ഒരു കൈ വയറിൽ താങ്ങി ഞാനും കണ്ണേട്ടനും മണൽതരികളിലൂടെ നടന്നു.
കടലിന്റെ അടിത്തട്ടിലേക്ക് മുങ്ങി താരാൻ നിൽക്കുന്ന സൂര്യന് ഇന്നെന്തോ ഒരു പ്രത്യേക ചന്തം ഞാൻ കണ്ടു.
അസ്തമയസൂര്യന് കുറുകെ പറക്കുന്ന പക്ഷികൾ പണ്ടെങ്ങോ കണ്ടു മറന്ന ഒരു ചിത്രം എന്റെ മനസ്സിലേക്ക് ഓടിവന്നു.
പക്ഷികൾ കലപില ചിലച്ചു കൊണ്ട് അവയെല്ലാം തിരികെ അവരുടെ കൂട്ടിലേക്ക് മടങ്ങുകയാണ് .
എത്ര നേരം ഞാൻ സൂര്യനെ നോക്കിനിന്നു എന്നു എനിക്ക് തന്നെ അറിയില്ല.
ദൈവം ഇല്ലെന്ന് പറയുന്നവർ . സൂര്യന്റെ അസ്തമയവും ചന്ദ്രന്റെ ഉദയവും ഒന്ന് കാണണം. അപ്പോൾ അവർക്ക് ആരും പറഞ്ഞു കൊടുക്കാതെ തന്നെ മനസ്സിലാകും ദൈവം ഉണ്ടോ ഇല്ലയോ എന്ന്. അല്ലേ കണ്ണേട്ടാ
കുറച്ചു നേരമായല്ലോ പൊട്ട സാഹിത്യങ്ങൾ പറയുന്നു .വട്ടായോ കിച്ചു നിനക്ക് .
വട്ട് ഒന്നുമല്ല കണ്ണേട്ടാ ഞാൻ പറഞ്ഞത് സത്യമല്ലേ ഇതെല്ലാം ദൈവത്തിന്റെ പ്രതിഭാസങ്ങൾ അല്ലേ .
എന്നിട്ടും ചിലർ പറയുന്നില്ലേ ദൈവം എന്നത് വെറും സാങ്കൽപ്പികം ആണെന്ന് .ഈ പ്രപഞ്ച പ്രതിഭാസങ്ങൾ എല്ലാം തന്നെ ദൈവത്തിന്റെ സൃഷ്ടിയല്ലേ കണ്ണേട്ടാ .
എൻറെ പൊന്നേ ഞാൻ നമിച്ചു
വാ എഴുന്നേൽക്ക് നമുക്ക് പോകാം ഒരുപാട് സമയമായി സാഹിത്യം പറഞ്ഞു ഇരിക്കാൻ തുടങ്ങിയിട്ട്.
അതും പറഞ്ഞ് കണ്ണേട്ടൻ എനിക്ക് നേരെ കൈ നീട്ടി. കൈയ്യിൽ പിടിച്ച് ഞാൻ എഴുന്നേറ്റ് നിന്നു.
കണ്ണേട്ടൻ എനിക്കു മുന്നേ നടന്നു .
എനിക്ക് ആണെങ്കിൽ നടക്കാൻ കഴിയുന്നില്ല.ഭൂമി ചെറുതായി ഉരുള്ളുന്ന പോല്ലേ. എന്റെ തലയൊക്കെ ചെറുതായി ചുറ്റി തുടങ്ങി .
ചൂണ്ടിനു എന്തോ ഒരു മരവിപ്പ് പോലെ. ഞാൻ ഒരു കൈ കൊണ്ട് തല ചെറുതായി തടവി .
അത് കണ്ടിട്ടാവാം കണ്ണേട്ടൻ എന്റെ അരികിലേക്ക് തിരിഞ്ഞു നടന്നു.
എന്താടാ എന്തുപറ്റി എന്തെങ്കിലും കുഴപ്പമുണ്ടോ .ഹോസ്പിറ്റലിൽ പോകാം നമുക്ക് .
അതിൻറെ ആവശ്യമൊന്നുമില്ല .ഒരുപാട് നേരം ദൃഷ്ടി സൂര്യനിൽ തന്നെ പതിച്ചു നിന്നതല്ലേ . അതിന്റെ ആകാം ഒരു തലകറക്കം
താൻ വാ നമുക്ക് ഒരു ജ്യൂസ് കുടിക്കാം. അപ്പോൾ എല്ലാം ശരിയാകും .കുറച്ചു സമയം ആയില്ലേ താൻ എന്തെങ്കിലും കഴിച്ചിട്ട് അതിന്റെ ആകും.
