Skip to content

അച്ചായന്റെ പെണ്ണ് – 25

  • by
achayante-pennu

വരുണിന്റെ കൈയിൽ അയാൾ പിടിച്ചു..

“Am സോറി വരുൺ “

എല്ലാവരും അവനെ ആശ്വസിപ്പിക്കുന്നുണ്ട്…

പാവം…….. വരുൺ..

അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി.

“നന്ദു.. എന്നെ തനിച്ചാക്കി നീ പോകുക ആണോ….. nandhu…മോളെ…. “വെള്ളത്തുണിയിൽ പൊതിഞ്ഞ തന്റെ പ്രിയതമയെ പിടിച്ചു അവൾ കുലുക്കി..

എല്ലാം തകർന്നു ഇരിക്കുക ആണ് അവൻ..

“തന്റെ പൊന്നോമനയെ ഒരു നോക്ക് കാണാൻ ഇരുന്നതാ താനും തന്റെ നന്ദുവും… അവസാനം.. അവസാനം.. തന്നെ ഒറ്റയ്ക്ക് ആക്കിയിട്ടു അവൾ പോയി.. “

എല്ലാവരും ആശ്വസിപ്പിക്കുന്നുണ്ട് അവനെ… പക്ഷെ… പക്ഷെ… അവൻ പൊട്ടി കരയുകയാണ്..

കണ്ടു നിൽക്കുന്ന ഓരോരോ മനസും ഈറൻ അണിയുക ആണ്….

എത്രയൊക്കെ ശ്രെമിച്ചിട്ടും എല്ലാവരും വിതുമ്പി..

“മോളെ

…എന്റെ പൊന്ന് മോളെ…… “

ഏലിയാമ്മ കരഞ്ഞു കൊണ്ട് ചാടി എഴുനേറ്റു..

“എന്താ… എന്ത് പറ്റി… “വർഗീസ് തോമസ് എഴുനേറ്റു ലൈറ്റ് ഓൺ ചെയ്ത്..

“നീ എന്താ കിതയ്ക്കുന്നത്.. “

“ഞാൻ…. ഞാൻ ഒരു സ്വപ്നം കണ്ടു…. “അതും പറഞ്ഞു അവർ പൊട്ടിക്കരഞ്ഞു.

“എന്താ… എന്ത് സ്വപ്നം ആണ് കണ്ടത്.. “

“ങേ……… അത്… അത്… “അവർ പിന്നയും കരഞ്ഞു..

“നീ കരയാതെ കാര്യം പറയും… ഒരു സ്വപ്നം കണ്ടിട്ട് ഇത്ര മാത്രം വിഷമിക്കണോടി “

“അതല്ല അപ്പച്ചാ……. ഞാൻ… എനിക്ക്.. ആ സ്വപ്നം… “

അവർ കിടക്ക വിട്ട് എഴുനേറ്റു…

സമയം എത്ര ആയി….. അവർ ക്ലോക്കിൽ നോക്കി.

“നേരം രണ്ടുമണി കഴിഞ്ഞതേ ഒള്ളു.. നീ വന്നു കിടക്കു… “

“ഹേയ് ഇല്ല… ഞാൻ ഇപ്പോൾ വരാം.. “

അവർ ഫോൺ തിരയുന്നത് കണ്ടു അയാൾ.

“എന്റെ ഫോൺ അപ്പുറത് എവിടെയോ ആണ്… “പിറുപിറുത്തു കൊണ്ട് അവർ മുറി വിട്ട് ഇറങ്ങി.

“എന്റെ ഏലിയാമ്മേ… നിനക്ക് എന്താ പറ്റിയത്… ങേ…. എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ആണ്… “അയാളും പിറകെ പോയ്‌..

അവർ ആരെയോ ഫോൺ എടുത്ത് ദൃതിയിൽ കാൾ ചെയ്തു..

“ഫോൺ റിങ് ചെയുന്നുണ്ട്.. എടുക്കുന്നില്ല.. “

“ആര്… നീ ആരെയാ വിളിക്കുന്നത്… എന്തെടി… “അയാൾക്ക് ദേഷ്യം വന്നു..

അവർ അതിനു സമാധാനം പറയാതെ വീണ്ടും try ചെയ്തു.

കുറച്ചു സമയം കഴിഞ്ഞതും ആൻസി യുടെ ഹെലോ എന്ന ശബ്ദം അവർ കേട്ടു.

“ഹെലോ… ആൻസി കുഞ്ഞേ…. ഞാൻ ഏലിയാമ്മച്ചി ആണ്… കുറവിലങ്ങാട് നിന്ന്… “

“ആഹ്ഹ… എന്താ അമ്മച്ചി ഈ സമയത്തു… “

“ഞാൻ…….. ഞാൻ…. നന്ദന മോള് എന്ത്യേ… “

“അവൾ.. അവൾ ഉറങ്ങുവാ.. എന്നതാ അമ്മച്ചി.. “

“കുഞ്ഞേ… ഞാൻ ഒരു സ്വപ്നം കണ്ടു.. ഒരു ദുസ്വപ്നം… “

“ങേ… സ്വപ്നമോ.. എന്ത് സ്വപ്നം… “

“അത്… അത് നമ്മുട നന്ദന കുഞ്ഞു ബാത്‌റൂമിൽ വീണു കിടക്കുവാ… അവൾക്ക് എന്തൊക്കെയോ അപകടം സംഭവിക്കുന്നു എന്ന്…. “അതു പറഞ്ഞു കൊണ്ട് അവർ കരഞ്ഞു.

“അയ്യോ….. അമ്മച്ചി…. ഞാൻ ഒന്ന് നോക്കട്ടെ.. “ആൻസി വേഗം അവരുടെ മുറിയിലേക്ക് പോയ്‌..

“എനിക്കു ഒരു സമാധാനവും ഇല്ല കുഞ്ഞേ, അതാണ് ഞാൻ ഇപ്പോൾ തന്നെ വിളിച്ചത്.. “

“മ്മ്

..ഞാൻ നോക്കട്ടെ… അവരെ വിളിക്കാം… “

”  മോനെ…. വരുൺകുട്ടാ… മോനെ… “

അവർ വാതിലിൽ കൊട്ടി വിളിച്ചു

കുറച്ചു സമയ കഴിഞ്ഞതും, വരുൺ ഉറക്കച്ചടവോടെ വന്നു വാതിൽ തുറന്നു

“എന്താ മമ്മി… എന്നാ പറ്റി… “

“ഹേയ് ഒന്നുല്ല… മോള് എന്ത്യേ.. “

അവൾ ബദ്ധപ്പെട്ട് എഴുനേറ്റ് ഇരിക്കുക ആണ് ആൻസി നോക്കിയപ്പോൾ

ആൻസി മെല്ലെ റൂമിലേക്ക് കയറി.

“മോളെ, നിനക്ക് ക്ഷീണം ഒന്നും ഇല്ലലോ അല്ലെ.. “

“ഇല്ല മമ്മി… എന്നാ…. “

വരുൺ മമ്മിയെ നോക്കി ചോദിച്ചു.

അവനു ഉറക്കം നഷ്ടപ്പെട്ടതിന്റെ ആലസ്യം ആണ് .

..

“മോളെ.. എന്തെങ്കിലും pain വന്നാൽ ഇവനെ വിളിച്ചു ഉണർത്താൻ മറക്കല്ലേ.. “

“ഹേയ് ഇല്ലടാ… ഞാൻ വെറുതെ വിളിച്ചത് ആണ്.. “അവർ ഫോണുമായി മുറിക്കു പുറത്തേക്ക് പോയി.

“ഈ മമ്മിക്ക് ഇത് എന്നാ… വല്ല സ്വപ്നം കണ്ടോ മമ്മി.. “

അവൻ വീണ്ടും വന്നു കിടന്നു.

“ഹെലോ  ഏലിയാമ്മച്ചി അവൾക്ക് ഒരു കുഴപ്പവും ഇല്ല കെട്ടോ…..ഞാൻ അവരുട അടുത്തേക്ക് പോയി “

“മ്മ്…. എനിക്ക് ഇപ്പോൾ ആണ് കുഞ്ഞേ ശ്വാസം നേരെ വീണത്…ഞാൻ ആകെ പേടിച്ചു വിറച്ചു പോയി… “

“എനിക്ക് മനസിലാകും അമ്മച്ചി.. ഞാൻ നാളെ അവളെ കൊണ്ട് അങ്ങോട്ട് വിളിച്ചു സംസാരിപ്പിക്കാം “

“മ്മ്.. മതി കുഞ്ഞേ… അത് ധാരാളം മതി.. അവളുടെ ഒച്ച ഒന്ന് കേട്ടാൽ മതി എനിക്ക്… “

“നാളെ ആകട്ടെ.. ഞാൻ ഉറപ്പായും വിളിക്കാം “

“നീ വന്നു കിടക്കുന്നുണ്ടോ.. പാതിരാത്രിയിൽ ഓരോരോ കൂത്തു കാണാൻ വന്നു ബാക്കി ഉള്ളവൻ വന്നു നിൽക്കുക ആണ്.. “

ഏലിയാമ്മയെ അവരുടെ ഭർത്താവ് വഴക്ക് പറയുന്നത് ആൻസി കേട്ട്.

ആൻസി ഫോൺ കട്ട്‌ ചെയ്ത്….

“എന്നാടി… നീ ആരെയാ ഫോൺ വിളിക്കുന്നത്… “

മാത്തച്ചൻ കട്ടിലിൽ നിന്ന് എഴുനേറ്റു.

“എന്റെ അച്ചായ ഒന്നും പറയേണ്ട…. ആൻസി അയാളുടെ അടുത്ത് വന്നു ഇരുന്നു..

“ആഹ്… എന്നതാടി… എന്നാ വിഷയം… “

“നന്ദനമോൾടെ വല്യമ്മച്ചി ആണ് വിളിച്ചത് …. അവർ ഒരു സ്വപ്നം കണ്ടു.. അതാണ് “

“എന്നാ സ്വപ്നം…. “

ആൻസി കാര്യങ്ങൾ ഒക്കെ അവരോടു വിശദീകരിച്ചു.

“എന്റെ മാതാവേ.

.ആ കുട്ടിക്ക് കുഴപ്പം ഒന്നും ഇല്ലലോ അല്ലെ… “

“ഇല്ല…. ഞാൻ പോയി അവരോടു സംസാരിച്ചു… “

“മ്മ്… നീ ആ വരുണിനോട് പറയണം അവളെ sredhikkanam എന്ന് കെട്ടോ… അല്ലാതെ പോത്തു പോലെ കിടന്നു ഉറങ്ങുമോ അവൻ.. “

“മ്മ്… ഞാൻ അത് അവനോട് നേരത്തെ പറഞ്ഞിട്ടുണ്ട് അച്ചായാ… “

“അവനു ഇപ്പോളും കുട്ടിക്കളി മാറിയിട്ടില്ല… അതല്ലേ ഇപ്പോൾ രസം.. “

“അതേ അതേ… ‘

“എന്തായാലും നാളെ ആ കുട്ടിയെ നിന്റെ കൂടെ എങ്ങാനും കിടത്തു… അല്ലെങ്കിൽ ശരിയാവില്ല.. “

“ഞാൻ അവനോട് പറയാം അച്ചായാ “

“എങ്കിൽ നീ വന്നു കിടക്കു “

ആൻസി കട്ടിലിൽ വന്നു ഇരുന്ന്..

Mathavinod പ്രാർത്ഥിച്ചു..

“എന്റെ അമ്മേ… ന്റെ മോളെ കാത്തോണേ,, അവൾക്കു കുഞ്ഞിനും ഒരു ആപത്തു വരുത്തല്ലേ, ന്റെ ജീവൻ എടുത്തോ എന്നാലും എന്റെ കുഞ്ഞിന് ഒരു പോറൽ പോലും സംഭവിക്കാരുത് “

അവർ മാതാവിനോട് കേണപേക്ഷിച്ചു..

