Skip to content

സന്ധ്യക്ക് വിരിഞ്ഞപ്പൂവ് – 1

sandhyaku virinjapoovu

ഇന്ന് എന്റെ വിവാഹം ആണ് .

ബ്യൂട്ടീഷന്റെ വർക്കും മറ്റും കഴിഞ്ഞു ഇപ്പോൾ ഫോട്ടോഷൂട്ട് നടക്കുകയാണ്.

വാടാമല്ലി നിറത്തിലുള്ള സാരിയിൽ ഞാൻ വളരെയധികം സുന്ദരിയാണെന്ന് എനിക്ക് തന്നെ തോന്നിപ്പോയി .

(ഞാൻ സ്വയം എന്നെ പുകഴ്ത്തുക അല്ലാട്ടോ).

ഞാനും എന്റെ കുടുംബവും ഒരിക്കലും വിചാരിക്കാത്ത ഒരു ബന്ധമാണ് ഇത്.

    പണത്തിന്റെയും പ്രൗഢിയുടെയും കാര്യത്തിൽ ചെറുക്കന്റെ കൂട്ടർ ആണ് മുന്തിയത്.

ഇനി ഞാൻ എന്നെയും എന്റെ കുടുംബത്തെയും. എന്റെ  ഭർത്താവ് ആകാൻ പോകുന്ന ചെറുക്കനേയും കുടുംബത്തെയും പരിചയപ്പെടുത്തി തരാട്ടോ .അതു അറിയാനായി ഇപ്പോൾ വായിച്ചുകൊണ്ടിരിക്കുന്ന എല്ലാവർക്കും ഒരു ആകാംക്ഷ കാണില്ലേ.

           ഞാൻ കൃപന്യ കൃഷ്ണൻ. എല്ലാവരുടെയും കിച്ചു.

പൂങ്കാവനത്തിൽ മോഹനകൃഷ്ണന്റെയും നിർമലയുടെയും ഇളയ മകൾ .അച്ഛൻ ബാങ്ക് മാനേജർ ആയിരുന്നു .ഇപ്പോൾ വിരവിച്ചു .വീട്ടിൽ ഒരു കൊച്ചു പച്ചക്കറി തോട്ടം നിർമിച്ചു അതൊക്കെ നോക്കി നടക്കുവാണ് .

അമ്മ  സ്കൂൾ ടീച്ചർ  ആയിരുന്നു  അമ്മയും ആ പദവിയിൽ നിന്നും വിരമിച്ചു  ഇപ്പോൾ വീട്ടിൽ ഇരുന്ന്  കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നു.

എനിക്ക് ഒരു പുന്നാര ചേട്ടനുണ്ട് കാർത്തിക്‌ കൃഷ്ണ. ഞങ്ങളുടെ കാർത്തി. കാർത്തി ഇപ്പോൾ ഗൾഫിൽ ഒരു ഐടി കമ്പനിയിൽ വർക്ക് ചെയ്യുന്നു.

ഞാൻ mcom കംപ്ലീറ്റ് ചെയ്തു. അപ്പോഴാണ് എനിക്ക് ഈ പ്രൊപ്പോസൽ വരുന്നത്

പേരുകേട്ട കുടുംബമാണ് വൃന്ദാവനം.

വൃന്ദാവനം എന്നുപറഞ്ഞാൽ ആർക്കും അധികം മനസ്സിലാകില്ല .എന്നാൽ RK ഗ്രൂപ്പ് എന്ന് പറഞ്ഞാൽ അറിയാത്തവരായി ആരും തന്നെയില്ല.

RK ഗ്രൂപ്പുകാർക്ക് ഇല്ലാത്ത ബിസിനസുകൾ ചുരുക്കമാണ്. ഹോസ്പിറ്റൽ ,ഷോപ്പിങ് കോംപ്ലക്സ് ജുവലറി, ഫിനാൻസ് കമ്പനി, ടെക്സ്റ്റൈൽസ് ,കൺസ്ട്രക്ഷൻ കമ്പനി അങ്ങനെ ഒട്ടനവധി ബിസിനസുകൾ ഇവർക്കുണ്ട് .

(അതാണ് ഞാൻ നേരത്തെ പറഞ്ഞത് എന്തുകൊണ്ട് ഞങ്ങളെക്കാൾ മുന്തിയത് പയ്യന്റെ കൂട്ടർ ആണെന്ന്)

വൃന്ദാവനത്തിലെ അച്ഛനും അമ്മയും എന്നെ കാണുന്നത് അമ്പലത്തിൽ വെച്ചായിരുന്നു അവിടെവച്ച് പേരും വീടും അഡ്രസ്സും മറ്റും ചോദിച്ചെങ്കിലും ഇങ്ങനെ ഒരു പ്രൊപ്പോസലുംമായി അവർ വീട്ടിലേക്ക് വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.

RK ഗ്രൂപ്പിൻറെ ഉടമസ്ഥരായ രവീന്ദ്രന്റെയും ദേവിയുടെയും രണ്ടാമത്തെ പുത്രൻ പ്രത്യുഷ് രവീന്ദ്രൻ. ഇദ്ദേഹത്തിന് വേണ്ടി ആണ് എന്നെ വിവാഹം ആലോചിച്ചു വന്നേക്കുന്നത്. അവർക്ക് രണ്ടു മക്കളാണ് ഉള്ളത് മൂത്തത് ഒരു മകളാണ് പൂജ രണ്ടാമത്തേതാണ് നമ്മുടെ hero

സ്ത്രീധനം ഒന്നും വേണ്ട .സ്ത്രീ തന്നെ ധനമാണ് അതുകൊണ്ട് ഞങ്ങൾക്ക് മോളെ എങ്ങു തന്നാൽ മതിയെന്നും വൃന്ദാവനത്തിലെ അച്ഛനുമമ്മയും പറഞ്ഞു.

എന്നാൽ എനിക്ക് ഈ ആലോചനയോടെ ഒരു യോജിപ്പില്ലായിരുന്നു. കാരണം ഇത്രയും വലിയ ഒരു കുടുംബത്തിൽ നിന്നും ഒന്നും വേണ്ട എന്നും പറഞ്ഞു ഒരു വിവാഹാലോചന .എനിക്ക് എന്തോ ഒരു സംശയം പോലെ തോന്നി .

എന്നാൽ അവർ ഏകദേശം ഇത് ഉറപ്പിച്ച പോലെ ആയിരുന്നു സംസാരമൊക്കെ അങ്ങനെ എന്റെ ജാതകവും വാങ്ങി അവർ പോയി.

പിറ്റേന്നുതന്നെ അവർ വീട്ടിലേക്ക് വിളിച്ചു. ജാതകങ്ങൾ തമ്മിൽ നല്ല പൊരുത്തം ഉണ്ടെന്നും ഒരുമാസത്തിനുള്ളിൽ വിവാഹം നടത്തണമെന്നും അവർ പറഞ്ഞു .

നാളെ അവർ മകനേയും കൂട്ടി എന്നെ കാണാനായി വരുമെന്ന് അച്ഛനോട് പറഞ്ഞു.

ഈ വിവാഹത്തിൽ എന്തോ ഗൂഢാലോചന ഉണ്ടെന്ന് അച്ഛനോട് പറഞ്ഞെങ്കിലും തോന്നലാണെന്നും മോളേ കണ്ടാൽ ആരും കൊതിച്ചുപോകും മോളുടെ അഴക് കണ്ടാണ് അവർ വന്നതെന്നും അച്ഛൻ പറഞ്ഞു.

അച്ഛന്റെ സന്തോഷം കണ്ടപ്പോൾ എനിക്കും എതിർക്കാൻ തോന്നിയില്ല.

അങ്ങനെ പെണ്ണുകാണൽ ദിവസമായി വൃന്ദാവനത്തിൽ നിന്നും അച്ഛനുമമ്മയും പിന്നെ നമ്മുടെ ഹീറോയും പെങ്ങളും ഭർത്താവും കുഞ്ഞും മറ്റൊരു പെണ്ണും കൂടി എന്നെ കാണാൻ വന്നു.

വേറൊന്നും കൊണ്ട് പറയുവല്ലാട്ടോ. നമ്മുടെ hero ആൾ കിടു ആണ് കേട്ടോ. ഒറ്റനോട്ടത്തിൽ കാണുമ്പോഴേ അറിയാം ആളു സിക്സ് പാക്ക് ആണെന്ന്. ശരീരത്തിന് ഒത്ത നീളവും .ആരെ മയക്കുന്ന ചിരിയും.

അവർ  എല്ലാവരെയും  പരിചയപ്പെടുത്തി  തന്നു  കൂടെയുള്ള  ആ പെണ്ണ്  പ്രത്യുഷ്  ചേട്ടന്റെ  മാമന്റെ മകൾ  ആണെന്ന്  അറിയാൻ  കഴിഞ്ഞു.

 ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ എന്നുപറഞ്ഞ് തീരും മുന്നേ  നമ്മുടെ ചെക്കൻ ഇടയ്ക്കുകയറി പറഞ്ഞു എനിക്കൊന്നു സംസാരിക്കാൻ ഇല്ലെന്നും എല്ലാം അമ്മയുടെ ഇഷ്ടമാണെന്നും

അങ്ങനെ എല്ലാവരും ഈ വിവാഹം ഉറപ്പിച്ചു .നിശ്ചയം നടത്താൻ സമയമില്ലാത്തതിനാൽ കല്യാണം നടത്താമെന്ന് എല്ലാവരും തീരുമാനിച്ചു.

ഓരോ ദിവസവും പെട്ടെന്ന് പോയി. അങ്ങനെ കല്യാണദിവസം അടുത്തുവന്നു .

ഇതിനിടയ്ക്ക് ഞങ്ങൾ തമ്മിൽ ഒരുതവണ പോലും വിളിക്കുകയോ കാണുകയോ ചെയ്തില്ല .

ഡ്രസ്സ് എടുക്കാൻ പോയപ്പോഴും പ്രത്യുഷ് ഏട്ടന്റെ വീട്ടിൽനിന്നും എല്ലാവരും വന്നെങ്കിലും .ചേട്ടൻ മാത്രം വന്നില്ല .

ബിസിനസ് പാതിയും നോക്കുന്നത് കണ്ണൻ ആണെന്നും അതിന്റെ തിരക്കുകാരണം ആണ് വരാൻ പറ്റാത്തതെന്നും അമ്മ പറഞ്ഞു.

(അപ്പോൾ ഹീറോയ്ക്ക് കണ്ണനെന്ന് നല്ലൊരു പേരുണ്ട് പിന്നെന്തിനാണ് ഈ പ്രത്യുഷ് ഏട്ടന് വിളിക്കുന്നേ അതിനേക്കാൾ നല്ലത് കണ്ണേട്ടൻ എന്നു വിളിക്കുന്നതല്ലേ ഞാനത് മനസ്സിൽ പറഞ്ഞു )

ഡ്രെസ്സ് എടുത്ത് കഴിഞ്ഞ സ്വർണ്ണം എടുക്കാനായി പോയി .

അവർ ഒന്നും വേണ്ട എന്ന് പറഞ്ഞെങ്കിലും അച്ഛനെനിക്ക് 85 pavan സ്വർണ്ണം വാങ്ങി.

ഇനി വിവാഹത്തിന് നാല് ദിവസങ്ങൾ മാത്രമേ ഉള്ളൂ .

അതിനിടയ്ക്ക് കാർത്തി നാട്ടിൽ വന്നു അപ്പോൾ തന്നെ  കണ്ണേട്ടനെ കാണാനായി കൺസ്ട്രക്ഷൻ വർക്ക് നടക്കുന്ന സ്ഥലത്തേക്ക് കാറുമെടുത്ത് പാഞ്ഞു.

കണ്ണേട്ടനെ കണ്ടു വന്നതിനുശേഷം കണ്ണേട്ടനെ വാനോളം പുകഴ്ത്തുക യായിരുന്നു കാർത്തി

ഇത്രയും വിനയം നിറഞ്ഞ ഒരു പയ്യനെ ഞാൻ കണ്ടിട്ടില്ല അച്ഛാ. എന്തു ബഹുമാനമാണ് അവന് എല്ലാവരോടും. നമ്മുടെ കിച്ചുവിന് ചേരുന്ന പയ്യനാണ്. ഇങ്ങനെ ഒരു ആലോചന വന്നത് ഭാഗ്യം.

ഇതൊക്കെ കേൾക്കുമ്പോൾ എന്റെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം അലയടിക്കും

അങ്ങനെ കല്യാണദിവസം വന്നെത്തി.

(ഇനി നമുക്ക് തിരിച്ച് കല്യാണം മണ്ഡപത്തിലേക്ക് പോകാം അവിടെ എന്താണ് നടക്കുന്നതെന്ന് നമുക്ക് നോക്കാം )

ചെക്കനും കൂട്ടരും വന്നെന്ന് ആരോ വിളിച്ചുപറഞ്ഞു .എന്റെ അടുത്തുനിന്ന വരും ക്യാമറമാനും മറ്റും ചെക്കന്റെ അടുത്തേക്ക് പോയി .

(അവിടെ എന്താണ് നടക്കുന്നതെന്ന് എനിക്ക് അറിയില്ലല്ലോ  ഞാൻ മുഹൂർത്തം ആകുമ്പോൾ മാത്രമേ ഇവിടെ നിന്നും ഇറങ്ങാൻ പാടുള്ളു. അല്ലെങ്കിൽ ബാക്കി കൂടി പറയാമായിരുന്നു .)

കുറച്ച്  സമയത്തിനുശേഷം ആരോ വിളിച്ചുപറഞ്ഞു മുഹൂർത്തമായി കുട്ടിയെ കൊണ്ടു വരാൻ

അച്ഛന്റെ കൈയും പിടിച്ചു താലപ്പൊലിയേന്തിയ കുട്ടികളുടെ പുറകെ ഞാനും vannu

എല്ലാവർക്കും.

നേരെ കൈകൂപ്പി അനുഗ്രഹം വാങ്ങി. മണ്ഡപത്തിൽ കയറിയിരുന്നു. അപ്പോഴാണ് ഞാൻ കണ്ണേട്ടനെ നേരെ കാണുന്നത്. അന്നു കണ്ടതിലും ഒരുപാട് ഭംഗി എനിക്ക് ഇപ്പോൾ തോന്നി.

അപ്പോഴേക്കും താലി എന്റെ കഴുത്തിൽ വീണിരുന്നു .നല്ലൊരു ജീവിതം തരണേ നാരായണ എന്ന് ഞാൻ മനമുരുകി പ്രാർത്ഥിച്ചു .

അതിനുശേഷം ഫോട്ടോഷൂട്ട് ആയിരുന്നു .എല്ലാം കഴിഞ്ഞു ആഹാരം കഴിക്കാനായി പോയി .

ഇതുവരെ എന്നോട് കണ്ണേട്ടൻ ഒന്നുംതന്നെ മിണ്ടിയിട്ടില്ല എന്നാൽ അന്ന് പെണ്ണുകാണാൻ വന്ന കൂട്ടത്തിൽ ഉണ്ടായിരുന്ന പെൺകുട്ടിയോട് വാതോരാതെ സംസാരിക്കുന്നുണ്ട് ഇതിനുമാത്രം ഇവർക്ക് എന്താണ് ഇത്ര സംസാരിക്കാൻ എന്നു ഞാൻ മനസ്സിൽ കരുതി .

ആഹാരമൊക്കെ കഴിച്ചു വന്നപ്പോഴേക്കും വൃന്ദാവനത്തിലെ അമ്മയൊക്കെ തിരികെ പോയിരുന്നു.

എനിക്ക് പോകാനായി സമയമായി പുറത്ത് അമ്മയിഅച്ഛനും നിറകണ്ണുകളുമായി നിൽക്കുന്നത് കണ്ടപ്പോൾ എന്റെ നിയന്ത്രണം വിട്ടുപോയി ഞാൻ പൊട്ടിക്കരഞ്ഞു കാർത്തിയെ നോക്കിയിട്ട് അവിടെയെങ്ങും കണ്ടില്ല .

അങ്ങ് ദൂരെയായി മാറിനിന്ന് എന്നെ നോക്കുന്നു .

ഞാൻ നേരെ ഓടി കാർത്തിയുടെ അടുത്തേക്ക് .കെട്ടിപ്പിടിച്ച് കരഞ്ഞു എന്നെ അടർത്തിമാറ്റി കാർത്തി എന്റെ കണ്ണുനീർ തുടച്ചു .

എന്റെ തോളിലൂടെ കൈയിട്ട് കാറിനടുത്തേക്ക് നടന്നു .

എന്നെ കാറിനകത്ത് കയറ്റി ഇരുത്തി. കണ്ണേട്ടൻ കാർത്തിക് കൈകൊടുത്ത് യാത്ര പറഞ്ഞു കാറിൽ കയറി .

കാർ മുന്നോട്ടെടുത്തപ്പോൾ കണ്ണ് അനുവാദമില്ലാതെ വീണ്ടും നിറഞ്ഞു കാറിൻറെ സൈഡിലെ മിററിലൂടെ പുച്ഛം വാരിവിതറി ഒരു ചിരി ഞാൻ കണ്ടു അപ്പോഴാണ് മാമൻറെ മോൾ ഞങ്ങളോടൊപ്പം കാറിൽ ഉണ്ടെന്ന് ഞാൻ കണ്ടത് .

(ഇവളൊരു ഒഴിയാബാധ ആണെന്ന് നിങ്ങൾക്ക് തോന്നുന്നില്ലേ കൂട്ടുകാരെ)

(കാർത്തി ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു കുടിവെക്കാൻ ആയിട്ടു)

ഒരു മണിക്കൂറിനുശേഷം ഞങ്ങലുടെ കാർ വൃന്ദാവനത്തിലെ ഗേറ്റ് കടന്ന് അകത്തേക്ക് ചെന്നു .അവിടെ ഞങ്ങളെ സ്വീകരിക്കാനായി എല്ലാവരും തന്നെ ഉണ്ടായിരുന്നു.

പുത്തൻ പ്രൗഢിയും പഴയ നാലുകെട്ടും കൂടിച്ചേർന്ന ഒരു വലിയ വീട് ആയിരുന്നു വൃന്ദാവനം മുറ്റമാകെ ചെടികൾ കൊണ്ട് നിറഞ്ഞിരുന്നു.

അപ്പോഴേക്കും ഞങ്ങളെ ആരതി ഉഴിഞ്ഞ് വിളക്ക് എനിക്ക് നേരെ നീട്ടി ഞാൻ വലതുകാൽവെച്ച് അകത്തേക്ക് കയറി.പൂജാമുറിയിൽ വിളക്കുവെച്ച് തൊഴുത് ഞങ്ങൾ തിരിച്ചു ഇറങ്ങിയപ്പോഴേക്കും .കണ്ണേട്ടന് ഒരു കോൾ വന്നു.

ഫോണും ആയി കണ്ണേട്ടന് പുറത്തേക്കു പോയി.

അപ്പഴേക്കും കാർത്തി പോയിരുന്നു

കണ്ണേട്ടൻ സംസാരിച്ചു തിരികെ വന്നത് വളരെ ഹാപ്പി ആയിട്ടാണ് .

അച്ഛാ ……….

എന്താടാ മോനെ

അച്ഛാ നമ്മളുടെ ഒരു 5000000 ലക്ഷത്തിന്റെ ചെക്ക് ബാങ്കിൽ ബ്ലോക്കായി കിടന്നിരുന്നു .അതിപ്പോൾ പാസായിട്ടുണ്ട് .ഞാനത് നഷ്ടമായി എന്നുകരുതി ഇരുന്നതാണ് എന്നാലിപ്പോൾ അത് ക്ലിയറായി.

എല്ലാം കൃപ മോൾ വന്നതിന്റെ ഐശ്വര്യമാണ് .

എന്ന് അമ്മ പറഞ്ഞു.

അത് ഇവളുടെ ഐശ്വര്യം ഒന്നുമല്ല ബാങ്കിൻറെ പ്രോബ്ലംസ് തീർന്നപ്പോൾ പാസായത് ആയിരിക്കും ഇവളുടെ ഐശ്വര്യം എന്നുപറയാൻ ദേവി ഒന്നുമല്ലല്ലോ ഇവൾ .

മാമന്റെ മോള് ആയിരുന്നു അത്.     (പേര് എനിക്കു അറിയില്ല അതാ മാമന്റെ മോള് എന്നു പറയുന്നേ.പേരൊക്കെ വഴിയേ മനസിലാക്കാം)

ഞങ്ങൾക്ക് ഇവൾ മഹാലക്ഷ്മിയാണ് നിന്നെ പോലെ മൂദേവി അല്ല അച്ഛനാണ് അത് പറഞ്ഞത് .

അത് കേട്ടതും ചാടിത്തുള്ളി അവൾ മുറിയിലേക്ക് പോയി .

അപ്പോഴേക്കും അമ്മ എന്നെ കുട്ടി മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി റൂം കാണിച്ചു തന്നു.

മോള് ഫ്രഷ് ആയിട്ടു താഴേക്ക് വാ നമുക്ക് ഇവിടെ ഒരു പാർട്ടി ഉണ്ട്. അതും പറഞ്ഞു അമ്മ പോയി

ഞാൻ ഫ്രഷ് ആയി ബാത്ത്റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ കണ്ണേട്ടൻ റൂമിൽ ഉണ്ടായിരുന്നു എന്നോട് ഒന്നും മിണ്ടാതെ ബാത്റൂമിലേക്ക് കയറി .ഞാനും ഒന്നും മിണ്ടിയില്ല .

പിങ്ക് നിറത്തിലുള്ള ഒരു ലാച്ചയായിരുന്നു പാർട്ടിക്ക് ഇടാനായി എനിക്ക് വാങ്ങിയത് .അതെടുത്ത് ഇട്ട അപ്പോഴേക്കും കണ്ണേട്ടൻ കുളികഴിഞ്ഞ് ഇറങ്ങിയിരുന്നു.

എന്റെ ഡ്രസ്സിന്റെ അതേ നിറത്തിലുള്ള ഷർട്ട് ആയിരുന്നു കണ്ണേട്ടനും.

ഞങ്ങൾ ഒരുങ്ങി താഴേക്ക് വന്നപ്പോൾ എല്ലാവരും ഇമവെട്ടാതെ ഞങ്ങളെ നോക്കി നിന്നും .

നല്ല ചേർച്ചയാണ് രണ്ടുപേരും എന്നു പലരുടെയും വായിൽ നിന്നും കേട്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു.

അങ്ങനെ പാർട്ടി ഒക്കെ കഴിഞ്ഞു തിരികെ റൂമിൽ വന്നപ്പോൾ കണ്ണേട്ടൻ ലാപ്ടോപ്പിൽ എന്തോചെയ്യുകയായിരുന്നു .ഞാൻ പോയി ഫ്രഷ് ആയിട്ടു vannu.

കിച്ചു ………

ആ വിളി കേട്ടപ്പോൾ ഞാൻ അതിശയിച്ചു തിരിഞ്ഞുനോക്കി .

നിനക്ക് ഉറങ്ങണമെങ്കിൽ കിടന്നോളൂ എനിക്കല്പം വർക്ക് കൂടി ഉണ്ട് ചെയ്തുതീർക്കാൻ നിനക്ക് ക്ഷീണം കാണില്ലേ നീ കിടന്നുള്ളൂ.

ഞാൻ ഒന്നും മിണ്ടിയില്ല കണ്ണേട്ടൻ വീണ്ടും ജോലിയിൽ മുഴുകി .

ഞാൻ ഫോണെടുത്ത് വീട്ടിലേക്ക് വിളിച്ചു എല്ലാവരോടും സംസാരിച്ചു .കട്ടിലിൽ ചാരിയിരുന്ന് എപ്പോഴോ ഉറങ്ങി

                         (തുടരും)

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Sandhyaku virinjapoovu written by Lakshmi Babu Lechu

4/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!