Skip to content

സന്ധ്യക്ക് വിരിഞ്ഞപ്പൂവ് – 9

sandhyaku virinjapoovu

എന്റെ കുട്ടി ഇങ്ങനെ കരയല്ലേ .അത് അച്ഛനു സഹിക്കുന്നില്ല മോളെ. എന്റെ മോള് കരയാതിരിക്കു അച്ഛൻ ഇല്ലേ കൂടെ.

അച്ഛാ കണ്ണേട്ടൻ ……

ഒന്നും പറയണ്ട .അച്ഛൻ എല്ലാമറിയാം. കുറച്ചുമുമ്പ് വൃന്ദാവനത്തിൽ നിന്നും എന്നെ വിളിച്ചിരുന്നു. നടന്നതൊക്കെ അവരു പറഞ്ഞു. അച്ഛൻ എന്റെ കുട്ടിയെ ഒരിക്കലും കുറ്റംപറയില്ല .കാരണം എന്റെ മോള് തെറ്റൊന്നും ചെയ്യില്ല എന്ന് അച്ഛൻ അറിയാം. മോള് വിഷമിക്കാതെ എന്റെ മോൾളുടെ ജീവിതം അച്ഛൻ അങ്ങനെയങ്ങു ഇല്ലാതാക്കുമോ. ഞങ്ങളെല്ലാം കൂടി ചേർന്ന് ഒരു പരിഹാരം കാണാതിരിക്കുമോ. ഇല്ലല്ലോ. മോളെ കരയാതെ.

അച്ഛന്റെ സ്വാന്തന വാക്കിൽ ഒന്നും എന്റെ മോൾളുടെ സങ്കടം മാറില്ല കൃഷ്ണേട്ടാ.

അന്ന് ഈ ആലോചന വന്നപ്പോൾ എന്റെ കുട്ടി കൃഷ്ണേട്ടനോട് ഇത് വേണ്ടെന്ന് പറഞ്ഞതാ. എന്നിട്ടു കേട്ടോ നിങ്ങള്. ഇല്ലല്ലോ .അന്നും ഇതുപോലുള്ള കുറെ തത്വങ്ങൾ പറഞ്ഞു. എന്നിട്ടെന്തായി എന്റെ കുട്ടിയുടെ ജീവിതം പോയല്ലോ ദൈവമേ. അതിനുമാത്രം വലിയ തെറ്റ് എന്താ ഞങ്ങൾ ചെയ്തത്.   ( എന്നും പറഞ്ഞു അമ്മ കരയാൻ തുടങ്ങി )

നീ ഒന്നു അടങ്ങു ദേവി .എന്റെ കുട്ടിയുടെ സങ്കടം ഇരട്ടിയാക്കും.നീ കൂടി ഇങ്ങനെ തുടങ്ങിയാലോ മോൾക്ക് ആത്മവിശ്വാസം നൽകേണ്ടത് നമ്മളാണ് അല്ലാതെ അവളുടെ മനസ്സിൽ വീണ്ടും കനൽ  കോരി ഇടുക്കയാല്ല വേണ്ടത്.

വയ്യ ഇനി എനിക്ക് വയ്യ. ഒരു പെണ്ണ് സഹിക്കാവുന്നതിലും അപ്പുറം ഞാൻ സഹിച്ചു.  ഇനി വയ്യാ. ഇത്രയും നാളും ആരുടെയും മുന്നില് ഒരു പരാതിയായി ഞാൻ വന്നിട്ടില്ല .എല്ലാം ക്ഷമയോടെ സഹിച്ച് മനസ്സിലൊതുക്കി കഴിഞ്ഞു .ഇനി എനിക്കതിന് കഴിയില്ല. ജീവിക്കാനുള്ള കൊതി കൊണ്ടു മാത്രം അല്ലായിരുന്നെങ്കിൽ ഈ ജീവിതം തന്നെ ഞാൻ അവസാനിപ്പികുമായിരുന്നു.

ആവശ്യമില്ലാത്തതൊന്നും എന്റെ മോളു ഓർക്കണ്ട. ദേവി നീ മോളെ അകത്തേക്ക് കൊണ്ടു പോ .അവൾ ഒന്ന് ഫ്രഷ് ആകട്ടെ അപ്പോൾ കുറച്ച് ആശ്വാസം കിട്ടും മനസ്സിന്.

കാർത്തി എവിടെ അമ്മേ …..

അവൻ ബാംഗ്ലൂരു വരെ പോയേക്കുവാ. അവരുടെ കമ്പനിയുടെ ഒരു ബ്രാഞ്ച് അവിടെയുണ്ടല്ലോ. അവിടെ വരെ പോയി.

ചിലപ്പോൾ 2 ദിവസം കഴിഞ്ഞ് അവൻ വരു.