അവരുട കണ്ണുകൾ നിറഞ്ഞു ഒഴുകി.

“എന്നതാ ആൻസി.. എന്നാ പറ്റി നിനക്ക്.. “

“ആഹ് കൊച്ചിന് ഒന്നും സംഭവിക്കല്ലേ.. അമ്മച്ചിയുടെ സ്വപ്നം എങ്ങാനും…. “അവൾ വിതുമ്പി.

“ചെ… എന്നാടി ഇത്.. ആരോ എന്തോ സ്വപ്നം കണ്ടു എന്ന് വെച്ച്.. നീ പോടീ മിണ്ടാതെ…. “

“അതല്ല അച്ചായാ.. “

“ഏത് അല്ല…. നീ വന്നു കിടക്കെടി.. ഓരോരോ കോള്… “

ആൻസി അയാളുടെ ഒപ്പം കിടന്നു..

“സങ്കടപെടേണ്ട….. മാതാവ് കാക്കും ടി “അയാൾ അവരെ ആശ്വസിപ്പിച്ചു..

അടുത്ത ദിവസം കാലത്തെ തന്നെ ആൻസി ഉണർന്നു..

അവൾ നന്ദനയുടെ റൂമിൽ ചെന്ന്

“വേണ്ട… വിളിക്കേണ്ട… ഉറങ്ങട്ടെ.. “

അവർ ഓർത്തു.

“എന്നാലും ഒരു സമാധാനകേട്….. “അവർ ഡോറിൽ തട്ടി.

നന്ദു ആണ് വന്നു വാതിൽ തുറന്നത്..

“എന്താ മമ്മി… “

“മോളെ… നിനക്ക് ക്ഷീണം ഉണ്ടോ… “

“ഇല്ല മമ്മി.. എന്താ മമ്മി, ഇന്നലെ രാത്രി മമ്മി എന്തെങ്കിലും സ്വപ്നം കണ്ടോ.. “

“ങേ… ഹേയ്.. ഇല്ല മോളെ, സ്വപ്നം ഒന്നും ഇല്ല… എന്നാലും മോൾക്ക് ഡേറ്റ് ആകാറായി ഇരിക്കുവല്ലേ “

” ഇല്ലമ്മേ ഇപ്പോൾ കുഴപ്പമൊന്നുമില്ല എനിക്ക്,,, പിന്നെ ഇടയ്ക്കൊക്കെ ക്ഷീണം വരും അത്രയു ഒള്ളു

” ഒരു കാര്യം ചെയ്യ് മോളെ ഇനിയും മമ്മിയുടെ റൂമിൽ കിടക്ക്… ഇവൻ ആണെങ്കിൽ ബോധം കെട്ടു ഉറങ്ങും. മോൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് വന്നാൽ ഒന്നും അറിയത്തില്ല… “

“മ്മ്… ശരി മമ്മി… “

“മോൾക്ക് ക്ഷീണം ഉണ്ടോ.. എങ്കിൽ ജസ്റ്റ്‌ ഒന്ന് ഹോസ്പിറ്റലിൽ പോകാം.. “

. “ഇല്ല മമ്മി… അങ്ങനെ പറയത്തകക് ക്ഷീണം ഒന്നും ഇല്ല.. പിന്നെ എനിക്ക് ഇനി അടുത്ത ബുധൻ അല്ലെ പോകേണ്ടത്.. അന്നേരം പോയാൽ മതി.. “

“മ്മ്.. ശരി മോളെ. എങ്കിൽ പോയി കിടന്നോ ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ.. “

ആൻസി അവിടെ നിന്ന് ഇറങ്ങി പോന്നു…

സാറയ്ക്ക് ആണെങ്കിൽ തലേദിവസം രാത്രിയിൽ നടന്ന സംഭവങ്ങൾ അറിഞ്ഞപ്പോൾ പേടിയായി പോയി..

“എന്റെ മമ്മി ചേച്ചിയെ നോക്കിക്കോണം കെട്ടോ.. എനിക്ക് എന്തോ വല്ലാത്ത ഭയം അത് കേട്ടപ്പോൾ.. “

“മ്മ്…. എന്റെ മോളെ ഞാൻ ഉറങ്ങിയിട്ടില്ല… ഓരോന്ന് ഓർത്തു നേരം വെളുപ്പിച്ചു.. “

“മമ്മി… ചേച്ചിയോട് ഇത് ഒന്നും പറഞ്ഞേക്കല്ലേ… ചേച്ചിക്ക് ടെൻഷൻ ആകും പിന്നീട്… “

“ഇല്ല മോളെ.. ഞാൻ ആയിട്ട് ആരോടും പറയില്ല…. “

കാലത്തെ ബ്രേക്ക്‌ ഫാസ്റ്റ് തയ്യാറാക്കുക ആയിരുന്നു ആൻസി അപ്പോൾ..

പുട്ടും കടലയും ആണ് അവർ ഉണ്ടാക്കുന്നത്.

നന്ദനയ്ക് ഏറെ പ്രിയപ്പെട്ടതാണ് അത്….

കടലക്കറിയിലേക്കുള്ള നാളികേരം ചിരണ്ടി എടുക്കുക ആണ് സാറ.. അമ്മച്ചി ആണെങ്കിൽ പിന്നാമ്പുറത് എവിടെയോ ആണ്.

ഒരു കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ട്…

മാത്തച്ചൻ അടുക്കളയിലേക്ക് വേഗം കയറി വന്നു..

“എടി ആൻസി… കുറവിലങ്ങാട് നിന്ന് നന്ദനയുടെ അമ്മച്ചി ഒക്കെ ആണ്..

“കർത്താവെ… ഇവർക്ക് വേറെ പണി ഇല്ലേ… ഇനി ആ കുട്ടി എങ്ങാനും അറിഞ്ഞാൽ തീർന്ന്.. “

ആൻസി പുറത്തേക്ക് ഓടി..

“ഇതെന്നാ അമ്മച്ചി കാലത്തെ തന്നെ… “

“എനിക്ക് ഒരു സമാധാനവും ഇല്ല കുഞ്ഞേ.. അതാണ്… “

“മോളോട് ഒന്നും പറയേണ്ട കെട്ടോ… അവൾക്ക് വിഷമം ആകും.. “

“ഹേയ് ഇല്ല….. എനിക്ക് അവളെ ഒന്ന് കണ്ടാൽ മാത്രം മതി.. “

ഏലിയാമ്മയെ ആൻസി അകത്തേക്ക് ക്ഷണിച്ചു.

മാത്തച്ചന് ആണെങ്കിൽ ചെറിയ ദേഷ്യം തോന്നി എങ്കിലും അയാൾ അത് പുറമെ കാണിച്ചില്ല..

“അപ്പച്ചൻ എന്ത്യേ…. “? അയാൾ വെറുതെ ഒരു കുശലം ചോദിച്ചു.

“ങേ.. അപ്പച്ചൻ വന്നില്ല മോനെ.. ഞാൻ വെറുതെ ഇവിടെ വരെ വന്നത് ആണ്.. “

“മ്മ്… ആൻസി അമ്മച്ചിക്ക് ചായ എടുക്ക്.. “

“വരൂ… ഇരിക്ക് അമ്മച്ചി… ചായ എടുക്കാം.. “

“വേണ്ട കുഞ്ഞേ… എനിക്ക് പെട്ടന്ന് പോകണം….”

“ആഹ്ഹ അത് പറയാൻ ആണോ വന്നത്… കൊള്ളാം…. “

അമ്മമ്മച്ചി അങ്ങോട്ട് ചിരിച്ചു കൊണ്ട് വന്നു..

“ഞാൻ… നന്ദന കുഞ്ഞിനെ ഒന്ന് കാണാൻ… “

“അതിനെന്ന.

വരൂ.. അവൾ റൂമിൽ ഉണ്ട്‌…. “

“നന്ദന…മോളെ, ഇത് ആരാണെന്ന് നോക്കിയേ.. “

അമ്മമ്മച്ചി വിളിച്ചു..

നന്ദന ഇറങ്ങി വന്നപ്പോൾ ഏലിയാമ്മച്ചി… അവരെ കണ്ടതും അവൾക്ക് അത്ര പിടിച്ചില്ല… എന്നാലും അപ്പച്ചനെ കാൾ ഇഷ്ട്ടം അവൾക്ക് അവരോടു ആണ്

“മോളെ….. “അവർ വിളിച്ചു..

“കുഞ്ഞിന് അനക്കം ഒക്കെ ഉണ്ടോ.. “

“ഉണ്ട്‌…. “

“മ്മ്…മോൾക്ക് എന്നാ ഉണ്ട് വിശേഷം.. “

“ഒന്നുമില്ല… സുഖം ആണ്… “

“മ്മ്…. നീ വല്ലതും കഴിച്ചോ… “

“ഇല്ല… കഴിക്കാൻ നേരം ആകുന്നത് ഒള്ളു.. “

അപ്പോളേക്കും വരുൺ കുളി കഴിഞ്ഞു ഇറങ്ങി വന്നു..

“ആഹ്ഹ.. ഇതാരാ അമ്മച്ചിയോ.. എന്ത് ആണ് കാലത്തു തന്നെ ഒരു വിസിറ്റിംഗ്.. “

“ഞാൻ ഇവിടെ മാതാവിന്റെ പള്ളിയിൽ വന്നതാ.. അപ്പോൾ കയറി എന്നെ ഒള്ളു.. “

“വരൂ..

വന്നിരിക്കു … “അവൻ അവരെ മുറിയിലേക്ക് ക്ഷണിച്ചു.

അവർ പക്ഷെ കയറിയില്ല..

കുറച്ചു സമയം സംസാരിച്ചു നിന്നിട്ട് അവർ വേഗം പോയി…

കുറച്ചു കഴിഞ്ഞു വരുണും ഇറങ്ങി..

“പാവം…. അല്ലെ മമ്മി… “സാറ മമ്മിയോട് പതുക്കെ പറഞ്ഞു..

“മ്മ്… അതേടി… പാവം.. അവർക്ക് ഒരു സമാധാനം ഇല്ലാതെ ഇറങ്ങി വന്നത് ആണ്… “

“മ്മ്…. പക്ഷെ ചേച്ചിക്ക് ഇപ്പോളും അവരെ അക്‌സെപ്റ് ചെയ്യാൻ പറ്റിയിട്ടില്ല…

“അതേ അതേ… എല്ലാം പതിയെ മാറ്റി എടുക്കണം… “

“കുഞ്ഞു വന്നു കഴിഞ്ഞു പറയാം അല്ലെ “

“അത് മതി… “

“അപ്പോൾ കുറച്ചു കൂടി ഒക്കെ വാശി കുറയും.. “

“എന്നതാടി ഇവിടെ ഒരു ചർച്ച… “

“ഒന്നുല്ല അമ്മമ്മച്ചി… ആ വല്യമ്മച്ചി പാവം കാലത്തെ വന്ന കാര്യം പറഞ്ഞു ഞങൾ.. “

“മ്മ്… അവർക്ക് ഈ നന്ദനയെ വല്യ കാര്യം ആണ്.. അതാ… “

“മ്മ്.. സംശയം ഉണ്ടോ… അവരുട മകന്റെ മകൾ അല്ല്യോ.. “

“ആ അപ്പച്ചൻ ആയിരുന്നു അടുപ്പിക്കാഞ്ഞത്..പുള്ളി ആളൊരു സ്ട്രിക്ട് ആണ്… “

“സത്യം മമ്മി…. ഞാൻ അത് എപ്പോളും ഓർക്കു.. “

എല്ലാവരും വർത്തമാനം ഒക്കെ പറഞ്ഞു ഇരിക്കുക ആണ്..

“മമ്മി…. “

.

നന്ദു വിളിച്ചു..

ആൻസി അവളുടെ അടുത്തേക്ക് ചെന്ന്..

“മമ്മി… എനിക്ക് അടിവയറ്റിൽ കൊളുത്തി പിടിക്കുന്ന പോലെ വേദന…. “അവൾ ഞെളിപിരി കൊണ്ട്..

“മോളെ… നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം…. വേഗം റെഡി ആകു.. “

അത് പറയുമ്പോൾ ആൻസി അടിമുടി വിറച്ചു..

സാറ വേഗം തന്നെ വരുണിനെ വിളിച്ചു.

അവൻ  കാൾ അറ്റൻഡ് ചെയ്തു..

“ഹെലോ…. ആഹ് എന്നാടി.. “

‘ഇച്ചായ.

വേഗം വരുമോ

ചേച്ചിക്ക് വയ്യ… വയർ വേദന  ആണ്… “

“ങേ… അവൾക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോടി “

“ഇല്ല ഇച്ചായ

..ഇച്ചായൻ ഒന്ന് വേഗം വന്നാൽ മതി… “

“എടി… ഞാൻ ഇപ്പോൾ ഭരണങ്ങണത് ആണ്…. നമ്മുടെ ഡെന്നിസ് നെ കൂട്ടി നിങ്ങൾ വേഗം ഇങ്ങോട്ട് വാ… ഞാൻ അവിടെ വന്നിട്ട് വരുമ്പോൾ സമയം പോകും “

“ആഹ് അത് ശരിയാ… ഇച്ചായൻ ടെന്നീസ് ചേട്ടനോട് വേഗം വിളിച്ചു പറയാമോ ഇങ്ങോട്ട് വരാൻ”

” ഞാനിപ്പോൾ തന്നെ വിളിച്ചു പറയാൻ നിങ്ങൾ എല്ലാവരും വേഗം ഇറങ്ങിക്കോ”

“ഒക്കെ ഇച്ചായ…. “

അവൾ കാൾ കട്ട്‌ ചെയ്തിട്ട് അകത്തേക്ക് ഓടി..

എന്റെ മാതാവേ….. അമ്മമ്മച്ചി ആണെങ്കിൽ മുട്ടിപ്പായി നിന്ന് പ്രാർത്ഥിക്കിക ആണ്…

കുഴപ്പം വല്ലോം ഉണ്ടോ കുഞ്ഞേ…..

“ഹേയ് ഇല്ല മമ്മി….. ചെറിയ വേദന വന്നും പോയി നിൽക്കുക ആണ്… “

“മ്മ്.. സമയം അടുത്ത്.. അതാണ് ആൻസി… “

“അമ്മച്ചി ഞങ്ങൾ എന്നാൽ ഇറങ്ങുക ആണ്…ഡെന്നിസ് വന്നു.. “ആൻസി വേഗം നന്ദനയെയും കൂട്ടി പുറത്തേക്ക് ഇറങ്ങി.

സാറ ആണെങ്കിൽ ബാഗ് എടുത്തു കാറിന്റെ ഡിക്കിയിൽ വെച്ച്..

അമ്മച്ചിയോടു യാത്ര പറഞ്ഞിട്ട് അവർ വേഗം പുറപ്പെട്ടു..

കടിഞ്ഞൂൽ പ്രസവത്തിന്റെ എല്ലാ വ്യാകുലതകളും നന്ദുവിന്റെ മുഖത്ത് കാണാം…

ആൻസിക്ക് ആണെങ്കിൽ അതിലും പരവേശം ആണ്..

ഭാരങ്ങാനത്തു ആണെങ്കിൽ വരുൺ കാത്തു നിൽപ്പ് ഉണ്ടായിരുന്നു  

മൂന്ന് മണിയോടെ കൂടി അവർ ഹോസ്പിറ്റലിൽ എത്തി ചേർന്ന്..

വേഗം തന്നെ അവളെ ലേബർ റൂമിലേക്ക് കയറ്റി..

“Time ആയത് ആണ്… അതുകൊണ്ട് ഇനി വാർഡിലേക്ക് പോകണ്ട എന്ന് ഡോക്ടർ പറഞ്ഞു.. “

“സമയം പിന്നിട്ടു കൊണ്ട് ഇരിക്കുക ആണ്.. “

“ആദ്യത്തെ പ്രസവം ആയത് കൊണ്ട് സമയം എടുക്കും” എന്ന് ഡോക്ടർ അവരോട് പറഞ്ഞു.

വരുണിനും നല്ല ടെൻഷൻ ഉണ്ട്..

ഇടയ്ക്ക് ഒന്ന് രണ്ട് തവണ അവനും മമ്മിയും മാറി മാറി കയറി..

ആദ്യത്തെ തവണ വരുൺ കയറിയപ്പോൾ അവൾക്ക് അങ്ങനെ വേദന ഒന്നും ഇല്ല..

രണ്ടാമത് കയറിയപ്പോൾ അവൾ കരയുക ആണ്….

അത് കണ്ടതും അവനു ചങ്ക് പൊട്ടി..

കരച്ചിലിന് ഇടയ്ക്കും അവനെ കണ്ടപ്പോൾ അവൾ ഒരു വരണ്ട ചിരി ചിരിച്ചു….

“നന്ദു….. പേടിക്കണ്ട കെട്ടോ… വാവ വേഗം വരും… “

അവൻ പറഞ്ഞു…

“നിക്ക്… കുഴപ്പം ഒന്നും ഇല്ല അച്ചായാ… “അതു പറഞ്ഞു അവൾ ശ്വാസം നീട്ടി വലിച്ചു..

“ഒക്കെ ഒക്കെ.. മതി മതി.. ഇനി പുറത്തേക്ക് ഇറങ്ങിക്കോളും…. “ഒരു സിസ്റ്റർ വന്നു അവനോട് പറഞ്ഞു.

മമ്മി ആണെങ്കിൽ ഇരുന്ന് കൊന്ത ചൊല്ലി പ്രാർത്ഥിക്കുക ആണ്..

“എന്റെ മാതാവേ എത്രയും പെട്ടന്ന് രണ്ടും രണ്ട് പാത്രം aakane…ആൻസി വിതുമ്പി..

ഇടയ്ക്ക് ഡോക്ടർ അവരെ രണ്ടാളെയും അകത്തേക്ക് വിളിപ്പിച്ചു..

“ഞാൻ അര മണിക്കൂർ കൂടി നോക്കാം… ഇത്രയും സമയം ആയില്ലേ വന്നിട്ട് “

“എന്നിട്ടോ ഡോക്ടർ “

വരുൺ അവരെ നോക്കി..

“അത്രയും സമയം കൂടി നോക്കിയിട്ട് സി സ് ചെയാം… അതാണ് നല്ലത്… ‘

“ഒക്കെ ഡോക്ടർ… അങ്ങനെ എന്തെങ്കിലും ചെയ്യ്… അവൾ ആകെ മടുത്തു കാണും “

“മ്മ്…. എന്തെങ്കിലും ചെയ്യാം കെട്ടോ…നിങ്ങൾ പുറത്ത് wait ചെയ്യു… “ഡോക്ടർ അവരെ പറഞ്ഞു വിട്ട്..

നിമിഷങ്ങൾ എണ്ണി എണ്ണി കാത്തിരിക്കുക ആണ് അവർ പുറത്തു..

ആൻസിക്ക് ആണെങ്കിൽ ബി പി കൂടിയ ലക്ഷണം ആണ്..

ഏലിയാമ്മച്ചിയുടെ സ്വപ്നം ഓർക്കുമ്പോൾ അവൾക്ക് പേടി ആകും..

എന്റെ പൊന്നിന്കുരിശ് മുത്തപ്പാ…. അവളെ ഒരുപാട് വേദന തീറ്റിക്കുവാണോ…. നീ ഒന്ന് വേഗം എന്തെങ്കിലും ചെയ്യണേ…. “അവൾ കണ്ണുനീർ തുടച്ചു..

തുടരും..

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

നിനക്കായ്‌

കാവ്യം

മേഘരാഗം

പ്രേയസി

ഓളങ്ങൾ

പരിണയം

മന്ദാരം

Rate this post

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!