Skip to content

രണ്ടാം താലി – ഭാഗം 11

randam-thaali

കലിതുള്ളി തന്നെ തുറിച്ചു നോക്കുന്ന ദേവികയെ കണ്ടപ്പോൾ തന്നെ ഫ്യൂസ് അടിച്ചു പോയവനെ പോലെ ആയി ഉണ്ണി…..

അവളെ നോക്കി ചമ്മിയ ഒരു ചിരിയൊക്കെ ചിരിച്ചു കൊണ്ട് അവൻ മെല്ലെ തല ചൊറിഞ്ഞു…..

പിന്നെ ഓടനായി ഭാവിച്ചതും ദേവൂ അവിടെ കിടന്ന കല്ലെടുത്തു….

“”””ഉണ്ണിയേട്ടാ ഓടരുത് ഞാൻ കല്ലിന് ഏറിയും ഓർത്തോ…..

അത് കേട്ടതും അവൻ അവിടെ തന്നെ നിന്നു…..

“””മോൻ എന്നെ കണ്ടാൽ ഇതുവഴി തന്നെ ചാടി ഓടുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു അതുകൊണ്ട്  തന്നെ ആണ് ഉമ്മറത്തു ധ്വനിയെ നിർത്തി ഞാൻ ഇങ്ങോട്ട് വന്നത്….

“”” നിന്നെ കണ്ടിട്ടോ.. ഒന്ന് പോടീ അവിടുന്ന്….

ഞാൻ പല്ല് തേക്കാൻ ഇറങ്ങിയത് ആണ്…..

അല്ലെങ്കിൽ തന്നെ നിന്നെ കണ്ടിട്ട് ഞാനെന്തിനാ ഓടുന്നത്….?

“””അച്ചോടാ പാവം…. ഒന്നും അറിഞ്ഞൂടാ….

മോൻ ഇന്നലെ കള്ള് കുടിച്ചോ..?

“””കള്ള് കുടിച്ചെന്നോ.. ആര് ഞാനോ….?

എന്റെ ഈശ്വരാ ആരാണ് ഈ നട്ടാ കുരുക്കാത്ത നുണയൊക്കെ നിന്നോട് പറഞ്ഞത്…..

“””ഞാൻ ആണ് പറഞ്ഞത് എന്നും പറഞ്ഞു അവിടേക്ക് അപ്പോൾ ധ്വനി വന്നു…..

ധ്വനിയെ കണ്ടതും ഉണ്ണി ഒന്നും പറയല്ലേ എന്ന മട്ടിൽ ദയനീയതയോടെ ധ്വനിയെ നോക്കി…..

“””അവളെ എന്തിനാ നോക്കുന്നത്..

സത്യം പറ നിങ്ങൾ കുടിച്ചോ…..

“””ഹേയ് ഇല്ലടി.. ഞാൻ കുടിച്ചില്ല അവൾ വെറുതെ തമാശ പറയുന്നതാണ്….

“””അല്ല ദേവൂ ഇന്നലെ ആ കുടിയന്റെ ഒപ്പം കുടിച്ച് നാല് കാലിൽ ആയിരുന്നു ഉണ്ണിയേട്ടന്റെ വരവ്…. ഞാൻ മാത്രമല്ല

മുത്തശ്ശിയും കണ്ടതാണ്….

“””ഈശ്വരാ ഈ പിശാശ് എന്നെ കൊലക്ക് കൊടുക്കുമല്ലോ എന്ന് ഉണ്ണി മനസ്സിൽ പറഞ്ഞു….

“””ധ്വനി നിനക്കെന്തിന്റെ കേടാണ് വെറുതെ ഓരോന്ന് പറയല്ലേ….

“””നിങ്ങൾ അവളോട് ചൂടാവാൻ ഒന്നും നിൽക്കേണ്ട….

നിങ്ങൾ കുടിച്ചില്ലെങ്കിൽ പിന്നെ ആ മുറ്റത്താകെ ശർദ്ധിച്ചു വെച്ചിരിക്കുന്നത് ആരാണ്..?

“””ഭഗവാനെ…. അപ്പോൾ ഇന്നലെ വാള് വെച്ചായിരുന്നല്ലേ ഒന്നും ഓർമ്മയില്ല..

ഇവളോട് ഇനി എന്ത്‌ പറയും എന്നോർത്ത് ഉത്തരം മുട്ടി ഉണ്ണി നിൽക്കുമ്പോഴാണ് ശിവ ചെറു ചിരിയോടെ അങ്ങോട്ടേക്ക് വന്നത്…..

“””എന്റെ പൊന്ന് ദേവൂ അതാണോ… അതിന്നലെ നമ്മുടെ ദേ ഈ ശിവ വാള് വെച്ചതാണ്….

എന്നും പറഞ്ഞു ഉണ്ണി ശിവയെ നോക്കി ചിരിച്ചു…..

അത് കേട്ട് ശിവ അന്തം വിട്ടൊരു നിൽപ്പായിരുന്നു…..

ഒന്നും മിണ്ടല്ലേ എന്നൊരു ആംഗ്യം ദയനീയ ഭാവത്തോടെ ശിവയെ നോക്കി കാണിച്ചു….

അത് കണ്ട് ശിവക്കും ചിരി വന്നു….

“””അതേ മോനെ കിടന്നു ഉരുളണ്ട ശിവേട്ടൻ അല്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്…..

ധ്വനി കണ്ടിരുന്നു നിങ്ങൾ ശർദ്ധിച്ചത് ഒക്കെ…..

എന്തായാലും നാട്ടിൽ ആയത് കൊണ്ട് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല….

ദേവിക പറഞ്ഞു നിർത്തി..

അത് കേട്ടതും ഉണ്ണിയുടെ മുഖത്തൊരു വളിച്ച ചിരി വിടർന്നു….

“””കൂടുതൽ ഇളിക്കല്ലേ.. നിങ്ങളെ അങ്ങനെ വെറുതെ വിടാൻ എനിക്ക് എന്തായാലും ഉദ്ദേശം ഇല്ല…..

“”””ദേവൂ ഞാൻ ഒലക്ക എടുത്തു തരാം നീ അത് കൊണ്ട് ഒരെണ്ണം ഉണ്ണിയേട്ടനിട്ട് കൊടുക്ക്…..

എങ്കില്ലേ ഏട്ടൻ നന്നാവൂ…..

“””ധ്വനി….ഡി പുല്ലേ നീ എന്റെ പുക കണ്ടേ അടങ്ങുള്ളോ…..

ഉണ്ണി പറയുന്നത് കേട്ടപ്പോൾ ധ്വനി അറിയാതെ ചിരിച്ചു പോയി….

“””ഇങ്ങനെ പോയാൽ മിക്കവാറും നിങ്ങളുടെ പുക ഞാൻ കാണിക്കും….

ദേവിക ഉണ്ണിയെ നോക്കി ദേഷ്യത്തിൽ പറഞ്ഞു……

“””ചൂടാവല്ലേ പൊന്നെ.. നീ ഇങ്ങ് വന്നേ.. ഏതായാലും വന്നതല്ലേ രാവിലെ ഫോണിൽ തരുന്നത് നേരിട്ട് ഇങ്ങ് തന്നേക്ക്….

“””ആ തരുന്നുണ്ട് ഞാൻ വൈകുന്നേരം ആവട്ടെ……

പല്ലിറുമ്മി കൊണ്ടവൾ പറഞ്ഞു…..

ഈശ്വരാ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി..

ഉണ്ണി മനസ്സിൽ പറഞ്ഞു.

“””ശെരി എന്നാൽ വൈകുന്നേരം കാണാം ഞാൻ പോണ്…..

“””അങ്ങനെ പോവല്ലേടി….

എതെക്കെ ആയാലും നീ ഇവിടെ വരെ വന്നതല്ലേ ഏട്ടന് ഒരു കാപ്പി ഇട്ടു തന്നിട്ട് പോടീ….

“””ഓ ഏട്ടന് കാപ്പി.. കൂപ്പിയ  നിങ്ങൾക്ക് ഞാൻ ഇട്ടു തരാൻ പോണത്…..

എനിക്ക് വേറെ പണിയുണ്ട്…..

രാവിലെ വിളിച്ചിട്ട് കോൾ എടുക്കാത്തത് കൊണ്ട് അന്വേഷിച്ചു വന്നതാണ്…..

അപ്പോഴാണ് ഇവൾ  കാര്യം പറഞ്ഞത് …..

എനിക്കും തോന്നിയിരുന്നു കുടിച്ചു കാണുമെന്നു അല്ലെങ്കിൽ നിങ്ങൾ കോൾ എടുക്കാതെ ഇരിക്കില്ലല്ലോ…..

“””ഡി അതുപിന്നെ ഫോൺ സൈലന്റ് ആയി പോയി….

“””മ്മ്മം ഇങ്ങനെ പോയാൽ ഞാൻ വയലന്റും ആവും…..

അത് ഓർത്താൽ മോന് നല്ലത്….

എന്നാൽ ശെരി ഞാൻ വീട്ടിലോട്ട് ചെല്ലട്ടെ…..

താമസിച്ചാൽ പ്രശ്നം ആവും എന്നും പറഞ്ഞു ദേവിക നടന്നു….

“””കാപ്പി ഞാൻ ഇട്ടു തന്നാൽ മതിയോ ഉണ്ണിയേട്ടാ..

ഒരു കള്ള ചിരിയോടെ ധ്വനി ചോദിച്ചു…..

“”””ഡി മരപ്പട്ടി.. നീ എന്റെ ശവം കണ്ടേ അടങ്ങത്തൊള്ളോ..

ഞാൻ കുടിച്ച കാര്യം നീ എന്തിനാടി പിശാശ്ശെ അവളോട്  പറഞ്ഞത്..

എന്തോ ഭാഗ്യത്തിന് ആണ് അവളെന്നെ  ഭിത്തിയിൽ തേച്ച് ഒട്ടിക്കാഞ്ഞത്…..

നിനക്കറിയില്ലേ അവളുടെ സ്വഭാവം ചെവിതല കേൾപ്പിക്കില്ല…..

“””അറിയാം.. അത് അറിയാവുന്ന കൊണ്ട് തന്നെ ആണ് പറഞ്ഞതും……

ഇനി മേലാൽ ഏട്ടൻ ഇങ്ങനെ കുടിക്കരുത്…..

“”””ഉവ്വ…… അല്ലെടി സത്യത്തിൽ ഇന്നലെ ഞാൻ അത്രക്ക് ഓവർ ആയിരുന്നോടി….

“””ആണോന്നോ ഓവർ ആയി മുത്തും പവിഴവും വിളിയൊക്കെ വാരി വിതറുകയായിരുന്നു…..

ഏട്ടനെ മുത്തശ്ശിയും കാണാൻ ഇരിക്കുവാണ്….

“”””ഈശ്വരാ ഇനി അവിടുന്നും കിട്ടാനുണ്ടോ…..

പുല്ല് ഒരുപാട് നാള് കൂടി കുടിച്ചത് കൊണ്ടാവും ഫിറ്റ്‌ ആയി പോയി…..

“””ആാാ കുടിയന്മാരുടെ കൂടെ കൂടിയാൽ ഇങ്ങനെ കുടിച്ചില്ലെങ്കിലേ അത്ഭുതം ഒള്ളൂ….

ധ്വനി ശിവയെ നോക്കി പറഞ്ഞു….

അത് കേട്ടവൻ അവളെ ദേഷ്യത്തിൽ തുറിച്ചു നോക്കിയിട്ട് അകത്തേക്ക് പോയി…..

“””നീ എന്തിനാടി വെറുതെ അവനെ ചൊറിയാൻ നിൽക്കുന്നത്..?

“””ചൊറിഞ്ഞതല്ല ഒരു സത്യം പറഞ്ഞത് ആണ്….

“”””എന്ത്‌ സത്യം..? ഡി ഇന്നലെ അവനെന്നെ നിർബന്ധിച്ചു കുടിപ്പിച്ചത് അല്ല..

ഇടക്ക് അവൻ നിർത്താം എന്ന് പറഞ്ഞിട്ടും കേൾക്കാതെ വലിച്ചു കേറ്റിയത് ആണ്….

അതുവരെ എനിക്ക് ഓർമ്മയുണ്ട്..

“””എന്തായാലും രണ്ടു കൂട്ടുകാരും ചേരും..

കുടിയൻസ്….

“””നീ രാവിലെ തന്നെ ചൊറിയാൻ നിൽക്കാതെ കാപ്പി ഇട്ടു താടി..

എത്ര നാളായി നിന്റെ കൈകൊണ്ടു ഒരു കാപ്പി കുടിച്ചിട്ട് ….

പിന്നെ അവനും കൂടി ചേർത്ത് രണ്ടു കാപ്പി ആയിക്കോട്ടെ….

“””പിന്നെ അതൊന്നും പറ്റില്ല വേണമെങ്കിൽ ഏട്ടന് മാത്രം ഇട്ടു തരാം അയാൾക്ക് വേണ്ടി ഇടാൻ എന്റെ പട്ടി വരും….

“””അവൻ പാവമല്ലേടി.. അവനും കൂടെ ഇടാൻ നോക്ക്….

“”മ്മ്മം ശെരി ശെരി..

എന്നും പറഞ്ഞു അവൾ അടുക്കളയിലേക്ക്  കേറി പോയി….

കാപ്പിയൊക്കെ ഇട്ടവൾ അതുമായി ഉമ്മറത്തേക്ക് വരുമ്പോൾ ഉണ്ണി പത്രം വായിച്ച് ഇരിക്കുവായിരുന്നു….

“”””ഇന്നാ ഉണ്ണിയേട്ടാ കാപ്പി…. അങ്ങേര് എന്തിയെ..?

“””അവൻ അമ്പലത്തിൽ പോവാൻ ഒരുങ്ങുന്നു…..

“”””അമ്പലത്തിൽ പോവാനോ.. അയാളോ..

അവൾ അത്ഭുതത്തോടെ ചോദിച്ചു..

“””അതെന്താടി അവന് അമ്പലത്തിൽ പൊക്കൂടെ….

“””ഹേ അങ്ങനെ അല്ല ഉണ്ണിയേട്ടാ.. വന്ന അന്ന് മുതൽ കുടിച്ചു കറങ്ങി നടന്ന ഒരാൾ രാവിലെ എഴുന്നേറ്റ് അമ്പലത്തിൽ പോവുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി…..

“””അതോ ഇന്നവന്റെ അച്ഛന്റെയും അമ്മയുടെയും ആണ്ടാണ്…..

അതുകൊണ്ട് അവൻ ബലിയിടാൻ പോവാണ്….

അപ്പോൾ അമ്പലത്തിൽ കേറി പ്രാത്ഥിച്ചിട്ട് പോവാൻ വേണ്ടിയാണ്…..

“””അല്ല ആ അച്ഛനും അമ്മയും എങ്ങനെ ആണ് മരിച്ചത്….

“””അറ്റാക്ക് ആയിരുന്നു….

ഭാഗ്യം ചെയ്ത ജന്മങ്ങൾ ഒരുമിച്ചു മരിച്ചു….

“””ശെരിയാ അങ്ങനെ ഒരുമിച്ചു മരിക്കാനും വേണം ഭാഗ്യം …..

“”””മ്മ്മം.. പക്ഷേ അവർ മരിക്കാനും ഇവൻ ഇങ്ങനെ ആവാനും കാരണം അവൾ ഒറ്റ ഒരുത്തിയ..

ആ അശ്വതി….

“””അശ്വതിയോ അതാരാണ്….?

“””അവന്റെ ഭാര്യ….അവൻ പ്രണയിച്ചു കെട്ടിയ പെണ്ണ്….

“””അല്ല ഉണ്ണിയേട്ടാ സത്യത്തിൽ എന്തായിരുന്നു പ്രശ്നം….?

“””പ്രശ്നം വേറൊന്നുമല്ല അവൾക്ക് ആവശ്യം പണവും സ്വത്തും ഒക്കെ ആയിരുന്നു….

അതിന് അവൾ ഇവനെ കരുവാക്കി…..

