അപ്രതീക്ഷിതമായി അശ്വതിയെ കണ്ടു ശിവ ആകെ ഒന്ന് പതറി നിൽക്കുകയാണ്….
അവളുടെ മുഖത്തും ഒരു പരിഭ്രമം കാണാമായിരുന്നു…..
തെളിച്ചമില്ലാത്ത മുഖഭാവത്തോടെ അവളവന്റെ നേരെ നടന്നടുത്തു…..
അവന്റെ മുഖത്തേക്ക് നോക്കാൻ അവൾക്ക് പ്രയാസമുള്ളത് പോലെ തോന്നി….
അവളവന്റെ മുന്നിൽ വന്നു നിൽക്കുമ്പോൾ
ആ മുഖത്ത് വിഷാദം തളം കെട്ടി നിന്നിരുന്നു….
അവനെ നോക്കി കൊണ്ട് മെല്ലെ പുഞ്ചിരിക്കാൻ അവൾ ശ്രമിച്ചു….
അത് കണ്ടതും ശിവയുടെ കണ്ണുകൾ ദേഷ്യം കൊണ്ട് അഗ്നി പോലെ ജ്വലിച്ചു…..
അവന്റെ തീക്ഷണമായ നോട്ടത്തിൽ ഭയന്ന് അവൾ പെട്ടെന്ന് മുഖം താഴ്ത്തി നിന്നു…..
“””എന്തിനാടി ഇപ്പോൾ എന്റെ അടുത്തോട്ടു കെട്ടിയെടുത്തു വന്നത്…..?
ഇനിയും നിനക്കെന്താണ് വേണ്ടത്….?
ദേഷ്യം കലർന്ന ഭാവത്തിൽ അവൻ ചോദിച്ചു…..
“””അത് ഞാൻ…. ഞാൻ..
വിക്കി വിക്കി അവൾ വാചകം പൂർണ്ണമാക്കാതെ തല താഴ്ത്തി നിന്നു…..
“””ഓ എന്റെ ബാക്കിയുള്ള സ്വത്തുക്കൾക്ക് വേണ്ടിയിട്ട് ആവുമല്ലേ ഈ വരവ്…..
അതോ ഇനി എന്റെ ശവം കൂടി കണ്ടാലേ സമാധാനം ആവൂ എന്നുണ്ടോ….?
“””അല്ല.. എനിക്കൊന്നും വേണ്ട….. ഞാൻ നിങ്ങളെ തേടി വന്നതൊന്നും അല്ല…..
ഇവിടെ വെച്ച് നിങ്ങളെ കാണുമെന്നു സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചതും അല്ല…..
ഞാനും അമ്മയും ഇവിടെ നിന്നും കുറച്ചു മാറി ഒരു വാടക വീട്ടിൽ ആണ് താമസം….
മിക്കവാറും ഞാൻ ഇവിടെ തൊഴാൻ വരാറുണ്ട്…..
അങ്ങനെ വന്നതാണ് അല്ലാതെ……..
“””പുതിയ കഥയാവും അല്ലേ….?
“”എനിക്ക് അറിയാം ഞാൻ പറയുന്നതൊന്നും നിങ്ങൾക്ക് വിശ്വാസം ആവില്ലെന്ന്…..
ഒരുപാട് തെറ്റുകൾ ഞാൻ നിങ്ങളോട് ചെയ്തിട്ടുണ്ട്…..
മാപ്പർഹിക്കുന്ന തെറ്റൊന്നും അല്ല അതെന്നും അറിയാം എങ്കിലും കഴിയുമെങ്കിൽ എനിക്ക് മാപ്പ് തരണം എല്ലാത്തിനും…..
നിങ്ങളോട് അന്ന് ചെയ്തതിന്റെ ഒക്കെ ശാപം ആവും ഇപ്പോൾ എന്നെ വേട്ടയാടുന്നത്…..
“””ഹും….മാപ്പ്.. അതും നിന്നെ പോലെ ഒരുത്തിക്ക്……
ഈശ്വരൻ പോലും നിനക്ക് മാപ്പ് തരില്ലെടി …..
നീ ഒറ്റൊരുത്തി കാരണം ആണ് എനിക്കെന്റെ അച്ഛനെയും അമ്മയെയും നഷ്ടമായത്…..
അവരെന്ത് തെറ്റാടി നിന്നോട് ചെയ്തത്….
മരുമകൾ ആയിട്ടല്ല മകളായിട്ട് കണ്ടല്ലേ അവർ നിന്നെ സ്നേഹിച്ചത്…..
എന്നിട്ടും ആ സ്നേഹത്തിന് പകരം നീ അവർക്ക് കൊടുത്തത് മരണം ആയിരുന്നു….
കല്യാണം കഴിഞ്ഞു വീട്ടിൽ വന്ന് കേറിയ അന്ന് മുതൽ എന്നെങ്കിലും നീ അവർക്ക് ഒരു തരിമ്പ് എങ്കിലും സമാധാനം കൊടു ത്തിട്ടുണ്ടോ….?
നിനക്കറിയുമോ സങ്കടം സഹിക്കാതെ ചങ്ക് പൊട്ടിയാണ് അവർ മരിച്ചത്…..
എന്നെ നൊന്തു പ്രസവിച്ചു വളർത്തി വലുതാക്കിയവർക്ക് ഞാനിപ്പോൾ ബലിച്ചോർ കൊടുത്തിട്ടാണ് വരുന്നത്…. അങ്ങനെ ഒരവസ്ഥ എനിക്കുണ്ടാക്കിയ നിനക്ക് ഞാൻ മാപ്പ് തരണം അല്ലേ….??
കാഷിനും സ്വത്തിനും വേണ്ടി പ്രണയം നടിച്ചു വന്നു എന്റെ ഭാര്യയായി ഒടുവിൽ എന്റെ സ്വത്തിന്റെ ഒരു വീതവും കൈക്കലാക്കി ഡിവോഴ്സും വാങ്ങി മറ്റൊരുത്തന്റെ കൂടെ പോയതും ഞാൻ മറക്കണോ…..?
ശിവയുടെ മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നു…..
“”””ഏട്ടാ ഞാൻ…..
“””ഹും..ഏട്ടൻ.. വിളിക്കരുത് നീ ഇനി എന്നെ അങ്ങനെ….
മറ്റൊരുത്തന്റെ കാമുകി ആയിരിക്കെ തന്നെ അവനുമായി ചേർന്നു പ്രണയ നാടകം നടത്തി എന്റെ ജീവിതം തൊലച്ചവൾ ആണ് നീ…..
എന്റെ മുന്നിൽ പോലും വരാനുള്ള യോഗ്യത ഇന്ന് നിനക്കില്ല….
പക്ഷേ നിന്റെ തൊലിക്കട്ടി ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു….
ഇത്രയൊക്കെ ചെയ്തിട്ടും ഒരു ഉളുപ്പും ഇല്ലാതെ എന്റെ മുന്നിൽ വന്നു ഇങ്ങനെ നിൽക്കുന്നില്ലേ…..
അതും പറഞ്ഞു നിലത്തേക്ക് അവൻ കാർക്കിച്ചു തുപ്പി…..
നിന്നെ കാണുന്നത് പോലും എനിക്കിപ്പോൾ വെറുപ്പാണ്….
ഇനി നിന്നാൽ സമനില തെറ്റി ഞാൻ വല്ലതും പറഞ്ഞു പോവും അതുകൊണ്ട് ഞാൻ പോവുന്നു….
എന്നും പറഞ്ഞു അവൻ നടക്കുമ്പോൾ നിറ മിഴികളോട് അശ്വതി അവനെ നോക്കി നിന്നു…..
ഉള്ളിലെ കുറ്റബോധം അവളെ പൊള്ളിച്ചു തുടങ്ങിയിട്ട് നാളുകൾ കുറച്ചായി കഴിഞ്ഞിരുന്നു…..
