എന്നെ ചുറ്റിവരിഞ്ഞ കൈയുടെ ഉടമസ്ഥനെ ഞാൻ കണ്ണാടിയിലൂടെ കണ്ടു .കണ്ണേട്ടൻ…
എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ സ്വപ്നം ആണോ കാണുന്നതെന്നും തോന്നി .
കണ്ണേട്ടന്റെ ചുണ്ടുകൾ എന്റെ കഴുത്തിലൂടെ ഇഴഞ്ഞു നടന്നപ്പോഴാണ് എനിക്ക് അത് സ്വപ്നമല്ല എന്ന് മനസ്സിലായത് .
കണ്ണേട്ടനിൽ നിന്നും ഞാൻ ഇത് ഒരിക്കലും പ്രതിശിച്ചില്ല
കണ്ണേട്ടനിൽ നിന്നും കുതറിമാറാൻ ശ്രമിച്ചെങ്കിലും അതിനെനിക്ക് കഴിഞ്ഞില്ല .
അത്രയ്ക്ക് ശക്തിയിലായിരുന്നു കണ്ണേട്ടൻ എന്നെ അരയിലൂടെ ചുറ്റിപ്പിടിച്ചിരുന്നതു.
ശരീരത്തിലെ രക്തയോട്ടം നിലച്ചു എന്ന് ഞാൻ സ്വയം ചിന്തിച്ചു.
ഓരോതവണ കുതറിമാറാൻ ശ്രമിക്കുമ്പോഴും കണ്ണേട്ടന്റെ പിടുത്തം മുറുക്കി കൊണ്ടിരുന്നു.
ആ പിടുത്തത്തിൽ എന്റെ വയറ്റിലെ ചെറുകുടലും വൻകുടലും പരസ്പരം ചേർന്ന് ചത യുന്നതുപോലെ എനിക്ക് തോന്നി.
കണ്ണേട്ടാ എന്താ ഈ കാണിക്കുന്നേ. കണ്ണേട്ടൻ അങ്ങോട്ട് മാറിക്കേ. അല്ലെങ്കിൽ ഞാൻ ഇവിടെ കിടന്നു ബഹളം വയ്ക്കും പറഞ്ഞേക്കാം.
നീയെത്ര ബഹളം വെച്ചാലും ഈ മുറിക്ക് പുറത്ത് ആ ശബ്ദം പോകില്ല.
അതും കൂടി കേട്ടപ്പോൾ ഞാനാകെ തളർന്നുപോയി.
എങ്കിലും കണ്ണേട്ടനെ തള്ളിമാറ്റി പുറത്തേക്ക് ഓടാൻ ശ്രമിച്ചു.
അപ്പോഴേക്കും കണ്ണേട്ടൻ എന്നെ ചുറ്റിപ്പിടിച്ച് ബെഡിലേക്ക് എടുത്തു ഇട്ടു.
ഞാൻ ചാടി എഴുന്നേൽക്കും മുന്നേ കണ്ണേട്ടൻ എന്റെ മേൽ വീണിരുന്നു .
ഒന്നും ചെയ്യാൻ കഴിയാതെ ഞാനുറക്കെ നിലവിളിച്ചു .എന്നാൽ എന്റെ ആ നിലവിളി ആ വലിയ മുറിയുടെ നാല് ചുമരുകളിലും എസിയുടെ തണുപ്പിൽ അലിഞ്ഞില്ലാതായി.
കണ്ണേട്ടാ പ്ലീസ് എന്നെ ഒന്നും ചെയ്യരുത്. ഞാനൊരു തെറ്റും നിങ്ങളോടു ഇതുവരെ ചെയ്തിട്ടില്ല .എന്നിട്ടും എന്തിനാ എന്നെ ഇങ്ങനെ ദ്രോഹിക്കുന്നത് .എന്നെ ഒന്നും ചെയ്യരുത് പ്ലീസ്.
ഞാൻ പറയുന്നതൊന്നും ചെവിക്കൊള്ളാതെ എന്റെ അധരങ്ങളാൽ കണ്ണേട്ടൻ കവർന്നിരുന്നു.
മദ്യത്തിന്റെ ദുർഗന്ധം കണ്ണേട്ടനിൽ നിന്നും എന്റെ മൂക്കിലേക്ക് തുളഞ്ഞുകയറി.
ശർദ്ദിക്കാൻ പോലും എനിക്കപ്പോൾ തോന്നി.
ഇരു കൈയ്യാൽ ഞാൻ കണ്ണേട്ടനെ തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും കണ്ണേട്ടൻ എന്റെ കൈകൾ ഇരുവശത്തേക്കുമായി പിടിച്ചുമാറ്റി .
കണ്ണേട്ടന്റെ ചുണ്ടുകൾ എന്റെ മുഖത്തും കഴുത്തിലും മാറിടത്തിലൂടെയും ഇഴഞ്ഞു നടന്നു.
എന്തിനാ നാരായണാ എനിക്ക് ഇങ്ങനെയൊരു വിധി. ഞാനെന്ത് തെറ്റ് ഇതിനുമാത്രം വേണ്ടി ചെയ്തത് .
എപ്പോഴും നിന്നെ വിളിക്കുന്നതാണോ നാരായണ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ് . വിവാഹം കഴിഞ്ഞ അന്നുമുതൽ നീ എനിക്കന്നും ദുഃഖം മാത്രമേ തന്നിട്ടുള്ളൂ.
ഇപ്പോൾ എനിക്ക് എന്നെതന്നെ നഷ്ടമാകാൻ പോകുന്നു.
കണ്ണേട്ടൻ എന്നെ ഭാര്യ അംഗീകരിച്ചു കഴിഞ്ഞു ആയിരുന്നു എന്റെ ശരീരം സ്വന്തമാക്കിയിരുന്നെങ്കിൽ അതിൽ ഞാൻ സന്തോഷിച്ചേനെ. എന്നാലിത് അങ്ങനെയല്ല.
അപ്പോഴേക്കും എന്റെ കണ്ണിൽ ഇരുട്ട് വ്യാപിച്ചിരുന്നു. ശരീരമൊക്കെ കുഴഞ്ഞു വന്നു .എന്റെ കണ്ണുകൾ മെല്ലെ അടഞ്ഞു .ഞാൻ പോലുമറിയാതെ.
രാവിലെ ഞാൻ കണ്ണുകൾ തുറന്നപ്പോൾ ശരീരമാകെ കീറിമുറിക്കുന്ന വേദനയായിരുന്നു.
ആ വേദനയിൽ എനിക്ക് കാഴ്ചപോലും മങ്ങിയതായി തോന്നി.
നഗ്നമായ എന്റെ ശരീരത്തോട് എനിക്കപ്പോൾ വെറുപ്പും അറപ്പും തോന്നി.
അപ്പോഴും എന്നോട് ചേർന്ന് കണ്ണേട്ടൻ ഉറങ്ങുന്നുണ്ടായിരുന്നു.
ബെഡ്ഷീറ്റെടുത്ത് എന്റെ ശരീരം ഞാൻ പുതച്ചു.
രാത്രിയിൽ നടന്ന ഓരോ കാര്യങ്ങളും ഓർത്ത് ഞാനറിയാതെ കരഞ്ഞു പോയി.
എന്റെ ഏങ്ങലടി കേട്ടിട്ടാവാണം കണ്ണേട്ടൻ ഉണർന്നത്.
ഷീറ്റ് കൊണ്ട് മറച്ച എന്റെ ശരീരം കണ്ണേട്ടനു തലേന്ന് രാത്രിയിൽ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞുകൊടുത്തിരുന്നു.
കുറച്ചുനേരം ഒന്നും മിണ്ടാതെ എന്നെ നോക്കിയിരുന്നു.
ഒരു ക്ഷമാപണം നടത്തും പോലെ എല്ലാം ഏറ്റു പറഞ്ഞു.
മദ്യലഹരിയിൽ സംഭവിച്ചതാണ് എന്നു അദ്ദേഹം പറഞ്ഞു.
ഒരുപാട് സോറി കൊണ്ട് അദ്ദേഹം ചെയ്ത ആ വലിയ തെറ്റ് മായ്ച്ചുകളഞ്ഞു.
എനിക്കപ്പോൾ പുച്ഛം മാത്രമാണ് അദ്ദേഹത്തിനോട് തോന്നിയത് .
സ്വന്തം ഭാര്യയുടെ ശരീരം സ്വന്തമാക്കിയതിനു പോലും സോറി പറയുന്ന ഒരു വ്യക്തി .
ഞാൻ കണ്ണേട്ടനെ രൂക്ഷം ആയി ഒന്നു നോക്കി.
എന്റെ ആ നോട്ടത്തിൽ കണ്ണേട്ടന്റെ തല താഴ്ന്നുപോയി.
ബെഡിന് താഴെ ആയി ഞാൻ രാത്രിയിൽ ധരിച്ചിരുന്ന തുണികൾ കിടക്കുന്നത് കണ്ടപ്പോൾ എന്റെ നിയന്ത്രണം വീണ്ടും വിട്ടുപോയി.
കാലിനിടയിൽ മുഖം പൂഴ്ത്തി ഇരുന്നു പൊട്ടി കരഞ്ഞു
അപ്പോഴേക്കും കണ്ണേട്ടൻ ബെഡിൽ നിന്നും എഴുന്നേറ്റു
സെൽഫിനിന്നും എനിക്ക് വേണ്ടി ഒരു ജോഡി ഡ്രസ്സ് എടുത്ത് ബെഡിൽ വെച്ചു.
എന്നിട്ടും വാതിൽ തുറന്നു പുറത്തേക്കു ഇറങ്ങി .വാതിൽ പുറത്തു നിന്നും അടച്ചു.
എത്ര നേരം ഞാൻ ആ ഇരുത്ത ഇരുന്നുവെന്ന് അറിയില്ല .
പയ്യേ ബെഡിൽ നിന്നും എഴുന്നേറ്റു.
എനിക്ക് നടക്കാൻപോലും അപ്പോൾ പ്രയാസമായിരുന്നു. ബെഡിൽ വച്ചിരുന്ന ഡ്രസ്സ് എടുത്തു നേരെ ബാത്റൂമിലേക്ക് നടന്നു.
ഷവർ തുറന്നുവിട്ടു അതിനുമുന്നിൽ നിന്നും. വെള്ളം ദേഹത്ത് വീണപ്പോൾ എവിടെയൊക്കെയോ വല്ലാത്ത നീറ്റൽ അനുഭവപ്പെട്ടു.
ഓരോന്നും ഓർക്കുമ്പോൾ എന്റെ കണ്ണ് ഞാനറിയാതെ നിറഞ്ഞൊഴുകി .
എന്റെ ശരീരം കളങ്ക പെട്ടിരിക്കുന്നു.
ഭർത്താവിന്റെ ആഗ്രഹങ്ങൾ നടത്തി കൊടുക്കേണ്ടത് ഭാര്യയുടെ കടമയാണ്. എന്നാൽ ഇത് ബലംപ്രയോഗിച്ച് കീഴ്പ്പെടുത്തിയാണ് എന്റെ ഭർത്താവ് എന്നെ സ്വന്തമാക്കിയത്. അതും വെറും മദ്യത്തിന്റെ ലഹരിയിലായിൽ.
കുളി കഴിഞ്ഞ് ഞാൻ താഴേക്ക് ഇറങ്ങിച്ചെന്നു. അടുക്കളയിൽ ചെന്ന് അമ്മയെ ഒന്നു മുഖം കാട്ടി നേരെ പൂജാമുറിയിലേക്ക് നടന്നു .
വിളക്ക് തുടച്ചപ്പോഴും അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞുതുളുമ്പി.
എന്റെ കൈകൾ ഞാൻ അറിയാതെ വിറച്ചു.
കണ്ണുനീർ തുടച്ചു മാറ്റി കിണ്ടിയുമായി പുറത്തേക്കിറങ്ങി.
വെള്ളം നിറച്ച് തിരിഞ്ഞപ്പോഴാണ് പൂന്തോട്ടത്തിൽ ഉള്ള കസേരയിൽ കണ്ണേട്ടൻ ഇരിക്കുന്നതു കണ്ടത്.
ആ ഇരുത്ത കണ്ടപ്പോൾ എന്റെ ചങ്ക് ഒന്നു പിടച്ചു .
എങ്കിലും കണ്ണേട്ടാ എന്നെ ഒന്നു ചേർത്ത് പിടിച്ചു പറയാമായിരുന്നില്ലേ നീ എന്റെ പെണ്ണാണ് . എന്റെ മാത്രമാണ്. അതുകൊണ്ടാണ് ഈ ശരീരം ഞാൻ സ്വന്തമാക്കിയതെന്ന്.
അതു കേൾക്കാൻ ഞാൻ അപ്പോൾ ഒത്തിരി കൊതിച്ചിരുന്നു.
എന്നിട്ടു പറഞ്ഞോ ഇല്ലല്ലോ പറയാതെ ഇവിടെ വന്നിരിക്കുന്നു ദുഷ്ടൻ.
വിളക്ക് കൊളുത്തി ഒരുപാട് നേരം പ്രാർത്ഥിച്ചു .കണ്ണുകൾ നിറഞ്ഞൊഴുകി പ്രാർത്ഥന കഴിഞ്ഞു അടുക്കളയിലേക്കു ചെന്ന് ചായ എടുത്തു കുടിച്ചു.
എന്താ മോളെ നിന്റെ മുഖത്തൊരു വിഷമം. ഇന്നലെ കണ്ണൻ കുടിച്ചത് കൊണ്ടാണോ. എപ്പോഴും ഇല്ല മോളെ വല്ലപ്പോഴും. എന്തെങ്കിലും പാർട്ടി ഒക്കെ ഉള്ളപ്പോൾ. അവൻ കഴിക്കാറുണ്ട്.
എന്നാൽ ഇന്നലെയാണ് അല്പം ഓവർ ആയത്. അതോർത്ത് എന്റെ കുട്ടി വിഷമിക്കല്ലേ .അത് അച്ഛൻ കണ്ടുകഴിഞ്ഞാൽ പിന്നെ എന്റെ മോനെ വായിൽ വരുന്നതൊക്കെ പറയും പാവമല്ലേ എന്റെ മോൻ.
അതേ അമ്മേ കണ്ണേട്ടൻ പാവമാ.
പിന്നെന്താ മോളെ മുഖത്തൊരു വിഷമം.
ഒന്നുമില്ല അമ്മേ.
ഞാൻ ചായയുമായി അച്ഛന്റെ മുറിയിലേക്ക് നടന്നു .
അമ്മയുടെ മകൻ അനുവാദമില്ലാതെ മദ്യത്തിന്റെ ലഹരിയിൽ എന്നെ കീഴ്പെടുത്തി ശരീരം സ്വന്തമാക്കി എന്നു ഞാൻ അമ്മയോട് എങ്ങനെ പറയും.
അതുമാത്രമല്ല ഇത്രയും മാസമായി ഞങ്ങൾ തമ്മിൽ വേറെ ഒരു ബന്ധവുമില്ലെന്ന് അമ്മ അറിയിക്കുകയും ചെയ്യും.അതു പാടില്ല.
അപ്പോഴേക്കും അച്ഛന്റെ മുറിയിലെത്തി ഞാൻ. ചായ കൊടുത്തു പുറത്തേക്കിറങ്ങി നടന്നു .
കണ്ണേട്ടന്റെ അടുത്തേക്ക് ചെന്നു. ടേബിളിൽ ചായ വെച്ച് തിരികെ നടക്കാൻ തുടങ്ങാവെ.
കിച്ചു ഇന്നലെ ഞാൻ. എന്നോട് ക്ഷമിക്കു കിച്ചു .ഞാനറിയാതെ ചെയ്തുപോയതാണ്. എന്നോട് നിനക്ക് ദേഷ്യം ഒന്നും തോന്നരുത്.
സോറി .
അപ്പോൾ കണ്ണേട്ടന് ഇനിയും എന്നെ ഒരു ഭാര്യയായി അംഗീകരിക്കാൻ കഴിയില്ല എന്നാണോ പറയുന്നേ.പറ കണ്ണേട്ടാ
കണ്ണേട്ടൻ ഒന്നുംതന്നെ പറയാതെ തലതാഴ്ത്തി നിന്നും .
ഞാൻ എന്തു വേണമെങ്കിലും നിനക്ക് തരാം കിച്ചു.
എന്തിന് ഇന്നലെ ഒരു രാത്രി നിങ്ങളുമായി കിടക്ക പങ്കിട്ടതിനോ. ഇതിലും നല്ലത് രാവിലെതന്നെ ഒരു കെട്ടു നോട്ട് എന്റെ മുഖത്ത് വലിച്ചു എറി യുന്നതായിരുന്നു.
എനിക്ക് നിങ്ങളുടെ പുച്ഛമാണ് തോന്നുന്നത് ഇങ്ങനെ ഒരു ജന്മം ഉണ്ടല്ലോ .
അപ്പോഴും എന്റെ പാവം കണ്ണേട്ടൻ ഒന്നും മിണ്ടാതെ എല്ലാം കേട്ടുകൊണ്ട് നിന്നതേയുള്ളൂ .ആ നിൽപ്പ് എന്നെ ഒരുപാട് വേദനിപ്പിച്ചെങ്കിൽ ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ എനിക്ക് എന്റെ മനസ്സിനെ തൃപ്തിപ്പെടുത്താൻ പറ്റില്ല .
ബ്രേക്ഫാസ്റ്റ് കഴിക്കുമ്പോൾ അച്ഛൻ കണ്ണേട്ടനെ സ്നേഹപൂർവ്വം ശാസിക്കുന്നത് ഞാൻ കണ്ടു .
കുടിക്കരുതെന്ന് അച്ഛൻ ഒരിക്കലും പറയില്ല മോനെ .എന്നാൽ മറ്റുള്ളവരെക്കൊണ്ട് ചിരിപ്പിക്കും തരത്തിൽ ഒരിക്കലും കുടിക്കരുത്.
നമുക്ക് പലരും തരുന്ന അംഗീകാരം നഷ്ടപ്പെടും .പിന്നീട് എത്ര പണം നൽകിയാലും ആ അംഗീകാരം തിരിച്ചുകിട്ടണമെന്നില്ല. സാധാരണ മദ്യത്തെ നമ്മളാണ് വിഴുങ്ങുന്നതു അല്ലാതെ മദ്യം നമ്മളെല്ല വിഴുങ്ങേണ്ടതു.
ഇത് കേട്ട് പൂജ ചേച്ചി അച്ഛനു ഒരു താങ്ങ് കൊടുത്തു .
അച്ഛൻ ഫിലോസഫി പറയുന്നുണ്ടല്ലോ രാവിലെതന്നെ. അമ്മയ്ക്ക് ഓർമ്മയില്ലേ ഒരിക്കൽ അച്ഛൻ കുടിച്ചു നിങ്ങളുടെ ബെഡ്റൂമിൽ വാളു വച്ചത് .
പൂജ തമാശ പറയാനുള്ള നേരമല്ല ഇതു പിന്നെ പണ്ട് നടന്നതൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല കേട്ടല്ലോ.
( അച്ഛൻ പൂജ ചേച്ചിയോട് പറഞ്ഞു ).
കണ്ണേട്ടൻ മാത്രം ഒന്നും മിണ്ടാതെ മറ്റേതോ ലോകത്തായിരുന്നു.
ഓഫീസിൽ പോകുന്നില്ലേ മോനെ നീ
ഇല്ല അമ്മേ. ഇന്ന് ഞാൻ ലീവ് ആണ് .
അതും പറഞ്ഞ് കണ്ണേട്ടൻ കൈകഴുകി മുകളിലേക്ക് പോയി.
എനിക്കിപ്പോൾ ഈ മുറിയിൽ കയറാൻ അറപ്പാണ് .ഞാൻ കാരണം ഒരു പെൺകുട്ടിയുടെ ജീവിതം നശിച്ചു. മനസ്സുകൊണ്ട് ശരീരംകൊണ്ടും അവൾ ഒരു ദേവതയായിരുന്നു എന്നാൽ ഞാൻ ഒരു നിമിഷംകൊണ്ട് എല്ലാം ഇല്ലാതാക്കി .അവളുടെ ജീവിതം തന്നെ ഞാൻ നശിപ്പിച്ചു .ഞാൻ എന്തു ചെയ്താലാണ് അതിനുപകരം ആവുക എന്ത് പാപപരിഹാരം ചെയ്താലാണ് എനിക്ക് ഇതിൽ നിന്നും പാപമോക്ഷം കിട്ടുക .
പാവമാണ് കിച്ചു ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല പെണ്ണ്. എന്നാൽ ഞാനവളെ ഭാര്യയായി ഇതുവരെ കണ്ടട്ടില്ല അതിനെനിക്ക് ഈ ജന്മം കഴിയില്ല.
എനിക്ക് ഇഷ്ടമാണ് ഒരുപാട് എന്നാൽ ഇഷ്ടം എന്റെ മനസ്സിൽ തന്നെ ഇരുന്നാൽ മതി. എനിക്ക് ഭാര്യയായി അവളെ അംഗീകരിച്ചു എന്നോടൊപ്പം നിർത്താൻ കഴിയില്ല. എനിക്ക് സ്ത്രീ ചതിക്കുമോ എന്നു പേടിയാണ് . എന്നിട്ടും തെറ്റു ചെയിതു ഞാൻ
എല്ലാ അർത്ഥത്തിലും അവളെ ചതിച്ചു. അനുവാദമില്ലാതെ ശരീരം സ്വന്തമാക്കിയത് തെറ്റ് മാത്രമാണ്. എന്നെ സ്നേഹിക്കുക മാത്രമേ ചെയ്തിട്ടുള്ളു അവൾ.
അവളുടെ ഓരോ നോട്ടത്തിലും എന്റെ കാര്യത്തിലുള്ള ശ്രദ്ധയിൽ ഞാനത് മനസ്സിലാക്കിയതാണ്.
എന്നാൽ സോറി കിച്ചു എനിക്ക് നിന്നെ ഭാര്യയായി അംഗീകരിക്കാൻ കഴിയില്ല സോറി.
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Sandhyaku virinjapoovu written by Lakshmi Babu Lechu
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission