Skip to content

സന്ധ്യക്ക് വിരിഞ്ഞപ്പൂവ് – 4

sandhyaku virinjapoovu

ഇന്ന് ഞങ്ങൾ എന്റെ വീട്ടിലേക്ക് വിരുന്നിനു പോവുകയാണ് .

പലരും വിരുന്നിനു ക്ഷണിച്ചെങ്കിലും ജോലിത്തിരക്ക് കാരണം ആ ക്ഷണമൊക്കെ കണ്ണേട്ടൻ നിരസിച്ചു.

എന്നാൽ എന്റെ വീട്ടിൽ പോകാതിരിക്കുവാൻ കഴിയില്ലല്ലോ.

രാവിലെത്തെ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ഞങ്ങൾ വീട്ടിൽനിന്നും പുറപ്പെട്ടു.

പോകുംവഴി ഞങ്ങൾ എല്ലാവർക്കും ഓരോ ജോഡി ഡ്രസ്സ് എടുത്തു.

 ( കൂട്ടത്തിൽ താമര മോൾക്കും ഒരു ജോഡി എടുത്തു )

വീട് അടുക്കാറായതു മുതൽ എന്റെ നെഞ്ചിൽ ഒരു ലോഡ് കനൽ പുകയുകയായിരുന്നു.

എന്തെന്നാൽ. എന്നോട് പോലും കണ്ണേട്ടൻ ഇതുവരെ നേരെ ചൊവ്വെ സംസാരിച്ചിട്ടില്ല .എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ മാത്രം എന്നോട് സംസാരിക്കും .എങ്കിലും ഞാൻ കണ്ണേട്ടന്റെ എല്ലാകാര്യങ്ങളും ശ്രദ്ധാപൂർവ്വം നോക്കി നടത്തി .( അതു എന്റെ കടമ ആണല്ലോ )

ഓരോന്നും ആലോചിച്ചിരുന്നു വീട് എത്തിയത് അറിഞ്ഞില്ല ഗേറ്റ് കടന്ന് അകത്തേക്ക് ചെന്നു

കാറിൻറെ ശബ്ദംകേട്ട് അച്ഛനുമമ്മയും കാർത്തിയും പുറത്തേക്കു ഇറങ്ങിവന്നു ഞാൻ ഓടിപ്പോയി .ഇരു കൈകളാൽ അച്ഛനെ കെട്ടിപ്പുണർന്നു

കെട്ടിച്ചുവിട്ടട്ടും ഇവൾക്ക് യാതൊരു മാറ്റവും ഇല്ല അല്ലേ അച്ഛാ  ( കാർത്തി ആയിരുന്നു അത് പറഞ്ഞത് )

നിനക്ക് ഓർമ്മ ഇല്ലേ കാർത്തി പ്ലസ്ടുവിന് പഠിക്കുമ്പോൾ ഒരാഴ്ചത്തെ ടൂറിന് പോയ അള്ളു .അച്ഛനെ കാണണം എന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കി ആ രാത്രിതന്നെ അച്ഛൻ ഇവിടുന്നു പോയി ഇവളെയും കൂട്ടി വന്നത്  ( അമ്മയായിരുന്നു ആ  താങ്ങ് എനിക്ക് ഇട്ടു താങ്ങിയത് )

അത് കേൾക്കേണ്ട താമസം എല്ലാവരും ചിരിക്കാൻ കൂട്ടത്തിൽ നമ്മുടെ  മസിൽ മാനും ചിരിച്ചു

ഞങ്ങൾ അകത്തേക്ക് കയറി

വിഭവ സമൃദ്ധമായ ഒരു സദ്യ ആയിരുന്നു ആയിരുന്നു ഞങ്ങൾക്കുവേണ്ടി അവിടെ ഒരുക്കിയിരുന്നത് .

കാളൻ ഓലൻ അവിയൽ തോരൻ പച്ചടി കിച്ചടി പരിപ്പ് പപ്പടം സാമ്പാർ പുളിശ്ശേരി മാമ്പഴ പുളിശ്ശേരി മാങ്ങാച്ചാർ നാരങ്ങ അച്ചാർ മാങ്ങാ പച്ചടി  ( പിന്നെ നമ്മൾ 101 കറി എന്ന് വിശേഷിപ്പിക്കുന്ന ) ഇഞ്ചിക്കറി

ഇതെല്ലാം കൂട്ടി ഒരൊന്നൊന്നര പിടി ഞങ്ങൾ പിടിച്ചു .

ഊണ് കഴിച്ച് അച്ഛനും കാർത്തിയും കണ്ണേട്ടനും കൂടി മൂവാണ്ടൻ മാവിന്റെ തണലിൽ ഇരുന്ന് കൊച്ചുവർത്തമാനം പറയുകയാണ്

ഞാൻ വിചാരിച്ചപോലെയല്ല കണ്ണേട്ടൻ നന്നായി അഭിനയിക്കാൻ അറിയാം. അച്ഛനും അമ്മയ്ക്കും നല്ലൊരു മരുമകനും കാർത്തിക്കു നല്ല അളിയനും ആണ് കണ്ണേട്ടൻ .എന്നാൽ എനിക്ക് മാത്രം നല്ല ഭർത്താവ് ആയില്ല ഇതുവരെ

എന്റെ ചിന്തകളെ കീറിമുറിച്ച് 4 ഗ്ലാസുകളിലായി അമ്മ കടലപ്രഥമൻ കൊണ്ടുവന്നു .

അത് ആസ്വദിച്ചു കുടിക്കുന്ന കണ്ണേട്ടനെ ഞാൻ കണ്ടു.

ഒരു ഗ്ലാസ് കൂടി തരട്ടെ മോനെ ….

അയ്യോ വേണ്ടമ്മേ .

ഇപ്പോൾതന്നെ വയറു ലോഡ് ആണ്.

ഇത്രയും ഫുഡ് ഞാൻ കഴിക്കാറില്ല. എന്നാൽ ഇന്നു കഴിച്ചു. പറയാതിരിക്കാൻ പറ്റില്ല അത്രയ്ക്ക് കൈപ്പുണ്യം ആണ് അമ്മയ്ക്ക്.

അത് കേട്ടപ്പോൾ അമ്മയുടെ തല ഒരു പത്തിരുപത് അടി ഉയരത്തിൽ പൊങ്ങി

എല്ലാരും അവിടെ നിൽക്കുവാൻ നിർബന്ധിച്ചെങ്കിലും ജോലിയുടെ തിരക്കുകൾ പറഞ്ഞു കണ്ണേട്ടൻ അതിൽ നിന്നുമൊക്കെ നൈസായി

ഊരി

അഞ്ചു മണി ആയപ്പോഴേക്കും ഞങ്ങൾ അവിടെനിന്നും യാത്ര പറഞ്ഞ് ഇറങ്ങി

6 മണി ആകാറായപ്പോൾ ഞങ്ങൾ വൃന്ദാവനത്തിൽ വന്നു. ഗേറ്റ് കടന്ന് അകത്ത് എത്തിയപ്പോഴേ താമര മോളുടെ കരച്ചിൽ കേൾക്കാമായിരുന്നു.

ഞാൻ കാറിന്റെ ഡോർ തുറന്നു നേരെ അകത്തേക്ക് ഓടി .

താമര മോൾ അമ്മയുടെ കൈയ്യിലായിരുന്നു. അമ്മയുടെ കൈയിൽനിന്ന് ഞാൻ മോളെ വാങ്ങി.

എന്താടാ വാവേ എന്തിനാ മോളെ കരയുന്ന

എന്തിനാണ് അമ്മേ മോൾ കരയുന്ന  ചേച്ചി എന്തിയെ

എന്ത് പറയാനാ മോളെ കുഞ്ഞിനെ എന്റെ കൈയിൽ തന്നിയിട്ടു. അവളും അവനും പുറത്തെവിടെയോ പോയേക്കുവാ .അപ്പോൾ മുതൽ തുടങ്ങിയതാ ഈ കരച്ചിൽ .അവൻ കൊണ്ടുപോകാമെന്നു പറഞ്ഞാലും അവൾ കുഞ്ഞിനെ കൊണ്ടു പോകില്ല. കുഞ്ഞുമായി പുറത്തുപോയാൽ എല്ലാവരും അറിയില്ലേ. അവൾ ഒരു അമ്മയാണെന്ന് പ്രായമുണ്ടെന്ന് അതുകൊണ്ടാണ് കൊണ്ടുപോകാൻ മടിക്കുന്നെ. നേരെചൊവ്വേ എന്റെ കുട്ടിക്ക് മുല പോലും അവൾ നൽകിയിട്ടില്ല .സൗന്ദര്യം പോകും അത്രേ.

പാവമാ എന്റെകുട്ടി എന്തുചെയ്യാനാ. അവന്റെ വീട്ടിലാണെങ്കിൽ അവന്റെ അമ്മയെ ഏൽപ്പിച്ചിട്ട് പോകും .ഇവിടെ ആണെങ്കിൽ എന്നെയും.

ഇന്നു അച്ഛൻ എന്തൊക്കെയോ കയർത്തു അവളോട് സംസാരിച്ചു.

എന്നിട്ടും അതൊന്നും വകവയ്ക്കാതെ അവൾ പോയി .അച്ഛൻ അപ്പോൾ മുതൽ വാതിലടച്ച് കിടക്കുവാ.

എന്തുചെയ്യാനാ ഇങ്ങനെ ഒരുത്തി എന്റെ  വയറ്റിൽ തന്നെ ജന്മം കൊണ്ടല്ലോ.

അതും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി.

ഞാൻ മോളെ എന്റെ മാറോട് ചേർത്ത് പിടിച്ചു .

പാവം ഇവളുടെ മുഖം കണ്ടാൽ എങ്ങനെ ആണ് ഇവളെ കൊണ്ട് പോകാതിരിക്കാൻ തോന്നുന്നത്. അത്രയ്ക്ക് തേജസ് ആണ് ഇവൾക്കു.

എന്തിനാണ് അവർ ഇവളോട് ഇത്രയും ക്രൂരത കാട്ടുന്നത്.

പ്രായം കുറച്ചു പറഞ്ഞാൽ കഴിഞ്ഞുപോയ കാലത്തിലെ യൗവനം തിരികെ കിട്ടുമോ.

അമ്മയാണെന്ന് ഈ സമൂഹത്തിനോട് പറയാൻ ചിലർക്കൊക്കെ നാണക്കേടാണ് .എന്നാൽ അമ്മയാണ് എന്നുപറയുന്നതിന്റെ അഭിമാനം എന്താണെന്ന് ഇവരാരും മനസ്സിലാക്കുന്നില്ല .  ( പൂജ ചേച്ചി മാത്രമല്ല ഇങ്ങനെ നമുക്കിടയിലും ആരെങ്കിലുമൊക്കെ കാണും ഇതു പോല്ലേ )

ഒരു സ്ത്രീ സ്ത്രീയുടെ പൂർണതയിലെത്തുന്നത് അവൾ ഒരു അമ്മയാകുമ്പോഴാണ് എന്നു എന്റെ അമ്മ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട് .

സ്വന്തം മക്കളെ അൽപനേരം  മറന്നു കൊണ്ടു ഭർത്താവുമായുള്ള കുറച്ച് സന്തോഷ നിമിഷങ്ങൾ നമ്മൾ ആഘോഷിക്കുമ്പോൾ.ആ  കുരുന്നുകളുടെ മനസ്സിലെ വേദന നമ്മൾ മറന്നു പോകുന്നു .