അതും പറഞ്ഞു കണ്ണേട്ടൻ എന്നെ ബീച്ചിനടുത്തുള്ള ഒരു കോഫി ഷോപ്പിൽ കൊണ്ടുപോയി.
കണ്ണേട്ടൻ എന്നെ കാൾ മുന്നേ പോയി രണ്ടു ജ്യൂസ് ഓഡർ ചെയിതു.
എനിക്കു സ്റ്റെയർ കയറി മുകളിലേക്ക് ചെന്നപ്പോൾ തല നന്നായി ചുറ്റാൻ തുടങ്ങി .ഒരു പിടിവള്ളി എന്നപോലെ അടുത്തുകണ്ട ചെയറിൽ പിടിച്ചു .അതു ഉരുണ്ട് സ്റ്റെയർ വഴി താഴേക്ക് പോയി . അപ്പോൾ അവിടെ ഇരുന്നവർ ശബ്ദം കേട്ടാ ഭാഗത്തേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
ഞാൻ ശരിക്കു ഒന്നു ചമ്മി നാറി.കരയണം എന്നു പോലും തോന്നി പോയി.
കണ്ണേട്ടൻ ഓടിച്ചെന്ന് ചെയർ എടുത്തു കൊണ്ടുവന്നു .
ഞാൻ എല്ലാവരുടെയും മുഖത്തേക്ക് നോക്കി ചമ്മിയ ചിരിയോടെ സോറി പറഞ്ഞു.
ഇതിനൊക്കെ എന്തിനാ കുഞ്ഞേ സോറി .കസേര പൊട്ടിയാലും സാരമില്ല നിനക്കൊന്നും പറ്റിയില്ലല്ലോ അതുതന്നെ ഭാഗ്യം. ( ജ്യൂസ് അടിക്കുന്ന ചേട്ടൻ പറഞ്ഞു )
അതും പറഞ്ഞ് അദ്ദേഹം എനിക്ക് നേരെ വാട്ടർമെലണിന്റെ ജ്യൂസ് നീട്ടി .
കുടിക്കണം എന്നുണ്ട് എന്നാൽ എനിക്ക് അതിനു കഴിയുന്നില്ല.
ഗ്ലാസ്സിൽ ഇരിക്കുന്ന ജ്യൂസിലേക്ക് നോക്കുമ്പോൾ ( എന്ന് നിന്റെ മൊയ്തീൻ ) എന്ന സിനിമയിൽ അവസാനം കാണിക്കുന്ന ചുഴലിക്കാറ്റിനെ പോലെ ജ്യൂസും കിടന്നു കറങ്ങുകയാണ് .
ഞാൻ രഹസ്യമായി കണ്ണേട്ടനോട് പറഞ്ഞു
എനിക്കിത് വേണ്ട കണ്ണേട്ടാ നമുക്ക് വീട്ടിൽ പോകാം .എനിക്ക് എന്തോ പോലെ.
കണ്ണേട്ടൻ ജ്യൂസ് കുടിച്ച ബില്ല് പേ ചെയ്തു .
ഞങ്ങൾ കാറിനടുത്തേക്ക് നടന്നു.
അപ്പോഴും ഞാൻ രണ്ടു കയ്യും തലയ്ക്ക് കൊടുത്തു ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു .
രണ്ടുമൂന്ന് മണിക്കൂറായി എന്തെങ്കിലും കഴിച്ചിട്ട് ചിലപ്പോൾ അതിന്റെ ആയിരിക്കും. അതും പറഞ്ഞു കണ്ണേട്ടൻ സുപ്രഭാതം ഹോട്ടലിൽ വണ്ടി കൊണ്ട് നിർത്തി . ( ഇവിടെ ഫുൾ വെജിറ്റേറിയനാണ് ഇവിടുത്തെ. സ്പെഷ്യൽ ഐറ്റം ആണ് മസാലദോശ ) വാഷ് റൂമിൽ പോയി കൈ കഴുകി ഞങ്ങൾ ടേബിളിൽ ഇരുവശങ്ങളിലായി മുഖാമുഖം നോക്കി ഇരുന്നു .ഫുഡ് കൊണ്ട് വെച്ചപ്പോൾ എനിക്കത് വായിലോട്ട് വയ്ക്കാനായി കഴിയുന്നില്ല ചുണ്ട് മരവിച്ചിരിക്കുന്നു പോലെ .പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ . കൊത്തി പെറുക്കി അതിന്റെ മുന്നിൽ ഇരുന്നു. പിന്നെ പോയി കൈ കഴുകി വന്നു.
അവിടെ നിന്നും എങ്ങനെയോ വീട്ടിലേക്ക് വന്നു .
വീട്ടിൽ വന്നു കഴിഞ്ഞപ്പോൾ തലകറക്കവും ഇല്ല ചുണ്ടിൽ മരവിപ്പും വരുന്നില്ല എല്ലാം മാറി പോയി.
ഡ്രസ്സും കൂടെ ചെയിഞ്ച് ചെയ്തപ്പോൾ സ്വർഗം കിട്ടിയ അവസ്ഥ
ആഹാരം കഴിക്കാനായി അമ്മ വന്ന് വിളിച്ചെങ്കിലും വിശപ്പില്ല പുറത്തുനിന്ന് കഴിച്ചു എന്നൊക്കെ പറഞ്ഞു തടിതപ്പി .
കാലിൽ വല്ലാത്ത കഴപ്പ് പോലെ .കണ്ണേട്ടനോട് അത് പറഞ്ഞപ്പോൾ പാവം കാലിന്റെ പാദം ചെറുതായി മസാജ് ചെയ്തു തന്നു .
ആ സുഖത്തിൽ ഞാനിപ്പോഴും ഉറങ്ങി പോയി.
ഉറക്കത്തിനിടയിൽ ബാത്റൂമിൽ പോകണം എന്ന് എനിക്ക് തോന്നി ബാത്ത്റൂമിൽ പോയി ഫ്ലെഷ് ചെയ്യാൻ ആഞ്ഞപ്പോൾ ആണ് ക്ലോസെറ്റിൽ കിടക്കുന്ന കട്ട ചോര എന്റെ ശ്രദ്ധയിൽ പെട്ടത് .
അയ്യോ നാരായണാ……
എന്റെ ആ ഒരു വിളയിൽ കണ്ണേട്ടൻ ചാടിയെഴുന്നേറ്റു.
എന്താ കിച്ചു എന്താ പറ്റി ബാത്റൂമിൽ പോകണമെങ്കിൽ നിനക്ക് എന്നെ ഒന്ന് വിളിച്ചു കൂടായിരുന്നോ
തിരിച്ച് കണ്ണേട്ടനോട് ഒന്നും സംസാരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ശരീരമാകെ മരവിച്ച ഒരു അവസ്ഥ. ഒരു കൈകൊണ്ട് ഞാനെന്റെ ഉദരത്തിൽ കിടക്കുന്ന എന്റെ കുഞ്ഞിനെ ഒന്നു നോക്കി .എന്റെ കാലിന്റെ ബലം നഷ്ടം ആകും പോല്ലേ ഒരു തോന്നൽ.നെഞ്ചിൽ എവിടെയോ ഒരു വേദനാ.
ഞാൻ കണ്ണേട്ടനെ ദയനീയമായി ഒന്ന് നോക്കി .അപ്പോഴേക്കും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി .എന്റെ കണ്ണിൽ നിന്നും ഒഴുകിവന്ന നീർമുത്തുകൾ കണ്ടിട്ട് ആകാം കണ്ണേട്ടൻ അങ്ങനെ പറഞ്ഞതു.
അയ്യേ എന്റെ വായാടി ഇത്രയേ ഉള്ളൂ. ഞാൻ ചുമ്മാ പറഞ്ഞതല്ലേ അപ്പോഴേക്കും കുഞ്ഞുവാവയെ പോലെ എന്റെ പെണ്ണിന്റെ കണ്ണു നിറഞ്ഞു.
അതും പറഞ്ഞു കണ്ണേട്ടൻ ബാത്റൂമിന്റെ അകത്തേക്ക് കയറിവന്നു . നേരെ കണ്ണേട്ടന്റെ ദൃഷ്ടി ക്ലോസറ്റിലേക്ക് പതിച്ചതു.
അപ്പോഴേക്കും ഒരു നിലവിളിയോടെ ഞാൻ കണ്ണേട്ടന്റെ നെഞ്ചിലേക്ക് വീണു. എന്തു പറഞ്ഞു കരയണം എന്നുപോലും അപ്പോൾ എനിക്ക് നിശ്ചയമില്ല.
കണ്ണേട്ടന്റെ കണ്ണിൽനിന്നും കണ്ണുനീർ ഒഴുകി എന്റെ ശിരസ്സിൽ വീണു. പെട്ടെന്ന് കണ്ണേട്ടന് സ്വബോധം വീണ്ടു കിട്ടിയ പോലെ എന്നെ താങ്ങി ബെഡിൽ കൊണ്ടുപോയി ഇരുത്തി. എന്നിട്ട് വാതിൽ തുറന്ന് ഒരു ഓട്ടമായിരുന്നു താഴേക്ക്. പെട്ടെന്ന് തന്നെ കണ്ണേട്ടന്റെ അമ്മ മുറിയിലേക്ക് ഓടിയെത്തി .
അമ്മ നേരെ ബാത്റൂമിൽ പോയി നോക്കി .എന്നിട്ട് അതു ഫ്ലെഷ് ചെയ്തു കളഞ്ഞു.
നിറകണ്ണുകളോടെ അമ്മ എന്റെ അരികിൽ വന്നു എന്നെ അമ്മയുടെ നെഞ്ചിനോട് ചേർത്തുനിർത്തി
അമ്മേ അച്ഛൻ കാർ ഇറക്കിയിട്ടുണ്ട്. കിച്ചുവിനെ ഹോസ്പിറ്റലിൽ കൊണ്ടുപോകാനായി.
പൂങ്കാവനത്തിൽ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട് അവര് അവിടെ വന്നോളും.
ഉള്ളിലെ സങ്കടം പുറമേ കാട്ടാതെ കടിച്ചുപിടിച്ച് നിന്നുകൊണ്ട് കണ്ണേട്ടൻ അത്രയും പറഞ്ഞു ഒപ്പിച്ചു .
ഡ്രസ്സ് മാറട്ടെ കിച്ചു.???
വേണ്ട കണ്ണേട്ടാ എനിക്ക് വയ്യ .ഡ്രസ്സ് മാറാൻ ഒന്നും എനിക്ക് വയ്യ കണ്ണേട്ടാ.
വേണ്ട മാറുന്നില്ലെങ്കിൽ മാറണ്ട എന്റെ കിച്ചുട്ടാൻ എഴുന്നേൽക്കൂ
അതും പറഞ്ഞു ഞാനും അമ്മയും കിച്ചുവിനെ ഇരുവശങ്ങളിലായി പിടിച്ചു താങ്ങി സ്റ്റെയർ ഇറങ്ങാൻ തുടങ്ങി.
പെട്ടന്ന് ഒരു നിലവിളിയോടെ കിച്ചു വയർ താങ്ങി പിടിച്ചു.
എനിക്ക് വയ്യ കണ്ണേട്ടാ സഹിക്കാവുന്നതിനു അപ്പുറമാണ് ഈ വേദന. എനിക്ക് വയ്യ. എനിക്കു ഒരടി മുന്നോട്ടു നടക്കാൻ പറ്റില്ല ജീവൻ പോകുന്ന വേദന. എനിക്ക് വയ്യ….
കിച്ചുവിന്റെ ആ വാക്കുകൾ എന്റെ ഹൃദയത്തെ കീറിമുറിക്കും തരത്തിലായിരുന്നു അവളുടെ കരഞ്ഞുകൊണ്ടുള്ള സംസാരം എന്നെ ആകെ തളർത്തി.
കണ്ണുനീർ കൊണ്ട് കാഴ്ച മങ്ങി എങ്കിലും ഞാനെന്റെ കിച്ചുവിനെ കോരിയെടുത്തു കാറിനടുത്തേക്ക് നടന്നു.
എൻറെ നെഞ്ചോട് ചേർന്ന് കിച്ചു ബാക്ക് സീറ്റിൽ കിടന്നു .
വേദന സഹിച്ച് കിടന്നപ്പോഴും അവൾ ഒരു കാര്യം മാത്രം നിർത്താതെ പറഞ്ഞുകൊണ്ട് ഇരുന്നു .
എന്റെ കുഞ്ഞ് എന്റെ കുഞ്ഞിന് ഒന്നും വരല്ലേ നാരായണാ. ഞാൻ പോയാലും നമ്മുടെ കുഞ്ഞിനെ പൊന്നുപോലെ നോക്കണം കണ്ണേട്ടാ .
അതും പറഞ്ഞു അവൾ എന്റെ കൈ പിടിച്ച് വയറിനോട് ചേർത്തുവെച്ചു.
എന്റെ കണ്ണും നിറഞ്ഞൊഴുകി .എന്റെ കിച്ചു നിന്നെ മാത്രം ആണ് നാരായണ ഇത്രനാളും വിളിച്ചുകൊണ്ട് ഇരുന്നത് എന്നിട്ടും നീ എന്തിനാ അടിക്കടി അവളെ ഇങ്ങനെ പരീക്ഷിക്കുന്നത് നിന്നെ കൂടുതൽ വിളിക്കുന്നത് കൊണ്ടാണോ നാരായണാ എന്ന് ഞാൻ മനസ്സിൽ നാരായണനോട് ചോദിച്ചു
അരമണിക്കൂർ യാത്രയ്ക്ക് ശേഷം ഞങ്ങൾ ഹോസ്പിറ്റലിൽ ചെന്നെത്തി.
കിച്ചുവിനെ കാറിൽ നിന്നും ഇറക്കുന്നത് കണ്ടപ്പോഴേക്കും ഹോസ്പിറ്റലിൽ ഉള്ള സ്റ്റാഫുകൾ വീൽചെയർ കൊണ്ടുവന്ന് അവളെ ഓപ്പറേഷൻ തീയറ്ററിലേക്ക് കൊണ്ടുപോയി. ഞാൻ റിസപ്ഷനിയിലേക്ക് പോയി
പേരുപറഞ്ഞ് ഫയൽ എടുത്തു .
സാർ പൊയ്ക്കോ ഫയൽ പുറകെ വന്നോളും. ( എന്ന് റിസപ്ഷനിലെ പെൺകുട്ടി പറഞ്ഞു )
ഞാൻ ഓപ്പറേഷൻ തിയേറ്ററിന് മുന്നിൽ എത്തിയപ്പോഴേക്കും കിച്ചുവിന്റെ അച്ഛനും അമ്മയും ഒരു ബാഗു ഒക്കെ ആയിട്ടു അങ്ങോട്ടേക്ക് വന്നു.
( സാധാരണം പെണ്ണിന്റെ അമ്മയാണല്ലോ അമ്മക്കും കുഞ്ഞിനുവേണ്ട വെള്ള തുണിയും മറ്റും കൊണ്ടുവരേണ്ടത് )
ഇപ്പോൾ ഞാൻ പരീക്ഷണത്തിന് മുൾമുനയിൽ ആണ് നിൽക്കുന്നത്. വിളിക്കാത്ത ദൈവങ്ങൾ ഇല്ല. ടെൻഷൻ കാരണം ഞാൻ അങ്ങോട്ട് നടന്നുകൊണ്ടേ ഇരുന്നു
( സാധാരണ സിനിമയിലും അങ്ങനെയാണല്ലോ )
കുറച്ചുകഴിഞ്ഞ് ഒരു സിസ്റ്റർ പുറത്തേക്ക് വന്നു പറഞ്ഞു.
പേടിക്കാനൊന്നുമില്ല കൃപന്യാക്കു സുഖപ്രസവം തന്നെയാണ് .എന്നാൽ ഇത് ആദ്യത്തെതു ആയതു കൊണ്ടാവാം പുള്ളിക്കാരി നിലവിളിയാണ് .ഇനിമ കൊടുത്ത് ഇപ്പോൾ ബാത്റൂമിൽ പോയേക്കുവാ
ഞങ്ങളാരെങ്കിലും ഒരു സഹായത്തിന് വരണോ സിസ്റ്ററേ ( കിച്ചുന്റെ അമ്മയാണ് ഇതു ചോദിച്ചത് )
എന്തിനാ അമ്മേ അതിന്റെ ആവശ്യമൊന്നുമില്ല. ഞങ്ങൾ നോക്കിക്കോളാം .ഇത് ഞങ്ങൾ കടമയാണ്.
അതും പറഞ്ഞ് സിസ്റ്റർ ഓപ്പറേഷൻ തിയേറ്ററിലെ വാതിൽ പിന്നെയും അടച്ചു.
കുറച്ചുകഴിഞ്ഞ് കിച്ചുവിന്റെ നാരായണ എന്നുള്ള നിലവിളി പുറത്തുനിന്ന ഞങ്ങൾ എല്ലാവരും കേട്ടു .പിന്നീട് ആ വിളി ആവർത്തിച്ചു കേട്ടു കോണ്ടേ ഇരുന്നു .
നിന്നു നിന്ന് കാലു കഴച്ച ഞാൻ അവിടെ കണ്ട ചെയറിൽ ഇരുന്നു.
കണ്ണാ നീ ഇരിക്കുന്നോ എഴുന്നേറ്റ് നിൽക്കടാ ( എന്റെ അമ്മ ആയിരുന്നു അത് പറഞ്ഞതു ) നിന്റെ ഭാര്യയല്ലേ ഇതിനകത്ത് കിടന്ന് നിലവിളിക്കുന്നത്. അപ്പോൾ നീ ഇരിക്കുന്നോ .ഗർഭിണി പ്രസവിക്കാൻ കേറിയാൽ ഭർത്താക്കന്മാർ ഇരിക്കാൻ പാടില്ല അങ്ങനെ ഇരുന്നാൽ അവർക്ക് സുഖപ്രസവത്തിനു പടായിരിക്കും . അതുകൊണ്ട് അമ്മയുടെ മോൻ എഴുന്നേറ്റ് അങ്ങോട്ടുമിങ്ങോട്ടും നടന്നിട്ടു വാ. ഞാൻ പിന്നെയും നടത്ത തുടങ്ങി.
രണ്ടു മണിക്കൂറുകൾക്ക് ശേഷം സിസ്റ്റർ വിണ്ടും വന്ന് പറഞ്ഞു കൃപന്യാക്കു രണ്ടാമത്തെ ട്രിപ്പാണ് ഇട്ടത്.കുഞ്ഞ് താഴേക്ക് വരുമ്പോഴേക്കും പുള്ളിക്കാരി ചാടി എഴുന്നേൽക്കും കുഞ്ഞ് വീണ്ടും മുകളിലേക്ക് പോകും .ഒട്ടും വേദന സഹിക്കാത്ത ആളാണെന്ന് തോന്നുന്നു.
അതും പറഞ്ഞ് വെള്ള വസ്ത്രം അണിഞ്ഞ മാലാഖ തിരിച്ച് പോയി.
വേദന സഹിക്കാത്ത ആളാണെന്ന് നിങ്ങൾക്കെല്ലാവർക്കും തോന്നും എന്നാൽ എന്റെ കിച്ചു എന്തുമാത്രം വേദന സഹിച്ചിട്ടുണ്ട് എന്ന് എനിക്ക് മാത്രമേ അറിയൂ .ഞാൻ കാരണം എന്റെ കിച്ചു തിന്ന തീക്കു കണക്കില്ല. അതും മനസ്സിൽ പറഞ്ഞു ഞാൻ വീണ്ടും നടത്തം തുടർന്നു.
എന്റെ നാരായണാ എനിക് എന്തു വന്നാലും എന്റെ കുഞ്ഞിന് ഒന്നും വരുതരുതെ( കിച്ചു വേദനയിലും പ്രാർത്ഥിച്ചു )
അങ്ങനെ പറയാതെ മോളേ ഞങ്ങളെ രണ്ടിനെയും രക്ഷിക്കണേ എന്നു പ്രാർത്ഥിക്കു
സിസ്റ്റർ എന്റെ അരികിൽ ചേർന്നു നിന്നു വാത്സല്യത്തോടെ എന്നോട് പറഞ്ഞു.
അയ്യോ സിസ്റ്ററെ എനിക്കു ബാത്റൂമിൽ പോകണം.
ബാത്ത്റൂമിൽ ഒന്നും പോകണ്ട. അതൊക്കെ ഇയാളുടെ തോന്നൽ മാത്രം ആണ്. ഈ സമയത്ത് മോക്ക് അങ്ങനെയൊക്കെ തോന്നും .
അല്ല സത്യായിട്ടും എനിക്ക് ബാത്റൂമിൽ പോകണം .എനിക്ക് ബാത്റൂമിൽ പോയേ പറ്റൂ .
അപ്പോഴേക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ എന്റെ അരികിലേക്ക് വന്നു. ഒപ്പം രണ്ടുമൂന്ന് സിസ്റ്റർമാരും .എന്റെ കാലുകൾ രണ്ടും അകത്തി വെച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ വിരലുകൊണ്ട് ഉള്ളു പരിശോധന നടത്തി. ( ആ പരിശോധനയിൽ ഞാൻ സ്വർഗം കണ്ടു പോയി. )
കുഞ്ഞിന്റെ മുടി കൈയിൽ തട്ടി എന്നു മറ്റു നേഴ്സുമാരോട് ഡോക്ടർ പറഞ്ഞു.
അപ്പോൾ തന്നെ മരവിപ്പിക്കാനുള്ള ഇൻജെക്ഷൻ എനിക്ക് തന്നു.
സർജിക്കൽ ബ്ലേഡ് എടുത്ത് ഒരു നിമിഷം കണ്ണടച്ച് പ്രാപിച്ചതിനു ശേഷം എന്റെ ജനനേന്ദ്രിയതിന്റെ ഭാഗം ചെറുതായി മുറിച്ചു. മരവിപ്പിച്ചതിനാൽ എനിക്ക് വേദന ഉണ്ടായില്ല.
മോളേ നീ പുഷ് ചെയ്യ് മോളെ പൂഷ് ചെയ് മോളേ കുഞ്ഞു പാതിയിൽ വന്നുഇരിക്കുകയാണ് കുഞ്ഞു പുറത്തുവന്നില്ലെങ്കിൽ അതിനു ശ്വാസംമുട്ടും പുഷ് ചെയ്യും മോളെ
പറ്റുന്നില്ല സിസ്റ്ററേ എത്രശ്രമിച്ചിട്ടും പറ്റുന്നില്ല ഞാൻ തളർന്നുപോയി എനിക്ക് വയ്യ
അങ്ങനെയൊന്നും പറയല്ലേ കുഞ്ഞേ നിങ്ങൾ രണ്ടുപേരുടെയും ജീവൻ രക്ഷിക്കണമെങ്കിൽ പരിശ്രമിച്ച പറ്റും. കുഞ്ഞിന് വേണ്ടിയാണ് എന്ന് മനസ്സിനോട് പറഞ്ഞു ആവുന്നത്ര ശക്തിയിൽ പുഷ് ചെയ് മോളേ.
നാരായണനെ വിളിച്ചുകൊണ്ട് ആവുന്നത്ര ശക്തിയിൽ ഞാൻ പുഷ് ചെയ്തു. എന്റെ കുഞ്ഞ് ഉദരത്തിൽ നിന്ന് പുറത്തേക്ക് വരുന്നത് ഞാൻ അറിഞ്ഞു. അവസാനം ഒരു കുഞ്ഞു കരച്ചിലോടുകൂടി എന്റെ കുഞ്ഞ് പിറന്നു വീണു .എന്റെ എല്ലാ നാഡീഞരമ്പുകൾ തളർന്നു പോയിരുന്നു. കണ്ണിൽ നിന്നും നീർമുത്തുകൾ കൊഴിഞ്ഞു വീണു.
പൊക്കിൾകൊടി അറുത്തുമാറ്റി നേഴ്സ് ആൺകുട്ടിയാണ് എന്ന് എനിക്ക് കാട്ടിത്തന്നു.
രണ്ട് സിസ്റ്റർമാർ കുഞ്ഞിനെ തൊട്ട് പുറത്തേക്ക് മാറ്റി കിടത്തി അവന്റെ ശരീരം തുടച്ച് വൃത്തിയാക്കി.
എന്നെയും സിസ്റ്റർമാർ തുടച്ചു വൃത്തിയാക്കിയതോടോപ്പം ഡ്യൂട്ടി ഡോക്ടർ സ്റ്റിച്ച് ഇടുകയും ചെയ്തു.
കൃപന്യ പ്രസവിച്ചു ആൺകുട്ടിയാണ് എന്നു വാർത്ത ദൈവത്തിന്റെ മാലാഖ വന്നു പറഞ്ഞപ്പോൾ ഞാൻ ഭൂമിയിലും സ്വർഗത്തിലും അല്ലാത്ത മറ്റൊരു അവസ്ഥയിലായിരുന്നു.
സിസ്റ്റർ കിച്ചു…..?
അമ്മയ്ക്കും മോനും യാതൊരു കുഴപ്പവുമില്ല കൃപന്യാ മൂന്നാല് മണിക്കൂർ കഴിഞ്ഞേ പുറത്തിറക്കു. കുഞ്ഞിനെ ഇപ്പോൾ കാണിക്കാനായി കൊണ്ടുവരും .
അതും പറഞ്ഞു.വെള്ള തുണിയും വാങ്ങി ദൈവത്തിന്റെ മാലാഖ വീണ്ടും അപ്രത്യക്ഷയായി.
രണ്ട് അച്ഛന്മാരും എല്ലാരെയും ഫോൺ വിളിച്ച് പേരക്കുട്ടി ജനിച്ച കാര്യം അറിയിക്കുന്ന തിരക്കിൽ ആയിരുന്നു. എനിക്ക് എങ്ങനെയെങ്കിലും കിച്ചുവിനെ ഒന്ന് കണ്ടാൽ മതി എന്ന അവസ്ഥയിൽ ആയിരുന്നു ഞാൻ.
ദൈവത്തിന്റെ മാലാഖ എന്റെ മോനുമായി പുറത്തേക്ക് വന്നു .
എന്റെ അമ്മയാണ് മോനെ കൈനീട്ടി വാങ്ങിയതു .ഒരു സുന്ദര കുട്ടപ്പൻ അവന് തലയിൽ ഒരുപാട് മുടി ശരീരത്തിലും രോമങ്ങൾ ഉണ്ടായിരുന്നു. അതായിരിക്കും എന്റെ കിച്ചു ചൊറിഞ്ഞു ചൊറിഞ്ഞു നടന്നതെന്ന് .മനസ്സിലോർത്തു ഞാൻ ഊറിച്ചിരിച്ചു .
അപ്പോൾ തന്നെ കുഞ്ഞുമായി സിസ്റ്റർ അകത്തേക്ക് പോയി. കുറച്ചു കഴിഞ്ഞപ്പോഴേക്കും ഡ്യൂട്ടി ഡോക്ടർ പുറത്തേക്ക് വന്നു. ഞാൻ ഡോക്ടറുടെ കാലു പിടിച്ചു കിച്ചുവിനെ കാണാനുള്ള പെർമിഷൻ വാങ്ങി എടുത്തു
മോനേ എന്റെ മാറിനോട് ചേർത്തുപിടിച്ച് സിസ്റ്റർ നിന്നും . ഒരു കൈ കൊണ്ട് എന്റെ മുലക്കണ്ണ് സിസ്റ്റർ അവന്റെ വായിൽ വച്ചു കൊടുത്തു.
അവൻ അതു ചെറുതായി നുണഞ്ഞു കുടിച്ചു .
അത് കണ്ടപ്പോൾ അറിയാതെ തന്നെ എന്റെ കണ്ണും മനസും നിറഞ്ഞു.
നാരായണന്റെ ഓരോ ലീലാവിലാസങ്ങൾ ഓർത്തു എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ട് ഇരുന്നു .
ഇനി എന്തിനാ കരയുന്നേ ഇനി കരയുകയല്ല സന്തോഷിക്കുകയല്ലേ വേണ്ടത് . ( മോനേ എടുത്തിരുന്ന സിസ്റ്റർ എന്നോടായി പറഞ്ഞു. )
സന്തോഷം കൊണ്ടാണ് സിസ്റ്റർ കരഞ്ഞത് എന്നു പറഞ്ഞു തീർന്നപ്പോഴേക്കും
എന്റെ കണ്ണേട്ടൻ എന്റെ അരികിലേക്ക് നടന്നുവന്നിരുന്നു.
സിസ്റ്റർ എന്റെ അരികിൽ ആയി മോനെ കിടത്തി നടന്നുപോയി .
കണ്ണേട്ടൻ എന്റെ കാലുകൾ പയ്യെ തലോടി വേദനിചോ കിച്ചുട്ടാ നിനക്ക്.
വേദനിച്ചു ഒരുപാട് എന്നാ സാരമില്ല എന്റെ മോന് വേണ്ടിയല്ലേ. ഒരമ്മയുടെ കടമ ഇല്ലേ .അപ്പോൾ ഇതു മധുരമുള്ള വേദനയാണ് .
അപ്പോഴേക്കും കണ്ണേട്ടൻ എന്റെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തിരുന്നു.
ഇത് ഹോസ്പിറ്റലാണ് കണ്ണേട്ടാ ആ ഒരു ഓർമ്മ വേണം
അതൊക്കെ എനിക്ക് ഓർമ്മയുണ്ട് ഞാൻ എൻറെ ഭാര്യയല്ലേ ഉമ്മവച്ചത് അല്ലാതെ വേറെ ആരെയും അല്ലല്ലോ. എനിക്ക് ആരെയും പേടിയില്ല .
എന്നാൽ ഇനിമുതൽ ഒരാളെ ഭയക്കണം എന്റെ മോനെ .ഇവൻ ആയിരിക്കും ഇനി അങ്ങോട്ട് എനിക്ക് താങ്ങായി. എന്നെ തൊട്ടു കളിച്ചാൽ ഇവൻ ആകും പകരം ചോദിക്കുന്നത് ഓർത്തോ.
അത് കേട്ടപ്പോൾ കണ്ണേട്ടൻ വാ പൊത്തി ചിരിച്ചു. അത് കണ്ട് ഞാനും ചിരിച്ചു . എടി ധാ നോക്കെ നമ്മുടെ മോനും ചിരിക്കുന്നു.
ഞാൻ അവനെ ശ്രേദ്ധിച്ചു നോക്കി
( ശരിയാ മോനും ചെറുതായി ചിരിച്ചുട്ടോ )
ഇനി ഞങ്ങൾ മൂന്നു പേരും സന്തോഷത്തോടെ പുതിയ ഒരു ജീവിതം തുടങ്ങട്ടെ അപ്പോൾ റ്റാറ്റാ…
( അവസാനിച്ചു. )
ഇഷ്ടം ആയോ എന്നു അറിയില്ല. എങ്കിലും സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് നന്ദി.
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Sandhyaku virinjapoovu written by Lakshmi Babu Lechu
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission