നിനക്കായ്‌ – 15

  • by

1691 Views

ninakkai

നീ പറഞ്ഞു വരുന്നത്… നിന്റെ ഭർത്താവിന്റെ വീട്ടുകാരെ ഉപദ്രവിക്കരുത് എന്ന് പറയാൻ ആണ് അല്ലേടി… “

കാർത്തി കൈകൾ രണ്ടുo നെഞ്ചോട് പിണച്ചു കൊണ്ട് അവളുടെ അരികിലേക്ക് വന്നു.

“അതേ etta…. അതു മാത്രം പറയാൻ ആണ് ഞാൻ ഇങ്ങോട്ട് വന്നത്.. “

“പറഞ്ഞു കഴിഞ്ഞില്ലേ… ഇനി പൊയ്ക്കോളൂ…. “

“പോകാൻ തന്നെ ആണ് വന്നത്.. $

“പിന്നെ എന്താണ് ഇത്രയും താമസം…. “അവൻ ചിറികോട്ടി

“താമസം ഒന്നും ഇല്ല… ഞാൻ പോയ്കോളാം… ഇനി മേലാൽ ഇത് ആവർത്തിക്കരുത്… അങ്ങനെ വന്നാൽ പിന്നെ എന്റെ ഭർത്താവ് എന്ത് ചെയ്യും എന്ന് എനിക്ക് ഒരു എത്തും പിടിത്തവും ഇല്ല “

“ഓഹ്.. അവളുടെ ഒരു ഭർത്താവ്… കാൽ കാശിനു വക ഇല്ലാത്തവനെ എടുത്തു ചുമലിൽ eetiyitt അവളുടെ ഒരു വർത്തമാനo..അവൻ എന്നാ ചെയ്യും…. പറയെടി …. ഞങളെ മൂക്കിൽ കയറ്റുമോ…. കാശിനു കൊള്ളാത്തവൻ “

കാർത്തിക് അവളെ പരിഹസിച്ചു..

“കാശിനു വക ഉണ്ടോ ഇല്ലയോ എന്നൊന്നും ഏട്ടൻ അറിയണ്ട..എന്റെ മാധവ് ഒരു ഡോക്ടർ ആണ്… ഞങ്ങൾക്ക് കഴിയാൻ ഉള്ളത് എല്ലാം എന്റെ മാധവ് ജോലി ചെയ്തു സമ്പാദിക്കുന്നുണ്ട്.. “

“ഓഹ്… അവൻ അങ്ങ് സമ്പാദിച്ചു കൂട്ടി വെച്ചേക്കുവാ.. അതു കൊണ്ട് അല്ലെ നീ ഇപ്പോൾ ഇവിടെ വന്നത്… ഒന്ന് പോടീ മിണ്ടാതെ… “

“ഏട്ടൻ എന്നെ ഒരുപാട് ആട്ടി പായിക്കണ്ട.. അത്രയ്ക്ക് ഗതികേട് എനിക്ക് ഇല്ല താനും… പിന്നെ കുറച്ചു കാര്യങ്ങൾ ഇവിടെ അറിയിക്കണം എന്ന് തോന്നി.. അത്രമാത്രം. “

“ഹ… കഴിഞ്ഞില്ലേ.. എന്നിട്ട് എന്താ ഇങ്ങനെ നിൽക്കുന്നത്… എന്തെങ്കിലും വേണോ… വണ്ടി കൂലിയ്ക്കോ മറ്റൊ.. അങ്ങനെ ഒക്കെ നാട്ടു നടപ്പ് ഉണ്ട് കെട്ടോ “

“ഞാൻ ഇതേവരെ നിങ്ങളുടെ മുൻപിൽ കൈ നീട്ടിയോ.. ഇല്ലലോ… “

“കൈ നീട്ടാതെ തന്നെ നിനക്ക് ഉള്ളത് താരം….. നീ ഒരു മിനിറ്റ് നിൽക്കൂ… “

അച്ഛന്റെ വാക്കുകൾ ആയിരുന്നു അത്.