മറ്റുള്ളവരുടെ മുന്നിൽ പ്രായം കുറച്ചു പറഞ്ഞു ഇത്ര വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണെന്നും പറയാതെ ഇരിക്കുമ്പോൾ എന്ത് മാഹാത്മ്യമാണ് അതിൽ.

ഒരുകാലത്ത് നമ്മളും കുട്ടികൾ ആയിരുന്നു. അന്നൊക്കെ നമ്മുടെ അച്ഛനമ്മമാർ ഇങ്ങനെ നമ്മളോടു ഇങ്ങനെ കാണിച്ചിട്ടുണ്ടോ എന്ന് ഒന്നു തിരിഞ്ഞു നോക്കുന്നത് നല്ലതാണ് .അവർ ഒരിക്കലും അങ്ങനെ നമ്മുടെ കാണിച്ചിട്ടുണ്ടാവില്ല . ( എന്റെ അച്ഛനമ്മമാർ അങ്ങനെ ആയിരുന്നു )

കാരണം അവർ വളർന്ന സാഹചര്യവും അവർ പഠിച്ച നന്മകളും അതുപോലെയായിരുന്നു .

എന്നാൽ ഇന്നത്തെ തലമുറകൾ അതെല്ലാം തല തിരിച്ചാണ് ചെയ്യുന്നത്.

ഓരോരുത്തർ ഒരു കുഞ്ഞിക്കാല് കാണാനായി കയറിയിറങ്ങാത്ത അമ്പലങ്ങൾ പള്ളികൾ എല്ലാം അപൂർവ്വം ആയിരിക്കും .എന്നാൽ ദൈവം എല്ലാരുടെയും പ്രാർത്ഥനകൾ കേൾക്കണമെന്നില്ല . ചിലപ്പോൾ അർഹത ഇല്ലാത്തവർക്കു നൽകുന്നു.

അങ്ങനെ ഒരു നൂറു ചോദ്യം ഞാൻ എന്റെ മനസ്സിനോട് ചോദിച്ചു

അപ്പോഴേക്കും താമര മോൾ ഉറങ്ങിയിരുന്നു ഞാൻ അവളുമായി ഞങ്ങളുടെ മുറിയിലേക്ക് നടന്നു

കണ്ണേട്ടാ

എന്താടോ ….

ചേട്ടനും ചേച്ചിയും പുറത്തെവിടെയോ പോയിരിക്കുകയാണ് .മോൾ ആണെങ്കിൽ എന്റെ കൈയിൽ ഇരുന്നു ഉറങ്ങുകയും ചെയ്തു. കുറച്ചുനേരത്തേക്ക് മോളെ ഇവിടെ കിടത്തട്ടെ

അതിന് എന്തിനാ എന്നോട് ചോദിക്കുന്നത് .താൻ കിടത്തഡോ.

പിന്നെ ഇതൊരു സ്ഥിരം പരിപാടി ആക്കാൻ നിൽക്കണ്ട .അത് മോളോട് ഇഷ്ടക്കുറവ് ഉണ്ടായിട്ടല്ല .മോളുടെ അമ്മയോടുള്ള ദേഷ്യം ആണെന്ന് കരുതിയാൽ മതി. താൻ ഇപ്പോഴാണ് ഇതു കാണുന്നത് .എന്നാൽ ഞാൻ താമര മോൾക്ക് മൂന്നുമാസം പ്രായമുള്ളപ്പോൾ മുതൽ കാണുന്നതാണ്.

അപ്പോഴേക്കും ഞാൻ മോളെ ബെഡിൽ നടുക്കായി കിടത്തി .ഇരുവശങ്ങളിലായി 2 pillow വെച്ച് .

ഞാൻ ഫ്രഷ് ആയി വന്നു ഞങ്ങൾ രണ്ടുപേരും അത്താഴം കഴിക്കാനായി താഴേക്കുപോയി

അമ്മേ അച്ഛൻ കഴി്ചോ ആഹാരം .

ഇല്ല മോളെ അച്ഛൻ ഇന്ന് വേണ്ടാന്ന് പറഞ്ഞ ഉറങ്ങി .നിങ്ങൾ കഴിക്ക്

അപ്പോൾ അമ്മയ്ക്കും വേണ്ടേ.

മോളെ എന്റെ വയറു ഏകദേശം നിറഞ്ഞുതന്നെ ഇരിക്കുകയാണ്. അതുപോലെയല്ലേ ഇവിടെ ഒരോന്നും നടക്കുന്നത് .

കണ്ണേട്ടൻ കഴിച്ച് മുറിയിലേക്ക് പോയി.

ഞാൻ പാത്രമൊക്കെ കഴുകാനും അടുക്കള ഒതുക്കുവാനും സുമ ചേച്ചിയെ സഹായിച്ചു. എല്ലാം കഴിഞ്ഞ് മുറിയിലേക്ക് പോയി .

കണ്ണേട്ടൻ ലാപ്ടോപ്പിനു മുന്നിൽ ഭജന ഇരിക്കുകയാണ്.ആ ഭജന ഇപ്പോഴെന്നും തീരില്ല എന്ന് അറിയാവുന്നതുകൊണ്ട് ഞാൻ മോളുടെ അരികിലായി കിടന്നു. എപ്പോഴോ മയങ്ങി

നേരം വെളുത്ത് ഉണർന്നപ്പോൾ. കണ്ണേട്ടൻ താമര മോളെ നെഞ്ചോട് ചേർത്ത് ഉറങ്ങുകയാണ് .അത് കണ്ടപ്പോൾ എനിക്ക് അവളോട് അസൂയ തോന്നി .ഇനിഞാൻ എന്നാണ് ഇതുപോലെ ഒന്ന് പറ്റിച്ചേർന്ന് ഉറങ്ങുക.

പെട്ടെന്ന് എഴുന്നേറ്റ് കുളിച്ച് ഫ്രഷായി താഴേക്കു പോയി .

അമ്മയെ മുഖമൊന്ന് കാണിച്ചു. പൂജാമുറിയിലേക്ക് പോയി വിളക്ക് കത്തിച്ച് പ്രാർത്ഥിച്ചു .തിരികെ വന്ന് ചായ കുടിക്കുമ്പോൾ ചേച്ചിയുടെ കാര്യം തിരക്കി .

അവളിന്നലെ പന്ത്രണ്ടര ആകാറായപ്പോൾ ആണ് വന്നത് .എന്ത് ചെയ്യാനാ താമര മോളുടെ കാര്യം തിരക്കിയത് പോലുമില്ല .ഞാൻ പറഞ്ഞു മോള് നിങ്ങളുടെ മുറിയിൽ ആണെന്ന്. എന്നിട്ടെന്താ അവൾ പോയി കിടന്നുറങ്ങി .ഇങ്ങനെ കുറെ ജന്മങ്ങൾ.

അതും പറഞ്ഞ് അമ്മ ജോലിയിൽ മുഴുകി .

ഞാൻ ചായയുമായി അച്ഛന്റെ മുറിയിലേക്ക് പോയി .അച്ഛനു ചായ കൊടുത്ത് അല്പ നേരം സംസാരിച്ചു നിന്നു .എന്നിട്ട് കണ്ണേട്ടനുള്ള ചായയുമായി മുകളിലേക്ക് ചെന്നു.

നമ്മുടെ മസിൽമാൻ സ്ഥിരം കോപ്രായങ്ങൾ കാണിക്കുവാണു അവിടെ .ചായ ടേബിളിൽ വച്ചിട്ട് തിരികെ അടുക്കളയിൽ വന്ന് .ബ്രേക്ക്ഫാസ്റ്റിന് ഞാനും സഹായിച്ചു .ആഹാരം കഴിക്കാനായി ടേബിളിൽ എല്ലാം നിരത്തിവെച്ചു .അപ്പോഴേയ്ക്കും ഓരോരുത്തർ എഴുന്നേറ്റു വന്നു.

കണ്ണേട്ടൻ കുളിയൊക്കെ കഴിഞ്ഞണു താഴേക്ക് വന്നത്.

അപ്പോഴേക്കും താമര മോൾ ഉണർന്നു കരച്ചിൽ തുടങ്ങി .ഞാൻ ഓടിപ്പോയി അവളെയും എടുത്ത് താഴേക്കു വന്നു.

ചേച്ചി  വന്നു എന്റെ കൈയ്യിൽ നിന്നും  കുഞ്ഞിനെ വാങ്ങി .ഒരുമ്മയും കൊടുത്ത് നടക്കാൻ തുടങ്ങവേ. കണ്ണേട്ടൻ ഉറക്കെ പറഞ്ഞു .

എന്തു മാതൃസ്നേഹം ലോകത്തെവിടെയും കാണില്ല ഇതുപോലൊരു അമ്മ .എല്ലാവരും ഈ അമ്മയെ കണ്ടു പഠിക്കേണ്ടതാണ് .

ഇതുകേട്ട് അച്ഛൻ ഉറക്കെ ചിരിച്ചു

ചേച്ചി രൂക്ഷമായി ഒന്ന് നോക്കി മുറിയിലേക്ക് നടന്നു പോയി.

ബ്രേക്ക്ഫാസ്റ്റ് കഴിച്ചുകഴിഞ്ഞ് കണ്ണേട്ടൻ ഓഫീസിൽ പോകാൻ ഇറങ്ങി

കണ്ണേട്ടന്റെ കാർ ഗേറ്റ് കടന്ന് പോകുന്നത് നോക്കി ഞാൻ ഉമ്മറത്ത് നിന്നും .അടുക്കളയില്ലേക് വന്നു ഉച്ചക്കുള്ള ഊണിന്റെ കാര്യങ്ങൾ ഞാനും കൂടെ സഹായിച്ചു .

എല്ലാം റെഡിയായി ഉച്ചയായപ്പോഴേക്കും ചേട്ടനും ചേച്ചിയും അച്ഛനു ടേബിളിനു മുന്നിൽ നിരന്നു .എല്ലാവർക്കും ഞാനും അമ്മയും ആഹാരം വിളമ്പി .ഒപ്പം ഞങ്ങളും ഇരുന്നു .ആഹാരം ഒക്കെ കഴിച്ച് കഴിഞ്ഞു കുറച്ചുനേരം ടിവിയുടെ മുന്നിൽ ചിലവഴിച്ചു .എത്ര എന്നു വച്ചാ ഇതു നോക്കിയിരിക്കുക.  ഞാൻ പുറത്തേക്കിറങ്ങി പൂക്കളേയും ചെടികളേയും നോക്കി അവയുടെ ഭംഗി ആസ്വദിച്ചു നടന്നു .

പൂന്തോട്ടത്തിനെ നടുക്കായുള്ള കസേരയിൽ ഞാനിരുന്നു ഇപ്പോൾ എന്റെ മനസ്സിന് അല്പം സന്തോഷമുണ്ട്. എന്നാൽ ഇനിയുള്ള ജീവിതം എന്ത് എന്നുള്ള ചോദ്യചിഹ്നം എനിക്കു മുന്നിൽ തെളിഞ്ഞു വന്നു .

എത്ര നേരം അങ്ങനെ ഇരുന്നു എന്ന് എനിക്ക് തന്നെ അറിയില്ല .അപ്പോഴാണ് ഉമ്മറത്ത്  കണ്ണേട്ടന്റെ കാർ വന്ന് നിന്നത്.