അമ്മ അച്ഛനോട് പറ എന്റെ കാര്യം ഒന്നും കാർത്തിയോട്‌ ഇപ്പോൾ വിളിച്ചു പറയണ്ട എന്ന്. ചിലപ്പോൾ പോയകാര്യം പാതിയിൽ നിർത്തി കാർത്തി ഇങ്ങുവരും. അത് വേണ്ട.

അതൊക്കെ ഞങ്ങൾ നോക്കിക്കോളാം. മോൾ പോയി കുളിച്ചു ഫ്രഷ് ആയി വാ .അമ്മ കഴിക്കാനെന്തെങ്കിലും എടുക്കാം.

കുളിച്ച് ഫ്രഷ് ആയി വന്നു. ആഹാരത്തിനു മുന്നിൽ ഇരുന്നപ്പോഴും മനസ്സ് കണ്ണേട്ടന്റെ അടുത്തായിരുന്നു. കണ്ണേട്ടൻ വന്നു കാണുമോ ?. കണ്ണേട്ടനു ചായ കൊടുത്തു കാണുമോ.? കഴിച്ചു കാണുമോ.? എല്ലാരും കൂടി കുറ്റപെടുത്തി കാണുമോ .?  അങ്ങനെ നൂറ് കൂട്ടം ചിന്ത എന്റെ മനസ്സിൽ ഒരു വലയം തീർത്തിരുന്നു.

ചോറ് കൈകൊണ്ട് വാരി വായിലോട്ടു വയ്ക്കാൻ തോന്നുന്നില്ല. ആരോ കൈപിടിച്ച് ബലമായി വെക്കും പോലെ ഒരു തോന്നൽ. മനസ്സാകെ എന്തോ പോല്ലേ.

തെളിച്ചമില്ലാത്ത മങ്ങൽ പിടിച്ച ഒരു കണ്ണാടിയുടെ അവസ്ഥയാണ് ഇപ്പോൾ എന്റെ മനസ്സിന്.

ആഹാരം മതിയാക്കി എഴുന്നേറ്റു കൈ കഴുകി.

അപ്പോഴേക്കും മതിയാക്കിയോ കിച്ചു നീ. അതിനു മാത്രം എന്താ കഴിച്ചതു നീ.

വേണ്ടഞ്ഞിട്ടാ അമ്മേ…

എന്നാൽ രണ്ടുപിടി അമ്മ വാരി തരട്ടെ.

വേണ്ടമ്മേ വിശപ്പില്ല.

ദേവി വേണ്ടെങ്കിൽ അവളെ നിർബന്ധിക്കേണ്ട. അവൾക്ക് വിശക്കുമ്പോൾ വന്നു കഴിച്ചോളൂം.

ഞാൻ നേരെ റൂമിലേക്ക് പോയി. അപ്പോഴാണ് ബെഡിൽ കിടന്ന ഫോണിൽ ഗ്രീൻ സിഗ്നൽ കത്തിയും അണഞ്ഞും കാണിക്കുന്നത് കണ്ടതു. ഫോൺ എടുത്തു നോക്കുമ്പോൾ കണ്ണേട്ടന്റെ മുപ്പതിൽപരം മിസ് കോളുകൾ .

എന്തോ തിരിച്ചു വിളിക്കാൻ തോന്നിയില്ല. ഇനി ചിലപ്പോൾ ഞാൻ പോയതിന് താങ്ക്സ് പറയാനാണെങ്കിൽ അത് എനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. ചിലപ്പോൾ ഞാൻ എന്നെ തന്നെ ഇല്ലാതാക്കി എന്നു വരും

അതുകൊണ്ട്  തിരിച്ചു വിളിച്ചില്ല.

റൂമിലാകെ കിചുന്റെ ഗന്ധമാണ് .എങ്ങു തിരിഞ്ഞാലും അവളുടെ സാന്നിധ്യം ഞാനറിയുന്നുണ്ട് . കണ്ണേട്ടാ എന്നു ഉള്ള വിളി എന്റെ ചെവികളിൽ മുഴങ്ങി കേൾക്കുകയാണ് ഇടയ്ക്കിടയ്ക്ക് .

അച്ഛൻ പറയുന്നത് ശരിയാണ് എനിക്ക് യോഗമില്ല .അവളെ ഭാര്യയായി കിട്ടാനുള്ള ഭാഗ്യം എനിക്കില്ല.

അല്ലെങ്കിൽ കൈവന്ന ഭാഗ്യം ഞാൻ തട്ടിത്തെറിപ്പിച്ചു എന്നതാണ് ശരി.

എന്നാൽ ഇപ്പോൾ ഞാൻ ഒരുപാട് കൊതിക്കുന്നുണ്ട് അവളുടെ കണ്ണേട്ടൻ ആവാൻ വേണ്ടി. എന്നാൽ ഇപ്പോൾ എനിക്കു അരികിൽ അവൾ ഇല്ല.