അവൾ അയാളുടെ മുഖത്തേക്ക് നോക്കി..

അമ്മയും മുത്തശ്ശിയും എല്ലാവരും അവളെ നോക്കി കരയുക ആണ്..

“മോളെ.. നീ പോകാൻ വരട്ടെ…. അച്ഛന് ഒരു കൂട്ടം പറയാൻ ഉണ്ട്… “

അയാൾ മകളുടെ അടുത്തേക്ക് വന്നു..

“നീ പറഞ്ഞില്ലേ… അവരെ ആരെയും ഉപദ്രവിയ്ക്കരുത് എന്ന്…. ഇല്ല.. ഞാൻ ആരെയും ഉപദ്രവിയ്ക്കില്ല….. അവന്റെ ബിസിനസ്നു മങ്ങൽ ഏൽപ്പിക്കുകയും ഇല്ല… പക്ഷെ… പക്ഷെ… ഒരു കാര്യം…. അത് നീ അനുസരിയ്ക്കണം…അനുസരിച്ചു ഇല്ലെങ്കിൽ അച്ഛന്റെ രീതി മോൾക്ക് അറിയാമല്ലോ . “

അയാൾ അവളെ നോക്കി.

“അച്ഛൻ എന്താണ് പറഞ്ഞു വരുന്നത്…. “

“അനുസരിച്ചു ഇല്ലെങ്കിൽ എങ്ങനെ ആണ് എന്ന് ആദ്യം പറയാം……. “അയാൾ ചിരിച്ചു

“സിദ്ധാർത്ഥിന്റെ ബിസിനസ് നഷ്ടം ആകും…. അവനു നിൽക്കാൻ പറ്റാത്ത അവസ്ഥ ആകും… അവന്റെ ഭാര്യ പിണങ്ങി പോകും… അവൻ ആത്മഹത്യാ de വക്കിൽ ആകും… മാധവ് നിന്നെ വെറുക്കും… നീ അവിടെ അധികപ്പറ്റാകും….മകളുടെ മുഖത്തെ ഭാവം മാറുന്നത് അയാൾ കണ്ടു..

മോളെ.. ഇങ്ങനെ ഒക്കെ സംഭവിയ്ക്കാതെ ഇരിക്കണം എങ്കിൽ ഞാൻ പറയുന്നത് അനുസരിയ്ക്കണം.. “

അവൾ അച്ചന്റെ മുഖത്തേക്ക് കണ്ണ് നട്ടു..

“അത് അത്രയും വലിയ കാര്യം ഒന്നും ഇല്ല മോളെ…. നീ അവനെ ഉപേക്ഷിച്ചു ഇങ്ങോട്ട് വരണം… നിനക്കും നിന്റെ കുഞ്ഞിനും സുഖം ആയി ഇവിടെ കഴിയാം… പറ്റുമോ…എനിക്ക് ഉണ്ടായ നാണക്കേട്.. എല്ലാവരുടെയും മുന്നിൽ, എനിക്ക് ഏറ്റ അപമാനം… എല്ലാം എനിക്ക് അതിജീവിയ്ക്കണം… എന്റെ ആജന്മ ശത്രുവിന്റെ മകൻ ആണ് എന്റെ മകളുടെ ഭർത്താവ് എന്ന് അറിഞ്ഞപ്പോൾ എല്ലാവരും എന്നെ നോക്കി പരിഹസിച്ചു . “

“മതി.. നിർത്തു അച്ഛാ… “അവൾ കൈ എടുത്തു അയാളെ വിലക്കി

“അവൾ അയാളുടെ കണ്ണുകളിൽ നോക്കി….

“അച്ഛൻ സമർത്ഥൻ ആണ്.. എനിക്ക് അറിയാം…എന്റെ അച്ഛൻ ഈ സ്വത്ത്‌ മുഴുവൻ എഴുതി തന്നാലും ശരി,,, എനിക്ക് എന്റെ മാധവിനെ ഉപേക്ഷിക്കാൻ സാധ്യം അല്ല…. ജീവിതത്തിൽ ആയാലും മരണത്തിൽ ആയാലും അയാളുടെ ഒപ്പം ഞാൻ കഴിയത്തൊള്ളൂ…. “

“കേട്ടില്ലേ അച്ഛാ അവളുടെ ഒരു ധിക്കാരം…. അവളുടെ കരണം പുകയ്‌ക്കാൻ അറിയില്ലേ അച്ഛന്.. ഇല്ലെങ്കിൽ പറ….. “

“എന്റെ ഏട്ടന്റെ സ്ഥാനം തന്നു ബഹുമാനിക്കുന്നത് കൊണ്ട് ഞാൻ ഇപ്പോൾ ഒന്നും പറയുന്നില്ല…..നിങ്ങൾ അറിയുവാനായി ഒരു കാര്യം ഞാൻ പറയാം…. മാധവ് എന്നെ സ്നേഹിച്ചത് ആത്മാർഥമായി അല്ലായിരുന്നു… എന്റെ അച്ഛനോട് ഉള്ള പക തീർക്കാനായി എന്നെ കരുവാക്കുക ആയിരുന്നു….മാധവിന്റ അച്ഛൻ ആയുസ് എത്താതെ  പോയത്,, ആ കുടുംബം നശിച്ചത്… എല്ലാം നമ്മുട അച്ഛൻ കരണം ആയിരുന്നു.. അതിലൂടെ എല്ലാം മാധവ് തന്റെ വൈരാഗ്യം തീർക്കുവാനായ് ഉള്ള ഒരു ഉപാധി ആയി ആണ് എന്നെ കണ്ടത്.  ഇത് ഒന്നും അറിയാതെ ആണ് ഞാൻ മാധവിനെ സ്നേഹിച്ചത്.. അവസാനം ഒരു കുഞ്ഞിനെ കൂടി തന്നിട്ട് അതിലൂടെ അച്ചനെ നാണങ്കെടുത്താൻ മാധവ് ശ്രെമിച്ചു.

പക്ഷെ.. പക്ഷെ.. ഞാൻ അവിടെ ചെന്നപ്പോൾ ആ അമ്മ എന്നെ സ്വീകരിച്ചു…… ആ ഏട്ടനും ഏടത്തിയും… അവരും എന്നെ ആ കുടുംബത്തിൽ ഒരാൾ ആയി കണ്ടു. 

മാധവ്.. അങ്ങനെ ആയിരുന്നില്ല.. എന്നോട് അകൽച്ച കാണിച്ചു…

എന്നാൽ ഞാൻ ഒന്ന് തലചുറ്റി വീണപ്പോൾ ആ മനുഷ്യൻ എന്നെയും കോരിയെടുത്തു ഹോസ്പിറ്റലിൽ പാഞ്ഞു..

അതുവരെ മനസ്സിൽ നിറച്ച എല്ലാ വൈരാഗ്യം പോലും മറന്ന് എന്റെ മാധവ് എനിക്കു വേണ്ടി ഈശ്വരനോട് കേണു.

ഒന്ന് കണ്ണിമയ്ക്കാതെ എനിക്കു വേണ്ടി എന്റെ മാധവ് കാത്തിരുന്നു..

എന്റെ ഓരോ വേദനയിലും എന്റെ മാധവ് എനിക്ക് ആശ്വാസം പകർന്നു… മരണത്തിൽ അല്ലാതെ നമ്മൾ വേര്പിരിയില്ല എന്ന് പറഞ്ഞു ആ മനുഷ്യൻ എന്നെ ചേർത്തു പിടിച്ചു.

അവൾ ഒഴുകി വന്ന കണ്ണീർ തുടച്ചു…..

“അച്ഛൻ ഇപ്പോൾ പറഞ്ഞില്ലേ… മാധവിനെ ഉപേക്ഷിച്ചു വരാൻ… എനിക്കും ഒന്നേ പറയാൻ ഒള്ളു…. മരണത്തിന് അല്ലാതെ ഞങ്ങളെ വേർപിരിയ്ക്കാൻ കഴിയില്ല അച്ഛാ… അച്ഛന്റെ ഒരു സ്വത്തും എനിക്ക് വേണ്ട…… സ്വസ്ഥത ഉള്ള ഒരു ജീവിതം മതി.. “

അതും പറഞ്ഞു കൊണ്ട് അവൾ മുറ്റത്തേക്കു ഇറങ്ങി….

“ടി…… “

പിന്നിൽ നിന്ന് അച്ഛന്റെ വിളി കേട്ട് അവൾ..

“എന്താണ് അച്ഛാ…. “

“വന്നത് വന്നു…ഇനി മേലിൽ ഈ പടി ചവിട്ടരുത്… ഞാൻ പറഞ്ഞില്ലെന്നു വേണ്ട…. “

“ഇല്ലച്ഛാ… ഞാൻ പറഞ്ഞില്ലേ… എന്നെ ഇവിടേയ്ക്ക് വരുത്താൻ ഉള്ള സാഹചര്യം നിങ്ങളും ഉണ്ടാക്കരുത്…. “

“അതു എന്റെ പൊന്നുമോൾ കണ്ടറിഞ്ഞോ… “

“എടി… അച്ഛനെ എതിർത്തവർ ആരും ജയിച്ചിട്ടില്ല.. അറിയാമല്ലോ… “

“ഏട്ടനും ഈ സ്വഭാവം ആയി പോയല്ലോ… “

“ഓഹ്… അതേടി.. അതിന് നിനക്ക് എന്താണ്… “

“എനിക്ക് ഒന്നും ഇല്ല ഏട്ടാ…. ഞാൻ പറഞ്ഞു എന്നേ ഒള്ളു… “

“നീ ഒരുപാട് നെഗളിക്കണ്ട കൊട്ടോടി.. “

“ഏട്ടനോടും എനിക്ക് അത്രയും പറയാൻ ഒള്ളു… “

“അച്ഛൻ പറഞ്ഞത് കേട്ടാൽ നിനക്ക് ഇവിടെ സുഖിച്ചു കഴിയാം a..അല്ലെങ്കിൽ അവനും കുടുംബവും പിച്ച ചട്ടി എടുക്കുമ്പോൾ ആ കൂടെ കൂടാം…. “

“രണ്ടാമത് പറഞ്ഞത് ആണ് എനിക്ക് ഇഷ്ട്ടം “

വെട്ടി തിരിഞ്ഞു അവൾ നടന്നു പോയി..

“ഒന്നും കഴിയ്ക്കാതെ പോകുക ആണോ കുട്ടി… “

മുത്തശ്ശി വിളിച്ചു ചോദിച്ചു..

“അകത്തെവിടെ എങ്കിലും പോയി ഇരിയ്ക്കൂ അമ്മേ…. ആ നാശം പിടിച്ചവൾ ഇറങ്ങി പോകട്ടെ…. ഗുണം പിടിയ്ക്കിലാ ഒരിക്കലും.. “

അച്ഛന്റെ ശാപവാക്കറും പേറി അവൾ പടിയിറങ്ങി..

ഗേറ്റ് കടന്നു അവൾ കുറച്ച് നടന്നപ്പോൾ കണ്ടു അകലെ മാധവിന്റ കാർ… തൊട്ടു പിന്നിലായി ഏട്ടനും ഉണ്ട്.. രണ്ടാളും അവളെ നോക്കി ഇരിക്കുക ആണ്..

“നീ എന്ത് പണി ആണ് കാണിച്ചത്…. ഒന്നും പറയാതെ ഇറങ്ങി പോയിട്ട്… പേടിച്ചു പോയി എല്ലാവരും.. “

“പോകാണ്ട് ഇരിക്കാൻ തോന്നി ഇല്ല…. സോറി… “

“മ്മ്.. വാ… വന്നു വണ്ടിയിൽ കയറു.. “

മാധവിന്റെ ഒപ്പം അവൾ കാറിലേക്ക് കയറി..

“എന്തിനാണ് ഗൗരി, ഈ വയ്യാതെ ഇരിയ്ക്കുമ്പോൾ നീ ഇറങ്ങി പോയത്…. നിന്റെ അച്ഛനോട് ഏറ്റുമുട്ടാൻ നിനക്ക് പറ്റുമോ “

“ഹേയ്…. ഇല്ല… ഒക്കെ എനിക്കു അറിയാം.. എന്നാലും ഒന്ന് പോയി എന്നേ ഒള്ളു.. “

..

“മ്മ്……… ഇനി മേലിൽ നീ ഇത് ആവർത്തിക്കരുത്….. നമ്മുടെ പ്രശ്നങ്ങൾ നമ്മൾക്ക് solve ചെയാം കെട്ടോ…. “

..

ഗൗരി ഒന്നും മിണ്ടാതെ ഇരുന്നതേ ഒള്ളു….

“ഗൗരി….. “

“എന്തോ… “

“നീ വിഷമിക്കണ്ട… ഇതിലും വലിയ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ പോലും പിടിച്ചു നിന്നവർ ആണ് എന്റെ കുടുംബം… അതിൽ നിന്ന് ഒക്കെ അതിജീവിച്ചത് പോലെ എന്റെ ഏട്ടൻ എല്ലാംനേടും… എനിക്ക് ഉറപ്പുണ്ട്…. “

“അങ്ങനെ ആവാൻ ഞാൻ പ്രാർത്ഥിക്കുന്നുണ്ട്… “

“നീ ഇപ്പോൾ ഒന്നിനും വിഷമിക്കേണ്ട.. ഒറ്റ കാര്യം ഓർത്താൽ മതി.. നമ്മുട കുഞ്ഞു safe ആയിരിക്കണം….. കുഞ്ഞിന്റെയും നിന്റെയും ആരോഗ്യ sredhikkanam….അതു മാത്രം ആണ് ഇപ്പോൾ നിന്റെ സബ്ജെക്ട്… “

.

“ഞങ്ങൾക്ക് കുഴപ്പം ഒന്നും ഇല്ല മാധവ്… പക്ഷെ…. ഞാൻ കാരണം ആണല്ലേ ഇപ്പോൾ ഇങ്ങനെ ഒക്കെ സംഭവിച്ചത് എന്ന് ഓർക്കുമ്പോൾ….. “

“ഹേയ്.. അതു ഒന്നും സാരമില്ല…നീ ഒരു നിമിത്തം ആയി എന്ന് മാത്രം… ഞങ്ങളുടെ പതനം ആണ് അയാളുടെ ലക്ഷ്യം.. അത്രയ്ക്ക് നീചൻ ആണ് അയാൾ.. എനിക്ക് അറിയാം…. “

“ഞാൻ ഒരുപാട് പറഞ്ഞു നോക്കി… എന്ത് ചെയ്യാൻ ആണ്… ഏട്ടനും അച്ഛനും ഒക്കെ എന്ത് കാട്ടിക്കൂട്ടും ആവോ… “

“അവരുടെ ഇഷ്ട്ടം പോലെ ആവട്ടെ… ഏത് വരെ പോകും എന്ന് നോക്കാം… “

.

“എന്നേ എല്ലാവരും വെറുക്കും അല്ലെ മാധവ്…. എന്തിനു ഏറെ പറയുന്ന മാധവ് പോലും… “

“ഞാനോ… നിന്നെയോ… ഒരിക്കലും ഇല്ല ഗൗരി… ഒരുനാളിൽ ഞാൻ അതൊക്ക ഓർത്തിരുന്നു.. ഇപ്പോൾ എന്റെ പ്രാണന്റെ പാതി ആണ് നീ.. എന്റെ കുഞ്ഞ് ഉണ്ട് നിന്റെ ഉദരത്തിൽ…. ആ നിന്നെ വെറുക്കാനോ ഉപദ്രവിയ്ക്കാനോ എനിക്ക് ഒരിക്കലും കഴിയില്ല ഗൗരി…. “

“ഞാൻ വിശ്വസിച്ചോട്ടെ മാധവ്….. “

.”നീ എന്താണ് ഇങ്ങനെ ഒക്കെ പറയുന്നത്.. നീ അല്ലാതെ ആരാണ് എന്നേ വിശ്വസിക്കുന്നത്.. മനസിലാക്കുന്നത്…. “

“അറിയാം മാധവ്… ഉള്ളിലെ ഭയം കൊണ്ട് ആണ്… “

“ഞാൻ പറഞ്ഞില്ലേ.. ഒക്കെ ശരി ആകും.. അമ്മ നിന്നെ ഒരിക്കൽ പോലും വേദനിപ്പിക്കിലാ… ഏട്ടത്തി… ആകെ തകർന്നു ഇരിയ്ക്കുക ആണ്.. അപ്പോൾ ദേഷ്യം കൊണ്ട് ഏതെങ്കിലും തരത്തിൽ വിഷമിപ്പിച്ചാൽ നീ ക്ഷമിക്കണം… അതേ ഒള്ളു എനിക്ക് പറയാൻ… “

“എനിക്ക് മനസ്സിലാകുന്നുണ്ട്… പക്ഷെ… പക്ഷെ… “

“നീ അതൊക്ക മറക്കുക.. എന്തെങ്കിലും വഴി ഏട്ടൻ കാണും.. ഉറപ്പ്… “

അവന്റെ ഓരോ വാചകവും അവൾക്ക് ആശ്വാസം ആയിരുന്നു…

“സിദ്ധു ഏട്ടൻ…. “?

“മ്മ്…. എന്തെങ്കിലും ചെയ്യും… നിന്നോട് വിഷമിക്കണ്ട എന്ന് പറഞ്ഞു കെട്ടോ.. “

“ഏട്ടന്റെ മുഖത്ത് നോക്കാൻ കൂടി പറ്റാത്ത അവസ്ഥ ആണ്.. “

“ഞാൻ പറഞ്ഞിലേ… അനാവശ്യ ചിന്തകൾ ഒഴിവാക്കി നീ വിശ്രമിക്കൂ… ഇല്ലെങ്കിൽ നമ്മുട കുഞ്ഞിനെ അത് ബാധിക്കും… “

അവന്റെ ഉള്ളിൽ നിറയെ അപ്പോൾ കുഞ്ഞ് ആണ് എന്ന് അവൾക്ക് തോന്നി..

ഒരു വെജിറ്റേറിയൻ ഹോട്ടൽ ന്റെ മുൻപിൽ വണ്ടി വന്നു നിന്ന്..

“വാ.. എന്തെങ്കിലും കഴിയ്ക്കാം.. കാലത്തു ഒന്നും കഴിച്ചില്ലലോ… “

“എനിക്കു തീരെ വിശപ്പ് ഇല്ല മാധവ്… “

“അതൊന്നും പറഞ്ഞാൽ പറ്റില്ല… നീ വാ… “

അവൻ കുറേ നിർബന്ധിച്ചപ്പോൾ ആണ് അവൾ കാറിൽ നിന്ന് ഇറങ്ങിയത്..

ഒരുപാട് സങ്കടം ഉണ്ടെന്ന് അവളുടെ മുഖം കണ്ടാൽ അറിയാം..

വളരെ പ്രയാസപ്പെട്ട് ആണ് അവൾ കാറിൽ നിന്ന് ഇറങ്ങിയത്..

ഏഴുമാസം കഴിഞ്ഞിരിക്കുന്നു.

ഇടയ്ക്ക് ഒക്കെ തലവേദന വന്നപ്പോൾ മിത്രയെ അവൻ വിളിച്ചിരുന്നു..

“നിനക്ക് തലവേദന ഉണ്ടോ ഇപ്പോളും…. “ഫുഡ് കഴിച്ചു ഇറങ്ങിയപ്പോൾ അവൻ ചോദിച്ചു.

“ഹേയ്.. എനിക്ക് ഒരു കുഴപ്പവും ഇല്ല…… ഞാൻ പറഞ്ഞില്ലേ…. എന്റെ മനസിന് മാത്രം ഒള്ളു ഇപ്പോൾ അസുഖം…. ഒക്കെക്കും കാരണം എന്റെ കുടുംബവും “

അവൾ ഒന്ന് ദീർഘനിശ്വാസപ്പെട്ടു..

മാധവ് ആണെങ്കിൽ അവളുമായി തിരിച്ചു വീട്ടിൽ എത്തി

.

അന്ന് അവൻ ലീവ് വിളിച്ചു പറഞ്ഞു..

കരണം വീട്ടിൽ ഇനി എന്ത് നടക്കും എന്ന് അവനു നിശ്ചയം ഇല്ലായിരുന്നു.

രാഗിണി മുറ്റത്തു തന്നെ ഉണ്ട്..

അംബികാമ്മ ആണെങ്കിൽ ദ്രുവിനെ കളിപ്പിക്കുക ആണ്..

ഗൗരി വരുന്നത് കണ്ടു ദ്രുവ് ഓടി വന്നു അവളുടെ അരികിലേക്ക്..

രാഗിണി പക്ഷെ പെട്ടന്ന് അവനെ പിടിച്ചു മാറ്റി..

“നീ എവിടേയ്ക്ക് ആണ് ഓടുന്നത്.. എന്തെടാ.. അവിടെ മര്യാദക്ക് ഇരുന്നോണം…. “കുഞ്ഞിന്റെ തുടയ്ക്കിട്ടു അവൾ രണ്ടു അടി വെച്ച് കൊടുത്തു.

അവൻ വേദന കൊണ്ട് പുളഞ്ഞു..

“അമ്മേ… ചെറിയമ്മ…. “

“ആരുടെ ചെറിയമ്മ… ഒരക്ഷരം പോലും മിണ്ടരുത് നീ.. അവന്റെ ഒരു ചെറിയമ്മ… ഇവള് കാരണം നമ്മൾ ഭിക്ഷ തെണ്ടണം.. ആ അവസ്ഥ ആയി നമ്മൾക്ക്……….

….

…….

വായിൽ വന്നത് എല്ലാമവൾ വിളിച്ചു പറഞ്ഞു..

ആ പിഞ്ച് കുഞ്ഞിന് അതു ഒന്നും മനസിലാകുന്നില്ലായിരുന്നു..

അവൻ അമ്മയെ നോക്കി……

അംബികാമ്മയും ഒന്നും പറയുന്നില്ല…

അത് ആണ് ഗൗരിയെ ഏറെ വിഷമിപ്പിച്ചത്.

ഈശ്വരാ… എന്തൊരു പരീക്ഷണം ആണ് ഇത്…

അവൾക്ക് സങ്കടം കൊണ്ട് വയ്യാണ്ടായി..

ഒരു ആശ്രയത്തിനു എന്ന വണ്ണം അവൾ മാധവിന്റെ കൈയിൽ മുറുക്കി പിടിച്ചു

തുടരും..

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

5/5 - (1 vote)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply