Skip to content

ദേവയാമി – 30

devayami novel

വല്ലാത്ത ഒരു കുറ്റബോധം ദേവികയെ വന്നു മൂടിയിരുന്നു …..

തീർത്തും ഒറ്റപ്പെട്ട പോലെ……

ഒന്നു സാന്ത്വനിപ്പിക്കാൻ കൂടി ആരും ഇല്ല.

മെല്ലെ ടേബിളിൽ ഇരുന്ന ആമിയുടെ ഫോട്ടൊ കയ്യിലെടുത്തു ….

“””സോറി… ടാ അമ്മ….. സോറി …..

അറിഞ്ഞിരുന്നില്ല ഒന്നും …. സോറി… “””

അവർ ആ ഫോട്ടോയിൽ ഉമ്മകൾ കൊണ്ട് മൂടുമ്പോൾ മിഴികൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു …..

മെല്ലെ ടേബിൾ ഡ്രോ തുറന്ന് അതിൽ നിന്നും ഒരു ഡപ്പി പുറത്തെടുത്തു ….

ഉറക്കം കിട്ടാത്തപ്പോൾ ഉപയോഗിക്കാറുള്ള ടാബ്ലറ്റ് അളവിൽ കൂടുതൽ ദേവിക വായിലേക്ക് ഇട്ടു ….

ഇനി താനീ ലോകത്ത് വേണ്ട എന്ന തീരുമാനത്തോട് കൂടി…

^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

 കണ്ണ് തുറക്കുവാൻ ഭയങ്കര പ്രയാസം….. കഷ്ടപ്പെട്ട് തുറക്കാൻ ശ്രമിക്കുമ്പോഴേക്ക് അവ ഭാരത്തോടെ അടയുന്ന പോലെ തോന്നി ദേവികയ്ക്ക്…..

ശ്രമപ്പെട്ട് തുറന്നപ്പോൾ മുന്നിൽ ഹാരിസ് !!!

ഉള്ളിലൂടെ മിന്നൽ പിണരുകൾ പാഞ്ഞ് പോകുന്ന പോലെ ആ കാഴ്ച കണ്ടപ്പോൾ

സ്വപ്നാവും ന്ന് കരുതി ആദ്യം പക്ഷെ പിന്നെ മനസിലായി യഥാർത്ഥ്യമാണെന്ന്……

തൻ്റെ ഒരു കൈ ആ കയ്യിനുള്ളിൽ സുരക്ഷിതമായി ഇരിപ്പുണ്ട്….

ദേവിക ഉണർന്നത് കണ്ടപ്പോൾ അത്രയും നേരം അവളെ നോക്കിയിരുന്ന ഹാരിസ് മെല്ലെ ഐസിയു വിന് പുറത്ത് കടന്നു ……

“”” പപ്പാ അമ്മക്ക് ???”””

ആ മി മെല്ലെ ഹാരിസിൻ്റെ നെഞ്ചിലേക്ക് ചാഞ്ഞ് ചോദിച്ചു…

ഒപ്പം ദേവനും നിൽക്കുനുണ്ടായിരുന്നു….

“”ഒന്നൂല്ലടാ … !! അമ്മ ഒ.കെ യാ ” “”

“”” അങ്കിൾ ഞാനൊന്ന് ???”””

ഉദയനോടും ഹാരിസിനോടും സമ്മതം ചോദിച്ച് ദേവൻ അകത്തേക്ക് കയറി…..

“”ദേവു ആൻ്റീ…!!””

മിഴിവാർത്ത് കിടക്കുകയായിരുന്നു ദേവിക, പെട്ടെന്ന് ശബ്ദം കേട്ടിടത്തേക്ക് നോക്കി, അവിടെ ദേവനെ കണ്ടു,

“”” രവിച്ചേട്ടൻ്റെ മകൻ അപ്പു ലേ ??”””

“”” അതെ ” “””

“”” അറിഞ്ഞില്ലല്ലോ കുട്ടി ഈ ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ ??

എൻ്റെ മകളെ പോലും….”””

“”ഇപ്പോ അധികം സംസാരിക്കണ്ട ആൻ്റി…””

“” സംസാരിക്കാണ്ടിരുന്നിട്ട് എന്തിനാ കുട്ടീ…… സുഖാവാനോ?? അങ്ങനെ ഒരു മോഹമേ ഇല്ല !! ഒക്കെ തീരട്ടെ എന്നു കരുതി തന്നെയാ ചെയ്തത്…. അവിടെയും തോറ്റ് പോയി “””

“”” ഒന്നും അറിയാണ്ട് ഒന്നും മനസിലാവാണ്ട് പോവാണോ ആൻറീ? അറിയണം, എല്ലാം തിരിച്ചറിയണം… തിരുത്താവുന്നത് ചിലത് തിരുത്തണം എന്നിട് ജീവിക്കണം …… അല്ലാതെ !!! ഹാരിസങ്കിളിനെ ദൈവമായിട്ടാ ആ നേരത്ത് ഇവിടെ എത്തിച്ചത്… അല്ലായിരുന്നെങ്കിൽ?? “”

“”” മരിക്കും!! ജീവിച്ചിടെന്തിനാ?? ആർക്കു വേണ്ടി ??”””

“””ഞങ്ങൾക്ക് വേണ്ടി “””

ശബ്ദം കേട്ടിടത്തേക്ക് ദേവിക നോക്കി, അവിടെ മിയയെയും പിടിച്ച് ഹാരിസ് നിൽക്കുന്നു….

ഹാരിസിനെ നോക്കിയപ്പോൾ ആ പൂച്ചക്കണ്ണ് തൻ്റെ നേർക്ക് തിളങ്ങുന്നതായി ദേവികക്ക് തോന്നി……

“”” എന്നെ എന്തിനാ ??? ചത്തോട്ടെ എന്ന് കരുതായിരുന്നില്ലേ??”””

പാതി ഹാരിസിൻ്റ മുഖത്തേക്കും പാതി നിലത്തേക്കും ആയി ചോദിച്ചു…..

“”” എന്നിട്ട് ?? അതിനാണോടി നിന്നെ ഞാൻ ഒരിക്കൽ ചങ്ക് പറിച്ച് സ്നേഹിച്ചത് ??””:

മിഴികൾ നിറഞ്ഞ് വന്നപ്പോൾ ഹാരിസ് പുറത്തേക്ക് പോയി……

ഹാരിസിൻ്റെ ഓർമ്മകൾ പുറകിലേക്ക് സഞ്ചരിച്ചു …

^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

വെറുതേ ഇറങ്ങിയതായിരുന്നു സിറ്റിയിലേക്ക് താൻ,

അപ്പഴാണ് ദേവികയുടെ കാറ് മേലേടത്ത് ഹോസ്പിറ്റലിലേക്ക് തിരഞ്ഞത് കണ്ടത് ,ഈ നേരത്ത് അവിടെ കണ്ടപ്പോൾ എന്തോ എമർജൻസി കേസ് അറ്റൻ്റ് ചെയ്യാൻ ആവും എന്ന് കരുതി, തനിക്കവരെ ഒന്നു കാണണം എന്ന് തോന്നി…. വേണ്ട എന്ന് വക്കും തോറും കൂടുതൽ ആ ആവശ്യം മനസിൽ ശക്തമായി, പിന്നെ രണ്ടും കൽപിച്ച വിട്ട് നിന്ന് എങ്കിലും കാണാം എന്ന് കരുതി ഹോസ്പിറ്റലിലേക്ക് ചെന്നു,

ദേവിക സോക്ടർ റൂമിലാണെന്ന് അറിവ് കിട്ടി, ഒപ്പം ശല്യപ്പെടുത്തരുത് എന്ന് പറഞ്ഞതായും, എന്തോ മനസ് അവളുടെ അടുത്തേക്ക് എത്താൻ വെമ്പി ….

ഹൃദയം കൂടുതൽ ശക്തിയിൽ എന്തിനോ മിടിച്ചിരുന്നു…..

എങ്ങനെ ഒക്കെയോ സമ്മതിപ്പിച്ച് റൂം തുറന്നപ്പ്പോൾ കണ്ടത്  മരണത്തോട് മല്ലടിച്ച് കൊണ്ടിരിക്കുന്ന ദേവുവിനെ ആണ്…

പിന്നെ ഒന്നും ആലോചിച്ചില്ല എടുത്ത് ഐസിയുവിലേക്ക് ഓടുകയായിരുന്നു…

കൂടെ നിന്ന് എല്ലാം ചെയ്തു….

റിക്കവർ ആയപ്പോഴാ ശ്വാസം നേരെ വീണത്

കണ്ണ് തുറക്കുമ്പോൾ മുന്നിൽ കണ്ടാൽ എന്താവും പ്രതികരണം എന്ന് അറിയില്ലായിരുന്നു… അതാണ് പുറത്തേക്കിറങ്ങിയത്…..

^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

ആമി തൻ്റെ അമ്മയെ കൺകുളിർക്കെ ഒന്നു കണ്ടു,

“”” ദേഷ്യാണോ അമ്മേടെ കുട്ടിക്ക് ??”””

തല താഴ്തി ദേവരികിൽ നിന്ന ആ മിയെ നോക്കി ദേവിക ചോദിച്ചു…..

“” ഉം ദേഷ്യാ !! അല്ലെങ്കിൽ പിന്നെ എന്നെ കുറിച്ചൊന്ന് ഓർക്കുക പോലും ചെയ്യാതെ അമ്മ….!! പപ്പ കണ്ടില്ലായിരുന്നെങ്കിൽ !!””

ഭയത്തോടെ അവൾ അമ്മയുടെ കൈകളിൽ ചുണ്ടു ചേർത്തു….

പെട്ടെന്ന് ദേവികയുടെ മുഖം വരിഞ്ഞ് മുറുകി,

“”” ആ കൈ കൊണ്ട്  തിരിച്ച് കിട്ടിയതാണെങ്കിൽ ഇത് വേണ്ടായിരുന്നു കുട്ടി…”””

“”അമ്മേ!! “””

സങ്കടത്തോടെ ആമി വിളിച്ചു..

“””മിയ ഞാൻ പറയാം”””

ദേവൻ ദേവികയുടെ അടുത്തേക്ക് ചെന്നു …..

“”” ആൻറി അറിഞ്ഞത് എല്ലാം തെറ്റാണ്, ഡോക്ടർ ആൻറണി ഹാരിസൻ ജീവിതത്തിൽ ഒരു പെണ്ണിനേ സ്നേഹിച്ചിട്ടുള്ളൂ ഒരു പെണ്ണിനെ മനസും ശരീരവും കൊടുത്തിട്ടുള്ളൂ അത് ദേവിക വർമ്മ എന്ന ഹാരിസിൻ്റെ ഈ ദേവൂ നാണ് അങ്കിളിൻ്റെ മിയക്കുട്ടിയുടെ അമ്മക്ക് “””

“”” മതി നിർത്താം അപ്പൂ നമുക്കി ടോപ്പിക്ക് പറയാൻ നിങ്ങൾക്കും കേൾക്കാൻ എനിക്കും ഇമ്പമില്ലാത്തതാണത്””””

“”” അതെ പറയാൻ എനിക്കും ബുദ്ധിമുട്ടാണ് കേട്ടിരിക്കാനുള്ള ക്ഷമ ആൻ്റിക്കും കാണില്ല അതുകൊണ്ട് ഞാനൊരു കാര്യം അങ്ങ് ഏൽപ്പിക്കാണ് ” “””

ഒന്നും മനവിലാവാതെ ദേവികയും ആമിയും പരസ്പരം നോക്കി…..

” “” ഇത് എൻ്റെ രാജി ആൻ്റിയുടെ ഡയറിയാണ്….. അന്ന് ഈ നാല് വയസ്കാരിയുടെ കയ്യും പിടിച്ച് ഇവളും ഒത്ത് പിറന്നാൾ ഉണ്ണാൻ സന്തോഷത്തോടെ  കാത്തിരുന്ന ഒരു പാവം പതിന്നാല് വയസ്കരൻ ഉണ്ടായിരുന്നു അന്ന് മാത്രമല്ല കുറേ നാൾ ഉണ്ണാതെ ഉറങ്ങാതെ ഇവൾക്കും വേണ്ടി കാത്തിരുന്ന ഒരു പാവം അപ്പു, അവൻ്റെ സങ്കടം കണ്ട് മാപ്പ്””” എന്നും പറഞ്ഞ് രാജി ആൻ്റി എൽപ്പിച്ചതാ….. ഒരിക്കൽ എന്നെങ്കിലും ദേവിക ചേച്ചിയെ കാണുമ്പോൾ രാജി തന്നതാ എന്നും പറഞ്ഞ് തരാൻ….. ഇതെഴുതുമ്പോ ഒത്തിരി മനസുകൊണ്ട് അവരീ കാല് പിടിച്ചിട്ടുണ്ട് എന്ന് പറയാൻ !!! “””

സംശയത്തോടെ ആമിയും മിയയും ദേവനെ നോക്കി…..

“”” അന്നാണ് അവസാനമായി രാജി ആൻ്റിയെ ഞാൻ കാണുന്നത് ….. പിന്നെ കണ്ടത് ആൻ്റിക്കോർമ്മയില്ലേ ഞങ്ങൾ താമസിച്ചിരുന്നതിനടുത്തുള്ള റെയിൽവേ ട്രാക്ക്…?? അവിടന്നാ കിട്ടിയേ… ചിന്നി ചിതറി.. മുഖം ഒന്നു കാണാനായി പോലും ബാക്കി ഇല്ലാണ്ട്”””

ദേവൻ്റെ കണ്ണുകളിൽ നിന്നും ഉതിർന്നു വീണ നീർത്തുള്ളികൾ അവൻ്റെ  രാജിയാൻ്റിയോടുള്ള അപ്പുവിൻ്റെ പ്രത്യേക സ്നേഹം ദേവികയെ ഓർമ്മിപ്പിച്ചു….

അവൻ ആ ഡയറി ദേവികയുടെ ബെഡിൽ വച്ചിട്ട് ആമിയെയും കൂട്ടി പുറത്തേക്ക് പോയി….

അവർ ഡയറിയിലേക്ക് ഒന്നു നോക്കി…..

തൻ്റെ ഉള്ളിലെ അപ്പഴത്തെ ഭാവം അവർക്ക് നിർവ്വചിക്കാൻ കഴിയുന്നില്ലായിരുന്നു …

നിർവ്വികാരതയോടെ അവർ ആ ഇരുപ്പ് തുടർന്നു …..

^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

” ” “എന്തൊക്കെയാ അപ്പുവേട്ടാ ?? ഡയറി, രാജി ആൻ്റീടെ മരണം ??”””

“”” എൻ്റെ കൊച്ചേ ഈ ഇച്ചിരി പോന്ന തലയിൽ കേറ്റാനുള്ളതല്ല അതൊന്നും ….. ഇപ്പഴേ എന്നെ പറ്റിയും പിന്നെ രണ്ടു മാസം കൂടെ കഴിഞ്ഞാ വരുന്ന പരീക്ഷയെ പറ്റിയും മാത്രം ആലോചിച്ചാ മതിയേ “””

എന്നും പറഞ്ഞ് അവളുടെ മൂക്ക് പിടിച്ച് വലിച്ചു ദേവൻ…

പ്രതീക്ഷയോടെ നോക്കിയിരുന്ന ആമിക്ക് ദേഷ്യം വന്നിരുന്നു….

ദേവൻ മനപ്പൂർവ്വം വിഷയം മാറ്റുകയായിരുന്നു,

അതൊന്നും ആമിയെ സംബന്ധിച്ചതല്ലെന്നും അവൾ അറിയണ്ട എന്നും ദേവൻ നേരത്തെ തീരുമാനിച്ചിരുന്നു.. പക്ഷെ അവളുടെ മുന്നിൽ നിന്നും തന്നെ ദേവികയോട് അതേ പറ്റി പറയേണ്ടി വന്നു, അതു കൊണ്ട് തന്നെ നൈസായി വിഷയം മാറ്റാൻ നോക്കുകയായിരുന്നു ദേവൻ …..

“””ആരോ എന്നെ ഇന്നലെ മതില് ചാടിച്ച് വഴിതെറ്റിക്കാൻ ശ്രമിച്ചു ….. കൊച്ചാണോ കൊച്ചേ?? പക്ഷെ എൻ്റെ കഷ്ടകാലത്തിന് ആൻ്റി ഹോസ്പിറ്റലിലാണ് എന്ന വാർത്ത മതിലിൻ്റെ തൊട്ടടുത്ത് എത്തിയപ്പോ കേട്ടു.. “””

ആമിയുടെ മുഖത്ത് പുഞ്ചിരി വിടർന്നിരുന്നു… അവൾ നാണം കൊണ്ട് മെല്ലെ തല താഴ്ത്തി :…

“””ദേ ഇന്നലത്തെ കടം ബാക്കിയുണ്ടേ അതിപ്പോ എനിക്ക് ആശുപത്രിടെ മതില് വീടിൻ്റെ മതില് അങ്ങനെ വേർതിരിവൊന്നും ഇല്ല….. തീർക്കട്ടെ…. കടം…. ഉം ??”””

പറഞ്ഞ് തീർന്നതും അകലെ നിന്ന് സംസാരിച്ച് വരുന്ന ഉദയനേയുo ഹാരിസിനെയും കണ്ടു…..

അത് കണ്ട് ആമി വാ പൊത്തി ചിരിച്ചു….

“”” നീ ചിരിക്കണ്ട മോളെ !! ചേട്ടന് വേണ്ടത് സമയാ സമയം ചേട്ടൻ എടുത്തോളാം ട്ടോ…. പെൻ്റിങ് വക്കൂല…. യൂ വെയ്റ്റ് “””

ആമി വേഗം ഉദയൻ്റെ അടുത്തേക്ക് എണീറ്റ് പോയി, ദേവനെ നോക്കി കൊഞ്ഞനം കുത്തി….

^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

ദേവിക കുറേ നേരം ആ ഇരിപ്പ് തുടർന്നു പിന്നെ പതിയെ ആ ഡയറി എടുത്തു…. കൈ എന്തിന്നോ വിറക്കുന്നത് അവർ അറിഞു…

ഇനിയും എന്താണ് അവൾക്ക് തന്നോട് പറയാൻ ഉളളത് ?…

ഒരിക്കൽ ഒരേ ഒരു വാക്കിൻ്റെ പുറത്ത് തീർത്ത് തന്നതാ ഒരു നല്ല ബന്ധം,..

അന്ന് താൻ അനുഭവിച്ചത് !! തൻ്റെ കുഞ്ഞിന് പിന്നീട് അനുഭവിക്കേണ്ടി വന്നത് എല്ലാം അതു കൊണ്ടാ…..

ഹാരിസിനെ താൻ സ്നേഹിച്ച പോലെ ഒരാളെയും വേറെ സ്നേഹിച്ചിട്ടില്ല ….

അത് കൊണ്ട് തന്നെയാ അത് അത്രക്ക് വേദന തന്നതും അത്രത്തോളം തന്നെ വെറുത്തതും …..

ഇനിയെന്താ ??

ദേവിക മെല്ലെ ഡയറി തുറന്നു….

(തുടരും)

അപ്പ നീട്ടി ഇട്ടിട്ടുണ്ടേ!! കമൻ്റും നീണ്ട് നീണ്ട് പോരട്ടെ….

 

നിഹാരിക നീനുന്റെ എല്ലാ നോവലുകളും വായിക്കുക

അനന്തൻ

നിർമ്മാല്യം

 

3.6/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ദേവയാമി – 30”

Leave a Reply

Don`t copy text!