെ.. നട്ടുച്ച വരെ ഇയാളെ ഇവിടെ കിടത്തി ഉറക്കണോ ഞാൻ….?

“””എന്റെ പൊന്നു മുത്തശ്ശി ഞാൻ ഇന്നലെ കുടിച്ചു വന്ന് അറിയാതെ ഇവിടെ കിടന്നു ഒന്ന് ഉറങ്ങി പോയതാണ്..

അത് ഈ തലക്ക് വെളി വില്ലാത്തതിനോട് പറഞ്ഞിട്ട് മനസ്സിലാവുന്നില്ല..

കണ്ടില്ലേ കാണിച്ചു വെച്ചത്…..

“””തലക്ക് വെളിവില്ലാത്തത് തന്റെ കെട്ടിയോൾക്ക്..

ദേ എന്നെക്കൊണ്ട് ഒന്നും പറയിക്കല്ലേ…..

“””നീ എന്ത്‌ കോപ്പ് പറയാൻ ആണ്..

വന്ന അന്ന് തൊട്ടു കാണുന്നത് ആണ് അവളുടെ ഒരു  കോപ്പിലെ ഷോ..

അത് എന്റെ അടുത്തോട്ടു വേണ്ട….

ശിവജിത്തും വിട്ടു കൊടുത്തില്ല….

“””ഓ രണ്ടും ഒന്ന് നിർത്തുന്നുണ്ടോ.. എന്റെ പൊന്നു മോനെ നീയൊന്ന് പോവാൻ നോക്ക്..

അവൾ എന്തെങ്കിലും തെറ്റ് ചെയ്തെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു പോരെ…..

“””അയ്യേ എന്തിനാ മുത്തശ്ശി ഈ കള്ളു കുടിയനോട് ഒക്കെ ക്ഷമ ചോദിക്കുന്നത്….

“””ഡി കള്ള് കുടിയൻ നിന്റെ……

അവൻ ബാക്കി വാചകം പൂർത്തിയാക്കിയില്ല..

“””” അതേ മുത്തശ്ശി ഇവിടെ നിൽക്കുന്നത് കൊണ്ട് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല..

എന്തായാലും ഞാൻ പോണ്എന്നും പറഞ്ഞു അവൻ നിലത്ത് നിന്നും എഴുന്നേറ്റു മുറ്റത്തേക്ക് ഇറങ്ങി….

“””അതേ പോവുന്നത് ഒക്കെ കൊള്ളാം ഇനി മാപ്പും കോപ്പും ഒന്നും ചോദിച്ചു ഇങ്ങോട്ട് വന്നേക്കല്ലേ…. ഇനി കിണറ്റിലാവും ഞാൻ എടുത്തിടുക….

അവൻ കേൾക്കാനായി അവൾ നീട്ടി വിളിച്ചു പറഞ്ഞു…..

അവൻ തിരിഞ്ഞു നോക്കാതെ എന്തോ പൊറു പൊറുത്തു കൊണ്ട് നടന്നു നീങ്ങി….

“””നീ എന്തിനാടി മോളെ  വെറുതെ ആ ചെറുക്കനോട് ഇങ്ങനെ വഴക്കിന് നിൽക്കുന്നത്….

“””വെറുതെയോ..  കുടിച്ചു നടക്കുന്നവനെ ഞാൻ പിന്നെ എന്റെ മടിയിൽ ഇരുത്തി ലാളിക്കണോ..?

“””അവൻ കുടിക്കുന്നതിന് നിനക്കെന്താ..?

“””എനിക്കൊന്നുമില്ല..

കുടിച്ചിട്ട് ഇങ്ങോട്ട് വരാതെ ഇരുന്നാൽ മതി….

“””അവൻ ഇനി വരില്ല..

വന്നതിന് ഇപ്പോൾ മാപ്പും പറഞ്ഞില്ലേ പോരെ..

“””മ്മ്മം അല്ലെങ്കിലും ഈ മുത്തശ്ശി

എപ്പോഴും അയാളെ സപ്പോർട്ട് ആണ്…..

“”ഞാൻ ആരെയും സപ്പോർട്ട് ചെയ്തത് അല്ല മോളെ..

അയാൾ മറ്റൊരു നാട്ടിൽ നിന്ന് നമ്മുടെ നാട്ടിൽ വന്ന ആളല്ലേ..

അപ്പോൾ അതിന്റെ ഒരു മര്യാദ നമ്മൾ കൊടുക്കണം.

“””ഹാ.. അതേ മര്യാദ ഇങ്ങോട്ടും ഉണ്ടാവണം…..

“””നിന്നോട് തർക്കിക്കാൻ ഞാനില്ല ഞാൻ പോവുന്നു എന്നും പറഞ്ഞു മുത്തശ്ശി അകത്തേക്ക് കേറി പോയി പിന്നാലെ ഞാനും..

———————————————————

വൈകുന്നേരം ഞാനും ദേവൂവും കൂടെ അമ്പലത്തിൽ പോയി തിരികെ ഓരോ തമാശകളും പറഞ്ഞു വരുമ്പോൾ ആണ് വഴിയിൽ വെച്ചു ഉണ്ണിയേട്ടൻ നടന്നു വരുന്നത് കണ്ടത്..

“””ദേ ഡി  നോക്ക് ഉണ്ണിയേട്ടൻ വരുന്നു…..

എന്ന് ഞാൻ പറയുമ്പോൾ ആണ് അവളും ഉണ്ണിയേട്ടനെ കാണുന്നത്..

പതിയെ ഉണ്ണിയേട്ടൻ നടന്നു ഞങ്ങളുടെ അടുത്തെത്തി..

ചുരുണ്ട മുടിയും കട്ടി മീശയും പൂച്ചക്കണ്ണും…..

കാതിൽ ഒരു കടുക്കൻ ഉണ്ട്.

മുടി ഒക്കെ കളർ ചെയ്തിട്ട് ഉണ്ട്…..

“”””ഉണ്ണിയേട്ടൻ ഇതെപ്പോൾ വന്നു..?

“””ഞാനിപ്പോൾ വന്നതേ ഒള്ളൂ….

“”””അല്ല ഇതെന്ത് കോലമാ ഉണ്ണിയേട്ടാ….

“””ചുമ്മാ ഒരു ചേഞ്ച്‌ വേണ്ടേ മോളെ…..

“””ഉവ്വ നല്ല ബെസ്റ്റ് കോലം..

പാടത്തു കാക്കയെ ഓടിക്കാൻ നിർത്താം….

പരിഹാസത്തോടെ ധ്വനി പറഞ്ഞു..

അത് കേട്ട് ദേവികയും ചിരിച്ചു..

“””അതേ നീ കൂടുതൽ കളിയാക്കാൻ ഒന്നും നിൽക്കേണ്ട.

ഈ പട്ടിക്കാട്ടിൽ കിടക്കുന്ന നിനക്ക് ഫാഷനെ കുറിച്ച് എന്തറിയാം…..

“””‘അയ്യോ എനിക്കൊന്നും അറിഞ്ഞൂടെ…..

നിങ്ങളൊക്കെ വലിയ ആളുകൾ നമ്മൾ പാവങ്ങൾ..

ധ്വനിയും വിട്ടു കൊടുത്തില്ല…..

“””അതേ നിന്നോട് തർക്കിച്ചു നിൽക്കാൻ ഇപ്പോൾ നേരമില്ല.. ഞാനെന്റെ കൊച്ചുമായി ഇത്തിരി സൊള്ളട്ടെ എന്നും പറഞ്ഞു ഉണ്ണിയേട്ടൻ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു…..

“””മൂട്ടിൽ തീപ്പിടിച്ച പോലുള്ള ആ വരവ് കണ്ടപ്പോളെ എനിക്ക് തോന്നി കാമുകിയെ കാണാനുള്ള വരവാണെന്ന്….

“””അല്ലാതെ പിന്നെ നിന്നെ കാണാൻ എന്റെ പട്ടി വരും.. ഒന്ന് പോടീ..

“””മോനെ ഉണ്ണിയേട്ടാ കൂടുതൽ ഡയലോഗ് അടിച്ചാൽ ഞാൻ നേരെ ചെന്നു ഇവളുടെ അച്ഛന്റെ അടുത്ത് കാര്യം പറയും പിന്നെ എന്താവും അറിയാമല്ലോ….

“”””ഇതാണ് ഇവളുടെ കുഴപ്പം ഒരു തമാശ പറയാൻ പറ്റില്ല..

അപ്പോഴേക്കും സീരിയസ് ആവും കൊച്ചു കള്ളി….

വളിച്ച ചിരിയോടെ ഉണ്ണി പറഞ്ഞു..

“””അതേ പൊന്നുമോൻ അധികം കിടന്നു ഉരുളണ്ട വേഗം സംസാരിച്ചു വാ…..

ഞങ്ങൾക്ക് പോണം..

“”””ഓ ആയിക്കോട്ടെ….

വാടി എന്നും പറഞ്ഞു ഉണ്ണിയേട്ടൻ ദേവുവുമായി ഇടവഴിയിൽ നിന്ന് അൽപ്പം മാറിയുള്ള മാവിന്റെ ചുവട്ടിൽ നിന്ന് സംസാരിക്കാൻ തുടങ്ങി..

ഒരു കാവലെന്നോണം ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കി ഇടവഴിയിൽ ഞാനും നിന്നു…..

ആരെങ്കിലും വരുന്നത് കണ്ടാൽ അപ്പോൾ  തന്നെ സിഗ്നൽ കൊടുക്കണം..

അങ്ങനെ വിചാരിച്ചു നിൽക്കുമ്പോൾ ആണ് ശിവജിത്ത് നടന്നു വരുന്നത് കണ്ടത്….

“””ഉണ്ണിയേട്ടോ ഒരു കാട്ട് പോത്ത് വരുന്നുണ്ട് വേഗം വരാൻ നോക്ക്..

അത് കേട്ടതും ഏട്ടനും ദേവൂവും കൂടെ നിന്നിടത്തു നിന്നും ഓടി എന്റെ അടുത്തെത്തി….

“””ആരാടി..?

ഓടി കിതച്ചു വന്നു കൊണ്ട് ഏട്ടൻ ചോദിച്ചു….

“”””ദോ വരണ കണ്ടോ എന്നും പറഞ്ഞു ഞാൻ ശിവജിത്തിനെ കൈ ചൂണ്ടി കാണിച്ചു..

“””ഓ അവനാണോ ഞാൻ വെറുതെ പേടിച്ചു..

കാട്ടുപോത്തു വരുന്നുണ്ട് എന്ന് കേട്ടപ്പോൾ ഞാൻ ഓർത്തു ഇവളുടെ അച്ഛനാണ് വരുന്നതെന്ന്..

ഉണ്ണിയേട്ടൻ പറഞ്ഞു നിർത്തിയതും ദേവിക ഏട്ടന്റെ കൈയിൽ ഒരു നുള്ള് കൊടുത്തു…..

അപ്പോഴേക്കും ശിവ അടുത്തെത്തിയിരുന്നു..

“””വന്ന ഉടനെ തുടങ്ങിയോ രണ്ടിന്റെയും ചുറ്റിക്കളി..

ഉണ്ണിയേ നോക്കി കൊണ്ട് ശിവ ചോദിച്ചു..

“””ഹേ ഇല്ല അളിയാ..

ഞാൻ ഇങ്ങോട്ട് വന്നപ്പോൾ ഇവരെ വഴിയിൽ വെച്ച് കണ്ടതാണ്..

“””ഉവ്വ ഉവ്വേ.. ഡി പെങ്കൊച്ചേ  ചുറ്റിക്കളി നിർത്തി വേഗം കല്യാണം കഴിക്കാൻ നോക്ക് രണ്ടും…..

വെറുതെ നാട്ടുകാരെ കൊണ്ട് അതുമിതും പറയിക്കാൻ നിൽക്കാതെ..

ദേവികയോടായി ശിവ പറഞ്ഞു..

“””ഓ നാട്ടുകാരെ കൊണ്ട് പറയിക്കാത്ത ഒരാള്….

കുടിയൻമ്മാരുടെ ഉപദേശം ഒന്നും ഇവിടെ ആർക്കും വേണ്ട എന്ന് ഞാൻ ചാടിക്കേറി പറഞ്ഞു..

അത് കേട്ടതും ശിവ എന്നെ ദേഷ്യത്തിൽ തുറിച്ചു നോക്കി..

“””നിന്നോട് ഞാൻ ഒന്നും പറഞ്ഞില്ല..

വെറുതെ എന്റെ നെഞ്ചത്തോട്ട് കേറാൻ നിൽക്കേണ്ട…..

“”””പിന്നെ കേറാൻ പറ്റിയൊരു നെഞ്ച്….

കുടിച്ച് മൊത്തം വാടി കരിഞ്ഞു കാണുമല്ലോ….

“”””ഹാ കാണും അതിന് നിനക്കെന്താണ്..?

“”””എനിക്കൊന്നും ഇല്ലേ….

“””എന്നാൽ പിന്നെ എനിക്കിട്ട് വെറുതെ ചൊറിയാൻ നിക്കരുത്….

എന്റെ സ്വഭാവം മാറും..

“””പിന്നെ സ്വഭാവം മാറി താൻ എന്നെ അങ്ങ് വലിച്ചു മൂക്കിൽ കേറ്റും..

ഒന്ന് പോടോ……

“””ഡാ ഉണ്ണി ഇതുപോലെ ഉള്ള വയ്യാവേലികൾ ഉള്ള നാടിനെ കുറിച്ചാണോ നീ ഇത്രയും പൊക്കി പറഞ്ഞത്….

“””വയ്യാവേലി തന്റെ….

ഞാൻ ഇടക്ക് കേറി പറഞ്ഞു..

“””എന്റെ…..നീ ബാക്കി കൂടെ പറയടി..

ഞാൻ വന്ന അന്ന് തുടങ്ങിയ ചൊറിച്ചിലാണ് നിനക്കെന്നോട്..

ഇന്ന് ഞാൻ അത് തീർത്തു തരാം എന്നും പറഞ്ഞു ശിവ മുന്നോട്ടു ആഞ്ഞതും ഉണ്ണി കേറി ഇടയിൽ നിന്നു..

“”‘”അളിയാ വേണ്ട..

അവൾ വെറുതെ ഓരോന്ന് പറയുന്നത് ആണ്..

നീ കാര്യം ആക്കണ്ട..

“”””വെറുതെ അല്ല കാര്യം ആയിട്ട് തന്നെ ആണ്..

ഉണ്ണിയേട്ടൻ അങ്ങ് മാറിക്കെ

അയാൾ എന്നെ എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് കാണണമല്ലോ….

“””എന്റെ പൊന്ന് ധ്വനി നീയൊന്ന് മിണ്ടാതെ ഇരിക്ക്…..

“””ഓ ഞാൻ ഒന്നും പറയുന്നില്ല….

“””ദേവൂ നീ ഇവളുമായി പോവാൻ നോക്ക്….

ഉണ്ണിയേട്ടൻ ദേവുവിനെ നോക്കി പറഞ്ഞു..

ഞാൻ നോക്കുമ്പോൾ അയാൾ എന്നെ തുറിച്ചു നോക്കി മീശ പിരിക്കുന്നത് ആണ്…..

“”””അതേ പതുക്കെ പിരിക്ക് ഇല്ലെങ്കിൽ പിന്നെ പിരിക്കാൻ ആ മീശ കാണില്ല..

“””ഇവളെ ഇന്ന് ഞാൻ എന്നും പറഞ്ഞു ശിവ വീണ്ടും മുന്നോട്ട് ആഞ്ഞു..

“””എന്റെ പൊന്നു ദേവൂ നീ അവളെയും വിളിച്ചോണ്ട് പോവാൻ നോക്ക്..

ഉണ്ണി ശിവയെ പിടിച്ചു കൊണ്ട് വിളിച്ചു പറഞ്ഞു….

“””നീ ഒന്ന് മിണ്ടാതെ വാ ധ്വനി എന്നും പറഞ്ഞു ദേവൂ ധ്വനിയെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടു പോയി..

“””എന്തിനാടി നീ അങ്ങേരോട് വഴക്കിന് നിൽക്കുന്നത്..

അങ്ങേര് നിന്നോട് ഒന്നിനും വന്നില്ലല്ലോ..

“””എന്താണെന്നു അറിയില്ല എനിക്ക് അയാളെ കാണുമ്പോൾ അങ്ങ് ചൊറിഞ്ഞു കേറും…..

“””ഓ അത് അയാളുടെ കൈയിൽ നിന്നും രണ്ടെണ്ണം വാങ്ങുമ്പോൾ മാറിക്കോളും..

“””പിന്നെ അപ്പോൾ എന്റെ കൈ മാങ്ങാ പറിക്കാൻ പോവുമല്ലോ..

ഒന്ന് പോയേടി…..

“””എന്റെ ഭഗവതി ഇത് എവിടെ ചെന്നു അവസാനിക്കുമോ എന്തോ..?

“””മിക്കവാറും അയാളുടെ അവസാനം എന്റെ കൈകൊണ്ടു ആയിരിക്കും…..

“”””ഉവ്വ ഇനി സിനിമയിലെ ഒക്കെ പോലെ വഴക്ക് പിടിച്ചു അവസാനം രണ്ടും പ്രേമത്തിൽ ആവാൻ ആണ് ചാൻസ്….

“””പിന്നെ പ്രേമം മണ്ണാങ്കട്ട.. അതും ആ കുടിച്ചു വെളിവില്ലാതെ നടക്കുന്നവനോട്…..

എന്റെ തലക്ക് ഭ്രാന്തൊന്നും ഇല്ല..

“”””മ്മ്മം കണ്ടറിയാം എന്നും പറഞ്ഞു ദേവൂ മുന്നോട്ട് നടന്നു..

അപ്പോഴാണ് പിന്നിൽ നിന്നും ഒരു ബൈക്കിന്റെ ഹോണടി ശബ്ദം കേട്ടത്….

ഞാൻ സൈഡ് ഒതുങ്ങി ദേവുവിന്റെ നടന്നപ്പോളേക്കും ആ ബൈക്ക് എന്റെ അടുത്ത് കൊണ്ട് വന്നു നിർത്തി…..

ഞാൻ ആരാവും എന്ന ആകാംഷയോടെ അയാളെ നോക്കി…..

അയാൾ മെല്ലെ ഹെൽമെറ്റ്‌ ഊരിയതും അപ്രതീക്ഷിതമായി ആ മുഖം കണ്ട് ഞാനൊന്ന് ഞെട്ടി…..

“”രാഹുൽ.. “

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

 

 

 

ശിവ യുടെ മറ്റു നോവലുകൾ

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Thaali written by Shiva

5/5 - (1 vote)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!