പക്ഷേ അവൾക്ക് പറയാനുള്ളത് കേൾക്കാൻ പോലും കൂട്ടാക്കാതെ ശിവ നടന്നു നീങ്ങുമ്പോൾ തടയാൻ അവൾക്ക് കഴിഞ്ഞില്ല….
കാരണം ഇതെല്ലാം താൻ അർഹിക്കുന്നത് ആണെന്ന് അവൾക്ക് അറിയാമായിരുന്നു…..
അവളുടെ കണ്ണുനീർ തുള്ളികൾ കവിൾ തടങ്ങളിലൂടെ ഒഴുകി മണ്ണിലേക്ക് വീണു കൊണ്ടിരുന്നു……
അശ്വതിയെ കണ്ടതും ശിവയുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു…..
ബസിൽ ഇരിക്കുമ്പോൾ ഓർമ്മകൾ പലതും അവനെ വേട്ടയാടി തുടങ്ങി…..
അക്ഷരങ്ങളെ പ്രണയിച്ചു തുടങ്ങിയ കാലം കഥകളും കവിതകളും കൊണ്ട് അനേകം ഹൃദയങ്ങൾ കീഴടക്കി നടക്കുന്നതിന് ഇടയിലാണ്…..
തന്റെ കഥകളുടെ ആരാധികയായി അവൾ വന്നത്….
“അശ്വതി..”
കുറുമ്പ് കലർത്തിയുള്ള അവളുടെ സംസാരവും പെരുമാറ്റവും കൊണ്ട് അവൾ പതിയെ പതിയെ എന്റെ മനസ്സ് കീഴടക്കുക ആയിരുന്നു…..
പ്രണയം ആദ്യം തുറന്നു പറഞ്ഞതും അവളായിരുന്നു…..
മനസ്സിൽ ആഗ്രഹിച്ച പോലൊരു പെണ്ണിനെ കിട്ടിയ സന്തോഷം ആയിരുന്നു എനിക്ക് അന്ന്…..
പ്രണയം പൂത്തു തളിർത്തു നിൽക്കുന്ന സമയത്താണ് ഞാൻ ഈ കാര്യം വീട്ടിൽ പറഞ്ഞതും അവരുടെയും അവളുടെ വീട്ടുകാരുടെയും സമ്മതത്തോടെ അവളുടെ കഴുത്തിൽ ഞാൻ താലി കെട്ടിയത്….
പക്ഷേ താലി ചരട് കഴുത്തിൽ വീണ ശേഷമുള്ള ആദ്യരാത്രി മുതൽ അവളുടെ സ്വഭാവത്തിൽ ആകെ ഒരു മാറ്റം ആയിരുന്നു…..
എന്നും ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി അവൾ വഴക്കിട്ടു…..
അച്ഛനോടും അമ്മയോടും പോലും മോശമായി സംസാരിച്ചു…..
പലപ്പോഴും അവളുടെ സംസാരം അതിര് കടന്നു….
അതിന്റെ പേരിൽ പലപ്പോഴും ഞങ്ങൾ തമ്മിൽ വഴക്കിട്ടു…..
താലി കഴുത്തിൽ ചാർത്തി യെങ്കിലും ഞങ്ങൾ ഒരിക്കൽ പോലും ഭാര്യ ഭർത്താക്കന്മാർ ആയി ജീവിച്ചിട്ടില്ല…..
എങ്ങനെ ഒക്കെയോ ഒരു വർഷം വരെ നീണ്ടു പോയ വിവാഹ ജീവിതം ഒടുവിൽ മ്യുച്ചുവൽ ഡിവോഴ്സിലേക്ക് നീങ്ങി തുടങ്ങി….
അതറിഞ്ഞതോടെ ആണ് അച്ഛനും അമ്മയും ആകെ തകർന്നത്…..
അവർ അവളുടെ കാല് വരെ പിടിച്ചു നോക്കിയിരുന്നു…..
അന്ന് അവൾ ആവശ്യപ്പെട്ട പ്രകാരം അവളുടെ പേരിലേക്ക് കുറച്ചു സ്വത്തുക്കളും അവരെഴുതി കൊടുത്തിരുന്നു…..
പക്ഷേ സ്വത്തുക്കൾ പേരിലായതോടെ അവൾ തറവാട് വിട്ടിറങ്ങി….
അതോടെ ഞാൻ ആകെ തകർന്നു….
മദ്യത്തിലേക്ക് ഞാൻ അഭയം പ്രാപിച്ചു……
എന്റെ ജീവിതം അങ്ങനെ നശിക്കുന്നത് കണ്ടാവും അച്ഛനും അമ്മയും മാനസികമായി തകർന്നു….
ഒടുവിൽ എന്നെ ഓർത്തു നീറി നീറി കഴിഞ്ഞവർ ഒരുമിച്ചു മരണത്തിന് കീഴടങ്ങി……
അവരുടെ മരണാനന്തര ചടങ്ങ് പൂർത്തിയാക്കിയതിന്റെ പിറ്റേന്ന് തന്നെ ഡിവോഴ്സ് ആവശ്യവുമായി അവളെന്നെ തേടിയെത്തി…..
അവളുടെ കാമുകന്റെ ഒപ്പം….
അന്ന് അവളുടെ മുഖത്ത് കണ്ട പരിഹാസ ചിരി ഇന്നും എന്റെ മനസ്സിൽ നിന്നും മാഞ്ഞിട്ടില്ല…..
ഒടുവിൽ ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ടു അവളുടെ മുഖത്തേക്ക് വലിച്ചെറിയുമ്പോൾ മനസ്സിൽ ഒരു തരം ഭ്രാന്തായിരുന്നു ….
വിഡ്ഢിയാക്കപ്പെട്ടവന്റെ ഭ്രാന്ത്….
——————————————————–
സാറേ സ്റ്റോപ്പ് എത്തി ഇറങ്ങുന്നില്ലേ…..?
കണ്ടക്ടർ വിളിക്കുമ്പോൾ ആണ് ശിവ ഓർമ്മകളിൽ നിന്നും ഉണർന്നത്…..
അവൻ എഴുന്നേറ്റു ചെന്നു സ്റ്റോപ്പിൽ ഇറങ്ങി നേരെ പോയത് അമ്പലത്തിന് മുന്നിൽ ഉള്ള ആൽത്തറയിലേക്ക് ആയിരുന്നു…..
ആൽത്തറയിൽ ചെന്നു നടു നിവർത്തി മുകളിലേക്ക് നോക്കി കിടക്കുമ്പോൾ അവന്റെ മനസ്സാകെ കലുഷിതമായിരുന്നു…..
അശ്വതിയുടെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല…..
ഒരിക്കൽ പ്രണയം കൊണ്ട് മനസ്സിൽ വരച്ചിട്ട മുഖമാണത്…..
എത്ര വെറുത്താലും അത് അത്ര പെട്ടെന്നു മനസ്സിൽ നിന്ന് പറിച്ചു മാറ്റാൻ കഴിയില്ല…..
മറക്കാൻ ശ്രമിക്കുമ്പോൾ ഓർമ്മപ്പെടുത്താനായി വീണ്ടും അവൾ വന്നു……
അവന്റെ മനസ്സ് നിശബ്ദമായി തേങ്ങുക ആയിരുന്നു……
നേരം കടന്നു പോയി കൊണ്ടിരുന്നു….
സൂര്യൻ മെല്ലെ ഓടിയൊളിച്ചു …..
നേരം സന്ധ്യ ആയിരിക്കുന്നു….
അവിടെ നിന്നും എഴുന്നേറ്റവൻ വാഴൂർ തറവാട്ടിലേക്ക് നടന്നു…..
കാവിന് മുന്നിൽ എത്തിയതും ചെമ്പക പൂക്കളുടെ മാദക ഗന്ധം അവനെ കാവിലേക്ക് മാടി വിളിച്ചു….
പക്ഷേ അതിനുള്ളിലേക്ക് കേറാൻ അവന്റെ മനസ്സ് അനുവദിച്ചില്ല…….
കാവിന് പുറത്ത് നിന്ന് കൊണ്ട് തന്നെ കണ്ണടച്ച് പിടിച്ചു നാഗത്താന്മാരെ തൊഴുതു പ്രാത്ഥിക്കുമ്പോൾ ആണ് കാവിൽ നിന്ന് വിളക്കുമായി ധ്വനി ഇറങ്ങി വരുന്നത്…..
“””അതേ മാഷേ ഈ കാവിനുള്ളിൽ വിശ്വാസം ഉള്ള ആർക്കും കേറാം..
ഇങ്ങനെ പുറത്ത് നിന്ന് തൊഴണം എന്നില്ല കേട്ടോ …..
അവളുടെ ശബ്ദം കേട്ട് അവൻ കണ്ണ് തുറന്നു നോക്കുമ്പോൾ കണ്ടത് ചെറിയൊരു ചിരിയോടെ വിളക്കും പിടിച്ചു നിൽക്കുന്ന ധ്വനിയെ ആണ്……
അവളെ കണ്ടതും അവൻ അവിടെ നിന്നും പോവാൻ തുടങ്ങി…..
“””പോവല്ലേ മാഷേ…. അതേ ഇന്ന് ബലിയിടാൻ പോയതാണോ….
അല്ല ഈ ബലിയിട്ടാൽ മരിച്ചു പോയവർക്ക് സന്തോഷം കിട്ടുമോ….?
അവളുടെ ചോദ്യം കേട്ടവൻ ദേഷ്യത്തോടെ അവളെ നോക്കി……
“””നോക്കി ദഹിപ്പിക്കല്ലേ മാഷേ ഞാൻ വെറുതെ അറിയാൻ വേണ്ടി ചോദിച്ചത് ആണ്……
“””മ്മ്മം.. ഇതൊരു വിശ്വാസത്തിന്റെ ഭാഗമാണ്…..
ഗൗരവം കലർത്തിയവൻ മറുപടി നൽകി….
“””അല്ല മാഷേ നമ്മൾ ഇങ്ങനെ വിഷമിച്ചു നടന്നു ജീവിതം നശിപ്പിച്ചാൽ അവർക്ക് സന്തോഷിക്കാൻ കഴിയുമോ..?
“””ആ എനിക്ക് അറിയില്ല.. അല്ല നിനക്കിപ്പോൾ എന്താ വേണ്ടത്….?
ദേഷ്യത്തോടെ അവൻ ചോദിച്ചു..
“””എനിക്കൊന്നും വേണ്ട മാഷേ….
മാഷ് ഇങ്ങനെ കുടിച്ചു കറങ്ങി നടന്നു ജീവിതം നശിപ്പിക്കുന്നത് കാണുമ്പോൾ ഇനിയെത്ര എത്ര ബലിയിട്ടാലും ആ അച്ഛന്റെയും അമ്മയുടെയും ആത്മാക്കൾ ഒരിക്കലും സന്തോഷിക്കില്ല…..
മാഷിനെ പോലെ അറിവുള്ള ഒരാളെ ഉപദേശിക്കാൻ ഒന്നും ഞാൻ ആളല്ല…..
എന്നാലും പറയുവാ പോയവർ പോയി അതോർത്തു നമ്മുടെ ജീവിതം ഇങ്ങനെ നശിപ്പിക്കുന്നത് ശെരിയല്ല…..
നഷ്ടങ്ങളുടെ വില മറ്റാരേക്കാളും നന്നായി അറിയുന്ന ഒരു പെണ്ണിന്റെ വാക്കുകൾ ആണിത്…..
ധ്വനിയുടെ വാക്കുകൾ ശിവയുടെ മനസ്സിൽ തട്ടി….
“””എന്റെ കാര്യങ്ങൾ ഒക്കെ നീ എങ്ങനെ അറിഞ്ഞു.. ഉണ്ണി പറഞ്ഞൊ..?
സ്വരം അൽപ്പം താഴ്ത്തി അവൻ ചോദിച്ചു..
“””മ്മ്മം ഉണ്ണിയേട്ടൻ പറഞ്ഞു…..
പിന്നെ.. മാഷ് വിചാരിക്കും പോലെ എനിക്ക് മാഷിനോട് അങ്ങനെ ദേഷ്യം ഒന്നുമില്ല കേട്ടോ….
പക്ഷേ എന്താണെന്ന് അറിയില്ല കുടിച്ചു ജീവിതം നശിപ്പിക്കുന്നവരെ കാണുമ്പോൾ എന്തോ വല്ലാത്തൊരു ഒരു ഇറിറ്റേഷൻ ആണ്….
അതുകൊണ്ട് ആണ് ഞാൻ ഓരോന്ന് പറഞ്ഞത് …..
“”””മ്മ്മം….
അവൻ പതുക്കെ മൂളി…..
“””പിന്നെ മാഷിന്റെ രണ്ടാം താലി സ്റ്റോറി എനിക്ക് ഉണ്ണിയേട്ടൻ തന്നു….
വായിച്ചില്ല വായിച്ചിട്ട് അഭിപ്രായം പറയാം കേട്ടോ…..
“””ആയിക്കോട്ടെ എന്നും പറഞ്ഞവൻ നടന്നു തുടങ്ങി പിന്നാലെ അവളും….
തറവാട് എത്തും വരെ അവർക്കിടയിൽ പിന്നെ മൗനം മാത്രം തളം കെട്ടി നിന്നു….
“”””അതേ മാഷേ ഇന്നെന്തായാലും കുടിക്കാത്തത് കൊണ്ട് ആണെന്ന് തോന്നുന്നു കാണാൻ ഒരു ഐശ്വര്യം ഒക്കെ ഉണ്ട്……
എന്നും പറഞ്ഞു അവനെ നോക്കിയൊരു പുഞ്ചിരി സമ്മാനിച്ചവൾ അവളുടെ തറവാട്ടിലേക്ക് കേറി പോയി…..
മൗനത്തിൽ പൊതിഞ്ഞൊരു നോട്ടം മാത്രം മറുപടിയായി നൽകി കൊണ്ടവൻ നേരെ നടന്നു വാഴൂർ തറവാട്ടിൽ എത്തി….
“”””ഇതെന്താ അളിയാ ഇത്രയും താമസിച്ചത്..?
നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത്….
“””ഹേയ് ഒന്നുമില്ല….
“”അങ്ങനെ അല്ല എന്തോ ഉണ്ട്….
നീ കാര്യം പറ….
“””അതുപിന്നെ.. ഡാ.. ഞാൻ ഇന്നവളെ കണ്ടു..
“”””ആരെ…..?
“””അശ്വതിയെ..
“”””അവളെയോ.. എവിടെ വെച്ചു.. അവളെങ്ങനെ ഇവിടെ വന്നു…..
ഉണ്ണി അത്ഭുതവും ആകാംഷയും കലർന്നു ചോദിച്ചു…..
“”””അവളും അമ്മയും ഞാൻ ബലിയിടാൻ പോയ പുഴക്കരയിൽ ഉള്ള ക്ഷേത്രത്തിന്റെ അടുത്തോ മറ്റോ വാടകക്ക് താമസിക്കുന്നു എന്നാണ് പറഞ്ഞത്….
ഞാൻ കൂടുതൽ ഒന്നും ചോദിച്ചില്ല..
അവളെ കണ്ടതും എന്റെ സമനില ആകെ തെറ്റി പോയിരുന്നു……
“”””ഓ ഈ പിശാശ് നിന്നെ ജീവിക്കാനും സമ്മതിക്കില്ലേ..
നിനക്ക് ആ പുന്നാര മോളെ പച്ച തെറി വിളിച്ചൂടായിരിന്നോ…..?
“””ഹാ എനിക്കപ്പോൾ വായിൽ തോന്നിയ എന്തൊക്കെയോ അവളെ പറഞ്ഞു….
“””അതെന്തായാലും നന്നായി….
അവളെന്തായാലും അത്ര പെട്ടെന്ന് ഒന്നും നിന്നെ വിടുന്ന ലക്ഷണം ഇല്ല..
ബാക്കിയുള്ള സ്വത്തും സ്വന്തമാക്കാൻ പുതിയ കഥയും മെനഞ്ഞവൾ ഇനിയും വരും…..
“””അതിനി അവളുടെ സ്വപ്നം മാത്രം..
പൊട്ടി വീണ കണ്ണാടി എത്ര കൂട്ടി ചേർത്തു വെക്കാൻ നോക്കിയാലും ചേരില്ല….
അതുപോലെ ആണ് അവളോട് എനിക്ക് തോന്നിയ പ്രണയവും വിശ്വാസവും അത് എന്നേ എനിക്ക് നഷ്ടമായിരിക്കുന്നു…..
“”””മ്മ്മം..അങ്ങനെ തന്നെ ആവണം.. ഇനി ഒരിക്കലും അവൾ നിന്റെ ജീവിതത്തിൽ ഉണ്ടാവരുത്…..
“””ഇല്ലടാ അവളെന്റെ മനസ്സിൽ മരിച്ചു കഴിഞ്ഞു…..
അല്ല നീ ഇതെങ്ങോട്ടാണ്..?
“””ഞാൻ വെറുതെ കാറ്റ് കൊള്ളാൻ ഇറങ്ങിയത് ആണ്…..
“””ഉവ്വ ഉവ്വേ അവളുടെ അച്ഛൻ നിന്റെ കാറ്റ് ഊരാതെ നോക്കിക്കോ എന്നും പറഞ്ഞു ശിവ ചെറുതായി ചിരിച്ചു….
“”””ഓ ആ കരിനാക്ക് എടുത്തു വളക്കാതെ അളിയാ….
അങ്ങേരുടെ മോന്ത ഓർക്കുമ്പോൾ തന്നെ മുട്ടിടിക്കും….
എന്തായാലും ഞാൻ അവളെ പോയൊന്നു കണ്ടിട്ട് വരട്ടെ….
എന്നും പറഞ്ഞു ഉണ്ണി പോയി….
———————————————————
രാത്രി ഭക്ഷണം കഴിഞ്ഞു മുറിയിൽ എത്തിയ ധ്വനിയുടെ കണ്ണുകൾ ജനലരികിലെ മേശപ്പുറത്ത് ഇരുന്ന ബുക്കിൽ പതിഞ്ഞു….
ശിവജിത്ത് എഴുതിയ രണ്ടാം താലി…..
അവൾ അതിനരുകിലേക്ക് ചെന്ന് കസേരയിൽ ഇരുന്ന് കൊണ്ട് മെല്ലെ ആ ബുക്ക് എടുത്തു തുറന്നു…..
ജനലഴികളിൽ കൂടെ തണുത്ത കാറ്റ് അവളെ തഴുകി കടന്നു പോയി….
പാറി പറന്ന മുടിയിഴകളെ കോതി വിരലുകളാൽ കോതി ഒതുക്കി കൊണ്ട് അവളുടെ കണ്ണുകൾ മെല്ലെ അക്ഷരങ്ങളിലേക്ക് ഊളിയിട്ടു….
ഓരോ ഭാഗവും വായിക്കുമ്പോൾ കൗതുകത്തിന് ഒപ്പം ആകാംഷയും അവളുടെ ഉള്ളിൽ നിറഞ്ഞു…..
പലപ്പോഴും അതിലെ നായിക താൻ ആണോ എന്നവൾക്ക് തോന്നി തുടങ്ങി……
മനോഹരമായ വരികളിലൂടെ അവൻ തീർത്ത എഴുത്തിന്റെ മായാജാല കാഴ്ചകളിലൂടെ അവൾ ഓരോ കഥാപാത്രങ്ങളിലൂടെയും സഞ്ചരിച്ചു….
ഒടുവിൽ ഒറ്റയിരുപ്പിൽ കഥ വായിച്ചു പൂർത്തിയാവുമ്പോൾ പ്രണയത്തിന്റെ താൻ അറിയാത്തൊരു വശം അവൾ തിരിച്ചറിയുക ആയിരുന്നു…..
വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്ന സുന്ദരമായൊരു പ്രണയ കഥ…..
ഇത്രയും കഴിവുള്ള എഴുത്തുകാരൻ ആയിരുന്നോ അയാൾ….
ബുക്ക് മടക്കി അവൾ ജനലിൽ കൂടെ പുറത്തേക്ക് നോക്കി…..
വാഴൂർ തറവാട്ടിലെ ഉമ്മറത്തെ ചാരു കസേര അവൻ ഇരുപ്പുണ്ടായിരുന്നു……
പെട്ടെന്ന് ആണ് അവളുടെ ഫോൺ ബെല്ലടിച്ചത്….
അവൾ ഫോൺ എടുത്തു നോക്കി….
പരിചയം ഇല്ലാത്ത നമ്പർ…..
അവൾ കട്ട് ആക്കി വിട്ടു..
അപ്പോഴേക്കും വീണ്ടും കോൾ എത്തി….
“””ശല്യം ഈ നേരത്ത് ഇത് ആരെന്നും പറഞ്ഞവൾ കോൾ അറ്റൻഡ് ചെയ്തു….
“””ഹലോ ധ്വനി.. ഡി ഇത് ഞാൻ ആണെടി..
ആ ശബ്ദം കേട്ടവൾ ഞെട്ടി….
“ശ്യാം…. “
“””എന്താടി മിണ്ടാത്തത്.. എന്റെ ശബ്ദം ഇത്ര വേഗം നീ മറന്നോ…..
ഒരു പരിഹാസ ചിരിയോടെ അവൻ പറഞ്ഞു…..
“””നിനക്കെന്താടാ വേണ്ടത്..?
അവൾ ദേഷ്യത്തോടെ ചോദിച്ചു..
“””എനിക്ക് വേണ്ടത് നിന്നെയാണ്….
ഇന്ന് രാഹുൽ വിളിച്ചു നിന്നെ കുറിച്ച് ഓരോന്ന് പറഞ്ഞപ്പോൾ
അന്നത്തെ സുന്ദരമായ നിമിഷങ്ങൾ ഓർമ്മയിൽ വന്നു…..
നിന്റെ മുടിയിലെ കാച്ചെണ്ണയുടെ മണവും വടിവൊത്ത ആ ശരീരവും ഓർത്തപ്പോൾ വീണ്ടും ഒരു മോഹം തോന്നി….
ഒരിക്കൽ കൂടെ എനിക്ക് നിന്നെ വേണം….
അടുത്താഴ്ച ഞാൻ നാട്ടിൽ എത്തും അപ്പോഴേക്കും നീ നമ്മുടെ ഗസ്റ്റ് ഹൗസിലേക്ക് ഒന്ന് വരണം….
“””ഫ്പാ ചെറ്റേ.. നിന്റെ വീട്ടിൽ ഉള്ള പെണ്ണുങ്ങളോട് പോയി പറ അവർ വരും….
“””ഡി പന്ന പുന്നാര മോളെ നീ കൂടുതൽ തിളക്കല്ലേ…..
നീ വരും നിന്നെ ഞാൻ വരുത്തും…..
അതിനുള്ള വഴി എനിക്ക് അറിയാം കാത്തിരുന്നോ നീ….
എന്നും പറഞ്ഞവൻ കോൾ കട്ട് ചെയ്തു….
(തുടരും…)
(സ്നേഹപൂർവ്വം… ശിവ )
ശിവ യുടെ മറ്റു നോവലുകൾ
വൃന്ദാവനം
ശ്രീലക്ഷ്മി
ജാതകം
മിഴി
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Randam Thaali written by Shiva
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
ഈ ശിവ തന്ന ആണോ ഇത് എഴുതുന്ന ശിവ യും