“””എന്നുവെച്ചാൽ എനിക്കൊന്നും മനസ്സിലായില്ല….

“””””അതുപിന്നെ അവൾ..

ഉണ്ണി പറയാനായി തുടങ്ങിയതും അകത്തു നിന്നും ശിവ ഇറങ്ങി വന്നു…..

കുളിച്ചൊരുങ്ങി വെള്ള മുണ്ടും കറുപ്പ് കളർ ഷർട്ടും അണിഞ്ഞു ആള് ആകെ ഒരു മാറിപ്പോയി….

ഇപ്പോൾ കണ്ടാൽ ആള് എന്തൊരു സുന്ദരൻ ആണ്….

ധ്വനിയുടെ മനസ്സ് പറഞ്ഞു….

“””ഹാ അളിയാ നീ പോവാൻ ഇറങ്ങുവാണോ….

ദേ നീയീ കാപ്പി കുടിച്ചിട്ട് പോ….

“”””ഹേയ് വേണ്ടെടാ.. ഞാൻ പോവുന്നു എന്നും പറഞ്ഞു ധ്വനിയെ ഒന്ന് നോക്കിയ ശേഷം ശിവ ഇറങ്ങി നടന്നു…..

“””പാവം എങ്ങനെ നടന്നവൻ ആണ്.. ഇന്ന് സ്വയം ജീവിതം നശിപ്പിക്കുകയാണ്….

“”””അല്ല ഏട്ടാ എന്താണ് നടന്നതെന്ന് ഏട്ടൻ പറഞ്ഞില്ല….

“””ഡി അതുപിന്നെ കൃത്യമായി എനിക്കും അറിയില്ല അവൻ ആരോടും ഒന്നും വിട്ടു പറഞ്ഞിട്ടില്ല…..

അവൾ ആണ് ആ വീട്ടിൽ ഓരോ പ്രശ്നം ഉണ്ടാക്കിയെന്നറിയാം….

ഒടുക്കം

മ്യുച്ചുവൽ ഡിവോഴ്സ് വാങ്ങി

അവന്റെ കൈയിൽ നിന്നു കുറെ കാശും വാങ്ങി പോയെന്നും അറിയാം….

എന്തായാലും ഒന്നറിയാം അവന്റെ ഭാഗത്തെ തെറ്റ് കൊണ്ട് ആവില്ല..

കാരണം അവനവളെ ഒരുപാട് ഇഷ്ടായിരുന്നു…..

“””എന്തായാലും കഷ്ടം ആയി പോയി….

അതിനാണോ ഇങ്ങേർ ഇങ്ങനെ കുടിച്ചു നടക്കുന്നത്….

“””മ്മ്മം നിനക്കറിയുമോ ആ അച്ഛനും അമ്മയും മരിക്കാൻ കാരണം തന്നെ അവളാണ്….

അവൾ ആ വീട്ടിൽ ഉണ്ടാക്കിയ ഓരോ പ്രശ്നങ്ങൾ കാരണം ചങ്ക് പൊട്ടിയാണ് രണ്ടു പേരും മരിച്ചത്…..

അത് താങ്ങാൻ ആവാതെ വന്നപ്പോൾ തന്നെ ആണ് അവളും ഡിവോഴ്സ് വാങ്ങി പോയത്….

അതോടെ അവനാകെ തകർന്നു പോയി….

തീർത്തും ഒറ്റപ്പെട്ടു പോയപ്പോൾ അവൻ അഭയം തേടിയത് മദ്യത്തിൽ ആയിരുന്നു….

ഞങ്ങൾ ഒക്കെ കുറെ ഉപദേശിച്ചു നോക്കി പക്ഷേ അവൻ കേട്ടില്ല….

കുറച്ചു കാലമായി എഴുത്തും ഇല്ലായിരുന്നു….

ഒടുവിൽ എല്ലാരുടെയും നിർബന്ധം കാരണം അവൻ എഴുതമെന്ന് സമ്മതിച്ചു….

അപ്പോൾ ഞാൻ ആണ് പറഞ്ഞത് അവിടെ നിന്നും നമ്മുടെ നാട്ടിലേക്ക് പോരാൻ….

ഈ ഗ്രാമവും ഇവിടുത്തെ ശാന്തതയും ഒക്കെ അവനെ മാറ്റിയെടുക്കും എന്ന് ഞാൻ വിചാരിച്ചു…..

എന്തായാലും അവനെ കൊണ്ട് കഥ എഴുതിച്ചിട്ടേ ഞാൻ അവനെ ഇവിടെ നിന്നും വിടൂ….

പിന്നെ നീ ഇനി അവനെ അധികം ചൊറിയാൻ നിൽക്കേണ്ട……

ആള് വെറും പാവമാണ്….

“”””മ്മ്മം ഞാനായിട്ട് ഒന്നിനും പോവില്ല പോരെ….

“””അതുമതി.. നീ നിൽക്ക് നിനക്ക് ഞാൻ ഒരു കൂട്ടം തരാം എന്നും പറഞ്ഞു ഉണ്ണി എഴുന്നേറ്റു അകത്തേക്ക് കേറി പോയി….

ഉണ്ണി എന്ത്‌ തരാൻ ആണെന്ന് അറിയാനായി ആകാംഷയോടെ ധ്വനി അകത്തേക്ക് നോക്കി നിന്നു….

അൽപ്പ സമയത്തിനുള്ളിൽ തന്നെ ഉണ്ണി തിരികെ ഉമ്മറത്തെത്തി….

അവന്റെ കൈ രണ്ടും പിന്നിലേക്ക് മറച്ചു പിടിച്ചിരുന്നു…..

“””എന്താ ഉണ്ണിയേട്ടാ അത്…. സസ്പെൻസ് ഇടാതെ കാണിക്ക്….

“””നീ കണ്ണടച്ച് കൈ നീട്ട് തരാം….

“””മ്മ്മം ശെരി എന്നും പറഞ്ഞു കണ്ണടച്ച് ധ്വനി കൈ നീട്ടി നിന്നു….

ഉണ്ണി കൈയിൽ പിടിച്ചിരുന്ന സമ്മാനം അവളുടെ കൈയിലേക്ക് വെച്ച് കൊടുത്തു…..

പെട്ടെന്ന് ധ്വനി കണ്ണ് തുറന്നു നോക്കി…..

അതൊരു ബുക്ക്‌ ആയിരുന്നു….

ബുക്കിന്റെ പേര്

“”രണ്ടാം താലി “”

എഴുതിയ ആളിന്റെ പേര് പുറം ചട്ടയുടെ അവസാന ഭാഗത്തു കുറിച്ചിട്ടുണ്ട്….

അവൾ ആ പേര് വായിച്ചു..

ശിവജിത്ത് നാരായണൻ….

“”””ഉണ്ണിയേട്ടാ ഇത്….

“””ഇത് ഇപ്പോൾ ഇവിടുന്നു പോയ നമ്മുടെ ശിവ എഴുതിയ കഥ തന്നെ…..

അവൻ എഴുതിയതിൽ ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റഴിച്ച കഥയാണ് നീ വായിച്ചു നോക്ക് നിനക്ക് ഇഷ്ടമാവും….

“””മ്മ്മ് എന്നാലും ഒരൂട്ടം വെച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ഞാൻ ഓർത്തു വല്ല ചുരിദാറൊ സാരിയോ മറ്റോ ആവുമെന്ന്…..

“””അത് നമുക്ക് ഇവിടുന്നു വാങ്ങിയാൽ പോരെ..

എപ്പോഴും അവിടെ നിന്ന് കൊണ്ടു വരുന്നതല്ലേ ഇത്തവണ ഒരു ചേഞ്ച്‌ ആയിക്കോട്ടെ……

“””ഉവ്വ വാങ്ങാൻ മറന്നു പോയി അതിനാണ് ഈ മൊടന്തൻ ന്യായം….

ധ്വനി അൽപ്പം പരിഭവം കലർത്തി പറഞ്ഞു….

“””ഹേയ് മറന്നതല്ല പെണ്ണെ…. നിന്റെ കാര്യം ഞാൻ മറക്കുമോ എനിക്ക് ആകെ കൂടെ ഉള്ള പെങ്ങൾ അല്ലേ….

“””ഉവ്വാ എന്താ സോപ്പിങ്….. ഇതൊക്ക ദേവൂന്റെ അടുത്ത് ചിലവാകും എന്റെ അടുത്ത് നടക്കില്ല…..

“””എന്റെ പൊന്നോ നിന്നോട് ഞാൻ ഒന്നും പറയാനില്ല പോരെ….

എന്നും പറഞ്ഞു ഉണ്ണി അവളെ നോക്കി കൈകൂപ്പി….

അത് കണ്ടു

ധ്വനിക്ക് ചിരി വന്നു…..

“””പിന്നെ ഉണ്ണിയേട്ടാ അവനെ തല്ലാനും കൊല്ലാനും ഒന്നും പോവണ്ട കേട്ടോ….

“”””തല്ലാനും കൊല്ലാനുമോ… ആരെ….??

“””ഓ ആ ശ്യാമിനെ.. ഇന്നലെ രാത്രി പറഞ്ഞില്ലേ അവനിട്ടു ഒരു പണി കൊടുക്കുമെന്ന്….

“””ങേ ഞാൻ അങ്ങനൊക്കെ പറഞ്ഞൊ….

“””ആ ബെസ്റ്റ് അപ്പോൾ കള്ളും പുറത്തു പറഞ്ഞതാണോ….?

“””ഹേയ് പറഞ്ഞത് കള്ളും പുറത്തു ആണെങ്കിലും…..

അവനിട്ടു ഒരു പണി ഞാൻ കൊടുത്തിരിക്കും…..

“””വേണ്ട ഉണ്ണിയേട്ടാ ഞാനിപ്പോൾ എല്ലാം മറന്നു സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി..

ഇനി വീണ്ടും ഇത് കുത്തി പൊക്കി എനിക്ക് കരയാൻ ഇടവരുത്തരുത്…..

“”””ഓ അപ്പോൾ നിന്നോട് ഇങ്ങനെ ചെയ്ത അവനെ വെറുതെ വിടണോ ഉണ്ണി ദേഷ്യത്തോടെ ചോദിച്ചു….

“”””എന്റെ ഉണ്ണിയേട്ടാ എനിക്കിനിയും ആളുകളുടെ മുന്നിൽ പരിഹാസ കഥാപാത്രം ആവാൻ വയ്യ…..

എല്ലാരും എല്ലാം മറന്നു തുടങ്ങുമ്പോൾ വീണ്ടും അത് ഓർമ്മിപ്പിക്കണോ……

പിന്നെ അവനുള്ള ശിക്ഷ അത് ദൈവം കൊടുത്തോളും….

എനിക്കത് ഉറപ്പുണ്ട്…..

“””പിന്നെ നോക്കി ഇരുന്നോ ദൈവം ഇപ്പോൾ കൊടുക്കും….

നിന്നെയൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല…..

എന്നും പറഞ്ഞു ദേഷ്യത്തോടെ ഉണ്ണി അകത്തേക്ക് കേറി പോയി….

ഇനി വല്ലതും പറയാൻ പോയാൽ ഉണ്ണി ദേഷ്യത്തിൽ വല്ലതുമൊക്കെ പറയും എന്ന് തോന്നിയത് കൊണ്ട് ധ്വനി പിന്നെ ഒന്നും മിണ്ടാതെ അവിടെ നിന്നും ഇറങ്ങി….

———————————————————

നീറുന്ന മനസ്സോടെയാണ് ശിവ പുഴക്കരയിൽ ചെന്ന് നിന്നത്…..

കാറ്റിൽ ചെറു ഓളങ്ങളോടെ പുഴ ശാന്തമായി ഒഴുകുന്നു….

ഈ പുഴ പോലെ ആണിന്നെന്റെ ജീവിതവും…..

എങ്ങോട്ടെന്ന് അറിയാതെ ഒഴുകി കൊണ്ടിരിക്കുന്നു…..

ജന്മം നൽകിയവരുടെ മുഖം പല ഓർമ്മകളും സമ്മാനിച്ചു കൊണ്ട് അവന്റെ മനസ്സിലൂടെ മിന്നി മാഞ്ഞു …..

അറിയാതെ തന്നെ അവന്റെ മിഴികൾ ഈറനണിഞ്ഞു…….

തനിക്ക് ജന്മം നൽകി തന്നെ ജീവനായി കണ്ടവർക്ക് ബലിയിടാനാണ് താൻ ഇന്ന് വന്നിരിക്കുന്നത്…..

തന്നെ അനാഥരാക്കി അവർ പോയിട്ട് ഒരു വർഷം കഴിയുകയാണ് ….

അന്ന് മരണം കവർന്നത് അവരുടെ ജീവൻ മാത്രം ആയിരുന്നില്ല എന്റെ സന്തോഷങ്ങൾ കൂടെ ആയിരുന്നു…..

എല്ലാം ഓർത്തെടുത്തു കൊണ്ട് പുഴക്കരയിൽ ബലിയിടാൻ ഇരിക്കുമ്പോൾ ശിവയുടെ മനസ്സ് വേദന കൊണ്ട് ഉരുകുക ആയിരുന്നു ….

ആ നിമിഷം അവിടത്തെ കാറ്റ് പോലും അവനെ ചുട്ടു പൊള്ളിക്കുന്നതാ

യി അവന് തോന്നി…..

തെക്കോട്ടു തിരിഞ്ഞ് ഇരുന്നു തെക്കിന്റെ അധിപനായ യമനെ മനസ്സിൽ ധ്യാനിച്ചു കൊണ്ട് തുടങ്ങി

വാഴയിലയിൽ ബലിച്ചോർ ഉരുട്ടി വെക്കുമ്പോൾ അവന്റെ കണ്ണീർ തുള്ളികളും അതിൽ നിറഞ്ഞിരുന്നു…..

അപ്പോഴേക്കും പതിയെ ആകാശം ഇരുണ്ടു കൂടി നേർത്ത മഴ പൊഴിച്ചു….

മോക്ഷം കിട്ടിയ ആ രണ്ട് ആത്മാക്കളുടെ സന്തോഷമാവാം ആ മഴ……

മുകളിലേക്ക് നോക്കി പിതൃക്കളെ മനസ്സിൽ ഓർത്തു നാരായണ മന്ത്രം ചൊല്ലി ആ ബലിപിണ്ടം ഇലയോടെ എടുത്തു കൊണ്ടു പോയി പുഴയിൽ ഒഴുക്കുമ്പോൾ നിറഞ്ഞൊഴുകിയ അവന്റെ കണ്ണീരും പുഴയിലെ ജലത്തിൽ അലിഞ്ഞു ചേർന്നു…..

ഓർമ്മകൾ ചുട്ടു പൊള്ളിച്ച വേദനയുമായി പുഴയിൽ നിന്നും മുങ്ങി നിവർന്നു കരക്കെത്തിയവൻ ഡ്രസ്സ് മാറി തൊഴാനായി അമ്പലത്തിലേക്ക് പോയി…..

മഹാദേവന് മുന്നിൽ തൊഴുതു സങ്കടങ്ങൾ എല്ലാം കണ്ണീരോടെ ആ തിരു മുൻപിൽ സമർപ്പിച്ചു അവൻ പുറത്തേക്ക് ഇറങ്ങിയതും തന്റെ നേരെ നടന്നു വരുന്ന ആളെ കണ്ട് അവനൊന്നു ഞെട്ടി……

ഒരിക്കൽ എല്ലാമായിരുന്നു പിന്നീട് തന്റെ സന്തോഷം തന്നെ ഇല്ലാതാക്കിയവൾ….

അശ്വതി…..

എന്തിനാവും അവളുടെ ഈ വരവ്..

അവന്റെ ഉള്ളിൽ നൂറു സംശയങ്ങൾ ഉയർന്നു വന്നു …..

(തുടരും…)

(സ്നേഹപൂർവ്വം… ശിവ )

 

 

 

ശിവ യുടെ മറ്റു നോവലുകൾ

വൃന്ദാവനം

ശ്രീലക്ഷ്മി

ജാതകം

മിഴി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Randam Thaali written by Shiva

4.2/5 - (4 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!