അപ്പോഴേക്കും നടന്നു ഞാൻ അടുത്തുചെന്നു  കണ്ണേട്ടന്റെ കൈയ്യിൽനിന്നും ബാഗ് വാങ്ങി കണ്ണേട്ടനോടൊപ്പം മുകളിലേക്ക് നടന്നു.

റൂമിലെത്തിയപ്പോൾ എന്നോട് കണ്ണേട്ടൻ ചോദിച്ചു .

കിച്ചു തനിക്ക് എന്നോട് ദേഷ്യം ഉണ്ടോ എന്ന് .ശപിക്കുന്നുണ്ടോ താൻ എന്നെ.

ഇപ്പോൾ എന്താ അങ്ങനെയൊക്കെ പറയുന്നത് .ഒരിക്കലും ഞാൻ കണ്ണേട്ടനെ ശപിക്കില്ല .കണ്ണേട്ടൻ എന്റെ ആകുന്ന നിമിഷത്തിനായി എത്ര വേണമെങ്കിലും കാത്തിരിക്കാൻ ഞാൻ തയ്യാറാണ് .

ഞാനൊരിക്കലും കിച്ചുവിന്റെ ആയില്ലെങ്കില്ലോ എനിക്ക് നല്ലഭർത്താവാകാൻ കഴിഞ്ഞില്ലെങ്കിലോ.

ആ വാക്കുകൾ കാരിരുമ്പ് പോലെ എന്റെ നെഞ്ചിൽ തറച്ചു

ഞാൻ കണ്ണേട്ടന് ചായ കൊണ്ടുവരാം എന്നും പറഞ്ഞു താഴേക്ക് പൊന്നു ഞാനെന്താണ് ഇപ്പോൾ പറയുക. എന്റെ ജീവൻ ആണ് കണ്ണേട്ടൻ എന്നോ.

ഒരിക്കലും എനിക്ക് നല്ലൊരു ജീവിതം വിധിച്ചട്ടില്ലേ നാരായണ .സ്വയം ഞാൻ മനസ്സിനോട്  ചോദിച്ചു.

ചായയുമായി മുകളില്ലേക് ചെന്നു

അപ്പോഴേക്കും കണ്ണേട്ടൻ ഫ്രഷായി വന്നിരുന്നു.

ഞാൻ ചോദിച്ചതിന് മറുപടി ഒന്നും പറഞ്ഞില്ലല്ലോ

ഞാൻ ഒന്നും മിണ്ടാതെ കുറച്ചുനേരം നിന്നു .ചായകുടി്ച്ച കപ്പുമായി താഴേക്ക് പോകുന്നു .

അപ്പഴേക്കും വിളക്കു കൊളുത്താൻ സമയം ആയി.ഞാൻ

നേരെ പൂജാമുറിയിലേക്ക് നടന്നു. വിളക്കു ഒരുക്കി. വിളക്ക് കത്തിച്ചു മനസ്സുരുകി പ്രാർത്ഥിച്ചു .എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ഞാനൊന്നു മാത്രമേ അപ്പോൾ നാരായണനോട് പറഞ്ഞുള്ളൂ

വരും ജന്മം ഒരു മനുഷ്യനായി ജനിക്കുമെങ്കിൽ .ഈ ജന്മം നീ എനിക്ക് തന്ന ഇണയെ അടുത്ത ജന്മവും എനിക്കായി തരണേ. അത്രമേൽ ഞാൻ സ്നേഹിച്ചുപോയി കണ്ണേട്ടനെ. കണ്ണുകൾ നിറഞ്ഞൊഴുകി മനസ്സുരുകി പ്രാർത്ഥിച്ചു .അതിനു മാത്രമേ എനിക്ക് കഴിയൂ എപ്പോഴെങ്കിലും നാരായണൻ എന്റെ പ്രാർത്ഥന കേൾക്കാതിരിക്കില്ല എന്ന് ഞാൻ വിശ്വസിച്ചു.

                        (തുടരും)

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Sandhyaku virinjapoovu written by Lakshmi Babu Lechu

4.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!