അവളുടെ വീട്ടിലേക്ക് പോയാലോ എന്ന് പലവട്ടം ചിന്തിച്ചതാണ് . എന്നാൽ അവരൊക്കെ എന്നോട് എങ്ങനെ ആണ് പെരുമാറുക എന്ന ഓർക്കുമ്പോൾ അതിനും കഴിയുന്നില്ല. കിച്ചു നു ദേഷ്യം ആയിരിക്കും എന്നത് തീർച്ചയാണ് .ഇത്രയും നാൾ അവളെ മൈൻഡ് ചെയ്യാതെ  ഒക്കെ നടന്നതിൽ അവൾക്ക് ദേഷ്യം ആയിരിക്കു എന്നോട്.

 ആ ദേഷ്യഓക്കേ അവളെന്നോട് തീർതൊട്ടേ. എന്നെ അടിക്കുന്നെങ്കിൽ അടിക്കട്ടെ  എന്നാലും സാരം ഇല്ല.   പക്ഷേ ഇറങ്ങിപ്പോകാൻ വല്ലോം പറഞ്ഞാൽ അതെനിക്ക് താങ്ങാനാവില്ല .കാരണം ഞാനിപ്പോൾ അവളെ അത്രമാത്രം സ്നേഹിക്കുന്നുണ്ട് ഒരുപാട് . എത്രയെന്നുപോലും എനിക്ക് കണക്കില്ല. എന്നാൽ ഈ ലോകത്ത് ആരെക്കാളും ഒരുപാട് ഞാനവളെ സ്നേഹിക്കുന്നുണ്ട്.

പലതവണ വിളിച്ചെങ്കിലും അവൾ ഫോണെടുക്കുന്നില്ല എത്ര മെസ്സേജ് അയച്ചു എന്നിട്ടുപോലും റിപ്ലൈ ഇല്ല ആ മെസ്സേജ് ഒന്നും അവൾ വായിച്ചു കാണില്ല അതായിരിക്കും

അവളുടെ പില്ലോ എടുത്ത് ഞാൻ നെഞ്ചോടു ചേർത്ത് വെച്ച് എങ്ങനെ കിടന്നു.

അതിനൊക്കേ കിച്ചന്റെ ഗന്ധം നിറഞ്ഞു നിന്നു . പില്ലോയിൽ കണ്ണിലെ കണ്മഷിയും കണ്ണുനീരിന്റെയും നിറം പടർന്നിരുന്നു . അത് കണ്ടപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി .

വന്നതുമുതൽ റൂമിൽ കയറി ഓരോന്നും ആലോചിച്ച് ഇരിക്കുകയാണ് .

ഒരു ചായപോലും ഇതുവരെയായി ആരും തന്നില്ല സുമചേച്ചി പോലും. എല്ലാവർക്കും ഇപ്പോൾ എന്നോട് വെറുപ്പാകും. കിച്ചു ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ. ഓരോന്നും ഓർത്തപ്പോൾ ഞാൻ എന്നെ തന്നെ വെറുത്തു പോയി.

കുളിച്ചു കഴിഞ്ഞാൽ മനസ്സിൻ അല്പം റിലാക്സ് ആകുംമെന്ന് തോന്നി. ഡ്രസ്സ് എടുക്കാനായി കബോർഡ് തുറന്നപ്പോൾ അവളുടെ ഡ്രസ്സിലേക് കണ്ണുകൾ കയറി ഉടക്കി അതിലൊക്കെ എന്റെ കൈ ഞാനറിയാതെ തന്നെ തഴുകി പോയി.

ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നുണ്ട് അവളെ ഞാൻ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് .ആ സത്യം മനസിലാക്കിയപ്പോൾ അവൾ എന്നിൽ നിന്നുതന്നെ അകന്നുപോയി .എനിക്ക് സങ്കടം പറഞ്ഞറിയിക്കാൻ പറ്റൂന്നില്ല. ഒരു ഭാരമായി മനസ്സിൽ കുമിഞ്ഞു കൂടുകയാണ്.

നേരെ ബാത്റൂമില്ലേക്ക് പോയി. ഫ്രഷ് ആയി വന്നു ബെഡിലേക് വീണു.

കണ്ണേട്ടൻ അയച്ച മെസ്സേജുകൾ ഓരോന്നും ഫോണിൽ കിടപ്പുണ്ട് എന്നാൽ അത് ഓപ്പൺ ചെയ്തു നോക്കാൻ എനിക്ക് ആവുന്നില്ല ഞാൻ മനസ്സിൽ കരുതുന്നതുപോലെ ആണ് അതിലെ വാചകങ്ങൾ എങ്കിലോ ഓരോന്നും ആലോചിച്ചിരുന്ന എപ്പോഴോ ഉറങ്ങി.

രാവിലത്തെ ചായ ഇതുവരെ കിട്ടിയില്ല. ചായ കുടിക്കാത്തത് കൊണ്ടാകും വല്ലാതെ തലവേദന.

കുളിച്ച് ഫ്രഷായി താഴേക്ക് ചെന്നു.

ഒരു ചെയർ പിടിച്ചിട്ട് അതിലിരുന്നു. സുമചേച്ചി  വന്നു ആഹാരം വിളമ്പിത്തന്നു.

ചേച്ചി അമ്മയോ….?

ഇന്നലെ മുതൽ അടുക്കളയിലേക്ക് വന്നിട്ടില്ല രാത്രി ആരും  തന്നെ ആഹാരവും കഴിച്ചട്ടില്ല.

ഞാൻ ആഹാരം മതിയാക്കി അച്ഛന്റെ മുറിയിലേക്ക് പോയി.

അമ്മ ഇപ്പോഴും കിടക്കുകയാണ് അച്ഛനെ ഏതൊക്കെയോ ഫയൽ നോക്കുന്നുണ്ട്.

ഞാൻ അമ്മയുടെ അരികിലേക്ക് നടന്നു. അമ്മയെ തട്ടി ഒരുപാട് വിളിച്ചെങ്കിലും അമ്മ എന്നെ ഒന്നു നോക്കിയത് പോലുമില്ല. അച്ഛൻ എന്നെ കണ്ട ഭാവം ഇല്ല .

അമ്മേ എനിക്ക് കിച്ചുവിനെ വേണമ്മമ്മേ. ഞാൻ എന്തു വേണമെങ്കിലും പ്രായശ്ചിത്തം ആയി  ചെയ്യാം .എന്നാൽ എനിക്ക് കിച്ചുവിനെ വേണം .അവൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല. എന്നെ ഒന്നും മനസ്സിലാക്കു പ്ലീസ് അമ്മേ.

അവളില്ലെങ്കിൽ ഞാൻ ഇല്ലമ്മേ .ഒരു രാത്രി കൊണ്ടു അത് എനിക്ക് മനസ്സിലായി .എനിക്ക് വേണം അവളെ പ്ലീസ് അമ്മേ.

ഞാനവളുടെ കാലുപിടിക്കാം എങ്കിലും എനിക്ക് അവളെ വേണം . അത്ര ഇഷ്ടം ആണ് അവളെ എനിക്കു.

അത് നിനക്ക് ഇപ്പോഴാണോ മോനേ തോന്നിയത്.

പണ്ടുള്ളവർ പറയും കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല. എന്നാൽ ആ കണ്ണ് നഷ്ടപ്പെട്ടാൽ ആ വില അറിയുമെന്ന് .

അത് നിന്റെ കാര്യത്തിൽ ശരിയാണ് അല്ലെ മോനെ.

അച്ഛൻ എന്തുപറഞ്ഞാലും അത് കേൾക്കാൻ ഞാൻ ബാധ്യസ്ഥനാണ്. എന്നാൽ അച്ഛാ എനിക്ക് അവളെ വേണം .നമുക്ക് അവളൂടെ വീടുവരെ ഒന്നു പോകാം .എന്തു പ്രായശ്ചിത്തം വേണമെങ്കിലും ഞാൻ ചെയാം .നമുക്ക് അവളെ ഇന്നുതന്നെ കൂട്ടിക്കൊണ്ടുവരാം ഇങ്ങോട്ട് പ്ലീസ് അച്ഛാ.

നീ വരണമെന്നില്ല. ആദ്യം ഞങ്ങൾ ഒന്നു പോയി സംസാരിക്കട്ടെ. എന്നിട്ട് നോക്കാം. കുറച്ചുകഴിയുമ്പോൾ ഞങ്ങളങ്ങോട്ട് പോകുന്നുണ്ട് .

ഇപ്പോൾ നീ ഓഫീസിലേക്ക് പോ ബാക്കി  പിന്നെ തീരുമാനിക്കാം.

താങ്ക്സ് അച്ഛാ ഒരുപാട് നന്ദിയുണ്ട് എനിക്ക് അവളെ വേണം  എനിക്ക് അവളില്ലാതെ ജീവിക്കാൻ പറ്റില്ല .

ഇത് നീയറിയാൻ ഒരുപാട് വൈകിപ്പോയി മോനെ അതാണ് നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ തെറ്റ്. എങ്കിലും ഞങ്ങൾ പോയി സംസാരിക്കട്ടെ ഇപ്പോൾ നീ ചെല്ലു.

പൂങ്കാവനത്തിന്റെ മുറ്റത്ത് വൃന്ദാവനത്തിലെ കാർ ചെന്നുനിന്നു. അതിൽനിന്നും രവീന്ദ്രനും നിർമലയും പൂജയും ഇറങ്ങി.

മോഹനകൃഷ്ണൻ കാറിന്റെ. ശബ്ദം കേട്ടാണ് ഉമ്മറത്തേക്ക് ചെന്നത് അതിഥികളെ കണ്ട് അദ്ദേഹം വിനയപൂർവ്വം സന്തോഷത്തോടെ അകത്തേക്ക് ക്ഷണിച്ചു. അവരെ കണ്ടപ്പോൾ തന്നെ ദേവിയുടെ കണ്ണുനിറഞ്ഞൊഴുകി. അത് കണ്ടിട്ടെന്നോണം നിർമല കണ്ണുനീർ തുടച്ചുമാറ്റി .

കൃഷ്ണ കുട്ടികൾ ചെറുപ്പമാണ് നമ്മളാണ് അവരുടെ തെറ്റ് തിരുത്തേണ്ടത്. ഞങ്ങളിപ്പോൾ വന്നത് തന്നെ മോളെ കൊണ്ടുപോകാനാണ്. എന്റെ മകന്റെ ഭാഗത്താണ് തെറ്റ് . എന്നാൽ അവന്റെ ഭാഗത്തെ തെറ്റിനേക്കാൾ വലിയ തെറ്റ് മോൾടെ ഭാഗത്താണ് .

കാരണം അത്ര മാത്രം ഞങ്ങൾ അവളെ സ്നേഹിച്ചിരുന്നു. എന്തും തുറന്നു പറയാൻ ഞങ്ങൾ അവൾക്കു സ്വാതന്ത്ര്യം നൽകിയിരുന്നു. എന്നെക്കാൾ ഇവൾ ആയിരിക്കും അവളെ സ്നേഹിച്ചതു. അത്ര ഇഷ്ടം ആയിരുന്നു ഇവൾക്ക് കിച്ചുവിനെ.എന്നാൽ അവൾ ഒന്നും പറയാതെ എല്ലാം മനസിൽ കൊണ്ട് നടന്നു. എല്ലാം അന്നേ തുറന്നുപറഞ്ഞിരുന്നെങ്കിൽ അവൾക്ക് അവളുടെ ജീവിതത്തിൽ  ഇത്ര തകർച്ച സംഭവിക്കില്ലായിരുന്നു.ഞങ്ങൾ അറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകി. എന്നാൽ ഇപ്പോഴും ഞങ്ങൾക്ക് ഉറപ്പുണ്ട് ഞങ്ങളെ കൊണ്ടു ആ തെറ്റൊക്കെ തിരുത്താൻ ആകും എന്നു. ഞങ്ങൾ മോളെ കൊണ്ടുപോകാനാണ് വന്നത് .നിങ്ങളവളെ ഞങ്ങളുടെ കൂടെ ആയക്കണം.

ഞങ്ങളൊരിക്കലും മോളേ പിടിച്ചു വക്കില്ല രവി.അവളെ കൊണ്ടുപോകാം.

അവളുടെ ജീവിതമാണ് ഞങ്ങൾക്ക് വലുത്. അവളോട് തന്നെ ചോദിക്ക് അവൾ എടുക്കട്ടെ തീരുമാനം. അവളുടെ ജീവിതം അല്ലേ .

എന്റെ ഇഷ്ടത്തിന് ഞാനൊരു തീരുമാനമെടുത്തിരുന്നു എന്നാൽ ആ തീരുമാനം ഇപ്പോൾ എന്റെ മകളെ കരയിപ്പിക്കുന്നു .ഇനി ഞാനായി ഒരു തീരുമാനമെടുക്കില്ല. അവളുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തിരിക്കുന്നു.

ദേവി നീ അവളെ ഇങ്ങോട്ട് വിളിക്ക്‌.

അപ്പോഴേക്കും കിച്ചു താഴേക്ക് വന്നിരുന്നു. എല്ലാവരെയും  കണ്ടപ്പോൾതന്നെ അവളുടെ കണ്ണുകൾ അനുവാദമില്ലാതെ നിറഞ്ഞൊഴുകി.

ഞങ്ങൾ വന്നത് മോളേ കൊണ്ടു പോകാൻ ആണ് മോള് വരണം .എന്തു പ്രശ്നം ഉണ്ടായാലും അമ്മ അതിനു പരിഹാരം കാണും

ഞാൻ വരുന്നില്ല അമ്മേ. ഒരിക്കലും കണ്ണേട്ടന് എന്നെ ഭാര്യ ആയി അംഗീകരിക്കാനാവില്ല. അത് നന്നായി മനസ്സിലാക്കിയിട്ടാണ് ഞാനാവീട്ടിൽ നിന്നിറങ്ങിയത് .ഇനിയും ഞാൻ അവിടെക്കു വന്നാൽ സ്വത്തിനും പണത്തിനും വന്നതാണെന്ന് പറഞ്ഞ് വീണ്ടും അപമാനം പേറേണ്ടി വരും അതു വേണ്ടാ. ഞാൻ മനസ് കൊണ്ടു ഉറച്ചു എടുത്ത തീരുമാനം ആണ് ഇത്.

എന്നാൽ മോൾക്ക് തെറ്റി ഞങ്ങളേ ഇങ്ങോട്ട് അയച്ചിരിക്കുന്നത് കണ്ണനാണ് .മോൾ അച്ഛന്റെ കൂടെ വരണം. കൊണ്ടുപോകാനാണ് ഞങ്ങളിപ്പോൾ വന്നത്.

അച്ഛാ ഞാനൊരു ഗുരുത്വദോഷി ആണ് എന്നും അഹങ്കാരിയാണെന്നോ ഒന്നും അച്ഛൻ ഒരിക്കലും വിചാരിക്കരുത് .

എനിക്ക് വരാൻ പറ്റില്ല എന്നെ നിർബന്ധിക്കരുത് plz

(  അതും പറഞ്ഞ് കിച്ചു മുകളിലേക്ക് കരഞ്ഞുകൊണ്ടോടി )

അച്ഛാ ഞാൻ ഒന്നു പോയി അവളോട് സംസാരിക്കാം. ഒരു ചേച്ചിയുടെ സ്ഥാനം അവളെ എനിക്ക് തന്നിട്ട് ഉണ്ടാവില്ലേ ഞാനൊന്ന് സംസാരിക്കട്ടെ .

(  അതും പറഞ്ഞു പൂജ മുറിയിലേക്ക് പോയി. )

പൂജ ചെല്ലുമ്പോൾ കിച്ചു ബെഡിൽ കിടന്നു കരയുകയായിരുന്നു. അവൾ പതിയെ അവളുടെ ശിരസ്സിൽ തലോടി .

ചേച്ചിക്ക് അറിയാം മോൾക്കു സങ്കടം എത്രമാത്രമുണ്ടെന്ന്. കരയരുതേ എന്ന് പറയാനുള്ള അവകാശവും ഇല്ല. എങ്കിലും മോളൾ ഞങ്ങളോടൊപ്പം വരണം .ഞങ്ങളുടെ എല്ലാ അപേക്ഷയായി നീ ഇതു കണക്കാക്കണം.

ഞങ്ങളെ  ഇങ്ങോട്ട് പറഞ്ഞയച്ചത് തന്നെ കണ്ണൻ ആണ്.

ഇല്ല ചേച്ചി ഒരിക്കലും ഞാനത് വിശ്വസിക്കില്ല. കണ്ണേട്ടനു ഒരിക്കലും അങ്ങനെ പറയാൻ കഴിയില്ല  അത് നന്നായി എനിക്ക് അറിയാവുന്നതാണ്.

എന്നാൽ നിന്റെ ധാരണ തെറ്റാണ്  അവൻ പറഞ്ഞാണ് ഞങ്ങൾ വന്നത് ഇപ്പോൾ.മോള് വാശി കളഞ്ഞു ഞങ്ങളൂടെ കൂടെ വാ.

പ്ലീസ് ഇനി നിർബന്ധിക്കരുത് ചേച്ചി plz.

എന്നാൽ ചേച്ചി വേറെ ഒരു കാര്യം ചോദിക്കട്ടെ. സത്യസന്ധമായി വേണം  ഉത്തരം നൽകാൻ.

എന്താ ചേച്ചി …?

നിങ്ങൾ തമ്മിൽ ഒരിക്കൽപോലും ഭാര്യ ഭർതൃബന്ധം ഉണ്ടായിട്ടില്ല (അതായത് ശാരീരികമായി )

( അപ്പോഴേക്കും കിച്ചു പൊട്ടിക്കരഞ്ഞുപോയി )

കാരയിപ്പിക്കാൻ അല്ല ചേച്ചി ചോദിച്ചത്. ചേച്ചിയോട് പറയണ മോൾ

ചേച്ചി അത് സ്വബോധത്തോടെ എല്ലാ കല്യാണത്തിന് മദ്യലഹരിയിൽ ഞാനൊരുപാട് തടയാൻ ശ്രമിച്ചതാണ് എന്നാൽ അതെല്ലാം പരാജയപ്പെട്ടു അന്ന്.

( പിന്നെയും കിച്ചു മുഖം പൊത്തി കരയാൻ തുടങ്ങി )

മോളേ  എനിക്കൊന്നും പറയാനില്ല. ഒന്ന് മാത്രം ഓർക്കുക ജീവിതം ഒന്നേയുള്ളൂ കൊച്ചു പെൺകുട്ടിയാണ് നീ.കാർത്തിയും അച്ഛനുമമ്മയുമൊക്കെ എത്രകാലം നോക്കുമെന്ന് കരുതി ഇങ്ങനെ ജീവിക്കുന്നത്. എന്ത് തീരുമാനമെടുത്താലും നല്ലതുമാത്രമേ  തിരഞ്ഞു എടുക്കാവുള്ളു.

അതും പറഞ്ഞു പൂജ താഴേക്കു പോയി.

കൃഷ്ണാ കണ്ണന് ഇങ്ങോട്ടു വരണം എന്നു ഉണ്ടായിരുന്നു എന്നാൽ ഞാൻ ആണ് വേണ്ട എന്നു പറഞ്ഞത്.  ഇനി ഇപ്പോൾ മോള് ഇവിടെ രണ്ടു ദിവസം നിൽക്കട്ടെ.

അതു തന്നെ അപ്പോഴേക്കും കാർത്തി വരും രവി.അവൻ പറഞ്ഞു മനസിലാക്കും അവളെ.  അപ്പോഴേക്കും ഈ വാശി ഒക്കെ അങ്ങു മാറും.

അച്ഛാ.  വരില്ല അച്ഛാ അവൾ ഒരുപാട് ശ്രെമിച്ചു എന്നിട്ടും.

അപ്പോഴേക്കും നിർമല നിറഞ്ഞു വന്ന കണ്ണു തുടച്ചുകൊണ്ടു പുറത്തേക്കു ഇറങ്ങി. കാറിൽ കയറി ഇരുന്നു

പുറകെ മറ്റുള്ളവരും…

കാർ സ്റ്റാർട്ട് ആക്കിയപ്പോൾ നിർമല ദേവിയോടയി പറഞ്ഞു.

ഞാൻ ഇനിയും വരും ഈ വീട്ടിൽ അന്നു തിരിച്ചു പോകുമ്പോൾ കിച്ചു കൂടെ ഉണ്ടാകും നോക്കിക്കോ

അപ്പോഴേക്കും ദേവിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.

ഓഫീസിൽ ഇരുന്നിട്ട് യാതൊരു സമാധാനവുമില്ല . അച്ഛൻ കിച്ചുവിന്റെ വീട്ടിൽ പോയിട്ട് എന്തായി എന്ന് ആലോചിച്ച് വട്ടു പിടിക്കുവാ.

ഫോണെടുത്ത് അച്ഛനെ വിളിച്ചു.

കണ്ണനാണ് വിളിക്കുന്നത് .എന്തായി എന്ന് അറിയാനുള്ള വിളിയാ .

കിച്ചുവിനെ ഒരുപാട് വേദനിപ്പിച്ചവനല്ലേ. ചെറുതായി നമുക്ക് അവനെയൊന്നു വേദനിപ്പിക്കാം.

അതു എങ്ങനെയാണ് അച്ഛാ. അതും അല്ല അവൻ പാവമല്ലേ .

പാവം ഒക്കെ തന്നെ എന്നാലും ചെറുതായൊന്നു വേദനിപ്പിച്ചില്ലെങ്കിൽ  ശരിയാവില്ല .ഞാൻ പറയുന്ന പോലെ അവനോട് നിങ്ങൾ പറഞ്ഞാൽ മതി

ഹലോ എന്താടാ മോനെ.

അച്ഛാ കിച്ചുവിന്റെ വീട്ടിൽ പോയിട്ട് എന്തായി.

ഓ… എന്താവാനാണ്. ഇപ്പോൾ ഞങ്ങൾ അവളൂടെ വീട്ടിൽ നിന്ന് നമ്മുടെ വീട്ടിലേക്ക് പോവുകയാണ് .

കിച്ചു എന്തു പറഞ്ഞു എന്ന് പറ അച്ഛാ.അവൾ വന്നില്ലേ കൂടെ

അവൾ ഒറ്റവാക്കിൽ പറഞ്ഞു നിന്നെ വേണ്ട എന്ന് .അവൾ അനുഭവിച്ച അടുത്തോളാം മതിയത്രേ. ഇനി അവൾക്ക് കണ്ണേട്ടനെ വേണ്ട എന്നു. പിന്നെ എങ്ങനെയാ അവൾ കൂടെ വരുന്നേ

അതുകേട്ടതും ഞാനാകെ തകർന്നുപോയി. വല്ലാത്ത ഒരു മരവിപ്പായിരുന്നു ശരീരത്തിന് അപ്പോൾ.

ഒന്നും പറയാതെ തന്നെ ഞാൻ ഫോൺ കട്ടാക്കി.

പെട്ടന്ന് ഫോണെടുത്തത് കിരണിനെ വിളിച്ചു അത്യാവശ്യമായി ഒരു കുപ്പി എനിക്ക് വേണമെന്ന് അവനോട് ആവശ്യപ്പെട്ടു .

എന്താ കാര്യമെന്ന് തിരക്കിയെങ്കിലും ഞാൻ അവനോട് ഒന്നും പറഞ്ഞില്ല.

അരമണിക്കൂറിനുശേഷം അവനൊരു സ്കോച്ച് ബോട്ടിൽ എന്റെ ടേബിളിനു മുകളിൽ വച്ചു .അതെടുത്തു ഞാനെന്റെ ബാഗിൽ വെച്ചു. ഫോണെടുത്ത് സ്വിച്ച് ഓഫാക്കി.

രണ്ടു ദിവസത്തേക്ക് ഒരു കാരണവശാലും ഓഫീസ് കാര്യത്തിനായി എന്നെ വിളിക്കുകയോ കാണാനോ വരരുത്. എല്ലാം നീ മാനേജ് ചെയ്യണം. ഞാനല്പം ബിസി ആയിരിക്കും. പറഞ്ഞത് ഓർമയുണ്ടല്ലോ അപ്പോൾ ശരി ഞാൻ ഇറങ്ങുവാ.

കിരണിന്റെ മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ പുറത്തേക്കു ഇറങ്ങി

വീട്ടിലെത്തിയപ്പോൾ എല്ലാവരും ഹാളിൽ തന്നെയുണ്ടായിരുന്നു.

എല്ലാവരും ഓരോന്ന് പറഞ്ഞ് എന്നെ കുറ്റപ്പെടുത്തിഎപ്പോഴും എല്ലാം തലകുനിച്ചുനിന്നു കേൾക്കാൻ എനിക്ക് ആയുള്ളൂ .

എന്നാൽ ഇനി അവൾക്ക് എന്നെ വേണ്ട എന്നുള്ള തീരുമാനം അല്പം ഒന്നുമല്ല എന്നെ വേദനിപ്പിച്ചത്. ഒന്നും മിണ്ടാതെ തന്നെ ഞാൻ മുകളിലേക്ക് പോയി.

ഡ്രസ്സ് മാറുമ്പോഴേക്കും ചേച്ചി അങ്ങോട്ടേക്ക് വന്നു.

നിനക്ക് അവളെ വെറുപ്പായിരുന്നു അവളെ വേണ്ടായിരുന്നു എന്നാൽ നീ എന്തിന് അവളെ ബലാൽക്കാരമായി സ്വന്തമാക്കിയത്.  ഒരിക്കലും ഒരു ആണിന് ചേർന്നതല്ല നീയപ്പോൾ കാണിച്ച് ചെറ്റത്തരം. അവളുടെ സ്ഥാനത്ത് വേറെ ആരെങ്കിലുമായിരുന്നെങ്കിൽ ഈ കൈ അടിച്ചോടിച്ചേനെ. ആണുങ്ങളൂടെ വില കളയാൻ നടക്കുന്നവൻ.

എനിക്കിതൊന്നും കാണാൻ വയ്യ ഞാൻ ഇന്നുതന്നെ പോവുകയാണ് എന്റെ ഭർത്താവിന്റെ വീട്ടിലേക്ക് .എല്ലാം കണ്ട് എനിക്ക് മതിയായി.

ചേച്ചിയും എന്നെ കുറ്റപ്പെടുത്തിയപ്പോൾ എനിക്ക് സഹിക്കാനായില്ല .

ബാഗിൽനിന്നും കുപ്പിയെടുത്ത് വെള്ളം പോലും ചേർക്കാതെ പൊട്ടിച്ചു വായിലേക്ക് ഒഴിച്ചു നെഞ്ചനാകത്ത് ഒരു കത്തൽ പോലെ .എരിച്ചിൽ ആയിരുന്നു അപ്പോൾ നെഞ്ചിൽ .എന്നാൽ എനിക്കത് വല്ലാത്ത സുഖം തന്നു

പിന്നീടിതുവരെ കണ്ണേട്ടന്റെ കോൾസ് ഒന്നും വന്നില്ല. ഇനി വിളിക്കില്ല ആയിരിക്കും. വിളിക്കണ്ട പോട്ടെ തോന്നിയത് പോലെ ജീവിക്കട്ടെ .

ഞാൻ ഇനി ഒന്നിനും പോകില്ല. ആർക്കും ഞാനൊരു തടസ്സമാകുന്നില്ല അപ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു .

കണ്ണേട്ടനെ ഒന്നു കണ്ടിരുന്നെങ്കിൽ എന്ന് മനസ്സ് വല്ലാതെ കൊതിച്ചുപോയി. ഇത്രയൊക്കെയായിട്ടും എനിക്കെന്റെ കണ്ണേട്ടനെ വെറുക്കാൻ ആയിട്ടില്ല .കാരണം അത്ര ഇഷ്ടമാണ് എനിക്കെന്റെ കണ്ണേട്ടനെ .

                      ( തുടരും )

 

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Sandhyaku virinjapoovu written by Lakshmi Babu Lechu

3.3/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!