Skip to content

രണ്ടാം താലി – ഭാഗം 10

randam-thaali

രാഹുലിനെ കണ്ട് ധ്വനിയൊന്നു പതറി..

“””ഹായ് ധ്വനി എന്തുണ്ട് വിശേഷം..?

അവൾ മറുപടി പറയാതെ അന്ധാളിപ്പോടെ അവനെ നോക്കി നിൽക്കുകയാണ്….

“”എന്താടോ ഇങ്ങനെ കണ്ണ് മിഴിച്ചു നോക്കി നിൽക്കുന്നത്…. തനിക്കെന്നെ മനസ്സിലായില്ലേ..??

ഞാൻ രാഹുൽ..

എന്നെ ഇത്ര പെട്ടെന്ന് മറന്നു പോയോ..?

ചെറു ചിരിയോടെ അവൻ ചോദിച്ചു..

“””മറന്നിട്ടില്ല..

അല്ല ഡോക്ടർ എന്താണ് ഇവിടെ..?

“””ഞാൻ വെറുതെ ഇങ്ങോട്ടൊക്കെ ഒന്ന് ഇറങ്ങിയത് ആണ്….

“””വെറുതെയോ..?

“”” വെറുതെ ആണോന്ന് തറപ്പിച്ചു ചോദിച്ചാൽ അങ്ങനെ അല്ല ഇവിടെ വരെ വരേണ്ട ആവശ്യം ഉണ്ടായിരുന്നു..

അങ്ങനെ വന്നതാണ്….

“””ഓക്കേ ഡോക്ടർ ഞാൻ പോണ് നേരം വൈകി എന്നും പറഞ്ഞു ധ്വനി നടക്കാൻ തുടങ്ങി….

എല്ലാം കണ്ടു ചിരിച്ചു കൊണ്ട് ദേവിക നിൽക്കുകയാണ്…..

“””ഹലോ ധ്വനി.. അങ്ങനെ അങ്ങ് പോവാണോ.. നിക്കടോ…..

ഇവിടെ എവിടെയാണ് ധ്വനിയുടെ വീട്…..?

“””ഇവിടെ നിന്നും കുറച്ചു കൂടി പോണം….

“””ആഹാ എന്നിട്ട് എന്താണ് എന്നെ വീട്ടിലേക്ക് ക്ഷെണിക്കാത്തത്….

“””എന്തിന്…?

അതിന്റെ ആവശ്യമില്ല..

അതിന് തക്ക ബന്ധം ഒന്നും നമ്മൾ തമ്മിൽ ഇല്ലല്ലോ…..

“”””അല്ല എന്നാലും പരിചയം ഉള്ള സ്ഥിതിക്ക് ഒരു ചായ കുടിച്ചിട്ട് പോവാം എന്നെങ്കിലും പറയാമായിരുന്നു….

“”””ഇവിടെ നിന്ന് കുറച്ചു കൂടെ മുന്നോട്ട് പോയാൽ ഒരു ചായ കട ഉണ്ട് ഡോക്ടർ അവിടെ പോയി കുടിച്ചോളൂ..

നല്ല സൂപ്പർ ചായ ആണ്..

നല്ല കടിയും കിട്ടും..

ധ്വനിയുടെ മറുപടി കേട്ട് രാഹുൽ ഒന്ന് ചമ്മി….

“””അതേ ഡോക്ടറെ എനിക്ക് അസുഖം ഒന്നുമില്ല അതുകൊണ്ട് ചികിത്സ വേണ്ട പോവാൻ നോക്ക്…..

എടുത്തടിച്ചത് പോലെ അവളത് ദേഷ്യത്തോടെ പറയുമ്പോൾ രാഹുൽ ആകെ പതറി പോയി….

ഇനി നിന്നാൽ ശെരിയാവില്ല എന്നറിയാവുന്നത് കൊണ്ട് അവൻ അവളോട് ബൈ പറഞ്ഞു ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പോയി….

“””മോളെ ആ ഡോക്ടർ നിന്നെയും കൊണ്ടേ പോവുകയുള്ളു..

ദേവിക ചിരിയോടെ പറഞ്ഞു….

“””ഉവ്വ അതിനുള്ള കപ്പാസിറ്റി അയാൾക്കില്ല..

എന്റെ ജീവിതത്തിൽ ഇനിയൊരു പ്രണയം ഉണ്ടാവില്ല മോളെ….

“””മ്മ്മം.. മ്മ്മം  നമുക്ക് കാണാം….

“””ആാാാ കാണാം…..

പരസ്പരം പിന്നെയും ഓരോന്ന് പറഞ്ഞു കൊണ്ടവർ തറവാട്ടിലേക്ക് നടന്നു…..

———————————————————

“””ഡാ അളിയാ നീ എന്തിനാടാ അവളോട് വഴക്കിന് നിൽക്കുന്നത്..

അവൾ പാവമാട….

“””പാവം അല്ല പാവയ്ക്ക ആണ്.. ദേ ഉണ്ണി നീ അവൾക്ക് സപ്പോർട്ട് ചെയ്യാനുള്ള പുറപ്പാട് ആണെങ്കിൽ ആ സംസാരം ഇവിടം കൊണ്ട് നിർത്തിക്കോ എനിക്കൊന്നും കേൾക്കണ്ട….

“””അളിയാ ശിവാ എനിക്ക് കുട്ടിക്കാലം തൊട്ട് അറിയാവുന്ന പെണ്ണാട അവൾ…..

പാവം ഒരുപാട് സങ്കടം അനുഭവിച്ചിട്ടുണ്ട്..

കുട്ടിക്കാലത്തെ അച്ഛനും അമ്മയും മരിച്ച അവളെ വളർത്തിയത് ഒക്കെ അവളുടെ മുത്തശ്ശി ആണ്….

പണ്ട് തൊട്ടേ സങ്കടങ്ങൾ അവളുടെ കൂടെ പിറപ്പാണ്….

ഇപ്പോൾ ആണെങ്കിൽ അവൾ വിശ്വസിച്ചു സ്നേഹിച്ചവനും ചതിച്ചു….

ഒരു ഉടായിപ്പ് കല്യാണം നടത്തി ആ ചെറ്റ അവളെ ചതിച്ചു..

അവന് ആവശ്യം അവളുടെ ശരീരം മാത്രം ആയിരുന്നു….

അത് കീഴടക്കിയതും അവളെ അവൻ തള്ളി കളഞ്ഞു…..

ആ സമയം ശെരിക്കു പറഞ്ഞാൽ ഒരു തരം ഭ്രാന്തുമായി ആത്മഹത്യയുടെ വക്കിൽ ആയിരുന്നു അവൾ….

ഞാനും ദേവൂവും  കൂടെ ഒരുവിധം ആണ് അവളെ സമാധാനിപ്പിച്ചു ഓക്കേ ആക്കിയത്…..

പുറമെ കാണുന്ന ഈ എടുത്തു ചാട്ടവും ദേഷ്യവും ഒക്കെ ഉണ്ടെന്നേ ഒള്ളു ആള്  വെറും പാവമാണ്….

സത്യം പറഞ്ഞാൽ സന്തോഷം എന്തെന്ന് അനുഭവിക്കാൻ വിധിക്കപ്പെടാത്ത ഒരു ജന്മം…..

ഒരുപക്ഷേ എന്നേക്കാൾ കൂടുതൽ അവളുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാൻ നിനക്ക് കഴിയും…..

ഉണ്ണി പറഞ്ഞു നിർത്തി….

എല്ലാം ശ്രദ്ധയോടെ കേട്ടിരുന്ന ശിവയുടെ മനസ്സിൽ ഉണ്ണി അവസാനം പറഞ്ഞ വാക്കുകൾ തറച്ചു കേറി…..

അവളുടെ അവസ്ഥ മനസ്സിലാക്കാൻ എനിക്ക് കഴിയുമത്രേ….

ശെരിയാണ് എനിക്ക് കഴിയും…..

ഇന്ന് ഞാനും അവളും ഒരേ അവസ്ഥയിൽ ആണ്….

ഒരു വ്യത്യാസം മാത്രം അവൾക്ക് കൂട്ടിനൊരു മുത്തശ്ശി ഉണ്ട്……

എനിക്കോ..??

ആരുമില്ല…. ഒരു അനാഥൻ മാത്രമാണ് ഞാനിന്ന്….

ഒരു പ്രണയം കൊണ്ട് എല്ലാം നഷ്ടമായവൻ….

എന്നിൽ നിന്ന് സന്തോഷം പടിയിറങ്ങിയിട്ട് കാലം കുറച്ചു ആവുന്നു….

ഓരോന്നും ഓർമ്മയിൽ വന്നപ്പോൾ ശിവയുടെ ഉള്ള് പിടഞ്ഞു….

അവന്റെ മിഴികൾ ഈറനണിഞ്ഞു …..

“””ഡാ അളിയാ നീ എന്താണ് ആലോചിച്ചു ഇരിക്കുന്നത്….?

“”””ഹേയ് ഒന്നുമില്ല.. നീ പറഞ്ഞപ്പോൾ ഞാൻ ഒരു നിമിഷം പലതും ഓർത്തു പോയി….

“”””മ്മ്മം  അതേ നീ കൂടുതൽ ഒന്നും ഓർക്കാൻ നിൽക്കേണ്ട..

ഇനി അതെല്ലാം  മറക്കാൻ ശ്രമിക്ക്…..

പിന്നെ ആ ധ്വനിയുമായി നീ ഇനി വെറുതെ വഴക്കിന് ഒന്നും നിൽക്കേണ്ട..

“””ഹേയ് ഇല്ല.. ഞാൻ ആയിട്ട് ഒന്നിനും പോണില്ല….

പിന്നെ നീ പറയുമ്പോലെ അവൾ അത്ര പാവമൊന്നും അല്ല….

ഒരടിയുടെ കുറവ് അവൾക്ക് ഉണ്ട്….

“””ഹഹഹ അത് അങ്ങനെയേ തോന്നു പക്ഷേ ശെരിക്കും ആള് പാവം തന്നെ…..

പിന്നെ എനിക്ക് തോന്നുന്നു നിന്നോട് മാത്രമാണ് ഇങ്ങനെ എന്ന്….

ഒരുപക്ഷെ നിന്റെ ഈ കുടിയൊക്കെ കൊണ്ടാവും…..

“”” അതിന് ഞാൻ കുടിച്ചാൽ അവൾക്കെന്താ….

“””അത് അവളോട്‌ തന്നെ ചോദിക്കേണ്ടി വരും….

“”””മ്മ്മം ആയിക്കോട്ടെ….. എന്തായാലും കൊള്ളാം ഞാനായിട്ട് ഒന്നിനും പോവില്ല പോരെ…..

എന്നും പറഞ്ഞു ശിവ അവിടെ നിന്നും നടന്നു തുടങ്ങി….

“”””അളിയാ എങ്ങോട്ടാണ്..??

“””ഷാപ്പിലേക്ക്.. നാട്ടിൻപുറം ആയത് ഇവിടെ കിട്ടുന്ന കള്ള് നല്ല സൂപ്പർ ആണ് ….

ഷാപ്പിലെ കള്ളും ബീഫ് ഫ്രൈയും ഹാ അടാർ കോമ്പിനേഷൻ ആണ്….

“”””ഹാ ശെരിയാണ്.. ഞങ്ങളുടെ നാട്ടിലെ കള്ള് അല്ലെങ്കിലും സൂപ്പർ ആണ്….

“”””എന്നാൽ നീയും വാടാ ഒരെണ്ണം അടിച്ചിട്ട് നമുക്ക് ഒരുമിച്ചു പോരാം….

“””ഹേയ് ഞാനില്ല….ദേവൂ എങ്ങാനും അറിഞ്ഞാൽ പിന്നെ വിഷയമാവും….

“””പിന്നെ നീ കുടിക്കുന്നതും നോക്കി ഇരിക്കുവാണല്ലോ അവൾ…..

കെട്ടും മുന്നേ തന്നെ ഇങ്ങനെ പേടിക്കല്ലേടാ പോത്തേ….

“”””ഹേ പേടിയൊന്നും ഇല്ല….

അവൾ അറിഞ്ഞാൽ ചെവിതല കേൾപ്പിക്കില്ല….

അതുകൊണ്ട് ആണ്…..

എന്തായാലും നീ പോയിട്ട് വാ…..

“””ഹാ നിനക്ക് വേണ്ടെങ്കിൽ വേണ്ട.. ഞാൻ പോവാണ്…..

ഒരു ഗ്ലാസ് കള്ള് അടിച്ചിട്ട് കുരുമുളക് അങ്ങട് വാരി വിതറി വരട്ടിയ ബീഫ് ഫ്രൈ എടുത്തു നാവിൻ തുമ്പിൽ വെക്കുമ്പോൾ ഹോ എന്റെ പൊന്നോ…..

ശിവ ഉണ്ണിയെ  കൊതിപ്പിക്കാനായി ഒന്ന് മൂപ്പ് കേറ്റി നോക്കി…..

“”””വെറുതെ കൊതിപ്പിക്കാൻ നിൽക്കാതെ പോവാൻ നോക്കെടാ….

“””മ്മ്മം ശെരി ശെരി..

ശിവ ചിരിച്ചു കൊണ്ട് പറഞ്ഞു.

“”””അതേ ഡാ അല്ലെങ്കിൽ  നിൽക്ക് ഞാനും അവിടെ വരെ  വരാം….

അടിക്കുന്നില്ല….

ചുമ്മാ വന്നിരിക്കാം…..

“””ഹേ അതിന്റെ ആവശ്യമില്ല..  ഷാപ്പിൽ ഒറ്റക്ക് പോവാൻ ഒക്കെ എനിക്ക് അറിയാം…..

“””ആക്കല്ലേ അളിയാ..ഞാൻ വരാം ഇന്നത്തെ ചിലവ് എന്റെ വക….

ഇനി എന്റെ നാട്ടിൽ വന്നിട്ട് നിന്നെ ഞാൻ സൽകരിച്ചില്ല എന്ന് വേണ്ട…

അതുകൊണ്ട് വാ അളിയാ എന്നും പറഞ്ഞു ഉണ്ണി ശിവയുടെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ട് മുന്നോട്ടു നടന്നു……

ഷാപ്പിൽ എത്തി ശിവ രണ്ടു കുപ്പി കള്ളും ഒരു ബീഫ് ഫ്രൈയും മേടിച്ചു ബഞ്ചിൽ ഇരുന്നു

ഉണ്ണിയെ നോക്കി കള്ളൊഴിച്ചു കുടിച്ച് ബീഫ് ഫ്രൈ വായിൽ വെച്ചു ആസ്വദിച്ചു കഴിച്ചു കാണിച്ചു…..

“””ഹാ എന്തൊരു ടേസ്റ്റ് ആണെടാ ഇതിന്..

കണ്ടോ കാണാൻ തന്നെ എന്താ ഭംഗി..

സവാളയും വറുത്ത കറിവേപ്പിലയും ഒക്കെ അതിന് മുകളിൽ കിടക്കുന്ന കിടപ്പ് കണ്ടോ…..

“””അതേ അളിയാ ഒരു കഷ്ണം ഇങ്ങ് കാണിച്ചേ എന്നും പറഞ്ഞു ഉണ്ണി അതിൽ നിന്നും ഒരു കഷ്ണം എടുത്തു കഴിച്ചു….

“””അയ്യോ എന്തൊരു എരിവ് ആണെടാ.. നീ ഒരു ഗ്ലാസ്സ് കള്ള് ഇങ്ങ് ഒഴിച്ചേ….

“””ഹേയ് വേണ്ട വേണ്ട അവൾ എങ്ങാനും അറിഞ്ഞാലോ….

ശിവ ഊറി ചിരിച്ചു കൊണ്ട് പറഞ്ഞു..

“”””പിന്നെ ഒരു ഗ്ലാസ്സ് കള്ള് കുടിച്ചാൽ ഒന്നും അവൾ അറിയാൻ പോണില്ല….

എരിവ് സഹിക്കാൻ പറ്റാത്ത കൊണ്ടാണ്..

നീ ഇങ്ങ് കാണിക്ക് അളിയാ എന്നും പറഞ്ഞു ഉണ്ണി കുപ്പി വാങ്ങി ഒരു ഗ്ലാസ്സ് കള്ള് ഒഴിച്ച് അടിച്ചു..

പിന്നാലെ വീണ്ടും ബീഫ് ഫ്രൈ എടുത്തു കഴിച്ചു…..

“””നീ പറഞ്ഞത് ശെരിയാ അളിയാ സംഭവം സൂപ്പർ തന്നെ  ഞാൻ ഒന്നൂടി അടിക്കാം….എന്നും പറഞ്ഞു അവൻ വീണ്ടും അടിച്ചു…..

“””ഉണ്ണി വേണ്ട അവളെങ്ങാനും അറിഞ്ഞാൽ പ്രശ്നം ആവുമേ….

“””പിന്നെ അവൾ അറിഞ്ഞാൽ എനിക്ക് കോപ്പാണ്…..

ഞാൻ വരച്ച വരക്ക് അപ്പുറം അവൾ പോവില്ല എന്നെ അത്രക്ക് പേടിയാണ്…..

അതും പറഞ്ഞു ഉണ്ണി പിന്നെയും കുടിച്ചു….

കുപ്പികൾ ഓരോന്നായി മേശപ്പുറത്തു വന്നു കൊണ്ടിരുന്നു….

ശിവയെ കാഴ്ചക്കാരൻ ആക്കി കൊണ്ട് ഉണ്ണി കള്ളടിച്ചു

ഒടുവിൽ  ഓഫായി മേശപ്പുറത്തേക്ക് തല വെച്ച് കിടന്നു….

“””ഡാ ഉണ്ണി എഴുന്നേൽക്ക് വാ പോവാം..

“””എങ്ങോട്ട് പോവാൻ നമുക്ക് ഇന്ന് ഇവിടെ കിടക്കാം….

ഇന്ന് ഇതാണ് നമ്മുടെ തറവാട്…..

നാവ് കുഴഞ്ഞാണ് ഉണ്ണി അത് പറഞ്ഞത്….

“””” ഈ ഷാപ്പിൽ കിടക്കാനോ..

പോടാ അവിടുന്ന്  നീ എഴുന്നേറ്റു വാ എന്നും പറഞ്ഞു ഉണ്ണിയെ ശിവ പതിയെ പിടിച്ചു എഴുന്നേൽപ്പിച്ചു….

“””അളിയാ.. അളിയൻ പറഞ്ഞതാണ് ശെരി..

ഇവിടത്തെ കള്ളും ബീഫും സൂപ്പറാണ്….

അളിയന് ഇനിയും വേണോ ഈ ഞാൻ വാങ്ങി തരും…..

വേണമെങ്കിൽ ഈ ഷാപ്പ് തന്നെ ഞാൻ അളിയന് വാങ്ങി തരും…

അളിയനെ എനിക്ക് അത്രക്ക് ഇഷ്ടാ….

അളിയൻ മുത്താണ് ഉമ്മ

്മ്മാ..

എന്നും പറഞ്ഞു ഉണ്ണി ശിവയെ കെട്ടിപിടിച്ചു കവിളത്തു ഉമ്മ

കൊടുത്തു….

“”””അടങ്ങി നടക്കെട..

എനിക്ക് ചിലവ് തരാമെന്ന് പറഞ്ഞു എന്നെയും കൊണ്ട് പോയിട്ട് അവസാനം ഉള്ളതെല്ലാം വലിച്ചു കേറ്റി അടിച്ചു പൂക്കുറ്റി ആയത് നീ…..

“””അത് സ്നേഹം കൊണ്ടു കുടിച്ചതല്ലേ…..

“”എന്റെ പൊന്നോ എന്നെ നീ ഇങ്ങനെ സ്നേഹിക്കല്ലേ……

എന്തായാലും ഇതിപ്പോൾ എനിക്ക് പാര ആയി…..

ശിവ മനസ്സിൽ പറഞ്ഞു….

ഒരുവിധം അവൻ ഉണ്ണിയെയും പിടിച്ചിറക്കി തറവാട്ടിലേക്ക് നടന്നു….

വരും വഴി പാട്ടും സംസാരവും ഒക്കെ ആയി ഉണ്ണി ആകെ നിറഞ്ഞാടി എന്ന് പറയാം….

അടിച്ച കെട്ടും വിട്ട അവസ്ഥയിൽ അവനെ താങ്ങി പിടിച്ചു കൊണ്ടു ശിവക്ക് നടക്കേണ്ടി വന്നു ….

———————————————————

“””മുത്തശ്ശിയെ പാട്ടൊക്കെ കേൾക്കുന്നുണ്ട് ഉണ്ണിയേട്ടൻ ആ കുടിയനെയും കൂട്ടി വരുന്നുണ്ടെന്ന് തോന്നുന്നു….

ധ്വനി ഉമ്മറത്തു ഇരുന്നു അകത്തേക്ക് നോക്കി മുത്തശ്ശിയോടായി പറഞ്ഞു..

പാട്ടിന്റെ ശബ്ദം അടുത്തെത്തിയപ്പോൾ ആണ് അവൾ അത് കണ്ടത്..

ആടി കുഴഞ്ഞു നടക്കുന്ന ഉണ്ണിയെ താങ്ങി പിടിച്ചു നടക്കുക ആണ് ശിവ….

“””ധ്വനി.. ഉണ്ണിയേട്ടന്റെ മുത്തേ… എന്നും വിളിച്ചു ധ്വനിയെ കണ്ടു ഉണ്ണി അങ്ങോട്ടേക്ക് നടന്നു….

അവനെ താങ്ങി പിടിച്ചു ശിവയും..

“”””അളിയാ ഇതാണ് എന്റെ ധ്വനി കൊച്ച്..

എന്റെ പെങ്ങളൂട്ടി..

എന്റെ ഈ പാവം കൊച്ചിനെ ഒരു നാറി ചതിച്ചു..

അവനെ ഞാൻ വെറുതെ വിടാനൊന്നും പോവുന്നില്ല….

അവനുള്ള പണി ഞാൻ കൊടുത്തിരിക്കും….

എന്റെ കൊച്ചിനെ കരയിച്ച ഒരാളെയും ഞാൻ വെറുതെ വിടില്ല….

ഉമ്മറത്തേക്ക് ഇരുന്നു നാവ് കുഴഞ്ഞു കൊണ്ട് ഉണ്ണി പറഞ്ഞു….

അപ്പോഴേക്കും മുത്തശ്ശിയും ഇറങ്ങി വന്നു..

“””വാ കല്യാണി കുട്ട്യേ…

അളിയാ ഇതാണ് ഞങ്ങളുടെ കല്യാണി മുത്തശ്ശി….

മുടിയൊക്കെ നരച്ചെങ്കിലും

കണ്ടില്ലേ ആളിപ്പോഴും തക്കുടു വാവയായല്ലേ ഇരിക്കുന്നത്‌…..

“””ഉണ്ണിയേട്ടാ എന്താണ് ഇത്..

കണ്ട കള്ളു കുടിയന്മാരുടെ കൂടെ കൂടി ഉണ്ണിയേട്ടനും കുടിച്ച് തുടങ്ങിയോ….?

ശിവയെ തറപ്പിച്ചു ഒന്ന് നോക്കിയിട്ട് ധ്വനി കേറി ചോദിച്ചു….

“””ഡി പെണ്ണേ കള്ളു കുടിയൻ നിന്റെ…

എന്നെ കൊണ്ടൊന്നും പറയിക്കല്ലേ..

നിനക്ക് എന്നെ കാണുമ്പോൾ  മാത്രം എന്താടി ഇത്ര ചൊറിച്ചിൽ..?

ശിവ അവളുടെ നേരെ ചൂടായി കൊണ്ട് ചോദിച്ചു…..

“””ധ്വനി….മോളുസേ അവനെ ഒന്നും പറയല്ലേ അവൻ പാവമാണ്..

എന്റെ ചങ്കാണ്……

“””ദേ ഉണ്ണിയേട്ടാ എന്നെ കൊണ്ടൊന്നും പറയിക്കല്ലേ..

മര്യാദക്ക് ചങ്കിനെയും മത്തങ്ങയെയും കൊണ്ട് ഇവിടെ നിന്നും

പോവാൻ നോക്ക്…..

“””നീ പറഞ്ഞോടി മോളെ…. നിനക്കെന്നെ എന്തും പറയാം…. എനിക്ക് പ്രശ്നമില്ല..

നീ എന്റെ ചക്കര മുത്താണ്…..

“””ഉവ്വ മുത്തും പവിഴവും ഒക്കെ മോന് ഞാൻ നാളെ രാവിലെ കാണിച്ചു തരാം..

ഈ കെട്ട് വിടട്ടെ…..

“”””ഡാ ഉണ്ണി ഷോ ഇറക്കാതെ വാ എഴുന്നേൽക്ക് നമുക്ക് പോവാം….

ശിവ അൽപ്പം ദേഷ്യം കലർത്തി പറഞ്ഞു….

“””അളിയാ അളിയൻ പറഞ്ഞാൽ ഞാൻ കേൾക്കും…..

കാരണം അളിയനെ എനിക്ക് അത്ര ഇഷ്ടം ആണ്…..

എന്റെ അളിയൻ പാവമാണ്….

അളിയനെ ഇട്ടിട്ട് പോയ അവളെ എങ്ങാനും എന്റെ കൈയിൽ കിട്ടിയാൽ….

“”””ഹാ മതി മതി നീ എഴുന്നേൽക്ക് എന്നും പറഞ്ഞു ശിവ ഉണ്ണിയെ പിടിച്ചു എഴുന്നേൽപ്പിച്ചു…..

അതിനിടയിൽ ശിവ ധ്വനിയെ ഒന്ന് നോക്കി..

അവളാകെ ദേഷ്യം കേറി നിൽക്കുക ആണെന്ന് അവന് മനസ്സിലായി…..

പതിയെ ഉണ്ണിയെ പിടിച്ചു  കൊണ്ട് അവൻ അവിടെ നിന്നും നടന്നു….

“”””കണ്ടില്ലേ മുത്തശ്ശി ഉണ്ണിയേട്ടന്റെ കോലം..

അയാളുടെ കൂടെ കൂടിയത് കൊണ്ടാണ് ഉണ്ണിയേട്ടനും ഇങ്ങനെ….

“””മ്മ്മം ഇപ്പോൾ ഒന്നും പറഞ്ഞിട്ട് കാര്യമില്ല അവന്റെ കെട്ട് വിടട്ടെ നാളെ ഞാൻ നല്ലത് പറയുന്നുണ്ട്…..

“””പറഞ്ഞാൽ മാത്രം പോരാ ഒരെണ്ണം കൊടുക്കണം മുത്തശ്ശി..

മുത്തശ്ശി ആവുമ്പോൾ അതിന് കുഴപ്പമില്ല…..

“”””മ്മ്മം എന്തായാലും നേരം വെളുക്കട്ടെ അവനെ ഞാൻ ഒന്ന് കാണുന്നുണ്ട്..

നീ വാതിൽ അടച്ചു വരാൻ നോക്ക് എന്നും പറഞ്ഞു മുത്തശ്ശി അകത്തേക്ക് പോയി പിന്നാലെ ധ്വനിയും…..

——————————————————–

പിറ്റേന്ന് നേരം പുലർന്ന്  കഴിഞ്ഞു ശിവ വന്നു വിളിക്കുമ്പോൾ ആണ്  ഉറക്കത്തിൽ നിന്നും ഉണ്ണി ഉണരുന്നത്….

“””ഡാ ഉണ്ണി നീയൊന്നു വേഗം എഴുന്നേറ്റേ….

“”””എന്താ അളിയാ ഇത്ര രാവിലെ തന്നെ..

കുറച്ചു നേരം കൂടെ കഴിഞ്ഞു എഴുന്നേൽക്കാം….

“””ജീവൻ വേണമെങ്കിൽ എന്റെ പൊന്നു മോൻ ഇപ്പോൾ എഴുന്നേറ്റോ അല്ലെങ്കിൽ പിന്നെ നിന്റെ പൊടി പോലും കിട്ടില്ല…..

വലിയൊരു സുനാമി വരുന്നുണ്ട്….

“”””സുനാമിയോ..?

“””ഓ സുനാമി തന്നെ.. നീയാ ജനലിൽ കൂടെ നോക്ക്…..

ശിവ പറഞ്ഞത് കേട്ടതും ഉണ്ണി ചാടി എഴുന്നേറ്റു ജനലിൽ കൂടെ നോക്കുമ്പോൾ കണ്ടത് ദേവുവിനെയും ധ്വനിയെയും ആയിരുന്നു….

“”””എന്റെ അളിയാ വരുന്നത് സുനാമി അല്ല ഭൂകമ്പം തന്നെ ആണ്…..

നീ മാറിക്കെ ഇപ്പോൾ എന്നെ ദേവുവിന്റേ കൈയിൽ കിട്ടിയാൽ പിന്നെ പൊടി പോലും കാണില്ല…..

“””അല്ല അളിയാ നിനക്ക് അവളെ പേടിയില്ല എന്ന് പറഞ്ഞിട്ട്..

ശിവ ചിരിച്ചു കൊണ്ട് ചോദിച്ചു….

“””അത് കള്ള് ഉള്ളിൽ ഉള്ളപ്പോൾ ഇപ്പോൾ കെട്ട് വിട്ടില്ലേ…..

നീ മാറ് അളിയാ

എന്നും പറഞ്ഞു പുതപ്പും മാറ്റി ഉടുത്തിരുന്ന മുണ്ട് പറിച്ചെടുത്തു ഒന്നൂടി ശെരിക്ക് ഉടുത്തു കൊണ്ട് ഉണ്ണി അടുക്കളയിലേക്ക് ഒരൊറ്റ ഓട്ടമായിരുന്നു…..

അടുക്കള വാതിൽ തുറന്നു പുറത്തേക്ക് ചാടി ഇറങ്ങിയ

ഉണ്ണി ചെന്നു നിന്നത് കലി തുള്ളി നിന്ന ദേവികയുടെ മുന്നിൽ ആയിരുന്നു…..

(തുടരും…)

(സ്നേഹപൂർവ്വം…  ശിവ )

 

 

 

ശിവ യുടെ മറ്റു നോവലുകൾ

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Thaali written by Shiva

5/5 - (4 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!